ഹൃദസഖി തുടർക്കഥ ഭാഗം 35 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


വരുണിനെ നോക്കിയപ്പോൾ അവിടെ പുഞ്ചിരിയാണ് 

നേരത്തെ ദേശ്യപ്പെട്ട് പോയവനല്ലേ ഈ നിൽക്കുന്നത് എന്ന് ദേവിക ചിന്തിച്ചുപോയി


കാര്യം അറിഞ്ഞു പ്രവീൺ ഓടിപിടിച്ചു വന്നു പെൻഡ്രൈവ് എടുത്തു.. തിരക്കാണെന്നു പറഞ്ഞു മുങ്ങി 

വൈശാഖിനോട് നല്ല ചീത്ത കേട്ടെങ്കിലും അത് കാരണം ആണ് സിസ്റ്റം കേടായതു എന്നവൻ  സമ്മതിച്ചില്ല


ദേവിക മടിച്ചു മടിച്ചാണ് മനാഫ് സാറേ വിളിച്ചത്

കാര്യം പറഞ്ഞപ്പോൾ ദേഷ്യപ്പെടുകയൊന്നും ചെയ്തില്ല പകരം മനാഫ് സർ ന്റെ സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ്‌ പറഞ്ഞുകൊടുത്തു അതിൽ വർക്ക്‌ ചെയ്തോളാൻ പറഞ്ഞു


കാൾ കട്ട്‌ ആയതും ദേവു ശ്യാസം വലിച്ചുവിട്ടു


ഹാവൂ.... ഇപ്പോഴാ സമാധാനം ആയതു


എന്തിന്... വൈശാഖ് ചോദിച്ചു


ഞാനാകെ പേടിച്ചുപോയി വൈശാ... സർ ചീത്ത പറയുമോ എന്ന്


എന്നിട്ട്


ഒന്നും പറഞ്ഞില്ല പാസ്സ്‌വേർഡ്‌ പറഞ്ഞുതാന്നു ബാക്കി അതിൽ ചെയ്തോളാൻ പറഞ്ഞു

വീട്ടിലാണെന്ന് തോന്നുന്നു കുഞ്ഞിന്റെ സൗണ്ട് കേൾക്കുന്നുണ്ട്...

ഡ്യൂട്ടി ടൈമിൽ വീട്ടിൽ പോകാമോ....


വൈശാഖ് ചിരിച്ചു


അതിനെന്തിനാ നീ ചിരിക്കൂന്നേ


എടി പൊട്ടി ഞനൊരു കാര്യം പറയട്ടെ.... വൈശാഖ് അവൾക്കടുത്തേക്ക് ഇരുന്നു സ്വകാര്യം പറയുന്നപോലെ ചോദിച്ചു...


അവൾ അതേയെന്ന് തലയാട്ടി


നിന്റെ ഈ മനാഫ് സർ ഉണ്ടല്ലോ

പക്കാ ഉടായിപ്പ് ആണ്, രാവിലെ ഇവിടെ വന്നു കുറച്ചു നമ്മളുടെ മെക്കിട്ട് കയറും... നിങ്ങൾ അത് ചെയ്യണം ഇത് ചെയ്യണം ആ സ്കീം അച്ചിവ് ചെയ്യണം അവരെ കാണണം ഇവരെ കാണണം എന്നൊക്കെ പറഞ്ഞുകൊണ്ട്

എന്നിട്ട് നിനക്ക് കുറച്ചു വർക്കും തന്നു മെല്ലെ സ്ഥലം വിടും... എങ്ങോട്ടാ....


ഇതൊക്കെ കേട്ട് കണ്ണുമിഴ്ചിരിക്കുന്ന ദേവിക തിരിച്ചു ചോദിച്ചു

എങ്ങോട്ടാ....


സ്വന്തം വീട്ടിലേക്ക് അയാൾക്ക് ചെറിയൊരു കുട്ടിയ ഉള്ളത് ഒന്നരയോ രണ്ടോ ആയിട്ടുണ്ട് അതിനെ കളിപ്പിച്ചോണ്ടിരിക്കും


അഥവാ ആരേലും വിളിച്ചാൽ അപ്പോ കോൺഫറൻസ് കാളിൽ ഇടും

പറയുന്നത് എല്ലാവരെയും ഒരുമിച്ചു കിട്ടാൻ എന്നൊക്കെ ആണ്

ബട്ട്‌ സത്യം ഇതാണ് മൂപ്പർ ഇവിടെ ഉണ്ടാവില്ലലോ പിന്നെ നിന്നെയടക്കം എല്ലാരേയും എങ്ങനെ കിട്ടാനാ

വേറെ zm agm ഒന്നും  അയാളിവിടെ ഇല്ലെന്ന് അറിയുകയും ഇല്ല

എങ്ങനെ ഉണ്ട് ഐഡിയ


ദേവികയ്ക്ക് ഇതൊരു പുതിയ അറിവായിരുന്നു

പക്ഷെ ഓരോ കാര്യങ്ങൾ കൂട്ടിച്ചേർത്തു നോക്കിയപ്പോൾ സത്യം ആണെന്ന് അവൾക്ക് തോന്നി

കൊള്ളാം.... കൊ..ള്ളാം......


അതെ.... അതാണ് മോളേ സർ

ബട്ട്‌ അയാൾ നമുക്കൊക്കെ ഇട്ടു നല്ലോണം പണിയും പിന്നെ....ഒരു കാര്യത്തിനും സപ്പോർട്ട് ഉണ്ടാവില്ല നിനക്ക് ഓർമയില്ലേ അന്ന് വരുണും ആയുള്ള അടി


കുറെയൊക്കെ ഒഴിവാക്കി വിടും എല്ലാം കൂടി ലാസ്റ്റ് പൊട്ടിത്തെറി ആകും അതാണ് അന്ന് ഉണ്ടായേ....


നീ ഇപ്പോ ചെയ്തു അയാൾക്ക് അയക്കുന്ന 50% വർക്കുകളും മൂപരുടെ പണി ആണ് അത് നിന്നെകൊണ്ട് ചെയ്യിപ്പിച്ചു അയാൾക്ക് അയപ്പിക്കും എന്നിട്ടത് zm ന് ഫോർവേഡ് ചെയ്യും അപ്പോ അയാൾ ചെയ്തെ വർക്ക്‌ ആയി

നീ ഇപ്പോ യൂസ് ചെയ്യുന്ന സിസ്റ്റേവും അയാളുടെ ടാബും ആയി കണക്ഷൻ ഉണ്ട്


ദേവിക എല്ലാം മൂളികേട്ടു


അപ്പോ ഞാൻ ഗ്രാമീണ മഹോത്സവം പ്ലാൻ മാറ്റിയത് കാനോപി ഇവിന്റ് മാറിയത് സർ അറിഞ്ഞു കാണില്ലേ


അറിഞ്ഞിട്ടുണ്ടാവില്ല.. ചിലപ്പോ റിസൾട്ട്‌ കിട്ടിയിട്ട് സംസാരിക്കാം എന്ന് കരുതിയാവും


ബട്ട്‌ അത് നീ പേടിക്കണ്ട നല്ല റിസൾട്ട്‌ ആണെന്ന് വരുൺ പറഞ്ഞിട്ടുണ്ട്...


പിന്നെ ഇതൊക്കെ കേട്ട് നീ പേടിക്കണ്ടാ... നമ്മൾ നമ്മുടെ വർക്ക്‌ നന്നായി ചെയ്താൽ മതി

ബാക്കി ഒക്കെ സെറ്റ് ആകും


മം അവൾ വൈശാഖിനോട് സമ്മതം എന്നപോലെ മൂളി...


എന്നാൽ ബാക്കി തുടങ്ങിക്കോ... സിസ്റ്റം കേടായത് HR ൽ  അറീച്ചതിനാൽ നിനക്കിന്ന് കോൺഫറൻസ് കാളിന്റെ പൂരം ആയിരിക്കും


വൈശാഖ് പറഞ്ഞതുപോലെ തന്നെ 

ദേവികയ്ക്ക് അന്ന് തിരക്ക് തന്നെ ആയിരുന്നു, മെക്കാനിക് വരുന്നതുവരെ കോൺഫറൻസ് കാൾ ചെയ്യലായിരുന്നു പണിയെങ്കിലും  മെക്കാനിക് വന്നശേഷം മനഫ് സർ അവിടെ എത്തിയതിനാൽ വലിയ ബുദ്ധിമുട്ട് ഇല്ലാതെ സിസ്റ്റം റെഡി ആയി.. കംപ്ലീറ്റ് ആകുന്നതുവരെ നിന്നാൽ വൈകുമെന്നതിനാൽ ദേവിക വീട്ടിലേക്ക് തിരിച്ചു..


പിറ്റേന്ന് മോർണിംഗ് മീറ്റിംഗിൽ അവർക്ക് പുതിയ രണ്ട് എക്സിക്യൂട്ടീവ് കൂടി ഉണ്ടായിരുന്നു ജോയിങ് ആയിട്ട്.. ട്രെയിനിങ് എല്ലാം കഴിഞ്ഞു വന്നതാണ് മുഹ്സിൻ പിന്നെ ഇശാക്ക്

MBA കഴിഞ്ഞു കയറിയതാണ് രണ്ടാളും ദേവികയുടെ പ്രായം വരും

അവര്കുള്ള സെക്ഷൻസ് പറഞ്ഞുകൊടുക്കാൻ ദേവികയെ ഏല്പിച്ചാണ് മനാഫ് സർ പോയത്..


അവർക്ക് ഓരോ ഏരിയ യും വർക്ക്‌ ചെയ്യേണ്ടതും പറഞ്ഞു കൊടുത്തു വരുണിനും വൈശാഖിന്നും അവരുടെ കണ്ട്രോൾ കൊടുത്താണ് ദേവിക സിസ്റ്റത്തിന് മുൻപിലേക്ക് വന്നത്


ഇന്നലെ നന്നാക്കി എങ്കിലും ഫയൽ എല്ലാം ബാക്കപ്പ് ചെയ്യാനൊക്കെ ആയി ബാക്ക് ഓഫീസിൽ വിളിച്ചു എനിഡെസ്‌ക് കണക്ട് ചെയ്യാൻ പറഞ്ഞിരുന്നു


അവൾ ബാക്കിഓഫീസലേക്ക് വിളിച്ചു മറുഭാഗത്തു ഒരു പുരുഷ ശബ്ദം.......സിസ്റ്റം കണക്ട് ചെയ്തത്തോടെ അവർ മൗസിന്റെ പ്രവർത്തനം ഏറ്റെടുത്തു.. അതോടെ ദേവിക 

ഫോൺ ഡിസ്‌കണക്ട് ചെയ്തു


അപ്പോയുണ്ട് തിരിച്ചു വിളിക്കുന്നു


ഹലോ.... നിന്നോട് ഞാൻ ഫോൺ വെച്ചിട്ട് പോകാൻ പറഞ്ഞോ കൊച്ചേ....


ഫോൺ എടുത്തപ്പോയെ ഉള്ള സംസാരം കേട്ട് ദേവിക പേടിച്ചു....


ഞാൻ... ഞാ... ൻ


നിന്റെ പേരെന്താ


ദേവിക


നല്ല പേര്

എത്ര വയസ്സായി


21


ആഹാ കുഞ്ഞു കുട്ടി ആണല്ലേ

മോൾ ഏത് വൈറസിനെ ആണ് സിസ്റ്റത്തിൽ കയറ്റിയത്


ഞാനോ ഞാനൊന്നും ചെയ്തില്ല


പിന്നെ...... ആരാ.... ഇത് നിന്റെ സിസ്റ്റം അല്ലെ 


അതെ പക്ഷെ എന്ത് പറ്റിയെന്നു അറിയില്ല

പ്രവീൺ ഒരു പെൻഡ്രൈവ് കണക്ട് ചെയ്തിരുന്നു അതുകൊണ്ട് ആണോ എന്നെനിക്ക് അറിയില്ല


മ്മ്മ്മ് ഈ ആന്റി വൈറസിനൊക്കെ നല്ല വില ആണേ.... ഡിസ്പ്ലേയ്ക്കും നല്ല വില ഉണ്ട്

അയാൾ കുറച്ചു ഗൗരവത്തോടെ പറഞ്ഞു


മ്മം  ദേവിക മൂളിയാതെ ഉള്ളു


അപ്പോയെക്കും അയാൾ സിസ്റ്റത്തിൽ സെറ്റിംഗ്‌സും ബാക്ക്അപ്പും ചെയ്തു കഴിഞ്ഞിരുന്നു


കഴിഞ്ഞുട്ടോ മോൾ


ഹാ....


അയാൾ ഓരോന്നും സെറ്റ് ചെയ്തത് പരിശോധിക്കുക ആയിരുന്നു

താനുണ്ടാക്കി വെച്ച ഫോൾഡറുകൾ എല്ലാം കയറി നോക്കുന്നത് കണ്ടതോടെ ദേവികയ്ക്ക് പേടി തോന്നി


തുടരും

To Top