രചന: ബിജി
ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.
ഈ ലാവെൻഡർ പൂക്കളുടെ അഭൗമമായ ഗന്ധം വിട്ട് ഞാൻ പോവുകയാണ്
മഞ്ഞലകൾ ചാർത്തിയ പ്രഭാതത്തിൽ ഇഞ്ചി ചേർത്ത സുലൈമാനി കുടിച്ച്
കോർട്ടിയാർടിലുടെ വെറുതെ നടക്കുമ്പോൾ ...
ജിം ഏരിയയിൽ ലൂർദ്ധിനെ കണ്ടു
എന്നെയും കണ്ടു കാണും. മുഖം വലിച്ച് വീർപ്പിച്ച് പിടിച്ചിട്ടുണ്ട്.
ഇതിപ്പോ എത്ര ദിവസമായെന്നോ
അമ്പിനും വില്ലിനും അടുക്കുന്നില്ല
ഇപ്പോ ഏതു നേരവും ദേഷ്യത്തിലാണ് .....
തീയുണ്ട വിഴുങ്ങിയ ചൂട്.
അടുക്കാനേ പറ്റില്ല.
എന്നെ കണ്ടതും പഞ്ചിങ് ബാഗിനിട്ടാണ് പണി.
ഇന്ന് CNN നോട് വിട പറയുന്ന ദിവസമാണ്.
ലൂർദ്ധിനെ പോലെ നിർമ്മലും കേറ്റും പിണക്കത്തിലാണ്.
ന്യൂയോർക്കിനോട് വിട പറയുമ്പോൾ ......
മനസ്സിൽ ആദ്യം പതിയുന്നത് മരവിച്ച മനസ്സുമായി. CNN ന്റെ ക്യാമ്പിൽ ജേർണ്ണലിസം പഠിക്കാനെത്തിയ ആ പഴയ പയസ്വിനിയാണ്.---
CNN ലെ പഠനവും ജോബും പയസ്വിനിയിലെ ജേർണ്ണലിസ്‌റ്റിനെ നന്നായി മോൾഡ് ചെയ്തിട്ടുണ്ട്.
വിഷമം തോന്നുന്നത് ചില വിലയേറിയ അനുഭവങ്ങൾ തന്നയിടം
CNN ന്റെ ഭാഗമായി ചെയ്ത ചലഞ്ചിങ്ങായ ഇൻവെസ്റ്റിഗേറ്റിവുകൾ
ഇവിടം വിടുക വേദന തന്നെയാണ്.
നിർമ്മലിനേയും കേറ്റിനേയും പിരിയേണ്ടിവരും
മനസ്സുകൊണ്ട് അവർ അടുത്തു തന്നെയുണ്ടാവും. എങ്കിലും ഈ പറിച്ചു നടീൽ പ്രശ്നം തന്നെയാണ്.
സുലൈമാനി കുടിച്ച എനർജിയിൽ അകത്തേക്ക് കയറി
എഞ്ചുവടി ധ്യാനത്തിലാണ്.
വെളുത്ത ഗ്രാനൈറ്റ് തറയിൽ വെള്ള വിരി വിരിച്ച് കണ്ണടച്ച് ഇരിക്കുകയാണ്.
ഒരു യോഗിയെ പോലെ തോന്നിച്ചു.
പാർവ്വതി ആന്റിയുടെ മുറിയിലേക്ക് കയറിയതും ആന്റിയുടെ നോട്ടം എന്നിലേക്ക് മാത്രം കേന്ദ്രീകരിച്ചു
പെട്ടെന്നാണ് ലൂർദ്ധ് കയറി വന്നത്.
ഒന്നിച്ച് ഒരു വീട്ടിലാണെങ്കിലും എന്നെയും ലൂർദ്ധിനേയും ഒരുമിച്ച് ആന്റി കാണുന്നത് ഈ കിടപ്പിനു ശേഷം വിരളമാണ്.
കഴിവതും ഞാനങ്ങനെത്തെ സ്വിറ്റ്വേഷൻ ക്രീയേറ്റ് ചെയ്യാറില്ല.
ഇതിപ്പോ എന്നോടുളള വെല്ലുവിളിപോലൊക്കെയാ അവന്റെ ഈ പെരുമാറ്റം കൊണ്ടു തോന്നുന്നത്.
ആന്റിയുടെ നോട്ടം ഞങ്ങളിലാണ്. - - -
ദ്രുതഗതിയിൽ ചലിക്കുന്ന ഗോളങ്ങൾ.
പഷ്ട് - - - -
ആന്റിക്ക് ഞങ്ങളെ ഒന്നിച്ച് കണ്ടത് പിടിച്ചിട്ടില്ല.
വല്ല സിനിമയിലോ, സീരിയലിലോ കഥകളിലൊക്കെയോ കാണും ഒന്നു വീണു കഴിഞ്ഞാൽ മനം മാറുന്ന ആൾക്കാരേ -- ഇവിടെ അതൊന്നും നടപടിയാവില്ലെന്നേ
ദീർഘനിശ്വാസമുതിർത്തു.
ഞാൻ വേഗം അവിടുന്നിറങ്ങി.
കുറച്ചു സമയങ്ങൾക്ക് ശേഷം ലൂർദ്ധും ആന്റിയുടെ റൂമിൽ നിന്ന് പുറത്തേ വന്നതു കണ്ടു
ഞാനവന്റെ മുന്നിൽ ചെന്നു നിന്നു.
മുഖം ഉയർത്തി നോക്കിയതും.വിറപ്പിക്കൽ തുടങ്ങിയിട്ടുണ്ട്.
CNN ൽ ഈവനിങ് സെന്റ് ഓഫ് പാർട്ടി ഉണ്ട്.
ലൂർദ്ധ് ഒപ്പം ഉണ്ടാവണം...എന്റെ ആഗ്രഹമാണ്.
പറ്റില്ലാന്ന് പറയരുത്.
ഞാൻ വരില്ല ------
ഒറ്റയടിക്ക് പറഞ്ഞ് എന്നെ തള്ളി മാറ്റി കടന്നുപോയവൻ
എന്റെ കണ്ണു നിറഞ്ഞു .
നിന്റേതാകാൻ വേണ്ടിയല്ലേ ..
സ്വസ്ഥമായി ജീവിക്കാൻ വേണ്ടിയല്ലേ...
ഹൃദയം അവനോട് കലഹിച്ചു.
ഇതൊക്കെ ഓരോന്ന് ആലോചിക്കാതെ ചെയ്തു കൂട്ടുമ്പോൾ ചിന്തിക്കണം.
എഞ്ചുവടി ഹാജരായി ------ എന്നെ വധിക്കാൻ തുടങ്ങി
അവൻ അവന്റെ ആഗ്രഹങ്ങളൊക്കെ അവധിക്ക് വച്ച് നിന്റൊപ്പം ഇവിടെ നില്ക്കുന്നുണ്ടേൽ നിന്നോളം നിന്റെ കരിയറിനും അവൻ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണല്ലോ
നാട്ടിൽ കൂടാമെന്ന് അവൻ പറഞ്ഞത് ജോബ് റിസൈൻ ചെയ്യാൻ വേണ്ടിയല്ല.
കുറച്ചു നാൾ ലീവാക്കി നാട്ടിൽ ഒന്നിച്ചു ജീവിക്കാൻ വേണ്ടിയാ
അതിനുടനെ ചാടി പോയി ജോലിയും തൂക്കിയെറിഞ്ഞ് വന്നിരിക്കുന്നു.
അതും പോരാഞ്ഞ് ജോലി കളഞ്ഞതിന്റെ പേരിൽ കിട്ടുന്ന ബിരിയാണി കഴിക്കാൻ അവനെ വിളിച്ചേക്കുന്നു
നിനക്ക് ശരിക്കും ബോധമില്ലേ
ആരും വരണ്ടാ പോരേ...
എഞ്ചുവടിയെ മൂഖം കൂർപ്പിച്ച് കാണിച്ച് പോയി
അല്ലെങ്കിലും ആരും മനസ്സിലാക്കില്ല.
പിറുപിറുത്തോണ്ട് നോക്കിയത് അവനെ
ആ മുഖത്തെ കടുപ്പം കണ്ടതും : ആ വഴി പോയില്ല.
ഒപ്പം ജീവിക്കാൻ ആഗ്രഹിച്ചട്ടല്ലെ ...
CNN ഒരുക്കിയ പാർട്ടി വെനുവിൽ എത്തി ....
CNN ന്റെ ഒഫിഷ്യൽസും .........ചീഫ് പ്രോഗ്രാമറും കൊളീഗ്സും പ്രത്യേകം ക്ഷണം സ്വീകരിച്ചെത്തിയ വി ഐ പീ സൊക്കെ ഉണ്ടായിരുന്നു.
ഓപ്പൺ ഏരിയയിൽ ആയിരുന്നു പ്രോഗ്രാം കണ്ടക്ട് ചെയ്തത്
CNN ന്റെ എക്കാലത്തേയും അതികായകരായ ജേർണ്ണലിസ്റ്റുകളൊക്കെ റിസൈൻ ചെയ്ത തീരുമാനത്തെ ശക്തമായി എതിർത്തു
പക്ഷേ എന്റെ നിലപാടിൽ ഉറച്ചു നില്ക്കാനാണ് എനിക്ക് താല്പര്യം
എന്റെ ടീം ഹെഡും പ്രോഗ്രാം കോർഡിനേറ്റുറുമായ എരേനാ നിക്കോളാസ് -----
പയസ്വിനിയുടെ വിടവാങ്ങൽ തന്റെ ചിറകൊടിഞ്ഞതിനു തുല്യമാണ് .
ലൈഫിന് ത്രെട്ടണിങ് ആയാലും ഏറ്റെടുക്കുന്ന വർക്ക് അത്രയും ഭംഗിയായി ഫിനിഷ് ചെയ്യുന്നൊരാൾ ....
നല്ലൊരു ടീമിന്റെ നഷ്ടം തന്നെയാണ്.
എനിക്കും മമതയുള്ള വ്യക്തിയാണ് ഏരേന
CNN ന്റെ ചീഫ് മൊമന്റം തന്നപ്പോൾ :- മനസ്സു മങ്ങി - - - ആരെയോ പ്രതീക്ഷിച്ചിരുന്നു.
അല്ലെങ്കിലും പലപ്പോഴും താൻ തനിച്ചു തന്നെയാണ്.
അതും വാങ്ങി കൂടി നിന്ന തന്റെ സഹപ്രവർത്തകരിലേക്ക് കണ്ണ് പായിച്ചപ്പോൾ
കറന്റടിച്ച തരിപ്പ്.
ലൂർദ്ധ് അവിടെ നില്പ്പുണ്ട്.
പിന്നെ മെഹന്ദ് സലാം ----
മനസ്സു കൊണ്ട് സഹോദരനാക്കിയവൻ.
രണ്ടു പേരുടെ മുഖത്തും ദേഷ്യം തന്നെയാണ്.
എന്തായാലും വന്നല്ലോ അതുമതി
എന്നെ എന്തെങ്കിലും പറയാൻ എരേന മാം ക്ഷണിച്ചതും .....
എന്റെ കണ്ണുടക്കി പരിഭവിച്ചത് അവനോടാണ്.
എനിക്കിവിടം സ്വന്തമായിരുന്നു.
ഈ മീഡിയാ വേൾഡെന്റെ ലൈഫിന്റെ ടേണിങ് പോയിന്റ് തന്നെ ആയിരുന്നു.
ഇവിടുന്ന് കിട്ടിയതൊക്കെ വിലപ്പെട്ടതായിരുന്നു.
എന്റെ മിഴികൾ തെറിച്ചു ചെന്നത് --- എരേന മാമും നിർമ്മലും കേറ്റും ഉൾപ്പെട്ട എന്റെ ടീമംഗങ്ങൾ.
ഓരോ വെല്ലുവിളികൾ നേരിടുമ്പോഴും .... ഒപ്പം താങ്ങായവർ
തല തെറിക്കുന്ന കേസായാലും നീ കൊണ്ടുവാ ഞാൻ എയർ ചെയ്തോളാം എന്നു പറയുന്ന പ്രോഗ്രാം കോർഡിനേറ്റർ.
മറ്റെവിടെ ചെന്നാലും ഇതു പോലൊക്കെ കിട്ടുമോ അറിയില്ല.
ഈ റിസെൻ ഇവിടെ ജോയിൻ ചെയ്ത് കുറച്ച് കഴിഞ്ഞപ്പോഴേ തീരുമാനിച്ചതാണ്.
ഇവിടം കൊണ്ട് എന്റെ ജേർണ്ണി അവസാനിക്കുന്നില്ലല്ലോ
ഞാനെല്ലാം ഉപേക്ഷിച്ചു - എന്റെ കരിയർ നശിപ്പിച്ചു എന്നു ചിന്തിക്കുന്നവർക്ക് പയസ്വിനി തുടങ്ങിയിട്ടേയുള്ളു.
ലൂർദ്ധിനെ നോക്കിയാണ് പറഞ്ഞത്...
അവനൊന്ന് മുഖം കോട്ടിയെന്ന് തോന്നി
എന്നിട്ട് ധ്യതിയിൽ പുറത്തേക്ക് പോകുന്നത് കണ്ടു. --. കൂടെ മെഹന്ദ് സാറും.
പിന്നാലെ പോകാൻ തുടങ്ങിയതും ---- കൊളീഗസ് വട്ടം ചുറ്റി.
കുറച്ചു നേരം അവർക്കൊപ്പം ചിലവഴിച്ച് ധൃതിയിൽ പുറത്തേക്ക് നടന്നു
നിർമ്മലിനേയും കേറ്റിനേയും ഒപ്പം കൂട്ടി. -----
ലൂർദ്ധിന്റെ പാർക്ക് ചെയ്ത വണ്ടി കണ്ടതും അങ്ങോട്ട് ചെന്നു
മെഹന്ദിനരികിലേക്ക് ചെന്നു
ഗൗരവം ആണ്
മുബൈയിലെ ക്ലാസ് മുറി ഓർമ്മ വന്നു. അത്രയ്ക്ക് മസിലുപിടിച്ചാ നില്പ്പ്
ഞാൻ കുറച്ചു നേരം നോക്കി നിന്നും -- എന്നിട്ടാ രണ്ടു കൈയ്യിലും കൂട്ടി പിടിച്ചു.
Sorry....
എനിക്കറിയാം എന്നോട് പിണക്കമാണെന്ന് .
വിളിക്കാനും ശ്രമിച്ചിട്ടില്ല.
വിളിക്കുമ്പോഴൊക്കെ കോൾ അറ്റൻഡും ചെയ്തിട്ടില്ല
എല്ലാവരും എന്നെ മറച്ച് ഓരോന്നൊക്കെ ചെയ്തു കൂട്ടിയപ്പോ ആരോടും മിണ്ടാനൊന്നും തോന്നിയില്ല.
മെഹന്ദ് സാറിന്റെ ഭാഗത്ത് നിന്ന് ഒരനക്കവും ഇല്ലാ..
മാനക്കേട് ----
നിർമ്മലും കേറ്റും ചിരി അടക്കി പിടിക്കുന്നുണ്ട്.
ലൂർദ്ധാണേൽ വായിലേക്ക് കുപ്പിതിരുകിയിട്ടുണ്ട്.
ഞാൻ റിസൈൻ ചെയ്തതിന്റെ ആഘോഷം ആവും
നിർമ്മലും കേറ്റും മെഹന്ദ് സാറിനോട് സംസാരമാണ് - - - - അങ്ങേര് CNN ന്റെ മാധ്യമ സിംഹം ആയിരുന്നല്ലോ?
ഇതിലൊന്നും പെടാതിരിക്കുന്നവൻ എന്നെ കണ്ട ഭാവം ഇല്ല
എങ്ങനെ കഴിഞ്ഞ ഞങ്ങളാ -----
പാർവ്വതി ആന്റിയുടെ മുറിയിൽ അന്യരാണെങ്കിലും -----
ഞങ്ങളുടെ അന്തർധാര സജീവമായിരുന്നു
അതു തന്നെ ഒന്നിച്ചായിരുന്നു കിടപ്പൊക്കെ
അവനെന്റെ ചൂട് വേണമെന്ന് -
ഇപ്പോ ഇവൻ ചൂട് ഇറക്കുമതി ചെയ്യുന്നുണ്ടോ?
എന്റെ നിഴൽ വെട്ടം കണ്ടാൽ മുങ്ങും
എനിക്ക് അരിശം തോന്നി
അവൻ കമഴ്ത്താൻ എടുത്ത കുപ്പി റാഞ്ചിയെടുത്ത് ........
വായിലേക്ക് തളളി എന്നു പറഞ്ഞാൽ മതിയല്ലോ
ഒരു ആളൽ ആയിരുന്നു.----
തൊണ്ടയിൽ നിന്ന് താഴേക്ക് ....
ഊഹ്.....
വയറും പൊത്തി താഴേക്കിരുന്നു.
ആവുന്ന പണിക്ക് പോയാ പോരേ നിർമ്മലാണ്.
ലൂർദ്ധാണേൽ നോക്കുന്നു കൂടിയില്ല.
ഇവനല്ലേ പറഞ്ഞത് ഒന്നിച്ചുള്ളപ്പോ കഴിച്ചാ മതിയെന്ന്
അല്ലേലും ഇവനെന്നെ മടുത്തു കാണും
മെഹന്ദ് സാറിനെ ചരിഞ്ഞൊന്ന് നോക്കി
ഇതെന്ത് തീഗോളമോ
പുകഞ്ഞ് നില്പ്പുണ്ട് .. ----
അങ്ങേര് ഡ്രൈമാനാണല്ലോ ------
മദ്യ വിരോധി
എന്താ നിന്റെ ഉദ്ദേശ്യം ലൈഫ് സ്പോയിൽ ചെയ്യാൻ തന്നെ തീരുമാനിച്ചോ?
മെഹന്ദ് സലാം ചൂടിൽ തന്നെയാണ്.
ഈ സാറിന്റെ വായിൽ നാക്കൊക്കെയുണ്ടല്ലേ..?
എന്റെ നെറികെട്ട സ്വഭാവം പുറത്തെടുത്തു
സലാം സാറേ കരിയർ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചതിനോട് ഒന്നും പറയാത്തതാ നല്ലത്
ലൂർദ്ധാണ് കൊട്ടിയിട്ടത്.
പോരട്ടെ ... പോരട്ടെ...
ഞാൻ മിണ്ടാതെ നിന്നു
തലയ്ക്ക് നല്ല ഓളം തട്ടുന്നുണ്ട്.
മെഹന്ദ് സലാം ഒരു മീഡിയായിലും വർക്ക് ചെയ്യുന്നില്ലല്ലോ?
ഞാൻ കൂർമ്മതയോടെ ചോദിച്ചതും..
ഇടുപ്പിന് രണ്ടു കൈയ്യും ചേർത്ത് ദഹിപ്പിച്ച് നോക്കി നില്പ്പുണ്ട് അങ്ങേര്
എന്നെ കടിച്ചു കീറണ്ടാ
എന്റെ സ്വപ്നമാണ് ... എന്റേതായ Media world സൃഷ്ടിക്കുക.
പുതിയ ന്യൂസ് ചാനലോ ......നിനക്കെന്താ സമനില തെറ്റിയോ......
അത്ര വലിയ സംഭവമൊന്നും അല്ല സാറേ :
സാറ് കൂടെ നില്ക്കുമോ?
ആടി ഉലഞ്ഞു കൊണ്ടാണ് ചോദിച്ചത്.
പറ്റില്ല .....
മെഹന്ദ് സലാം ഉറപ്പോടെ ദേഷ്യത്തോടെ പറഞ്ഞു.
ചൂടാകാതേ സാറേ..
എനിക്ക് എന്തിനും കൂട്ടായുണ്ടാകുമെന്ന് പ്രോമിസ് ചെയ്തിട്ടുണ്ട്.
ഞാനതൊക്കെ നിർത്തി .....
അങ്ങേര് ചൂടിൽ തന്നെയാണ്.
എനിക്കാരും വേണ്ടാ....
ഞാൻ അവിടുന്നിറങ്ങി നടന്നു
എന്നെ കടന്ന് ലൂർദ്ധിന്റെ വണ്ടിയും പോയി.
നിർമ്മലും കേറ്റും എന്റെ അടുത്ത് വന്നിരുപ്പുണ്ട് ...
എന്താടി നിനക്ക് പറ്റിയത്.
നിർമ്മലാണ് .......
നീയാകെ മാറിപ്പോയിരിക്കുന്നു.
ശരിയാണ് ഞാനാകെ മാറി...
എനിക്കൊരു deadline കിട്ടിയിരിക്കുന്നു.
വെറും ചവറ് വില്ലനെന്നൊക്കെ പറയുന്ന കലേശനിൽ നിന്ന് -
അയാൾ നിസ്സാരക്കാരനല്ല ---.
അയാൾ പറഞ്ഞതൊന്നും നിസ്സാരമായി തള്ളി കളയാനും കഴിയുമായിരുന്നില്ല
എന്റെ എഴുത്ത് കൺഫ്യൂഷൻ ആക്കുന്നുണ്ടോ...? കലേശൻ എന്തായാലും ചുമ്മാ വന്നു പോകുന്ന വില്ലൻ അല്ലാ....
പിന്നെ ഹെൻട്രിയുടെ ഭാഗം..... കുറച്ച് ഹൈഡ് ചെയ്താണ് പറഞ്ഞു പോയത് .....
ഹെൻട്രിയുടെ കൊലയാളിയെ പയസ്വിനിയുടെ ഇൻവെസ്റ്റിഗേഷൻ കാരണം അറസ്‌റ്റ് ചെയ്തതും. കൊലയാളി ആത്മഹ്ത്യ ചെയ്തതും -- എഴുതിയിരുന്നു. ആരാണെന്ന് - നിങ്ങളോട് പറഞ്ഞിട്ടില്ല. പിന്നെ എന്തിന് കൊല ചെയ്തെന്നും എങ്ങനെയാ ആ മർഡർ നടത്തിയതെന്നും .... ഇതൊക്കെ പറയും കേട്ടോ ....: പിന്നെയും കുറച്ചു കാര്യങ്ങൾ അതൊക്കെ പറഞ്ഞ് പയസ്വിനി തീർത്തേക്കാം---
സത്യത്തിൽ നിങ്ങളുടെ ഭാഗത്തു നിന്നും കഥയെ കുറിച്ച് ഒന്നും പറയുന്നില്ല..
ഇഷ്ടമാകുന്നില്ലേ.... കഥയ്ക്ക് അനിവാര്യമായി പോകുന്നതു കൊണ്ട് എഴുതി പോകുന്നതാ ഓരോന്നും -
നിങ്ങൾ പറയൂ. --- പയസ്വിനി എന്ന കഥയെ കുറിച്ച് ----
ഫാമിലിയിൽ ഒരു മരണം നടന്നു ആകസ്മികമായിരുന്നു... അതിൽ നിന്നൊന്ന് റീലീഫാകാൻ സമയം എടുത്തു.. കാത്തിരുന്നവരോട് നിറഞ്ഞ സ്നേഹം
തുടരും