രചന: ലക്ഷ്മിശ്രീനു
അല്ലു ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു തന്റെ കുഞ്ഞു തന്നെ ആയിരിക്കില്ലേ മൂന്നുമാസം ആയെങ്കിൽ അല്ല തന്റെ കുഞ്ഞ് തന്നെ ആണ്. അവൾ എന്ത് കൊണ്ട് തന്നോട് ഒരു വാക്ക് പറഞ്ഞില്ല.അതിനർത്ഥം എന്താ തന്റെ കുഞ്ഞല്ലേ അത്ഏയ്യ് അവൾ എന്നെ മറന്നു കൊണ്ട്.... അല്ലുന്റെ മനസ്സിൽ സംശയത്തിന്റെ അലകൾ അടിച്ചു (ഇവന്റെ തലക്ക് ഇട്ട് ഒരെണ്ണം ആരെങ്കിലും കൊടുക്കോ അവന്റെ കോപ്പിലെ സംശയം )
അല്ലു ഓരോ നിമിഷവും എങ്ങനെ ഒക്കെയോ തള്ളി നീക്കിക്കൊണ്ടേ ഇരുന്നു. അവന് എന്തൊ അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു സന്തോഷിക്കാൻ ആകുന്നില്ല ആ കുഞ്ഞ് തന്റെ ചോര ആണോ എന്ന് സംശയം ഉള്ളത് പോലെ. രാവിലെ ആ പയ്യന്മാർ അഗ്നിയെയും അവളെയും ഹോസ്പിറ്റലിൽ വച്ചു കണ്ടു എന്ന് പറഞ്ഞത് മുതൽ ഉള്ളിൽ തുടങ്ങിയത് ആണ്.ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ അവർ അവിടെ നിന്നും ഇറങ്ങി. തിരിച്ചു അവിടുന്ന് ഉള്ള യാത്രയിൽ കാറിന്റെ സ്പീഡ് വളരെ കുറച്ചു ആണ് അല്ലു ഓടിച്ചത്.
ഇടക്ക് ഇടക്ക് അവളെ നോക്കുന്നുണ്ട്. നേത്ര അത് ആകുന്നുണ്ട് അവൾക്ക് അവന്റെ നോട്ടം കണ്ടപ്പോൾ ചെറിയ പേടി തോന്നി ഇനി താൻ കാരണം ലേറ്റ് ആയത് കൊണ്ട് ആണോ ഇങ്ങനെ എന്ന്.
സാർ.... അവൻ അവളെ നോക്കി.
സോറി....
എന്തിന്....
ഞാൻ കാരണം ലേറ്റ് ആയില്ലേ അതിന്.
മ്മ്....
പിന്നെ ഒന്നും സംസാരിക്കാൻ പോയില്ല അപ്പോഴാണ് അവന് അഗ്നി അവളെ ശ്രദ്ധയോടെ വണ്ടിയിൽ കയറ്റി കൊണ്ട് പോകുന്നതും കൊണ്ട് വിടുന്നത് ഒക്കെ മനസ്സിൽ തെളിഞ്ഞത്.
അവൻ അവളോട് ഒന്നും സംസാരിക്കാൻ പോയില്ല അവൾ സീറ്റിൽ ചാരി കണ്ണടച്ചു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഞാൻ പറഞ്ഞത് പോലെ തന്നെ ചെയ്തില്ലേ.....
ചെയ്തു സാർ.... സാറിന്റെ മോന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി എന്തൊ ഒരു സംശയം ഉള്ളത് പോലെ....
മ്മ് അത് മതി ഇനി അവന്റെ ഉള്ളിൽ സംശയത്തിന്റെ ബാക്കി വിത്തുകൾ ഞാൻ വിതച്ചോളാം....
മ്മ്മ്.... സാർ ക്യാഷ്.
ഞാൻ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് പറഞ്ഞതിൽ കൂടുതൽ. അവരോട് നീ ഞാൻ പറഞ്ഞപോലെ തന്നെ അല്ലെ പറഞ്ഞത്...
അതെ സാർ.... ദേവാനന്ദ് സാർ ഒരു കാര്യം പറഞ്ഞ അതിൽ ഇതുവരെ ഞങ്ങൾ എന്തെങ്കിലും തെറ്റിച്ചിട്ടുണ്ടോ... ആകെ പറ്റിയത് അന്ന് അവളെ പൊക്കുന്ന കാര്യം അത് സാറിന്റെ മോൻ ഇടയിൽ വന്നില്ലായിരുന്നു എങ്കിൽ.....
മ്മ്മ് ശരി ഇനി ഈ ഫോണിൽ വിളിക്കണ്ട കിട്ടില്ല സിം ഞാൻ ഒടിക്കാൻ പോകുവാ....
ശരി സാർ ഇനിയും ഇതുപോലെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്......
ദേവാനന്ദ് ക്രൂരമായ ചിരിയോടെ സിം ഒടിച്ചു കളഞ്ഞു കാറിൽ ഇരുന്നു പുറത്തേക്ക് നോക്കി.
ഇല്ല ഇനി എന്റെ മോന്റെ ജീവിതത്തിൽ അവൾ വേണ്ട. അടുത്തത് അവൾക്ക് ഉള്ളത് അത് അങ്ങ് സരോവരത്തിൽ എത്തി കാണും..ദേവാനന്ദ് സ്വയം പറഞ്ഞു ഒരു പുച്ഛചിരിയോടെ കാർ എടുത്തു പോയി.
(എന്താ എന്ന് മനസ്സിലായല്ലോ അല്ലെ മറ്റേ ഹോട്ടലിൽ വച്ചു അഗ്നിയെയും നേത്രയെയും കണ്ടു എന്ന് പറഞ്ഞു പയ്യൻസ് അത് ആണ് കേട്ടോ ഫോൺ വിളിച്ചു സെറ്റ് ചെയ്തത്.)
💫💫💫💫💫💫💫💫💫💫💫💫💫💫💫
ആമി മുറിയിൽ ഇരിക്കുവാണ് അവൾക്ക് അഗ്നിയെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ. അവൾ അവനെ കണ്ട നിമിഷം മുതൽ ആലോചിച്ചു ഇരിക്കുവാണ്.
ആദ്യമായി തന്നെ അവനിലേക്ക് ആകർഷിച്ചത് അവന്റെ ചുണ്ടുകൾ ആണ്. അങ്ങനെ ആണ് അന്ന് കുള്ളത്തി എന്ന് വിളിച്ചപ്പോൾ ഒന്നും നോക്കാതെ കയറി ചുംബിച്ചത്. അതിന് ശേഷം ഒരുപാട് തവണ മുഖം മനസ്സിൽ തെളിഞ്ഞു കാണാൻ ആഗ്രഹം തോന്നി ഒടുവിൽ കമ്പനിയിൽ എത്തി അവിടെയും തന്നെ കളിയാക്കി പലപ്പോഴും തന്റെ കണ്ണുകൾ അവന്റെ ചുണ്ടിലേക്ക് പോകുമ്പോൾ സ്വയം കണ്ട്രോൾ ചെയ്യും.
പക്ഷേ ഇന്നലെ വീട്ടിൽ വന്നപ്പോൾ എന്താ തനിക്ക് പറ്റിയെ അപ്പൊ മുതൽ അഗ്നിയേട്ടനെ തനിക്ക് കാണുമ്പോൾ വേറെ എന്തൊക്കെയൊ ഫീലിങ്സ് ആണ് തോന്നുന്നത് ഇനി ഇത് പ്രണയം.
ഏയ്യ് ഞാൻ ഇത് എന്തൊക്കെയ ചിന്തിച്ചു കൂട്ടുന്നെ പ്രണയം അതും ആ മാക്കനോട്.അല്ല പ്രണയം തന്നെ ആണ് അല്ലെങ്കിൽ ഒറ്റ പ്രാവശ്യം കണ്ട ആളിനെ ചുംബിക്കുക കാണാൻ തോന്നുക. ഇന്ന് തന്റെ ദേഹത്തു തൊട്ടപ്പോൾ തന്നെ ചുംബിച്ചപ്പോൾ ഒന്നും ദേഷ്യം അല്ല തനിക്ക് തോന്നിയത് നാണവും പിടയലും ചമ്മലും ഒക്കെ ആയിരുന്നു. അങ്ങനെ എങ്കിൽ താൻ അഗ്നിയേട്ടനെ പ്രണയിക്കുന്നു എന്ന് അല്ലെ..... അവൾ ആലോചിച്ചു ഏറെ നേരത്തെ ആലോചനക്ക് ഒടുവിൽ ആമിക്ക് ഉത്തരം കിട്ടി.
അതെ ആത്മികക്ക് അഗ്നിദേവിനോട് പ്രണയം ആണ്. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഇതേ സമയം അഗ്നി അല്ലുന്റെ ഓഫീസിന് മുന്നിൽ നിൽക്കുവാണ്. അവന്റെ മനസിൽ അപ്പോൾ ആമി ആയിരുന്നു അവളെ കുറിച്ച് ആയിരുന്നു ചിന്ത അവളെ ഇനി എങ്ങനെ നോക്കും.
ഞാൻ അല്ലല്ലോ അവളല്ലേ ആദ്യം തുടങ്ങി വച്ചത് അവൾ അല്ലെ എന്നെ... ശേ എന്നാലും മോശം ആയി പോയില്ലേ എനിക്ക് ഒരു പെങ്ങൾ ഉള്ളത് ആണ്. അവളുടെ അനുവാദം ഇല്ലാതെ അവളുടെ ശരീരത്തിൽ തൊടുക.ഞാൻ ഇങ്ങനെ കാണിച്ചപ്പോൾ അവൾ എന്തായിരിക്കും വിചാരിച്ചത് ശേ വേണ്ടായിരുന്നു. അതിന് എന്താ അവൾ എന്റെ പെണ്ണ് അല്ലെ...... ഞാൻ ഇത് എന്തൊക്കെയ കാശിനാഥ ആലോചിച്ചു കൂട്ടുന്നെ എന്റെ പെണ്ണോ വേണ്ട അമ്മുന്റെ ജീവിതം കരക്ക് അടുക്കട്ടെ ഞാൻ കാരണം അത് ഇപ്പൊ തകരാറിൽ ആണ് അത് ഒന്ന് നേരെ ആകണം അവൾ സന്തോഷത്തിൽ ഇരിക്കണം അപ്പോഴേ എനിക്ക് മനസ്സറിഞ്ഞു സന്തോഷിക്കാൻ പറ്റു........അവൻ സ്വയം ഓരോന്ന് ആലോചിച്ചു അതിന് ഉത്തരം കണ്ടു പിടിച്ചു ഇരിക്കുമ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്.
അമ്മ ആയിരുന്നു അവൻ കാൾ എടുത്തു.
എന്താ അമ്മ....
നീ എവിടെ അപ്പു.....
അമ്മ ഞാൻ അമ്മുനെ വിളിക്കാൻ വന്നു ഓഫീസിൽ എന്താ അമ്മ.....
ഒരു കൊറിയർ വന്നിട്ടുണ്ട് എന്ന് അമ്മുന് ആണ് രാമുവേട്ടൻ പാവം ഇത്രേം ദൂരം വരണ്ടേ ഇപ്പൊ പോസ്റ്റ് ഓഫീസ് അക്കരെ ആണ്. നീ വരുമ്പോൾ അത് കൂടെ വാങ്ങി വരണം അത് പറയാൻ ആണ് വിളിച്ചത്.....
ശരി അമ്മ ഞാൻ വാങ്ങിക്കോളാം.
അഗ്നി സമയം നോക്കി നോക്കി ഇരിക്കുമ്പോൾ ആണ് അരമണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ അല്ലുവും നേത്രയും വന്നത്. അവരുടെ കാർ കണ്ടതും അഗ്നി വേഗം അങ്ങോട്ട് പോയി.
നേത്രയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട് അവൻ അവളുടെ അടുത്തേക്ക് പോയി അവളെ ചേർത്ത് പിടിച്ചു.
എന്ത് പറ്റി മോളെ... ക്ഷീണം എന്തെങ്കിലും ഉണ്ടോ ഹോസ്പിറ്റലിൽ പോണോ....അതിയോടെ ചോദിച്ചു. അല്ലുന് അത് കണ്ടതും ദേഷ്യം വന്നു.
അഹ് മനുഷ്യനെ മെനക്കെടുത്തി ഹോസ്പിറ്റലിൽ ഒക്കെ പോയിട്ട് തന്നെ ആണ് വന്നത്.......അല്ലുന്റെ പറച്ചിൽ കേട്ട് അഗ്നി അവളെ അതിയോടെ നോക്കി.
എനിക്ക് കുഴപ്പമില്ലയേട്ടാ ഇപ്പൊ.
നിനക്ക് ഈ ജോലി വേണ്ട എന്ന് വച്ചുടെ അമ്മു ഈ സമയത്തു റസ്റ്റ് വേണം....
അതെ ഇവിടെ ജോലിക്ക് ജോയിൻ ചെയ്യും മുന്നേ എഗ്രിമെന്റ് ഒക്കെ ഈ അനിയത്തി ആണെന്ന് പറയുന്നവൾ സൈൻ ചെയ്തു അതിൽ മൂന്നു വർഷം ആണ് പറഞ്ഞിരിക്കുന്നത് അത് കഴിയാൻ ഇനിയും മാസങ്ങൾ ഉണ്ട് അതിന് മുന്നേ ബ്രേക്ക് ചെയ്യണം എങ്കിൽ ഒരു അഞ്ചുലക്ഷം രൂപ കെട്ടി വയ്ക്കണം......അല്ലു പുച്ഛത്തിൽ പറഞ്ഞു.അഗ്നി ദേഷ്യത്തിൽ എന്തൊ പറയാൻ തുടങ്ങിയതും നേത്ര അവന്റെ കൈയിൽ പിടിച്ചു. അത് കണ്ടു അല്ലുന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.....
അവൾ ബാഗ് ഒക്കെ എടുത്തു അഗ്നിയുടെ കൈയിൽ കൊടുത്തു. അവൾ അല്ലുനെ ഒന്ന് നോക്കിയിട്ട് കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആയിരുന്നു അല്ലുന്റെ ഉത്തരവ്.
നാളെ നേരത്തെ എത്തണം എനിക്ക് ഒൻപതു മണിക്ക് ഇവിടെ ഒരു മീറ്റിംഗ് ഉണ്ട്.......അത്രയും പറഞ്ഞു അവൻ അവളെ നോക്കാതെ കയറി പോയി. അഗ്നിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു......
ഇവൻ ഒക്കെ ഒരു മനുഷ്യൻ ആണോ. അവന്റെ കുഞ്ഞിനെ ചുമക്കുന്നവൾ ആണെന്ന് ബോധം ഉണ്ടോ ഇവന്. പോട്ടെ ഒന്നുല്ലേലും ഒരു ഗർഭിണി ഒരു ദിവസം റസ്റ്റ് എടുക്കട്ടെ എന്ന് വച്ചുടെ ഇവന്. അത് എങ്ങനെ ആ ദുഷ്ടന്റെ മോൻ അല്ലെ.......
ദേവേട്ടൻ ഒരുപാട് മാറി അപ്പുയേട്ടാ ഇനി ഒരിക്കലും നേത്രയുടെ ദേവേട്ടൻ ആയി വരില്ല എന്ന് എനിക്ക് ഇന്ന് ഉറപ്പ് ആയി....അത് പറയുമ്പോ അവളുടെ സ്വരം ഇടറിയിരുന്നു.അവൻ സംശയത്തിൽ അവളെ നോക്കി.
എന്താ മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ.....
ഹോസ്പിറ്റലിൽ വച്ചു ഡോക്ടർ എന്റെ ബോഡി വീക്ക് ആണെന്നും സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു എന്ന്. പക്ഷേ അവർ എന്റെ ഭർത്താവ് ആകും എന്ന് കരുതി പറഞ്ഞത് ആണെന്ന് പിന്നെ ആണ് അറിഞ്ഞത് എന്റെ ബോസ് ആണെന്ന്. ബോസ് നല്ല കേറിങ് ആണല്ലോ എന്ന് ആ ഡോക്ടർ എന്നോട് പറഞ്ഞു അതിന് അർത്ഥം എന്താ.......അത് പറയുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു. അഗ്നിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ടായിരുന്നു അവൻ പിന്നെ അത് നിയന്ത്രിച്ചു തത്കാലം..
പോട്ടെ മോളെ അവൻ അവന്റെ അച്ഛന്റ്റെ കള്ളത്തരം ഒക്കെ സ്വയം മനസ്സിലാക്കണം അല്ലാതെ നമ്മൾ എത്ര തന്നെ പറഞ്ഞാലും അവൻ അത് മനസ്സിലാകില്ല അവൻ എല്ലാം മനസ്സിലാക്കി വരും അതുവരെ എന്റെ മോള് വിഷമിക്കരുത് സ്ട്രോങ് ആയി ഹാപ്പി ആയിട്ട് ഇരിക്കണം എന്റെ അനന്തരവൻ ആണ് അകത്തുള്ളത്......അവളെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു. എങ്കിലും അല്ലുനോട് ഉള്ള ദേഷ്യം അഗ്നിയുടെ ഉള്ളിൽ നിറഞ്ഞു പെങ്ങളുടെ വേദന കണ്ട ഒരു ആങ്ങളയുടെ രോദനം......
അഗ്നി പോകുന്ന വഴി പോസ്റ്റ് ഓഫീസിൽ കയറിയിരുന്നു അവൾക്ക് കാറിൽ ഇരുന്നു ഉറങ്ങുന്നത് കണ്ടു അവൻ പിന്നെ അത് പൊട്ടിക്കാൻ പോയില്ല അവളുടെ ബാഗിൽ വച്ചു ഡ്രൈവ് ചെയ്തു......
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു വീട്ടിൽ എത്തുമ്പോൾ എല്ലാവരും എന്തൊക്കെയോ സംസാരിച്ചു ഇരിക്കുന്നുണ്ട് അവനെ കണ്ടതും അവർ ആ സംസാരം നിർത്തി.
അവൻ എല്ലാവരെയും നോക്കിയിട്ട് മുറിയിലേക്ക് പോയി.
അവനോട് ഇപ്പൊ ഒന്നും പറയണ്ട യാത്ര കഴിഞ്ഞു വന്നത് അല്ലെ ഉള്ളു.....മുത്തശ്ശൻ.
എന്തിനാ പറയാതെ ഇരിക്കുന്നത്. ഇനി നമ്മൾ അറിഞ്ഞിട്ട് പറഞ്ഞില്ല എന്ന് പറയില്ലേ.....അമ്മായി.
അവനോട് ഞാൻ പറയാം അവൻ യാത്ര കഴിഞ്ഞു വന്നത് അല്ലെ ഉള്ളു.ദേവാനന്ദ് പറഞ്ഞു.....
കുറച്ചു കഴിഞ്ഞു അവന്റെ മുറിയിലേക്ക് പോയി. അല്ലു ഡ്രസ്സ് ഒക്കെ ബെഡിൽ കിടക്കുവാണ് അവന്റെ മനസ്സ് നിറയെ നേത്ര ആയിരുന്നു.
അപ്പോഴാണ് അവൾ അങ്ങോട്ട് കയറി വന്നത്.
ഏട്ടാ..... അവൻ എണീറ്റ് ഇരുന്നു.
എന്താ സായു എന്തെങ്കിലും പറയാൻ ഉണ്ടോ....
ഏട്ടാ നേത്ര പ്രെഗ്നന്റ് ആണെന്ന്... ഏട്ടൻ അറിഞ്ഞോ..അവൻ അവളുടെ മുഖത്തേക്ക് നോക്കി.
നീ എങ്ങനെ....അവൻ സംശയത്തിൽ ചോദിച്ചു.
ഇവിടെ അമ്മാവനോട് ഒരാൾ വിളിച്ചു പറഞ്ഞു. നേത്രയും അഗ്നിയേട്ടനും കൂടെ ഹോസ്പിറ്റലിൽ പോയി വരുന്നത് കണ്ടു മരുമോൾക്ക് വിശേഷം ഉണ്ട് അല്ലെ എന്ന്.....
മ്മ്.....
ഏട്ടൻ നേരത്തെ അറിഞ്ഞോ....
ഞാൻ ഇന്ന് ആണ് അറിഞ്ഞത്.
അത് ഇനി നിന്റെ കുഞ്ഞ് തന്നെ ആണോ എന്ന് എന്താ ഉറപ്പ്. ഇവിടുന്ന് പോയിട്ട് മൂന്നു നാലു മാസം ആകുന്നല്ലോ അവൾ........ശബ്ദം കേട്ട് സായുവും അല്ലുവും ഒരുമിച്ച് തിരിഞ്ഞു നോക്കി......
തുടരും........