ഹൃദസഖി തുടർക്കഥ ഭാഗം 36 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


അയാൾ ഓരോന്നും സെറ്റ് ചെയ്തത് പരിശോധിക്കുക ആയിരുന്നു

താനുണ്ടാക്കി വെച്ച ഫോൾഡറുകൾ എല്ലാം കയറി നോക്കുന്നത് കണ്ടതോടെ ദേവികയ്ക്ക് പേടി തോന്നി


കുറച്ചു ഫ്രീ ടൈം കിട്ടുമ്പോൾ  പഠിക്കാൻ വേണ്ടി ദേവിക അവൾക്കായി ഒരു ഫോൾഡർ ഉണ്ടാക്കിയിരുന്നു. നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന മാപ് ഫോട്ടോ എന്നിവയെല്ലാം സേവ് ചെയ്തു വെച്ചായിരുന്നു ഇടയ്ക്കിടെ അതെടുത്തു പഠിക്കാറും ഉണ്ട്


ഈശ്വര....ഇയാളെങ്ങാൻ കാണുമോ


ദേവിക അത് വിചാരിച്ചതേ അയാൾ ആ ഫോൾഡർ തുറന്നിരുന്നു


കൊള്ളാലോ മോളേ.

നിനക്കായി ഒരു ഫോൾഡർ തന്നെ ഉണ്ടല്ലോ.... ഇത് സൈഡ് ബിസിനസ്‌ ആണോ....


ദേവിക ഒന്നും മിണ്ടിയില്ല


ദേവിക.....നീ വെച്ചിട്ട്   പോയോ....


ഇല്ല....


അയാൾ ഓരോന്നും വായിച്ചുനോക്കുന്നതും ഫോൾഡർ ഓപ്പൺ ആകുന്നതുമെല്ലാം മൗസിന്റെനീക്കത്തിനൊപ്പം കണ്ടിരിക്കാനെ ദേവികയ്ക്ക് കഴിഞ്ഞുള്ളു 


കളിപ്പാറു നീ ആള് കൊള്ളാലോ.. നീ ഇതിനാണോ ജോബിന് വരുന്നേ പഠിക്കാൻ ആണെങ്കിൽ സ്കൂളിൽ പോടീ......


ദേവിക ആകെ പെട്ട അവസ്ഥ ആയി...

സോറി ചേട്ടാ.... ഞാൻ ഫ്രീ ടൈമിൽ നോക്കാൻ വേണ്ടി സേവ് ചെയ്തു വെച്ചതാണ്... ഞാൻ ഡിലീറ്റ് ആക്കിക്കോളാം


മ്മം ആ പേടി വേണം...... പിന്നെ നീ ഡിലീറ്റ് ആക്കുകയൊന്നു വേണ്ട.. പഠിച്ചോ ന്നിട്ട് ജോലി കിട്ടിയിട്ട് പോകുമ്പോ ചിലവ് തന്നാൽ മതി..


അയാളുടെ  മുഖത്തു 

ഗൗരവം മാറി പുഞ്ചിരി വരുന്നത് വാക്കുകളിൽ തന്നെ അവൾക്ക് മനസിലായി 

അതുവരെ പേടിച്ചു നിന്ന ദേവികയുടെ മുഖത്തു സന്തോഷം നിറഞ്ഞു


ഒക്കെ.......പെട്ടന്ന് വന്ന ആവേശത്തോടെ തന്നെ അവൾ പറഞ്ഞു


ഹാ ശെരി എങ്കിൽ

ബാക്കി എല്ലാം സെറ്റ് ആണ്

ഇനി ഏതവനെങ്കിലും വന്നു പെൻഡ്രൈവ് കുത്തുമ്പോൾ സമ്മതിക്കാൻ നിൽക്കണ്ട കേട്ടോ ഇല്ലെങ്കിൽ നല്ല കുത്ത് എന്നോട് കിട്ടും നിനക്ക്


ഒക്കെ ഏട്ടാ..... ഏട്ടന്റെ  നെയിം എന്താ


ദിജെഷ്


ശെരി ഞാൻ വിളിക്കാം ദിജേഷേട്ടാ


നീ വിളിക്കാനോ........

ഇനിയെങ്ങാൻ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വിളിച്ചാൽ പെണ്ണെ അവിടെ വന്നടിക്കും ഞാൻ...

ഞാൻ ഇവിടെ ചുമ്മാ ഇരിക്കൊന്നും അല്ല നീയൊക്കെ വൈറസ് കയറ്റിവിടാൻ.... എനിക്കിവിടെ നൂറുകുട്ടം പണിയുണ്ട്.....

അല്ല പിന്നെ


ശരി....ശരി...

ദിജേഷിന്റെ സംസാരം കേട്ട് ദേവികയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു


ഒക്കെ പറഞ്ഞു ഫോൺ ഡിസ്‌ക്കണക്ട് ആയിട്ടും ദേവികയിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു


സെറ്റ് ആയോ..

വൈശാഖ് ആണ്


ഓ...

ആരായിരുന്നു


ഒരു ദിജേഷ്


ആ........ ബാക്കോഫിസ്  കമ്പ്യൂട്ടർ ഹെഡ് ആണ്


അതെയോ ഞാൻ ആദ്യമൊന്ന് പേടിച്ചു

പിന്നെ ഒക്കെ ആയി


എങ്കിൽ വേഗം പണി തീർക്കാൻ നോക്ക് ഇന്ന് ചിലപ്പോ  ടൌൺ വരെ പോകേണ്ടി വരും AGM നെ കാണാൻ നിന്നെ കൂട്ടിവരാൻ പറഞ്ഞിട്ടുണ്ട്


ഞനോ എന്തിന്


എന്നോടൊന്നും പറഞ്ഞില്ല....


അത് നീ വരണ്ട എന്നായിരുന്നു തീരുമാനിച്ചത് എല്ലാ എക്സിക്യൂട്ടീവ്നും ഉള്ള മീറ്റിംഗ് ആണ്.......

നിന്റെ ആവശ്യം ഒന്നുമില്ല പിന്നെ മനാഫ് സർ പറഞ്ഞു നീ കൂടി വരണം എന്ന്  അതുകൊണ്ടാ... നിനക്ക് നേരത്തെ ഇറങ്ങാം....


വൈകുമോ..


ചാൻസ് ഉണ്ട്


ഞാൻ വരണോ.... പ്ലീസ് ടാ ഞാൻ ഇല്ല

വൈകിയാൽ വീട്ടിലുള്ളവർ പേടിക്കും


വിളിച്ചു പറയ്  ദേവു...


എന്നാലും....


എനിക്കെന്ത് ചെയ്യാൻ ആകും ദേവു... നീ പറ്റുമെങ്കിൽ മനാഫ് സർ നെ വിളിച്ചു സംസാരിക്കു


അയ്യോ... എനിക്ക് വയ്യ പേടിയാണ് സർ എന്തേലും പറയും


നീ വിളിക്ക്

അവൾ നിർബന്ധിച്ചു വൈശാഖിനെക്കൊണ്ട് വിളിച്ചു ചോദിപ്പിച്ചു


പിന്നെ.... അവൾ വരാതെ എങ്ങന..... അവളല്ലേ മെയിൻ ആൾ

ഉച്ചയ്ക്ക് ഇറങ്ങിക്കോളു....

എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്‌തുകളഞ്ഞു


എങ്കിൽ നീ ഞങ്ങളുടെ കൂടെ പോരെ ദേവു 

വൈശാഖ് കൈ മലർത്തി


ദേവിക വേഗം തന്നെ വീട്ടിലേക്ക് വിളിച്ചു ടൗണിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞു

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു അവർ പോകുവാനായി ഇറങ്ങി

വൈശാകും ആകാശും പുതിയ രണ്ട് എക്സിക്യൂട്ടീവ്സും ദേവികയും ഒരു വെഹിക്കിളിലും

ബാക്കി ഉള്ളവർ വേറെ രണ്ടു വണ്ടിയിലും ആയാണ് പോയത്


നാല് മണിക്ക് ശേഷം എന്ന് പറഞ്ഞതിനാൽ ദേവിക നേരെ പോയത്  അവിടെയുള്ള ബാക്കിറ്റോഫീസ് സെക്ഷനിൽ ആയിരുന്നു എല്ലാവരുമായും കുറച്ചു സംസാരിച്ചിരുന്നപ്പയെക്കും മീറ്റിംഗ് തുടങ്ങാറായി എന്ന് പറഞ്ഞു വിളിച്ചു


AGM ഓഫീസിലെ മീറ്റിംഗ് ഹാളിൽ വെച്ചിട്ടായിരുന്നു മീറ്റിംഗ്  അവിടെ എത്തിയപ്പോഴാണ് ഇനിയും അറേഞ്ച്മെന്റസ് തുടങ്ങിയില്ല എന്നറിയുന്നത്  ഇവളെന്താ ഇവിടെ എന്ന ഭാവത്തിൽ ചിലരുടെ നോട്ടം കൂടി ആയപ്പോ ദേവിക ആകെ ചടച്ചു പക്ഷെ ഇട്ടിട്ടു പോകാൻ പറ്റില്ലാലോ അതുകൊണ്ട് മാത്രം അവിടുള്ള ചെയറിൽ ഇരുന്നു.. പുതിയ എക്സിക്യൂട്ടീവ് രണ്ടാളും ഉണ്ടായിരുന്നു കുറച്ചു സമയം കൂടെ പിന്നെ അവരെ ഓരോ കാര്യങ്ങൾക്ക് വിളിച്ചപ്പോൾ ദേവിക ഒറ്റയ്ക്കായി 

കുറച്ചു കഴിഞ്ഞിട്ടും ലേഡി സ്റ്റാഫിനെ ഒന്നും കാണാതെ ദേവികയ്ക്ക് ടെൻഷൻ ആയി.. വൈശാഖിനെ കാണുന്നുമില്ല


അപ്പോഴാണ് അങ്ങോട്ട് AGM വരുന്നത്....

സ്റ്റേജിന്റെ നേരെ വന്നുകൊണ്ടിരിക്കുമ്പോൾ ആണ് ദേവികയെ അദ്ദേഹം കാണുന്നത്


ദേവികയോ.... താൻ.......എന്താ ഇവിടെ.....


അതുകേട്ടതോടെ ദേവിക ഒരു ഞെട്ടലോടെ അയാളെ നോക്കി


സോറി..........

അങ്ങനെ പറഞ്ഞതല്ല

ഇവന്റ് ഈവെനിംഗ് ആണ് പ്ലാൻ ചെയ്തത് അതും സെയിൽ സെക്ഷൻ താൻ സെക്ഷൻ സെയിൽ ആണെങ്കിലും ബാക്കോഫീസ് അല്ലെ വർക്ക്‌ അതുകൊണ്ട് വരണ്ട എന്ന് ഞാൻ മനാഫിനോട് പറഞ്ഞിരുന്നു.... മാത്രമല്ല വൈകും..... പിന്നെ ലേഡി സ്റ്റാഫ്‌ പ്രതിഭയൊക്കെ പോയിട്ടുണ്ടാകും.......


ദേവികയ്ക്ക് വല്ലാതെ സങ്കടം വന്നു......

മനാഫ് സ....ർ..... സർ പറഞ്ഞിട്ടാണ് ഞാൻ വന്നത്


കണ്ണുനിറച്ചു  മുറിഞ്ഞു പോകുന്ന വാക്കുകളോടെ തന്റെ മുൻപിൽ നിൽക്കുന്ന കുട്ടിയോട് അദ്ദേഹത്തിനു സഹതാപം തോന്നി....


തനിക്കൊന്ന് പ്രതിഭയെ വിളിച്ചു ചോദിക്കൂടായിരുന്നോ

അല്കെങ്കിൽ എന്നെ വിളിക്കണം, ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് താൻ വരണ്ട മനാഫ് പലതും പറയും മൂളി കേൾക്കാൻ നിന്നാൽ അതിനെ നേരം കാണു....

തന്റെ മുൻപിൽ തലയും കുനിച്ചു നിൽക്കുന്നവളിൽ നിന്നും മറുപടി കിട്ടില്ലന്ന് തോന്നിയപ്പോൾ പറഞ്ഞു


സാരമില്ല.... താൻ വിട്ടോ മനാഫ് അല്ലെ അത് ഞാൻ നോക്കിക്കോളാം


ദേവിക ഒന്നും പറയാതെ അങ്ങനെ തന്നെ നിന്നു 


എടോ.... വരുണേ......


AGM ന്റെ സൗണ്ട് കേട്ടാണ്  ദേവികയും തിരിഞ്ഞു നോക്കിയത് 

അപ്പോയെക്കും AGM ദേവികയെ മറികടന്നു വരുണിന്റെ അടുത്തേക്ക് പോയിരുന്നു...


എന്താടോ ഇത്.... ഞാൻ പറഞ്ഞതല്ലേ ഈ കുട്ടിയെ കൂട്ടണ്ട എന്ന്

ചെറുതായി ഡ്രിങ്ക്സ് പ്ലാൻ ഉണ്ട് അതിനിടക്ക്...... മാത്രമല്ല വെറുതെ ബുദ്ധിമുട്ടിക്കണോ


സർ... ഇവളെങ്ങനെ വന്നു.. എന്നെനിക്ക് അറിയില്ല

മീറ്റിംഗിൽ പോലും ഇതിന്ന് ഡിസ്‌കസ് ചെയ്തിട്ടില്ല


തുടരും

To Top