വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം പാർട്ട്‌ 47 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


അറിയില്ല മോളെ സത്യത്തിൽ അത് എനിക്ക് തന്നെ. അവളെ കാണുമ്പോൾ എന്റെ ദേഷ്യം ആയാലും സങ്കടം ആയാലും പെട്ടന്ന് മാറും. പിന്നെ ഇപ്പൊ നീ അവളെ കാര്യം പറഞ്ഞപ്പോൾ അവൾ ഒറ്റക്ക് ആണെന്ന് പറഞ്ഞപ്പോൾ ഒരു ടെൻഷൻ. അവളുടെ സംസാരം കേൾക്കുമ്പോ ഒരു പുഞ്ചിരി ഒക്കെ വരും എനിക്ക് ആരെയും പ്രണയിച്ചോ അല്ലെങ്കിൽ പുറകെ നടന്നോ ശീലം ഇല്ല പ്രണയം എന്ന വികാരം ആരോടും തോന്നിയിട്ടുമില്ല.......അഗ്നി അവന്റെ ഉള്ളിൽ ഉള്ളത് ഒക്കെ പറഞ്ഞു. നേത്ര പുഞ്ചിരിയോടെ അവനെനോക്കി.



ഏട്ടാ ഇതൊക്കെ തന്നെ ആണ് പ്രണയം എന്ന് പറയുന്നത്. അവൾക്ക് ഏട്ടനോട് ഒരു ചായ്‌വ് ഉണ്ട് എന്ന് ആണ് എന്റെ നിഗമനം അത് ഞാൻ നാളെ വൈകുന്നേരം വന്നിട്ട് കണ്ടു പിടിക്കാം.....അഗ്നി അതിന് ഒന്ന് പുഞ്ചിരിച്ചു.


അപ്പോഴേക്കും അവരുടെ കാർ ഓഫീസിൽ എത്തിയിരുന്നു.നേത്ര പതിയെ ആണ് ഇറങ്ങിയത് അഗ്നിക്ക് അവളുടെ കാര്യത്തിൽ ടെൻഷൻ ഉണ്ട് എങ്കിലും പുറത്ത് കാണിച്ചില്ല പോരാത്തതിന് അല്ലുനെ കൊല്ലാൻ ഉള്ള ദേഷ്യവും ഉണ്ട് ഈ അവസ്ഥയിൽ അവളെ കൊണ്ട് യാത്രചെയ്യിപ്പിക്കുന്നതിൽ.


അപ്പോഴാണ് അവരുടെ അടുത്തേക്ക് അല്ലു വന്നത് അവനെ കണ്ടു നെത്ര ഒന്ന് പുഞ്ചിരിച്ചു അവൻ പക്ഷേ അവളെ ഒന്ന് നോക്കി അത്ര തന്ന.



നേത്ര ക്യാബിനിൽ നമുക്ക് കൊണ്ട് പോകേണ്ട ഫയൽ ഞാൻ സൈൻ ചെയ്തു വച്ചിട്ടുണ്ട് അത് എടുത്തു വാ.....അവൾ അവനെ ഒന്ന് നോക്കി അകത്തേക്ക് പോയി.



അഗ്നി ഫോൺ എടുത്തു നോക്കികൊണ്ട് കുറച്ചു മാറി നിന്നു.അല്ലു നേത്ര പോയ വഴിയേ ഒന്ന് നോക്കിയിട്ട് അഗ്നിയുടെ മുന്നിൽ പോയി നിന്നു. അഗ്നി മുഖം ഉയർത്തി നോക്കി.അവന്റെ കണ്ണുകൾ ചുരുങ്ങി.



ഞാൻ നിന്നോട് ഒരു കാര്യം പറയാം നീ വീട്ടുകാർ തമ്മിലും എന്റെ അച്ഛനോട് ഉള്ള ദേഷ്യവും സായുന്റെ മേലെ തീർക്കാൻ നോക്കരുത് അവളുടെ ഉള്ളിൽ നിന്നോട് ഒരു പ്രണയം മോട്ടിട്ടുണ്ട് അത് നീ ആയി തന്നെ അവളുടെ ഉള്ളിൽ നിറച്ചത് ആകും അത് വേണ്ട. എന്റെ അനിയത്തിയുടെ ജീവിതം ആണ് അതിൽ അഗ്നിദേവ് എന്ന് പേര് വീഴാൻ ഞാൻ ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കില്ല.........പിന്നെ നിന്റെ മനസ്സിൽ അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അത് ഇപ്പോഴേ മാറ്റിയേക്കണം....... അല്ലു കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.പക്ഷേ അഗ്നിയുടെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.



നീ പറഞ്ഞല്ലോ നിന്റെ പെങ്ങൾ അവളുടെ കാര്യത്തിൽ നിനക്ക് ഉള്ളത് പോലെ ഒരു ടെൻഷൻ സങ്കടം വേവലാതി ഒക്കെ എനിക്ക് ഉണ്ട് ഇപ്പൊ നീ അകത്തോട്ട് പറഞ്ഞു അയച്ചവളുടെ കാര്യത്തിൽ അത് ഞാൻ ആരോടാ പറയേണ്ടത്. നീ അവളെ ഇറക്കി വിട്ടിട്ട് മൂന്നുമാസം കഴിഞ്ഞു അവളുടെ കാര്യത്തിൽ എന്താ തീരുമാനം.......അഗ്നി തിരിച്ചു ചോദിച്ചപ്പോൾ അല്ലു മറുപടി പറഞ്ഞില്ല.


എനിക്ക് ആ കാര്യം സംസാരിക്കാൻ താല്പര്യം ഇല്ല അലോക്കിന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ് നേത്ര......അല്ലുന്റെ വാക്കുകൾ കേട്ട് അഗ്നിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.



പിന്നെ നിന്റെ അനിയത്തിയെ നീ നിലക്ക് നിർത്തിക്കോണം കാശൊള്ള വീട്ടിലെ പയ്യമ്മരെ വല വീശി പിടിക്കാൻ ആണോ എന്ന് അറിയില്ല എന്റെ നെഞ്ചത്ത് അവൾ വന്നു കയറുമ്പോ എനിക്ക് ഒരു പരിധി വരെ കണ്ട്രോൾ ഉണ്ട് അത് കഴിഞ്ഞചിലപ്പോൾ ഞാൻ കേറി മേഞ്ഞിട്ട് അങ്ങ് വിടും അതോടെ അവളുടെ സൂക്കേട് അങ്ങ് തീരും.........



ഡാ...... അല്ലു അഗ്നിക്ക് നേരെ അലറി.



വേണ്ട അലറണ്ട നിനക്ക് അവളെ ഞാൻ ഇത്രേം പറഞ്ഞപ്പോൾ പൊള്ളിയൊ നീ എന്റെ പെങ്ങളെ പറഞ്ഞ ഒന്നും ഞാൻ മറന്നിട്ടില്ല കേട്ടോ. പിന്നെ നിന്റെ പെങ്ങൾ ആയതു കൊണ്ട് മാത്രം ഞാൻ സായുജ്യയെ ആഗ്രഹിക്കില്ല. പിന്നെ ഞാൻ ഇപ്പോഴും പറയുവാ അവളോട് പറഞ്ഞു പഠിപ്പിക്ക് എന്റെ പുറകെ വരരുത് എന്ന്...... അപ്പോഴേക്കും നേത്ര അവരുടെ അടുത്തു എത്തിയിരുന്നു.



മ്മ് പോകാം.....അല്ലു അവളെ നോക്കി ചോദിച്ചു.അവൾ തലയാട്ടി.



മോളെ സൂക്ഷിക്കണം ഇടക്ക് വിളിക്കണം ഫുഡ്‌ കഴിക്കണം ഉറക്കം മുഷിയരുത് കൂടുതൽ. എന്തെങ്കിലും ഉണ്ടെങ്കിൽ ഏട്ടനെ വിളിക്കണം.....അവൾ പുഞ്ചിരിയോടെ തലയാട്ടി അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒന്ന് ചുംബിച്ചു.



എന്നോട് ഉള്ള ദേഷ്യം എങ്ങാനും നീ എന്റെ പെങ്ങടെ മേലെ തീർത്താൽ നിന്റെ വീട്ടിൽ ഒരുത്തി ഉള്ളത് എന്റെ പുറകെ ആണെന്ന് ഒന്ന് ഓർക്കണം.....അല്ലുന് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് അഗ്നി കാർ എടുത്തു പോയി.


അല്ലു ഡ്രൈവിംഗ് സീറ്റിൽ കയറി നേത്ര പുറകിൽ ഡോർ തുറക്കാൻ തുടങ്ങി.



ഞാൻ നിന്റെ ഡ്രൈവർ അല്ല പിന്നെ എനിക്ക് മീറ്റിംഗ് കാര്യം എനിക്ക് സംസാരിക്കാൻ ഉണ്ട് അപ്പൊ എനിക്ക് പുറകിൽ നോക്കാൻ ഒന്നും പറ്റില്ല വന്നു മുന്നിൽ കയറു.....അല്ലു ദേഷ്യത്തിൽ പറഞ്ഞു.


അവൾ അവനെ ഒന്ന് നോക്കി മുന്നിൽ വന്നു ഇരുന്നു. സീറ്റ് ബെൽറ്റ് ഇട്ടു.അവൻ അവളെ ഒന്ന് നോക്കി വണ്ടി എടുത്തു.

💫💫💫💫💫💫💫💫💫💫💫💫💫💫💫



ശേ എന്നാലും ആ മാക്കാൻ എല്ലാം കേട്ട് കാണോ ഞാൻ പറഞ്ഞത് അങ്ങനെ എങ്കിൽ ഇനി എങ്ങനെ നോക്കും..ആമി ഡ്രസ്സ്‌ എടുത്തു വയ്ക്കുന്നതിനിടയിൽ ഓരോന്ന് പറയുന്നുണ്ട്.


അവൾ പോകുന്ന കാര്യം നേത്ര വിളിച്ചു പറഞ്ഞപ്പോൾ തന്നെ ആദിയെ വിളിച്ചു പറഞ്ഞു അവന് സന്തോഷം ഒപ്പം സമാധാനം ആയി അത് കൊണ്ട് വരാൻ രണ്ടു ദിവസം വൈകും എന്ന് പറഞ്ഞു കല്യാണം കഴിഞ്ഞു അവർക്ക് ദൂരെ യാത്രക്ക് ഒന്നും സമയം കിട്ടിയില്ല ഗായു ഫുൾ ബിസി ആയിരുന്നു കമ്പനിയിൽ ഒപ്പം തന്നെ ആദിയും......



മുറ്റത്തു കാറിന്റെ ശബ്ദം കേട്ടപ്പോൾ ആമി ഓടി അങ്ങോട്ട്‌ പോയി. അഗ്നി ആയിരുന്നു അവൻ കാറിൽ തന്നെ ഇരുന്നു അവളെ നോക്കുന്നുണ്ട്.


സാർ അകത്തേക്ക് കയറി വാ ഒരു ചായ കുടിച്ചിട്ട് ഇറങ്ങാം....


വേണ്ട ഡോ പിന്നെ ആകാം....


എന്തായാലും ഇതുവരെ വന്നില്ലേ പിന്നെ എനിക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം....പിന്നെ മറുത്ത് ഒന്നും പറയാതെ അവൻ അകത്തേക്ക് കയറി.



അവനെ ഇരുത്തി ആമി വേഗം അകത്തേക്ക് പോയി ചായ ഉണ്ടാക്കി. അവൻ ചുറ്റും ഒന്ന് നോക്കി ആ സമയം എല്ലാം അടുക്കും ചിട്ടയോടെയും വച്ചിട്ടുണ്ട് ചുവരിൽ നിറയെ ആദിയും അമിയും ഗായുവും നേത്രയും അല്ലുവും ആയി ഉള്ള ഫോട്ടോസ് ആണ്. കൂടുതൽ ആമി ആദി നേത്ര ആണ്. അവൻ അതൊക്കെ ഒരു പുഞ്ചിരിയോടെ നോക്കുമ്പോ ആണ് ഒരു കുഞ്ഞ് കസേരയിൽ ഒരു കുട്ടി ട്രൗസർ ഇട്ട് രണ്ടു കുഞ്ഞി കൊമ്പ് കെട്ടി കവിൾ വീർപ്പിച്ചു ഇരിപ്പുണ്ട് അവൻ ആ പിക് സൂക്ഷിച്ചു നോക്കി.....


സാർചായ....പുറകിൽ നിന്ന് അവളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.


അവൻ ചായ വാങ്ങി അവളെ നോക്കി.


ഞാൻ നിന്റെ ബോസ് അല്ല ഇപ്പൊ അതുകൊണ്ട് എന്റെ പേര് വിളിച്ച മതി അല്ലെങ്കിൽ ചേട്ടൻ എന്ന് വല്ലോം വിളിക്ക്......


അയ്യടാ ഒരു ചോട്ടൻ കാട്ടുമാക്കാൻ.അവൾ പതിയെ പറഞ്ഞത് ആണെങ്കിലും അവൻ കേട്ടു.



അവൻ ചായ അവിടെ വച്ചു അവളുടെ അടുത്തേക്ക് കുറച്ചു ചേർന്നു നിന്നു....



അതെ ഞാൻ കാട്ടുമാക്കാൻ ആണ് അതിന് കുള്ളത്തിക്ക് നഷ്ടം വല്ലോം ഉണ്ടോ......


സോ... സോറി സാർ....അവൻ അവളെ സൂക്ഷിച്ചു നോക്കി.


അല്ല അഗ്നിയെട്ടൻ........ അവൾ പെട്ടന്ന് തന്നെ തിരുത്തി പറഞ്ഞു.


അവൻ ഒന്ന് പുഞ്ചിരിച്ചു അപ്പോഴേക്കും അവൾ ഡ്രസ്സ്‌ മാറാൻ ആയിട്ട് പോയി.....


പിന്നെ പെട്ടന്ന് തന്നെ അവൾ റെഡി ആയി വന്നു കൈയിൽ ഒരു കൊച്ച് ബാഗ് ഉണ്ടായിരുന്നു. പിന്നെ വീട് പൂട്ടി ഇറങ്ങി. അവൾ മുന്നിൽ തന്നെ കയറി ഇരുന്നു.

അവൻ അവളെ ഒന്ന് നോക്കി ചെറുചിരിയോടെ വണ്ടി എടുത്തു.യാത്രയിൽ ഉടനീളം മൗനം ആയിരുന്നു അവൻ അവളോട് ഒന്നും ചോദിക്കാൻ പോയില്ല അവൾ കൂടെ ഉള്ളപ്പോൾ മനസ്സിൽ മറ്റെന്തൊക്കെയോ വികാരം നിറയുന്നത് അഗ്നി അറിഞ്ഞു. ആമിക്കും അവസ്ഥ അത് തന്നെ ആയിരുന്നു അവൾക്ക് എന്തോ ഒരു പേടിയും ഉണ്ട് അവളുടെ ചിന്തകൾ ഇടക്ക് കാട് കയറി പോകു പോലെ തോന്നി.ഒരു മണിക്കൂർ യാത്ര കഴിഞ്ഞു ഒരു വല്യ വീടിന്റെ മുന്നിൽ കാർ നിർത്തി.

അവൾ അവന്റെ ഒപ്പം പുറത്തു ഇറങ്ങി.

വീട് കണ്ടു അവൾക്ക് എന്തോ പോലെ തോന്നി.



അഗ്നിയേട്ടാ...... എന്നെ തിരിച്ചു കൊണ്ട് അക്കോ എനിക്ക് എന്തോ ഒരു വല്ലായ്മ...അവൾ അവനോട് പറഞ്ഞു. അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് തോളിലൂടെ കൈ ഇട്ട് അവളെ ചേർത്ത് പിടിച്ചു.



ഇവിടെ ഇപ്പൊ എന്റെ അമ്മ ഉണ്ട് അമ്മയോട് സംസാരിച്ചു കഴിയുമ്പോ ടെൻഷൻ ഒക്കെ മാറും നേത്ര ഒരു ബിസിനസ്‌ ട്രിപ്പ്‌ പോയി നാളെ വൈകുന്നേരം വരും. പിന്നെ നിന്റെ ഉള്ളിലേ ആ അപകർഷ ബോധം മാറ്റിയെക്ക്. ഇവിടെ ഉള്ളവർ മനുഷ്യമാർ തന്നെ ആണ് ചിലരുടെ സ്വഭാവം മോശം ആയിരുന്നു ഇപ്പൊ പേടിക്കണ്ട. താൻ വാ.......അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു അവൾക്ക് അത് ഒരു ആശ്വാസം ആയിരുന്നു.


ഒരു പെണ്ണിനെ ചേർത്ത് പിടിച്ചു കയറി വരുന്ന അഗ്നിയെ കണ്ടു അമ്മായിമാരൊക്കെ വാ തുറന്നു നിന്നു.

അത് കണ്ടു അഗ്നിക്ക് ശെരിക്കും ചിരി വന്നു.



അമ്മായി..... അമ്മ എവിടെ...



നാത്തൂൻ അകത്തുണ്ട് ഞാൻ വിളിക്കാം...ഒരു അമ്മായി ഓടി അപ്പോഴേക്കും. അവരുടെ ഒക്കെ നോട്ടം തന്നിൽ ആണെന്ന് കണ്ടു ആമിക്ക് എന്തോ പോലെ തോന്നി.


അപ്പോഴേക്കും അമ്മ താഴെക്ക് വന്നു. അവർ നിറഞ്ഞ ചിരിയോടെ വന്നു ആമിയെ ചേർത്ത് പിടിച്ചു.



മോള് വരും എന്ന് അമ്മു വിളിച്ചു പറഞ്ഞു.ആമി സംശയത്തിൽ നോക്കി.


നേത്രയേ ഞങ്ങൾ ഇവിടെ അമ്മു എന്ന വിളിക്കുന്നെ ഞാൻ അപ്പു.അഗ്നി പറഞ്ഞു കൊടുത്തു.


ഇത് ആരാ നാത്തൂനെ.....അമ്മായിമാർക്ക് ഒരു സമാധാനം ഇല്ല ആരാന്നു അറിയാതെ.



ഇത് നേത്ര മോളുടെ സ്വന്തത്തിൽ ഉള്ള ഒരു കുട്ടി ആണ്...... മോള് വാ അമ്മ മുറി കാണിച്ചു തരാം....കൂടുതൽ ഒന്നും പറയാതെ കയറി പോയി.

അഗ്നി അവരെ ഒന്ന് നോക്കി അവന്റെ മുറിയിലേക്ക് പോയി...

💫💫💫💫💫💫💫💫💫💫💫💫💫💫💫


യാത്രയിൽ ആദ്യകുറച്ചു സമയം നിശബ്ദത ആയിരുന്നു പിന്നെ ഇടക്ക് വച്ചു അല്ലു മീറ്റിംഗ് കാര്യങ്ങൾ ഒക്കെ പറഞ്ഞു പിന്നെ കുറച്ചു സമയം ഒന്നും മിണ്ടിയില്ല ഇടക്ക് രണ്ടു പ്രാവശ്യം നേത്ര ഒമിറ്റ് ചെയ്തു അപ്പോഴേക്കും അവൾ ക്ഷീണിച്ചു പിന്നെ അവൾ ജ്യൂസ് കുടിച്ചു ഒന്ന് മയങ്ങി...



നേത്ര...... നേത്ര.... അവളെ ഹോട്ടൽ എത്തിയപ്പോൾ അവൻ അവളെ തട്ടി വിളിച്ചു.


ഹോട്ടൽ എത്തി ഇറങ്ങിക്കോളൂ....കൂടുതൽ ഒന്നും പറയാതെ അവൻ മുന്നിൽ നടന്നു അവൾ ബാഗ് എടുത്തു പുറകെ നടന്നു.

അപ്പോഴേക്കും അവൻ റൂമിന്റെ കീ അവൾക്ക് നേരെ നീട്ടി.അവൾ സംശയത്തിൽ അവനെ നോക്കി.



നിന്റെ റൂമിന്റെ കീ ആണ് 306ആണ് നിനക്ക് എനിക്ക് 304..... പോയി ഫ്രഷ് ആയി കിടന്നോ രാവിലെ ഞാൻ വിളിക്കാം അപ്പൊ എണീറ്റ് റെഡി ആയി വന്നാൽ മതി......അവനിൽ അവൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അത് നഷ്ടം ആയപ്പോൾ എന്തോ അവളുടെ കണ്ണ് നിറഞ്ഞു അവൾ അവനെ നോക്കി.



നീ എന്താ കരുതിയെ എന്റെ ഒപ്പം ഒരേ മുറിയിൽ കഴിയാം എന്ന് ആണോ.നിനക്ക് അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ പറഞ്ഞ മതി എനിക്ക് സമ്മതം ആണ് പക്ഷേ വെറുതെ വേണ്ട ഞാൻ ഒന്നും വെറുതെ വാങ്ങാറില്ല......അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.



സാർ സാധാരണ pa മാരെ പോലെ എന്നെ കാണണ്ട എനിക്ക് തത്കാലം താല്പര്യം ഇല്ല. ശരി സാർ ഗുഡ് നൈറ്റ്‌....അവൾ കൂടുതൽ ഒന്നും പറയാതെ കയറി വാതിൽ അടച്ചു.അടഞ്ഞ ഡോറിലേക്ക് ഒരുപുച്ഛചിരിയോടെ നോക്കി അവൻ അവന്റെ മുറിയിൽ കയറി പോയി......

                                          തുടരും......

To Top