ഹൃദസഖി തുടർക്കഥ ഭാഗം 38 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ഞാൻ ഞാനിവിടെ ഇരുന്നാൽ മതിയോ.... അവളിലെ സങ്കോചം മാറിയിരുന്നില്ല


അവളെ ഒന്നു തറപ്പിച്ചു നോക്കികൊണ്ട്‌ സ്വന്തം തലക്കടിച്ചു  വരുൺ ചായ വാങ്ങിക്കാൻ പോയി 


അതുവരെ അവർക്കിടയിൽ നിന്നിരുന്ന ദേഷ്യവും സങ്കടവും പേടിയുമെല്ലാം മാറി മുഖത്താകെ ഒരു പുഞ്ചിരി തത്തിക്കളിച്ചു


നല്ല കടുപ്പമുള്ള ചായ പരിപ്പുവടയോടൊപ്പം ഊതി കുടിക്കുമ്പോൾ ആണ് ദേവിക ചോദിച്ചത്


വൈശാഖ് പറഞ്ഞത് ഉള്ളതാണോ


എന്ത്


അഫ്ഫയർ ഉണ്ടായിരുന്നു എന്നൊക്കെ ഉള്ളത്


അതെ


എന്നിട്ട്


എന്നിട്ടെന്താ....  അല്ലെങ്കിലും അതൊക്കെ നീ എന്തിനാ അറിയുന്നേ.... ബാക്കി ഉള്ള ചായ ഒറ്റവലിക്ക് കുടിച്ചു വരുൺ എണീറ്റുപോയി 


ആ ദേഷ്യം കണ്ടിട്ട് ഇനീപ്പോ തന്നെ കൂടാതെ പോയാലോ എന്നോർത്ത് എങ്ങനൊകയോ ആ ചൂട് ചായ കുടിച്ചു ഗ്ലാസ്‌ കൊടുക്കാനായി ഓടി ദേവിക


ഇങ്ങേരെന്താ ഓന്ത് ന്റെ അനിയനോ

എത്ര വേഗം നിറം മാറുന്നത്


ദേവിക പിറുപിറുത്തുകൊണ്ട് ഓടി വരുമ്പോളേക്കും വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു ലാലു


എല്ലാത്തിലും  ഇങ്ങനെ ദേഷ്യം കാണിച്ചു ഉള്ളിലുള്ളത് മൂടി കെട്ടി വെച്ചിട്ടൊന്നും കാര്യമില്ല, ആരോടെങ്കിലും പറയണം എങ്കിൽ ഒരാശ്വാസം കിട്ടും അപ്പോ എല്ലാം ഒക്കെ ആകും ഇതൊരുമാതിരി വെട്ടുപോത്തിനെ പോലെ.....


ദേവിക കാറിൽ ഇരുന്ന് ആരോടെന്നില്ലാതെ പറഞ്ഞു


എന്താ....വരുൺ അവളെ കോർപ്പിച്ചുനോക്കി


ഒന്നുല്ലയെ....

ഞാൻ അതിനെപ്പറ്റി ചോദിച്ചിട്ടാണോ ഈ ദേഷ്യം എന്ന്  പറയുകയായിരുന്നു

പറയാൻ പറ്റില്ലെങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ അല്ലാതെ ദേഷ്യപ്പെടണോ


എനിക്ക് ദേഷ്യം ഒന്നുല്ല

പറയാൻ ഒന്നുമില്ല അതൊക്കെ ഞാൻ പണ്ടേ വിട്ടതാ


മം എനിക്ക് മനസായിലായി....


വരുൺ പിന്നെ ഒന്നും പറഞ്ഞില്ല... ദേവിക അവന്റെ സൈഡിലേക്ക് നോക്കിയതും ഇല്ല


ദേവു.... ദേവു....

അവൾ മിണ്ടുന്നില്ല എന്ന് കണ്ടതോടെ കൈക്കൊരു നുള്ള്‌കൊടുത്തു


ഹാ..... വേദനയോടെ അവന്റെ നേരെ നോക്കി ദേഷ്യത്തിൽ ചോദിച്ചു


എന്താ.....


നീ ഇപ്പോ അതെന്തിനാ എന്നോട് ചോദിച്ചത്


ഏത്....

എന്റെ പ്രണയത്തിന്റെ കാര്യം


ഓഹ് അത് വെറുതെ ഓരോരുത്തർ പറഞ്ഞുകേട്ടപ്പോൾ ഒന്നറിയാൻ ആഗ്രഹം

അവൾ നിസാരവൽക്കരിച്ചു


മം.............പിന്നെയും മൗനം


പറയുമോ???


ഹ്മ്.... അവനു കുറച്ചു സമയം വേണം എന്ന് തോന്നിയതിനാൽ ദേവിക അവനെ നോക്കി കാതോർത്തു.


ഞാൻ പ്ലസ് ടു ന് പഠിക്കുമ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്...അവളുടെ അച്ഛൻ ഒരു കോൺട്രാക്ടർ ആയിരുന്നു അമ്മ ടീച്ചറും ടീച്ചർക്ക് ഞങ്ങളുടെ അടുത്തുള്ള സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വന്നതായിരുന്നു....

വലിയൊരു ബാഗും തൂക്കി മുടിയൊക്കെ രണ്ടു സൈഡിലും മേടഞ്ഞിട്ടു നെറ്റിയിലൊരു കുഞ്ഞിപ്പൊട്ടും കണ്ണിൽ കരിമഷിയൊക്കെ ഇട്ടൊരു കുഞ്ഞിപ്പെണ്ണ്  അവളന്നു പത്തിൽ ആണ് 

കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ഇഷ്ടം തോന്നി


ഞാനന്ന് നന്നായി ഫുട്ബോൾ കളിക്കുമായിരുന്നു 

ഒരു ദിവസം  കളിക്കിടെ ഞാൻ അടിച്ച ഒരു ബോൾ പോയി അവളുടെ ദേഹത്ത് കൊണ്ടു  അന്ന് എന്നോട് ദേഷ്യപ്പെട്ടു കണ്ണുനിറച്ച പെണ്ണിനെ പെട്ടന്നൊന്നും മറക്കാൻ ആയില്ല ഇഷ്ടപെട്ട പെണ്ണിന്റെ മുൻപിൽ ശത്രു ആയി 


പക്ഷെ ഞങ്ങൾ ആയിടെ ഉണ്ടായിരുന്ന ഒരു ടൂർണമെന്റ് ജയിച്ചു അതോടെ എല്ലാരുടേം ഹീറോ ആയി അവളുടെയും,കുട്ടികളൊക്കെ ഇങ്ങോട്ട് വന്നു മിണ്ടിതുടങ്ങി അങ്ങനെ 

ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോയാണ് ആദ്യമായി അവൾ എന്നോട് മിണ്ടുന്നതു അവളുടെ കണ്ണിലെ പിടച്ചിലിൽ തന്നെ പ്രണയം ഞാൻ കണ്ടു

ഡയലി കാണും സംസാരിക്കും എന്റെ എല്ലാ കളി കാണാനും  എങ്ങനാണേലും അവൾ വരുമായിരുന്നു


ഞാൻ അങ്ങോട്ട് ചോദിക്കും മുൻപ് എന്നോട് ചോദിച്ചതാ എന്നെ സ്നേഹിക്കുമോ എന്ന് പാവം

പക്ഷെ വീട്ടുകാരെ നല്ല പേടി ഉണ്ടായിരുന്നു

പതുക്കെ പതുക്കെ അതങ്ങനെ സ്ട്രോങ്ങ്‌ ആയി ഞാൻ പഠിച്ച  അതെ കോളേജിൽ  അവൾക്ക് അഡ്മിഷൻ കിട്ടിയതോടെ  ഞങ്ങളുടെ കാലം ആയിരുന്നു   അതുകൊണ്ട് എന്താ ലാസ്റ്റ് ഇയർ നന്നായി ഉഴപ്പി കിട്ടി


കുറച്ചൂടെ തെളിച്ചു പറയുമോ.... ആളുടെ പേരെന്താ??

ദേവിക ചോദിച്ചു 


ഇനിയെന്ത് തെളിക്കാനും പിടിക്കാനും ഇങ്ങനെ കേൾക്കണമെങ്കിൽ കേട്ടാൽമതി....പിന്നെ പേര്... അതിന്റെ ആവശ്യം ഇല്ല

നിർബന്ധം ആണെങ്കിൽ അച്ചു എന്ന് വിളിക്കാം


പിന്നെ അവളൊന്നും മിണ്ടിയില്ല അവനായി കാതോർത്തു


ഇന്നത്തെപോലെ ഫോൺ എല്ലാർക്കും ഇല്ല ഡയലി അവൾ വരുന്ന വഴിയിൽ പോയി നിൽക്കണം കാണണം എങ്കിൽ.. ഫ്രണ്ട്സിനെ കാവൽ നിർത്തി കുറച്ചു സമയം സംസാരിക്കും ഒന്ന് കൈ കോർത്തുപിടിക്കും അവൾക്ക് നല്ല മാർക്ക്‌ ഉണ്ടായിരുന്നു അതിനാൽ ടൗണിൽ എവിടേലും ആവും എന്നാണ് ഞാൻ കരുതിയത് ബട്ട്‌ അവൾ ഞങ്ങളുടെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു


ഞാൻ കോളേജ് സ്പോർട്സ് ടീമിൽ ഉള്ളതിനാൽ അത്ര നല്ല പേരൊന്നും അല്ലായിരുന്നു ഞങ്ങളുടെ ഗാങ്ങിനു  പക്ഷെ എക്സാം ഞാൻ പാസ്സാകുന്നതിനാൽ  ടീച്ചേഴ്സിന് ഇടയിൽ മതിപ്പ് ഉണ്ടായിരുന്നു കൂട്ടത്തിൽ സൂപ്പർ സീനിയർ അല്ലെ അതിന്റെ ജാടയൊക്കെ ഇട്ടു  നിൽക്കുമ്പോൾ ആണ് കൂടെ ഉള്ളവൻ പറയുന്നത്

നോക്കെടാ ഒരു ക്യൂട്ട് മഞ്ഞക്കിളി വരുന്നു


ആരാണെന്നറിയാൻ നോക്കിയ ഞാൻ അച്ചുവിനെ കണ്ടു ഞെട്ടി 


ഒരു മഞ്ഞ ചുരിദാറിൽ സുന്ദരിയായി... മുടിയൊക്കെ മേടഞ്ഞിട്ടു വാലിട്ട് കണ്ണെഴുതി പൊട്ടുതൊട്ട്... എപ്പോഴും യൂണിഫോമിൽ കാണുന്നതിനാലാകും ഞാൻ വായും പൊളിച്ചിയുന്നു... ഒറ്റയ്ക്കാണ് ഫ്രണ്ട്‌സിനു എല്ലാം മറ്റെവിടെലും ആവും കിട്ടിയത് ... റാഗ് ചെയ്യണം എന്നെല്ലാം കരുതി ഇരിക്കുന്ന ഞങ്ങളുടെ ഗാങ്ങിന്റെ മുൻപിൽ നിന്നെകൊണ്ട് എന്നെ നോക്കികൊണ്ട്‌ തന്നെ പെണ്ണ് maths ഡിപ്പാർട്മെന്റ് എവിടെയാണ് എന്ന് ചോദിച്ചു


ഞാൻ മൊത്തത്തിൽ സർപ്രൈസ്‌ ആയി ഇരിക്കുക ആയിരുന്നു കൂട്ടത്തിൽ എല്ലാരുടേം മുൻപിൽ വെച്ചു ചോദ്യം ആയപ്പോ മിണ്ടാൻ ആയില്ല


അപ്പൊയെ കൂടെ ഉള്ളവർക്ക് ചുറ്റിക്കളി മണത്തു അവൾ നടന്നു കണ്ണിൽ നിന്നും മറഞ്ഞിട്ടും ഞാനതേ നിൽപ്പായിരുന്നു ആ ലോകത്തു നിന്നും കൂടെ ഉള്ളവർ തട്ടിയുണർത്തിയപ്പോൾ അവരുടെ കളിയാക്കലുകൾ കേൾക്കാതെ അവൾക്ക് പിന്നാലെ ഓടിയിരുന്നു


അവളുടെ കൈ കോർത്തു അ കോളേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു... ആദ്യമായി കോളേജിൽ വരുന്നതിന്റെ യാതൊരു ടെൻഷനും ആ പെണ്ണിന് ഇല്ലായിരുന്നു


തുടരും

To Top