വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം പാർട്ട്‌ 53 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


പിറ്റേന്ന് അല്ലു പറഞ്ഞിരുന്നു ഓഫീസിൽ നേരത്തെ പോണം എന്ന് അതുകൊണ്ട് തന്നെ രാവിലെ നേരെത്തെ എണീറ്റ് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ മാറി ആണ് നേത്ര താഴേക്ക് വന്നത്.


അവൾ വന്നതും അമ്മ അവൾക്ക് കഴിക്കാൻ എടുത്തു കൊടുത്തു. അവൾ പഴയതിനെക്കാളും എന്തൊക്കെയൊ മാറ്റം വന്നത് പോലെ എല്ലാവർക്കും തോന്നി ഒറ്റ ദിവസം കൊണ്ട് ഉള്ള അവളുടെ മാറ്റം പെട്ടന്ന് എല്ലാവർക്കും അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആയിരുന്നു.




മോള് നേരത്തെ പോകുവാണോ...അമ്മാവൻ.



അതെ അമ്മാവാ ഞാൻ ഇന്ന് നേരത്തെ ഇറങ്ങുവാ ഓഫീസിൽ നേരത്തെ എത്താൻ ബോസ് പറഞ്ഞു....അവൾ പ്രതേകിച്ചു ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞു.



മോളെ അമ്മ ഒരു കാര്യം പറഞ്ഞ മോള് കേൾക്കോ....അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.



എന്താ അമ്മേ...അവൾ അമ്മയെ നോക്കി ചോദിച്ചു.


മോൾക്ക് അവരും ആയിട്ട് ഇനി ഒരു ബന്ധം വേണ്ട എങ്കിൽ ആ കമ്പനിയിൽ ജോലിക്ക് പോണോ മോളെ.....


എനിക്ക് എന്റെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ആരോടും കൈ നീട്ടേണ്ടി വരരുത് പിന്നെ എന്റെ അച്ഛൻ ഇത്രയും നാൾ എന്നെ പൊന്നു പോലെ നോക്കിയ മനുഷ്യൻ ആ അച്ഛനെ ഞാൻ നോക്കണ്ടേ......



എങ്കിൽ നമ്മുടെ കമ്പനിയിൽ നിനക്ക് ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് നീ എടുത്തു അങ്ങോട്ട്‌ വാ....അഗ്നി ആയിരുന്നു അത് പറഞ്ഞത്.



ഞാൻ അത് ആലോചിക്കുന്നുണ്ട് ഏട്ടാ... പക്ഷേ ഉടനെ ഇല്ല കുറച്ചു സമയം വേണം.....അവൾ കൂടുതൽ സംസാരിക്കാതെ കഴിച്ചു എണീറ്റ് പോയി.

കുറച്ചു കഴിഞ്ഞു അഗ്നിയോട് ഒപ്പം അവൾ ഓഫീസിലേക്ക് ഇറങ്ങി.



മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ആ നിമിഷം ഏട്ടനെ വിളിക്കണം നിനക്ക് ഞാൻ ഉണ്ട് ഒന്നും മനസ്സിൽ വച്ചു വിഷമിക്കരുത്.......അഗ്നി അവളുടെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു.



ഏട്ടൻ പേടിക്കണ്ട ഇനി ഒരിക്കലും നേത്ര ആ മനുഷ്യന് വേണ്ടി കരയാനോ എനിക്ക് ഭർത്താവ് ആയി അയാളെ വേണം എന്നോ ഒന്നും പറഞ്ഞു വാശി പിടിക്കില്ല അലോക് ദേവാനന്ദ് എന്റെ മനസ്സിൽ ഇന്നലെ വരെ ഈ നേത്രയുടെ ജീവശ്വാസം ആയിരുന്നു പക്ഷേ ഇപ്പൊ എന്റെ MD അതിനപ്പുറം ഒന്നും ഇല്ല ഒന്നും..അവളുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു.



പിന്നെ ഒന്നും സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞു കമ്പനിയുടെ മുന്നിൽ അവളെ ഇറക്കി തിരിച്ചു പോരുമ്പോൾ അമ്മ അവൾക്ക് വേണ്ടി കുറച്ചു സാധനങ്ങൾ വാങ്ങാൻ പറഞ്ഞു അതിന് വേണ്ടി ഒരു ഷോപ്പിന്റെ മുന്നിൽ വണ്ടി ഒതുക്കി അഗ്നി അങ്ങോട്ട്‌ കയറുമ്പോ സായു എന്തോ വാങ്ങി വേഗത്തിൽ ഇറങ്ങി വരുന്നത് കണ്ടു അവളും അവനെ കണ്ടു അവൾ അവന്റെ അടുത്തേക്ക് ഓടി വന്നു.



അവൻ അവളെ മൈൻഡ് ചെയ്യാതെ സാധനങ്ങൾ വാങ്ങാൻ ആയി അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞു അവൻ എല്ലാം വാങ്ങി പുറത്ത് വരുമ്പോൾ അവൾ കാറിന്റെ അടുത്ത് നിൽപ്പുണ്ട്.അഗ്നിയുടെ മുഖം മാറി അവൻ എന്നിട്ടും അവളെ നോക്കാതെ കാറിലേക്ക് കയറാൻ തുടങ്ങിയതും അവൾ അവന്റെ കൈയിൽ പിടിച്ചു. അഗ്നി ദേഷ്യത്തിൽ അവളെ നോക്കി.



കൈ എടുക്ക് സായുജ്യ....



എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അത് കേട്ടിട്ടു പൊയ്ക്കൂടേ.....



എനിക്ക് തത്കാലം നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല സമയവും ഇല്ല.



പ്ലീസ് എനിക്ക് നേത്രയേ കുറിച്ച്.....അഗ്നി ദേഷ്യത്തിൽ അവളെ നോക്കി.



എന്റെ പെങ്ങളുടെ പേര് പോലും പറയാൻ ഉള്ള യോഗ്യത നിനക്കോ നിന്റെ വീട്ടുകാർക്കൊ ഇല്ല. പിന്നെ ഇന്നലെ അവിടെ അത്രയും പ്രശ്നം ഉണ്ടായപ്പോൾ നിന്റെ ഒക്കെ നാവ് എവിടെ ആയിരുന്നു. ഇനി അവളെ കുറിച്ച് ഒരു കാര്യവും നീ പറയണ്ട നീ എന്ന് അല്ല അവിടുന്ന് ആരും ഇങ്ങോട്ട് വന്നു പറയണ്ട. പിന്നെ നിന്റെ അമ്മാവനും മോനും ഉള്ള ആദ്യത്തെ കൊട്ട് ഇന്ന് തന്നെ ഞാൻ കൊടുക്കും. നോക്കി ഇരുന്നോളാൻ പറഞ്ഞേക്ക്... പിന്നെ നീ ഇനി അവളുടെ പേര് പറഞ്ഞോ എന്ത് പറഞ്ഞോ എന്റെ പിന്നാലെ വരരുത്..... എന്റെ ഫോണിൽ പോലും നിന്റെ പേര് ശത്രു എന്ന് ആണ് സേവ് അത്രക്ക് വെറുപ്പ് അറപ്പ് ഉണ്ട് നിന്റെ കുടുംബത്തോട് ആ അഴുക്ക് ചാലിൽ കിടക്കുന്ന നിന്നോടും അത് മാത്രം. ഇനി എന്റെ വഴിയിൽ വന്നാൽ ഇത് ആയിരിക്കില്ല അഗ്നിദേവിന്റെ പ്രതികരണം. അഗ്നിക്ക് മറ്റൊരു മുഖം ഉണ്ട് ഈ സായുജ്യക്ക് അറിയാത്ത ഒരു മുഖം........... അവൻ ദേഷ്യത്തിൽ അത്രയും പറഞ്ഞു അവളെ കടുപ്പിച്ചു ഒന്ന് നോക്കി കാർ എടുത്തു പോയി.



അല്ലു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പതിവ് പോലെ അമ്മ ഫുഡ്‌ എടുത്തു കൊടുക്കാൻ നിന്നില്ല എന്തിന് അവനോട് ഒന്ന് സംസാരിക്കാൻ പോലും നിന്നില്ല അത് അവൻ ശ്രദ്ധിച്ചു.അവൻ അത് മൈൻഡ് ആക്കാതെ പോയി.......



അല്ലു ഓഫീസിൽ എത്തുമ്പോൾ സ്റ്റാഫ്‌ ഒക്കെ വരുന്നേ ഉള്ളു.അവനെ നോക്കി എല്ലാവരും മോർണിംഗ് വിഷ് ചെയ്തു. അല്ലു അവന്റെ ക്യാബിനിൽ കയറിയപ്പോൾ അവന്റെ കണ്ണ് അവളുടെ സീറ്റിലേക്ക് ആണ് ആദ്യം പോയത്. അവൾ ഇല്ലായിരുന്നു അവിടെ അവന്റെ കണ്ണുകൾ ചുരുങ്ങി അപ്പോൾ ആണ് തന്റെ ടേബിളിൽ ഫയൽ ഒക്കെ എടുത്തു വയ്ക്കുന്ന നേത്രയേ കണ്ടത് അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു. അവൾ പഴയതിലും ഒരുപാട് മെലിഞ്ഞു പോയിട്ട് ഉണ്ട് അവന്റെ കണ്ണുകൾ അവളുടെ വയറ്റിലേക്ക് നീണ്ടു പഴയതിലും അൽപ്പം വീർത്തത് പോലെ തോന്നി അവന്..... അവൻ നോക്കി നിൽക്കുമ്പോൾ ആണ് അവൾ പെട്ടന്ന് ഫയൽ എടുത്തു തിരിഞ്ഞത്.


അവളെ തന്നെ നോക്കി നിൽക്കുന്ന അല്ലുനെ കണ്ടു അവൾ ആദ്യം ഒന്ന് പതറി എങ്കിലും പിന്നെ അവൾ മോർണിംഗ് വിഷ് ചെയ്തു അവളുടെ സീറ്റിൽ പോയിരുന്നു.....



സാർ.... അവൻ സീറ്റിൽ ഇരിക്കാൻ തുടങ്ങുമ്പോൾ അവൾ വിളിച്ചു.


എന്താ....ഗൗരവം നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.


മീറ്റിംഗ് എത്ര മണിക്ക് ആണെന്ന് സാർ പറഞ്ഞില്ല മീറ്റിംഗ് ഹാളിൽ ഫയൽസ് എടുത്തു വയ്ക്കാൻ ആണ്..... തികച്ചും ഒരു ബോസ്സിനോട് എന്ന പോലെ തന്നെ അവൾ ചോദിച്ചു.



മീറ്റിംഗ് 9:30ക്ക് ആണ് ആ സമയം അവിടെ ഉണ്ടാകണം ഫയലും നീയും....



Ok സാർ..... അവൾ കൂടുതൽ സംസാരിക്കാതെ അവളുടെ സീറ്റിലേക്ക് ഇരുന്നു.


അപ്പോഴാണ് നേത്രയുടെ ഫോണിലേക്ക് ചറപറ മെസ്സേജ് വന്ന ടോൺ കേട്ടത് അവളും പെട്ടന്ന് ഫോൺ എടുത്തു നോക്കി. അതിലെ ഫോട്ടോസ് കണ്ടു അവളുടെ കണ്ണുകൾ വിടർന്നു. അപ്പോഴേക്കും അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു അവൾ കാൾ എടുത്തു.



അപ്പുയേട്ടാഎപ്പോഴാ ഇത് വന്നേ....


കുറച്ചു മുന്നേ കിട്ടിയതേ ഉള്ളു അതാ ഞാൻ ഫോട്ടോ എടുത്തു അയച്ചത്....


ഞാൻ വന്നിട്ട് അവരെ വിളിച്ചു പറയാം അപ്പുവേട്ട.....


മോളെ.....


വേണ്ട ബാക്കി ഒക്കെ ഞാൻ വന്നിട്ട് ഒരു മീറ്റിംഗ് ഉണ്ട് അപ്പൊ സാറിന്റെ കൂടെ പോണം.


ശരി മോളെ സൂക്ഷിക്കണം...അത്രയും പറഞ്ഞു കാൾ കട്ട്‌ ആക്കി.

അല്ലു അവളെ നോക്കി ഇരിപ്പുണ്ട് അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്താ എന്ന് അറിയാൻ ഒരു ആഗ്രഹം.



ആരാ വിളിച്ചത്....അവൻ പോലും അറിയാതെ അവന്റെ വായിൽ നിന്ന് ചോദ്യം വന്നു. നേത്ര അവനെ സൂക്ഷിച്ചു നോക്കി.



അത് സാർ അറിയേണ്ട ആവശ്യം ഇല്ല എന്റെ പേർസണൽ കാര്യം ആണ്.....അവൾ ദേഷ്യത്തിൽ പറഞ്ഞു അത് കേൾക്കെ അവനും ദേഷ്യം വന്നു.



നിന്റെ പേർസണൽ കാര്യം ഒക്കെ ഈ ഓഫീസിന് പുറത്ത്.ഇവിടെ അല്ല.



ഞാൻ അതിന് സാർ ഇത്രക്ക് ദേഷ്യപെടാൻ ആയി ഒന്നും പറഞ്ഞില്ല പിന്നെ ഞാൻ ഫോൺ ചെയ്യുന്നത് ആണ് പ്രശ്നം എങ്കിൽ സോറി സാർ......അവൾ കൂടുതൽ ഒന്നും സംസാരിച്ചില്ല.കുറച്ചു കഴിഞ്ഞു അവൾ മീറ്റിംഗ് ഹാളിലേക്ക് പോയി. അപ്പോഴും അവന്റെ മനസ്സിൽ ആരാ വിളിച്ചത് എന്ന് ആയിരുന്നു ചിന്ത.


💫💫💫💫💫💫💫💫💫💫💫💫💫💫💫


അഗ്നി ഓഫീസിൽ പോകുവാണ് കൂടെ അമിയും ഉണ്ട് അവൾ ഇടക്ക് ഇടക്ക് അവനെ നോക്കുന്നുണ്ട്.



നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കെടി ഇരുന്നു ഇങ്ങനെ കള്ളന്മാരെ പോലെ ഇടക്ക് ഇടക്ക് നോക്കാതെ കുള്ളത്തി......അവൾ അവനെ വായും തുറന്നു നോക്കി ഡ്രൈവിംഗ് ആണ് പിന്നെ എങ്ങനെ....


വാ അടച്ചു വയ്ക്ക് കുള്ളത്തി....


ദേ അപ്പുവേട്ട എനിക്ക് ദേഷ്യം വരുന്നുണ്ട് ഒരു കുള്ളത്തി അങ്ങേരുടെ....



ശരി മാഡം എന്താ എന്നോട് ചോദിക്കാൻ ഉള്ളത് അതോ എന്റെ സൗന്ദര്യം ആസ്വദിച്ചത് ആണോ....അവൻ അവളെ കളിയാക്കി ചോദിച്ചു.അവൾ അവനെ ദേഷ്യത്തിൽ നോക്കി പല്ല് കടിച്ചു പിന്നെ ചോദിച്ചു.



എന്താ ആ ലെറ്ററിൽ എന്തിനാ നേത്രച്ചിക്ക് ഫോട്ടോ എടുത്തു അയച്ചത്. എന്തെങ്കിലും അത്യാവശ്യം ഉള്ളത് ആണോ അതിൽ...അവൻ ചിരിച്ചു.



അതൊക്കെ അവൾ വീട്ടിൽ വരുമ്പോൾ പറയും അത് വരെ എന്റെ കുട്ടി ഇരുന്നു ആലോചിക്ക്....അവൻ കുറുമ്പോടെ പറഞ്ഞതും അവളുടെ മുഖം വീർത്തു.


കാട്ടുമാക്കാൻ....



പോടീ കുള്ളത്തി....


പെട്ടന്ന് ആണ് അഗ്നിയുടെ കാറിന് മുന്നിൽ മറ്റൊരു വണ്ടി ക്രോസ്സ് ചെയ്തു വന്നു നിന്നു പെട്ടന്ന് ആയത് കൊണ്ട് അവൻ ഒന്ന് പതറി പെട്ടന്ന് സഡൻ ബ്രേക്ക്‌ പിടിച്ചതും ആമി ഒന്ന് മുന്നിലേക്ക് ആഞ്ഞു അവളുടെ നെറ്റി മുട്ടി.അവൻ അവളുടെ നെറ്റി തിരുമി കൊടുത്തു.


Are you ok.. 



കുഴപ്പമില്ല.... അവൻ അവളുടെ കവിളിൽ തട്ടി മുന്നോട്ട് നോക്കി കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ആമിയും അഗ്നിയും പരസ്പരം നോക്കി.



കാറിൽ നിന്ന് ഇറങ്ങരുത്....അത്രയും പറഞ്ഞു അവൻ സീറ്റ് ബെൽറ്റ്‌ ഇളക്കി പുറത്തേക്ക് ഇറങ്ങി. ഒരു ഒറ്റപ്പെട്ട പ്രദേശം ആയത് കൊണ്ട് തന്നെ അതികം തിരക്കോ ആളോ ഇല്ല.ആമി ചെറിയ പേടിയോടെ ചുറ്റും നോക്കി.



എന്താ ദേവാനന്ദ ഈ ഗുണ്ടകളെ കൂട്ടി ഒരു വഴി തടയൽ.....അഗ്നിയുടെ വാക്കുകളിൽ പുച്ഛം ഉണ്ടായിരുന്നു.


വഴി തടഞ്ഞത് ഒരു കാര്യം പറയാനാ. ഇവരെ ഞാൻ വെറുതെ കൊണ്ട് നടക്കുന്നത് അല്ല വെട്ടാനും കൊല്ലാനും മടിയില്ലാത്തവമ്മാര.....



ഇതൊക്കെ എന്നോട് പറയാൻ ആണോ ഇപ്പൊ ഈ തടയൽ.....



ഒരു വാണിങ് തരാൻ നിന്റെ പെങ്ങളെ ഇനി എന്റെ മോന്റെ ജീവിതത്തിലേക്ക് തള്ളി വിടരുത് കണക്കുകൾ ഒക്കെ ഇന്നലത്തോടെ ഏകദേശം കഴിഞ്ഞു. ഇനിയും കണക്ക് തീർക്കണം എന്ന് തോന്നിയാൽ നിന്റെ പെങ്ങൾ പിന്നെ ജീവനോടെ ഈ ഭൂമിയിൽ കാണില്ല......അഗ്നിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.



ഡാ പന്ന &%₹#@&*മോനെ നിന്റെ മോനെ പോലെ ആണും പെണ്ണും കെട്ട ഒരുത്തന്റെ കൂടെ ഇനി എന്റെ പെങ്ങൾ വരില്ല. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന് അവനെ പോലെ ഒരുത്തൻ അച്ഛൻ ആയി വേണ്ട എന്ന് ഉറപ്പിച്ചു. പിന്നെ കണക്ക് തീർക്കൽ അത് തുടങ്ങുന്നേ ഉള്ളു ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ നിനക്ക് ഉള്ള ആദ്യത്തെ കണക്ക് ഞാൻ തീർക്കും നോക്കി ഇരുന്നോ നീ...........അവന്റെ ഷർട്ടിനു കുത്തിപിടിച്ചു പറഞ്ഞു.



ഞാൻ ഇപ്പൊ പോകുവാ പക്ഷേ നീ സൂക്ഷിച്ചോ.....അഗ്നിയെ നോക്കി പകയെരിയുന്ന കണ്ണുകളോടെ പറഞ്ഞു.



സൂക്ഷിക്കേണ്ടത് ആരാ എന്ന് നമുക്ക് കാണാം സാർ ഇപ്പൊ പോയാട്ടെ....അഗ്നി പുച്ഛത്തിൽ പറഞ്ഞു.


രണ്ടുപേരും പരസ്പരം നോക്കി വെട്ടിതിരിഞ്ഞു പോയി.....

                                           തുടരും.......

To Top