വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം പാർട്ട്‌ 59 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


ഇത് അഗ്നിദേവിന്റെ വീടല്ലേ....അമ്മാവൻ ആയിരുന്നു മുറ്റത്തു ഉണ്ടായിരുന്നത്.



അതെ സാർ.....



ഞങ്ങൾക്ക് അയാളെ ഒന്ന് കാണണം വിളിക്കു...അമ്മാവൻ അവരെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി അപ്പോഴേക്കും ആ വീട്ടിൽ ഉള്ളവർ ഒക്കെ പുറത്തേക്ക് വന്നു.....കുറച്ചു കഴിഞ്ഞു അഗ്നിയും നേത്രയും ഇറങ്ങി വന്നു...


സാർ ഞാൻ ആണ് അഗ്നിദേവ്....അവൻ കൂൾ ആയി തന്നെ പറഞ്ഞു...


ഞങ്ങൾക്ക് നിന്നോട് സായുജ്യയുടെ മരണവും ആയി ബന്ധപെട്ടു ചില കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്......അഗ്നി തലയാട്ടി.



നമുക്ക് പുറത്തോട്ട് നിൽക്കാം ഇവിടെ എല്ലാവരും നിക്കുവല്ലേ അല്ലെങ്കിൽ പിന്നെ സ്റ്റേഷനിൽ പോണം....



ഏതായാലും എനിക്ക് പ്രശ്നം ഇല്ല...



തത്കാലം സ്റ്റേഷനിലേക്ക് അല്ല നമുക്ക് അങ്ങോട്ട്‌ മാറി നിൽക്കാം....അഗ്നി അവരോടൊപ്പം പുറത്തേക്ക് ഇറങ്ങി.


ദൂരെ മാറി നിന്ന് അഗ്നി പോലീസിനോട് എന്തൊക്കെയൊ സംസാരിച്ചു ഫോൺ കാണിക്കുന്നത് ഒക്കെ നേത്ര കാണുന്നുണ്ടായിരുന്നു. അവസാനം പോലീസ് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കും എന്ന് പറഞ്ഞു പോയി....... അവർ പോയതും അഗ്നി ഒരു ചിരിയോടെ അകത്തേക്ക് കയറി...




എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ.....


എന്ത് പ്രശ്നം.... ഒന്നുല്ല അവർ സായുജ്യ മരിക്കുന്നതിന് മുന്നേ അവസാനം വിളിച്ചത് എന്നെ ആയിരുന്നു അപ്പോൾ അതിന്റെ കാര്യം ചോദിക്കാൻ വന്നതാ....അവൻ ഗൗരവത്തിൽ പറഞ്ഞു.



അപ്പു ഞങ്ങളെ സമാധാനപെടുത്താൻ പറയുന്നത് ആണോ അതോ....


എന്റെ അമ്മേ വേറെ പ്രശ്നം ഒന്നുല്ല ഇനി അത് ഓർത്ത് ടെൻഷൻ അടിക്കണ്ട....അത് പറഞ്ഞു അവൻ അകത്തേക്ക് പോയി..... നേത്ര അവന്റെ പുറകെ തന്നെ കയറി പോയി....



അഗ്നി കാറിന്റെ കീ എടുത്തു തിരിഞ്ഞതും അവൾ അകത്തു കയറി വാതിൽ അടച്ചു കുറ്റിയിട്ടു..... അഗ്നി തിരിഞ്ഞു നോക്കിയപ്പോൾ നേത്ര ആണ് അവൾ ദേഷ്യത്തിൽ ആണ്....



എന്താ അമ്മു.....


ഏട്ടൻ എന്റെ മുഖത്ത് നോക്കി കള്ളം പറയരുത്..... സായു ഇന്നലെ വിളിച്ചു എന്താ പറഞ്ഞത്......അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് സായു പറഞ്ഞകാര്യങ്ങൾ ചുരുക്കി പറഞ്ഞു കൊടുത്തു........ നേത്ര പ്രതീക്ഷിച്ചതിലും അപ്പുറം ആണ് ദേവാനന്ദ് എന്ന മനുഷ്യൻ എന്ന് അവൾക്ക് തോന്നി പോയി....



അപ്പുയേട്ടാ അങ്ങനെ എങ്കിൽ സായു അവൾ ആത്മഹത്യാ ചെയ്തത് ആകുവോ.......



അറിയില്ല..... അവളുടെ ഫോൺ ഇതുവരെ പോലീസിന് കിട്ടിയിട്ടില്ല.....



അപ്പു...... അമ്മയുടെ ഉറക്കെ ഉള്ള വിളികേട്ട് അവൻ വേഗം വാതിൽ തുറന്നു താഴെ ഇറങ്ങി.


എന്താ അമ്മ എന്തിനാ വിളിചെ.......അവന്റെ പുറകെ നേത്രയും ഉണ്ടായിരുന്നു.



മോനെ നീ ആ വാർത്ത കണ്ടോ.....അമ്മാവൻ അവനെ ടീവിയിലെ വാർത്ത കാണിച്ചു.



ദേവാനന്ദ്നെ കോടതിയിലേക്ക് കൊണ്ട് പോകും വഴി ആണ് രക്ഷപെട്ടത്. ഇയാളുടെ പേരിൽ ഇപ്പൊ മറ്റൊരു കേസ് കൂടെ പോലീസ് എടുത്തു എന്ന് പറയുന്നുണ്ട് അത് എന്താ എന്ന് അവർ വ്യക്തമായി പറയുന്നില്ല. കൂടുതൽ വാർത്തകൾ ഉടനെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..........



വാർത്തകേട്ട് ആകെ എല്ലാവരും ഒന്ന് ഭയന്നു..... കാരണം അവന്റെ പക അത് നേത്രയോടും അഗ്നിയൊടും ആണ് ഇനി അവരെ അപായ പെടുത്താൻ.....



ഇത് കാണിക്കാൻ ആണോ വിളിച്ചത്.... അയാൾ ചാടി പോയതിന് നിങ്ങൾ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.....അഗ്നി അൽപ്പം നീരസത്തിൽ തന്നെ ചോദിച്ചു.



മോനെ അവന് നിന്നോടും മോളോടും ദേഷ്യം.........


അറിയാം അമ്മാവാ എന്ന് വച്ചു അയാളെ പേടിച്ചു ഇവിടെ ഇരിക്കാൻ പറ്റോ..... അങ്ങനെ ആണെങ്കിൽ തന്നെ എത്ര നാൾ അയാളെ പിടിക്കും വരെ അയാളെ എന്ന് പിടിക്കും ഇനി പിടി കിട്ടോ എന്ന് ഒന്നുമറിയില്ല......അഗ്നി ദേഷ്യത്തിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങിപോയി....



നേത്രയും ഇന്ന് ഓഫീസിൽ പോകുന്നുണ്ട് അവളെ അമ്മാവൻ കൊണ്ട് പോകാം എന്ന് പറഞ്ഞു അതുകൊണ്ട് തന്നെ ആണ് അവൻ പെട്ടന്ന് ഇറങ്ങി പോയത്.



കുറച്ചു കഴിഞ്ഞു നേത്രയും ഇറങ്ങി കൂടെ തന്നെ അമ്മാവൻ ഉണ്ടായിരുന്നു...അയാൾ അവളെ സൂക്ഷിച്ചു ശ്രദ്ധയോടെ തന്നെ കൊണ്ട് പോയി ഓഫീസിൽ ആക്കി......


വീട്ടിൽ എല്ലാവർക്കും അവരുടെ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നു.


💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലു ദേഷ്യത്തിൽ എങ്ങോട്ടോ പോകാൻ ഇറങ്ങുമ്പോൾ ആണ് ടീവിയിൽ കാണുന്ന വാർത്തയിൽ അവൻ തറഞ്ഞു നിന്നത്........ അവന്റെ അതെ അവസ്ഥ തന്നെ ആയിരുന്നു മറ്റുള്ളവർക്കും അച്ഛൻ പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ടു........



ഈശ്വരാ ഈ കുടുംബത്തിൽ എന്തോ ദോഷം വന്നു ഭവിച്ചിട്ടുണ്ട്..... ഒന്നിന് പുറകെ ഒന്നായ് ദുരന്തങ്ങൾ മാത്രം ആണ് വരുന്നത്..............



ഒരു ഗർഭിണി പെണ്ണിന്റെ കണ്ണീർ എല്ലാവരും കൂടെ വീഴ്ത്തിയില്ലേ ഈ മുറ്റത്തു അവളുടെ കണ്ണീർ ആണ് ഈ അനുഭവിക്കുന്നതിന് എല്ലാം കാരണം.....ഗായത്രി ദേഷ്യത്തിൽ പറഞ്ഞു....... അല്ലു അവളെ ഒന്ന് ദേഷ്യത്തിൽ തന്നെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി..... അല്ലു നേരെ പോയത് ഓഫീസിൽ ആയിരുന്നു അവന്റെ ഉള്ളിൽ അഗ്നിയോട് ഉള്ള ദേഷ്യം നുരഞ്ഞു പൊന്തി......



അവൻ ദേഷ്യത്തിൽ ഓഫീസിലേക്ക് കയറി വരുന്നത് കണ്ടു സ്റ്റാഫ്സ് ഒക്കെ അമ്പരന്നു നിന്നു അത്രക്ക് ഉണ്ടായിരുന്നു അവന്റെ മുഖത്തെ ദേഷ്യം....... അവൻ ക്യാബിൻ തള്ളി തുറന്നു കയറി വന്ന ശബ്ദം കേട്ട് നേത്ര എണീറ്റ് നിന്നു അവനെ മോർണിംഗ് വിഷ് ചെയ്യാൻ തുടങ്ങുമ്പോൾ ആയിരുന്നു അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചത്.......


💥💥ഠപ്പേ....... നേത്രക്ക് പെട്ടന്ന് എന്താ സംഭവിച്ചത് എന്ന് മനസ്സിലായില്ല. അവൾക്ക് ആകെ ഒരു മരവിപ്പ് ആയിരുന്നു...... അവൾ അവനെ സൂക്ഷിച്ചു നോക്കി.



എന്താ ഡി നോക്കുന്നെ..... നിന്റെ ഏട്ടനെ വിളിച്ചു പറയ് ഞാൻ നിന്നേ തല്ലി എന്ന്......... അവന്റെ അലർച്ച അവിടെ മുഴുവൻ മുഴങ്ങി കേട്ടു.



നിങ്ങൾക്ക് എന്താ ഭ്രാന്ത് ഉണ്ടോ.....



അതെ ഡി ഭ്രാന്ത് തന്നെ ആണ് നിന്റെ ഏട്ടനെ എന്റെ കൈയിൽ കിട്ടിയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും അവനെ തിരക്കി എന്റെ പിള്ളേർ പോയിട്ടുണ്ട് അവന്റെ അവസാനം ആയിരിക്കും ഇന്ന്.......അവൻ അവളോട് ദേഷ്യത്തിൽ പറഞ്ഞു.നേത്ര കാര്യം മനസ്സിലാകാതെ അവനെ നോക്കി.



ഞാൻ ഒരു കാര്യം പറഞ്ഞേക്കാം വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞു എന്റെ ഏട്ടന്റെ അടുത്ത് പോകുന്നത് നിങ്ങടെ നല്ലതിന് ആകില്ല.......അല്ലു പാഞ്ഞുവന്നവളുടെ മുടിയിൽ പിടിച്ചു.



വെറുതെയൊ...... ഡി പന്ന @&₹*#&മോളെ നിന്റെ ഏട്ടൻ കാരണം ആണ് സായു അങ്ങനെ ഒരു കടും കൈ ചെയ്തത്.......അവന്റെ കൈപിടിച്ചു മാറ്റാൻ നോക്കികൊണ്ട് നിന്ന നേത്ര ഒരു നിമിഷം ഞെട്ടി പിന്നെ അവൾക്ക് എവിടെ നിന്നെന്ന് അറിയാത്ത ദേഷ്യം വന്നു നിറഞ്ഞു അവൾ അവന്റെ കൈ കുടഞ്ഞു എറിഞ്ഞു......



എന്റെ ഏട്ടനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടിയാൽ......അലോക് ദേവാനന്ദ് വിവരം അറിയും. നിങ്ങടെ അനിയത്തിയെ കൊന്നത് നിങ്ങടെ അച്ഛൻ തന്നെ ആണ് അല്ലാതെ എന്റെ ഏട്ടൻ അല്ല........അല്ലുന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു അവൻ അവളുടെ കവിളിൽ കുത്തിപിടിച്ചു.



പന്ന @#%&₹*മോളെ..... എന്റെ അച്ഛനെ കുറിച്ച് ഇനി നിന്റെ ഈ നാവ് കൊണ്ട് ഒരക്ഷരം മിണ്ടിയാൽ കൊന്ന് കളയും നിന്നെയും നിന്റെ ഏട്ടൻ എന്ന് പറഞ്ഞു നടക്കുന്നവനെയും........ അവന്റെ പ്രേമ നാടകത്തിൽ വീണു പോയത് ആണ് എന്റെ സായു അവൾ അവന്റെ കളിപ്പാവ ആണെന്ന് തിരിച്ചറിഞ്ഞു മനം നൊന്തു ആണ് എന്റെ സായു അങ്ങനെ ചെയ്തത്.......... അല്ലാതെ എന്റെ അച്ഛൻ മോളെ പോലെ കണ്ടു വളർത്തിയ അവളെ കൊല്ലേണ്ട ആവശ്യം ഇല്ല..........നേത്രയുടെ കണ്ണുകൾ വേദന കൊണ്ട് നിറഞ്ഞൊഴുകി. അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.......അവൻ അവളുടെ മേലുള്ള പിടി വിട്ടു കാൾ എടുത്തു.



ഞാൻ ഇപ്പൊ വരാം.... അത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്തു...


നിങ്ങൾ..... ഇപ്പൊ പറഞ്ഞതും ഇപ്പൊ കാണിച്ചതും എല്ലാം ഓർത്ത് നിങ്ങൾ നെഞ്ച് പൊട്ടി എന്റെ മുന്നിൽ വന്നു നിൽക്കും.... നിങ്ങടെ അച്ഛന്റെ തനി സ്വഭാവം അറിയുമ്പോൾ ഈ അലോക് ദേവാനന്ദ് ഇതുപോലെ എന്റെ മുന്നിൽ വന്നു നിൽക്കണം.....



ഞാൻ ആണോ നിന്റെ ഏട്ടൻ ആണോ നെഞ്ച് പൊട്ടി നിന്റെ മുന്നിൽ നിൽക്കുന്നത് എന്ന് നമുക്ക് കണ്ടു അറിയാം.....


അത്രയും പറഞ്ഞു അവൻ ഇറങ്ങി പോയി. നേത്രക്ക് കവിൾ ഒക്കെ നീറി പുകയും പോലെ തോന്നി അവൾ തളർച്ചയോടെ സീറ്റിൽ ഇരുന്നു........



💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലു നേരെ പോയത് ഒരു പഴയ ഓടിട്ട വീട്ടിലേക്ക് ആയിരുന്നു.അവിടെ അല്ലു പറഞ്ഞതനുസരിച്ചു അഗ്നിയെ കൊണ്ട് വന്നിരുന്നു....... അല്ലു അകത്തേക്ക് കയറി അടച്ചു ഇട്ടിരിക്കുന്ന ഒരു മുറി തുറന്നു കയറി അവിടെ അഗ്നി ഒരു ചെയറിൽ ഇരിപ്പുണ്ട്..... അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ട്...... അല്ലു ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് പോയി......



ഇങ്ങനെ ഒരു കൂടി കാഴ്ച പ്രതീക്ഷിച്ചു കാണില്ല അല്ലെ അഗ്നിദേവ്.......അല്ലു പുച്ഛത്തോടെ ചോദിച്ചു.



നീ എന്താ അലോക് വിചാരിച്ചത് എന്നെ നിന്റെ പ്ലാൻ അനുസരിച്ച് ഇവിടെ എത്തിച്ചത് ആണെന്നോ.......അവൻ ഒരു ചിരിയോടെ ചോദിച്ചു.അല്ലുന്റെ മുഖത്ത് സംശയം നിറഞ്ഞു...,



അലോക് നിന്നേ ഞാൻ മാന്യമായി ഒരു കാര്യം പറയാൻ വിളിച്ച നീ എന്റെ അടുത്ത് വരില്ല..... അതാ ഇങ്ങനെ ഒരു നാടകം വേണ്ടി വന്നത്.... ഇവർ നീ ഉദ്ദേശിച്ചത് പോലെ എന്നെ ഇവിടെ പിടിച്ചു കെട്ടി കൊണ്ട് വന്നത് ഒന്നും അല്ല ഇവർ എന്റെ ആളുകൾ ആണ്............അല്ലു ചുറ്റും നിൽക്കുന്നവരെ നോക്കി അവന്മാർ തലകുനിച്ചു......



എനിക്ക് പറയാൻ ഉള്ളത് നീ....... അഗ്നി പറയാൻ തുടങ്ങിയതും അല്ലു ദേഷ്യത്തിൽ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി പ്രതീക്ഷിക്കാത്ത ചവിട്ട് ആയത് കൊണ്ട് അവൻ പുറകിലേക്ക് വീണു.......അഗ്നിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.അവൻ എണീറ്റ് നേരെ നിന്നതും അല്ലു വീണ്ടും അഗ്നിയെ തല്ലി.... ഗുണ്ടകൾ അല്ലുനെ തടയാൻ ശ്രമിച്ചപ്പോൾ അഗ്നി അത് തടഞ്ഞു...... അല്ലു അഗ്നിയും പരസ്പരം പോര് കോഴികളെ പോലെ നോക്കി ദഹിപ്പിച്ചു കൊണ്ട് പരസ്പരം അടി ആയി....... രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കൊള്ളുകയും കൊടുക്കുകയും ചെയ്തു അവസാനം അഗ്നി അല്ലുനെ അവിടെ കിടന്ന ചെയറിൽ കെട്ടിയിട്ടു.......... അല്ലു ദേഷ്യത്തിൽ അഗ്നിയെ നോക്കി....



അഴിച്ചു വിടെടാപന്ന@#%*@*മോനെ....... അല്ലു കിടന്നു ചീറി...അഗ്നി ചിരിച്ചു കൊണ്ട് കൈയിലും മുഖത്തും ഒക്കെ പൊടിഞ്ഞ രക്തം തുടച്ചു നീക്കി അവിടെ ഇരുന്ന കുപ്പിയിലെ വെള്ളം കൊണ്ട് മുഖം കഴുകി..... അഗ്നി ചുണ്ട് പൊട്ടി ചോര പൊടിഞ്ഞത് തുപ്പി കളഞ്ഞു.



ഞാൻ അഴിച്ചു വിടും എനിക്ക് നിന്നേ ഇവിടെ വച്ചു പൂജിക്കാൻ ഒന്നും അല്ല കെട്ടിയിട്ടത് എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു നിന്നേ അഴിച്ചു വിടും...... നീ എന്നോട് സഹകരിച്ചാൽ നമുക്ക് പെട്ടന്ന് പോകാം.... എനിക്ക് എന്റെ പെങ്ങളെ കൂട്ടാൻ വൈകുന്നേരം പോണം.............അഗ്നി പറഞ്ഞു...



ഹും..... നീ പോകുമ്പോൾ കാണാം പെങ്ങളുടെ മുഖത്തു ഈ അലോക്കിന്റെ കൈ പതിഞ്ഞപാടുകൾ......അല്ലു പുച്ഛത്തിൽ പറഞ്ഞു തീർന്നതും മുഖം അടച്ചു അഗ്നി ഒരെണ്ണം കൊടുത്തു അല്ലുന്റെ മുഖം ഒരു സൈഡിലേക്ക് കോണി പോയോ എന്ന് അവൻ സംശയിച്ചു......



അഗ്നി ദേഷ്യത്തിൽ അവന്റെ കവിളിൽ കുത്തിപിടിച്ചു.....



ഡാ..... @#*₹&*%€മോനെ നീ എന്റെ പെങ്ങളെ എന്റെ മുന്നിൽ വച്ചു തള്ളിയപ്പോഴും ഞാൻ ഒന്നും പ്രതികരിക്കാതെ ഇരുന്നത് എന്റെ കഴിവ്കേട് അല്ല അവൾക്ക് വേദനിക്കും എന്ന് കരുതി ആണ്........ നാണം ഉണ്ടോ ഡാ ചെറ്റേ ഒരു ഗർഭിണി പെണ്ണിനെ അടിച്ചു വന്നിട്ട് അത് വീരവാദം പോലെ പറയാൻ.....



ഞാൻ ചിലപ്പോൾ തല്ലു കൊല്ലും അത് എന്റെ ഭാര്യയെ അത് ചോദിക്കാൻ നീ ആരാ ഡാ.......



ഡാ ദേവാനന്തിനു ഉണ്ടായ ആണുംപെണ്ണും കെട്ട പന്ന @&*₹%@മോനെ...... അവൾ നിന്റെ ഭാര്യ അല്ല ഇപ്പൊ എന്റെ പെങ്ങൾ മാത്രം ആണ്.... നീയും ആയി ഉള്ള ബന്ധം ഒക്കെ ആ താലി പൊട്ടിച്ചത്തോടെ അവൾ അവസാനിപ്പിച്ചു............ഇനി നിന്റെ ഭാഗത്ത്‌ നിന്ന് എന്റെ അനിയത്തിക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ കൊന്ന് കായലിൽ താഴ്ത്തും ഞാൻ........ ഞാൻ നിന്നേ ഇവിടെ എത്തിച്ച കാര്യം പറയാം ആദ്യം.....


അഗ്നി പറഞ്ഞു തുടങ്ങി.....


ഒന്നാമത്തെ കാര്യം നിന്റെ ഡിവോഴ്സ് അത് ഇന്നലെ നിനക്ക് മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു. നിന്റെ അച്ഛൻ ദേവാനന്ദ് തന്നെ ആയിരുന്നു അത് റെഡി ആക്കിയത്......... രണ്ടു സായുജ്യ.......അഗ്നി ഒന്ന് നിർത്തി അല്ലുനെ നോക്കി....


അവൾ എന്റെ പുറകെ ആയിരുന്നു അല്ലാതെ അവളുടെ പുറകെ ഞാൻ പോയിട്ടില്ല..... അവൾ മരിക്കുന്നതിന് മുന്നേ എന്നെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു.....



ഇനി പുതിയ നാടകം ആണോ ഈ അവതരിപ്പിച്ചു കൊണ്ട് ഇരിക്കുന്നത്....... അല്ലു പുച്ഛത്തിൽ ചോദിച്ചു.....



അഗ്നി അവനെ ദേഷ്യത്തിൽ നോക്കി.



നീ വെറും ഒരു മണ്ടൻ ആണ് വെറും മണ്ടൻ അച്ഛൻ പറയുന്നത് മാത്രം വിശ്വസിക്കുന്ന ഒരു പാവ....... ഞാൻ പറഞ്ഞാൽ നീ ഒന്നും വിശ്വസിക്കില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് സായുജ്യ പറഞ്ഞത് എല്ലാം വള്ളി പുള്ളി തെറ്റാതെ റെക്കോർഡ് ചെയ്തു ഫോണിൽ കാരണം പതിവ് ഇല്ലാതെ ആണ് അന്ന് അവൾ എന്നെ രാത്രി പതിനൊന്നരക്ക് വിളിച്ചത്.......... അന്ന് അവൾ എന്നെ ആദ്യം രണ്ടു പ്രാവശ്യം വിളിച്ചപ്പോൾ ഞാൻ കാൾ എടുത്തില്ല പക്ഷേ പിന്നെയും വിളിച്ചപ്പോൾ സംശയം കൊണ്ട് ആണ് എടുത്തത്. അത് എന്തായാലും നന്നായി അല്ലെങ്കിൽ നീയും നിന്റെ അച്ഛനും കൂടെ എന്നെ ഒരു കൊലപാതകി ആക്കിയേനെ......ഫോണിൽ എന്തോ നോക്കികൊണ്ട് തന്നെ അഗ്നി അല്ലുനോട് പറഞ്ഞു......അല്ലു അഗ്നിയെ ഒന്ന് നോക്കി..... അഗ്നി ഫോണിലെ റെക്കോർഡ് ഓൺ ആക്കി അവന്റെ നേരെ നീട്ടി പിടിച്ചു.....

(ആ കാൾ റെക്കോർഡ് കേട്ടിട്ടു വരാം)


ഹലോ...... അഗ്നി ഗൗരവത്തിൽ തന്നെ പറഞ്ഞു.



ഹലോ അഗ്നിയേട്ടാ കാൾ കട്ട്‌ ചെയ്യല്ലേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.....അവളുടെ ശബ്ദം അടഞ്ഞിരുന്നു.



എന്താ ഡി നിനക്ക് രാത്രി ഉറക്കം ഇല്ലേ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്.......ദേഷ്യത്തോടെ അഗ്നി ചോദിച്ചു.....


ഞാ.... ഞാൻ വിളിച്ചത് നേത്രയെ സൂക്ഷിക്കണം എന്ന് പറയാൻ ആണ്.....അഗ്നി ഒന്ന് ഞെട്ടി...



എന്തെങ്കിലും ഉണ്ടെങ്കിൽ നേരെ തെളിച്ചു പറയെടി വാലും തലയും ഇല്ലാതെ ഓരോന്ന് വിളിച്ചു പറയാതെ.....



അമ്മാവൻ.... അവളെ കൊല്ലാൻ ഒരു ഗുണ്ടയെ ഇറക്കിയിട്ടുണ്ട്..... മുംബൈയിൽ നിന്ന്...... അയാൾ നാട്ടിൽ ഉണ്ട്..... ഏതു നിമിഷവും ഏട്ടത്തിയും വയറ്റിലെ കുഞ്ഞും കൊല്ലപ്പെടും.......അഗ്നിയുടെ കണ്ണുകൾ ചുരുങ്ങി.


ആര് പറഞ്ഞിട്ടാടി ഈ നാടകം...


ഞാൻ പറഞ്ഞത് സത്യം ആണ്..... അമ്മാവൻ ഇങ്ങനെ ഒരാൾ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു ഏട്ടത്തിയെ ഇതിന് മുന്നേ രണ്ടുമൂന്നു പ്രാവശ്യം കൊല്ലാൻ ഒരു ശ്രമം നടത്തി എങ്കിലും അന്ന് അത് പാളി പോയിരുന്നു പക്ഷേ...... അവൾ ഒന്ന് നിർത്തി അഗ്നി അവൾ ബാക്കി പറയുന്നത് കേൾക്കാൻ ആയി കാതോർത്തു.



അമ്മാവൻ തന്നെ ആയിരുന്നു അന്ന് രണ്ടുപേർക്കും ഡിവോഴ്സ് നോട്ടീസ് അയച്ചത്.... ഏട്ടന്റെ മനസ്സിൽ ഓരോന്ന് കുത്തി നിറച്ചത്..... പിന്നെ നേത്രയുടെ അച്ഛനെയും അനിയനെയും കൊന്നു.... പിന്നെ...... നേത്രയുടെ വളർത്തച്ഛനെ ജയിലിൽ വച്ചു കൊല്ലാൻ ആളെ ഏർപ്പാട് ചെയ്തു പക്ഷേ ആ ആള് അകത്തു ആകും മുന്നേ ഏട്ടൻ അങ്കിളിനെ പുറത്ത് ഇറക്കിയിരുന്നു.....അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കിതച്ചു.



നീ ഇതൊക്കെ നിന്റെ ഏട്ടനോട് പറയാതെ എന്തിന എന്നോട് പറയുന്നത്.....



എന്റെ ഏട്ടനോട് ഞാൻ പറയാൻ പലകുറി ശ്രമിച്ചു പക്ഷേ കേൾക്കാൻ തയ്യാർ ആയിട്ടില്ല..... അതാ ഞാൻ ഈ രാത്രി തന്നെ വിളിച്ചത് നാളെ ഞാൻ ജീവനോടെ ഉണ്ടാകുവോ എന്ന് അറിയില്ല.... അമ്മാവൻ എന്നെ കണ്ടു നേരത്തെ....... അമ്മാവൻ തമിഴ്നാട്ടിൽ പോയി എന്ന് ആണ് എല്ലാവരും പറയുന്നത് പക്ഷേ പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് എനിക്ക് ഉറപ്പാ....... അഗ്നിക്ക് അത് കേട്ട് പേടി തോന്നി......



നീ.... നീ ടെൻഷൻ ആകണ്ട ഈ ഒരു രാത്രി സൂക്ഷിക്ക് നാളെ രാവിലെ ഞാൻ അവിടെ എത്തും.....അഗ്നി ടെൻഷൻ ഉള്ളിൽ ഒതുക്കി പറഞ്ഞു.



സായു ഒന്ന് പുഞ്ചിരിച്ചു...



ഇല്ല അഗ്നിയേട്ടാ ഈ രാത്രി പുലരുമ്പോൾ സായു ഈ ഭൂമിയിൽ നിന്ന് പോയിട്ട് ഉണ്ടാകും അതിന് മുന്നേ എന്റെ അമ്മാവന്റെ സ്വഭാവം ഒരാൾ എങ്കിലും അറിയണം എന്ന് എനിക്ക് തോന്നി......



നീ വെറുതെ ഓരോന്ന് ഓർത്ത് പേടിക്കണ്ട.... സമാധാനം ആയി ഇരിക്ക്.......അവൻ അവളെ ഒന്ന് സമാധാനപ്പെടുത്തി കാൾ കട്ട്‌ ആക്കി.....

(വാ തിരിച്ചു അല്ലുന്റെ അടുത്ത് പോകാം 😌)




എല്ലാം കേട്ട് കഴിഞ്ഞു അല്ലു ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു......... അഗ്നി അല്ലുന്റെ കെട്ട് അഴിച്ചു കൊടുത്തു.


എന്റെ അച്ഛൻ..... എന്തിനാ ഇതൊക്കെ....... Avൻ സ്വയം ചോദിച്ചു.



പണം അയാൾക്ക് വേണ്ടത് പണം ആണ് അതിന് വേണ്ടി അയാൾ ഇത് അല്ല ഇതിനപ്പുറവും ചെയ്യും......


അല്ലു എന്തോ പറയാൻ തുടങ്ങിയതും അല്ലുന്റെ ഫോൺ റിങ് ചെയ്തു അവൻ കാൾ എടുത്തു....


ഹലോ....



What......... അത് ഒരു അലർച്ച പോലെ അവിടെ മുഴങ്ങി കേട്ടു. അവന്റെ മുഖത്ത് വിരിയുന്ന ടെൻഷൻ കണ്ടപ്പോൾ തന്നെ അഗ്നിക്ക് മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്ന്.... അവൻ ഫോൺ വച്ചു ടെൻഷനോടെ അഗ്നിയെ നോക്കി.......



എന്താ എന്താ പ്രശ്നം....



നേത്ര........


                                                     തുടരും.....

To Top