വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം പാർട്ട്‌ 51 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


കണിമംഗലം തറവാട് മുറ്റത്തു തൃസന്ധ്യ സമയത്തു മുറ്റത്തു കാർ വന്ന ശബ്ദം കേട്ട് എല്ലാവരും പുറത്ത് ഇറങ്ങി.


അല്ലുവും ഉണ്ടായിരുന്നു കാറിൽ നിന്ന് അഗ്നി മാത്രം ആണ് ഇറങ്ങിയത് അവനെ കണ്ടപ്പോൾ തന്നെ അല്ലുന്റെ മുഖം കടുത്തു.



എന്താ അഗ്നിദേവിന് ഈ വീട്ടിൽ കാര്യം...അല്ലു പുച്ഛത്തിൽ ചോദിച്ചു കൊണ്ട് പുറത്ത് ഇറങ്ങി.


ഞാൻ ഈ വീട്ടിൽ സ്ഥിരതാമസത്തിനു വന്നത് അല്ല നിന്നേ കാണാൻ വേണ്ടി തന്നെ വന്നത് ആണ് ഈ ഒരിക്കലും മുറ്റത്തു കാല് കുത്തരുത് എന്ന് മനസ്സ് കൊണ്ട് ആഗ്രഹം ഉണ്ടായിരുന്നു പിന്നെ എന്റെ അനിയത്തിക്ക് വേണ്ടി മാത്രം ആണ് ഇപ്പൊ വന്നത്.....അഗ്നി ദേഷ്യം മാക്സിമം കടിച്ചു പിടിച്ചു പറഞ്ഞു.



ഓഹോ അവൾ അനിയത്തി തന്നെ ആണോ......അല്ലു പുച്ഛത്തിൽ ചോദിച്ചു.


അലോക്..... അത് ഒരു അലറൽ ആയിരുന്നു.


അലറണ്ട നീ വന്ന കാര്യം പറഞ്ഞു പോകാൻ നോക്കെടാ....പുച്ഛവും ദേഷ്യവും ഉണ്ടായിരുന്നു.

അഗ്നി അവനെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് നോട്ടീസ് എടുത്തു അവന് നേരെ നീട്ടി.



എന്താ നിന്റെ ഉദ്ദേശം.... ഒരു പെണ്ണിനെ കെട്ടി വയറ്റിൽ ഒരു കൊച്ചിനെയും കൊടുത്തു ഉപേക്ഷിച്ചു പോകാൻ ആണെങ്കിൽ അലോക് ദേവാനന്ദ് വിവരം അറിയും....... അല്ലു ഞെട്ടി തരിച്ചു നിൽക്കുവായിരുന്നു അവൻ അറിഞ്ഞില്ല ഇങ്ങനെ ഒരു നോട്ടീസ് കാര്യം. അവൻ അവന്റെ അച്ഛനെ നോക്കി അയാൾ ഒന്നും അറിയാത്ത പോലെ നിൽക്കുവാണ്.



എന്താ ഡാ നിന്റെ നാവ് ഇറങ്ങി പോയോ നീ തന്നെ അയച്ചത് ആണോ ഇത് അതോ ചതിയും വഞ്ചനയും മാത്രം മുതൽ ആയിട്ടുള്ള നിന്റെ അച്ഛൻ ആണോ....... അഗ്നി പുച്ഛത്തിൽ ചോദിച്ചു.


അല്ലു ദേഷ്യത്തിൽ അഗ്നിയെ നോക്കി.



അതെ ഞാൻ തന്നെ ആണ് അയച്ചത്.... അവൾ എനിക്കും അയച്ചിട്ടുണ്ടല്ലോ അത് എന്തിനാ എന്റെ കൂടെ കിടന്നു മടുത്തത് കൊണ്ട് ആണോ.അതോ പുതിയ ആരെങ്കിലും..അല്ലു വല്ലാത്ത പുച്ഛത്തിൽ പറഞ്ഞു. കാറിനുള്ളിൽ ഇരുന്ന നേത്രക്ക് അവളോട് തന്നെ സ്വയം പുച്ഛം തോന്നി ആ നിമിഷം.



നിന്റെ വീട്ടിൽ ഇരിക്കുന്നവർ ഒക്കെ അങ്ങനെ ആണോ...... കെട്ടിയ ഭർത്താവിനെ മടുക്കോ അങ്ങനെ എങ്കിൽ അവർ ഒക്കെ വേറെ തേടി പോകോ ഇതുപോലെ വക്കീൽ നോട്ടീസ് അയച്ചു.........അഗ്നിയും തിരിച്ചു അവന്റെ വായിൽ വന്നത് പറഞ്ഞു.



വീട്ടിൽ കേറി വന്നു വായിൽ തോന്നിയ ഓരോന്ന് പറഞ്ഞ അഗ്നിദേവ് വന്നത് പോലെ തിരിച്ചു പോകില്ല......അല്ലു ദേഷ്യത്തിൽ പറഞ്ഞു.



അഗ്നിദേവ് വന്നത് പോലെ തന്ന പോകും.... അല്ല നിനക്ക് നിന്റെ വീട്ടിൽ ഉള്ളവരെ പറഞ്ഞപ്പോൾ പൊള്ളിയോ നീ എന്തൊക്കെയ ഡാ എന്റെ പെങ്ങളെ കുറിച്ച് പറയുന്നത് നിന്റെ കുഞ്ഞിനെ വയറ്റിൽ ഇട്ട് നിന്നെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവൾ അല്ലെ ഡാ അവൾ.... നീ അവളെ സ്നേഹിച്ചിട്ടുണ്ടോ ഡാ അല്ലെങ്കിൽ അവളുടെ സ്നേഹം നീ മനസ്സിലാക്കിയിട്ടുണ്ടോ.......അഗ്നിയുടെ സ്വരത്തിൽ ദേഷ്യവും പുച്ഛവും സങ്കടവും ഉണ്ടായിരുന്നു.അല്ലു ഒന്ന് ചിരിച്ചു.





സ്നേഹം..... അതൊക്കെ എനിക്ക് അറിയാം പിന്നെ ഞാൻ അവളെ നല്ലത് പോലെ കുറച്ചു നാൾ സ്നേഹിച്ചത് ആണ് അത് അവൾക്ക് മടുത്തു എന്ന് തോന്നുന്നു അതുകൊണ്ട് ആണ് എന്ന് തോന്നുന്നു അവൾ എനിക്ക് ഇതുപോലെ ഒരു നോട്ടീസ് അയച്ചത്. പിന്നെ അഗ്നിദേവ് പറഞ്ഞ കുഞ്ഞ് സത്യം പറഞ്ഞ എനിക്ക് ഇപ്പൊ നല്ല സംശയം ഉണ്ട് അത് എന്റെ കുഞ്ഞ് തന്നെ ആണോന്ന് കാരണം എന്റെ ഭാര്യ ഇവിടെ താമസിച്ചപ്പോൾ ഗർഭം ഉള്ളത് ആയി ഞാൻ അറിഞ്ഞില്ല അപ്പൊ പിന്നെ ആ ഗർഭം ഇനി...........



💥ഠപ്പേ...... അല്ലു പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ മുഖം അടച്ചു ഒരു അടി വീണിരുന്നു..... അല്ലു ദേഷ്യത്തോടെ മുഖം ഉയർത്തി നോക്കിയതും കണ്ടത് ദേഷ്യം കൊണ്ട് അടി മുടി വിറച്ചു നിൽക്കുന്ന നേത്രയേ ആയിരുന്നു. ഒരു നിമിഷം അവനും ഞെട്ടി പോയി കാരണം അവൾ ഇല്ല എന്ന ധൈര്യത്തിൽ അഗ്നിയെ തോൽപ്പിക്കാൻ ആയിരുന്നു വാക്കുകൾ കൊണ്ട് അവനെ തളർത്താൻ നോക്കിയത്.....ദേവാനന്ദ് അപ്പോഴേക്കും ഓടി വന്നു നേത്രക്ക് നേരെ തിരിഞ്ഞു.



ഡീീ നിന്റെ എന്റെ മോനെ തല്ലി അല്ലെ നിന്നേ......അവളെ അടിക്കാൻ കൈ ഓങ്ങിയതും അഗ്നി ആ കൈയിൽ പിടിച്ചു.



അവർ ഭാര്യയും ഭർത്താവും ആണ് ഇപ്പോഴും അതുകൊണ്ട് അവർ പറഞ്ഞു തീർക്കട്ടെ......അയാളുടെ കൈ പിടിച്ചു താഴ്ത്തി അപ്പോഴും നേത്ര അല്ലുനെ തന്നെ നോക്കി നിൽക്കുവായിരുന്നു. അവൻ അടികിട്ടിയ കവിളിൽ തലോടിയിട്ട് അവളെ നോക്കി.....





നിങ്ങളെ സ്നേഹിച്ച എന്നോട് തന്നെ എനിക്ക് ഇപ്പൊ വെറുപ്പ് തോന്നുവാ നിങ്ങൾ ഒരു മനുഷ്യൻ ആണോ..... നിങ്ങൾക്ക് സ്നേഹം പ്രണയം എന്നൊക്കെ പറഞ്ഞ എന്താ എന്ന് അറിയോ..... നിങ്ങൾ എന്താ എന്നെ കുറിച്ച് വിചാരിച്ചത്..........അവൾ ഒന്ന് നിർത്തി അല്ലു ഒന്നും മിണ്ടാതെ നിൽക്കുവാണ്.



പിന്നെ നിങ്ങൾ പറഞ്ഞില്ലേ നിങ്ങൾക്ക് സംശയം ഉണ്ടെന്ന്. സ്വന്തം പിതൃത്വം ആണ് ഈ നിമിഷം നിങ്ങൾ കളഞ്ഞത് ഒരു പെണ്ണിനും എന്നെ പോലെ ഒരു വിധി ഉണ്ടാകരുത് എന്ന് ആണ് എന്റെ പ്രാർത്ഥന. പിന്നെ ഞാൻ ഇവിടെ വച്ചു നിങ്ങടെ കുഞ്ഞിനെ ഗർഭംധരിച്ചത് ആ കാര്യം നേരിട്ട് പറയാൻ കുറെ ശ്രമിച്ചു പക്ഷേ ഒരു നിമിഷം നിങ്ങൾ എന്നെ കേൾക്കാൻ തയ്യാർ ആയോ..... അത് എങ്ങനെ അച്ഛൻ കീ കൊടുക്കുന്ന പാവ ആയിരുന്നു അന്ന് നിങ്ങൾ ഇന്നും അത് തന്ന നിങ്ങടെ അച്ഛന്റെ ഒരു കൊലപാതകശ്രമനാടകം നടന്നപ്പോൾ ഞാൻ ഗർഭിണി തന്നെ ആയിരുന്നു. നിങ്ങളോട് ഞാൻ ഇവിടുന്ന് എന്റെ അമ്മയെ കാണാൻ പോയ ദിവസം വൈകുന്നേരം വിളിച്ചു ഞാൻ പറഞ്ഞത് അല്ലെ ഞാൻ ഗർഭിണി ആണെന്ന് അന്ന് ഫോൺ എടുത്തു ഒന്നും മിണ്ടാതെ കേട്ട് നിന്നപ്പോൾ ഞാൻ കരുതി പിണക്കം ആയിരിക്കും എന്ന്. അത് എന്തിന് ആയിരുന്നു............അല്ലു ഒന്നും മനസ്സിലാകാതെ നിൽക്കുവാണ്.



പിന്നെ ഈ വക്കീൽ നോട്ടീസ് ഇത് ഞാൻ അയച്ചത് അല്ല നിങ്ങൾക്ക്. ഇത് നിങ്ങൾ എനിക്ക് ആയത് ആണോ അല്ലെ എന്ന് എനിക്ക് അറിയില്ല എന്ത് ആയാലും ശരി അത് ഇപ്പൊ നന്നായി. നിങ്ങടെ വൃത്തികെട്ട മനസ്സിൽ എന്നെ കുറിച്ച് ഉള്ളത് ഒക്കെ അറിയാൻ കഴിഞ്ഞു. പിന്നെ ഇനി അവസാനം ആയി ഒരു കാര്യം ഞാൻ പറയാം ഇനി നിങ്ങൾ എന്റെ മേലെയൊ കുഞ്ഞിന്റെ മേലെയോ അവകാശം പറഞ്ഞു വന്നാൽ...... അവൾ അവന് നേരെ ദേഷ്യത്തിൽ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.


പിന്നെ നിങ്ങൾ ഒരിക്കലും നന്നാവില്ല ഒരിക്കൽ പോലും നിങ്ങൾ എന്നെ സ്നേഹിച്ചിട്ടില്ല അഭിനയം ആയിരുന്നു എല്ലാം അത് എനിക്ക് മനസ്സിലായി. പിന്നെ നിങ്ങൾ ഈ അച്ഛന്റെ വാക്കുകൾ കേട്ട് കാട്ടി കൂട്ടുന്നത് വിശ്വസിക്കുന്നതും എല്ലാം തെറ്റ്‌ ആണെന്ന് അതികം വൈകാതെ നിങ്ങൾ മനസ്സിലാക്കും അപ്പോഴേക്കും ജീവിതം എല്ലാം നിങ്ങടെ കൈ വിട്ടു പോകും നോക്കിക്കൊ അന്ന് നിങ്ങൾ എന്നോട് പറഞ്ഞതും ചെയ്തതും ഒക്കെ ഓർത്തു ദുഖിക്കും...... ഞാൻ വീണ്ടും പറയുവാ ഇനി നേത്രാഗ്നിയുടെ ജീവിതത്തിൽ അലോക് ദേവാനന്ദ് എന്ന ഒരാൾ ഇല്ല കഴിഞ്ഞത് എല്ലാം ഒരു ദുസ്വപ്നം പോലെ മറക്കുവ........നേത്ര അത്രയും പറഞ്ഞു ദേവാനന്ദിന്റെ അടുത്തേക്ക് പോയി.



തന്നെ പോലെ ഒരു മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകാതെ ഇരിക്കട്ടെ സ്വന്തം സ്വർത്ഥതക്ക് വേണ്ടി മക്കളുടെയും മരുമക്കളുടെയും ജീവിതം നശിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ഒരു വൃത്തികെട്ട മനുഷ്യൻ. ഈ വകീൽ നോട്ടീസ് ഒക്കെ അയച്ചത് നിങ്ങൾ തന്നെ ആയിരിക്കും അത് അറിയാതെ ആ നിൽക്കുന്ന കീ കൊടുത്ത ചലിക്കുന്ന പാവ പോലത്തെ മനുഷ്യൻ എല്ലാം വിശ്വസിച്ചു പ്രവർത്തിക്കും.... പിന്നെ നിങ്ങൾ ചെയ്തത് എന്തായാലും നല്ല കാര്യം തന്നെ ആണ്. നിങ്ങടെ മോന്റെ സ്വഭാവം മനസ്സിലായി സ്ത്രീകളെ മനസിലാക്കാത്ത സ്ത്രീകൾക്ക് വില നൽകാത്ത ഒരു വൃത്തികെട്ട നിർഗ്രിഷ്ട ജീവി ആണ് തന്റെ മോൻ.....നേത്ര എല്ലാവരെയും നോക്കി തിരിച്ചു അഗ്നിയുടെ അടുത്തേക്ക് നടന്നു....പെട്ടന്ന് പുറകിൽ നിന്ന് ഒരു കയ്യടി ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.



എന്റെ ഭാര്യ അവിടെ ഒന്ന് നിന്നേ..അല്ലു നടന്നു അവളുടെ അടുത്തേക്ക് പോയി.



എന്റെ ഭാര്യ ഇത്ര ഒക്കെ ഡയലോഗ് അടിച്ചു അങ്ങ് പോയാലോ. നീ ഈ പറഞ്ഞ പല കാര്യങ്ങളും എനിക്ക് അറിവില്ല നീ പറഞ്ഞ ഗർഭം ഉൾപ്പെടെ എന്തായാലും നിനക്ക് എന്നെ വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് എനിക്ക് നിന്നേ ഇന്നലെ വേണ്ട. അതുകൊണ്ട് നമുക്ക് ഈ കേസ് ആയി മുന്നോട്ട് പോകാം അതിന് മുന്നേ ഒരു ചെറിയ കടം ബാക്കി ഉണ്ട്........അവൻ അവളോട് കുറച്ചു കൂടെ ചേർന്നു നിന്നു.അവളുടെടോപ്പിനുള്ളിൽ കിടന്ന താലി പുറത്ത് എടുത്തു നേത്രയിൽ അപ്പോഴും ഞെട്ടൽ ഒന്നും ഉണ്ടായില്ല.



എന്നെ വേണ്ടാത്തവൾക്ക് ഇനി എന്റെ പേര് കൊത്തിയ താലി വേണ്ട.....പറഞ്ഞു കഴിഞ്ഞതും അവൻ ഒറ്റവലിക്ക് അത് പൊട്ടിച്ചു എടുത്തു എന്നിട്ടും അവളിൽ ഒരു ഞെട്ടലും ഇല്ലായിരുന്നു.അവൾ ഒന്ന് ചിരിച്ചു.



അല്ലു..... അല്ലുന്റെ അമ്മ വിളിച്ചു. അവൻ അത് കേൾക്കാത്ത പോലെ പുച്ഛചിരിയോടെ അവളെ നോക്കി.




ഇത് ഞാൻ പ്രതീക്ഷിച്ചു കാരണം ഇത് അല്ല ഇതിനപ്പുറം നിങ്ങൾ ചെയ്യും കാരണം നിങ്ങൾ ഈ നിൽക്കുന്ന വൃത്തികെട്ട മനുഷ്യന്റെ മകൻ ആണ്. ഇപ്പോഴും നിങ്ങൾ സ്വന്തം ചോരയുടെ കാര്യത്തിൽ സംശയം പറഞ്ഞു. അത് തീർക്കാൻ എനിക്ക് താല്പര്യം ഇല്ല എങ്കിലും ഒന്ന് ഉണ്ട്. നിങ്ങടെ മുറിയിൽ ഓഫിസ് ഫയൽ വയ്ക്കുന്ന കാബോർഡിൽ ഒരു ബ്ലൂ കളർ ഫയൽ ഉണ്ട് അത് നോക്കുമ്പോ ചിലപ്പോൾ ആ സംശയം തീരും. പിന്നെ ഇനി എന്നെ തേടി വരരുത് നിങ്ങൾ..... ഈ നിൽക്കുന്ന നിങ്ങടെ അച്ഛന്റെ യഥാർത്ഥ മുഖം കാണുമ്പോൾ തകർന്ന് നിങ്ങൾ എന്റെ മുന്നിൽ വരും അന്ന് നിങ്ങൾ ഇപ്പൊ കാണിച്ചത് ഉൾപ്പെടെ എന്നോട് ചെയ്ത ഓരോന്ന് എണ്ണിയെണ്ണി പറഞ്ഞു മാപ്പ് ചോദിക്കും ഇത് നേത്രയുടെ വാക്ക് ആണ് കുറിച്ചിട്ടോ......


അവൾ കാറിൽ പോയിരുന്നു. അഗ്നി അല്ലുന്റെ അടുത്തേക്ക് പോയി.



നീ ഇപ്പൊ കാണിച്ചത് ഒരിക്കലും എനിക്ക്പൊറുക്കാൻ പറ്റാത്ത ഒരു തെറ്റാ ഒരു പെണ്ണിന് വിവാഹം കഴിഞ്ഞ ജീവനെക്കാൾ പ്രാധാന്യം അവളുടെ കഴുത്തിൽ കിടക്കുന്ന താലി ആണ് അത് പൊട്ടിച്ചത്തോടെ നീ അവളുടെ മനസ്സിൽ നിന്നും ഇറങ്ങി കഴിഞ്ഞു ഇത് വരെ നിന്നോട് മത്സരത്തിന് വരാത്തത് നീ എന്റെ അനിയത്തിയുടെ ഭർത്താവ് എന്ന ഒറ്റ കാരണം കൊണ്ട് ആയിരുന്നു പക്ഷേ ഇനി അത് ഇല്ല...... ഇനി നമ്മൾ തമ്മിൽ ആണ് മത്സരം നിന്റെ അച്ഛനോട് ഉള്ള പ്രതികാരം കൂടെ ചേർത്തു മോൻ അനുഭവിക്കും ഈ കുടുംബത്തിന്റെ നാശം ഇനി ആണ് തുടങ്ങുന്നത് സൂക്ഷിച്ചോ നീയും നിന്റെ അച്ഛനും അഗ്നി വെറും വാക്ക് പറയില്ല....... അല്ലുന് നേരെവിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് ഇറങ്ങി പോയി....


അല്ലു ആരെയും നോക്കാതെ അകത്തേക്ക് കയറി.



എന്റെ മോൻ അവിടെ ഒന്ന് നിന്നേ......അമ്മയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും അവന്റെ കവിളിൽ അമ്മയുടെ കൈ പതിഞ്ഞു.തന്നെ ഒന്ന് നുള്ളി പോലും നോവിക്കാത്ത അമ്മയുടെ കൈയിൽ നിന്ന് ആദ്യമായി കിട്ടിയ അടി അതും അവൾക്ക് വേണ്ടി.....



നീ ഇപ്പൊ കാണിച്ചില്ലേ ഒരു പെണ്ണ് ജീവനോടെ ഇരിക്കുമ്പോൾ അവളെ കൊല്ലുന്നതിനു തുല്യം ആണ്. നിന്റെ അച്ഛന്റെ ഭാഗത്തു നിന്ന് എല്ലാം നീ കേട്ടു ഭാര്യയുടെ ഭാഗം ഒന്ന് കേൾക്കാൻ നിനക്ക് സമയം കിട്ടിയില്ല. നാളെ ഇതൊക്കെ ഓർത്ത് എന്റെ മോൻ ദുഖിക്കും നിന്റെ അച്ഛനെ എനിക്ക് അറിയാവുന്ന പോലെ നിനക്ക് അറിയില്ല......അവർ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി കയറി പോയി അല്ലു ആരെയും നോക്കാതെ മുറിയിലേക്ക് കയറി പോയി.

അപ്പോഴും ദേവാനന്ദന്റെ ചുണ്ടിൽ ഒരു വിജയചിരി ഉണ്ടായിരുന്നു പ്രതീക്ഷിച്ചത് നേടിയ പോരാളിയുടെ വിജയചിരി......


                                             തുടരും.........

To Top