ഹൃദസഖി തുടർക്കഥ ഭാഗം 31 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ഗെയിം അല്ലായിരുന്നോ നല്ലോണം ആ ബൈക്കിൽ കയറിയാൽ എന്തായിരുന്നു... എനിക്ക് എന്തിന്റെ കേടായിരുന്നു

ഓരോന്നോർത്തുകൊണ്ട് ദേവിക അവിടിരുന്നു


✴️          ✴️            ✴️              ✴️                


ഇതേ സമയം അമ്പാട്ട് തറവാട്ടിൽ ചന്ദ്രനെ കണ്ട വിവരം  തന്റെ ഭാര്യ ശാരദയോട് പറയുകയായിരുന്നു രാമൻ


ഇത്രെയും കാലം ആയിട്ടും നിങ്ങളെന്താ മനുഷ്യ എന്നോടിത് പറയാഞ്ഞത്


അതങ്ങ് വിട്ടുപോയി


എന്നിട്ട് ഇപ്പോ എന്തിനാ പറഞ്ഞെ


ഇന്നലെ ആ...ടി ഞാൻ അറിഞ്ഞത് അച്ഛൻ തറവാട് വീടും അര ഏക്കർ സ്ഥലവും  ഒരു സൂപ്പർമാർകെറ്റും അവന്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട് എന്ന്

അന്ന് ബിസിനസ്‌ ന്റെ ആവശ്യത്തിന് എഴുകണ്ടി പോയപ്പോഴാണ് പച്ചക്കറി കടയിൽ നിൽക്കുന്ന ചന്ദ്രികയെ കണ്ടത് ആദ്യം സംശയിച്ചു അവരെങ്ങോട്ടാ പോയത് എന്ന് അറിയില്ലല്ലോ പിന്നെ പിന്നാലെ പോയി കൺഫേം ചെയ്തു എന്നിട്ടും രണ്ടു ദിവസം കഴിഞ്ഞാണ് പോയി കണ്ടത്

അവന്റെ കാര്യം വളരെ കഷ്ടമാ പറ്റ കിടപ്പിലാ...

പിന്നെ ഒരു കൊച്ചുണ്ട് പത്തു പതിനെട്ടു വയസ് പ്രായം വരും


ആണോ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ പറ്റില്ലേ രാമേട്ടാ...


നോക്കട്ടെ ശരദേ... ആരോ ഒരു ശത്രു ഉണ്ട് അത് തിരിച്ചറിയാതെ നമ്മൾ എങ്ങന.... പിന്നെ അവരുടെ കഷ്ടകാലം ആവും


വല്ലാത്തൊരു സന്തോഷം മോൾ ആണെന്നറിഞ്ഞപ്പോൾ...


നമുക്ക് ഒരാൾ ഉണ്ടെങ്കിൽ ഇപ്പോൾ കല്യാണപ്രായം ആകുമായിരുന്നു അല്ലേ?? ശാരദ തിരക്കി.


അവളും നമ്മുടെ മോൾ അല്ലെ ശരദേ 

നല്ല മോൾ ആണ് ഡിഗ്രി കഴിഞ്ഞു.... മിടുക്കി ആയിരുന്നു പഠിക്കാൻ എന്നാണ് ചന്ദ്രൻ പറഞ്ഞത് പിന്നെ മുൻപോട്ട് പഠിച്ചില്ല ഇപ്പോ ഏതോ ഒരു കമ്പനിയിൽ ജോലിക്ക് കയറിട്ടുണ്ട്


അതെയോ.... പാവം കുട്ടി. ഇനി അങ്ങോട്ട് പോകുമ്പോൾ ഞാൻ കൂടി വരാം 


മം നമുക്ക് പോകാം...രാമൻ സമ്മതിച്ചു 


എന്നാൽ ഇതെല്ലാം ഒളിഞ്ഞു കേട്ട മറ്റൊരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു

രാമന്റെ അനിയൻ ഭാസ്കരൻ

അയാൾ അപ്പോൾ തന്നെ തന്റെ സഹോദരിയായ രമണിയോട് ഇതറിയിച്ചു 


അച്ഛൻ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല

രമണി പറഞ്ഞു


എന്തൊക്കെ പറഞ്ഞാലും അച്ഛൻ അല്ലെ


അതെ ആദ്യേ അങ്ങേർക്ക് അവനോടൊരു ചായവ് ആണ്


അതെ

ഭാസ്കരൻ അത് ശെരിവെച്ചു 


ഇനീപ്പോ എന്ത് ചെയ്യും


എന്തേലും ചെയ്യണം...... നോക്കാം


വരട്ടെ.... തല്ക്കാലം ഇടയ്ക്കൊന്ന് പോയി കാണണം, ഒരു വിശ്വാസം പിടിച്ചു പറ്റണം.... നോക്കട്ടെ....

പിന്നെ നമുക്കിടയിൽ ആരും സ്വത്തിന്റെ കാര്യം ആവശ്യപ്പെടാത്തിടത്തോളം കുഴപ്പമില്ല അങ്ങനെ അങ്ങ് പോകും

പിന്നെ അവനു കൊടുത്ത ഷോപ്പ് നമ്മളല്ല നോക്കിനടത്തുന്നത് അതുകൊണ്ട് അത്രക്ക് ടെൻഷൻ വേണ്ട

പിന്നെ വീടും സ്ഥലവും...... അതിനൊരു വഴി ഉണ്ട് പക്ഷെ അത് അറ്റ കൈ ആണ് ലാസ്റ്റ് മാത്രം പ്രയോഗിക്കേണ്ടതാണു


അയാളോരു കുറുക്കന്റെ കൗശലത്തോടെ പറഞ്ഞു നിർത്തി


ഹ...... എന്തേലും ചെയ്യ് ഏട്ടാ ... ഈ കണ്ട സ്വത്തുവകകൾ നഷ്ടപെടുന്നത് എനിക്ക് ഓർക്കാൻ വയ്യ


വഴി ഉണ്ടാക്കാം......


അമ്പാട് തറവാട് പ്രൗടിയിലും പ്രതാപത്തിലും ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു  നെല്പാടവും തേങ്ങിൻതോപ്പും ആയി സ്ഥലം കൂടാതെ ടൗണിൽ പലയിടത്തും ടെക്സ്റ്റലസ് മറ്റു വ്യാപാര ഷോപ്പുകളും ഉണ്ട്.. ധമോദരനും യാശോധയ്ക്കും അഞ്ചു മക്കൾ ആണ് രാമൻ,ഭാസ്കരൻ, ചന്ദ്രൻ, രാജൻ  രമണി ,

രാമനും ശാരദയ്ക്കും മക്കളില്ല രാമനാണ് ടെക്സ്റ്റൽസ് ന്റെ കാര്യങ്ങൾ നോക്കുന്നത് 

രാജൻ പത്തൊൻപതാം വയസിൽ മരിച്ചു, ഭാസ്കരനും ഭാര്യ ശോഭയ്ക്കും ഒരു മകനും മകളും ഉണ്ട് കിരണും കീർത്തിയും  കിരൺ MBA യ്ക്കും കീർത്തി പ്ലസ് ടു നും പഠിക്കുകയാണ് ഭാസ്കരൻ കൃഷിയും കാര്യങ്ങളുമായി നടക്കുന്നു 

രമണി ഭർത്താവ് രാജൻ ബിസിനസുകാരൻ ആണ് അയാളാണ് ബാക്കി ബിസിനസ്‌ ചെയ്യുന്നത്

ഒരു മകൻ അജയ് അച്ഛന്റെ കൂടെ കൂടി ബിസിനസ്‌ ചെയ്യുന്നു

അമ്പാട് തറവാടിന്റെ അടുത്തായി  വീടുണ്ടാക്കി അവിടെയാണ് താമസം


രാമനോട് അച്ഛന് ആദ്യം മുതലേ വലിയ സ്നേഹം ആയിരുന്നു

കൂട്ടത്തിലേക്ക് നല്ലവൻ അവൻ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം


ചന്ദ്രിക അമ്പാട്ട് വീട്ടിലെ തേങ്ങ കച്ചവടം നടത്തുന്ന ആളുടെ മകൾ ആയിരുന്നു പണം കൊണ്ടും പ്രതാപം കൊണ്ടും വളരെ താഴ്ന്നവർ 

അതിനാൽ തന്നെ ആണ് അവർ തമ്മിൽ ഇഷ്ടത്തിലായപ്പോൾ അച്ഛൻ എതിർത്തതും കുറച്ചു കാലം കഴിയുമ്പോൾ താനേ മറക്കും എന്ന് കരുതി ചന്ദ്രനെ കുറച്ചു ദൂരേക്ക് ജോലിക്കയച്ചു എന്നാൽ  ചന്ദ്രികയുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചതോടെ ചന്ദ്രൻ അവളെയും കൊണ്ടു നാടുവിടുകയായിരുന്നു, അത് ദാമോദരൻ പ്രദീക്ഷിക്കാത്തത് ആയതിനാൽ  അവരെ കണ്ടുപിടിച്ചു ചന്ദ്രനെ പിടിച്ചു കൊണ്ടുവരാൻ കുറെ ശ്രെമിച്ചെങ്കിലും നടന്നില്ല..പിന്നെ വീട്ടിൽ കയറ്റില്ലന്ന് പറഞ്ഞു പടി അടച്ചു പിണ്ഡം വെച്ചു

അങ്ങനെ ആണ് അത്രയും ദൂരെ ചന്ദ്രനും കുടുംബവും താമസമാക്കിയത്


പക്ഷെ കാലം പോകെ പോകെ ധമോദരനും യാശോധയ്ക്കും പ്രായം അധികരിച്ചപ്പോൾ  മക്കൾ അടുത്ത് വേണം എന്ന ചിന്ത വന്നു കുറെ പറഞ്ഞു നോക്കി തന്റെ മറ്റു മക്കളോട് രാമൻ കുറെ ശ്രെമിച്ചെങ്കിലും നടന്നില്ല മറ്റുള്ളവർ അതിനു ശ്രെമിച്ചില്ല കാരണം ചന്ദ്രന്റെ സ്വത്തുവകകൾ കിട്ടുമല്ലോ എന്നത് തന്നെ....

ചന്ദ്രനെ കണ്ട്പിടിച്ചു തിരികെ കൂട്ടണം എന്ന ആഗ്രഹം സഫലം ആകാതെ തന്നെയാണ് ദാമോദരൻ മരിക്കുന്നതു


ഭാസ്കരൻ നേരെ പോയത് ടെസ്റ്റിസിലേക്ക് ആണ്

അവിടെ വെച്ചു രാജനെ കണ്ട് സംസാരിച്ചു, രമണിയെപ്പോലെ തന്നെ രാജനും സ്വത്തുവകകളോട് ആർത്തിയുള്ളവൻ ആണ്


അവർ എവിടെയാണെന്ന് എങ്ങനെ അറിയും

രാമേട്ടൻ അവരെ കണ്ടെന്നു മാത്രം അല്ലെ പറഞ്ഞുള്ളു

കാര്യങ്ങൾ അറിഞ്ഞപ്പോൾ രാജൻ ചോദിച്ചു


അതിന് രാമേട്ടൻ ബിസിനസ്‌ ആവശ്യത്തിന് വേണ്ടി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എവിടൊക്കെ പോയി എന്നതു അറിഞ്ഞാൽ പോരെ


ഭാസ്കരൻ ചോദിച്ചു


ശെരിയാണ്... അത് ഷോപ്പിൽ നിന്നും എടുപ്പിച്ചാൽ മതി

അജയ് നെ പരഞ്ഞു വിടാം അവനാകുമ്പോൾ രാമേട്ടന് സംശയം തോന്നില്ല


രാജൻ  അത് ശെരിവെച്ചു


പണത്തിനോടുള്ള ആർത്തിയിൽ അച്ഛനെക്കാൾ കേമൻ ആയിരുന്നു അജയ്, അതിനാൽ തന്നെ മുൻപും പിൻപും നോക്കാതെ  രാമൻ അവിടെ ഇല്ലാത്ത സമയം നോക്കി  ടെസ്റ്റിസിൽ പോയി,  ബിസിനസ്‌ ആവശ്യത്തിന് രാമൻ എവിടൊക്കെ പോയി എന്നതിന്റെ ഡീറ്റെയിൽസ് എടുത്തിട്ടാണ് വന്നത്

ഇടയ്ക്കിടെ അജയ് അവിടെ വരാറുള്ളതിനാൽ ആർക്കും സംശയവും തോന്നിയില്ല


അങ്ങനെ ഭാസ്കരനും അജയ്‌ കൂടി ചന്ദ്രനെ കാണാനും കാര്യങ്ങൾ അറിയാനും തീരുമാനിച്ചു


തുടരും......

To Top