രചന: ലക്ഷ്മിശ്രീനു
ആമി കാറിനുള്ളിൽ തന്നെ ടെൻഷൻ അടിച്ചു ഇരിപ്പ് ആണ്.അപ്പോഴേക്കും അഗ്നി വന്നു കാറിൽ കയറി.
എന്താ ഡി കുള്ളത്തി ടെൻഷൻ അടിച്ചു നീ എങ്ങാനും തട്ടി പോകോ.......അവൾ അവനെ കണ്ണ് നിറച്ചു നോക്കി.
അയ്യേ എന്റെ കുള്ളത്തി ഇങ്ങനെ പേടി തൊണ്ടി ആയിരുന്നോ അയ്യേ എനിക്ക് വായാടി മറിയയെ ആയിരുന്നു ഇഷ്ടം ഇത് ഒരുമാതിരി സീരിയൽ നായികമാരെ പോലെ.....
അങ്കിൾ എന്തിന ഗുണ്ടകളെ ഒക്കെ കൂട്ടി വന്നത്....അവളുടെ സ്വരം ഇടറിയിരുന്നു.
അയാൾ എന്നെ ഒന്ന് വിരട്ടാൻ വന്നതാ....
മ്മ്മ്....
നീ ഞാൻ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം....അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
ഞാൻ നീ ഉദ്ദേശിച്ചത് പോലെ ഒരു കലിപ്പൻ മാത്രം അല്ല എനിക്കും ഒരുപാട് ശത്രുക്കൾ ഉണ്ട് അതിൽ ഒരാൾ മാത്രം ആണ് ഈ ദേവാനന്ദ്. പിന്നെ ഞാനും നീയും ഒരുമിച്ച് എവിടെ എങ്കിലും പോകുമ്പോൾ ചിലപ്പോൾ ആരെങ്കിലും ഒക്കെ ആക്രമിക്കാൻ വന്നെന്ന് ഇരിക്കും അപ്പോഴേക്കും പേടിച്ചു ഇരിക്കാനും അല്ലെങ്കിൽ കരഞ്ഞു വിളിച്ചു അവരുടെ അടുത്തേക്ക് എങ്ങാനും വന്നാൽ. എന്റെ അഞ്ചു പിള്ളേർക്ക് അമ്മ ഇല്ലാതെ ആകും പറഞ്ഞേക്കാം.......തുടക്കം ഗൗരവത്തിലും ഒടുക്കം തമാശയിലും പറഞ്ഞു നിർത്തി. എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ല.
അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു. അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവളുടെ കണ്ണിലേക്ക് അവൻ സൂക്ഷിച്ചു നോക്കി.പിന്നെ അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിൽ പതിഞ്ഞു. അവിടുന്ന് പതിയെ അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് മുത്തിയിട്ട് അവളുടെ ചുണ്ടിലേക്ക് ചേക്കേറി. അവൾ ഒന്ന് പിടഞ്ഞു പിന്നെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.
അവൻ വല്ലാത്ത ആവേശത്തിൽ അവളുടെ ചുണ്ടുകൾ കടിച്ചു നുണയാൻ തുടങ്ങി. അവളിൽ നിന്ന് ചെറു ശബ്ദങ്ങൾ പുറത്ത് വന്നു അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് ചേക്കേറി.....
അപ്പുവേട്ട..... അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. അവൻ അവളുടെ കഴുത്തിൽ അമർത്തി ഒന്ന് മുത്തിക്കൊണ്ട് നേരെ ഇരുന്നു. ആമിനാണം കൊണ്ട് ചുവന്നു അത് അവനിൽ നിന്ന് മറയ്ക്കാൻ പുറത്തേക്ക് നോക്കി ഇരുന്നു അവൻ ഒരു ചിരിയോടെ അവളെ നോക്കിയിട്ട് കാർ എടുത്തു.
(ഇവിടെ ഇപ്പൊ ആരാ പടക്കം പൊട്ടിച്ചേ..എന്തായാലും ചെക്കൻ ആമി കൊച്ചിന്റെ ടെൻഷൻ മാറ്റിയത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.)
രണ്ടുപേരും ഒരുമിച്ച് ഓഫീസിൽ കയറി വരുന്നത് കണ്ടു സ്റ്റാഫ്സ് ഒക്കെ നോക്കുന്നുണ്ട് അഗ്നിയുടെ ഒരു നോട്ടത്തിൽ എല്ലാവരും അവരുടെ ജോലികൾ നോക്കാൻ തുടങ്ങി. ആമി പിന്നെ എന്നത്തേയും പോലെ അവളുടെ വാലുകളോട് കുറച്ചു കത്തി ഒക്കെ വച്ചു അവളുടെ ജോലികൾ ചെയ്തു.
അഗ്നി ആരെയോ വിളിച്ചു കുറച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചു കഴിഞ്ഞു അവന്റെ സീറ്റിൽ ചാരി ഇരിക്കുവാണ്.അവന്റെ മുഖത്ത് നിറഞ്ഞ ചിരിയാണ്...........
നിന്റെ നാശം അത് എന്റെ കൈ കൊണ്ട് ആയിരിക്കും ദേവാനന്ദ് എന്റെ അച്ഛൻ എന്റെ അനിയൻ അവരുടെ ജീവന് പകരം എടുക്കേണ്ടത് നിന്റെ ജീവൻ ആണ് പക്ഷേ എടുക്കില്ല നിന്റെ പ്രീയപ്പെട്ടവരുടെ അവഗണന ഒരു പട്ടി പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ എത്തണം അങ്ങനെ നീ നെഞ്ച് പൊട്ടി മരിക്കണം നിന്റെ മോൻ തന്നെ നിന്നെ തള്ളി പറയും ദേവാനന്ദ.......മനസ്സിൽ പറഞ്ഞു കൊണ്ട് അഗ്നി സീറ്റിൽ കണ്ണുകൾ അടച്ചു ഇരുന്നു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു മീറ്റിംഗ് ഹാളിൽ ഇരിക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത് അവൻ രണ്ടു മൂന്നു പ്രാവശ്യം കട്ട് ചെയ്തു പിന്നെയും വിളിക്കുന്നത് കണ്ടു അവൻ കാൾ എടുത്തു.ഫോണ് എടുത്തു സംസാരിക്കുമ്പോ അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ എല്ലാവരും ശ്രദ്ധിച്ചു. അവൻ ഇടക്ക് ഇടക്ക് നേത്രയേ നോക്കുന്നുണ്ട് അവൾ ടേബിളിൽ ഇരിക്കുന്ന ഫയൽ നോക്കി നിൽക്കുന്നത് അല്ലാതെ അവൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കാനേ പോയില്ല.കുറച്ചു കഴിഞ്ഞു അവൻ കാൾ കട്ട് ആക്കി വന്നിരുന്നു അവന്റെ മുഖത്ത് ടെൻഷൻ ആയിരുന്നു നിറഞ്ഞു നിന്നത് പിന്നെ മീറ്റിംഗ് എങ്ങനെ ഒക്കെയൊ അവൻ പറഞ്ഞു അവസാനിപ്പിച്ചു അവന് എന്തോ പ്രശ്നം ഉണ്ട് എന്ന് നേത്രക്ക് മനസ്സിലായി പക്ഷേ അത് അവളെ ബാധിക്കുന്ന കാര്യം അല്ലാത്ത പോലെ അവൾ നിന്നു........... മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പോയി നേത്ര അവന്റെ ഫയൽസ് ലാപ്പ് ഒക്കെ എടുക്കാൻ തുടങ്ങുമ്പോൾ ആണ് അല്ലു അവളുടെ കൈയിൽ കയറി പിടിച്ചത്....... നേത്രക്ക് പെട്ടന്ന് എവിടെ നിന്ന് ആണെന്ന് അറിയില്ല ദേഷ്യം നിറഞ്ഞു അവൾ അവന്റെ കൈ കുടഞ്ഞു എറിഞ്ഞു......
സാർ എന്താ ഈ കാണിക്കുന്നത്........
എനിക്ക് സംസാരിക്കണം നിന്നോട്......
സാറിന് സംസാരിക്കണം എങ്കിൽ ആകാം അത് എന്റെ ദേഹത്ത് തൊട്ട് ആകണം എന്നില്ല.......
നേത്ര പ്ലീസ്.... എന്റെ അവസ്ഥ നീ മനസ്സിലാക്ക്.....
ഞാൻ പറഞ്ഞു സാറിന് സംസാരിക്കണം എങ്കിൽ ആകാം അത് എന്റെ ദേഹത്ത് തൊട്ടും പിടിച്ചു വേണ്ട പിന്നെ ഞാൻ ഗർഭിണി കൂടെ ആണ് ഇപ്പൊ എന്റെ ആരോഗ്യം ശരി അല്ല അതുകൊണ്ട് സാറിന്റെ കാശ് വാങ്ങി തൊടാനും പിടിക്കാനും ഒന്നും നിൽക്കാൻ എനിക്ക് പറ്റില്ല......അല്ലു ദേഷ്യത്തിൽ അവൾക്ക് നേരെ തിരിഞ്ഞു.
ഡീീീ..... നേത്രയുടെ കഴുത്തിൽ പിടിച്ചു നേത്ര അവന്റെ കൈ ബലമായി തന്നെ പിടിച്ചു മാറ്റി അവനെ ദേഷ്യത്തിൽ നോക്കി.
ഞാൻ സാറിനോട് പറഞ്ഞു എന്റെ ദേഹത്ത് തൊട്ട് കളിക്കരുത് എന്ന്....
എന്താ ഡി ഞാൻ നിന്റെ ദേഹത്ത് തൊട്ടാൽ പൊള്ളോ.......ഞാൻ നിന്റെ ഭർത്താവ് ആണ് അല്ലാതെ....അവൻ ബാക്കി പറയാതെ നിർത്തി.
നേത്ര അവനെ നോക്കി പുച്ഛത്തിൽ ചിരിച്ചു.
അലോക് സാർ ചോദിച്ച രണ്ടു ചോദ്യത്തിനും ഇപ്പൊ എന്റെ കൈയിൽ കൃത്യമായ ഉത്തരം ഉണ്ട്...... ഒന്ന് നിങ്ങൾ എന്റെ ദേഹത്ത് തൊട്ടാൽ എന്റെ എന്റെ ശരീരം ഏതു പുണ്യനദിയിൽ കൊണ്ട് പോയി കഴുകിയാലും അതിൽ പതിഞ്ഞ അഴുക്ക് പോകില്ല അത്രക്ക് ഉണ്ട് നിങ്ങൾ എന്ന് പറയുന്ന വ്യക്തിയിൽ തന്നെ വിഷം...... നിങ്ങളോട് അറപ്പും വെറുപ്പും സഹതാപവും അല്ലാതെ മറ്റൊന്നും എനിക്ക് ഇല്ല..... പിന്നെ ഭർത്താവ്..... ആ വാക്ക് പറയാൻ യോഗ്യത ഉണ്ടോ നിങ്ങൾക്ക് അല്ലെങ്കിൽ ഒരു ഭർത്താവ് എന്ന നിലയിൽ നിങ്ങൾ എന്നെങ്കിലും ജീവിച്ചു കാണിച്ചിട്ടുണ്ടോ..... എന്റെ ഭർത്താവും ഭർതൃഗൃഹവുമായി ഉള്ള ബന്ധം ഒക്കെ ഇന്നലെ കൊണ്ട് അവസാനിച്ചു......അല്ലു ഒന്നും പറയാൻ ഇല്ലാതെ അവളെ നോക്കി.....
നീ എന്തൊക്കെ പറഞ്ഞാലും നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ ഞാൻ അല്ലാതെ ആകില്ലല്ലോ..... അപ്പൊ പിന്നെ നീ എന്റെ ഭാര്യ അല്ലെങ്കിൽ പിന്നെ ആരാ ഡി.......അതിന് മറുപടി അവന്റെ കവിളിൽ നേത്രയുടെ കൈ പതിച്ചു കൊണ്ട് ആയിരുന്നു പറഞ്ഞത്.
ഡീീീ..... അവൻ ദേഷ്യത്തിൽ അവൾക്ക് നേരെ ചാടി..
തൊട്ട് പോകരുത് എന്നെ.....നിങ്ങളെ തൊട്ട എന്റെ കൈ നാറും എങ്കിലും കുഴപ്പമില്ല ഇത് പോലെ ഓരോന്ന് പറഞ്ഞ ചിലപ്പോൾ അറപ്പോടെ വെറുപ്പോടെ ചിലപ്പോൾ നിങ്ങടെ ഈ വിഷം നിറഞ്ഞ ശരീരത്തിൽ തൊട്ട് പോകും.നിങ്ങൾ എന്താ പറഞ്ഞത് നിങ്ങടെ കുഞ്ഞോ ഇന്നലെ വരെ സംശയം ആയിരുന്നു ഇന്നലെ ആ ഫയൽ കണ്ടപ്പോൾ ആകും ആ കാര്യത്തിൽ ഉറപ്പ് വന്നത് അത് വരെ സ്വന്തം പിതൃത്വം പോലും മറന്ന താൻ എങ്ങനെ ഡോ എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ ആകുന്നെ......ഭാര്യ അല്ലെങ്കിൽ ഞാൻ നിങ്ങടെ ആരാ എന്ന് ചോദിച്ച ഞാൻ അതിന് കൃത്യമായി ഉത്തരം പറയാം..... നിങ്ങടെ അച്ഛനും അമ്മയും മോന്റെ ജീവിതം നശിച്ചു പോകാതിരിക്കാൻ വിലകൊടുത്തു വാങ്ങിയ ഒരു വസ്തു നിങ്ങടെ ആട്ടും തുപ്പും എല്ലാം ഞാൻ സഹിച്ചു തുടക്കത്തിലും ഒടുക്കത്തിലും അവസാനം എപ്പോഴോ പ്രണയം എന്ന പവിത്രമായ വാക്കിനെ പോലും കളങ്കപെടുത്തി നിങ്ങൾ കാമം തീർത്ത ഒരു ശരീരം അത് മാത്രം ആണ് ഞാൻ...... ഇനി ഭാര്യ ആണ് കുഞ്ഞിന്റെ അമ്മ ആണെന്ന് പറഞ്ഞു എന്റെ പിന്നാലെ വന്നാൽ...... നേത്രയുടെ മറ്റൊരു മുഖം അലോക് ദേവാനന്ദ് കാണും ഇത് നേത്ര ആണ് അല്ലാതെ അച്ഛന്റെ കയറിൽ തൂങ്ങി ആടുന്ന അലോക് എന്ന് പറയുന്ന കഴുത അല്ല.....അത്രയും പറഞ്ഞു അവൾ ഫയലും ലാപ്പും എടുത്തു പുറത്തേക്ക് പോയി.
അല്ലു അവൾ അടിച്ച കവിളിൽ കൈ വച്ചു. അവന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.
നീ എന്നെ ഇത് രണ്ടാം പ്രാവശ്യം ആണ് നേത്ര തല്ലുന്നത് ആ കൈ കൊണ്ട് നീ എന്നെ തലോടുന്ന ദിവസം വരും.......അവൾ പോയ വഴിയേ നോക്കി അവൻ പറഞ്ഞു.
നേത്ര ക്യാബിനിൽ കയറി കുറച്ചു വെള്ളം കുടിച്ചു പിന്നെ സീറ്റിൽ ചാരി ഇരുന്നു. അവൾക്ക് അവനോട് ചെയ്തതിൽ തെറ്റോ അവന് പറയാൻ ഉള്ളത് കേൾക്കാത്തതിൽ കുറ്റബോധമോ തോന്നിയില്ല.......
പിന്നെ കുറച്ചു കഴിഞ്ഞു അല്ലു ക്യാബിനിലേക്ക് വന്നു അവൾ അവനെ മൈൻഡ് ചെയ്യാൻ പോയില്ല. അവൻ ആരെയൊക്കെയൊ ഫോണിൽ വിളിക്കുന്നതും തലക്ക് കൈ കൊടുത്തു ഇരിക്കുന്നതും അവസാനം ദേഷ്യം വന്നു ഫോൺ എടുത്തു വലിച്ചു എറിയുന്നതും ഒക്കെ അവൾ കണ്ടു എങ്കിലും ഒരക്ഷരം ചോദിച്ചില്ല. അവസാനം അവളെ ഒന്ന് നോക്കി ദേഷ്യത്തിൽ ഇറങ്ങി പോയി......
💫💫💫💫💫💫💫💫💫💫💫💫💫💫💫
അഗ്നി ക്യാബിനിൽ ഇരിക്കുമ്പോൾ ആണ് ആമി ഓടി പിടിച്ചു അങ്ങോട്ട് വന്നത്.....
അവളുടെ പെട്ടന്ന് ഉള്ള വരവ് കണ്ടു അഗ്നിയും ഞെട്ടി പോയി അവൻ എണീറ്റ് അവളുടെ അടുത്തേക്ക് വന്നതും അവൾ അവനെ മുറുകെ കെട്ടിപിടിച്ചു. പെട്ടന്ന് ആയത് കൊണ്ട് അവൻ കാര്യം അറിയാതെ കുഴഞ്ഞു പിന്നെ അവളെ ചേർത്ത് പിടിച്ചു തലയിൽ തലോടി കൊടുത്തു.
എന്താ ഡാ.... എന്ത് പറ്റി....
ഞാൻ ആദിയേട്ടനെ രാവിലെ വിളിച്ചു നമ്മുടെ കാര്യം പറഞ്ഞു ഏട്ടൻ നമ്മുടെ കാര്യത്തിൽ പൂർണ സമ്മതം പറഞ്ഞു......അവൻ അവളുടെ തലയിൽ തലോടി കൊടുത്തു ചിരിയോടെ അവൻ തലേദിവസം രാവിലെ താൻ ആദിയെ വിളിച്ചു സംസാരിച്ച കാര്യം പെട്ടന്ന് ഓർമ്മ വന്നു.
അതിന് ആണോ ഡി കുള്ളത്തി ഇപ്പൊ ഓടി പിടിച്ചു വന്നത്........അവൻ ചിരിയോടെ ചോദിച്ചു.
അത് അല്ല ഞാൻ ഒരു ചെറിയമ്മ ആകാൻ പോണു ആദിയേട്ടൻ വിളിച്ചു പറഞ്ഞു. ഏട്ടത്തി അവിടെ വച്ചു തലചുറ്റി വീണു അങ്ങനെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞു എന്ന് ഏട്ടത്തി പ്രെഗ്നന്റ് ആണെന്ന്......അവന്റെ നെഞ്ചിൽ തന്നെ മുഖം ഒളിപ്പിച്ചു ആണ് അവൾ പറയുന്നത് അവനും സന്തോഷം ആയി.
അപ്പൊ അളിയനെ വിളിച്ചു ഒരു congratulation പറയണമല്ലോ.....അവൻ ചിരിയോടെ ചോദിച്ചു.
അവൾ പുഞ്ചിരിച്ചു അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു അവൻ ഫോൺ എടുത്തു നോക്കി.
അമ്മു ആണ്....അവൻ അത് പറഞ്ഞു കാൾ എടുത്തു സംസാരിക്കാൻ തുടങ്ങി.
എന്താ മോളെ....
അപ്പുയേട്ടാ ആദിയേട്ടൻ വിളിച്ചു ഗായുന് വിശേഷം ഉണ്ടെന്ന് പറഞ്ഞു......
ദാ ആമി ഇപ്പൊ വന്നു എന്നോട് പറഞ്ഞെ ഉള്ളു ഡാ.... നീ കഴിച്ചോ....
അഹ് കഴിച്ചു ഏട്ടാ..... ശരി എന്ന വയ്ക്കട്ടെ... ഇത് പറയാൻ വിളിച്ചതാ....
ശരി ഡാ ഇറങ്ങുമ്പോൾ വിളിക്കെ.....
അവൻ കാൾ വച്ചു ആമിയെ നോക്കി.
ഓഹ് അനിയത്തിയെ വിളിക്കുമ്പോ എന്താ സ്നേഹം മോളെ കഴിച്ചോ എന്നൊക്കെ നമ്മളോട് ഇതൊന്നും ആരും ചോദിക്കുന്നില്ല......അവൾ പുച്ഛത്തിൽ പറഞ്ഞു.
എന്താ ഡി കുശുമ്പ് കുത്തുന്നുണ്ടോ.... അവളെ എനിക്ക് ഇപ്പോഴാ ഒന്ന് സ്നേഹിക്കാൻ കിട്ടിയത് അവൾ എന്റെ മോള് ആണ് ഡി.....പിന്നെ നീ കഴിക്കാതെ ഇരിക്കില്ലല്ലോ പിന്നെ ഒരു നേരം കഴിച്ചില്ലെങ്കിലും നിനക്ക് കുഴപ്പമില്ല നിന്റെ വയറ്റിൽ എന്റെ കുഞ്ഞാവ ഇല്ലല്ലോ.......അവൻ ചിരിയോടെ പറഞ്ഞതും അവന്റെ നെഞ്ചിൽ ഒരു കടി വച്ചു കൊടുത്തു പെണ്ണ് ഇറങ്ങി പോയി....
അവൻ ഒരു ചിരിയോടെ നിന്നു......
നേത്ര ഫോൺ വച്ചു തിരിഞ്ഞതും അല്ലു അങ്ങോട്ട് കയറി വന്നു....
ഡീീ... അവന്റെ അലർച്ച കേട്ട് അവൾ അവനെ നോക്കി.
നിന്റെ ഏട്ടൻ ഉണ്ടല്ലോ അവനോട് പറഞ്ഞേക്ക് അവൻ കളിക്കുന്നത് അലോക്കിനോട് ആണ് എന്ന് അവന്റെ നാശം എന്റെ കൈ കൊണ്ട് ആയിരിക്കും എന്ന്...........അത്രയും പറഞ്ഞു കാറിന്റെ കീ എടുത്തു ദേഷ്യത്തിൽ ഇറങ്ങി പോയി. നേത്ര ഒന്നും മനസ്സിലാകാതെ അവൻ പോയ വഴിയേ നോക്കി...........
തുടരും.......