രചന: ലക്ഷ്മിശ്രീനു
രാവിലെ എണീറ്റപ്പോൾ നേത്രക്ക് തലക്ക് അടി കിട്ടിയ പോലെ ഒരു കിക്ക് ആയിരുന്നു തലേദിവസം ഒരുപാട് കരഞ്ഞു തളർന്നു എപ്പോഴോ ഉറങ്ങി പോയത് ആണ്.അവൾ എണീറ്റ് ഫോണ് എടുത്തു നോക്കി സമയം ആകുന്നു പിന്നെ വേഗം എണീറ്റ് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് മാറി ഫ്രൂട്സ് അമ്മ കട്ട് ചെയ്തു കൊടുത്തു അയച്ചിരുന്നു അത് എടുത്തു കഴിച്ചു മെഡിസിൻ കഴിച്ചു അപ്പോഴേക്കും അല്ലുന്റെ കാൾ വന്നിരുന്നു.
അവൾ കാൾ എടുത്തപ്പോൾ ഫുഡ് കഴിക്കാൻ പോകാൻ ആയിരുന്നു അവൻ വിളിച്ചത്.
അവൾ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി ഫോണും എടുത്തു.അവൾ റൂമിന് പുറത്ത് വരുമ്പോൾ അവൻ അവളെ നോക്കി നിൽപ്പുണ്ട്.
ഗുഡ് മോർണിംഗ് സാർ....
മ്മ്മ് മോർണിംഗ്....ഫയൽ കൂടെ എടുത്തോ നേരെ മീറ്റിംഗ് ഹാളിൽ പോകാം.
ദ വരുന്നു സാർ....അവൾ വേഗം മുറിയിലേക്ക് പോയി ഓഫീസ് ഫയൽ ബാഗും എടുത്തു പുറത്തേക്ക് പെട്ടന്ന് തന്നെ വന്നു.
പിന്നെ രണ്ടുപേരും കൂടെ ഫുഡ് കഴിക്കാൻ പോയ് ഇരുന്നു. അവൻ അവൾക്കും അവനും ഫുഡ് ഓർഡർ ചെയ്തു അവൾ വളരെ കുറച്ചു മാത്രമേ കഴിച്ചുള്ളൂ.അവൻ അവളെ സൂക്ഷിച്ചു നോക്കി.
അമ്മ ഫ്രൂട്സ് തന്നു വിട്ടിരുന്നു അത് കഴിച്ചു രാവിലെ അതാ....അവന്റെ നോട്ടം കണ്ടു പറഞ്ഞു.
മ്മ്..
അപ്പോഴാണ് കുറച്ചു പയ്യന്മാർ അങ്ങോട്ട് വന്നത് അത് കോളേജ് സ്റ്റുഡന്റസ് ആണോ അല്ലെങ്കിൽ വർക്ക് ചെയ്യുന്നവർ ആണോ എന്ന് അറിയില്ല അത്രക്ക് ഉള്ള പ്രായമേ ഉള്ളു അവർ ഇവരുടെ ഓപ്പോസിറ്റ് സീറ്റിൽ ആണ് വന്നിരുന്നത്.
കുറച്ചു കഴിഞ്ഞു അവർ നേത്രയേ നോക്കി എന്തൊക്കെയൊ പറയുന്നുണ്ട് ഇടക്ക് അവർ ഓരോരുത്തർ ആയി അവളെ നോക്കുന്നുണ്ട് നേത്ര ഇതൊന്നും അറിയാതെ ജ്യൂസ് കുടിക്കുന്ന തിരക്കിൽ ആയിരുന്നു പക്ഷേ അല്ലു ഇതൊക്കെ കാണുന്നുണ്ട്.അവൻ നേത്രയേ ഒന്ന് നോക്കിയിട്ട് എണീറ്റ് അവൻമാരുടെ അടുത്തേക്ക് പോയി നേത്രയും എന്താ സംഭവം എന്ന് നോക്കി....
എന്താ അനിയന്മാർ കുറച്ചു സമയം ആയല്ലോ തുടങ്ങിയിട്ട് എന്താ പ്രശ്നം.
അയ്യോ സാർ തെറ്റിദ്ധരിക്കല്ലേ ഞങ്ങൾ ആ ചേച്ചി അഗ്നി സാറിന്റെ കാമുകി ആണോ വൈഫ് ആണോ എന്ന് അറിയാൻ.......കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞപ്പോൾ അല്ലുന്റെ മുഖം മാറി.
അത് എന്താ അങ്ങനെ അല്ല അഗ്നിയെ എങ്ങനെ അറിയാം.....
ഞങ്ങൾ അഗ്നിസാറിന്റെ ഫാൻസ് ആണ് ഇന്റർവ്യൂസിന് പോയപ്പോൾ സാറിനെ കണ്ടിട്ടുണ്ട് പിന്നെ ഈ മാഡത്തിനെ സാറിന്റെ കൂടെ ഇടക്ക് ഓരോ സ്ഥലത്തു വച്ചു കണ്ടിട്ടുണ്ട് ഇടക്ക് ഹോസ്പിറ്റലിൽ gynaecologist ന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു അതാ സംശയം വൈഫ് ആണോന്ന്.......അല്ലുന്റെ ഉള്ളിൽ എന്തോ കല്ല് പോലെ ആഴ്ന്നു.
നേത്ര..... അവരെ തന്നെ നോക്കി നിൽക്കുമ്പോ ആയിരുന്നു അവന്റെ വിളി അവൾ എണീറ്റ് അവരുടെ അടുത്തേക്ക് പോയി.
അഗ്നിദേവ് നിന്റെ ആരാ.....അവൾ അവനെയും അവരെയും നോക്കി.അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ടു അവന്റെ കണ്ണ് കുറുകി.
പറഞ്ഞു കൊടുക്കെടി.... അവന്റെ ശബ്ദം ഉയർന്നതും അവൾ ഒന്ന് ഞെട്ടി.
എന്റെ ചേട്ടൻ ആണ്....അവന്മാർ ഞെട്ടി കൊണ്ട് അവളെ നോക്കി.
സോറി സിസ്റ്റർ അറിയാതെ....അവന്മാർ സോറി പറഞ്ഞു പെട്ടന്ന് ഇറങ്ങി പോയി അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
അവൻ അത് കാണാത്തത് പോലെ ബില്ല് പേ ചെയ്തു മീറ്റിംഗ് ഹാളിലേക്ക് പോയി അവന്റെ പുറകെ അവളും പോയി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ആമി രാവിലെ എണീറ്റ് കുളിച്ചു റെഡി ആയി മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയതും അവളെ വിളിക്കാൻ ആയി മുറിയിലേക്ക് വന്ന അഗ്നിയും കൂടെ കൂട്ടി ഇടിച്ചു ഒട്ടും പ്രതീക്ഷിക്കാത്ത ഇടി ആയത് കൊണ്ട് രണ്ടും താഴെ വീണു കൊച്ച് വല്യ കാര്യത്തിൽ ദാവണി ആണ് ഉടുത്തത് അത് എന്തായാലും എന്റെ അഗ്നിക്ക് മുതൽ ആയി 🫣
അഗ്നിയുടെ നെഞ്ചിൽ ആണ് ആമിയുടെ കിടപ്പ്. അവൾ ഒന്ന് ഞെട്ടി പോയിരുന്നു അവൾ മുഖം ഉയർത്തി അവനെ നോക്കി. അവന്റെ കൈകൾ അവളുടെ നഗ്നമായ അരക്കെട്ടിൽ ആയിരുന്നു.
എന്താ ടി ഉണ്ടക്കണ്ണി നോക്കുന്നെ....ആമി അവനെ തന്നെ നോക്കി കിടക്കുവാണ് ആദ്യമായിട്ട് ആണ് ഇത്രയും അടുത്ത് അവന്റെ മുഖം. അവളുടെ അനക്കം ഒന്നും ഇല്ലാത്തതു കൊണ്ട് അവൻ അവളുടെ കണ്ണിലേക്കു നോക്കി അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ അലയാൻ തുടങ്ങി.
ആമി ആണെങ്കിൽ അവന്റെ ചുണ്ടിലേക്ക് ആണ് നോക്കി കിടക്കുന്നത് അവൾക്ക് അവനെ ആദ്യം കണ്ടപ്പോൾ മുതൽ അവന്റെ ചുണ്ടിൽ ആണ് നോട്ടം. പെട്ടന്ന് അഗ്നിക്ക് ബോധം വന്നു.അവൻ അവളുടെ അരക്കെട്ടിലെ പിടി മുറുക്കി അവളും അപ്പോഴാണ് ബോധത്തിലേക്ക് തിരിച്ചു വന്നത്. അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ നോക്കി.
എണീറ്റ് മാറെഡി കുള്ളത്തി.....അവൾ ദേഷ്യത്തിൽ അവനെ നോക്കിയിട്ട് അവന്റെ കഴുത്തിൽ അമർത്തി കടിച്ചു...
സ്സ്..... എന്നിട്ട് വേഗം എണീറ്റ് നേരെ നിന്നു തെന്നി നീങ്ങിയ ദാവാണി പിടിച്ചു നേരെ ഇട്ടു.എന്നിട്ട് അവനെ സൂക്ഷിച്ചു നോക്കി അവൻ കഴുത്ത് ഒന്ന് തടവി കൊണ്ട് ദേഷ്യത്തിൽ അവളെ നോക്കി...
എന്തിനാ ഡി കോപ്പേ എന്നെ കടിച്ചത്....
താൻ എന്തിനാ ഡോ എന്നെ കയറി പിടിച്ചത്.....അഗ്നി ഞെട്ടി അവളെ നോക്കി.
അയ്യടാ പിടിക്കാൻ പറ്റിയ മൊതല്.... നിന്റെ ഈ ഉണ്ടകണ്ണ് വച്ചു നീ എങ്ങോട്ട് ആണ് നോക്കിയത് എന്ന് ഞാൻ കണ്ടു എനിക്ക് തത്കാലം നിന്റെ ഉമ്മ വാങ്ങാൻ ആഗ്രഹം ഇല്ല.......അവന്റെ പറച്ചിൽ കേട്ടതും അവൾ വേഗം തിരിഞ്ഞു നിന്നു.
അവൻ ഒരു പുഞ്ചിരിയോടെ അവളുടെ പുറകിൽ പോയി നിന്നു.
നിനക്ക് അത്രക്ക് ഇഷ്ടം ആണോ കുള്ളത്തി എന്റെ ചുണ്ട്......അവളുടെ കാതോരം സ്വകാര്യമായി ചോദിച്ചതും അവളുടെ ഉടലാകെ ഒന്ന് വിറച്ചു. അവൾ അവനെ നോക്കാതെ വേഗം താഴെക്ക് ഓടി.. അവളുടെ ഓട്ടം കണ്ടു അവന് ചിരി വന്നു.
കുള്ളത്തി....
ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ച് ആണ് ഇരുന്നത് മുത്തശ്ശനെ നോക്കാൻ ആയിട്ട് ഒരു ജോലിക്കാരൻ ഉണ്ട് അതുകൊണ്ട് മുത്തശ്ശനു ഉള്ളത് ഒക്കെ മുറിയിൽ കൊണ്ട് കൊടുക്കും.
അഗ്നിയുടെ നേരെ ഓപ്പോസിറ്റ് ആണ് ആമി ഇരിക്കുന്നത് അവൻ ഇടക്ക് അവളെ നോക്കുന്നുണ്ട് കൊച്ചിന് ചമ്മൽ ആണോ എന്ന് അറിയില്ല കൊച്ച് അവനെ നോക്കാനേ പോയില്ല.
മോളുടെ ഏട്ടൻ വിളിച്ചോ....അമ്മ.
രാവിലെ വിളിച്ചു അമ്മേ....
നേത്രച്ചി എപ്പോ വരും എന്ന് പറഞ്ഞോ അമ്മേ....
അവൾ വൈകുന്നേരം ആകുമ്പോൾ എത്തും എന്ന് ആണ് പറഞ്ഞത്.അഗ്നി ആയിരുന്നു ഉത്തരം പറഞ്ഞത്.
അപ്പു ഇത് എന്താ പറ്റിയെ കഴുത്തിൽ...കൊച്ച് ടീ ഷർട്ട് ഇട്ട് ആണ് കഴിക്കാൻ ഇരുന്നത് അതുകൊണ്ട് അമ്മ കൃത്യമായി കഴുത്തിലെ പാട് കണ്ടു. അവനും അമിയും ഫുഡ് നെറുകിൽ കയറി ചുമക്കാൻ തുടങ്ങി.എല്ലാവരും രണ്ടുപേരെയും മാറി മാറി നോക്കി.
ആമി ചുമ ഒന്ന് കുറഞ്ഞതും അവൾ വേഗം എണീറ്റ് പോയി. അവൾ പോയ വഴിയേ നോക്കിയ അഗ്നിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
അമ്മ അവനെ സൂക്ഷിച്ചു നോക്കി.
അമ്മ അത് ഉറക്കത്തിൽ എന്തോ കടിച്ചത് ആണ്..... അവനും കഴിക്കൽ നിർത്തി എണീറ്റ് പോയി.
ആമി മുറ്റത്തു നിന്ന് വീടും പരിസരവും ഒക്കെ നോക്കുമ്പോൾ ആണ് അങ്ങോട്ട് അഗ്നി വന്നത്....
എന്താ കുള്ളത്തി മുഖത്ത് ഒരു വാട്ടം ബോർ അടിക്കുന്നുണ്ടോ ഇവിടെ....
അവന്റെ കുള്ളത്തി വിളി കേട്ടതും അവൾക്ക് ദേഷ്യം വരാൻ തുടങ്ങി.
ഡോ ആരാ ഡോ തന്റെ കുള്ളത്തി. തനിക്ക് എന്നെ കാണുമ്പോൾ കാണുമ്പോൾ എന്താ ഇത്ര സൂക്കേട്.അവന് ചിരി വന്നു അവളുടെ ചുണ്ട് കൂർപ്പിച്ചുള്ള സംസാരം കേട്ട്.
അവൻ ചുറ്റും ഒന്ന് നോക്കി എന്നിട്ട് അവളെ അരയിലൂടെ ചുറ്റിപിടിച്ചു അവനോട് ചേർത്ത് നിർത്തി.
ഡോ എന്ത ഡോ കാണിക്കുന്നേ വിടടോ എന്നെ....അവൾ അവന്റെ കൈയിൽ കിടന്നു പിടഞ്ഞു. അവൻ ഒരിക്കൽ കൂടെ ചുറ്റും ഒന്നു നോക്കിയിട്ട് അവളുടെ കഴുത്തിൽ അമർത്തി ഒന്ന് ചുംബിച്ചു അവൾ പിടഞ്ഞു കൊണ്ട് അവനെ മുറുകെ പിടിച്ചു. അപ്പോഴേക്കും അവൻ ചുംബിച്ചിടത്തു അമർത്തി കടിച്ചു.....
ആഹ്ഹ്..... അവൻ അവളുടെ മേലുള്ള പിടി വിട്ടു. അവൾ അവനെ പിടിച്ചു തള്ളിയിട്ടു കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി. അപ്പോഴാണ് അവന് അവൻ എന്താ ചെയ്തത് എന്ന് ബോധം വന്നത്. അവൻ അറിയാതെ തലയിൽ കൈ മുട്ടിച്ചു അപ്പോഴത്തെ അവസ്ഥയിൽ പെട്ടന്ന് കൈ വിട്ട് പോയത് ആണ്. അവന്റെ മനസ്സിൽ കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി പോയ ആമിയുടെ മുഖം ആയിരുന്നു.
ആ കുട്ടിക്ക് എന്താ പറ്റിയെ നാത്തൂനെ കരഞ്ഞോണ്ട് ആണല്ലോ പോയത്...
പെട്ടന്ന് അത് അച്ഛന്റെയും അമ്മയുടെയും കാര്യം ഓർത്തു അതാ.ഇപ്പൊ കുഴപ്പമില്ല അമ്മു മോളുടെ മുറിയിൽ ഉണ്ട് കിടക്കുവാ....അഗ്നി അകത്തേക്ക് കയറി വന്നതും ഈ സംഭാഷണം കേട്ടു അവന് അവളെ ഫേസ് ചെയ്യാൻ വയ്യാത്തത് കൊണ്ട് അവൻ പുറത്തേക്ക് പോയി....
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലുവും നേത്രയും മീറ്റിംഗ് ഒക്കെ കഴിഞ്ഞു അവിടുന്ന് ഇറങ്ങി തിരിച്ചുള്ള യാത്രയിൽ ആണ് രണ്ടുപേരും. അവന് അവളോട് എന്തൊക്കെയൊ ചോദിക്കണം എന്ന് ഉണ്ട് പക്ഷേ എന്തോ ഒരു മടി.
സാർ.... അവൻ എന്തൊക്കെയൊ ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ വിളി.
മ്മ്....അവളെ നോക്കാതെ തന്നെ മൂളി.
എനിക്ക് ഫോൺ ഒന്ന് തരുവോ ഏട്ടനെ വിളിക്കാൻ ആണ് എന്റെ ഫോൺ ചാർജ് തീർന്നു...അവൻ അവളെ ഒന്ന് നോക്കി പിന്നെ ഫോൺ കൊടുത്തു.
അവൾ അവനെ വിളിച്ചു ആമിയുടെ കാര്യവും അങ്ങോട്ട് വന്നു കൊണ്ട് ഇരിക്കുക ആണെന്നും ഇപ്പൊ എവിടെ എത്തി എന്നൊക്കെ പറഞ്ഞു. ഫോൺ വച്ചു.അവന്റെ കൈയിൽ തിരിച്ചു ഫോൺ കൊടുത്തു.
കുറച്ചു ദൂരത്തെ യാത്ര കൂടെ കഴിഞ്ഞതും അവൾ ഒമിറ്റ് ചെയ്യാൻ തുടങ്ങി രണ്ടു മൂന്നു പ്രാവശ്യം ഒമിറ്റ് ചെയ്തു കഴിഞ്ഞു വീണ്ടും പുറത്ത് ഇറങ്ങിയതും നേത്ര തലചുറ്റി വീണു.
നേത്ര...... നേത്ര..... കണ്ണ് തുറക്ക് മോളെ..അവന് ടെൻഷൻ ആയി.
അവൻ പിന്നെ അവളെയും കൊണ്ട് അടുത്ത് ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് കയറി.
ഡോക്ടർ പരിശോധിക്കാൻ തുടങ്ങിയപ്പോൾ അവനോട് പുറത്ത് ഇരുന്നോളാൻ പറഞ്ഞു. അല്ലു ടെൻഷൻ അടിച്ചു പുറത്ത് ഇരിക്കുമ്പോൾ ആണ് അവനെ ഒരു സിസ്റ്റർ വന്നു അകത്തേക്ക് വിളിച്ചത്.
ഡോക്ടർ അവൾക്ക്....
വരൂ.... ഡ്രിപ്പ് ഇട്ടേക്കുവാ ആള് ഉണർന്നിട്ടുണ്ട്...ഡോക്ടർ അവനെ കൂട്ടി അവളുടെ അടുത്തേക്ക് പോയി.നേത്ര കണ്ണ് തുറന്നു കിടപ്പുണ്ട്.
നേത്ര എങ്ങനെ ഉണ്ട് ഇപ്പൊ...
ഫൈൻ ഡോക്ടർ...
തനിക്ക് അറിയില്ലേ ഡോ ഈ സമയത്തു അതികം യാത്ര ചെയ്തുടെന്ന്..... അവൾ ഒന്നും മിണ്ടിയില്ല അല്ലുന് ഒന്നും മനസ്സിലായില്ല.അവൻ അവരെ നോക്കി.പറഞ്ഞു കൊണ്ട് ഡോക്ടർ പുറത്തേക്ക് ഇറങ്ങി ഒപ്പം അല്ലുവും.
എന്താ ഡോക്ടർ അവൾക്ക് പ്രശ്നം....അല്ലു ഡോക്ടർനോട് ചോദിച്ചു.
പ്രെഗ്നൻസിയുടെ ആദ്യ മൂന്നുമാസം അതികം യാത്ര ഒന്നും ചെയ്യാൻ പാടില്ല. ഈ ടൈം ഒക്കെ ഒമിറ്റിംഗ് തലചുറ്റൽ ഒക്കെ ഉള്ള ടൈം അല്ലെ സൂക്ഷിക്കണം.....അല്ലു ഞെട്ടലോടെ ഡോക്ടർനെ നോക്കി.
ഡോക്ടർ അപ്പൊ ഇവൾ പ്രെഗ്നന്റ് ആണോ..... അവന്റെ സ്വരം ഇടറിയിരുന്നു...
അതെ മൂന്നു മാസം കഴിഞ്ഞു എന്ന്ആ കുട്ടി പറഞ്ഞു. കുട്ടിയുടെ ബോഡിയും വീക്ക് ആണ്. ഒന്ന് സൂക്ഷിക്കാൻ പറയണം.....അല്ലു തലക്ക് അടി കിട്ടിയത് പോലെ അവിടെ ഇരുന്നു....
തുടരും........