വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം പാർട്ട്‌ 52 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


അല്ലു മുറിയിൽ കയറി വാതിൽ വലിച്ചടച്ചു..ബെഡിൽ വന്നു കിടന്നു കണ്ണടച്ചു.അവന്റെ മനസ്സിൽ ആ നിമിഷം നേത്ര മാത്രം ആയിരുന്നു അവൾ പറഞ്ഞ വാക്കുകൾ അവൾ തന്നെ വിളിച്ചത് അവന് ഓർമ്മ ഉണ്ട് പക്ഷേ ഒരിക്കൽ പോലും അന്ന് താൻ കാൾ എടുത്തു നോക്കിയില്ല പിന്നെ എങ്ങനെ. ഇനി അവളും അഗ്നിയും പറഞ്ഞ പോലെ എന്റെ അച്ഛൻ..... ഇല്ല ഒരിക്കലും അച്ഛൻ സ്വന്തം മകന്റെ ജീവിതം തകർക്കാൻ നോക്കില്ല..... പെട്ടന്ന് അവന് അവൾ പറഞ്ഞ ഫയൽ ഓർമ്മ വന്നു അല്ലു വേഗം എണീറ്റ് ആ ഫയൽ നോക്കി എടുത്തു.



ഡോക്ടർനെ ആദ്യമായി കൺസൽട്ട് ചെയ്തതിന്റെ തെളിവുകൾ ആയിരുന്നു ആ ഫയലിൽ ഉണ്ടായിരുന്നത്. അല്ലു വീണ്ടും തലക്ക് അടി കിട്ടിയ പോലെ ആയി നേത്ര പറഞ്ഞ വാക്കുകൾ ഉള്ളിൽ ഇരുന്നു കുത്തി നോവിക്കുന്ന പോലെ എന്തൊക്കെയൊ താൻ അറിയാതെ സംഭവിക്കുന്നുണ്ട് ഒന്നും മനസ്സിലാകുന്നില്ല. വക്കീൽ നോട്ടീസ് അയച്ചത് അവൾ അല്ല എന്ന് പറയുന്നു അങ്ങനെ എങ്കിൽ പിന്നെ ആര്.... അവൻ അതിലെ വക്കീലിന്റെ പേര് അഡ്രെസ്സ് ഒക്കെ നോക്കി.



എന്തൊക്കെയൊ ചതി നടക്കുന്നുണ്ട് ഒരിക്കലും എന്റെ അച്ഛൻ ആകില്ല ഈ കഥയിലെ വില്ലൻ അഗ്നി.... അഗ്നിദേവ് അവൻ ആയിരിക്കും........അല്ലുന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.


കൈയിൽ ഇരുന്ന താലിയിലേക്ക് നോക്കി. ഒരിക്കൽ ഇഷ്ടമില്ലാതെ കെട്ടിയത് ആണ് ഈ കൈ കൊണ്ട് അതെ കൈ കൊണ്ട് തന്നെ പൊട്ടിച്ചു. അച്ഛനെ പറഞ്ഞപ്പോൾ തോന്നിയ വാശി ദേഷ്യം ഒക്കെ കൂടെ കൊണ്ട് എത്തിച്ചത് ആണ് ഈ അവസ്ഥയിൽ.



ഇല്ല എല്ലാത്തിനും ഒരു അവസാനം വേണം നാളെ മുതൽ എന്റെ തിരച്ചിൽ തുടങ്ങുക ആണ് ആരാണ് എന്നെ കരുവാക്കി കളിക്കുന്ന ആ വേട്ടക്കാരൻ എന്ന്.... (നോക്കി ഇരുന്നോ സ്വന്തം അപ്പനെ തന്നെ ആണ് ലവനു ഇപ്പോഴും വിശ്വാസം )


💫💫💫💫💫💫💫💫💫💫💫💫💫💫💫


സായു മുറിയിൽ എന്തൊക്കെയൊ ആലോചിച്ചു ഇരിപ്പാണ് കുറച്ചു മുന്നേ നടന്നത് ഒക്കെ ഒരു സിനിമ കഥപോലെ ആണ് അവളുടെ മനസ്സിൽ തെളിഞ്ഞത്. ഇനി ഒരിക്കലും അഗ്നിദേവ് സായുജ്യക്ക് 

സ്വന്തമാകില്ല സ്വന്തം സഹോദരിയുടെ താലിപൊട്ടിച്ച ഒരുത്തന്റെ കുടുംബത്തിൽ നിന്ന് ഒരു പെണ്ണിനെ അഗ്നിദേവ് ഏറ്റെടുക്കില്ല അഥവാ എടുത്തൽ തന്നെ അത് ഒരിക്കലും പൂർണമനസ്സോടെ ആകില്ല പക അതിന് ഉള്ള ആയുധം അത് മാത്രം ആയിരിക്കും പിന്നെ എന്റെ ജീവിതം. ശെരിക്കും ഞാൻ പ്രണയിച്ചത് തന്നെ ആയിരുന്നോ അതോ അന്ന് തെറ്റിദ്ധരിച്ചതിന്റെ പേരിൽ ഉള്ള സഹതാപം ആണോ........ സായു ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് സച്ചു കയറി വന്നത്.



സച്ചു സായു ഒക്കെ സംസാരിക്കുന്നത് തന്നെ വിരളമാണ് കാരണം നേത്ര ഉണ്ടായിരുന്നപ്പോൾ എപ്പോഴും എല്ലാവരും ഒരുമിച്ച് എന്തെങ്കിലും ഒക്കെ സംസാരിക്കാൻ ഉണ്ടാകും അവൾ പോയതോടെ ആ പതിവ് ഒക്കെ മാറി.

ശെരിക്കും ഈ വീട് ഇപ്പൊ ഒരു സ്മാശാനം പോലെ ആണ് ആരും പരസ്പരം അതികം സംസാരിക്കാറില്ല ഒരുമിച്ച് പത്തുമിനിറ്റ് ഇരിക്കാറില്ല എല്ലാവരും അവരുടെ ലോകത്ത് ആണ്.



എന്താ സച്ചു വന്നിട്ട് മിണ്ടാതെ ഇരിക്കുന്നു.......അവൻ അവളുടെ അടുത്ത് പോയിരുന്നു പിന്നെ ഒന്ന് ചിരിച്ചു.


ഇനി ഏട്ടത്തി ഇങ്ങോട്ട് വരില്ലയിരിക്കും അല്ലെ.....


ഇല്ല.... ഇനി നേത്ര ഈ പടി ചവിട്ടില്ല അവളുടെ മാനവും അഭിമാനവും ഒക്കെ ചോദ്യം ചെയ്തു ഇവിടെ അല്ലുവേട്ടൻ. നേത്രയേ പോലെ ഒരു പെൺകുട്ടി ഇനി ഇങ്ങോട്ട് വരും എന്ന് എനിക്ക് തോന്നുന്നില്ല അത് ഇനി ആര് പോയി വിളിച്ചാലും......


അപ്പൊ നമുക്ക് ആ കുഞ്ഞാവയെ കാണാൻ പറ്റൂല അല്ലെ.......


സായു അതിന് ഒന്ന് ചിരിച്ചു.


അതിന് ആ കുഞ്ഞാവ നമ്മുടെ അല്ലു ഏട്ടന്റെ ആണോ എന്ന് വരെ സംശയം പറഞ്ഞത് അല്ലെ അപ്പൊ പിന്നെ എങ്ങനെ നമ്മൾ കാണും......സച്ചു ഒന്നും മിണ്ടിയില്ല ഇവിടെ തെറ്റ്‌ മുഴുവൻ അല്ലുന്റെ ഭാഗത്ത് ആണെന്ന് അവന് അറിയാം ആയിരുന്നു.



സായു..... അവന്റെ വിളികേട്ട് അവൾ അവനെ സംശയത്തിൽ നോക്കി.



നമ്മൾ വിചാരിച്ചൽ ചിലപ്പോൾ ഈ പ്രശ്നം തീർക്കാൻ പറ്റിയാലോ...സായു സംശയത്തിൽ അവനെ നോക്കി.


എങ്ങനെ നമ്മൾ ഈ പ്രശ്നം തീർക്കും ശെരിക്കും അവർക്ക് ഇടയിൽ ഉണ്ടായ പ്രശ്നം നമുക്ക് അറിയാവുന്ന പോലെ അമ്മാവന്റെ പേരിൽ അന്ന് ഉണ്ടായത് ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് നമുക്ക് അറിയില്ല പിന്നെ എങ്ങനെ......



നമുക്ക് ഏട്ടത്തിയെ കണ്ടു സംസാരിക്കാം അവരുടെ ഇടയിൽ ഉള്ള പ്രശ്നം എന്താ എന്ന് അറിയാം അതുകഴിഞ്ഞു നമുക്ക് അതിന് ഒരു പരിഹാരം കണ്ടു പിടിക്കാം......



എനിക്ക് തോന്നുന്നില്ല സച്ചു ഈ പ്രശ്നം ഒക്കെ നമ്മുടെ കൈയിൽ നിൽക്കും എന്ന്. എന്തായാലും നമുക്ക് ഏട്ടത്തിയെ കാണാം......


അങ്ങനെ അവർ നേത്രയേ കണ്ടു സംസാരിക്കാൻ തന്നെ തീരുമാനിച്ചു.......



💫💫💫💫💫💫💫💫💫💫💫💫💫💫💫

നേത്രയും അഗ്നിയും വീട്ടിൽ എത്തുമ്പോൾ എല്ലാവരും അവരെ നോക്കി ഇരിപ്പുണ്ട് അമ്മ അവരുടെ വണ്ടിയുടെ ഒച്ച കേട്ടപ്പോൾ തന്നെ മുറ്റത്തു ഇറങ്ങി വന്നു.



കാറിൽ നിന്ന് ആദ്യം നേത്ര തന്നെ ഇറങ്ങി അവളുടെ പുറകെ അഗ്നിയും.



എന്താ മോളെ എന്ത് പറ്റി മുഖം വല്ലാതെ.....അവളുടെ ആകെ ചുവന്ന മുഖവും കരഞ്ഞു കലങ്ങിയ കണ്ണും കണ്ടു അമ്മക്ക് പേടി തോന്നി.



ഒന്നുല്ല അമ്മ എനിക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്ക്ക് നല്ല വിശപ്പ് ഉണ്ട്...അഗ്നിയും മറ്റുള്ളവരും അവളെ നോക്കി അപ്പോഴേക്കും അവൾ കയറി പോയി.


മോനെ എന്താ ഉണ്ടായത്....


അമ്മ അവൾക്ക് കഴിക്കാൻ എടുത്തു കൊടുക്ക് അവളോട് ഒന്നും ചോദിക്കണ്ട ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വന്നു പറയാം എല്ലാം.......


അവൻ അത്രയും പറഞ്ഞു കയറി പോയി അപ്പോഴേക്കും നേത്ര കഴിക്കാൻ ഇരുന്നു അമ്മ അവൾ പറഞ്ഞത് ഒക്കെ എടുത്തു കൊടുത്തു. സാധാരണ കഴിക്കുന്നതിൽ കൂടുതൽ അവൾ കഴിച്ചു അത് ആരും പറയാതെ തന്നെ അവളുടെഇഷ്ടത്തിന്. എല്ലാവരും ചെറിയ ടെൻഷനോടെ തന്നെ അവളെ നോക്കി ആമി അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു അപ്പോഴേക്കും അവൾ കഴിച്ചു എണീറ്റ് പോയി........



നേത്ര നേരെ അവളുടെ മുറിയിലേക്ക് ആണ് പോയത്. അവൾ പോയി കഴിഞ്ഞപ്പോൾ തന്നെ അഗ്നി താഴെ വന്നു അവൻ എല്ലാവരോടും അവിടെ ഉണ്ടായത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.


എല്ലാവർക്കും അല്ലുനോട് വല്ലാത്ത ദേഷ്യം തോന്നി.



ഇനി എന്തായാലും നമ്മുടെ കുട്ടിയെ അവന്റെ അടുത്തേക്ക് വിടണ്ട. അവന്റെ തനി സ്വഭാവം അറിഞ്ഞല്ലോ മോൾക്ക് അവനെ വേണ്ട എങ്കിൽ നമുക്ക് നിയമപരമായി തന്നെ മുന്നോട്ട് പോകാം.....അമ്മാവൻ പറഞ്ഞു.എല്ലാവരും അത് ശരി എന്നപോലെ തലയനക്കി.


ആമി കഴിച്ചു കഴിഞ്ഞു നേത്രയുടെ അടുത്തേക്ക് പോയി അവൾ കിടക്കുവായിരുന്നു ആമി കതക് അടച്ചു അവളുടെ അടുത്ത് പോയി കിടന്നു.



നേത്രച്ചി.....



മ്മ്മ്.....



ഒന്ന് പൊട്ടികരഞ്ഞൂടെ....നേത്ര അവളെ തിരിഞ്ഞു നോക്കി.



ഇല്ല ആമി ഇനി നിന്റെ ഈ നേത്രച്ചി അലോക്ദേവാനന്ദിന്റെ പേരിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കില്ല. പഴയ നേത്രയെ ഇന്ന് ഞാൻ ആ പടിക്കൽ ഉപേക്ഷിച്ചു ആണ് എന്റെ ഏട്ടനൊപ്പം വന്നത്. ഇത് എന്റെ പുതുജന്മം ആണ് ഇനി ആണ് നേത്ര ജീവിച്ചു തുടങ്ങുന്നത് എന്റെ കുഞ്ഞിന് വേണ്ടി......ഇതുവരെ കണ്ട നേത്രയോ അങ്ങനെ ഉള്ള വാക്കുകളോ ആയിരുന്നില്ലഅപ്പോൾ ആമി കേട്ടത്. ആമി കൂടുതൽ ഒന്നും സംസാരിച്ചില്ല പിന്നെ അവരുടെ സംസാരം കുഞ്ഞിനെ ചുറ്റിപറ്റി ആയിരുന്നു. നേത്രയേ നോക്കി മുറിയിൽ വന്ന അഗ്നി അവൾ പറഞ്ഞത് ഒക്കെ കേട്ടു. അവനും അവന്റെ അനിയത്തിക്ക് ഒപ്പം എന്തിനും കൂടെ നിൽക്കാൻ മനസ്സ് കൊണ്ട് തയ്യാർ ആയിരുന്നു.............  

                                         തുടരും..........

Read Next Part Click Here

To Top