വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം പാർട്ട്‌ 57 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


അല്ലു നേരെ ഓഫീസിൽ ആണ് പോയത് അവിടെ എത്തിയിട്ടും അവന് മനസ്സിൽ നിന്ന് അയാൾ പറഞ്ഞത് ഒന്നും പോകുന്നില്ലായിരുന്നു. അച്ഛൻ എന്ന ഒരു ദൈവരൂപം ഉണ്ടായിരുന്നു പക്ഷേ അത് ഉടഞ്ഞു പോകുന്നത് പോലെ അവന് തോന്നി. അവൻ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു.



തന്റെ പെണ്ണിനെയും കുഞ്ഞിനേയും വരെ താൻ തള്ളി പറഞ്ഞു അവിശ്വസിച്ചു...... താൻ ശെരിക്കും ഒരു തോൽവി ആയി പോയോ......അങ്ങനെ ഒരായിരം ചിന്തകൾ മനസ്സിൽ നിറഞ്ഞപ്പോൾ അവന് ഭ്രാന്ത് പിടിക്കും പോലെ തോന്നി.



ആ സമയത്തു ആണ് നേത്ര ഉള്ളിലേക്ക് കയറി വന്നത്. അവളെ കണ്ടു അവൻ ഒന്ന് നോക്കി പക്ഷേ അവൾ അവനെ മൈൻഡ് ചെയ്യാൻ പോയില്ല..... അവളുടെ സീറ്റിൽ പോയിരുന്നു...... പെട്ടന്ന് നേത്ര വാ പൊത്തി പിടിച്ചു കൊണ്ട് എണീറ്റ് വാഷ് റൂമിലേക്ക് പോയി.... അല്ലു ഞെട്ടി കൊണ്ട് അവളുടെ പുറകെ പോയി....... നേത്ര വോമിറ്റ് ചെയ്യുന്നുണ്ട് അല്ലു അവളുടെ അടുത്തേക്ക് പോയി...... അവൾ മുഖം കഴുകി തിരിഞ്ഞപ്പോൾ തൊട്ട് പുറകിൽ അല്ലു നിൽപ്പുണ്ട്...


എന്താ ഡോ എന്തെങ്കിലും വയ്യായിക ഉണ്ടോ....അവളുടെ കവിളിൽ കൈ ചേർത്ത് അലിവോടെ ചോദിച്ചു...... നേത്ര അവന്റെ കൈ തട്ടി മാറ്റി അവനെ ഒന്ന് തറപ്പിച്ചു നോക്കി അവൾ പുറത്തേക്ക് പോയി......


അവൾ സീറ്റിൽ വന്നിരുന്നു വെള്ളം എടുത്തു കുടിച്ചു. പിന്നെയും അവളുടെ ജോയിലേക്ക് തിരിഞ്ഞു....അത് കണ്ടപ്പോൾ അല്ലുന് ദേഷ്യം വന്നു.




എന്താ ഡി %₹@നിനക്ക് ഞാൻ ചോദിച്ചത് കേട്ടില്ലേ എന്തെങ്കിലും വയ്യായിക ഉണ്ടോ എന്ന്......അവളുടെ മുന്നിൽ നിന്ന് അലറുക ആയിരുന്നു അല്ലു..




ഈ കമ്പനിയിൽ ജോലി ജോലി ചെയ്യുന്ന പലർക്കും പല വയ്യായികയും ഉണ്ടാകും അത് ഒക്കെ സാർ തിരക്കുന്നുണ്ടോ ഇല്ലല്ലോ...... പിന്നെ എന്തിന എന്റെ കാര്യത്തിൽ ഇത്ര ഉൽക്കണ്ട........ അവളും അവനോട് ദേഷ്യത്തിൽ തന്നെ ചോദിച്ചു.



അല്ലു ദേഷ്യത്തിൽ അവളെ നോക്കി.



അവരെ പോലെ ആണോ ഡി നീ എനിക്ക്....


പിന്നെ എനിക്ക് എന്താ കൊമ്പ് ഉണ്ടോ..... ഞാൻ ഇന്നലെ പറഞ്ഞു കഴിഞ്ഞു ഇനി ഭാര്യ ആണ് എന്ന് പറഞ്ഞു എന്റെ പുറകെ വരരുത് എന്ന്......



നീ വാശി കാണിച്ചു നശിപ്പിക്കുന്നത് നമ്മുടെ ജീവിതം തന്നെ ആണ്... നമ്മുടെ കുഞ്ഞിന്റെ ഭാവി ആണ്...



അവൾ അത് കേൾക്കാത്ത പോലെ തിരിഞ്ഞു ഇരുന്നു.........

അവൻ അവളെ ദേഷ്യത്തിൽ നോക്കിയിട്ട് പുറത്തേക്ക് പോയി.....



നിങ്ങടെ സ്നേഹവും കരുതലും ചേർത്ത് പിടിക്കലും ഒക്കെ ആഗ്രഹിച്ച നേത്ര ഉണ്ടായിരുന്നു അവളുടെ ജീവൻ ആയിരുന്ന ആ താലി പൊട്ടിച്ചില്ലേ അന്ന് അവളും അവളുടെ പ്രണയവും മരിച്ചു...... ഇനി ആ പഴയ നേത്രയെ നിങ്ങൾ ഒരിക്കലും കാണില്ല.......അവൾ അവൻ പോയ വഴിയേ നോക്കി മനസ്സിൽ പറഞ്ഞു.



അല്ലു പോയിട്ട് പിന്നെ വന്നത് വൈകുന്നേരം ആണ് വന്നപ്പോൾ ടെൻഷൻ അടിച്ചു അങ്ങോട്ട്‌ ഇങ്ങോട്ട് നടക്കുന്നത് അവൾ കണ്ടു.കുറച്ചു കഴിഞ്ഞു ആരോ ഫോണിൽ വിളിച്ചപ്പോൾ അവൻ കാറിന്റെ കീയും ലാപ്പും ഫോണും എടുത്തു പുറത്തേക്ക് പോയി....



💫💫💫💫💫💫💫💫💫💫💫💫💫💫💫


കണിമംഗലം ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഗോഡൗണിൽ നിന്നാണ് ഇത്രയും ലഹരി മരുന്നു കണ്ടു എടുത്തത്. ഗോഡൗണിനു ഉള്ളിൽ തന്നെ ഉള്ള ഒരു രഹസ്യമുറിയിൽ നിന്ന് ആയിരുന്നു ഇവ കണ്ടെടുത്തത്.....



പോലീസിന്റെ രഹസ്യ അന്വേഷണ ഏജൻസിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ മിന്നൽ പരിശോധന.... ഈ ഗോഡൗൺ നിയന്ത്രണം പൂർണമായും ദേവാനന്ദിന് ആയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു പിന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതും ആണ്..... ടീവിയിലെ വാർത്തക്ക് പിന്നാലെ നിരവധി ഫോൺ കാളുകൾ ആണ് കണിമംഗലം വീട്ടിൽ ഓരോരുത്തരെ തേടി എത്തിയത്.........



അല്ലു വീട്ടിൽ എത്തുമ്പോൾ എല്ലാവരും അവന്റെ അടുത്തേക്ക് പോയി.


അച്ഛൻ എവിടെ അമ്മ.....അല്ലു ദേഷ്യത്തിൽ ചോദിച്ചു.



അറിയില്ല മോനെ..... രാവിലെ നീ പോയി കുറച്ചു കഴിഞ്ഞു ഒരു ഫോണ് കോൾ വന്നു പോയത് ആണ് ഇതുവരെ വന്നിട്ട് ഇല്ല വിളിച്ചു പക്ഷേ എടുക്കുന്നുമില്ല.........അമ്മ വിഷമത്തിൽ പറഞ്ഞു.



അല്ലു ദേഷ്യത്തിൽ അച്ഛന്റെ ഓഫീസ് റൂമിലേക്ക് പോയി. അവിടെ എന്തൊക്കെയൊ തിരയുന്നത് കണ്ടു. അപ്പോഴാണ് സായു അങ്ങോട്ട്‌ കയറി വന്നത്......



ഏട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്....



സായു നീ ഇപ്പൊ പോ ഞാൻ ആകെ ടെൻഷനിൽ ആണ്.....


ഏട്ടാ ഇത് അതിലും വലുത് ആണ്..... ഏട്ടൻ അമ്മാവനെ...


നിന്നോട് അല്ലെ സായു കയറി പോകാൻ പറഞ്ഞത്..... മനുഷ്യന് ഇത്തിരി സ്വസ്ഥത താ......


ഏട്ടാ എനിക്ക് പറയാൻ ഉള്ളത്.....അവൾ പറഞ്ഞു പൂർത്തി ആക്കും മുന്നേ അവൻ ഏതോ ഫയൽ എടുത്തു പുറത്തേക്ക് ഇറങ്ങി പോയി. അവളുടെ മനസ്സിൽ ദേവാനന്ദ് രാവിലെ ഫോണിൽ സംസാരിച്ചത് ആയിരുന്നു.....



എന്റെ മോന്റെ ജീവിതത്തിൽ ഇനി അവൾ അവകാശം പറഞ്ഞു വരരുത് അതിന് ആ കുഞ്ഞ്  ആണ് ശല്യം എങ്കിൽ അത് പുറം ലോകം കാണരുത്..........രാവിലെ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ട് കൊണ്ട് ആണ് സായു ഗാർഡനിലേക്ക് പോയത് അതിന് പിന്നാലെ ആണ് റെയ്ഡ് നടന്ന  വാർത്ത എത്തിയത്..


അവൾക്ക് അത് മറ്റാരോടും പറയാനും തോന്നിയില്ല...... അവൾ നേരെ അല്ലുന്റെ മുറിയിലേക്ക് പോയി പക്ഷെ അവൻ അവിടെ ഇല്ലായിരുന്നു.....



ഒട്ടും സമാധാനം കിട്ടാതെ വന്നപ്പോൾ അവൾ നേത്രയേ വിളിച്ചു.....നേത്ര അഗ്നിയോട് ഒപ്പം വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു സായുന്റെ കാൾ വന്നത് അഗ്നി ആണ് അത് എടുക്കണ്ട എന്ന് പറഞ്ഞത്....... നേത്രക്കുമവളോട് സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു.



നേത്രക്ക് വാർത്ത അറിഞ്ഞു അതികം ഞെട്ടൽ ഒന്നും ഇല്ലായിരുന്നു തെറ്റ്‌ ചെയ്താൽ അതിന്റെ ശിക്ഷ അനുഭവിക്കണം അത് ആരായാലും അത് ആയിരുന്നു അവളുടെ പോളിസി.....



ആമി വീട്ടിലേക്ക് തിരിച്ചു പോയി ആദിയും ഗായുവും രാത്രി വരും എന്ന് പറഞ്ഞിരുന്നു. ഗായു പ്രെഗ്നന്റ് ആണെന്ന് കണിമംഗലത്തു എല്ലാവരും അറിഞ്ഞു നേരത്തെ അവളോട് അവിടെ പോയി നിൽക്കാൻ ആണ് എല്ലാവരും പറഞ്ഞത്..... അതൊക്കെ വീട്ടിൽ വന്നു തീരുമാനിക്കാം എന്ന് പറഞ്ഞു അവർ ഒഴിഞ്ഞു മാറി.



ആമി പോയപ്പോൾ വീട്ടിൽ ഏറ്റവും സങ്കടം അഗ്നിക്ക് തന്നെ ആണ് (കട്ട് തിന്നുന്ന പൂച്ചക്ക് കക്കാൻ ഉള്ളത് കിട്ടിയില്ല എങ്കിൽ പിന്നെ ഒരു മനസമാധാനം ഉണ്ടാകില്ലല്ലോ )



നേത്രയുടെ അച്ഛന് അഗ്നി കമ്പനിയിലെ സെക്യൂരിറ്റി ജോലി കൊടുത്തു അദ്ദേഹത്തിന് അത് സന്തോഷം ആയി രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ആണ് ജോലി സമയം അത് കഴിഞ്ഞു നേരെ സരോവരത്തിൽ വരും....


രാത്രി അഗ്നി അമിയോട് ഫോണിൽ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് സായുന്റെ കാൾ വരുന്നത് അവൻ സമയം നോക്കി പതിനൊന്നര കഴിഞ്ഞു.... അവൻ കാൾ കണ്ടു എങ്കിലും എടുക്കാൻ പോയില്ല.കുറച്ചു കഴിഞ്ഞു വാട്ട്‌സാപ്പിൽ അവൾ ഒരു ഓഡിയോ അയച്ചു പക്ഷേ അഗ്നി അതും നോക്കാൻ പോയില്ല...


ആ രാത്രി സരോവരത്തിൽ എല്ലാവരും സമാധാനത്തോടെ കിടന്നുറങ്ങി.എന്നാൽ ദേവാനന്ദന്റെ വീട്ടിൽ അവസ്ഥ വളരെ മോശം ആയിരുന്നു പോലീസ് പല പ്രാവശ്യം അയാളെ തിരക്കി വീട്ടിൽ വന്നു അയാൾ മിസ്സിംഗ്‌ ആണ്...... അവർ അല്ലുനെ ചോദ്യം ചെയ്തു അയാളുടെ മൊബൈൽ ഫോണിൽ പല പ്രാവശ്യം വിളിച്ചു കിട്ടിയില്ല. ആദ്യം ബെൽ ഉണ്ടായിരുന്നു പിന്നെ സ്വിച്ച് ഓഫ് ആയി.ടവർ ലോക്കെറ്റ് ചെയ്തപ്പോൾ അയാൾ തമിഴ് നാട്ടിൽ എവിടെയൊ ആണെന്ന് അറിയാൻ കഴിഞ്ഞു...... അതോടെ പോലീസ് അങ്ങോട്ട്‌ ആയി അന്വേഷണം......



ആരും അയാളെ കുറിച്ച് കൂടുതൽ ഒന്നും വീട്ടിൽ ചർച്ച ചെയ്തില്ല...

ആ രാത്രി അങ്ങനെ അങ്ങ് കടന്നു പോയി..........



രാവിലെ സരോവരം ഉണർന്നത് ഒരു മരണവാർത്ത കേട്ട് കൊണ്ട് ആയിരുന്നു.


രാവിലെ ഞാൻ അമ്പലത്തിൽ പോയിരുന്നു അപ്പോഴാ അറിഞ്ഞത്. അങ്ങോട്ട്‌ ഒന്ന് പോണം മോളോട് പറയണ്ട.......അപ്പോഴേക്കും നേത്ര എല്ലാം കേട്ട് അഗ്നിയുടെ പുറകിൽ വന്നു നിന്നു...



ആര് മരിച്ച കാര്യമ അച്ഛൻ എന്നോട് പറയണ്ട എന്ന് പറഞ്ഞത്.....


അയാൾ അഗ്നിയെയും ചുറ്റും നിൽക്കുന്നവരെയും നോക്കി..


അച്ഛനോട് ആണ് ചോദിച്ചത് ആരുടെ കാര്യം ആണെന്ന്....അവളുടെ ശബ്ദം കടുത്തു....


മോളെ..... നമ്മുടെ സായുജ്യ മോള് ഇന്നലെ...... രാത്രി തൂ- ങ്ങി മരിച്ചു....നേത്ര ഞെട്ടലോടെ അച്ഛനെ നോക്കി.......


          

                                      തുടരും.......

To Top