രചന: ലക്ഷ്മിശ്രീനു
വൈകുന്നേരം എന്നത്തേയും പോലെ അഗ്നി വന്നു നേത്രയേ കൂട്ടി പോയി.അല്ലു ദേഷ്യത്തിൽ ഇറങ്ങി പോയിട്ട് പിന്നെ വന്നില്ല.
നേത്രയേ വിളിക്കാൻ ഇന്ന് ആമി കൂടെ ഉണ്ടായിരുന്നു ആമി നാളെ തിരിച്ചു വീട്ടിൽ പോകും ഇന്ന് രാത്രി തന്നെ ആദിയും ഗായുവും വരും എന്ന് പറഞ്ഞിരുന്നു.അതുകൊണ്ട് കൊച്ച് അഗ്നിയുടെ കൂടെ കറങ്ങാൻ കിട്ടുന്ന അവസരം ഒക്കെ മുതലാക്കുവാ.
വീട്ടിൽ എത്തി നേത്ര നേരെ മുറിയിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയി ചായ കുടിക്കാൻ ആയി താഴെ വന്നപ്പോൾ എല്ലാവരും ഉണ്ട് അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് വന്നു ചായ കുടിക്കാൻ ഇരുന്നു.
മോളെ....
എന്താ അമ്മ....
മോൾക്ക് ഒരു ലെറ്റർ വന്നു എന്ന് ആമി മോള് പറഞ്ഞു എന്താ അത്....അഗ്നിയും നേത്രയും ആമിയെ ഒന്ന് നോക്കി അവൾ അമ്മയുടെ പുറകിൽ ഒളിച്ചു.
ഞാൻ അത് മറന്നു. അമ്മ അത് ബാംഗ്ലൂർ ഒരു കമ്പനിയിൽ ജോലിക്ക് അപ്ലൈ ചെയ്തു ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തു. അവരുടെ ഇന്റർവ്യൂ പാലക്കാട് വച്ചു ആയിരുന്നു പാലമുറ്റം ഗ്രൂപ്പ് ഓഫ് കമ്പനി വല്യ കമ്പനി ആണ്.അവിടെ MD യുടെ പേർസണൽ സെക്രട്ടറി ആയിട്ട് ആണ് അമ്മ........അവൾ സന്തോഷത്തോടെ പറഞ്ഞു പക്ഷേ അവിടെ ആരുടെയും മുഖത്ത് സന്തോഷം ഇല്ലായിരുന്നു.
എന്താ ആർക്കും ഒരു സന്തോഷം ഇല്ലത്തെ.....അവൾ എല്ലാവരെയും നോക്കി ചോദിച്ചു.
മോളെ ഈ അവസ്ഥയിൽ പോരാത്തതിന് മോളെ ഞങ്ങൾക്ക് കിട്ടിയിട്ട് കുറച്ചു ആയിട്ടേ ഉള്ളു അപ്പോഴേക്കും....അമ്മ ബാക്കി പറയാതെ നിർത്തി.അവൾ എണീറ്റ് അമ്മയുടെ അടുത്തേക്ക് പോയി.
അമ്മക്കുട്ടി വിഷമിക്കണ്ട ഞാൻ ഉടനെ ഒന്നും പോകില്ല ഒരു രണ്ടു മാസം കൂടെ കഴിഞ്ഞു പോകും അപ്പോഴേക്കും എനിക്ക് യാത്ര ചെയ്യാൻ വല്യ പ്രശ്നം ഒന്നും ഉണ്ടാകില്ല പിന്നെ ഡെലിവറി ടൈം ആകുമ്പോൾ ഇങ്ങോട്ട് വരും അല്ലെങ്കിൽ അമ്മകുട്ടി അങ്ങോട്ട് വരണം.........
അതിലും നല്ലത് ഈ ജോലി വേണ്ടന്ന് വയ്ക്കുന്നത് അല്ലെ മോളെ..... അത്രക്ക് പോണം എന്ന് വാശി ആണെങ്കിൽ മോൾക്ക് അപ്പുന്റെ കൂടെ അവന്റെ കമ്പനിയിൽ നോക്കിക്കൂടെ.....
വേണ്ട അമ്മാവാ ഇത് ഞാൻ ആശിച്ച ജോലി ആണ്. ആ കമ്പനി എനിക്ക് അത്രക്ക് ഇഷ്ടം ആണ്. അന്ന് അച്ഛൻ പോലും അറിയാതെ ഞാൻ പോയി അറ്റൻഡ് ചെയ്ത ഇന്റർവ്യൂ ആണ്....
ഇനി ആരും ഒന്നും പറയണ്ട അവൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നടക്കട്ടെ.... ഞാനും അമ്മയും അവൾക്ക് ഒപ്പം പോകും അങ്ങോട്ട് ഇവിടെ ബിസിനസ് ഒക്കെ അമ്മാവമ്മാർ നോക്കിയ മതി........
മോനെ.... ഞാൻ....
ഏയ്യ് അമ്മാവൻ ഇപ്പൊ പഴയ ആള് അല്ല എന്നും നിങ്ങൾക്ക് എല്ലാവർക്കും ചെയ്തു പോയ തെറ്റ് ഓർത്ത് പശ്ചാതാപം ഉണ്ട് അത് മതി എനിക്ക്.....
പിന്നെ ആരും അതെ കുറിച്ച് സംസാരിച്ചില്ല. നേത്ര ഫോൺ നോക്കി ഇരിക്കുമ്പോൾ ആണ് അതിൽ ഒരു ന്യൂസ് അവളുടെ ശ്രദ്ധയിൽ പെട്ടത്.
അപ്പുയേട്ടാ..... അവളുടെ ഉറക്കെ ഉള്ള വിളി കേട്ട് അവൻ അവളെ നോക്കി.
എന്താ ഡാ....
ദേ.... ഈ വാർത്ത കണ്ടോ..അവൾ ഫോൺ അവന് നേരെ നീട്ടി.
കണിമംഗലം ഗ്രൂപ്പ് ഓഫ് കമ്പനി MD അലോക് ദേവാനന്ദിന്റെ പിതാവ് ദേവാനന്ദ് അനശ്വാസപ്രവർത്തനത്തിനിടയിൽ ഹോട്ടൽ ****നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.... വാർത്ത വായിച്ചു അവനിൽ വല്യ ഞെട്ടൽ ഒന്നും ഇല്ലായിരുന്നു.
അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴും. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു ഇപ്പൊ എല്ലാം പെട്ടന്ന് പെട്ടന്ന് തന്നെ കൊടുക്കുന്നുണ്ട്......അത് പറഞ്ഞു അവൻ ചിരിച്ചു..... അവന്റെ ചിരിയിൽ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു.
ഏട്ടൻ ആണോ ഇതിന് പിന്നിൽ....
അതെ എന്നും അല്ല എന്നും പറയാം....അവൾ മനസ്സിലാകാതെ അവനെ നോക്കി.
അയാൾ രാവിലെ എന്നെ വഴിയിൽ വച്ചു ഒന്ന് വിരട്ടാൻ നോക്കിയിരുന്നു പക്ഷേ ഞാൻ മൈൻഡ് ചെയ്തില്ല കുറച്ചു കഴിഞ്ഞു എനിക്ക് ഒരു കാൾ വന്നു ആ പറഞ്ഞ ഹോട്ടലിൽ വച്ചു ഒരു ഒരു ബിസിനസ് മീറ്റിംഗ് ഒരു മുന്നറിയിപ്പ് ഇല്ലാതെ. അപ്പോഴേ എനിക്ക് തോന്നി അത് എനിക്ക് ഉള്ള ട്രാപ്പ് ആണെന്ന്.അതിന്റെ ബാക്കി ആണ് ഇപ്പൊ കണ്ടത്.....അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ നേത്രയുടെ മുഖത്ത് സങ്കടം നിറഞ്ഞു.
എന്താ മോളെ എന്തിന വിഷമിക്കുന്നെ...
ഞാൻ ഒരാൾ ജനിക്കാതെ ഇരുന്നു എങ്കിൽ അല്ലെങ്കിൽ അന്ന് എന്നെ അയാൾ കൊന്നിരുന്നു എങ്കിൽ ഇന്ന് എന്റെ അച്ഛനും ചേട്ടനും എങ്കിലും ജീവനോടെ ഉണ്ടായേനെ......അവൾ പറഞ്ഞു.
ഒറ്റ ഒരെണ്ണം തന്നാൽ ഉണ്ടല്ലോ.... കയറി പോടീ......അവന്റെ ദേഷ്യത്തോടെ ഉള്ള പറച്ചിൽ കേട്ട് കണ്ണ് നിറച്ചു നേത്ര അവനെ നോക്കി നിന്നു.....
തുടരും.....