രചന: ജോസ്ബിൻ.
മൗനം സമ്മതം
പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്ന് വാട്സപ്പിലോട്ട്
ഒന്നു രണ്ടു തവണ ഹായ് ഹായ് എന്നു മെസേജു വരുന്നു..
ആരാണെന്നു എത്ര ചോദിച്ചിട്ടും മറുപടിയില്ല..
ഫ്രണ്ട്സ് ആരോ കളിപ്പിക്കാൻ പണിയുന്നതാണെന്നു ആദ്യ വിചാരിച്ചത്.
ആരാണെന്നുള്ള എൻ്റെ ഒത്തിരി ചോദ്യത്തിനൊടുവിൽ മറുപടി വന്നു
ഞാൻ അശ്വതി.
ഞാൻ ചോദിച്ചു ഏത് അശ്വതി താൻ ഏതൊക്കെ അശ്വതിയെ അറിയും
ഞാൻ കുറെ അശ്വതിമാരെ അറിയും..
എന്നാൽ ഈ അശ്വതിയെ താൻ അറിയുമോന്നറിയില്ല പക്ഷേ തന്നെ ഞാനറിയും
കളിയ്ക്കാതെ നീ ആരാണ് എന്താണ് നിൻ്റെ ഉദ്ദേശം ഒന്നു പറഞ്ഞ് തുലയ്ക്കു.
ചൂടാവാതെ മാഷേ
ഏട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെ നമ്മൾ ഒന്നിച്ചാണ് പഠിച്ചത്..
സോറി ഇപ്പോൾ എനിയ്ക്കു ആളെ മനസ്സിലായി അശ്വതി ബാലകൃഷണനല്ലേ?
യെസ്. അപ്പോൾ ഒർമ്മയുണ്ടല്ലേ?
എവിടെ നിന്നു കിട്ടി എൻ്റെ നമ്പർ
കല്ല്യാണം വാളിയാക്കാനാണോ ഈ ചാറ്റ് പെണ്ണേ.
കുറെ വർഷം കൂടി സംസാരിക്കുന്ന പലരും എന്തെങ്കിലും സന്തോഷ വാർത്തയായിട്ടാണ് ഇൻബോക്സിൽ വരാറുള്ളത്.
അതൊക്കെ പറയാം.
അല്ല മനുവിൻ്റെ വിവാഹം കഴിഞ്ഞോ?
അത് ഒരു കഥയാണ് പെണ്ണേ .
എന്നാൽ താൻ പറയടോ കഥ കേൾക്കാൻ പണ്ടുമുതൽ എനിയ്ക്കു ഭയങ്കര ഇഷ്ട്ടമാണ്.
പ്ലസ്ടു കഴിഞ്ഞ് ഞാൻ ഡിഗ്രിയ്ക്കാണ് പോയത്
ആശ്വതി നഴ്സിംങ്ങിനു പോയന്നു കൂട്ടുക്കാര് പറഞ്ഞ് ഞാൻ അറിഞ്ഞിരുന്നു.
ഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് ഞാനും അമൃതയും തമ്മിൽ ഇഷ്ട്ടത്തിലാകുന്നത്. കട്ട പ്രണയമെന്ന് പറഞ്ഞാൽ കട്ട പ്രണയം. എൻ്റെ അമ്മയ്ക്കു അറിയാമായിരുന്നു ഞങ്ങളുടെ ബന്ധം.
ഡിഗ്രി രണ്ടാംവർഷമായപ്പോൾ തന്നെ അവളുടെ വീട്ടിൽ അവൾക്കു വിവഹാലോചന തുടങ്ങിയിരുന്നു.
ആ വാർത്ത ഞങ്ങളെ ഒത്തിരി വേദനിപ്പിയ്ക്കുന്നതായിരുന്നു..
കാരണം
വിട്ടുപിരിയാൻ കഴിയാത്തപ്പോലെ ഞങ്ങളുടെ മനസ്സ് അത്രത്തോളം അടുത്തിരുന്നു..
അവൾക്ക് ഡിഗ്രി പൂർത്തിയാക്കണം
അതിന് ശേഷംമതി വിവാഹമെന്ന അവളുടെ ആവിശ്യം വീട്ടിൽ സമ്മതിച്ചു.
ഡിഗ്രി കഴിഞ്ഞു നാട്ടിൽ ചെറിയ ജോലിയുമായി പോകുമ്പോഴാണ് അവൾ പറയുന്നത് വീട്ടിൽ വീണ്ടും വിവാഹത്തെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നത്.
എന്നോട് എങ്ങനെയെങ്കിലും വിദേശത്ത് ഒരു ജോലി റെഡിയാക്കാൻ അവൾ പറഞ്ഞു ഞാൻ വിദേശത്തു പോയാൽ ഞങ്ങളുടെ കാര്യം അവളുടെ വീട്ടിൽ പറഞ്ഞു സമ്മതിയ്ക്കുമെന്ന് അവൾ വാക്കു തന്നു.
കുറച്ചു കഷ്ട്ടപ്പെട്ടതിൻ്റെ ഫലമായി വിദേശത്തു ജോലി കിട്ടി. ആദ്യമായാണ് അച്ഛനെയും അമ്മയേയും വീട്ട് വീട്ടിൽ നിന്ന് മാറിനില്ക്കുന്നത്
ആദ്യ ഒരു മാസം ഭയങ്കര സങ്കടമായിരുന്നു.എന്നും വീട്ടിൽ വിളിയ്ക്കും അമൃതയുമായി വീഡിയോ കോൾ ചെയ്യും.
ഞാൻ പോയി മൂന്നു മാസം കഴിഞ്ഞപ്പോൾ അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എല്ലാം മറക്കണമെന്ന് പറഞ്ഞു അവൾ എനിയ്ക്കു മെസേജ് അയച്ചു. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതെയായി.
അയ്യോ അവള് കൊളളാല്ലോ എമ്മാതിരി തേപ്പാണ് അവൾ തന്നെ തേച്ചത്.
തേപ്പല്ല തേച്ച് ഒട്ടിച്ചു അവൾ എന്നെ.
ഒന്നു രണ്ടു മാസം സഹിക്കാൻ കഴിയാത്ത സങ്കടം, ദേഷ്യം എനിയ്ക്കു എന്നോടു തന്നെ വെറുപ്പ്.
എൻ്റെ
മാനസികസ്ഥ തിരിച്ചറിഞ്ഞാവണം അമ്മ എന്നോട് പറഞ്ഞത് നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട. ഇനി മോൻ നാട്ടിൽ വരുമ്പോൾ അവളെക്കാൾ നല്ല പെണ്ണിനെ അച്ഛനും അമ്മയും നിനക്കായി കണ്ടെത്തും.
ആദ്യം ഞാൻ വിചാരിച്ചത് എന്നെ സമാധാനിപ്പിക്കാൻ അമ്മ പറയുന്നതായിരിക്കുമെന്നാണ് പക്ഷേ ഞാൻ നാട്ടിൽ പോകാൻ അപേക്ഷ കൊടുക്കുന്ന സമയം അമ്മ എനിയ്ക്കു ഒരു പെൺക്കുട്ടിയുടെ ഫോട്ടോയും അവളുടെ നമ്പറും തന്നു അച്ഛനും അമ്മയ്ക്കും ഇഷ്ട്ടമായി ആ പെൺക്കുട്ടിയേ പേര് നീതു. കാണാൻ നല്ല സൗന്ദര്യം അച്ഛനും അമ്മയ്ക്കും ഇഷ്ട്ടമായ നിലയിൽ അവളുടെ നമ്പറിൽ വിളിച്ചു ആദ്യം മിണ്ടാൻ മടിയായിരുന്നു.പിന്നെ അവളുടെ ശബ്ദം എനിയ്ക്കും എൻ്റെ ശബ്ദം അവൾക്കും കേൾക്കാതിരിയ്ക്കാൻ കഴിയാത്തവസ്ഥ.
നാട്ടിൽ വന്ന് അവളുടെ കൈയിൽ വളയിട്ടു. ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് രണ്ടുവിട്ടുക്കാരും തമ്മിൽ ധാരണയായി..
തിരിച്ചു മടങ്ങും മുമ്പാണ് അമ്മ പറഞ്ഞത് മനു നീയല്ലേ പറഞ്ഞത് ഇടയ്ക്കു ഇടയ്ക്കു വയറിന് നല്ല വേദനയുണ്ടന്ന് നമുക്ക് ഇവിടെ ഒന്നു കാണിയ്ക്കാം എന്നിട്ടു പോയാൽ മതി.
ഒറ്റയ്ക്കൂ ആയാൽ നീ ഒന്നും ശ്രദ്ധിയ്ക്കില്ല. അങ്ങനെ അമ്മയുടെ
നിർബന്ധത്തിന് വഴങ്ങി
ഹോസ്പിറ്റലിൽ കാണിച്ചു.
വയറിൽ ചെറിയൊരു മുഴയുണ്ടന്നു കണ്ടെത്തി..
കൂടുതൽ പരിശോധനയിൽ മനസ്സിലാക്കാൻ കഴിഞ്ഞു.
വെറും മുഴയല്ല കാൻസറിൻ്റെ ആരംഭമാണ്.
ആകെ തകർന്നു പോയി ഞാൻ. ഞാൻ നീതുവിനെ വിളിച്ചു കാര്യം പറഞ്ഞു. കട്ടയ്ക്കു കൂടെ നില്ക്കുമെന്നാണ് വിചാരിച്ചത് പക്ഷേ പിറ്റേന്ന് അവളുടെ അച്ഛൻ വീട്ടിൽ വന്ന് പറഞ്ഞു അവർക്ക് ഈ വിവാഹത്തിന് സമ്മതമല്ലന്ന് .അവളെ എത്ര വിളിച്ചിട്ടും ഫോൺ എടുത്തില്ല. പിന്നെ ഞാൻ തന്നെ മനസ്സിലോർത്തു മരിയ്ക്കാൻ പോകുന്നവനെ കൂടെ ചേർക്കാൻ എന്തായാലും ഒരു മടി കാണില്ലേ.എന്തിനും
ഏതിനും അമ്മയേപ്പോലെ കൂടെ നില്ക്കാൻ ഒരു പോരാളി ഈ ലോകത്തില്ലലോ..
അമ്മയും അച്ഛനും അവരുടെ സങ്കടം പുറത്തു കാണിയ്ക്കാതെ എനിയ്ക്കു ധൈര്യം തന്നു.
പല മോഡലിൽ വെട്ടിയിരുന്ന എൻ്റെ തലമുടി കുറച്ചു നാൾ ശൂന്യമായ അവസ്ഥയിൽ കാണപ്പെട്ടു.
അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയും സപ്പോർട്ടും കാൻസറിന് എതിരെയുള്ള പോരാട്ടത്തിൽ ഞാൻ ജയിച്ചു വന്നു പക്ഷേ അച്ഛൻ കഷ്ട്ടപ്പെട്ടതിൽ നല്ലൊരു ഭാഗം നഷ്ട്ടമായിരുന്നു.
അച്ഛൻ്റെ നഷ്ട്ടങ്ങൾ തിരികെ പിടിയ്ക്കാൻ വീണ്ടും ഞാൻ വിദേശത്തു പോയി
ഇപ്പോൾ രണ്ടു മാസമായി നാട്ടിലുണ്ട് ചെറിയൊരു ഷോപ്പ് നാട്ടിൽ തുടങ്ങാൻ പ്ലാനുണ്ട്. വിവാഹം കഴിഞ്ഞിട്ടില്ല..
തൻ്റെ കഥ കേട്ടു സമയം പോയതറിഞ്ഞില്ല. ഞാനും പ്രവാസിയാണ് ഇപ്പോൾ നാട്ടിലുണ്ട് നാളെ താൻ വീട്ടിലുണ്ടാകുമോ?
യെസ്..
എന്നാൽ നാളെ നേരിട്ടു കാണാം..
രാവിലെ കടയിൽ പോകാൻ ഇറങ്ങുമ്പോഴാണ് ഒരു കാർ വീടിൻ്റെ മുറ്റത്തേയ്ക്കു വരുന്നത്..
ഡ്രൈവിംങ്ങ് സീറ്റിൽ നിന്ന് അശ്വതി ഇറങ്ങി. തനിക്ക് ഇതോക്കെ ഓടിക്കാൻ അറിയുമോ?
ഞാൻ ചോദിച്ചു.
അറിയില്ല ഞാൻ ചുമന്നുകൊണ്ടാ ഇവിടെവരെ വന്നത്.
അവൾ എന്നെയൊന്നു പ്ലീംങ്ങാക്കി.
അവൾക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു അവരെ വീട്ടിലേയ്ക്കു
സ്വീകരിച്ചു..
അച്ഛനോടും അമ്മയോടും സംസാരിക്കുന്ന ഇടയിൽ അമ്മ അശ്വതിയുടെ അമ്മയോട് ചോദിച്ചു മോൾക്ക് കല്ല്യാണം റെഡിയായി അല്ലേ?
അതു വിളിയ്ക്കാൻ വന്നതാകും.?
മനുവിൻ്റെ കൂടെ പഠിച്ച ഭൂരിഭാഗം കുട്ടികളുടെയും വിവാഹം കഴിഞ്ഞു എല്ലാവരുടെയും വിവാഹത്തിന് ഉപ്പു വിളമ്പാൻ ഇവന് ഭാഗ്യമുണ്ട്.
ഇവൾക്കു ഇതുവരെ വിവാഹമൊന്നും റെഡിയായില്ല അത് സംസാരിക്കാനാണ് ഞങ്ങൾ വന്നത്. അവളുടെ അച്ഛൻ പറഞ്ഞു പറയുന്നതിൽ തെറ്റുണ്ടങ്കിൽ ക്ഷമിയ്ക്കണം സ്കൂളിൽ പഠിയ്ക്കുമ്പോൾ ഇവൾക്കു ഇവനെ ഇഷ്ട്ടമാണ്.നഴ്സിംങ്ങ് കഴിഞ്ഞു വിവാഹാലോചന വന്നു തുടങ്ങിയപ്പോൾ അവൾ ഞങ്ങളോടു കാര്യം പറഞ്ഞു.
പിന്നെ ഇവളെ പഠിപ്പിച്ച കുറച്ചു കടമുണ്ടായിരുന്നു അത് തീർത്തതിന് ശേഷം മതി വിവാഹം. സമയമാകുമ്പോൾ അവൾ തന്നെ മനുവിനോട് പറയുമെന്നാണ് പറഞ്ഞത് .പഠിച്ച കടം തീർന്നു ചെറിയ വീടുവച്ചു.
പക്ഷേ എൻ്റെ മോൾ ഇതുവരെ മനുവിനോട് പറഞ്ഞില്ല അവളുടെ ഇഷ്ട്ടം. സാധരണ പെണ്ണു ചോദിച്ചാണ് മാതാപിതാക്കൾ വരുന്നത് പക്ഷേ ഞങ്ങൾ ചെക്കനെ ചോദിച്ചാണ് വന്നത്.
അറിയാതെ എൻ്റെ കണ്ണു നിറഞ്ഞു എൻ്റെ മാത്രമല്ല അച്ഛൻ്റെയും അമ്മയുടെയും കണ്ണു നിറഞ്ഞു..
മോനെ നീ എന്തിനാണ് കരയുന്നത്.അശ്വതിയുടെ അമ്മ ചോദിച്ചു.. നീ ഇന്നലെ പറഞ്ഞതു മുഴുവൻ അവൾ ഞങ്ങളോടു പറഞ്ഞു
എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് ഞങ്ങൾ ഇവിടെ വന്നത്..
നിങ്ങൾക്കു സമ്മതമല്ലങ്കിൽ അത് ധൈര്യപൂർവ്വം പറയാം..
അമ്മ ചോദിച്ചു
സമ്മത കുറവ് എന്തിന് എല്ലാംമറിഞ്ഞ് ഒരു പെണ്ണ് ഇവന് ജീവൻ കൊടുക്കുമ്പോൾ ഇതിനപ്പുറം സന്തോഷിക്കാൻ മറ്റെന്തുണ്ട്..
അവളോടു ഞാൻ പറഞ്ഞു എന്നാലും നിനക്ക് ചെറിയൊരു സൂചനയെങ്കിലും തരാമായിരുന്നു..
എല്ലാത്തിനും അതിൻ്റെതായ സമയമുണ്ട് ദാസയെന്നവൾ മറുപടി പറഞ്ഞു..
എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.
ശുഭം...