ആത്മസഖി, തുടർക്കഥ ഭാഗം 1 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി                        


" കല്യാണപെണ്ണിനേയും കല്യാണചെക്കനെയും കാണാനില്ല.. "


ആളുകൾ തിങ്ങി നിറഞ്ഞ കല്യാണപ്പന്തലിൽ നിന്നും  മുറുമുറുക്കൽ ഉയർന്നു... ആളുകൾ പരസ്പരം അടക്കം പറഞ്ഞത് ഉച്ചത്തിലായി...


"വൃന്ദ ഒളിച്ചോടി പോയെന്ന തോന്നുന്നേ...."


"എന്നാലും അനിയത്തിയെ കെട്ടാനിരുന്ന പയ്യന്റെ കൂടെ..."


"ആളുകൾ പലതും പറഞ്ഞു മൂക്കതു വിരൽ വെച്ചു നിന്നു..."


അപ്പോഴും ആളുകളുടെ കണ്ണുകൾ  കല്യാണ  മണ്ഡപത്തിലേക്ക് ആയിരുന്നു..


"അടുത്തടുത്തായി അലങ്കരിച്ചു ഒരുക്കി ഇരിക്കുന്ന  രണ്ടു മണ്ഡപങ്ങൾ..."


സുരേന്ദ്രൻ പിള്ള കണ്ണിലെരിയുന്ന  കനലോടെ ബിന്ദുനെ നോക്കി... മകളെ കാണാതായ ദുഖത്തിലും ആളുകളുടെ പരിഹാസത്തിലും മനം നൊന്തിരിക്കുന്ന അവരുടെ ഉള്ളിൽ അയാളുടെ നോട്ടം കാണെ വല്ലാത്തൊരു പിടച്ചിൽ ഉണ്ടായി. 


" ന്റെ... കുന്നിന്മേൽ ഭഗവതി ന്റെ  കുഞ്ഞിന് ഒന്നും വരുത്തല്ലേ.. "


"ന്റെ... വൃന്ദ മോൾ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്യില്ല.. ഈ കല്യാണം ആലോചിച്ചു ഉറപ്പിച്ചപ്പോൾ പോലും ന്റെ കുട്ടിക്ക്  മറ്റൊരു ഇഷ്ടം ഉണ്ടാരുന്നെങ്കിൽ പറയാരുന്നല്ലോ.. "


ഇന്ന് രാവിലെയും തന്നെ ചുറ്റിപ്പിടിച്ചു.. നന്ദ മോളെ നോക്കിക്കോളമെന്നു   വലിയ അമ്മമാരെ പോലെ വാക്ക് തന്നതാ..അത് പറയുമ്പോൾ  അവളുടെ തെളിഞ്ഞു വന്ന നുണക്കുഴി ഇപ്പോഴും അവരുടെ കണ്ണിൽ തെളിഞ്ഞു നിന്നു ...


"ഇപ്പോഴത്തെ കാലത്തെ പെമ്പിള്ളേര് അല്ലെ...

വല്ല ചുറ്റികളിയും ഉണ്ടായിരുന്നു കാണും...."


എന്നാലും ആ ചുറ്റിക്കളി സ്വന്തം അനിയത്തിയെ കെട്ടാൻ വന്ന ചെക്കാണുമായിട്ടാരുന്നോ?


"ഇന്നത്തെ കാലം വല്ലാത്തൊരു കാലമാ.. അല്ലെ..."

സ്വന്തമെന്നോ.. ബന്ധമെന്നോ ഇല്ലാത്ത.. കലി കാലം തന്നെ...


പാവം...!

ആ അനിയത്തി കൊച്ചിന്റെയും ആ ചെക്കന്റെയും ജീവിതം പോയില്ലേ!


അപ്പോഴാണ് കല്യാണപ്പന്തലിനു സൈഡിൽ വിവാഹവേഷത്തിൽ കണ്ണും നിറച്ചു തലയും കുനിച്ചു ഒരു മൂലയിൽ ചുമരിൽ ചാരി നിൽക്കുന്ന  നന്ദയിലേക്ക്  കണ്ണുകൾ  പാഞ്ഞത്. അതിനു .. അടുത്ത നിമിഷം ആ കണ്ണുകൾ പന്തലിൽ ഇരിക്കുന്ന കാശിയിലേക്കും പാഞ്ഞു...

കല്യാണ ചെക്കനെ ബിന്ദു നിറഞ്ഞ മിഴികൾ ഉയർത്തി ഒരു തവണ നോക്കി.. ഒന്ന് കൂടി നോക്കാൻ അവർക്ക് ആയില്ല...


"ഹൃദയകോണിൽ വെള്ളിടിവെട്ടി..."

ഹൃദയം നൂറായിരം കഷ്ണങ്ങളായി ചിന്നി ചിതറി പോകും പോലെ തോന്നി...


"എന്നാലും... ഇതിത്തിരി കടന്നു പോയി.... ബിന്ദു...."

വിവാഹത്തിന് നിന്റെ മോൾക്ക്‌ താല്പര്യം ഇല്ലായിരുന്നെങ്കിൽ  ആദ്യം തന്നെ അവൾക്ക് പറഞ്ഞൂടായിരുന്നോ.... അതുമല്ല ആ ചെക്കന്റെ  ചേട്ടനെയാണ് ഇഷ്ടമെങ്കിൽ അതും അവൾക്ക് തുറന്നു പറയരുന്നല്ലോ?

ഇതിപ്പോ രണ്ടു വീട്ടുകാരെയും ഒരു പോലെ നാണം കെടുത്തിയില്ലേ.. പെണ്ണ്...


കൂടി നിന്ന ബന്ധുക്കളിൽ ആരോ ദേഷ്യത്തോടെ ചോദിച്ചു...!


"ഒരുപാട് പണവും പ്രതാപവും ഉണ്ടായിട്ട് കാര്യമില്ല... മക്കളെ നല്ലതുപോലെ വളർത്താനും അറിയണം..."


ദേ.. നോക്കിയേ... ആ ഇരിക്കുന്ന ചെക്കനെയും  ആ നിൽക്കുന്ന പെണ്ണിനേയും...

അവരുടെ ജീവിതം കൂടി പോയില്ലേ?


അല്ലെങ്കിൽ തന്നെ ഇവർക്ക് എന്തിന്റെ കേട് ആരുന്നു...

ഒരേ മണ്ഡപത്തിൽ  രണ്ടു വിവാഹം നടത്താൻ..


ആ ഇളയ കൊച്ചു പഠിക്കുവല്ലാരുന്നോ?


"പണത്തിന്റെ അഹങ്കാരം അല്ലാതെ എന്താ ഇതൊക്കെ.."


ചുറ്റും കൂടി നിന്നവരുടെ നാവുകൾ  പലതും ഉരുവിട്ടു കൊണ്ടിരുന്നു.. പലതും ഉച്ചത്തിൽ ആയി... അതൊന്നും കേൾക്കാൻ ത്രാണി ഇല്ലാതെ രണ്ടു വീട്ടുകാരും പരസ്പരം നോക്കി ..


സമയം നീങ്ങി കൊണ്ടിരുന്നു... അന്വേഷിച്ചു പോയവർ നിരാശയോടെ തിരികെ എത്തി...

ബിസ്സിനെസ്സ് പാർട്ണർസിനു മുന്നിൽ ഇരു കുടുംബവും തൊലിയുരിഞ്ഞതുപോലെ അപമാനത്താൽ തല താഴ്ത്തി നിന്നു...ആളുകൾ പകുതിയും രംഗം ഒഴിഞ്ഞു... മറ്റു പലരും ഇനി നടക്കാൻ പോകുന്ന സംഭവ വികാസങ്ങൾ അറിയാൻ വ്യാഗ്രതയോടെ കാത്തു നിന്നു...


വെളുത്ത ഷർട്ടും കസവു മുണ്ടും ധരിച്ചു കതിർമണ്ഡപത്തിൽ  ഇരിക്കുന്നവനിലേക്ക് ആളുകളുടെ കണ്ണുകൾ പാഞ്ഞു... അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു... മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.. നെറ്റിയെ മറച്ചു മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളിൽ വിയർപ്പു പൊടിഞ്ഞു തുടങ്ങി..


അണ പൊട്ടി വന്ന ദേഷ്യം അടക്കാനാവാതെ അവൻ ആ ഇരുപ്പ് തുടർന്നു.. അതിനൊക്കെ ഉപരി അവന്റെ മനസ്സിൽ അവൾ കുടുങ്ങി കിടന്നു..


എല്ലാവർക്കും മുന്നിൽ ഒരു അറേഞ്ച് മാര്യേജ് ആയിരുന്നെങ്കിലും തനിക്കും വൃന്ദയ്ക്കും  പരസ്പരം ഹൃദയത്തിൽ കൊത്തി വെച്ച പ്രണയം ആയിരുന്നു... ആരോരും അറിയാതെ പ്രണയിച്ച നിമിഷങ്ങളും  വൃന്ദയുടെ പുഞ്ചിരിക്കുബോൾ തെളിഞ്ഞു വരുന്ന നുണകുഴി കവിളും അവനിൽ നോവായി നില നിന്നു..



"മുഹൂർത്തം കഴിയാറായി... വേഗം എന്താന്ന് വെച്ചാൽ ചെയ്യാ.."


പൂജാരിയുടെ വാക്കുകൾ അവിടെ ഉള്ളവരെ മൊത്തത്തിൽ ചിന്തിപ്പിച്ചു...


സുരേന്ദ്രൻ പിള്ള സോമനാഥനെ   മാറ്റി നിർത്തി സംസാരിച്ചു.. ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ   മണ്ഡപത്തിൽ ഇരിക്കുന്ന കാശിയിലേക്ക് നീണ്ടു.. അവന്റെ  കണ്ണിലെ കോപം കാണെ അയാളുടെ മിഴികൾ പിടഞ്ഞു..


അയാൾ ചുറ്റും കൂടി നിന്ന ബന്ധുക്കളെ നോക്കി..

പിന്നെ എല്ലാരും കൂടി ഒന്നിച്ചു..


സുരേന്ദ്രൻ പിള്ള പറഞ്ഞ കാര്യത്തോട് നിങ്ങൾ യോചിക്കുന്നോ ഇല്ലയോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല..


ഇവിടെ രണ്ടു ജീവിതങ്ങൾ ആണ് നശിക്കാൻ പോകുന്നത്..


നാട്ടുകാരുടെ നാവു നിങ്ങൾക്ക് എല്ലാർക്കും അറിയാല്ലോ...

കെട്ടു കഥകൾ പലതും മെനയും...


ഒരുപക്ഷെ കാശി ഇനിയൊരു കല്യാണത്തിന് സമ്മതിച്ചെന്നും വരില്ല..


എനിക്ക് ലക്ഷ്മിയോട് ആണ് ചോദിക്കാനുള്ളത്.. നിന്റെ സമ്മതം മാത്രം മതി...



എനിക്കിതിൽ സമ്മതക്കുറവ് ഒന്നും ഇല്ല സോമേട്ട...


"എന്നാൽ  കാശി മൂഹൂർത്തം തെറ്റുന്നതിനു മുൻപ് നന്ദ മോളെ  താലി ചാർത്തട്ടെ.."


ബിന്ദുവിന്റെ മുഖത്ത് നോവ് പടർന്നു..

അവർ സുധാകരന്റെ മുഖത്തേക്ക് നോക്കി.. അയാൾ അവരെ രൗദ്ര ഭാവത്തിൽ നോക്കി കൊണ്ട് സോമനാഥിനെ നോക്കി..


സുധാകരാ.. താൻ വിഷമിക്കാതെടോ...

തന്റെ ഇളയ മകൾ നന്ദയുടെ കഴുത്തിൽ എന്റെ  ഇളയ മകൻ  കാശിനാഥ്‌ താലി കെട്ടും..

. അയാളുടെ വാക്കുകൾ  സുധാകരന്റെ മുഖത്ത് പ്രകാശം പരത്തി..


എന്നാൽ ചുറ്റും കൂടി നിന്നവർ കാശിയെ നോക്കി സഹതാപത്തോടെ പലതും പറഞ്ഞു..


ചുമരിൽ ചാരി  കരഞ്ഞു കൊണ്ടു നിന്ന നന്ദ ഞെട്ടി  അമ്മയെ നോക്കി..


ആ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു നിന്നു..


അച്ഛന്റെ ഉറച്ച വാക്കുകൾ ധിക്കരിക്കാൻ കഴിയാതെ കാശി നിർവികാരനായി  നിന്നു...

അപ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിന്നത് വൃന്ദയുടെ മുഖമായിരുന്നു..


അച്ഛൻ തന്റെ തീരുമാനങ്ങൾ വ്യക്തമാക്കി പോകുമ്പോഴും അവന്റെ പിടയുന്ന  ഹൃദയം ആരും കണ്ടില്ല.. അവൻ  സ്വയം  മറുതൊന്നും പറയാൻ പോലും മറന്നു അതെ ഇരിപ്പ് തുടർന്നു..


കുറച്ചു മുന്നിലേക്ക് നടന്നിട്ട് സോമനാഥൻ മകനെ തിരിഞ്ഞോന്നു നോക്കി..

അയാളെ എതിർക്കാൻ കഴിയാത്തവണ്ണം ശിരസ്സും താഴ്ത്തി ഇരിക്കുന്ന മകൻ അയാളുടെ നെഞ്ചിൽ ഒരു നോവ് പടർത്തി..



അപ്പോഴും ആരുടെയും കണ്ണുകളിൽ പെടാൻ താല്പര്യമില്ലാതെ ഒരു മൂലയ്ക്ക് ചുമരിൽ ചാരി നിന്നിരുന്ന നന്ദ കേട്ടതു വിശ്വസിക്കാൻ കഴിയാതെ നിന്നു പോയി..


എതിർക്കാൻ നാവു പൊന്തി എങ്കിലും അച്ഛന്റെ  മുഖം ഓർത്തതും ഭയത്താൽ അവൾ സ്വയം നാവിനു വിലങ്ങിട്ടു നിന്നു പോയി..


അമ്മയുടെ കൈ പിടിച്ചു  മണ്ഡപത്തിലേക്ക് നടക്കുമ്പോൾ തണുത്തുറഞ്ഞ അമ്മയുടെ കൈതലം അവളെ നൊമ്പരപ്പെടുത്തി...


അവനരികിൽ ഇരിക്കുമ്പോൾ അവളുടെ ഉള്ളം ഭയത്താൽ വിറകൊണ്ടു..


"മുഹൂർത്തതിന് സമയമായി... താലി ചാർത്തിക്കോളൂ.. "


പൂജാരിയുടെ ശബ്ദത്തിനൊപ്പം നാദസ്വരമേളമുയർന്നു...

വിറയ്ക്കുന്ന കൈകളോടെ അവൻ താലി വാങ്ങി...


"കാശിനാഥ്‌ " എന്നെഴുതിയ സ്വർണ ലിപികൾ അവനെ നോക്കി പുച്ഛിക്കും പോലെ അവനു തോന്നി..


"താൻ ഒരുപാട് ആഗ്രഹിച്ചു പണിയിച്ച താലി.. തന്റെ പ്രണയത്തിന്റെ അവകാശി... അവൾക്കു മാത്രം അവകാശപ്പെട്ടത്..താൻ ഒരുപാട് ആഗ്രഹിച്ച നിമിഷം..."


പക്ഷെ... അരികിൽ ഇരിക്കുന്നവളെ നോക്കും തോറും താലി ചാർത്താൻ ഉയർത്തിപിടിച്ച  അവന്റെ കൈകൾ

ഒരിക്കൽ കൂടി വിറ പൂണ്ടു..


കണ്മുന്നിൽ ഇരിക്കുന്നവളെ കാണും തോറും അവനിൽ അരിശം നിറഞ്ഞു. അവൻ ദേഷ്യത്താൽ അവളിലെ നോട്ടം മാറ്റി കയ്യിൽ ഇരുന്നു വിറയ്ക്കുന്നതലിയിലേക്ക് നോക്കി..


താലി ചാർത്തണോ വേണ്ടയോ എന്ന് ഒരായിരം തവണ അവന്റെ ഹൃദയം അവനോട് ആവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു...

ഈ നിമിഷം ഭൂമി പിളർന്നു താൻ താണ് പോയെങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി..!



"മുഹൂർത്തം തെറ്റും.. വേഗം താലി കെട്ട് "


പൂജാരി വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു...


കതിർമണ്ഡപത്തിൽ  ഇരുന്നു എഴുനേൽക്കാൻ തുടങ്ങിയ അവന്റെ തോളിൽ ആയി അരികിൽ നിന്ന അഛന്റെ കൈകൾ  അമർന്നു...


"അവൻ കത്തുന്ന മിഴികളോടെ അച്ഛനെ നോക്കി..ആ മിഴികളിലെ യാചന തിരിച്ചറിഞ്ഞ പോലെ അവന്റെ കൈകൾ അവന്റെ കഴുത്തിലേക്ക് നീണ്ടു.."


അവളുടെ കഴുത്തിൽ  താലി കെട്ടുമ്പോൾ അവളുടെ ഹൃദയം വല്ലാതെ പിടഞ്ഞു..അവളുടെ സീമന്ത രേഖയെ തന്റെ കയ്യാൽ ചുമപ്പിക്കുമ്പോൾ അവന്റെ കണ്ണുകൾ ഒരു വേള അവളുടെ മിഴികളിൽ ഉടക്കി..


ആ നിമിഷം അവന്റെ മുന്നിൽ  മഴ നനഞ്ഞു  തന്റെ മുന്നിലേക്ക് ഓടി വരുന്ന ഒരു  പെൺകുട്ടിയുടെ മുഖം തെളിഞ്ഞു..

ഓടി വന്നു തന്റെ കുടക്കീഴിലേക്ക് കയറി കൊണ്ട് അവൾ  തന്റെ കുഞ്ഞി കണ്ണുകൾ വിടർത്തി  അവനെ തന്നെ നോക്കി..

പിന്നെ ആരെയും നോക്കാതെ  പിടക്കുന്ന മിഴികളോടെ തന്നോട് ഇഷ്ടമാണെന്നു പറഞ്ഞു ഓടി അകലുമ്പോൾ...

  

അവളെ കളിയാക്കി ചിരിക്കുന്ന  തന്റെ കൂട്ടുകാരെ  നോക്കി  ഉറക്കെ വിളിച്ചു പറഞ്ഞു..


ഈ  ചേട്ടനെ കല്യാണം കഴിക്കുന്നത് ഞാൻ ആയിരിക്കും..അല്ലെങ്കിൽ കണ്ടോ!


ഈ ഞാനെന്നു പറഞ്ഞാൽ ആരാണ്?

കൂട്ടത്തിൽ ആരോ വിളിച്ചു ചോദിച്ചപ്പോൾ..


നിറഞ്ഞ കണ്ണുകളോടെ അവൾ  നിഷ്കളങ്കമായി ഉറക്കെ വിളിച്ചു പറഞ്ഞു...


"ഈ നന്ദ തന്നെ...."


പെട്ടന്ന് അവൻ അവളിൽ നിന്നും നോട്ടം മാറ്റി..

അവന്റെ നെറ്റിയിൽ വിയർപ്പു കണങ്ങൾ സ്ഥാനം പിടിച്ചു..


അവളുടെ കയ്യും പിടിച്ചു കതിർമണ്ഡപത്തിനു ചുറ്റും  വലം വെക്കുമ്പോൾ  അതുവരെ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ എല്ലാം അവിടെ കൊഴിഞ്ഞു വീണു.. അപ്പോഴും പുഞ്ചിരിയോടെ തെളിഞ്ഞു നിന്നത് വൃന്ദയുടെ മുഖമായിരുന്നു..


ആ സമയം മുന്നിൽ ആളി കത്തുന്ന  അഗ്നിയിലേക്ക് നോക്കുമ്പോൾ അവൾ സ്വയം കത്തുന്നപോലെ  അവൾക്ക് തോന്നി..


പെട്ടന്ന് ചുറ്റും ശബ്ദം ഉയർന്നു.. എല്ലാവരുടെയും ശ്രെദ്ധ വധൂ വരാന്മാരിൽ നിന്നും  സദാസ്സിലേക്ക് ആയി..


ആ കാഴ്ച കണ്ടവരെല്ലാം ഒരു നിമിഷം നിശബ്ദരായി...

എല്ലാവരുടെയും കണ്ണുകൾ മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ മിഴിഞ്ഞു...വന്നു..


ശബ്ദം കേട്ടു കാശിയും നന്ദയും ഒരേ നിമിഷം മിഴികൾ ഉയർത്തി നോക്കിയത് മുന്നിൽ നിൽക്കുന്ന വൃന്ദയെയും ആദിയെയും ആണ്..


ചുവന്നു കലങ്ങിയ കണ്ണുകളോടെ നോക്കി നിൽക്കുന്ന വൃന്ദയെയും ആദിയെയും കണ്ടതും ഒരു നിമിഷം ഭൂമി സ്തംഭിച്ചത് പോലെ...അവൻ നിന്നു..


അവന്റെ ഹൃദയമിടിപ്പ് കൂടുന്നത് അരികിൽ നിൽക്കുന്ന നന്ദയ്ക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. തന്റെ കയ്യിൽ ചേർത്ത് പിടിച്ച അവന്റെ കയ്യിലെ സിരകൾക്കിടയിലൂടെ അതിവേഗം ഒഴുകുന്ന രക്തത്തിന്റെ സ്പന്ദനം  അവളെ വല്ലാതെ ചുട്ടു പൊള്ളിച്ചു..


അവന്റെ മുഖത്ത് മിന്നിമറയുന്ന ഭാവുകങ്ങൾ  ഒപ്പിയെടുക്കാൻ ശ്രെമിക്കുകയായിരുന്നു നന്ദ അപ്പോൾ..

പെട്ടന്ന്  അവൻ ചേർത്ത് പിടിച്ച കൈ തന്നിൽ നിന്നും അടർന്നു മാറുന്നത് അവൾ ഭയത്തോടെ നോക്കി നിന്നു..

ആ നിമിഷം അവളുടെ ഹൃദയ കോണിൽ വീണ്ടും ഒരു ചിത്രം തെളിഞ്ഞു വന്നു...

ദക്ഷാവമി ക്ക് നൽകിയ പിന്തുണ ഈ കഥയ്ക്കും നൽകണെ...

തുടരും

To Top