ഹൃദസഖി തുടർക്കഥ ഭാഗം 34 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


നല്ല സംസാരം

നല്ല കഴിവുള്ള കുട്ടിയാണ്

മനു ഫോൺ വെച്ച ശേഷം അച്ഛൻ പറഞ്ഞു


അതെ


എവിടുന്നാ നിനക്ക് പരിജയം

തൃശൂർ ആണല്ലോ സ്ഥലം


കമ്പനിയിൽ ആദ്യ ദിവസങ്ങളിൽ ട്രെയിനിങ് സമയം കണ്ടുമുട്ടിയതാ....

ജോലിയൊക്കെ റീ സൈൻ ചെയ്തു ഇപ്പോ ഇതാണ് പരിപാടി

ഇത് രണ്ടാമത്തെ ആൽബം ആണ്

ഒരു മിനി ആൽബം ആദ്യം ഇറക്കിയിരുന്നു

അച്ഛന് കേൾക്കണോ


കേട്ടപ്പോൾ ചന്ദ്രനും വലിയ ഉത്സാഹം തോന്നി... ദേവിക യൂട്യൂബിൽ സോങ് പ്ലേ ചെയ്തു കൊടുത്തപ്പോൾ മുഴുവൻ കേട്ടുകിടന്നു സന്തോഷമായി....

നന്നായിട്ടുണ്ട്....


ചന്ദ്രൻ അത് പറയുമ്പോൾ ദേവികയ്ക്ക് ആദ്യമായി മനുവിനെ കണ്ടതായിരുന്നു ഓർമ്മ വന്നത്


            ✴️


പതിവുപോലെ കമ്പനിയിൽ മോർണിംഗ് മീറ്റിംഗ് കഴിഞ്ഞു എല്ലാരും അവരവരുടെ തിരക്കിലേക്ക് കടന്നു. മനാഫ് സർ പുറത്തുപോയി കുറച്ചു സമയം കഴിഞ്ഞാണ് വരുൺ കേബിനിലേക്ക് വന്നത്


താഴെ നല്ല തിരക്കാണ്

അവൻ ആരോടെന്നില്ലാതെ പറഞ്ഞു


വരുൺ സോഫ സൈഡിലായിരുന്നു കാൾ ചെയ്യുകയാണ്


ദേവികയ്ക്ക് പ്രേത്യേകിച്ചു പണി ഒന്നും ഇല്ലാഞ്ഞതിനാൽ അവൾ എക്സാമിന്റെ പോർഷൻസ് പഠിക്കുകയാണ്

അപ്പോഴാണ് പ്രവീൺ ഓടിപിടിച്ചു വരുന്നത്

എനിക്കൊരു പ്ലാൻ പെട്ടന്ന് ok ആകണം ദേവിക...


ഡോക്യൂമെന്റസ് തന്നാൽ മതി ഞാൻ സ്പീടക്കാം


ഈ കാർഡിലുണ്ട്... പെട്ടെന്നാക്കണെ.... അതുപോലെ തന്നെ ഓടി പുറത്താക്കും പോയി


അവൾ പ്രവീൺ നൽകിയ പെൻഡ്രൈവ് സിസ്റ്റത്തിലേക്ക് കണക്ട് ചെയ്തു..


മൊത്തം ബ്ലാക്ക് കളർ ബ്ലാങ്ക് കണ്ടപ്പോൾ എന്താണെന്ന് അറിയാതെ ഒന്നുടെ സിസ്റ്റം ഷട്ഡോൺ ചെയ്തു ഓപ്പൺ ആക്കി

എന്നിട്ടും അതെ അവസ്ഥയിൽ ആയിരുന്നു സിസ്റ്റം അതോടെ ദേവികയ്ക്ക് ടെൻഷൻ ആയി പ്രവീൺ നൽകിയ പെൻഡ്രൈവ് കുത്തിയതെല്ലാം അവൾ മറന്നു അവളുടെ എന്തോ മിസ്റ്റെക് ആണെന്ന് തോന്നി കരയും എന്ന് ഭാവത്തിലായി


വൈശാ... സിസ്റ്റത്തിന് എന്തോ പറ്റി... ഒന്ന് നോക്കുമോ 

കണ്ണുനിറച്ചു പറയുന്നവളെ കണ്ട് വൈശാകും അമ്പരന്നു


ഞാൻ തിരക്കിലാണല്ലോ  ദേവു...


ടാ.. ലാലു ഈ സിസ്റ്റം ഒന്ന് നോക്കിയേ

അവൻ ലാലുവിനോടായ് പറഞ്ഞു


വരുൺ എണീറ്റു വന്നു അവളുടെ പിന്നിലായി നിന്നു

എന്താ പറ്റിയെ


അറിയില്ല... ബ്ലാക്ക് ആയാണ് കാണിക്കുന്നത്


ഏതേലും key അറിയാതെ പ്രെസ്സ് ചെയ്തുപോയോ


ഇല്ല

പ്രവീൺ കൊണ്ടുവന്ന പെൻഡ്രൈവ് കണക്ട് ചെയ്യാൻ നോക്കുവായിരുന്നു

അപ്പോഴാണ്


മ്മം 

നോക്കട്ടെ

അവളുടെ മൗസിന്റെ പ്രവർത്തനം വരുൺ ഏറ്റെടുത്തു


കുറച്ചു key words അടിച്ചും ഓൺ ആക്കിയും ഓഫ്‌  ആക്കിയും നോക്കിയിട്ടും സിസ്റ്റം ഒരു മാറ്റവും ഇല്ലാതെ നിൽക്കുകയായിരുന്നു.


നീ എന്തിനാ... ദേവു ഇങ്ങനെ ടെൻഷൻ ആകുന്നെ


കാതോരം നേര്മയായി വരുണിന്റെ ശബ്ദം

ദേവികയ്ക്ക് ഉള്ളിൽ ഒരു തണുപ്പ് തോന്നി

ഒരു തരിപ്പ് ശരീരമാകെ പടരുന്നപോലെ

ഇത്രയും നേരം അവനോട് ഇത്രെയും അടുത്തായി അവന്റെ കരവലയത്തിൽ ആയിരുന്നെന്നത് ടെൻഷനിൽ അവൾ വിസ്മരിച്ചിരുന്നു


അവന്റെ ശ്വാസം കഴുത്തിൽ പതിയുന്നത് അവൾ അറിഞ്ഞു തുടങ്ങി. സ്പ്രേയുടെയും വിയർപ്പിന്റെയും മണമടിക്കുന്നത്തോടെ അവൾക്ക്

തൊണ്ട വരണ്ടതുപോലെ തോന്നുന്നു


ദേവികയുടെ ചെവിക്കരികിലായി ഒന്നുഊതിയശേഷം വരുൺ പറഞ്ഞു അടിച്ചുപോയി ദേവു

അവന്റെ പെൻഡ്രൈവിൽ എന്തേലും വൈറസ് ഉണ്ടാകും


അവൾ കണ്ണുമിഴ്ച്ചു വരുണിനെ നോക്കി

ഒന്നാമതെ കൊച്ചു കിളിപോയിരിക്കുവാ അതിനിടയ്ക്കാണ് കമ്പ്യൂട്ടർ അടിച്ചുപോയി എന്നും പറയുന്നത്


അവളുടെ നോട്ടം കണ്ടിട്ട് വരുൺ കലിപ്പിലായി വൈശാഖിനോടായി പറഞ്ഞു

സിസ്റ്റം കേടായി നീ HR ലേക്ക് ഒന്ന് പറയ്......

ഇവളെന്തോ കാട്ടിയിട്ടുണ്ടാകും


ദേവികയുടെ കണ്ണ് രണ്ടും ഇപ്പോ പുറത്തുചാടും എന്നപോലെ ആയി


വരുൺ പോകുന്ന വഴി പ്രവീണിനെ വിളിച്ചു നാല് തെറി പറയാനും മറന്നില്ല


ദേവിക എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു

മെയിൻ സിസ്റ്റം ആണ് പ്ലാൻ അപ്ഡേറ്റ് ചെയ്യാനും എല്ലാം ഉള്ളത് പിന്നെ ഉള്ളത് മനാഫ് സർ ന്റെ ആണ് അത് ലോക്ക് ആണ്

ഇനിയിപ്പോ എന്താവും.....

തന്റെ കയ്യിലെന്ന് പറ്റിയതാണെന്ന് പറയുമോ?

ആരേലും വഴക്കു പറയുമോ എന്നിങ്ങനെ ഒരുപാട് ചിന്തകൾ നിറഞ്ഞു ആ കുഞ്ഞി തലയിൽ


ഇതെവിടുന്ന ടാപ് തുറക്കും പോലെ കണ്ണീരിങ്ങനെ വരുന്നത് ഏത് ഭാഗത്തായിട്ട സ്റ്റോക്ക്


വരുണിന്റെ ശബ്ദം അവളെ വീണ്ടും യാത്രർത്യത്തിൽ എത്തിച്ചു


മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്നവനെ കണ്ടപ്പോഴാണ് കുറച്ചു മുൻപേ നടന്നത് അവളുടെ മനസ്സിൽ വന്നത് വെപ്രാളവും ടെൻഷൻ കൊണ്ടു സന്തുലിതമായി ചിന്തിക്കാൻ അവൾക്ക് കഴിയുന്നില്ല എന്നതാണ് സത്യം


എന്റെ ദേവു, വൈശാഖ് HR ഇൽ പറഞ്ഞിട്ടുണ്ട് അവർ വന്നു ക്ലിയർ ആക്കിക്കോളും നീ ഇങ്ങനെ കരയണ്ട


അപ്പോഴാണ് താൻ കരയുന്നുണ്ടെന്ന് ദേവിക തിരിച്ചറയുന്നത്.. കയ്യും കാലും വിറച്ചിട്ടു വയ്യ


വരുണിനെ നോക്കിയപ്പോൾ അവിടെ പുഞ്ചിരിയാണ് 

നേരത്തെ ദേശ്യപ്പെട്ട് പോയവനല്ലേ ഈ നിൽക്കുന്നത് എന്ന് ദേവിക ചിന്തിച്ചുപോയി


തുടരും....

To Top