രചന: ലക്ഷ്മിശ്രീനു
അച്ഛൻ....
ഞാൻ പറഞ്ഞത് എന്റെ സംശയം ആണ്.....
അച്ഛൻ സംശയിക്കണ്ട അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞ് തന്നെ ആണ് അതിൽ എനിക്ക് സംശയം ഇല്ല. അല്ലു വല്ലാത്ത ഉറപ്പിൽ പറഞ്ഞപ്പോൾ ദേവാനന്ദന്റെ മുഖം കടുത്തു.
അങ്ങനെ ഉറപ്പിച്ചു പറയാൻ വരട്ടെ....
അച്ഛൻ എന്താ ഉദ്ദേശിച്ചത് നേത്ര എന്നെ ചതിക്കുക ആയിരുന്നു എന്ന് ആണോ......
അല്ലെങ്കിൽ പിന്നെ അവൾ എന്തിനാ നിനക്ക് വക്കീൽ നോട്ടീസ് അയച്ചത്. എന്തിനാ അവൾ പ്രെഗ്നന്റ് ആണെന്ന് നിന്നോട് പറയാതെ ഇരുന്നത്.......ദേവാനന്ദ് പറയുന്നത് കേട്ട് സായുവും അല്ലുവും പരസ്പരം നോക്കി.
അച്ഛൻ എന്താ ഈ പറയുന്നത്....ദേവാനന്ദ് ഒരു കൊറിയർ കവർ എടുത്തു അവന്റെ കൈയിൽ കൊടുത്തു അല്ലു സംശയത്തോടെ അത് വാങ്ങി നോക്കി. നേത്ര അയച്ച വക്കീൽ നോട്ടീസ് ആയിരുന്നു അത് അവൻ ഞെട്ടലോടെ അച്ഛനെ നോക്കി.
ഇപ്പൊ എന്താ നിനക്ക് വിശ്വാസം ആയോ ഞാൻ പറഞ്ഞത്.......അവൻ ഒന്നും മിണ്ടിയില്ല.അവനെ ഒന്ന് നോക്കിയിട്ട് രണ്ടുപേരും പുറത്തേക്ക് ഇറങ്ങി.
അല്ലു ഇനി എന്ത് എന്ന ചിന്തയിൽ ബെഡിലേക്ക് കിടന്നു.
എവിടെ ആണ് എനിക്ക് പിഴച്ചത്. അവൾക്ക് എന്റെ ദേഷ്യം അറിയാം അപ്പൊ ഒന്ന് സംസാരിച്ചാൽ പ്രശ്നങ്ങൾ ഒക്കെ തീരില്ലായിരുന്നോ. പിന്നെ എന്ത് കൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നില്ല. ഇന്നും അവൾ എന്നോട് അതികം ഒന്നും മിണ്ടിയിട്ടില്ല അതിനർത്ഥം അവൾക്ക് എന്നെ വേണ്ടന്ന് തന്നെ അല്ലെ......അവൻ ഓരോന്ന് ആലോചിച്ചു കിടന്നു.
ദേവാനന്ദ് തന്റെ ലക്ഷ്യം വിജയം കാണുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു. അല്ലുവിന് നേത്രക്ക് പകരം ഒരുവളെ കൊണ്ട് വരണം അവന്റെ ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാൻ കഴിവുള്ള ഒരുവൾ. അതിന് പറ്റിയ ഒരാളെ കണ്ടെത്തുക അത് ആണ് അടുത്ത തീരുമാനം......
💫💫💫💫💫💫💫💫💫💫💫💫💫💫💫
വീട്ടിൽ എത്തിയപ്പോൾ തന്നെ നേത്ര നല്ല പോലെ ക്ഷീണിച്ചു അഗ്നി അവളെ കൊണ്ട് മുറിയിൽ കിടത്തി.
അമ്മ ആരും അങ്ങോട്ട് പോകണ്ട അവൾ നന്നായി ഒന്ന് ഉറങ്ങി എണീക്കട്ടെ യാത്ര ക്ഷീണം ഉണ്ട്.അഗ്നി അത് പറഞ്ഞു അവന്റെ മുറിയിലേക്ക് പോയി.
അവൻ ഡ്രസ്സ് മാറി കുളിക്കാൻ കയറി. ഇതേ സമയം ആമി നേത്രയേ പോയി ഒന്ന് നോക്കിയിട്ട് നേരെ താഴെക്ക് പോയി അവിടെ എല്ലാവരോടും കുറച്ചു നേരം മിണ്ടി പറഞ്ഞു നിന്നിട്ട് പതിയെ അഗ്നിയുടെ മുറിയിലേക്ക് പോയി.
ആമി അവന്റെ മുറി ആകെ മൊത്തം നോക്കി. എല്ലാം അടുക്കി ഒതുക്കി ഒരു പൊടി പോലും ഇല്ല മുറിയിൽ അത്രക്ക് ക്ലീൻ ആയിരുന്നു.ചുറ്റും നോക്കുമ്പോൾ ആണ് അവന്റെ ഒരു അവളുടെ കണ്ണിൽ ഉടക്കിയത്.അവൾ അതിലേക്ക് സൂക്ഷിച്ചു നോക്കി അവൾക്ക് അത് ഒരുപാട് ഇഷ്ടം ആയി. അഗ്നിയുടെ കുഞ്ഞിലേ ഉള്ള ഫോട്ടോ ആയിരുന്നു അത്.

അങ്ങനെ നോക്കി നിൽക്കുമ്പോൾ ആണ് അഗ്നി കുളി കഴിഞ്ഞു ഇറങ്ങി വന്നത്. ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ആമി ഞെട്ടി ഒരു ടൗൽ മാത്രം ഉടുത്തു വരുന്ന അഗ്നിയെ ആണ്അവൻ ആമി നിൽക്കുന്നത് കാണാതെ നേരെ പോയി ഡോർ അടച്ചു കുറ്റിയിട്ടു. ആമി കണ്ണ് തള്ളി അവനെ നോക്കി. ഡോർ അടച്ചു തിരിഞ്ഞപ്പോൾ ആണ് ആമി നിൽക്കുന്നത് കണ്ടത്...
അയ്യേ..... നീ എന്താ ഇവിടെ...അവന്റെ കാട്ടികൂട്ടൽ കണ്ടു ആമിക്ക് ചിരി വന്നു അവൾ അവന്റെ അടുത്തേക്ക് നടന്നു.
നീ എന്താ ഡി ഇവിടെ ഇറങ്ങി പോടീ....ആദ്യത്തെ ഞെട്ടൽ മാറിയപ്പോ അവൻ ദേഷ്യപെട്ടു.
അഹ് അത് കൊള്ളാലോ ഞാൻ ഇവിടെ നിൽക്കുന്നത് കണ്ടിട്ട് അല്ലെ പോയി ഡോർ അടച്ചു കുറ്റിയിട്ടത് എന്താ മോന്റെ ഉദ്ദേശം......അവൾ അവന്റെ മുന്നിൽ വന്നു നിന്നു ചോദിച്ചു.
ഞാൻ നീ ഇതിനകത്ത് നിൽക്കുന്നത് കണ്ടില്ല. നീ ഇറങ്ങി പോയെ എനിക്ക് ഡ്രസ്സ് മാറണം......
മാറിക്കോ ഞാൻ നോക്കാതെ കണ്ണ് അടച്ചോളാം.....അവൾ ചിരി കടിച്ചു പിടിച്ചു പറഞ്ഞു.
ഇറങ്ങി പോടീ കുള്ളത്തി എന്റെ മുറിന്ന്....
കുള്ളത്തി തന്റെ മറ്റവൾ......
ദേ എന്റെ മറ്റവളെ പറഞ്ഞ ഉണ്ടല്ലോ.....ആമിയുടെ മുഖം വീർത്തു.
ആരാടോ ഞാൻ അറിയാത്ത മറ്റവൾ തനിക്ക്. ഏഹ്ഹ്... ആരാടോ അവൾ....കൈ ചൂണ്ടി പറഞ്ഞു പറഞ്ഞു അവന്റെ നെഞ്ചിൽ ചെന്നു ഇടിച്ചു നിന്നു. അവൻ കണ്ണ് മിഴിച്ചു അവളെ നോക്കി.
നീ ഇത് എവിടെ ഡി കയറി കയറി പോകുന്നേ.... മാറി നിൽക്ക് പെണ്ണെ.
അവൾ അവന്റെ കഴുത്തിലൂടെ കൈ ചുറ്റി അവന്റെ നെഞ്ചോട് ചേർന്നു നിന്നു. അവൻ ആകെ പകച്ചു നിൽക്കുവാണ്.അവൾ അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.
ഈ മനസ്സിൽ ഞാൻ ഉണ്ടോ.....അവന്റെ നെഞ്ചിൽ തൊട്ട് കൊണ്ട് ആമി ചോദിച്ചു. അഗ്നി അവളെ സൂക്ഷിച്ചു നോക്കി.
മനസ്സിലായില്ല.... അവന്റെ സ്വരം അർദ്രമായിരുന്നു.
ഈ മനസ്സിൽ നേരത്തെ പറഞ്ഞില്ലേ മറ്റവൾ പോസ്റ്റ് അവിടെ ആരെങ്കിലും ഉണ്ടോ എന്ന്. ഞാൻ അല്ലാതെ.....പെട്ടന്ന് അവൾ ചോദിച്ചപ്പോൾ അവൻ ഒന്ന് പതറി.
തത്കാലം മറ്റവൾ പോസ്റ്റിൽ ആരുമില്ല... നീയും. ആമിയുടെ കണ്ണുകൾ നിറഞ്ഞു കൈ അയഞ്ഞു.
അപ്പൊ എന്തിനാ നേരത്തെ അങ്ങനെ ചെയ്തേ.....അവളുടെ സ്വരം ഇടറിയിരുന്നു അവൻ ചിരിയോടെ അവളെ നോക്കി.
എങ്ങനെ ചെയ്തത്..... നീ അല്ലെ അത് തുടങ്ങി വച്ചത് അപ്പോഴത്തെ വാശിക്ക് ചെയ്തു പോയതാ......അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
നീ എന്തിനാ കരയുന്നെ ഞാൻ വേറെ ഒന്നും ചെയ്തില്ലലോ. നേരത്തെ ചെയ്തത് തെറ്റ് ആണെന്ന് അറിയാം നീ എന്നെ വാശി പിടിപ്പിച്ചിട്ടല്ലേ.സോറി.......അവൾ കരഞ്ഞു കൊണ്ട് പുറത്തേക്ക് പോകാൻ തുടങ്ങിയതും അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു.
എന്താ ഡി കുള്ളത്തി അങ്ങനെ പറഞ്ഞത് വിഷമം ആയോ.......അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.
ഞാൻ പെൺകുട്ടികളോട് പൊതുവെ സംസാരിക്കാറില്ല ഓഫീസിൽ തന്നെ വായിൽ നിന്ന് തെറികേൾക്കുന്ന കഥ അല്ലാതെ ഏതെങ്കിലും പെൺകുട്ടികൾ എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞു നീ കേട്ടിട്ടുണ്ടോ.......അവൾ ഇല്ല എന്ന് തലകുലുക്കി.
അഹ് അപ്പൊ പിന്നെ ഞാൻ മോശം ആയിട്ട് ഒരു പെൺകുട്ടിയോടും പെരുമാറില്ല എന്ന് സാരം.... പിന്നെ എന്റെ മനസ്സിൽ ഒരുത്തി കുറച്ചു ദിവസം ആയിട്ട് ഉണ്ട്. കുട്ടിക്ക് ഇച്ചിരി ബുദ്ധി ബോധം ഒക്കെ കുറവ് ആയതുകൊണ്ട് ഞാൻ തത്കാലം പറയണ്ട എന്ന് വച്ചത് ആണ് പക്ഷേ.......അവൻ ഒന്ന് നിർത്തി.
ആരാ.... അത്...അവളുടെ കണ്ണു നിറഞ്ഞിട്ടുണ്ട് സ്വരം ഇടറി പോകുന്നുണ്ട് അഗ്നിക്ക് പാവം തോന്നി.
അതോ എന്റെ ഈ കുള്ളത്തിയ..... എന്റെ മാത്രം കുള്ളത്തി.ഇഷ്ട ഡി നിന്നേ എനിക്ക്. പ്രണയം ഇങ്ങനെ പെട്ടന്ന് ഒക്കെ സംഭവിക്കോ എന്ന് അറിയില്ല ഞാൻ നിന്നോട് ഇഷ്ടം പറയും മുന്നേ എന്റെ അനിയത്തി എല്ലാം കണ്ടു പിടിച്ചു അവൾക്ക് അറിയാം....... ഞാൻ എല്ലാരേയും പോലെ കരയിക്കില്ല ആന ചേന എന്ന് എന്നൊന്നും വാക്ക് തരുന്നില്ല ജീവിതം ആണ് തരുന്ന വാക്കുകൾ പാലിക്കാൻ പറ്റിയില്ല എങ്കിൽ തരാൻ പാടില്ല എന്ന് ആണ്. അഗ്നി ഒരു വിവാഹം കഴിക്കുന്നുണ്ട് എങ്കിൽ അത് ഈ നിൽക്കുന്ന എന്റെ കുള്ളത്തിയെ മാത്രം ആയിരിക്കും. കുറച്ചു ദിവസം കൊണ്ട് എന്റെ ഹൃദയം കീഴടക്കിയ എന്റെ കുള്ളത്തിപെണ്ണിനെ ആർക്കും വിട്ടു കൊടുക്കില്ല ഒന്നിന് വേണ്ടിയും ഒറ്റപെടുത്തില്ല......അഗ്നിയുടെ ഓരോ വാക്കുകളും ആമിയുടെ മനസ്സ് നിറച്ചു അത് പോലെ കണ്ണും അവൾ അവനെ വരിഞ്ഞു മുറുകി കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ കഴുത്തിൽ ഒക്കെ അവളുടെ ചുണ്ട് പതിഞ്ഞു അഗ്നി കറണ്ടടിച്ച കാക്കയെ പോലെ നിന്നു ഗൂയ്‌സ്.......
കുള്ളത്തി ഇനിയും ഇങ്ങനെ നിന്നാൽ ചിലപ്പോൾ എന്റെ മാനം പോകും ടൗൽ അഴിഞ്ഞു ഇരിക്കുവാ ഒന്ന് മാറേഡി......അവന്റെ സംസാരം കേട്ട് അവൾ ചിരിയോടെ മാറി ബെഡിൽ പോയി ഇരുന്നു.....
അവൻ ഒരു ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു തിരിച്ചു ബാത്‌റൂമിൽ കയറി ഡോർ അടച്ചു. ആമിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല അവൻ ആദ്യം പറ്റിക്കാൻ നോക്കിയപ്പോൾ ഹൃദയം പൊടിഞ്ഞു പോകും പോലെ തോന്നി എന്നാൽ അവൻ ഇഷ്ടം പറഞ്ഞപ്പോൾ അറിയില്ല.
കുറച്ചു മുന്നേ സന്തോഷം കൊണ്ട് അവനെ കെട്ടിപിടിച്ചതും ചുംബിച്ചത് ഒക്കെ ഓർക്കേ ആമിയുടെ മുഖം ആകെ ചുവന്നു. ഇത് കണ്ടു കൊണ്ട് ആണ് അഗ്നി ഇറങ്ങി വന്നത്.
എന്താ മോളെ ഇവിടെ തന്നെ ഇരിക്കാൻ ആണോ ഉദ്ദേശം.....അവന്റെ ശബ്ദം കേട്ട് മുഖം ഉയർത്തി നോക്കി.
അഹ് നീ ബ്ലഷ് ചെയ്യുന്നുണ്ട് ഡി കുള്ളത്തി.അവൻ ചിരിയോടെ പറഞ്ഞു.
അപ്പുവേട്ട..... അവളുടെ വിളി കേട്ട് അവളുടെ അടുത്ത് പോയിരുന്നു.അവളുടെ കൈയിൽ കൈ കോർത്തു പിടിച്ചു.
ഏട്ടൻ മാത്രേ ഉള്ളു ഏട്ടനോട് ഒന്നും മറച്ചു വച്ചിട്ടില്ല അതുകൊണ്ട് ഏട്ടനോട് പറയണം. ഏട്ടൻ സമ്മതിക്കും....ഇതൊക്കെ അല്ലെ ഈ വിളിയിൽ ഒളിച്ചു ഇരുന്നത്.
അവൾ അതെ എന്ന് തലയനക്കി.
ഞാൻ തത്കാലം ഇപ്പൊ ഒരു കല്യാണത്തിന് പറ്റിയ മാനസികാവസ്ഥയിൽ അല്ല. പിന്നെ ആദിയോട് പറയുന്നത് കൊണ്ട് കുഴപ്പം ഒന്നുല്ല അവന് എന്നെ മനസ്സിലാകും. കുറച്ചു സമയം വേണം എനിക്ക്.....അവന്റെ സംസാരത്തിലും മുഖഭാവത്തിലും മനസ്സിലായി എന്തൊക്കെയൊ പ്രശ്നം ഉണ്ടെന്ന്...
ഏയ്യ് വിവാഹം ഒന്നും ഉടനെ വേണ്ട നാളെ മറ്റൊരാൾ പറഞ്ഞു എന്റെ ഏട്ടൻ അറിഞ്ഞ ആ മനസ്സ് ഒരുപാട് വേദനിക്കും അതുകൊണ്ട് ഞാൻ ആയിട്ട് പറയും. എനിക്ക് ഒരാളെ ഇഷ്ടം ആണെന്നും ആ മാക്കാനേ എനിക്ക് വിവാഹം കഴിക്കണം എന്ന്.......അവന്റെ തോളിൽ ചാരി കൊണ്ട് പറഞ്ഞു. അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.
ഇവിടെ അവരുടെ പ്രണയം പൂവണിയുമ്പോൾ അപ്പുറത്ത് അനിയത്തിയുടെ പ്രണയം പൂർണനാശത്തിൽ എത്തിയിരുന്നു.........
💫💫💫💫💫💫💫💫💫💫💫💫💫💫💫
നേത്ര എണീറ്റപ്പോൾ സന്ധ്യ ആയിരുന്നു. അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നു ഉറങ്ങി എണീറ്റപ്പോൾ പിന്നെ എണീറ്റ് കുളിച്ചു ഫ്രഷ് ആയി ഒരു സിമ്പിൾ സ്കർട്ടും ടോപ്പും ഇട്ട് അവൾ നേരെ ആമിയുടെ മുറിയിലേക്ക് പോയി.
നേത്ര അവിടെ എത്തുമ്പോൾ ആമി ഫോണിൽ മതി മറന്നു എന്തൊ നോക്കി ചിരിച്ചു നിൽപ്പാണ്. അവൾ ശബ്ദം ഉണ്ടാക്കാതെ പുറകിലൂടെ പോയി കെട്ടിപിടിച്ചു.
ചുമ്മാ ഇരിക്ക് അപ്പുയേട്ടാ ആരെങ്കിലും വരും......നേത്ര ഞെട്ടി കൊണ്ട് കൈ എടുത്തു മാറ്റി അപ്പൊ തന്നെ ആമി തിരിഞ്ഞു നോക്കി. ആമിയുടെ മുഖത്ത് വിരിയുന്ന നവരസങ്ങൾ കണ്ടു നേത്ര ചിരിക്കാൻ തുടങ്ങി.
ചേച്ചി ആയിരുന്നോ ഞാൻ കരുതി.....
ചമ്മൽ മറച്ചു വച്ചു കൊണ്ട് ചോദിച്ചു.
മ്മ്മ് അപ്പൊ ഇതുവരെ ഒക്കെ ആയി കാര്യങ്ങൾ അപ്പൊ എന്ന എനിക്ക് സദ്യ തരുന്നത്......അതിന് ആമി ഒന്ന് ചിരിച്ചു.
നേത്രച്ചി..... എന്നോട് ദേഷ്യം ഉണ്ടോ.
എന്തിന്.... എനിക്ക് സന്തോഷം മാത്രേ ഉള്ളു എന്റെ ഏട്ടത്തി ആയിട്ട് ഈ കുറുമ്പി പെണ്ണ് വരുന്നത് കൊണ്ട്.പാവം ആണ് ഏട്ടൻ കുറച്ചു ദേഷ്യം ഉണ്ട് പക്ഷേ സ്നേഹിച്ച ജീവൻ വേണേലും തരും.....ആമി ചിരിച്ചു.
എനിക്ക് അറിയാം പക്ഷേ ഇപ്പൊ ആ ജീവനും സ്നേഹവും ഒക്കെ ഈ അനിയത്തിയോടും കുഞ്ഞാവയോടും ആണ് കൂടുതൽ എന്ന് മാത്രം.....
നേത്ര അവളെ നോക്കി മനോഹരം ആയി പുഞ്ചിരിച്ചു. അപ്പോഴാണ് അഗ്നിയും അമ്മയും അങ്ങോട്ട് വന്നത്.
നീ ഇവിടെ ഉണ്ടോ നിന്നേ നോക്കി ഞങ്ങൾ മുറിയിൽ പോയിട്ട് ആണ് വന്നത്....അഗ്നി.
ക്ഷീണം മാറിയോ മോളെ.....
മാറി അമ്മ ഇപ്പൊ കുഴപ്പം ഒന്നുല്ല.....
എന്ന വാ അമ്മ ചായയും ഇലയടയും ഉണ്ടാക്കി വച്ചിട്ടുണ്ട് കഴിക്കാം....മോളും വാ....
കുള്ളത്തി ആദി വിളിച്ചോ....അഗ്നിയുടെ ചോദ്യം കേട്ട് ആമി മുഖം വീർപ്പിച്ചു അവനെ നോക്കി.
ഏട്ടൻ രാത്രി വിളിക്കും.....അവളുടെ മുഖം കണ്ടു എല്ലാവർക്കും ചിരി വന്നു.
അപ്പു.... അമ്മയുടെ വിളി കേട്ട് ചുമ്മാ എന്ന് കണ്ണ് ചിമ്മി കാണിച്ചു അവൻ.എല്ലാവരും താഴെക്ക് പോയി.
ചായയൊക്കെ കുടിച്ചു മുറ്റത്തു തന്നെ ഇരിപ്പ് ആണ് എല്ലാവരും പഴയ തറവാട് ആയത് കൊണ്ട് തന്നെ. മുറ്റത്തു നിറയെ മരങ്ങൾ ഉണ്ട് തെങ്ങ് മാവ് പ്ലാവ് റംബൂട്ടാൻ പിന്നെ അല്ലാതെ കുറച്ചു ചെടികൾ ഒക്കെ ഉണ്ട് ചുറ്റും മതിൽ ഉണ്ട്. നടുമുറ്റത്തു ആയി തുളസിതറയും ഉണ്ട്.അമ്മായിമാരും അമ്മാവൻമാരും ഒക്കെ ഇപ്പൊ ചെയ്തു പോയ തെറ്റിൽ പശ്ചാതപിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അഗ്നിയും അമ്മയും അവരോട് ക്ഷമിച്ചു ചേർത്ത് പിടിച്ചുഅതുകൊണ്ട് ഇപ്പൊ എല്ലാവർക്കും പരസ്പരം ഒരു സ്നേഹം ഉണ്ട്.
അപ്പു നീ പോസ്റ്റ് മാനെ കണ്ടോ.....അമ്മ എല്ലാവരും കൂടെ സംസാരിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ചോദിച്ചത്.
കണ്ടു ഇവൾക്ക് ഉള്ള ലെറ്റർ ആയത് കൊണ്ട് ഞാൻ പൊട്ടിച്ചു നോക്കിയില്ല..... ഡി കുള്ളത്തി ഇവളുടെ ബാഗ് ആ മേശയുടെ പുറത്ത് ഇരിപ്പുണ്ട് അതിൽ ലെറ്റർ ഉണ്ട് എടുത്തിട്ട് വാ......അവന്റെ കുള്ളത്തി വിളി കേട്ട് അവൾ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി ചവിട്ടിതുള്ളി പോയി.
എന്തിന അപ്പു ആ കുട്ടിയെ അങ്ങനെ വിളിക്കുന്നെ നമ്മുടെ വീട്ടിൽ നിൽക്കുമ്പോൾ എപ്പോഴും അതിനെ കളിയാക്കി വിളിച്ച ചിലപ്പോൾ അതിന് സങ്കടം ആകും കേട്ടോ.......
ഞാൻ ചുമ്മാ അവളെ ദേഷ്യം പിടിപ്പിക്കാൻ വിളിച്ചത അമ്മായി.....
ഏട്ടൻ വിളിച്ചതിൽ തെറ്റ് ഒന്നുല്ല അവൾ ഇന്നലെ ചേട്ടനെ കുറെ വിളിച്ചു നല്ല പേരുകൾ......നേത്ര ചിരിയോടെ പറഞ്ഞു.
അഹ് അനിയത്തി എത്തി വക്കാലത്തു ആയിട്ട് ഇനി നമ്മൾ മിണ്ടണ്ട നാത്തൂനെ....എല്ലാവരും ചിരിച്ചു.
ആമി കുറച്ചു കഴിഞ്ഞപ്പോൾ ലെറ്റർ കൊണ്ട് നേത്രക്ക് കൊടുത്തു. അവൾ അത് പൊട്ടിച്ചു ഒരു ചിരിയോടെ നോക്കി.
പെട്ടന്ന് അവളുടെ ചിരി മാഞ്ഞു കണ്ണ് നിറഞ്ഞു ലെറ്റർ അവളുടെ കൈയിൽ നിന്ന് താഴെ വീണു.
അഗ്നി സംശയത്തിൽ ആ ലെറ്റർ എടുത്തു നോക്കി.അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.അവന്റെ പെട്ടന്ന് ഉള്ള ഭാവം കണ്ടു അമ്മ സംശയത്തിൽ രണ്ടുപേരെയും മാറി മാറി നോക്കി.
എന്താ അപ്പു എന്താ അതിൽ ഉള്ളത് എന്തിനാ മോള് കരയുന്നത്.....
അവൻ ആ പന്ന മോൻ ഡിവോഴ്സ് നോട്ടീസ് അയച്ചത....എല്ലാവരും ഒരു നിമിഷം ഞെട്ടി. അവർ തമ്മിൽ ഉള്ള ഒരു ചെറിയ പിണക്കം അത്രയും ആണ് എല്ലാവരും കരുതിയത് പിന്നെ അവർക്ക് ഇടയിൽ ഉള്ള തെറ്റിദ്ധാരണ മാറട്ടെ എന്ന് കരുതി ആണ് ആരും അതിൽ ഇടപെടാതെ ഇരുന്നത്....പക്ഷേ ഇപ്പൊ എല്ലാവരും പരസ്പരം നോക്കി...
അപ്പു ഞങ്ങൾ പോയി സംസാരിച്ചാലോ...മൂത്തമ്മാവൻ.
വേണ്ട അമ്മാവാ ഇത് ഞാൻ തന്നെ പോയി സംസാരിച്ചോളാം അവൻ ഇത്രയും ദിവസം കാണിച്ചത് ഒക്കെ ഞാൻ ഇവൾക്ക് വേണ്ടി മിണ്ടാതെ നിന്നു പക്ഷേ ഇപ്പൊ.....നേത്ര അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുവാണ്.അഗ്നി മുറിലേക്ക് പോയി കുറച്ചു കഴിഞ്ഞു അവൻ കാറിന്റെ കീയും എടുത്തു ഡ്രസ്സ് മാറി വന്നു.
അമ്മ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം..അപ്പു പെട്ടന്ന് പറഞ്ഞു പോകാൻ തുടങ്ങി.
ഏട്ടാ... നേത്രയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.
ഞാനും വരുന്നു ഏട്ടന്റെ കൂടെ....അവളുടെ സ്വരം കടുത്തിരുന്നു.
മോളെ ഞാൻ.....
ഏട്ടൻ ഇപ്പൊ എങ്ങോട്ട് ആണ് എന്ന് എനിക്ക് അറിയാം.... എനിക്ക് കാണണം എന്നെ ഡിവോഴ്സ് ചെയ്യാൻ മാത്രം എന്താ ഉണ്ടായത് എന്ന് ചോദിക്കണം അലോക് ദേവാനന്ദിനോട്.......അവളുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു. പിന്നെ അവൻ ഒന്നും പറയാൻ പോയില്ല അവളും അവനോട് ഒപ്പം ഇറങ്ങി. നേരെ അല്ലുന്റെ വീട്ടിലേക്ക് ആയിരുന്നു പോയത് യാത്രയിൽ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.പക്ഷേ രണ്ടുപേരും എന്തൊക്കെയൊ മനസ്സിൽ ഉറപ്പിച്ചിരുന്നു......
തുടരും.........