ഹൃദസഖി തുടർക്കഥ ഭാഗം 37 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


AGM ന്റെ സൗണ്ട് കേട്ടാണ്  ദേവികയും തിരിഞ്ഞു നോക്കിയത് 

അപ്പോയെക്കും AGM ദേവികയെ മറികടന്നു വരുണിന്റെ അടുത്തേക്ക് പോയിരുന്നു...


എന്താടോ ഇത്.... ഞാൻ പറഞ്ഞതല്ലേ ഈ കുട്ടിയെ കൂട്ടണ്ട എന്ന്

ചെറുതായി ഡ്രിങ്ക്സ് പ്ലാൻ ഉണ്ട് അതിനിടക്ക്...... മാത്രമല്ല വെറുതെ ബുദ്ധിമുട്ടിക്കണോ


സർ... ഇവളെങ്ങനെ വന്നു.. എന്നെനിക്ക് അറിയില്ല

മീറ്റിംഗിൽ പോലും ഇതിന്ന് ഡിസ്‌കസ് ചെയ്തിട്ടില്ല


മനാഫ് പണികൊടുത്തത് ആണോ....


എനിക്കും തോന്നുന്നു സർ


മ്മ്മം ഇന്നലെ ഞാൻ സംസാരിച്ചിരുന്നു ആ ഗ്രാമീണ മഹോത്സവത്തിൽ ഈ പ്രാവശ്യം നല്ല ലീഡ് കിട്ടിയിട്ടുണ്ട് നന്നായൊന്നു ടെലികാളിങ്ങും മീറ്റിംഗ് ചെയ്താൽ അതിൽ 10% മിനിമം സെയിൽ ആകും ദേവിക കൃത്യമായ സ്റ്റഡി നടത്തി ആണ് ആ പ്ലാൻ ഉണ്ടാക്കിയത് എന്ന് ഞാൻ പറഞ്ഞിരുന്നു

അതിന്റെ ചൊരുക്ക് തീർത്തതതാവും


വരുൺ അത് ശെരിവെച്ചു

സംസാരിച്ചിരിക്കുന്നതിനിടയിൽ വരുൺ ദേവികയെ നോക്കുന്നുണ്ടായിരുന്നു


ദേവിക പൊയ്ക്കോളൂ ട്ടോ

അവളുടെ അടുത്തേക്കായി നടന്നുകൊണ്ടു സർ പറഞ്ഞു


ഹ പിന്നെ..... ഇവന്റ് പ്ലാൻ ചേഞ്ച്‌ ചെയ്തിട്ടത് നന്നായിട്ടുണ്ട് ഇനിയും അവിടെ ഒരുപാട് changes വരാൻ ഉണ്ട് ഒന്നു ശ്രദ്ധിച്ചാൽ തനിക്ക് അതെല്ലാം ക്ലിയർ ആക്കാൻ പറ്റും ഇത് ഏതായാലും സൂപ്പർ അദ്ദേഹം അവൾക്ക് കൈ നൽകി


കൈയെല്ലാം ഐസ് പോലുണ്ടല്ലോ ഡോ

താൻ പൊയ്ക്കോ ഇത്രയ്ക്കൊന്നും നേർവ്സ് ആവണ്ട

ഷേക്ക്‌ ഹാൻഡ് നൽകിയ കയ്യിലേക്കും അവളെയും നോക്കിയാണ് AGM അത് പറഞ്ഞത് 


എനിക്കൊരു ഓട്ടോ കിട്ടുവോ സ്റ്റാൻഡിലേക്ക് ഇവിടുന്ന്.... അവളൊരു മടിയോടെ ആണ് ചോദിച്ചത്


വരുൺ സർ നെ ഒന്നു നോക്കി അയാൾ കണ്ണുകൊണ്ടു അനുവാദം കൊടുത്തപ്പോൾ കസേരയിൽ വച്ചിരുന്ന അവളുടെ ബാഗ്‌ എടുത്തു അവൻ നടന്നുകൊണ്ട് പറഞ്ഞു


വാ....


വൈശാഖ് പുറത്തുനിന്നു വരുന്നതും വരുൺ അവനോടെന്തോ പറയുന്നതും ദേവിക കണ്ടെങ്കിലും 

അവൾ മുഖമുയർത്താതെ അവന്റെ കൂടെ ഓടി


നിനക്കെന്താ കഴുത്തു വേദന ഉണ്ടോ തല പൊക്കിപിടിച്ചു നടക്കെടി.. അതൊരു അലർച്ച ആയിരുന്നു


ദേവിക നിറഞ്ഞുവന്ന കണ്ണു അമർത്തി തുടച്ചു അവന്റെ കൂടെ ഇറങ്ങി

ഓട്ടോ വിളിക്കാനാകും പോകുന്നത് എന്ന് കരുതിയെങ്കിലും വരുൺ കാറിൽ കയറുന്നതു കണ്ടപ്പോൾ  ദേവിക മറുത്തൊന്നും പറയാതെ അടുത്തേക് ചെന്നു കയറി ഇരുന്നു അവൾക്ക് എങ്ങനെകിലും വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു


നിനക്കെന്താ ദേവു... വായിൽ നാക്കില്ലേ

നിനക്ക് പറ്റാത്ത കാര്യങ്ങൾക്ക് എന്തിനാ സമ്മതം മൂളുന്നത് കുറച്ചൊന്നു ആലോചിച്ചു പെരുമാറിക്കൂടെ

അവൾ മീറ്റിംഗിന് വന്നിരിക്കുന്നു 😬

വരുൺ ദേഷ്യത്തോടെ മുരണ്ടുകൊണ്ട് വണ്ടി എടുത്തു... ദേവിക ഒന്നു പിന്നോട്ടാഞ്ഞുപോയി 

അവൻ അതേപോലെ തന്നെ വണ്ടി നിർത്തി സ്റ്റിയറിങ്ങിൽ അടിച്ചുകൊണ്ട് പറഞ്ഞു

സീറ്റ്‌ ബെൽറ്റ്‌ ഇടെടി......


ദേവിക ഞെട്ടിപ്പോയി അവന്റെ മുഖത്തുനോക്കാൻ തന്നെ പേടി തോന്നി 

കണ്ണിൽ കണ്ണീർ ഉരുണ്ടുകൂടി


എന്ത് പറഞ്ഞാലും ഇരുന്ന് കരഞ്ഞോളണം ഇങ്ങനെ ഉള്ള നീ എങ്ങന കളക്ടർ ആകുന്നതു....


അതുകൂടി കേട്ടപ്പോൾ ദേവിക മുഖം പൊത്തിയിരുന്നു കരയാൻ തുടങ്ങി...


എന്നെ സ്റ്റാൻഡിൽ ഇറക്കിയാൽ മതി

കുറച്ചു സമയത്തിന് ശേഷം ദേവിക പറഞ്ഞു

വരുൺ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചുകൊണ്ടിരിക്കുകയാണ് കേട്ടോ എന്ന് സംശയം


അവനെ ഉറ്റുനോക്കുന്നു എന്നറിഞ്ഞതോടെ  അവളോടായി പറഞ്ഞു

കരഞ്ഞു കഴിഞ്ഞോ?? എങ്കിൽ കണ്ണൊക്കെ തുടച്ചു നല്ലപോലെ ഇരിക്ക് ഓടിക്കുന്ന എനിക്കറിയാം വണ്ടി എവിടെ നിർത്തണം എന്ന്


നീ പഠിക്കാറുണ്ടോ...??


ഉണ്ട്...


പഠിച്ചു പാസ്സായാൽ മാത്രം പോരാ ഒരു ലീഡർ ആയി നിന്ന് കാര്യങ്ങൾ ചെയ്യാനും കൂടി കഴിയണം, ഓരോ കാര്യങ്ങളും ശ്രെദ്ധിച്ച അതിൽ നിന്നും തള്ളേണ്ടത് തള്ളി കൊള്ളേണ്ടത് കൊള്ളണം എങ്കിലേ മുൻപോട്ട് പോകാൻ ആകു...

പിന്നെ no പറയേണ്ടിടത്തു no പറയണം

നീ ഇങ്ങനെ പേടിച്ചു മിണ്ടാതെ നിന്നാൽ എല്ലാരും നിന്റെ തലയിൽ കയറും


വണ്ടി ട്രാഫിക്കിൽ നിർത്തിയപ്പോൾ ദേവികയെ നോക്കി വരുൺ വീണ്ടും ചോദിച്ചു... കേൾക്കുന്നുണ്ടോ നീ.......


ഉണ്ട്


എങ്കിൽ തലയൊന്ന് പൊക്കി പിടിക്ക് ദേവു....


അതല്ല..... അറിയുന്നവർ ആരേലും കണ്ടാലോ എന്ന് വിചാരിച്ചിട്ടാണ്


പുല്ല്..... ഇതിനോടൊക്കെ പറഞ്ഞ എന്നെ പറയണം വാക്കുകൾ പല്ലിനിടയിൽ കിടന്നു ഞെരിഞ്ഞു സിഗ്നൽ മാറി 

വണ്ടി മുൻപോട്ടെടുത്തു 


പ്ലീസ്... വഴക്കു പറയല്ലേ.... പേടിച്ചിട്ടാണ് ആളുകൾ എന്താ പറഞ്ഞുണ്ടാക്കുക എന്നറിയില്ല


എടി പൊട്ടിക്കാളി.... നിന്റെ കയ്യിൽ ഐഡന്റിറ്റി കാർഡ് ഇല്ലേ  എന്റെൽ ലൈസൻസ് ഉണ്ട് കാർഡും ഉണ്ട് പിന്നെ ഫുൾ ആയി കമ്പനി നെയിം ഒട്ടിച്ച വണ്ടിയിലാണ് പോകുന്നത് ഇനീപ്പോ ഒരു പോലീസുകാരൻ കൈ കാണിച്ചാൽ പോലും പേടിക്കാൻ ഇല്ല എന്നിട്ടാണ് അവളുടെ ഓഞ്ഞ നാട്ടുകാർ...


പിന്നെയും എന്തേലും കുഴപ്പം ആയിന്നു വെക്ക് അപ്പൊ ഒരു കാര്യം ചെയ്യാം


എന്ത് എന്ന് ഭാവത്തിൽ ദേവിക അവനെ നോക്കി


നിന്നെ ഞാനങ്ങു കെട്ടും

എന്താ..... ഒക്കെ അല്ലെ....


അവനൊരു കള്ളച്ചിരിയോടെ പറഞ്ഞു


ദേവിക അറിയാതെ തന്നെ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു


അയ്യാ കെട്ടാൻ പറ്റിയ സാധനം...


എനിക്കെന്താടി കുഴപ്പം....


ഒന്നുല്ല പറയുന്നതോടൊപ്പം അവൾ അവന്റെ കൈ പിടിച്ചൊരു നുള്ള് കൊടുത്തു


ഹാ.... വേദനിച്ചു.... ദേവികയുടെ കയ്യ് പിടിച്ചുകൊണ്ടു  വരുൺ പറഞ്ഞു..

ഒന്നു മുടന്തി നോക്കിയെങ്കിലും വിടില്ലെന്ന് മനസിലായിപ്പോൾ വെപ്രാളത്തോടെ വരുണിനെ നോക്കി


അവിടെ ഒരു ഭാവമാറ്റവും ഇല്ലാതെ  കൈ അതുപോലെ എടുത്തു ഗിയർ ചേഞ്ച്‌ ചെയ്യുകയാണ്


ലാലുഎട്ടാ..... പ്ലീസ്....

കൈ ഒന്നുടെ വിടീപ്പിക്കാൻ നോക്കികൊണ്ട്‌ പറഞ്ഞു


സോറി അവളുടെ മുഖത്തു നോക്കാതെ പറഞ്ഞുകൊണ്ട് വരുൺ ഡ്രൈവിങ്ങിൽ ശ്രെധിച്ചു....


കുറച്ചു സമയം അവർക്കിടയിലെ മൗനം ബേദിച്ചത് വരുൺ തന്നെ ആയിരുന്നു


ഒരു ചായ കുടിക്കാം 


ഞാനില്ല... അവൾക്കൊട്ടും ആലോചിക്കേണ്ടിയിരുന്നില്ല


പ്ലീസ് ദേവു ഞാനിന്ന് ഉച്ചയ്ക്ക് ചോറുപോലും കഴിച്ചിട്ടില്ല അവിടുന്ന് കഴിക്കാലോ എന്ന് കരുതിയത അതിനിനി പറ്റില്ലാലോ


അവൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കികൊണ്ട് പറഞ്ഞു.


ദേവിക ചുറ്റും നോക്കി ഒരു തട്ടുകടയുടെ മുൻപിലായാണ് വണ്ടി ഒതുക്കിയത് ടൗണിലെ ട്രാഫിക് കഴിഞ്ഞട്ടുണ്ട് ഏതോ ബൈപാസ് ആണെന്ന് തോന്നുന്നു അധികം  വണ്ടികൾ ഇല്ല


ഞാൻ പറഞ്ഞില്ലല്ലോ അവിടെ ഫുഡ്‌ കഴിക്കാൻ നിൽക്കണ്ട എന്ന്. അവൾ വിട്ടുകാടുക്കാതെ തന്നെ ചോദിച്ചു


ഹാ   എന്ത് ചെയ്യാനാ... പറ്റിപ്പോയി

വാ ഇറങ്ങ്


ഞാൻ ഞാനിവിടെ ഇരുന്നാൽ മതിയോ.... അവളിലെ സങ്കോചം മാറിയിരുന്നില്ല


അവളെ ഒന്നു തറപ്പിച്ചു നോക്കികൊണ്ട്‌ സ്വന്തം തലക്കടിച്ചു  വരുൺ ചായ വാങ്ങിക്കാൻ പോയി 


തുടരും

To Top