ഹൃദസഖി തുടർക്കഥ ഭാഗം 33 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ചന്ദ്രൻ ഒന്നും പറയാതെ കിടക്കുകയായിരുന്നു എല്ലാം ശ്രെദ്ധിച്ച ശേഷം  പതുക്കെ പറഞ്ഞു


ദേവു.. മോളേ നീ പൊയ്‌ക്കോ


ദേവിക  ഇരിക്കുന്നവരോട് ഒന്ന് പുഞ്ചിരിച്ചു കുട്ടികളുടെ അടുത്തേക്ക് തിരിച്ചുപോയി 


ദേവികയ്ക്ക് അജയ് ന്റെ നോട്ടം തീരെ ഇഷ്ടമായില്ല ശരീരത്തിലാകെ ഇഴ്ഞ്ഞുകൊണ്ടുള്ള നോട്ടം 

ഇടയ്ക്കിടെ ബസ്സ് സ്റ്റോപ്പിൽ വെച്ചു കാണാറുള്ള ഒരുവന്റെ നോട്ടവും ഇതുപോലെ ആണെന്നവൾ ഓർത്തു

എങ്ങനെങ്കിലും അവിടുന്ന് രക്ഷപെട്ടാൽ മതി എന്നായിരുന്നു അവൾക്ക്, തന്റെ മനസ്സറിഞ്ഞപോലെ അച്ഛനത് പറഞ്ഞപ്പോൾ ദേവു ആശ്വസിച്ചു


പിന്നെയും ഒരുപാട് സംസാരിച്ചു കാപ്പിയോക്കെ കഴിഞ്ഞാണ് അവർ തിരിച്ചുപോയത് അപ്പോയെക്കും ദേവികയുടെ ട്യൂഷൻ കഴിഞ്ഞിരുന്നു എങ്കിലും ആരുടേയും മുൻപിൽ പെടാതെ ഒതുങ്ങി നിന്നു


അവിടുന്ന് ഇറങ്ങീട്ടും അജയ് ചിന്തിച്ചത് ദേവികയെ കുറിച്ചായിരുന്നു

ആരെയും ആകർഷിക്കുന്നൊരു ഭംഗി ഉണ്ടാവൾക്ക്  അവനു വല്ലാത്തൊരു കൊതിതോന്നി ആ ഓർമ്മയിൽ ചുണ്ടോന്നു നനച്ചു വിട്ടു അജയ്


ആ കൊച്ചൊരു കിളുന്ത് പെണ്ണ് ആണല്ലേ... ടാ


ഭാസ്കരന്റെ സൗണ്ട് ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്


എന്ത്.... എന്താ.....

കേട്ടത് ശെരിയാണോ എന്നറിയാൻ അജയ് ഒന്നുടെ ചോദിച്ചു


അല്ലേ.... യ് നീ  ആ കൊച്ചിനെ നോക്കി വായിൽ വെള്ളമിറക്കുന്നത് കണ്ടു... കൊച്ചു 

കൊള്ളാം എന്ന് പറയുകയായിരുന്നു...


ഹ്മ്.... അവനൊന്നു മൂളിയതല്ലാതെ മറുപടി പറഞ്ഞില്ല

കിളവൻ...  വയസാം കാലത്തും ആഗ്രഹം കേട്ടില്ലേ.... അവൻ പിറുപിറുത്തു


നമ്മുടെ വഴിക്ക് വരില്ലെന്ന് തോന്നുന്നല്ലോടാ....


എനിക്കും തോന്നി അജയ് അനുകൂലിച്ചു


നോക്കാം... പതുക്കെ മതി  അവന്റെ സാഹചര്യം അത്ര നല്ലതാല്ലല്ലോ അറിഞ്ഞോന്നു സഹായിക്കാം എന്തായാലും അവന്റെ സ്വത്തുവകകൾ തന്നെ മതി ആ ദാനതുകയ്ക്ക്.... പിന്നെ 

കുറച്ചു വരവ് കൂടി വരേണ്ടി വരും

കാറിലേക്ക് കയറും മുൻപ് ഭാസ്കരൻ ചന്ദ്രന്റെ വീട്ടിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു


പലവിധ പ്ലാനുകൾ മെനഞ്ഞുകൊണ്ട് അജയയും വണ്ടി മുൻപോട്ട് എടുത്തു


അവരുടെ കാർ കണ്ണിൽ നിന്നും മായും വരെ ദേവിക നോക്കിനിന്നു 

അവൾക്ക് എന്തുകൊണ്ടോ അവരുടെ സംസാരവും നോട്ടവുമൊന്നും അത്ര പിടിച്ചിരുന്നില്ല


ഇവരെന്തിനാ... അമ്മേ വന്നത്


അച്ഛനെ കാണാൻ


ന്നിട്ട്


എന്നിട്ട് എന്താ എല്ലാർക്കും വലിയ സന്തോഷം

വല്യേട്ടൻ വന്നപ്പോ പറഞ്ഞില്ലായിരുന്നോ അന്ന്

ഇവരിപ്പോഴാ അറിഞ്ഞത് നമ്മുടെ കാര്യം

അതോണ്ട് വന്നതാ....

പിന്നെ അച്ഛന്റെ പെങ്ങളുടെ മോൻ ആണ് കൂടെ ഉണ്ടായിരുന്നത് അജയ്, പഠിപ്പൊക്കെ ഉണ്ട്  കമ്പനി മാനേജർ ആണ്

അച്ഛനെ ചികിൽസിക്കാൻ വേണ്ടതൊക്കെ ചെയ്യാം എന്ന് ഏറ്റിട്ടുണ്ട്

അവിടെ എവിടെയോ നല്ല ആയുർവേദ ഹോസ്പിറ്റൽ ഉണ്ടെന്ന് പറഞ്ഞു... എല്ലാം അന്വേഷിച്ചിട്ടു വരാം എന്നാണ് പറഞ്ഞത് പിന്നെ അജയ് നല്ല പയ്യനാ... നല്ല സംസാരം...


ദൂരെ അല്ലെ അമ്മേ.... അമ്മ പറഞ്ഞത് മുഴുവൻ കേൾക്കാതെയും മറ്റൊന്നും 

ചിന്തിക്കാതെയുമാണ് ദേവിക അങ്ങനെ ചോദിച്ചത്


അതിനിപ്പോ എന്താ അവിടെ നിൽക്കാം എന്ന് പറഞ്ഞു


അപ്പോ എന്റെ ജോലിയോ


അച്ഛന്റെ ആരോഗ്യത്തെക്കാൾ വലുതാണോ നിനക്ക് ജോലി, ഇവിടെ ചെയ്യുന്നതിനേക്കാൾ നല്ല ജോലി കിട്ടും ഇവിടെ മൊത്തം ആണുങ്ങളാണ് അവിടെ അജയ് ജോലി ചെയ്യുന്നിടം നമ്മുടെ കൂടി ആണത്...

ദേഷ്യത്തോടെ തനിക്ക് നേരെ ചാടുന്ന അമ്മയെ ദേവിക അത്ഭുതത്തോടെ ആണ് നോക്കിയത്


എത്ര പെട്ടന്നാണ് അമ്മ മാറിയത്

മുങ്ങി ചാവുമ്പോൾ കിട്ടിയ കച്ചിത്തുരുമ്പ് പോലെ കിട്ടിയ ജോലി ആണിത് വളരെ കഷ്ടപ്പെട്ട് അഡ്ജസ്റ്റ് ആയെ ഉള്ളു എത്ര ലാഗവത്തോടെ ആണ് അമ്മയത് ഉപേക്ഷിക്കാൻ പറയുന്നത്......

പതുക്കെ എല്ലാം നോർമൽ ആയി വരുകയാണ് അപ്പോയാണ് പുതിയ അവതാരങ്ങൾ വരുന്നത്

ദേവികയ്ക്ക് അവരോട് വെറുപ്പ് തോന്നി അവരൊന്നു സഹായവാഗ്ദാനം നൽകി പുഞ്ചിരിച്ചു കാട്ടിയപ്പോയെക്കും അമ്മ അതിൽ വീണുപോയല്ലോ എന്നോർത്തു ദേഷ്യവും തോന്നി.


അവൾ അച്ഛന്റെ അടുത്തേക്ക് നടന്നു, കണ്ണടച്ചു കിടക്കുകയാണ് പതുക്കെ അയാളുടെ കാട്ടിലിനടുത്തായി ഇരുന്നു തലയിൽ തലോടി...


ദേവൂട്ടി..... എന്തുപറ്റി

നേര്മയായ സ്വരം


ഒന്നുല്ല അച്ഛേ.....


അമ്മ പറയുന്നത് കേട്ട് മോളു വിഷമിക്കണ്ട ട്ടോ

അവൾ എനിക്ക് സുഖപ്പെടും എന്നത് മാത്രേ കേട്ടിട്ടുണ്ടാവു അതുകൊണ്ട് പറയുന്നതാ എല്ലാം....

ഞാൻ അറിയാത്തതല്ലലോ എന്റെ ഏട്ടനെയും പെങ്ങളെയും എല്ലാം 

വരട്ടെ നോക്കാം നമുക്ക്

എന്നിട്ട് തീരുമാനിക്കാം


അച്ഛന് എണീക്കാൻ ആവുന്നത് നല്ല കാര്യമല്ലേ

ദേവിക ചോദിച്ചു


അത് നല്ലതാ മോളേ... പക്ഷെ എന്റെ ഏട്ടൻ പ്രതിഫലെച്ച ഒന്നും ചെയ്യാറില്ല


എന്നുവെച്ചാൽ


അതുണ്ട്.......മോൾക്കത്

സാവധാനം മനസിലാവും


എന്റെ മോളിതൊന്നും കാര്യമാക്കണ്ട ട്ടോ...


മം അവളൊന്നു മൂളി


അവൾ കുറച്ചു സമയം അവിടിരുന്നു റൂമിലേക്ക് പോയി

എന്തോ മനസ് വളരെ ആശ്വസ്തമാകുന്നതു പോലെ

വല്ലാത്തൊരു വീർപ്പുമുട്ടൽ

ആരോടെങ്കിലും സംസാരിക്കാൻ തോന്നുന്നു 

കണ്ണടയ്ക്കുമ്പോൾ ലാലുയേട്ടന്റെ മുഖമാണ് തെളിയുന്നത്

ഫോൺ എടുത്ത് ഡയൽ ചെയ്തത് മനുയേട്ടനെ ആണെന്ന് മാത്രം 


ഒറ്റ റിങ്ങൽ തന്നെ ഫോൺ എടുത്തു


ഹലോ ജാനു.....


ദേവികയൊന്നു പുഞ്ചിരിച്ചു

അതറിഞ്ഞപോലെ മറുപടി വന്നു


നീ അവിടെ ചിരിച്ചാൽ ഞാൻ ഇവിടെ കാണുമോ ജാനു...

Anyway.... നീ ഇപ്പോൾ വിളിച്ചത് നന്നായി

എന്റെ പുതിയ ആൽബത്തിന്റെ പണിയിൽ ആണ്

ഞാൻ നിന്നെ ഓർത്തതെ ഉള്ളു...

കേൾക്കണോ music....


ഹ്മ്മ്

Wait....


മോളേ.... ദേവു

കുറച്ചു വെള്ളം എടുത്തേ....

അച്ഛന്റെ വിളി കേട്ടപ്പോൾ ഫോൺ ഓഫ്‌ ചെയ്യാതെ തന്നെ അച്ഛന്റെ അരികിൽ വെച്ചു  ദേവിക വെള്ളമെടുക്കാൻ പോയി 


ജാനു... കേൾക്കുന്നുണ്ടല്ലോ അല്ലെ


ശബ്ദം തലയ്ക്കരികിൽ നിന്നും കേട്ടു  ചന്ദ്രൻ ചെവിയോർത്തു


മനോഹരമായൊരു ഗാനം അതിലൂടെ ഒഴുകിയെത്തി

വെള്ളം എടുത്തു വന്ന ദേവികയും അത് കേട്ടു നിന്നു... അതി മനോഹരമായ ഗാനം അവസാനിച്ചു മനുവിന്റെ ശബ്ദം കേട്ടപ്പോഴാണ് അവരിരുവരും അതിൽ നിന്നും പുറത്തു വന്നത്

അത്രയും മനോഹരം ആയിരുന്നു


ജാനു.... എങ്ങനെ ഉണ്ട്


സൂപ്പർ

ദേവിക അവനോടായി പറഞ്ഞുകൊണ്ട് അച്ഛനെ നോക്കി


നന്നായിരുന്നു മോനെ....


അച്ഛന്റെ ശബ്ദം കേട്ടതോടെ മരുഭാഗം നിശബ്ദമായപോലെ 


എന്റെ അച്ഛനാണ്

ദേവിക പറഞ്ഞു


ഹായ് അച്ഛാ... ഞാൻ മനു

തൃശൂർ ആണേ...ദേവൂന്റെ ഫ്രണ്ട്  ആണ്

എന്റെ പുതിയ വീഡിയോ ആൽബം ആണ് ഇറങ്ങീട്ടില്ല

എങ്ങനെ ഉണ്ട്


പെട്ടന്നുള്ള സങ്കോജം മാറിയതോടെ മനു വളരെ ഫ്രണ്ട്‌ലി ആയി സംസാരിച്ചു. ആൽബത്തിന്റെ കാര്യം കേട്ടപ്പോൾ അതെയോ... എന്ന ഭാവത്തിൽ ചന്ദ്രൻ ദേവികയെ നോക്കി


അവൾ അതേയെന്ന് തലയാട്ടി


പിന്നെ അവിടെ അവർ ആ പാട്ടിനെ കീറിമുറിച്ചു പരിശോദിച്ചു കൂടുതൽ ആസ്വദിച്ചു സംസാരിക്കാൻ ആളെ കിട്ടിയത് ചന്ദ്രനും തന്റെ പാട്ടിന്റെ കാര്യങ്ങൾ കേൾക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരാളെക്കിട്ടിയത് മനുവിന് വളരെ സന്തോഷമായി

അതിനാൽ തന്നെ കുറച്ചധികം സമയം അവർ സംസാരിച്ചു


ചന്ദ്രന്റെ സംസാരം കേട്ടുകൊണ്ടിരുന്ന ദേവിക താനെന്തിനാണ് മനുവിനെ വിളിച്ചതെന്ന് മറന്നുപോയി


തുടരും......

To Top