ആത്മസഖി, തുടർക്കഥ ഭാഗം 2 വായിക്കൂ...

Valappottukal


രചന: മഴ മിഴി                        


അവന്റെ മുഖത്ത് മിന്നിമറയുന്ന ഭാവുകങ്ങൾ  ഒപ്പിയെടുക്കാൻ ശ്രെമിക്കുകയായിരുന്നു നന്ദ അപ്പോൾ..

പെട്ടന്ന്  അവൻ ചേർത്ത് പിടിച്ച കൈ തന്നിൽ നിന്നും അടർന്നു മാറുന്നത് അവൾ ഭയത്തോടെ നോക്കി നിന്നു..

ആ നിമിഷം അവളുടെ ഹൃദയ കോണിൽ വീണ്ടും ഒരു ചിത്രം തെളിഞ്ഞു വന്നു...


" അവിടെ ഒന്ന് നിന്നെ... നന്ദേ ... "

കുറെ ആയി നിന്റെ അഹങ്കാരം കൂടുന്നു.. മനുഷ്യൻ സഹിക്കുന്നതിനു ഒരു പരിധി ഉണ്ടല്ലോ... അവന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു...


നീ.. എന്ത് കണ്ടിട്ടാടി ഈ കിടന്നു നെഗളിക്കുന്നെ...

വാല് പോലെ കൂടെ നടക്കുന്ന ആ വനാരങ്ങളെ കണ്ടിട്ടാണോ?


നിന്റെ ചേച്ചിയെ ഓർത്തു മാത്രമാ.. ഞാൻ നിന്നെ തല്ലാത്തത്.. അല്ലെങ്കിൽ നീ ചെയ്ത കാര്യത്തിന്  ഈ കാശിനാഥന്റെ  കയ്യുടെ ചൂട് നീ അറിഞ്ഞേനെ...!


ഇനി നീ കാരണം എന്റെ പെണ്ണിന്റെ കണ്ണൊന്നു നിറഞ്ഞെന്നു ഞാൻ അറിഞ്ഞാൽ... അന്ന് നിന്റെ അവസാനമാ... മറക്കണ്ട നീ..


"താക്കിത്തോടെ പറഞ്ഞു പോകുന്നവനെ അവൾ കണ്ണും നിറച്ചു നോക്കി നിന്നു... "


"വൃന്ദ മോളെ.... "

ന്റെ കുട്ടി എവിടെ ആയിരുന്നു  ഇത്..

കല്യാണവേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വൃന്ദയെ കുലുക്കി വിളിച്ചു കൊണ്ട്  ബിന്ദു ചോദിക്കുമ്പോൾ കണ്ണും നിറച്ചു ഒരു തേങ്ങലോടെ അവൾ അവരുടെ തോളിലേക്ക് ചാഞ്ഞു..


ആദി മോനേ  മോനെങ്കിലും ഒന്ന് പറ..

എവിടെ ആരുന്നു.


പെട്ടന്ന് നന്ദ ഓർമ്മകളിൽ നിന്നും ഞെട്ടി  ഉണർന്നു  മുന്നിൽ നിൽക്കുന്നവരിലേക്ക് മിഴികൾ പായിക്കുമ്പോഴേക്കും  കാശി അവർക്ക് അരുകിലെയ്ക്ക് എത്തിയിരുന്നു..


കാശി..  വൃന്ദയെ  നോക്കിയതും അവളുടെ കണ്ണുകൾ ഒന്നുകൂടി നിറഞ്ഞൊഴുകാൻ തുടങ്ങി..


"അവളുടെ നോട്ടവും കരച്ചിലും അവന്റെ ഹൃദയ ധമനികളിൽ തട്ടി ചിതറി തെറിച്ചു നോവുണർത്തി കൊണ്ടിരുന്നു.."


"ഒരു നിമിഷം അവന്റെ  മിഴികളിൽ തങ്ങളുടെ പ്രണയ നിമിഷം കടന്നു പോയി..."


അപ്പോഴേക്കും ചുറ്റും ബന്ധുക്കളും ആളുകളും കൂടി..


കാശി ആദിയെ കെട്ടിപിടിച്ചു..

ഏട്ടാ...

എന്താ ഉണ്ടായത്...


നന്ദ അപ്പോഴും നിശ്ചലയായി അവിടെ തന്നെ നിന്നു...

വൃന്ദയുടെ മിഴികൾ നന്ദയിൽ തങ്ങിയതും  ചുണ്ടിന്റെ കോണിൽ ഒരു വിഷാദം കലർന്നു..


പക്ഷെ.. ആദിയുടെ മിഴികൾ നന്ദയിൽ വന്നു നിന്നതും അവന്റെ കണ്ണുകളിൽ അവൾക്കായി നോവിന്റെ  കാർമേഘം നിറഞ്ഞിരുന്നു..


അവളുടെ മുഖത്തപ്പോൾ നിർവികരത തളം കെട്ടി നിന്നു..


"നീ എവിടെ ആയിരുന്നു മോനേ..."


ലക്ഷ്മി അവന്റെ കയ്യിൽ പിടിച്ചു ചോദിക്കുമ്പോൾ ആ മിഴികൾ പെയ്യുകയായിരുന്നു..


എന്താ.മോനേ ഉണ്ടായേ...


ആ ശേഖരന്റെ ആൾക്കാർ മനഃപൂർവ്വം കല്യാണം നിർത്താൻ വേണ്ടി ഞങ്ങളെ തട്ടിക്കൊണ്ടു പോയതാണ്.. അവിടെ നിന്നു രക്ഷപെട്ടു വരുമ്പോഴേക്കും. ബാക്കി മുഴുമിപ്പിക്കാനാവാതെ അവൻ നന്ദയുടെ കഴുത്തിലെ താലിയിലേക് നോക്കി.


ദേവർമഠക്കാരും   കുന്നേടത്തുക്കാരുമായി   ബിസ്സിനെസ്സ് പരമായി ശത്രുതയിലാണ്.. എന്ന് കരുതി ഒരിക്കൽ പോലും ദേവർമഠക്കാര് കുടുംബത്തിൽ ഉള്ളവരെ തങ്ങളുടെ ബിസ്സിനസിന്റെ പകയിലേക്ക്  വലിച്ചിടാറില്ല...അന്യായം പ്രവർത്തിക്കാറുമില്ല ..


"ഇതിപ്പോ കുന്നെടത്തു ശേഖരൻ കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി ഇരിക്കുന്നു..."


സോമനാഥൻറെ മുഖം അതോർത്തതും  ചുവന്നു തുടുത്തു..

എന്നിരുന്നാലും അയാൾ സ്വയം സംയമനം പാലിച്ചു...നിന്നു....


"ഞാൻ വരുവോളം കാശിയേട്ടൻ കാത്തിരിക്കുമെന്ന് ഞാൻ വെറുതെ വിശ്വസിച്ചു പോയി...അത്രേ ഉണ്ടായിരുന്നുള്ളോ നമ്മുടെ പ്രണയം..."


അവളുടെ ഇടറിതെറിച്ച ശബ്ദച്ചീളുകൾ കാശിയുടെ നെഞ്ചിൽ ഇടിതീയായി പതിച്ചു..


നിറഞ്ഞ മിഴികൾ ഉയർത്തിയവൻ അവളെ ദയനീയമായി നോക്കി..


അവളുടെ മിഴികളിൽ നിന്നിറ്റു വീഴുന്ന നീർ മുത്തുകൾക്ക് പകരം  നൽകാൻ അവന്റെ കയ്യിൽ വാക്കുകൾ ഉണ്ടായിരുന്നില്ല. അതിലുപരി അവളെ  ആശ്വസിപ്പിക്കാനാവാതെ അവൻ അർത്ഥലച്ചു കരയുന്ന അവന്റെ ഹൃദയ തന്ത്രികളെ പിടിച്ചു നിർത്താൻ കഴിയാതെ പിടഞ്ഞു പോയി..


അവൾ പതിയെ അവനിൽ നിന്നും കണ്ണെടുത്തു.. നന്ദയെ നോക്കി..

അവൾ അപ്പോൾ അവൾക്ക് അരികിൽ എത്തിയിരുന്നു..


"അവസാനം നീ ആഗ്രഹിച്ചപോലെ ന്റെ കാശിയേട്ടനെ നേടി എടുത്തല്ലേ..."


അവളുടെ വാക്കുകൾ ചുറ്റും കൂടി നിന്നവരിൽ പുതിയ കഥകളുടെ പാത മെനയുമ്പോൾ..


"നന്ദയുടെ ഉള്ളം നീറി പുകയുകയായിരുന്നു. "


വൃന്ദേച്ചി എന്തൊക്കെയാ  ഈ പറയുന്നേ...

ചേച്ചി പ്രണയിച്ചത് ആദിയേട്ടനെ അല്ലെ....

എന്നോട് അങ്ങനെ അല്ലെ പറഞ്ഞത്....



എന്നെ കൊണ്ട് ഈ വിഡ്ഢി വേഷം കെട്ടിച്ചതും ചേച്ചി തന്നെയല്ലേ....!

എന്നിട്ടിപ്പോ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ....


അവൾ മിഴികൾ ഉയർത്തി എന്തോ പറയാൻ വന്നതും അതിനു സമ്മതിക്കാതെ വൃന്ദ  പറഞ്ഞു...


എന്നിൽ നിന്നെല്ലാം തട്ടിപ്പറിച്ചെടുക്കാൻ പണ്ടും നീ മിടുക്കി ആയിരുന്നല്ലോ?


"വീണ്ടും വീണ്ടും വൃന്ദയിൽ നിന്നും ഉയരുന്ന വാക്കുകൾ  ജീവനോടെ ചിതയിൽ വെച്ചപോലെ നന്ദയെ പൊള്ളിച്ചു അവൾ പിടഞ്ഞ  മിഴികളോടെ പകപ്പോടെ വൃന്ദയെ നോക്കി..."


"വൃന്ദയിലെ ആ ഭാവം  നന്ദയ്ക്ക് പുതുതായിരുന്നു.."


അവൾ നിറ മിഴികളോടെ വൃന്ദയെ നോക്കി. 


"ആ സമയം കാശിയുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ നന്ദയിൽ മിന്നൽ പിണർപ്പുകൾ സൃഷ്ടിച്ചു.."


അവൾ കേട്ടതൊന്നും വിശ്വാസം വരാതെ വൃന്ദയെ  തന്നെ നോക്കിനിന്നു...


വൃന്ദയിൽ നിന്നും വീഴുന്ന വാക്കുകളിലെ നൊമ്പരം കാശിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു..


അവൾ അമ്മയെ നോക്കി 

എനിക്ക് ഈ കെട്ടി ഒരുങ്ങിയ വേഷങ്ങൾ  ഒന്ന് അഴിച്ചു വെക്കണം..


പറയുന്നതിനൊപ്പം അവൾ കഴുത്തിൽ കിടന്ന ആഭരണങ്ങൾ അഴിക്കാൻ തുടങ്ങിയതും..


സോമനാഥിന്റെ ശബ്ദം അവിടെമുഴങ്ങി കേട്ടു..


"എല്ലാർക്കും സമ്മതമച്ചാൽ.. എന്റെ മൂത്ത മകൻ ആദിനാഥ്‌ വൃന്ദയെ താലിച്ചർത്തും.."


ലക്ഷ്മി പകപ്പോടെ അയാളെ നോക്കി..


"ഇളയമകൻ സ്നേഹിച്ചപെണ്ണിനെ  മൂത്തമകൻ താലി ചാർത്തി ഒരു വീട്ടിൽ താമസിച്ചാൽ ഉണ്ടാവുന്ന പ്രേശ്നങ്ങൾ ഓർത്തു അവരുടെ ഹൃദയം വിങ്ങി.."


അപ്പോഴേക്കും സുരേന്ദ്രൻ  സമ്മതിച്ചു കഴിഞ്ഞിരുന്നു..


അത് കാണെ വൃന്ദയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..

അവൾ ഉള്ളിൽ ഒളിപ്പിച്ച ചിരിയോടെ നന്ദയെ നോക്കി..


നന്ദ  വിങ്ങലോടെ അവളെ നോക്കി നിന്നു..


അപ്പോഴേക്കും  കാശി അവളെ വലിച്ചു മാറ്റി നിർത്തി സംസാരിച്ചു..


വൃന്ദ... നീ...  എന്നോടൊന്നു ക്ഷെമിക്കു മോളെ.

അച്ഛനെ എതിർക്കാൻ കഴിയാതെ ഞാൻ നന്ദയെ താലി ചാർത്തിയെ..

അല്ലാതെ... നിന്നെ മറന്നല്ല...


അത് പൊട്ടിച്ചെടുക്കാൻ അധിക സമയം എനിക്ക് വേണ്ട. 


ഞാൻ അത് പൊട്ടിച്ചു മാറ്റി നിന്നെ താലി കെട്ടാം...


കാശിയേട്ട....


വേണ്ട... എനിക്കിനി ഒന്നും വേണ്ട. 


അവളുടെ  ആ സ്വരം അവനൊരു സ്വപ്നം പോലെ തോന്നി..


"എനിക്ക് സ്വന്തം ആകുമെന്ന് കരുതിയ എന്റെ പ്രാണനെ  ഞാൻ എന്റെ അനിയത്തിക്ക് കൊടുക്കുവാ.

അവൾ എന്നേക്കളെറേ ആഗ്രഹിച്ചതല്ലേ... കാശിയേട്ടനെ..."


"ദൈവം അതാവും വിധിച്ചത്.."


ഇല്ല.... ഇല്ല.... വൃന്ദ... എനിക്ക് അതിനു കഴിയില്ല... നിന്നെസ്വപ്നം കണ്ട ഹൃദയത്തിൽ  നിന്റെ അനിയത്തിയെ എന്നല്ല ഒരാളെയും ഈ കാശിനാഥിന്റെ ഹൃദയത്തെ കീഴടക്കാൻ ആവില്ല ...


എനിക്ക് അങ്ങനെ സാധ്യമാകുമെന്ന്  പറയാൻ നിനക്ക് എങ്ങനെ തോന്നി വൃന്ദ  .


അവന്റെ മിഴികളിൽ വല്ലാത്ത ഭാവം നിറഞ്ഞതും..

അവൾ അവന്റെ മുഖത്തേക്ക് നോക്കി..


നമ്മുടെ പ്രണയവും ജീവിതവും ഞാൻ ഇവിടെ  ഉപേക്ഷിച്ചു കുടുംബത്തിന്റെ അഭിമാനത്തിന് ഒരു കോട്ടവും തട്ടത്തിരിക്കാൻ വേണ്ടി ആദിയേട്ടനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു .


എടി.. നമ്മൾ അല്ലെ പ്രണയിച്ചത്.. അപ്പോൾ നമ്മൾ അല്ലെ ചേരേണ്ടത്...


എല്ലാവരോടും എല്ലാം തുറന്നു പറഞ്ഞാൽ ഈ പ്രശ്നം സോൾവ് ആകും..


കാശിയേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ...

ഒരിക്കലും  ഇത് മാറാൻ പോകുന്നില്ല...

കാരണം കാശിയേട്ടനെ കിട്ടാൻ വേണ്ടി  അവൾ നടത്തിയ നാടകമാണ് ഇതെല്ലാം... അതിനു കൂട്ടായി നിന്നത് ആദിയേട്ടനും...അവൾ നിറഞ്ഞ മിഴികൾ ദൂരേക്ക് പായിച്ചു കൊണ്ട് പറയുമ്പോൾ...

കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവൻ അവളെ നോക്കി നിന്നു..


എന്നെ ചതിച്ചു കാശിയേട്ടനെ സ്വന്തമാക്കാൻ ആദിയേട്ടൻ കൂടി കൂട്ടു നിന്നതിലാണ് എനിക്ക് സങ്കടം..


ആ സ്ഥിതിക്ക് നമ്മൾ ആരോട് പറയാനാ...കാശിയേട്ട....



ആദിയേട്ടൻ, കാശിയേട്ടൻ താലി കെട്ടിയ പെണ്ണിനെ സ്വീകരിക്കുമോ?


അബദ്ധം പറ്റിയത് ആണെങ്കിൽ തിരുത്താമായിരുന്നു.. എന്നാൽ ഇതിപ്പോ മനഃപൂർവം ചെയ്തതിനെ എന്ത് പറഞ്ഞു തിരുത്തും.


കാശിയുടെ മിഴികളിൽ ദേഷ്യമോ സങ്കടമോ എന്തെന്നറിയാത്ത ഭാവം ഉടലെടുത്തു...



അവൻ കോപത്താൽ നന്ദ നിന്നിടത്തേക്ക് നോക്കി...

ആദിയുമായി കാര്യമായി എന്തോ പറയുന്ന നന്ദയെ കണ്ടതും    അവന്റെ ഹൃദയം  ദേഷ്യത്താൽ വിറ കൊണ്ടു..അവന്റെ മിഴിയിലെ കനൽകണം ഒന്ന് കൂടി തിളങ്ങി നിന്നു...



പെട്ടന്ന് അവൾ കയ്യിൽ കിടന്ന എൻഗേജ്മെന്റ് റിങ് ഊരി അവന്റെ കയ്യിലേക്ക് വെച്ചു..


ആ നിമിഷം അവന്റെ ഹൃദയത്തെ അവരുടെ പ്രണയ നിമിഷങ്ങൾ വല്ലാതെ വേദനിപ്പിച്ചു..


"ഇതിനി എനിക്ക് എന്തിനാ കാശിയേട്ട.. 

ഇതെന്റെ വിരലോടു ചേർന്നു കിടക്കും തോറും കാശി ഏട്ടന്റെ ഓർമ്മകൾ എന്നിൽ നിറയും..."


"ഇതുവരെ എനിക്ക് അവയെല്ലാം മധുരമായിരുന്നെങ്കിൽ ഇനി അങ്ങോട്ട്‌ നൊമ്പരപെടുത്തുന്ന ഓർമ്മകളായി  മാറി കഴിഞ്ഞിരിക്കുന്നു.. കാശിയേട്ട.."


അതും പറഞ്ഞവൾ അവന്റെ കയ്യിൽ കിടന്ന റിങ് കൂടി ഊരി എടുത്തു..


എന്റെ ഓർമ്മൾ ഇനി കാശിയേട്ടനും ... വേണ്ട...

അവളുടെ വാക്കുകളിൽ വിറയൽ ബാധിച്ചു..


അവൾ അതുമായി തിരിഞ്ഞു നടന്നു..

കാശി അപ്പോഴും അതെ നിൽപ്പിലാണ്...


അപ്പോഴും തന്റെ ഹൃദയത്തിൽ പതിപ്പിച്ചവളെ  നിഷ്കരുണം പറിച്ചെടുത്തവരോടുള്ള വെറുപ്പ് അവനിൽ ആളികത്തി..


കുറച്ചു സമയത്തിന് ശേഷം ആദിയും വൃന്ദയുമായുള്ള വിവാഹം കാശിയുടെ നെഞ്ചിൽ വിസ്‌പോടനം തീർത്തു...അവൻ ആ കാഴ്ച   നൊമ്പരത്തോടെ നോക്കി നിന്നു..



എന്റെ മക്കൾ രണ്ടുപേരും പാവങ്ങളാ.... ഇളയവൾക്ക് ഇത്തിരി കുറുമ്പ് ഉണ്ടെന്നേ ഉള്ളു... അവൾക്ക് അതിന്റെ പക്വതയെ ആയിട്ടുള്ളു...


ന്റെ കുട്ടിയോൾ ന്തേലും തെറ്റ് കാട്ടിയാൽ  ലക്ഷ്മിയെ ഒന്നു ക്ഷേമിച്ചേക്കണേ....


ഞാൻ എന്റെ രണ്ടു കണ്ണുകളെയും വിശ്വസിച്ചു ഏല്പിക്കുകയാ....


ബിന്ദു... ലക്ഷ്മിയോടത് പറയുമ്പോൾ അവരുടെ മിഴികൾ നിറഞ്ഞിരുന്നുവെകിലും  ലക്ഷ്മിയുടെ കണ്ണുകളിൽ നിർവികരത നിറഞ്ഞിരുന്നു..


കാശിയുടെ വലിഞ്ഞു മുറുകിയ മുഖം കാണും തോറും ഇനി എന്താണ് സംഭവിക്കുക എന്നോർത്ത് ആ മുഖം മ്ലാനമായിരുന്നു...


എന്റെ മക്കൾ രണ്ടാളും പാവമാ.....

സംഭവിച്ചു പോയ കാര്യങ്ങൾ ഓർത്തു  നിങ്ങൾ രണ്ടാളും  അവരെ വെറുക്കരുത്..

കാശിയോടും ആദിയോട്  തൊഴു കയ്യോടെ പറയുന്ന സുരേന്ദ്രനെ കണ്ട്  നന്ദ ഞെട്ടി....


ആരുടെയും മുന്നിൽ കൈകൂപ്പിയിട്ടില്ലാത്ത അച്ഛന്റെ കൈകൾ  യാചനയോടെ  കാശിയ്ക്കും ആദിക്കും മുന്നിൽ കൂപ്പി നിന്നത് നന്ദയിൽ ഒരു  നോവായി പടർന്നിരുന്നു...


ആദി അപ്പോഴേക്ക് അയാളെ ചേർത്ത് പിടിച്ചു... കാശി  പുച്ഛത്തോടെ നന്ദയെ നോക്കി..


സംഭവിച്ചതെല്ലാം ഞാൻ  ഇവിടെ വെച്ചു മറന്നിരിക്കുന്നു അച്ഛാ....

എനിക്ക് വിധിച്ചത് വൃന്ദയെ ആണ്..

അവൾക്ക് ഞാൻ ജീവിതകാലം മുഴുവൻ നല്ലൊരു തുണയായിരിക്കും...


കാശി... പുരികകൊടികൾ ഉയർത്തി ആദിയെ നോക്കി...

എന്നെ വഞ്ചിക്കാൻ ഏട്ടന് എങ്ങനെ തോന്നി....

എന്നെ വഞ്ചിച്ചു കൊണ്ട് എന്റെ ഏട്ടൻ നേടികൊടുത്ത താലി കഴുത്തിൽ അണിഞ്ഞു  നിറ കണ്ണുകളോടെ നിൽക്കുന്നവളെ കാണെ അവന്റെ ഹൃദയത്തിൽ  അവളോടുള്ള വെറുപ്പിന്റെ ആഴം കൂടി...



ആദിയെയും നന്ദയെയും കാണുമ്പോൾ  കാശിയുടെ ഉള്ളിൽ അതുവരെ തോന്നാത്തൊരു പക ഉടലാകെ പടരുന്നപോലെ തോന്നി...



തിരികെ ദേവർമഠത്തിലേക്കുള്ള  യാത്രയിൽ മുഴുവനും കാശിയുടെ മനസ്സിൽ നന്ദയോടും ആദിയോടും ഉള്ള പക ആയിരുന്നു.


നന്ദയുടെ മനസ്സപ്പോൾ വൃന്ദ പറഞ്ഞതിന്റെ  സത്യം തേടുകയായിരുന്നു..


തുടരും

To Top