രചന: ലക്ഷ്മിശ്രീനു
അതെ മോളെ..... എന്തിനാ ആ കൊച്ച് അങ്ങനെ ചെയ്തത് എന്ന് അറിയില്ല..... രാവിലെ അതിന്റെ അമ്മ അതിനെ വിളിക്കാൻ പോയപ്പോൾ ആണ് കണ്ടത്....
നേത്ര ഒന്നും മിണ്ടാതെ നിന്നു അഗ്നിയുടെ കൈയിൽ മുറുകെ പിടിച്ചു.
ഏട്ടാ എനിക്ക് അവളെ അവസാനം ആയിട്ട് ഒന്ന് കാണണം.....അവളുടെ ശബ്ദം ഇടറി...
മോളെ ഇപ്പൊ ഈ സമയത്തു പെൺകുട്ടികൾ മരണ വീട്ടിൽ പൊയ്ക്കൂടാ എന്ന് ഉണ്ട്.....അമ്മ വന്നു പറഞ്ഞു.അഗ്നി ദേഷ്യത്തിൽ അമ്മയെ നോക്കി.
അമ്മ എന്ത് വിഢിത്തരം ആണ് പറയുന്നത്.... ഈ വീട്ടിൽ ഒരു മരണം നടന്നാൽ ഇവളെ കൊണ്ട് പുറത്ത് എവിടെ എങ്കിലും ആക്കുവോ.... വെറുതെ ഓരോ...... മോള് പോയി റെഡി ആയിക്കോ നമുക്ക് പോയിട്ട് വരാം.....
അമ്മയോട് ദേഷ്യത്തിൽ പറഞ്ഞു അവളോട് സൗമ്യമായി പറഞ്ഞു.അവൾ അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.
കണിമംഗലം വീട്ടിൽ നിലവിളികൾ ഉയർന്നു കേൾക്കുന്നുണ്ട് ഗായു സായുനെ കുളിപ്പിച്ച് നിലത്തു വിരിച്ച വാഴയിലയിൽ കിടത്തിയിട്ടുണ്ട് അവളുടെ തല ഭാഗത്ത് ആയി തേങ്ങയിൽ തിരിയിട്ട് കത്തിച്ചു വച്ചിട്ടുണ്ട്... (എനിക്ക് മരണനന്തര ചടങ്ങുകൾ അറിയില്ല കേട്ടോ കൃത്യമായി... ഞാൻ മരണവീട്ടിൽ ഒന്നും അതികം പോകാറില്ല...)
ആളുകൾ ഒരുപാട് പേര് ഉണ്ട് അവിടെ.....അല്ലു ഒരു ഭാഗത്തു ഇരുന്നു അവളെ തന്നെ നോക്കുന്നുണ്ട് തലേദിവസം അവൾ തന്റെ പുറകെ നടന്നു എന്തോ പറയാൻ ശ്രമിച്ചത് അവൻ ഓർത്തു അവന്റെ കണ്ണുകൾ നിറഞ്ഞു.......
സായുന്റെ അച്ഛനും അമ്മയും കരയാൻ പോലും ത്രാണി ഇല്ലാതെ ഇരിപ്പുണ്ട്. മുത്തശ്ശി മുത്തശ്ശൻ കരഞ്ഞു തളർന്നു വീണു അവരെ മുറിയിൽ ആക്കി. സച്ചുന്റെ മുഖത്തെ വികാരം എന്ത് എന്ന് അറിയാൻ വയ്യ..... എല്ലാവരും വന്നു കണ്ടു റീത്തു വച്ചു പോകുന്നുണ്ട് ആദിയും അമിയും ഉണ്ട് അവിടെ.....
ദേവാനന്ദ് ഇതുവരെ എവിടെ ആണെന്നോ എന്താ പറ്റിയത് എന്നോ അറിയില്ല പോലീസ് അയാളെ തിരക്കി നടക്കുന്നുണ്ട്. സായുന്റെ ആത്മഹത്യാ ആയത് കൊണ്ട് പോലീസ് കേസ് എടുത്തു. അവളുടെ മുറിയിൽ പരിശോധനയും ചോദ്യം ചെയ്യലും പ്രാഥമികമായി കഴിഞ്ഞു പക്ഷേ അവരുടെ അവസ്ഥ മനസ്സിലാക്കി അത് പൂർത്തി ആക്കിയിട്ടില്ല....
എല്ലാവരും അവളെ നോക്കി കണ്ണീർ പൊഴിക്കുമ്പോൾ ആണ് അഗ്നിയും നേത്രയും വന്നത്. എല്ലാവരും അവളെ ഒരു നിമിഷം നോക്കി അവൾ ആരെയും നോക്കാൻ പോയില്ല അവൾ സായുന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അഗ്നിയും അവളുടെ മുഖത്തേക്ക് നോക്കി.
അവന്റെ മനസ്സിലേക്ക് അവൾ അവന്റെ പിന്നാലെ നടന്നതും അവസാനം കണ്ടപ്പോൾ അവളെ പറഞ്ഞതും എല്ലാം സിനിമ പോലെ തെളിഞ്ഞു. നേത്രക്ക് ഒന്ന് പൊട്ടികരയണം എന്ന് ഉണ്ട് പക്ഷേ കഴിയുന്നില്ല അവൾ സായുന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് എണീറ്റ് നിന്നു അപ്പോഴേക്കും അവൾ ബോധം മറഞ്ഞു വീഴാൻ തുടങ്ങി. പെട്ടന്ന് അഗ്നി അവളെ താങ്ങി പിടിച്ചു....
ആ കുട്ടിയെ അകത്തോട്ട് കിടത്തു.....കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു. അല്ലു പ്രതീക്ഷയോടെ നോക്കി. അപ്പോഴേക്കും നേത്രയുടെ അച്ഛൻ വന്നു.
മോനെ മോളെ കൊണ്ട് കാറിൽ കിടത്തു ഹോസ്പിറ്റലിൽ പോകാം അവളെ ഈ സമയത്ത് ഇവിടെ നിർത്തുന്നത് ശരി അല്ല.......അയാൾ കടുപ്പിച്ചു പറഞ്ഞതും അഗ്നി പിന്നെ ഒന്നും നോക്കിയില്ല അവളെ എടുത്തു പുറത്തേക്ക് ഇറങ്ങി.... അദ്ദേഹവും എല്ലാവരെയും ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി.കൂടി നിന്നവർ എന്തൊക്കെയൊ മുറുമുറുക്കുന്നുണ്ട് പക്ഷേ അത് ഒന്നും അവർ കേട്ടത് ആയി ഭാവിച്ചില്ല.
അഗ്നി നേരെ നേത്രയേ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ഡോക്ടർ അവളെ പരിശോധിച്ചു പെട്ടന്ന് ഷോക്ക് ആയതിന്റെ ആണ് എന്നും ബിപി ലോ ആണെന്നും പറഞ്ഞു ഡ്രിപ്പ് ഇട്ട് കിടത്തി. അഗ്നി അമ്മയെ വിളിച്ചു വിവരം പറഞ്ഞു.
ആരും വരാൻ ഇല്ലെങ്കിൽ പിന്നെ ബോഡി എടുത്താലോ.....ബന്ധത്തിൽ ഏതോ അമ്മാവൻ വിളിച്ചു പറഞ്ഞു.
അവർ ദേവാനന്ദിനെ കുറച്ചു നേരം കൂടെ നോക്കാം എന്ന് പറഞ്ഞു. അവസാനം അല്ലു വീണ്ടും വിളിച്ചു നോക്കി പക്ഷേ കിട്ടിയില്ല.
ബോഡി എടുക്കാൻ തുടങ്ങുമ്പോൾ ആണ് ദേവാനന്ദ് കയറി വന്നത് വന്ന പാടെ അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു കണ്ടു നിന്നവരുടെയും കണ്ണ് നിറഞ്ഞു. കുറച്ചു കഴിഞ്ഞു സായുന്റെ ബോഡി എടുത്തു....... വീടിന്റെ പുറകു വശത്തെ പറമ്പിൽ അവളുടെ ശവശരീരം ദഹിപ്പിച്ചു.....
അത് കഴിഞ്ഞു എല്ലാവരും അകത്തേക്ക് വന്നതും പോലീസ് എത്തിയിരുന്നു ദേവാനന്ദ്നെ തിരക്കി........ അവൻ അല്ലുനെ മാറ്റി നിർത്തി എന്തോ പറഞ്ഞു ശേഷം അവരോട് ഒപ്പം പോയി..... അത്രയും സമയം സങ്കടം കൊണ്ട് നിറഞ്ഞ മുഖം വലിഞ്ഞു മുറുകി.......
എന്നാലും ആ കൊച്ചിന്റെ ഒരു വിധി എത്ര കാലം ജീവിക്കേണ്ട കൊച്ച് ആയിരുന്നു അതിന് തന്നെ ഇങ്ങനെ ഒരു വിധി വന്നല്ലോ......ആരോ ഒരാൾ കൂട്ടത്തിൽ നിന്ന് പറഞ്ഞു.
വല്ല പ്രേമവും കാണും ഇന്നലെ പിന്നെ ഈ കൊച്ചിന്റെ അമ്മാവനെ അല്ലെ പോലീസ് പിടിച്ചതും ദ പുതിയ കേസിൽ കൊണ്ട് പോയതും ഇതിന്റെ പേരിൽ ആ ചെക്കൻ എങ്ങാനും കളഞ്ഞു പോയി കാണും അത് ആകും......
അതോ ഇനി വല്ല ഗർഭവും ഉണ്ടോ എന്ന് ആർക്ക് അറിയാം.... അത് ഒക്കെ അറിയണം എങ്കിൽ പോലീസ് റിപ്പോർട്ട് കിട്ടണ്ടേ........
നിർത്തുന്നുണ്ടോ എല്ലാവരും കൂടെ മരിച്ചു പോയ വളെ വീണ്ടും വീണ്ടും കൊല്ലുന്നോ..... മരണവും അടക്കവും കഴിഞ്ഞല്ലോ ഇനി അമ്മയിമാർ പോയാട്ടെ.....ആമി ദേഷ്യത്തിൽ അടുക്കള വശത്ത് നിന്ന് സംസാരിക്കുന്ന അമ്മായിമാരെ പറഞ്ഞു അയച്ചു.......
അവൾ എല്ലാവർക്കും ഉള്ള കഞ്ഞി കൊണ്ട് കൊടുത്തു നിർബന്ധിച്ചു കുറച്ചു കുടിപ്പിച്ചു. സച്ചു മാത്രം അപ്പോഴും വല്ലാത്ത ഒരു ഭാവത്തിൽ ഇരിപ്പ് ആണ്.
ആദി ഗായത്രിയെ കൊണ്ട് മുറിയിൽ കിടത്തി........
തലേദിവസം ആ വീട്ടിൽ അവിടെ ഇവിടെ ഒക്കെ നിന്ന സായു ഒരു രാത്രി കൊണ്ട് അവർക്ക് ഓർമ്മ ആയി മാറിയിരിക്കുന്നു. തലേദിവസം ഒരാളെ കാണാൻ ഇല്ലാത്ത സങ്കടം ആയിരുന്നു എങ്കിൽ ഇന്ന് ആ വീട്ടിൽ ഒരാൾ ഒരിക്കലും വരില്ല എന്ന് സത്യം അറിഞ്ഞു ആയിരുന്നു..............
💫💫💫💫💫💫💫💫💫💫💫💫💫💫💫
പിന്നെ ഉള്ള രണ്ടുദിവസങ്ങൾ എങ്ങനെ ഒക്കെയൊ കടന്നു പോയി........
രാവിലെ എല്ലാവരും ഉണ്ട് കണിമംഗലത്തു ബന്ധുക്കളിൽ കുറച്ചു പേര് ഒക്കെ വന്നു നിൽപ്പുണ്ട്. അപ്പോഴാണ് അങ്ങോട്ട് പോലീസ് ജീപ്പ് വന്നത്.അതിൽ നിന്ന് രണ്ട് മൂന്നു പോലീസുകാർ ഇറങ്ങി വന്നു....
ഞങ്ങൾ വന്നത് ഈ മരിച്ചകുട്ടിയെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട് നിങ്ങൾ സഹകരിച്ചേ പറ്റു.......പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാവരും വന്നു ഹാളിൽ ഇരുന്നു....
ആ കുട്ടിക്ക് മരിക്കുന്ന ദിവസം എന്തെങ്കിലും ആസ്വഭാവികത ഉള്ളത് ആയി നിങ്ങൾ ആർക്കെങ്കിലും തോന്നിയിരുന്നോ.....
അവൾ ആകെ ടെൻഷനിൽ ആയിരുന്നു സാർ......സച്ചു പറഞ്ഞു എല്ലാവരും അവനെ നോക്കി രണ്ടു ദിവസം അവന്റെ ശബ്ദം ആ വീട്ടിൽ ആരും കേട്ടിരുന്നില്ല.
ഇയാൾ ചോദിച്ചില്ലേ അതിനെ കുറിച്ച്...
ചോദിച്ചു അറിയാൻ സമയം ആയിട്ടില്ല ഒരു കാര്യം ഉണ്ട് എന്ന് മാത്രം ആണ് പറഞ്ഞത്.....
ആ കുട്ടിക്ക് പ്രണയം വല്ലതും ഉള്ളത് ആയി നിങ്ങൾക്ക് അറിയോ....
ഇല്ല സാർ എന്റെ മോൾക്ക് അങ്ങനെ ഒന്നുല്ല.....അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.
Ok.... ഞങ്ങൾക്ക് സംശയം ആ കുട്ടിക്ക് ഫോൺ ഉണ്ട് എന്ന് നിങ്ങൾ പറയുന്നുണ്ട് പക്ഷേ ആ ഫോൺ മരണശേഷം കാണുന്നില്ല... ആ ഫോൺ എവിടെ.....അയാൾ എല്ലാവരെയും നോക്കി....
പിന്നെ ആരാ ഈ അഗ്നിദേവ്......ആ പേര് കേട്ടതും എല്ലാവരും അമ്പരന്നു..
എന്റെ വൈഫ്‌ന്റെ ബ്രദർ ആണ് സാർ.... എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ....
ആ കുട്ടിയുടെ ഫോണ് ഞങ്ങൾക്ക് കിട്ടിയില്ല പകരം നിങ്ങൾ തന്ന നമ്പറിൽ വന്നതും പോയതും ആയ കാൾ ലിസ്റ്റ് നോക്കി. അതിൽ ഈ കുട്ടി അവസാനം വിളിച്ചത് അഗ്നിദേവ് എന്ന് പറയുന്ന ആളെ ആണ് വിളിച്ചു ഏകദേശം ആരമണിക്കൂർ സംസാരിച്ചു.....അതിന് ശേഷം *********-*ഈ നമ്പറിൽ നിന്ന് ഒരു കാൾ വന്നിട്ടുണ്ട് അത് ഒരു മിനിറ്റ് ആണ് സംസാരിച്ചത്.......
എല്ലാവരും ഞെട്ടലോടെ ആണ് കേട്ടതു അവളും അഗ്നിയുമായി ഉള്ള ബന്ധം ആകെ അറിഞ്ഞത് അല്ലു മാത്രം ആണ്.
നിങ്ങടെ വൈഫ് എവിടെ അവരെ വിളിക്കു......
സാർ അവൾ അവളുടെ വീട്ടിൽ ആണ്... ഞങ്ങൾ ഡിവോഴ്സ് ആകാൻ തീരുമാനിച്ചു അപ്പോ അങ്ങനെ സെപ്പറേറ്റ് ആണ് ഇപ്പൊ......അയാളുടെ കണ്ണുകൾ കുറുകി..അയാൾ അമർത്തി മൂളി...
ഞാൻ പറഞ്ഞ നമ്പർ നിങ്ങളുടെ ആരുടെയും അല്ലല്ലോ.....
അല്ല സാർ.....സച്ചു പറഞ്ഞു.
Ok....... നേത്രയുടെ വീട്ടിലേക്ക് ഉള്ള അഡ്രെസ്സ് വാങ്ങി പോലീസ് ഇറങ്ങി.....
സാർ ഈ കേസ് ആകെ കുഴഞ്ഞു മറിഞ്ഞ മട്ട് ആണല്ലോ......ജീപ്പിൽ ഇരിക്കുമ്പോൾ കോൺസ്റ്റബിൾ പറഞ്ഞു.
മ്മ്മ് നേരെ ആ അഗ്നിദേവിന്റെ വീട്ടിലേക്ക് പോകാം അവിടെ നിന്ന് എന്തെങ്കിലും കിട്ടാതെ ഇരിക്കില്ല. മിക്കവാറും ഇവർ തമ്മിൽ വല്ല പ്രണയവും ഉണ്ടായിരുന്നു കാണും അനിയത്തി ഡിവോഴ്സ് ആകാൻ പോകുന്നതിന്റെ പേരിൽ വല്ല പ്രശ്നവും ആയി കാണും അത് ആകും........
പക്ഷേ സാർ ആ രണ്ടാമത് വിളിച്ച നമ്പർ...
അത് ഒന്ന് ട്രാക്ക് ചെയ്യാൻ പറയ് കണ്ട്രോൾ റൂമിൽ വിളിച്ചു.....
അപ്പോഴാണ് അവരുടെ ഫോണിൽ ഒരു മെസ്സേജ് വന്നത്...... കോടതിയിലേക്ക് പോകും വഴി ദേവാനന്ദ് പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ടു.....
തുടരും......