ഹൃദസഖി തുടർക്കഥ ഭാഗം 32 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


അങ്ങനെ ഭാസ്കരനും അജയ്‌ കൂടി ചന്ദ്രനെ കാണാനും കാര്യങ്ങൾ അറിയാനും തീരുമാനിച്ചു


രാവിലെ മോർണിംഗ് മീറ്റിംഗ് കഴിഞ്ഞു എല്ലാവരും വർക്കിലേക്ക് കടന്നുzm വന്നതിനാൽ 

എക്സിക്സ്യൂട്ടീവ്സ് എല്ലാരും വേഗം താഴേക്ക് പോയി 

വൈശാകും ദേവികയും മാത്രമായപ്പോയാണ് സോഫ സൈഡിൽ നിന്നും ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നത് 

രണ്ടു തവണ അറിഞ്ഞിട്ടും  ആരും അറ്റാൻഡ് ചെയ്യുന്നില്ലന്ന് കണ്ടിട്ടാണ് ദേവിക എണീറ്റുപോയത്


ആരുടെ ഫോൺ ആണെന്നവൾക്ക് മനസിലായില്ല

Amma... Calling


ദേവിക കാൾ എടുത്ത് ചെവിയോട് ചേർത്ത് വെച്ചപ്പോയെ കേട്ടു ആദിപിടിച്ച ശബ്ദം


മോനെ... നീ എത്തിയോ..... കുഴപ്പമൊന്നും ഇല്ലാലോ....

വിളിച്ചിട്ട് എടുക്കാഞ്ഞപ്പോൾ പേടിച്ചുപോയി


അവർ പറഞ്ഞുകൊണ്ടിരിക്കുകയാണ്

മറുഭാഗത്തു നിന്ന് മറുപടി ഇല്ലന്ന് തോന്നിയപ്പോൾ  വെപ്രാളം കൂടിയപോലെ തോന്നി

ഹലോ.....


ഹലോ......


ദേവികയക്ക് അവരുടെ സൗണ്ട് കേൾക്കും തോറും പേടി തോന്നി അവരിപ്പോൾ കരയും എന്ന് തോന്നിയതോടെ അവൾ സംസാരിച്ചു


ഹെലോ....


പെട്ടന്ന് മറുവശം നിശബ്ദമായപോലെ

ദേവിക വീണ്ടും ചോദിച്ചു ആരാ...


ഇതാരാ...

ഇത് അപ്പു... അല്ല വരുണിന്റെ നമ്പർ അല്ലെ


ഓഹോ... അപ്പോ ഇത് വരുണിന്റെ ഫോൺ ആണോ?? എന്തോ പ്രോബ്ലം ഉണ്ടല്ലോ...


അതെ... ഞാനവരുടെ കൂടെ വർക്ക്‌ ചെയ്യുന്ന ആളാണ്

ഫോൺ മുകളിൽ വെച്ചു മറന്നു താഴേക്ക് പോയതാണ് 


അതെയോ വേണ്ട മോളേ.... അവനവിടെ എത്തിയല്ലോ അത് മതി....


ചെക്കൻ രാവിലെ നല്ല സ്പീഡിലാണ് ഇവിടുന്ന് ഇറങ്ങിയത് ഏയാംവളവിൽ ആക്‌സിഡന്റ് എന്ന് കേട്ടപ്പോൾ ആദികൊണ്ട് ഇവിടെ ഇരിക്കാൻ ആവുന്നില്ല

ഇവനാണെങ്കിൽ ഫോൺ എടുക്കുന്നുമില്ല

അതുകൊണ്ടാ..... മറുഭാഗത്തുനിന്നും ആശ്വാസത്തിന്റെ നിശ്വാസം അവൾക്ക് കേൾക്കാമായിരുന്നു 


ആയിക്കോട്ടെ വേണെങ്കിൽ ഞാൻ കൊണ്ടുപോയി കൊടുക്കാം ട്ടോ ദേവിക പറഞ്ഞു


വേണ്ട.... അവനിഷ്ടാവില്ല

കുഴപ്പൊന്നും ഇല്ലാലോ അത് മതി


എങ്കിൽ ശെരി

ദേവിക ഫോൺ വെക്കാൻ ഒരുങ്ങി


മോളുടെ പേരെന്താ.....


ദേവിക


ശെരി മോളേ


ദേവികയ്ക്ക് അവരുടെ വാക്കുകളിൽ എന്തോ  മറഞ്ഞിരിക്കുന്ന പോലെ തോന്നി


അതോ ഇനിപ്പോ ലാലുയേട്ടൻ വീട്ടിലും മുരടൻ സ്വഭാവം തന്നെ ആണോ

പാവം അമ്മ...


ഡി....

നിന്നോടാരാ എന്റെ ഫോൺ എടുക്കാൻ പറഞ്ഞതു


വരുണിന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുമുണർത്തിയത്


അതിവിടെ കിടന്നു ബെല്ലടിയുന്നത് കണ്ട് എടുത്തതാണ്


ആഹാ.... അങ്ങനെ എന്റെ ഫോൺ ബെല്ലടിഞ്ഞാലും നീ എടുക്കണ്ട

ഫോൺ തട്ടിപ്പറിച്ചുകൊണ്ട് അവൻ മറുപടി നൽകി


എനിക്കറിയില്ലായിരുന്നു അത് ഇങ്ങേരുടെ ഫോൺ ആണെന്ന് 

സീറ്റിലേക്ക് നടക്കുന്നതിനിടെ അവൾ പറഞ്ഞു


പിന്നെ.... യ്

അമ്മയോട് ഇങ്ങനെ പിണങ്ങി ദേഷ്യപ്പെട്ടു നടക്കുന്നത് അത്ര നല്ലത് അല്ല

പാവം നല്ലോണം പേടിച്ചിട്ടുണ്ട് 


അതെന്റെ അമ്മയല്ലേ ഞാൻ നോക്കിക്കോളാം

അവൻ കെറുവിച്ചു


നിങ്ങളുടെ ആയോണ്ട് തന്നെയാ പറഞ്ഞെ.... പാവം അവരെത്ര ടെൻഷൻ ആയെന്നറിയോ നിങ്ങളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് 

കുറച്ചു മറ്റുള്ളവരെ മനസിലാക്കണം


ഹ്മ്മ് മക്കളെ മനസിലാക്കാത്ത അമ്മയും അച്ഛനുമെല്ലാം കുറച്ചു വിഷമിക്കട്ടെ എപ്പോഴും അവരെ മാത്രം മനസിലാക്കിയാൽ മതിയോ കുറച്ചു എന്നെയും മനസിലാക്കണം


അതോണ്ട്..... ദേവിക എന്തോ പറയാനായി വന്നപ്പോയെക്കും വരുൺ പുറത്തേക്ക് ഉറങ്ങിയിരുന്നു


അവൻ പറഞ്ഞത് അവൾക്ക് ഉൾകൊള്ളാൻ ആയില്ല 

ഇങ്ങേർക്കിത് എന്താണ് എന്നോർത്തു ദേവിക ജോലിയിലേക്ക് കടന്നു..


പിന്നെ വരുണിനെ ആ ഭാഗത്തു കണ്ടില്ല എങ്കിലും രാത്രി അവളെ തേടി ഒരു മെസ്സേജ് വന്നു


സോറി

നിന്നോട് അത്ര ദേഷ്യപ്പെടേണ്ടതില്ലായിരുന്നു


ദേവിക പഠിക്കുകയായിരുന്നു മെസ്സേജ് 

ശ്രെദ്ധിക്കില്ല എന്ന് തോന്നിയെങ്കിലും വരുൺ എന്ന് കണ്ടപ്പോൾ മറുപടി  കൊടുക്കാതിരിക്കാൻ ആയില്ല


എന്നോട് ദേഷ്യപ്പെട്ടാലും കുഴപ്പമില്ല അമ്മയോട് ദേഷ്യം കാണിക്കരുത്


ശ്രെമിക്കാം


അതെന്താ ലാലുയേട്ട..... ഒരു ശ്രെമിക്കാം മാത്രം


നോക്കട്ടെ ദേവു.... അമ്മയോട് ചെറിയൊരു പിണക്കത്തിലാണ്

അതുകൊണ്ടാ....


എന്തിനാ പിണക്കം....


അതൊക്കെ നീ എന്തിനാ അറിയുന്നേ😡 വരുൺ ദേഷ്യപ്പെട്ടു


ഹാ ബസ്റ്റ്.... നിങ്ങളെന്താ ഓന്തിന്റെ ജന്മം ആണോ ഓരോ നേരത്തു ഓരോ സ്വഭാവം

ഞാൻ പോവാ....


ദേവിക ഓഫ്‌ലൈൻ ആയത്തോടെ വരുൺ വീണ്ടും ഒറ്റക്കായി

രാത്രിയിൽ വീടിന്റെ ടെറസിന്റെ മുകളിൽ ഇരിക്കുകയായിരുന്നു അവൻ 

ഒരു പുഞ്ചിരിയോടെ അവളുടെ മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു


എന്നാൽ നിർത്തി വെച്ചതിൽ ബാക്കി പോർഷൻസ് പഠിക്കുകയായിരുന്നു ദേവിക അപ്പോൾ


                   


ദിവസങ്ങൾ വേഗത്തിൽ കൊഴിഞ്ഞു വീണു... ഇതിനിടയിൽ വരുണിനും ദേവികയ്ക്കും ഇടയിൽ 

ഗുഡ്‌നൈറ് ഗുഡ്മോർണിംഗ്  തുടങ്ങി ചെറിയ ചെറിയ മെസേജുകൾ പതിവായി.എന്നാൽ നേരിൽ കണ്ടാൽ രണ്ടും കീരിയും പാമ്പും ആണുതാനും 


ഡെയിലി ഉള്ള ട്യൂഷൻ നിർത്തിയതിനാൽ ദേവിക സൺ‌ഡേ ഉച്ചക്ക്  തുടങ്ങി ആറുമണി വരെ ക്ലസ് എടുക്കുമായിരുന്നു.

അന്നും പതിവുപോലെ ദേവിക ക്ലാസ്സിൽ ആയപ്പോൾ ആരോ വിരുന്നുകാർ വന്നത് അവൾ അറിഞ്ഞു

എങ്കിലും അമ്മ കുറച്ചധികം സമയം കഴിഞ്ഞാണ് അവളെ വന്നു വിളിക്കുന്നത്‌


ആരാ അമ്മേ.....


അച്ഛന്റെ വല്യേട്ടനും മകനും ആണ്

നീ ഒന്നു വാ....


അര മണിക്കൂർ കൂടി അമ്മേ....

കഴിഞ്ഞിട്ടില്ല


അവർക്ക് തിരിച്ചുപോകേണ്ട ദേവു ഒന്ന് വന്നിട്ട് പൊയ്ക്കോ നീ....


ദേവിക വലിയ സമ്മതത്തോടെ അല്ലാതെ തന്നെ കുട്ടികൾക്ക് ചെയ്യാൻ വർക്ക്‌ കൊടുത്തിട്ട് ഉമ്മറത്തേക്ക് ചെന്നു


വന്നവർ അച്ഛന്റെ റൂമിന്റെ പുറത്തായി ഇരിക്കുകയാണ് ഉള്ളിലേക്ക് കയറിയിട്ടില്ല 


ദേവിക ഉള്ളിലേക്ക് കടന്നു ഒതുങ്ങി നിന്നു 


ഞാൻ ഭാസ്കരൻ

ഇത് അജയ് ,അച്ഛന്റെ ഏട്ടൻ ആണ്   നീ ഞങ്ങളെയെല്ലാം ആദ്യമായി കാണുകയല്ലേ....


അവൾ പുഞ്ചിരിച്ചു അതെ എന്ന് തലയാട്ടി


കേട്ടോ... മോളേ അച്ഛന്റെ ഈ അവസ്ഥ കണ്ടിട്ട് വലിയച്ഛന് സഹിക്കുന്നില്ല

എങ്ങനെ ജീവിക്കേണ്ടതാ....

നിങ്ങളെ എന്റെ കൂടെ പോരെ

നമുക്ക് എല്ലാർക്കും കൂടി അവിടെ ജീവിക്കാൻ നീ പണിക്ക് പോകുകയൊന്നും വേണ്ട


ദേവികയെ നോക്കിയാണ് അത് പറഞ്ഞതെങ്കിലും ചന്ദ്രികയേയും അതുകഴിഞ്ഞു ചന്ദ്രനിലും നോട്ടമെത്തി നിന്നു 

ആരും മറുപടി പറയുന്നില്ലന്ന് കണ്ടതും 

വരുത്തിതീർത്ത കണ്ണീരോടെ പറഞ്ഞു


സത്യമായും ചന്ദ്രാ... ഞാൻ അറിഞ്ഞതില്ല നീ ഈ ഒരു അവസ്ഥയിൽ ആണെന്നതു

അറിഞ്ഞപ്പോൾ ഓടിപിടിച്ചു വന്നതാണ്

അല്ലെ അജയ്...


അജയ് ദേവികയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു

അവളുടെ ആകാര വടിവിലും വിടർന്ന കണ്ണുകളിലും   അവന്റെ കണ്ണുകൾ ഉടക്കി നിന്നു

മാമന്റെ ശബ്ദം കേട്ടത് ഒപ്പം കയ്ക്കൊരു തട്ടും കിട്ടിയപ്പോൾ


അതെ എന്ന് അജയ് തലയാട്ടി


ചന്ദ്രൻ ഒന്നും പറയാതെ കിടക്കുകയായിരുന്നു എല്ലാം ശ്രെദ്ധിച്ച ശേഷം  പതുക്കെ പറഞ്ഞു


ദേവു.. മോളേ നീ പൊയ്‌ക്കോ


ദേവിക  ഇരിക്കുന്നവരോട് ഒന്ന് പുഞ്ചിരിച്ചു കുട്ടികളുടെ അടുത്തേക്ക് തിരിച്ചുപോയി 


തുടരും...

To Top