വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം പാർട്ട്‌ 56 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


അച്ഛനെ ഒന്ന് കാണാൻ....അല്ലു പോലീസ്സ്റ്റേഷനിൽ നിൽക്കുവാണ് ഇപ്പൊ അകത്തു ചോദ്യം ചെയ്യൽ നടക്കുവാ പുറത്ത് നിന്ന് അച്ഛനെ കാണാൻ ആയി കയറു പൊട്ടിക്കുക ആണ് അല്ലു...



സാർ പറയുന്നത് മനസ്സിലാക്കണം കേസ് വാർത്ത ആയിട്ട് ഉണ്ട് അപ്പൊ ഞങ്ങൾക്ക് ആക്ഷൻ എടുത്തേ പറ്റു അതുകൊണ്ട് സാർ കുറച്ചു സമയം വെയിറ്റ് ചെയ്യു si സാർ ചോദ്യം ചെയ്യുന്നുണ്ട് അത് കഴിഞ്ഞു ജാമ്യത്തിന്റെ കാര്യം നോക്കാം.....കോൺസ്റ്റബിൾ അല്ലുനോട് പറഞ്ഞു അവനെ അവിടെ ഇരുത്തി.



പറയ് സാറേ എന്തായിരുന്നു തേവര ശ്യാമയും ആയി ഹോട്ടൽ മുറിയിലെ ചർച്ച......ദേവാനന്ദ് ഒന്നും മിണ്ടാതെ നിന്നു.



അല്ല നീ പറയെടി ശ്യാമേ എങ്ങനെ അവിടെ എത്തി......


സാറെ ഈ സാർ അവിടെ വരണം എന്ന് വിളിച്ചു പറഞ്ഞു അത് അനുസരിച്ച് വന്നത് ആണ് പക്ഷേ അവിടെ എത്തി മുറിയിൽ കയറിയതും മുഖം മൂടി ധരിച്ച ഒരാൾ വന്നു മുഖത്ത് എന്തോ സ്പ്രേ ചെയ്തു. അപ്പോഴേക്കും ബോധം പോയി പിന്നെ ഉണരുമ്പോൾ ഈ സാറിന്റെ ഒപ്പം ബെഡിൽ കിടക്കുവായിരുന്നു.....



എന്താ ദേവാനന്ദൻ സാറെ വീട്ടിൽ ഭാര്യ ഉള്ളത് പോരാഞ്ഞിട്ട് ആണോ ഇങ്ങനെ ഓരോ സെറ്റപ്പ്..... അല്ല വിളിച്ചു വരുത്തി ബോധം കെടുത്തിയിട്ട് എന്താ ഉദ്ദേശിച്ചത് സാറിന് ഇത്തിരി എനർജി വരണം എങ്കിൽ കൂടെ ഉള്ള ആള് അറിഞ്ഞു സഹകരിക്കണ്ടേ......si വല്ലാതെ പുച്ഛിച്ചു കളിയാക്കി ഒക്കെ ഒന്നിന് മീതെ ഒന്നായ് ചോദിച്ചു കൊണ്ടേ ഇരുന്നു. അയാൾക്ക് എങ്ങനെ എങ്കിലും അവിടെ നിന്ന് ഇറങ്ങിയാൽ മതി എന്ന് ആയി.....


കുറച്ചു കഴിഞ്ഞു ചോദ്യം ചെയ്യൽ ഒക്കെ കഴിഞ്ഞു സ്റ്റേഷനിൽ വച്ചു അച്ഛന്റെയും മോന്റെയും തൊലി പൊളിച്ചു ആണ് si വിട്ടത്.



സ്റ്റേഷന് പുറത്ത് മീഡിയക്കാർ രണ്ടുപേരെയും പൊതിഞ്ഞു.



സാ സാർ എന്താ ഉണ്ടായത്.....


ചോദിക്കാൻ ഉണ്ടോ ബിസിനസ്‌ രംഗത്ത് ഇതു പതിവ് അല്ലെ.... എനിക്ക് വേണ്ടി വിരിച്ച വലയിൽ വീണത് അച്ഛൻ ആയി പോയി.....


ഇതൊക്കെ ഈ അച്ഛനെ രക്ഷിക്കാൻ സാർ പറയുന്ന ഓരോ ന്യായീകരണങ്ങളും കാരണങ്ങളും ആണെന്ന് പറഞ്ഞാൽ.....


കൈയിൽ ഒരു മൈക്കും ക്യാമറയും എന്തും ചോദിക്കാം എന്ന നാവിന്റെ ലൈസൻസ് കൂടെ ഉണ്ടെങ്കിൽ ആർക്കും എന്ത് വേണേലും പറയാം.....അല്ലു പുച്ഛത്തിൽ പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി.



വീട്ടിൽ എത്തുമ്പോൾ അനു ദേവാനന്ദനെ ഒന്ന് നോക്കി എന്ന് അല്ലാതെ ഒന്നും മിണ്ടിയില്ല ബാക്കി ഉള്ളവരുടെ ഒക്കെ മുഖത്ത് സംശയം കാണാം.......



അച്ഛനെ കുടുക്കിയതാ അഗ്നി അവൻ എനിക്ക് ഇട്ട ട്രാപ്പിൽ വീണത് അച്ഛൻ ആയി പോയി അത്രേ ഉള്ളു. അല്ലാതെ അച്ഛൻ തെറ്റ്‌ ഒന്നും ചെയ്തിട്ടില്ല മുത്തശ്ശ.....അല്ലു മുത്തശ്ശനോട് പറഞ്ഞു. ദേവാനന്ദ് ആരെയും നോക്കാതെ അകത്തേക്ക് കയറി പോയി.



അത് ഞങ്ങൾക്ക് അറിയാം മോനെ... നിന്റെ അച്ഛൻ തെറ്റ് ഒന്നും ചെയ്യില്ല എന്ന്..പിന്നെ ആരും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.



രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് അല്ലുന്റെ ഫോൺ റിങ് ചെയ്തത് അവൻ സംശയത്തിൽ എടുത്തു. വക്കീൽ ആയിരുന്നു ഡിവോഴ്സിന്റെ കാര്യം പറയാൻ വിളിച്ചത് ആയിരുന്നു..... അവൻ എല്ലാം മൂളി കേട്ട് കാൾ കട്ട്‌ ചെയ്തു.




ആരാ മോനെ....


വക്കീൽ ആണ് നാളെ ഒന്ന് കാണണം എന്ന് പറഞ്ഞു ഡിവോഴ്സിന്റെ കാര്യം സംസാരിക്കാൻ.....


അപ്പൊ ഏട്ടൻ തന്നെ ആണോ വക്കീൽ നോട്ടീസ് അയച്ചത്...സച്ചു ചോദിച്ചു.



ഞാൻ ആയിട്ട് അയച്ചത് അല്ല അവളുടെ ഏട്ടൻ എന്ന് പറയുന്ന ചെറ്റ കാണിച്ച പണി ആണ് രണ്ടുപേർക്കും അയച്ചു ഓരോന്ന്...... എന്തായാലും അത് നന്നായി......



അത് അഗ്നിയേട്ടൻ ആണ് അയച്ചത് എന്ന് ഏട്ടന് എന്താ ഉറപ്പ് ഇത്ര....സച്ചു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.



ഞാൻ തെളിവ് ഇല്ലാത്ത കാര്യത്തിൽ ആരെയും പഴി ചാരാറില്ല.... ഞാൻ വക്കീലിനെ പോയി കണ്ടിരുന്നു. അപ്പോൾ പറഞ്ഞു അഗ്നി ആണ് ഇതിന് പിന്നിൽ എന്ന്.......അവൻ ദേഷ്യത്തിൽ പറഞ്ഞു.



അതിന് ആരെങ്കിലും കാശ് കൊടുത്തു ഇങ്ങനെ ചെയ്യിച്ചുടെ അഗ്നി...


നിർത്തെടാ കുറെ നേരം ആയല്ലോ ആഹാരത്തിന് മുന്നേ ഇരിക്കുമ്പോൾ എങ്കിലും ആ നശിച്ചവന്റെ കാര്യം പറയാതെ ഇരുന്നൂടെ......ദേവാനന്ദ് ദേഷ്യപെട്ട് എണീറ്റ് പോയി.

പരസ്പരം എല്ലാവരും ഒന്ന് നോക്കിയിട്ട് മിണ്ടാതെ ഇരുന്നു കഴിച്ചു എണീറ്റ് പോയി.




രാത്രി എല്ലാവരും ആഹാരം കഴിച്ചു ടീവി കാണുവാണ് അഗ്നിയുടെ വീട്ടിൽ. അപ്പോഴാണ് വാർത്തയിൽ അല്ലു സംസാരിക്കുന്നത് കണ്ടത് അഗ്നിയുടെ മടിയിൽ കിടക്കുവാണ് നേത്ര അവന്റെ തോളിൽ ചാരി കിടക്കുവാണ് ആമി. ആരെങ്കിലും ശ്രദ്ധിച്ചു തുടങ്ങി എന്ന് തോന്നിയാൽ കണ്ണ് അടച്ചു കിടക്കും ആമി അത് ആണ് പരിപാടി. അങ്ങനെ വാർത്ത ഒക്കെ കണ്ടു എല്ലാവരും ഇരിക്കുമ്പോൾ ആണ് പുറത്ത് ആരോ കോളിങ് ബെൽ അടിച്ചത്.



എല്ലാവരും ഒന്ന് നോക്കി പിന്നെ അമ്മ തന്നെ പോയി വാതിൽ തുറന്നു. അപ്പോഴാണ് നേത്രയുടെ അച്ഛൻ അകത്തേക്ക് കയറാൻ മടിച്ചു പുറത്ത് നിന്ന് നേത്രയേ നോക്കുന്നത് കണ്ടത്. നേത്ര വേഗം എണീറ്റ് അച്ഛന്റെ അടുത്തേക്ക് പോയി.



അച്ഛാ..... അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അച്ഛൻ ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.


അകത്തേക്ക് വാ അച്ഛാ.....



വേണ്ട മോളെ അച്ഛൻ ഒരു യാത്ര പോകുവാ മോളോട് പറഞ്ഞിട്ട് പോകാം എന്ന് കരുതി വന്നത് ആണ്......അവൾ സംശയത്തിൽ അച്ഛനെ നോക്കി.


എന്തായാലും അങ്കിൾ വന്നിട്ട് വീട്ടിൽ കയറാതെ പോകുന്നത് മോശം ആണ് അത് ഇവൾക്കും വിഷമം ആകും അങ്കിൾ വാ......അഗ്നി കൂടെ പറഞ്ഞപ്പോൾ പിന്നെ നിരസിക്കാൻ തോന്നിയില്ല.അദ്ദേഹം അകത്തേക്ക് കയറി.



അച്ഛൻ എങ്ങോട്ട് പോകുന്നു......



അച്ഛൻ ഒരു തീർത്ഥ യാത്ര പോകുവാ മോളെ ഇനി തിരിച്ചു വരവ് ഉണ്ടാകില്ലഇങ്ങോട്ട്.....അവൾ അച്ചന്റെ മുഖത്തേക്ക് നോക്കി.ചിരിയോടെ അദ്ദേഹം അവളെ ചേർത്ത് പിടിച്ചു.



അച്ഛന് അറിയാം മോൾക്ക് ഇത് സങ്കടം ആകും എന്ന് പക്ഷേ അത് മാറും മോളെ.... മോളുടെ ജീവിതം അച്ഛൻ കാരണം ഇപ്പൊ....എനിക്ക് അറിയില്ലയിരുന്നു മോളെ അവർ എന്റെ മോളോട് ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് എങ്കിൽ അച്ഛൻ ഒരിക്കലും ഇങ്ങനെ ഒരു ബന്ധത്തിന് മോളെ തള്ളിവിടില്ലായിരുന്നു മോള് അച്ഛനോട് ക്ഷമിക്ക്.......കൈകൾ കൂപ്പി അവളോട് മാപ്പ് പറഞ്ഞു.



അച്ഛാ..... അവൾ കണ്ണ് നിറച്ചു വിളിച്ചു.



എന്റെ വിധി ആകും അച്ഛാ ഇത്.... അതിന്റെ പേരിൽ ആണോ അച്ഛൻ ഇങ്ങനെ ഒരു യാത്ര......



ഇല്ല മോളെ...... അച്ഛന്റെ ഒരു അവസാന ആഗ്രഹം ആണ് ഇത്. മോള് അച്ഛനെ ഓർത്ത് വിഷമിക്കണ്ട. എന്റെ പേരകുട്ടിയെ കാണാൻ പോലും ഞാൻ നിൽക്കുന്നില്ല ചിലപ്പോൾ എന്റെ പോക്ക് നടന്നില്ല എങ്കിലോ........ മോള് സൂക്ഷിക്കണം.......



എന്താ അങ്കിൾ അങ്ങനെ പറഞ്ഞത്.....



ദേവാനന്ദിനെ എനിക്ക് അറിയുന്ന പോലെ ആർക്കും അറിയില്ല മോനെ അവൻ ഇപ്പൊ അടി കൊണ്ട് വേദനയോടെ മാളത്തിൽ ഇരിക്കുന്ന ഒരു പാമ്പ് ആണ് അവസരം നോക്കി കൊത്തും.......അഗ്നി ഒന്ന് മൂളി.



അങ്കിളിന് ഇവിടെ നിന്നുടെ ഇവളുടെ കൂടെ അവൾക്ക് അത് സന്തോഷം ആകും അത് പോയിട്ട് വിളിച്ചപ്പോൾ പറഞ്ഞില്ലേ കുറച്ചു നാൾ കഴിഞ്ഞു ഇവൾ ബാംഗ്ലൂർ പോകും അപ്പോൾ ഇവൾക്ക് കൂട്ടായ് അങ്കിൾ അവിടെ ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒരു സമാധാനം ആകും......



പക്ഷേ മോനെ ഞാൻ......



അങ്കിൾ ആലോചിച്ചു നോക്ക് ഇനി ഉള്ള കാലം ഇങ്ങനെ തീർത്ഥാടനം എന്ന് പറഞ്ഞു പോകാതെ ഇവളുടെയും കുഞ്ഞിനേയും നോക്കി സന്തോഷം ആയി നമ്മുടെ ഒക്കെ ഒപ്പം കഴിഞ്ഞുടെ........ അവൻ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു.



ഞാൻ.... എനിക്ക് ഒരു ജോലി ഇല്ലാതെ എത്ര നാൾ നിങ്ങടെ ഒക്കെ ചിലവിൽ. അവിടെ ഒരു ജോലി ഉണ്ടായിരുന്നു അത്യാവശ്യം ശമ്പളം ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ..... വേറെ ജോലി എവിടെ എങ്കിലും നോക്കാം എന്ന് കരുതിയാൽ ജയിൽ പുള്ളിക്ക് വിശ്വസിച്ചു ആരും ജോലി തരില്ല......

അദ്ദേഹം വേദനയോടെ പറഞ്ഞു.



അപ്പു..... അമ്മാവന്റെ വിളി കേട്ട് എല്ലാവരും അങ്ങോട്ട്‌ നോക്കി.



എന്താ അമ്മാവാ.....


നമ്മുടെ കമ്പനിയിലോ വീട്ടിലോ എന്തെങ്കിലും ജോലി കൊടുത്താലോ.....



അത് റെഡി ആക്കാം അമ്മാവാ....



അച്ഛാ അച്ഛൻ ഇനി ആ കാരണം ഒന്നും പറഞ്ഞു എങ്ങും പോകണ്ട ഏട്ടൻ ജോലി ശരി ആക്കാം എന്ന് പറഞ്ഞില്ലേ.......



അങ്കിൾ ഇനി എങ്ങും പോകണ്ട ഇവിടെ ഇവളുടെ ഒപ്പം അല്ലെങ്കിൽ ഇവൾ എവിടെ ആണോ അവിടെ വേണം......


പിന്നെ നേത്ര അച്ഛന് ഉള്ള മുറിയൊക്കെ കാണിച്ചു കൊടുത്തു. ഒരുപാട് സമയം അച്ഛനോട് അവൾ സംസാരിച്ചു ഇരുന്നു ഒടുവിൽ അവിടെ കിടന്നു തന്നെ അവൾ ഉറങ്ങി.... കുറച്ചു കഴിഞ്ഞു അവളെ വിളിക്കാൻ അഗ്നി മുറിയിലേക്ക് വരുമ്പോൾ അവൾ ഉറങ്ങിയിരുന്നു.



മോനെ..... അഗ്നി മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു പുറകിൽ നിന്ന് വിളിച്ചത്....



എന്താ അങ്കിൾ എന്തെങ്കിലും വേണോ...


മോനെ..... മോളെ സൂക്ഷിക്കണം അവൾക്ക് ചുറ്റും അപകടം പതിയിരിപ്പുണ്ട്.....


എനിക്ക് അറിയാം അങ്കിൾ അത് കൊണ്ട്  കൂടെ ആണ് അങ്കിളിനോട് അവളോട് ഒപ്പം വേണം എന്ന് പറഞ്ഞത്.



പക്ഷേ മോനെ എന്നും എപ്പോഴും നമുക്ക് അവൾക്ക് കാവൽ നിൽക്കാൻ പറ്റോ.... ഈ പ്രശ്നങ്ങൾ ഒക്കെ അവസാനിക്കണ്ടേ......



അതിന് ഉള്ള സമയം ആയിട്ട് ഉണ്ട് അങ്കിൾ എല്ലാം അവസാനിപ്പിച്ചു സന്തോഷവും സമാധാനവും ഇവിടെ നിറയുമ്പോൾ അമ്മുന്റെ കുഞ്ഞ് വരും.....അവൻ ഒരു ചിരിയോടെ അത്രയും പറഞ്ഞു പോയി......



അഗ്നി നേത്രയുടെ മുറിയിലേക്ക് കയറി അവിടെ ആമി കിടപ്പുണ്ട് നിവർന്നു കിടന്നു എന്തോ ആലോചനയിൽ ആണ് അവൻ ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി വാതിൽ ചാരി അവളുടെ അടുത്ത് പോയി കിടന്നു. അപ്പോഴും അവൾ ആലോചനയിൽ ആണ്....



കുള്ളത്തി.... അവളുടെ കാതിൽ ഒന്ന് മുത്തികൊണ്ട് വിളിച്ചു.


അവൾ കണ്ണ് നിറച്ചു അവനെ നോക്കി. അവൻ ഒന്ന് ഞെട്ടി.


എന്താ ഡാ എന്ത് പറ്റി..... എന്തെങ്കിലും പ്രശ്നം ഉണ്ടോ....



ഞാൻ നാളെ തിരിച്ചു പോകും....അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പോഴേ അവൾ.


എനിക്ക് ഇവിടെ നിന്ന മതി അങ്ങോട്ട്‌ പോണ്ട.....കൊച്ച് പിള്ളേരെ പോലെ പറയുന്നവളെ കണ്ടു അഗ്നി ചിരിക്കാൻ തുടങ്ങി.


ഒന്ന് തന്നാൽ ഉണ്ടല്ലോ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്.... നീ പോയാലും ഉടനെ തിരിച്ചു വരും നിന്റെ ഏട്ടത്തിയുടെ ഡെലിവറിക്ക് മുന്നേ നിന്നേ ഇങ്ങ് കെട്ടി കൊണ്ട് വരാൻ ആണ് തീരുമാനം........അവൾ എണീറ്റ് നേരെ ഇരുന്നു.അവനും അവളുടെ ഒപ്പം ഇരുന്നു.


നേത്രച്ചിയുടെ കാര്യം ഒന്നും....


അവളുടെ കാര്യം ഒക്കെ അതിന്റെ വഴിക്ക് നടക്കും അതിൽ നീ ടെൻഷൻ അടിക്കണ്ട കേട്ടോ ഡി കുള്ളത്തി.....അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.


അവൻ അവളുടെ തലയിൽ തലോടി കൊടുത്തു. ഇടക്ക് അവളുടെ തലയിൽ അവൻ ചുണ്ടമർത്തി. അവൾ അവന്റെ നെഞ്ചിലേ ചൂടിൽ മയങ്ങി പോയി. അഗ്നി ചെറുചിരിയോടെ അവളെ ഉണർത്താതെ ബെഡിലേക്ക് തന്നെ കിടന്നു......... അവന്റെ മുഖത്തെ ചിരി മാഞ്ഞു അവിടെ ക്രൂരഭാവം നിറഞ്ഞു.



നിന്റെ സമയം ആയി ദേവാനന്ദ അതികം ഇല്ല നിന്റെ ആയുസ്സ്.... അതിന് മുന്നേ നിന്നേ ദൈവത്തെ പോലെ കാണുന്ന മോന്റെ മുന്നിൽ നിന്റെ മുഖം മൂടി അഴിഞ്ഞു വീഴണം വീഴ്ത്തും ഞാൻ.......


അവൻ ഓരോന്ന് ആലോചിച്ചു ഉറപ്പിച്ചു ആമിയെ ചേർത്ത് പിടിച്ചു കണ്ണടച്ചു.

💫💫💫💫💫💫💫💫💫💫💫💫💫💫💫രാവിലെ അല്ലു നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങി നേരെ വകീൽ ഓഫീസിൽ ആണ് പോയത് അവിടെ പോയി കുറച്ചു പേപ്പർ സൈൻ ചെയ്യാൻ ഉണ്ടായിരുന്നു അല്ലു ഒരു മടിയും ഇല്ലാതെ സൈൻ ചെയ്തു. അവിടെ നിന്ന് ഇറങ്ങുമ്പോൾ അഗ്നിയും നേത്രയും അവിടെ എത്തി.



അല്ലുനെ കണ്ടു എങ്കിലും അങ്ങനെ ഒരാളെ കാണാത്ത പോലെ നേത്ര അകത്തേക്ക് പോയി അഗ്നി പുറത്ത് വെയിറ്റ് ചെയ്തു നിന്നു.അല്ലു അഗ്നിയെ നോക്കിയിട്ട് മുന്നോട്ട് പോകാൻ തുടങ്ങി.



അലോക് ദേവാനന്ദ് എന്താ ഒന്നും മിണ്ടാതെ പോകുന്നെ എന്തെങ്കിലും ഒന്ന് മിണ്ടിയിട്ട് പോ.....അഗ്നി ചിരിയോടെ പറഞ്ഞു.അല്ലു ദേഷ്യത്തിൽ അവനെ നോക്കി.



നീ കൂടുതൽ ചിരിക്കണ്ട അഗ്നി... നീ നിന്റെ നാശം വിളിച്ചു വരുത്തുവാണ്.... നീ അല്ലെ ഇന്നലെ എന്റെ അച്ഛനെ......



അതെ ഞാൻ തന്നെ ആണ്..... പക്ഷേ നിന്റെ അച്ഛൻ എനിക്ക് വിരിച്ച വലയിൽ നിന്റെ അച്ഛൻ തന്നെ വീണു. അല്ല വീഴ്ത്തി ഞാൻ...... നിനക്ക് ഇപ്പോഴും നിന്റെ അച്ഛനെ അറിയില്ല അതാ കുഴപ്പം.....



എന്റെ അച്ഛനെ എനിക്ക് അറിയാം മറ്റാർക്കു അറിയില്ല എങ്കിലും......



അപ്പോൾ പിന്നെ ഇവിടെ ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തത് നീ അറിഞ്ഞു കൊണ്ട് ആണോ.......

അല്ലു ഒന്നും മിണ്ടിയില്ല..



എന്റെ അച്ഛൻ അല്ല നീ ആണ് ഇവിടെ വന്നു അത് ചെയ്തത് എന്ന് എനിക്ക് അറിയാം അഗ്നി ഇനിയും നിന്റെ അഭിനയം എന്റെ മുന്നിൽ വേണ്ട.... നീ നിന്റെ അനിയത്തിയെ നിന്നിൽ നിന്ന് അകറ്റിയവരോട് ഉള്ള പ്രതികാരം ചെയ്യാൻ അവളുടെ ജീവിതം വച്ചു കളിക്കുന്നു........



എനിക്ക് അവളെ നിന്നിൽ നിന്ന് ആകട്ടേണ്ട ആവശ്യം ഇല്ല...... ഇപ്പൊ അവളെ നീ ആയിട്ട് നിന്റെ ജീവിതത്തിൽ നിന്ന് ഇറക്കി വിട്ടു അതും നിന്റെ അച്ഛന്റെ ബുദ്ധിആയിരുന്നു.... ഇത് ഒന്നും അറിയാതെ നീ ആണ് ഇപ്പൊ പൊട്ടൻ ആട്ടം ആടുന്നത്.......അല്ലു ദേഷ്യത്തിൽ അവനെ നോക്കി.



നോക്കണ്ട നിനക്ക് ഞാൻ ഇപ്പൊ ചെറുത് ആയിട്ട് ഒരു ഷോക്ക് തരാം.....അഗ്നി അത് പറഞ്ഞു അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു വകീൽ സധാനന്ദന്റെ കോളറിനു പിടിച്ചു പുറത്ത് കൊണ്ട് വന്നു......



തനിക്ക് തന്റെ മോന്റെ ജീവൻ ആണ് വലുത് എങ്കിൽ സത്യം സത്യം ആയിട്ട് പറയണം അല്ലെങ്കിൽ അവനെ താൻ ഇനി കാണില്ല......നേത്രയും അല്ലുവും അവരെ നോക്കി...



എന്റെ... എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ.... ഞാൻ ഞാൻ പറയാം.... എല്ലാം ദേവാനന്ദ് പറഞ്ഞിട്ട..... അലോക് ഇവിടെ വന്നു ചോദിച്ച അഗ്നി പറഞ്ഞിട്ട അയച്ചത് എന്നും നേത്ര വന്നു തിരക്കിയാൽ അലോക് ആണ് അയച്ചത് എന്നും പറയണം എന്ന് പറഞ്ഞിരുന്നു....... രണ്ടു ലക്ഷം രൂപയും തന്നു സാർ..........അഗ്നി അയാളെ വിട്ടു.


അല്ലു എല്ലാം കേട്ട് തകർന്ന മട്ട് ആയിരുന്നു. അച്ഛൻ ഇങ്ങനെ ചെയ്യും എന്ന് അവന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. അവൻ നേത്രയേ നോക്കി അവൾ അവന്റെ മുന്നിലേക്ക് വന്നു....



നിങ്ങടെ അച്ഛൻ എന്താ എന്ന് നിങ്ങൾക്ക് ഇനിയും അറിയില്ല...... അത് പൂർണമായി അറിയുമ്പോൾ പല ജീവിതങ്ങളും തകർന്നിട്ട് ഉണ്ടാകും......ഇനി നിങ്ങടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നത് ഒക്കെ കണ്ടു ഇതുപോലെ തകർന്ന് നിൽക്കാനേ നിങ്ങളെ കൊണ്ട് ആകു....അവൾ അത്രയും പറഞ്ഞു കാറിലേക്ക് പോയിരുന്നു.


ഇപ്പോഴേ ഇങ്ങനെ തകർന്ന് പോകാതെ അച്ഛന്റെ യഥാർത്ഥ മുഖം കാണാൻ പോകുന്നല്ലേ ഉള്ളു..... പിന്നെ ഇന്ന് ഒരു വാർത്ത കൂടെ ചാനലുകൾ നിറയ്ക്കും കാത്തിരുന്നോ.... എന്റെ അനിയത്തി വേദനിച്ചതിന്റെ നൂറിരട്ടി നീയും നിന്റെ അച്ഛനും അനുഭവിക്കും.......ഇത് അഗ്നിയുടെ വാക്ക് ആണ്.......അത്രയും പറഞ്ഞു അഗ്നിയും പോയി.



അല്ലു ആകെ തകർന്നു അച്ഛൻ ആയിരിക്കില്ല അഗ്നി ആകും എന്ന് വിശ്വാസം ഉണ്ടായിരുന്നു ഇന്നലെ വന്നപ്പോഴും അത് തന്നെ ആയിരുന്നു അയാൾ പറഞ്ഞത്.........പക്ഷേ ഇപ്പൊ തന്റെ കണ്ണുകൾ കണ്ടത് ചെവി കൊണ്ട് കേട്ടത് ഒക്കെ.... അപ്പോൾ അച്ഛൻ എന്റെ ജീവിതം വച്ചു ആണോ പകരം വീട്ടുന്നത്........

                                              തുടരും......

To Top