ഹൃദസഖി തുടർക്കഥ ഭാഗം 39 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


അവളുടെ കൈ കോർത്തു അ കോളേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു... ആദ്യമായി കോളേജിൽ വരുന്നതിന്റെ യാതൊരു ടെൻഷനും ആ പെണ്ണിന് ഇല്ലായിരുന്നു


ക്ലസിലേക്ക് കയറിപോകുമ്പോൾ കൈവീശി കാണിക്കാനും അവൾ മറന്നില്ല...

ഒറ്റ ദിവസം കൊണ്ടു കോളേജ് മൊത്തം അറിഞ്ഞു ഫ്രഷർ വന്നു വരുണിന്റെ കൈ പിടിച്ചു നടന്നത് അതോടെ അവൾ എന്റെ പെണ്ണായി

എന്നിട്ടും ചിലരൊന്ന് അവളെ പ്രൊപോസൽ വെച്ചു വരുണിന്റെ പെണ്ണാണെന്ന് പറഞ്ഞപ്പോ എന്തോ പറഞ്ഞു ഉടക്കിയവന് അവളോടും കിട്ടി എന്നോടും കിട്ടി മൊത്തത്തിൽ അടിയായി കോളേജ് ലീവ് കൊടുത്തു 2 ഡേ  അതോടെ എല്ലാരും അതങ്ങു അരക്കെട്ടിട്ടു ഉറപ്പിച്ചു

വരുണിന്റെ പെണ്ണ്


പിന്നെ ആ കോളേജിന്റെ മുക്കും മൂലയും ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായി ബ്രേക്ക്‌ ടൈമിൽ എല്ലാം അവൾ എന്റെ കൂടെ ആവും പിന്നെ ലൈബ്രറിയിൽ  ക്യാന്റീനിൽ അങ്ങനെ എല്ലായിടത്തും എന്റെ കൂടെ ഉണ്ടാകും ചില ദിവസങ്ങൾ സ്പെഷ്യൽ ക്ലസ് എന്നും പറഞ്ഞു എന്റെ പ്രാക്ടീസ് കൈയുന്നതും വരെ നിൽക്കും

ഇതെല്ലാം 

കുറച്ചു ടീച്ചേഴ്സിനും അറിയാമായിരുന്നു ക്ലാസ്സിൽ നല്ല മാർക്ക്‌ അവൾക്കുണ്ടായിരുന്നതിനാലും എനിക്ക് ഇതുവരെ സപ്ലി ഇല്ലാത്തത്തിനാലും അവർ നെവർ മൈൻഡ് ആക്കി


അവളുടെ ക്ലസിൽ വേറെയും കുട്ടികൾക്ക് പ്രണയം ഉണ്ടായിരുന്നു അവൾ വളരെ ആക്റ്റീവ് ആയതിനാൽ എല്ലാരോടും കമ്പനി ആകുകയും ചെയ്തു അവരെല്ലാം അവളോട് അവർ കറങ്ങാൻ പോയതും എല്ലാം ആയ ഓരോരോ കാര്യങ്ങൾ പറയുമായിരുന്നു 

അങ്ങനെ പെണ്ണിന് ഒരേ നിർബന്ധം ബീച്ചിൽ പോകണം എന്ന് അങ്ങനെ അവളുടെ രണ്ടു ഫ്രണ്ട്‌സ് ന്റെ കൂടെ ബൈക്ക് എടുത്തു ഞങ്ങൾ ബീച്ചിൽ പോയി 

അവിടെ എത്തിയത്തോടെ   കൂടെ വന്നവർ വേറെ വഴി പോയി

കുറെ ഞങ്ങൾ സംസാരിച്ചിരുന്നു  കൈകൾ കോർത്തുപിടിച്ചു വെള്ളത്തിലൂടെ നടന്നു

ലൗചിഹ്നത്തിൽ പേരെയുതി കടൽ മായ്ക്കുന്നത് കണ്ടു രസിച്ചു

അങ്ങനെ...അങ്ങനെ...... പരസ്പരം അറിഞ്ഞും സ്നേഹിച്ചും പ്രണയം പൂവിട്ട കാലം

കോളേജിലൊക്കെ പഠിക്കുമ്പോൾ വല്ലാത്തൊരു ചോരതിളപ്പ് ആവുമല്ലോ...... പ്രായത്തിന്റെ ആണ് ......

ആരെയും പേടിയില്ല ...അവൾക്ക് തീരെ ഇല്ല   കണ്ണും മൂക്കുമിലാത്ത പ്രണയം അവൾക്കൊരുതരം ഭ്രാന്തമായ പ്രണയമാണെന്ന് എനിക്ക് തോന്നിട്ടുണ്ട് സംസാരിക്കാനും കൂടെ ടൈം സ്പെൻഡ്‌ ചെയ്യാനും എല്ലാം 

അവളോടൊപ്പോം സമയം ചിലവഴിക്കുന്നതോടെ ഫുട്ബാൾ പ്രാക്ടീസ് സ്കിപ് ചെയ്തു തുടങ്ങി......

ഇടയ്ക്കിടെ ക്ലസ് കട്ട്‌ ചെയ്തു ബീച്ചിലൊക്കെ കറങ്ങി നടന്നു..

ഞാൻ അന്നേ സൺ‌ഡേ പണിക്ക് പോകും പിന്നെ ഗെയിം കളിക്കുമ്പോൾ കിട്ടുന്നതും എല്ലാമായി പോക്കറ്റിൽ കാശ് ഉണ്ടാകും അതുകൊണ്ട് പോക്കുവരവും ചെറിയ ചെറിയ ആവശ്യങ്ങളും നടന്നുപോകും.... അങ്ങനെ...........അങ്ങനെ 


എല്ലാം കൂടി ഒരു ഡേ പിടിക്കപ്പെട്ടു  അവളുടെ വീട്ടിൽ അറിഞ്ഞു ആദ്യം അവളോട് പറഞ്ഞുനോക്കി കളിച്ചു നടക്കുന്ന ഒരുത്തനെ അച്ഛന് ഇഷ്ടമില്ലെന്ന് ഈ റിലേഷൻഷിപ് ഒഴിവാക്കണം എന്ന്  അത് നടക്കില്ലെന്നു തോന്നിയപ്പോ എന്നോടായി ഭീഷണി

അതും നടക്കില്ലെന്ന് തോന്നിയപ്പോ ബഹളമായി

എനിക്ക് സ്റ്റേറ്റ് ടീമിലേക്ക് സെലെക്ഷൻ ഉള്ള ഡേ ആയിരുന്നു അവൾ വിളിച്ചു ആകെ ബഹളം ആയപ്പോ പോകാൻ ആയില്ല അതോടെ വലിയൊരു സ്വപനം അങ്ങ് പോയിക്കിട്ടി ടീമിൽ നിന്ന് പുറത്തായി 

പിന്നെ അവളെ കൂടി നഷ്ടപ്പെടുത്താൻ പറ്റില്ലന്നായി  ജോലി ഇല്ലാഞ്ഞിട്ട് ആകും എന്നുള്ള ചിന്തയിൽ പഠിത്തവും ഫുട്ബോൾ നിർത്തി ജോലി നോക്കാൻ തുടങ്ങി   അപ്പൊ ഗൾഫിലേക്ക് ഒരു വിസ റെഡി ആയി ഒന്നും നോക്കിയില്ല അവരുടെ സ്റ്റാറ്റസിനു എത്താൻ നേരെ കടല് കടന്നു............രണ്ടു വർഷം....... അതൊരു വല്ലാത്ത പ്രവാസം ആയിരുന്നു സ്നേഹിച്ച പെണ്ണിന്റെ വീട്ടുകാരുടെ നിലയ്ക്കൊത്ത ബന്ധം ആക്കിയെടുക്കാൻ ഞാൻ കണ്ട വഴി 

ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം അവൾക്ക് വേണ്ടി വേണ്ടന്ന് വെച്ച് ഒരു ഒളിച്ചോട്ടം

വീട് വെച്ചു സമ്പത്തീകം അത്യാവശ്യം റെഡി ആക്കി 

കല്യാണത്തിനുള്ളതും ഒരുക്കി

തിരിച്ചു വരണം  എന്നുള്ള അത്യാവശ്യം കൊണ്ട്


അവൾ പഠിക്കുക ആയിരുന്നതിനാൽ കല്യാണം ആലോജിക്കില്ലന്ന് അവൾക്കുള്ള ഉറപ്പിലാണ് ഞാൻ പോയത് 


വിളിക്കാറോക്കെ  ഉണ്ടായിരുന്നു അവൾ എന്നെ  കോളേജിൽ നിന്ന് ഫ്രണ്ട്‌സ് ന്റെ ഫോൺ വാങ്ങിയും അല്ലാതെ    ഒളിഞ്ഞും പാത്തും എല്ലാം........അത് അവളുടെ ഒരു കസിൻ പൊളിച്ചു അപ്പോയെക്കും ഞാൻ നാട്ടിൽ വന്നിരുന്നു അതോടെ കല്യാണലോചന തുടങ്ങി അപ്പൊ അവൾ വീണ്ടും ഞങ്ങളുടെ കാര്യം അവതരിപ്പിച്ചു അതോടെ വീണ്ടും ഭീഷണി ആയി അടിയായി പൂട്ടിയിടൽ ആയി  

അതോടെ കയ്യും കാലും പിടിച്ചു അച്ഛനെയും അമ്മയെയും കൂട്ടി അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു

അമ്മയ്ക്ക് താല്പര്യം ഇല്ലായിരുന്നു എങ്കിലും എനിക്ക് വേണ്ടി വന്നതായിരുന്നു  അപ്പോയെക്കും അവളെ എങ്ങോട്ടോ മാറിയിരുന്നു  അവളുടെ ഒരു വിധം ഫാമിലിയിലൊക്കെ ഞാൻ അന്നെഷിച്ചു അന്നാണ് പ്രവീണിനെ ഞാൻ പരിചയപ്പെടുന്നത് അവൻ വളരെ സഹായിച്ചിട്ടുണ്ട്


ഞങ്ങളുടെ തിരച്ചിൽ അവളുടെ ഫാമിലിക്ക് നാണക്കേടാകും എന്നായതോടെ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു   വീണ്ടും ഞാൻ വീട്ടുകാരെ കൂട്ടികൊണ്ട് പോയി.....പെണ്ണ് ചോദിക്കാൻ

അന്നവൾ  എല്ലാരുടേം മുൻപിൽ വെച്ച് എന്നെ വേണ്ടെന്ന് പറഞ്ഞു ..... അവളുടെ വീട്ടുകാർ പറയുന്ന കല്യാണത്തിന് സമ്മതം ആണെന്ന് സ്വന്തം ഇഷ്ടം ഇല്ലന്ന്.........ഇപ്പോഴും അറിയില്ല എന്താ പറ്റിയത് എന്ന്..... എന്തിന് അങ്ങനെ പറഞ്ഞു എന്ന് 

ഒന്നിനും പറ്റാത്തവർ ആയിപോയി എല്ലാരുടേം മുൻപിൽ വെച്ചു നാണം കെട്ടു 


വരുൺ പെട്ടന്ന് നീട്ടി ഹോൺ അടിച്ചു

അവന്റെ കഥയിൽ ലയിച്ചിരുന്ന ദേവിക ഞെട്ടിപ്പോയി


ഓരോരുത്തന്മാർ ഇറങ്ങിക്കോളും  ആളെ മേനെക്കെടുക്കാൻ... വീണ്ടും വീണ്ടും ഹോൺ നീട്ടി അടിക്കുന്നവനെ ദേവിക നോക്കിനിന്നു അവളെ നോക്കുന്നില്ല മുന്പിലെ വണ്ടിക്കാരന് വേണ്ടിയുള്ള തെറി ആവും പല്ലിനിടയിൽ കിടന്നു ഞെരിയുന്നുണ്ട് 

മുന്പിലെ വണ്ടിക്കാരനോട് അല്ല ആ ദേഷ്യമെന്ന് ദേവികയ്ക്ക് മനസിലായി


ഹേയ് സാരമില്ല... പതുക്കെ പോകാം സ്റ്റീറിങ്ങിൽ ഉള്ള 

അവന്റെ കൈക്ക് പിടിച്ചാണ് ദേവിക അത് പറഞ്ഞത്


പെട്ടന്ന് അവനൊന്നു അയ്യഞ്ഞപോലെ തോന്നി. അവളുടെ മുഖത്തു നോക്കാതെ തന്നെ വരുൺ ഹോൺ നിർത്തി വണ്ടി സ്ലോ ആക്കി 


തുടരും

To Top