രചന: ലക്ഷ്മിശ്രീനു
(പ്രസന്റ് ആണ് ഇനി )
അവൻ അങ്ങനെ ആലോചനയോടെ സീറ്റിൽ ഇരിക്കുമ്പോൾ ആണ് ആമി അകത്തേക്ക് കയറി വന്നത് അവളെ കണ്ടതും ഇതുവരെ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ മാറി അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.....
(ആമിക്ക് അറിയാം കേട്ടോ അഗ്നി നേത്രയുടെ ഏട്ടൻ ആണെന്ന്. പിന്നെ ആദിയും അഗ്നിയുമൊക്കെ ഇപ്പൊ നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട് പിന്നെ ഗായുന് വിശേഷം ഒന്നുല്ല 😁. സായു അഗ്നിയെ അന്ന് തെറ്റിദ്ധരിച്ചു ആണ് മൊഴി പറഞ്ഞത് എന്നൊരു കുറ്റബോധം അവളുടെ മനസ്സിൽ ഉണ്ട് അതിന് ശേഷം അവനോട് അവൾക്ക് പ്രണയം തോന്നുന്നത്. അങ്ങനെ അവന്റെ നമ്പർ ഒപ്പിച്ചു വിളിച്ചു ആദ്യം പേര് പറയാതെ അവനെ പറ്റിക്കാൻ നോക്കി അവസാനം അവൾ ആണെന്ന് പറഞ്ഞു പിന്നെ അവളുടെ ഇഷ്ടവും അപ്പൊ തന്നെ അവൻ അവളെ ആവശ്യത്തിൽ കൂടുതൽ പറഞ്ഞു ഒഴിവാക്കാൻ നോക്കി പക്ഷേ അത് കേൾക്കാത്ത പോലെ അവൾ വീണ്ടും അവന്റെ പിന്നാലെ നടക്കുവാണ്..
പിന്നെ അഗ്നിയുടെ മുത്തശ്ശൻ കുളിക്കാൻ കയറി ബാത്റൂമിൽ ഒന്ന് തെന്നി വീണു അതിന് ശേഷം കിടപ്പിൽ ആണ് അതോടെ അമ്മാവന്മാർ ഒക്കെ അടങ്ങി കാരണം മുത്തശ്ശൻ ആയിരുന്നു കരുക്കൾ നീക്കി കൊണ്ട് ഇരുന്നത്. ആള് കിടപ്പിൽ ആണല്ലോ. പിന്നെ അമ്മായിമാരുടെ മേലും മക്കളുടെ മേലും അഗ്നിയുടെ കണ്ണുകൾ ഉണ്ട് കാരണം ആമി ഇപ്പൊ വീട്ടിൽ ആണല്ലോ അതുകൊണ്ട് മാത്രം അല്ല അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന് ഒരു ആപത്തും വരരുത് എന്ന് അവന് നിർബന്ധം ഉണ്ട്....
ഇന്നലെ പാസ്റ്റ് എഴുതി പോയപ്പോൾ കുറച്ചു കാര്യങ്ങൾ മിസ്സ് ആയത് പോലെ തോന്നി അതാ.....
പാർട്ട് 33വായിച്ചു കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ കുറച്ചു നന്നായിരിക്കും അതിന്റെ ബാക്കി മുതൽ ആണ് പ്രസന്റ്.)
സാർ..... ആമി വന്നു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയം ആയി അവൻ അവളെ നോക്കി പുഞ്ചിരിയോടെ ഇരിക്കുന്നത് കണ്ടു ആണ് അവൾ അവനെ വിളിച്ചത്....
ഓഹ് സോറി..... എന്താ ഡോ....(ഓഹ് കാമുകിയെ സ്വപ്നം കണ്ടു ഇരുന്നത് ആകും കാട്ടുമാക്കാൻ.)
സാർ ഈ ഫയൽ ഒന്ന് നോക്കി സൈൻ ചെയ്തു തരണം ചാക്കോ സാറിനെ ഏൽപ്പിക്കാൻ ഉള്ളത് ആണ്....അവൾ അവനെ നോക്കി പറഞ്ഞു.
മ്മ് ok കുറച്ചു കഴിഞ്ഞു ഞാൻ നോക്കാം....അവൾ പോകാൻ തുടങ്ങിയതും അവൻ അവളെ ചൊറിയാൻ തുടങ്ങി.
കുള്ളത്തി അവിടെ ഒന്ന് നിന്നേ......അവൾ ദേഷ്യത്തിൽ അവനെ നോക്കി അവന്റെ അടുത്തേക്ക് പോയി.
തനിക്ക് ഇത് എന്തിന്റെ കേട് ഡോ എന്നെ കാണുമ്പോൾ കാണുമ്പോൾ.... എന്റെ ചേച്ചിയുടെ സഹോദരൻ ആയി പോയി കാലൻ കാട്ടുമാക്കാൻ. അങ്ങേരുടെ ഒരു കുള്ളത്തി........അവനോട് മുഖം ഒക്കെ ചുവപ്പിച്ചു ചുണ്ടൊക്കെ കൂർപ്പിച്ചു പറയുന്നവളെ കണ്ടു അവൻ ഒരു ചിരിയോടെ എണീറ്റ് അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ട് അവളെ അരയിലൂടെ മുറുകെ ചുറ്റിപിടിച്ചു...,
ആമി ശ്വാസം പോലും എടുക്കാൻ മറന്നു ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി നിന്നു.അവൻ കള്ളചിരിയോടെ അവളെ നോക്കി.
എന്താ ഡി കുള്ളത്തി നിന്റെ നാവ് കാശിക്ക് പോയോ......അവന്റെ ശബ്ദം ആണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.
കൈ എടുക്കെഡോ..... കാട്ടുമാക്കനെ താൻ എന്താ ഈ കാണിക്കുന്നേ.....
ഞാൻ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോകുന്നല്ലേ ഉള്ളു പൊന്നു മോൾക്ക് ഞാൻ ഒരു കടം ബാക്കി വച്ചിട്ടുണ്ടല്ലോ.......
അവന്റെ കൈക്കുള്ളിൽ നിന്ന് തന്നെ അവൾ ഒന്ന് വിറച്ചു കൊണ്ട് അവനെ നോക്കി. അവൻ ഒരു ചിരിയോടെ അവളുടെ മേലെ ഉള്ള പിടി വിട്ടു.
കടം ഞാൻ പിന്നെ വീട്ടിക്കോളാം ഇപ്പൊ കുള്ളത്തി ചെല്ല്.....
കുള്ളത്തി തന്റെ മാറ്റവളാടോ മാക്കാനേ......പറഞ്ഞു കൊണ്ട് ഇറങ്ങി ഓടി അവൾ പോയ വഴിയേ ഒരു ചിരിയോടെ നോക്കി അവൻ..........
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു കുറച്ചു സമയം കൂടെ ഓഫീസിൽ ഇരുന്നിട്ട് പിന്നെ നേരെ വീട്ടിലേക്ക് പോയി.
അവൻ വീട്ടിൽ എത്തുമ്പോൾ സായു മുറ്റത്തു നിൽപ്പുണ്ട് അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട് അവൾ ഫോണിൽ എന്തോ നോക്കി കൊണ്ട് നിൽക്കുവാണ് അല്ലു വണ്ടി ഒതുക്കി നേരെ അവളുടെ അടുത്തേക്ക് പോയി. അവൻ വന്നത് ഒന്നും അറിയാതെ അഗ്നിയുടെ ഫോട്ടോ നോക്കി കൊണ്ട് നിൽക്കുവായിരുന്നു അവൾ. അല്ലു അവളുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി പെട്ടന്ന് ആയത് കൊണ്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കുമ്പോ അല്ലു ആയിരുന്നു.അവൻ അവളെ നോക്കിയിട്ട് ഫോണിലേക്ക് നോക്കി അതിലെ അഗ്നിയുടെ ഫോട്ടോ കണ്ടു ദേഷ്യത്തിൽ അവളെ നോക്കി....
എന്താ ഡി ഇത്.....
ഏട്ടാ അത് ഞാൻ എനിക്ക്....
എത്ര നാൾ ആയെടി തുടങ്ങിയിട്ട് ഇത്.....
ഏട്ടാ..... കുറച്ചു നാൾ ആയിട്ടേ ഉള്ളു പക്ഷേ ഏട്ടൻ ഉദ്ദേശിച്ചത് പോലെ അല്ല എന്നോട് ഇഷ്ടം ആണെന്ന് ഇതുവരെ അഗ്നിഏട്ടൻ പറഞ്ഞിട്ടില്ല......അവൻ സംശയത്തിൽ അവളെ നോക്കി.
ഞാൻ ആണ് അഗ്നിയേട്ടനെ ഇഷ്ടം ആണെന്ന് പറഞ്ഞു പുറകെ പോയത് ഇതുവരെ സ്നേഹത്തോടെ ഒരു നോട്ടം പോലും പ്രതീക്ഷക്ക് തന്നിട്ടില്ല..അവന്റെ മുഖത്തെ ദേഷ്യം ഒന്ന് അയഞ്ഞു.
ഞാൻ ഒരു കാര്യം പറയാം സായു ഇപ്പോഴേ നിർത്തുന്നത് ആണ് നിനക്ക് നല്ലത്. വേണ്ടാത്ത ചിന്തകൾ ഒന്നും മനസ്സിൽ കൂട്ടി വയ്ക്കണ്ട. ഒരിക്കലും ഈ ബന്ധം ഈ വീട്ടിൽ ആരും അംഗീകരിക്കില്ല പറഞ്ഞേക്കാം.......അത്രയും പറഞ്ഞു അവൻ അകത്തേക്ക് പോയി അത് കൂടെ ആയതും അവളുടെ സങ്കടം കൂടി...
അല്ലു മുറിയിലേക്ക് പോയി കൊണ്ട് പോകേണ്ട സാധനങ്ങൾ ഒക്കെ എടുത്തു വച്ചു അത് കഴിഞ്ഞു നേരെ താഴെ വന്നു അച്ഛനോട് പോകുന്ന കാര്യം ഒക്കെ സംസാരിച്ചു....
💫💫💫💫💫💫💫💫💫💫💫💫💫💫💫
മോളെ..... ഈ സമയത്തു ഇങ്ങനെ അതികം യാത്ര ഒന്നും നല്ലത് അല്ല.....
അറിയാം അമ്മ പക്ഷേ പോയല്ലേ പറ്റു..... പിന്നെ വേറെ ആരുമല്ലല്ലോ എന്റെ ഭർത്താവ് തന്നെ അല്ലെ.....
അതുകൊണ്ട് ആണ് അമ്മക്ക് പേടി....അപ്പോഴേക്കും അഗ്നി തിരിച്ചു വന്നിരുന്നു.അവന്റെ ശബ്ദം കേട്ട് അമ്മ അവനെ കൂർപ്പിച്ചു നോക്കി.
അപ്പു..... ശാസനയോടെ വിളിച്ചു.
ഓഹ് ഇല്ല ഞാൻ മിണ്ടുന്നില്ല പോകുന്ന പോലെ തന്നെ ഇവൾ തിരിച്ചു ഇവിടെ വന്നില്ലെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.......അവൻ പുറത്തേക്ക് തന്നെ പോയി.
മോള് വിഷമിക്കണ്ട അവൻ ഇതുവരെ മോളെ കാണാനോ കൂട്ടനോ ഇങ്ങോട്ട് വന്നില്ലാലോ അതിന്റെ ദേഷ്യം ആണ്........അതിന് നേത്ര ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
പിന്നെ അവൾ അവൾക്ക് വേണ്ട രണ്ടു ജോഡി ഡ്രസ്സ് എടുത്തു വച്ചു അപ്പോഴേക്കും അമ്മ അവൾക്ക് ഉള്ള ജ്യൂസ് ഫ്രൂട്സ് ഒക്കെ കട്ട് ചെയ്തു കൊണ്ട് വന്നു......
പിന്നെ അവൾ കുറച്ചു സമയം കിടന്നു ഉറങ്ങി......
അപ്പു നീ എന്തിന മോളെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കുന്നെ.... അമ്മ അഗ്നിയെ വഴക്ക് പറയുവാണ്.
പിന്നെ പറയാതെ അവൾക്ക് വിശേഷം ഉണ്ട് എന്ന് അവൾ അവനെ വിളിച്ചു പറഞ്ഞു. ഒരു ഗർഭിണി ആണ് ഈ സമയം അതികം യാത്ര ചെയ്തുട എന്നൊക്കെ അവന് അറിഞ്ഞൂടെ അവൻ പകരം വീട്ടാൻ നടക്കുന്നു അവന്റെ അച്ഛന്റെ വാക്കും കേട്ട്......
അപ്പു..... അവന്റെ ഭാര്യയും കുഞ്ഞും ആണെന്ന് അവന് അറിയാം അവൻ അവളോട് മോശം ആയിട്ട് ഒന്നും......
അമ്മ എന്നോട് ചുമ്മാ അവന് വേണ്ടി വാതിക്കരുത്.... അവൾ ഗർഭിണി ആണെന്ന് ബോധം ഉണ്ടായിട്ട് തന്നെ അല്ലെ അവളെ അന്ന് അവിടെ വച്ചു തല്ലിയതും ഇറക്കി വിട്ടതും ഒക്കെ........അമ്മ പിന്നെ ഒന്നും പറയാൻ പോയില്ല അവൻ പറഞ്ഞത് ശരി ആണ് ഇനി തർക്കിച്ചിട്ട് കാര്യം ഇല്ലന്ന് അറിയാം അവർ അവനെ നോക്കിയിട്ട് പുറത്തേക്ക് പോയി...
പിന്നെ നേത്ര ഉറങ്ങി എണീറ്റ് റെഡി ആയി താഴേക്ക് വന്നു അപ്പോഴേക്കും അമ്മായിമാർ അവിടെ വന്നു അവൾ അവരോട് എല്ലാം യാത്ര പറഞ്ഞു ഇറങ്ങി.
മോളെ സൂക്ഷിക്കണം ആഹാരം ഒക്കെ കഴിക്കണം ഒരു ദിവസത്തെ കാര്യം ആണെന്ന് അറിയാം പക്ഷേ.....
അമ്മ വിഷമിക്കണ്ട ഞാൻ ശ്രദ്ധിച്ചോളാം.... ഞാൻ വിളിക്കാം.
അവർ ഒരുമിച്ച് യാത്ര പറഞ്ഞു ഇറങ്ങി.
പോകുന്ന വഴിയിൽ നേത്ര ആമിയെ വിളിച്ചു.
എന്താ മാഡം ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ ഭയങ്കര ബിസി ആണല്ലോ.... ഫോൺ എടുത്ത പാടെ അത് ആയിരുന്നു ആമിയുടെ ചോദ്യം.
ടി കുരുപ്പേ ഇപ്പൊ പോലും ഞാൻ അല്ലെ അങ്ങോട്ട് വിളിച്ചത് നിനക്ക് എന്നെ ഒരു വാക്ക് വിളിച്ചുടെ പോട്ടെ ഒന്നുല്ലേലും നീ ഒരു ചെറിയമ്മ ആകാൻ പോകുന്നു എന്ന് അറിയാം എന്നിട്ടുപോലും എന്നെ വന്നു കണ്ടില്ലലോ.......
അഹ് അതിന് നിന്റെ ആ കാലൻ കാട്ടുമാക്കാൻ ഏട്ടൻ ഉണ്ടല്ലോ അഗ്നിദേവ് ആ കൊരങ്ങാനോട് വർക്ക് കുറച്ചു തരാൻ പറയ്.......അഗ്നി അവളെ നോക്കി നേത്ര ചിരി കടിച്ചു പിടിച്ചു ഇരിപ്പാണ്.
ടി അതിന് എന്റെ ഏട്ടൻ എന്താ ചെയ്തേ..
അയ്യോ നിന്റെ ഏട്ടൻ ഒന്നും ചെയ്തില്ല കള്ള മാക്കാൻ അങ്ങേര് ഒരാഴ്ച കൊണ്ട് ചെയ്യേണ്ട വർക്ക് രണ്ടു ദിവസം എന്ന് പറഞ്ഞു തരും ഞാൻ എന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതം ആണോന്ന് പോലും ചിലപ്പോൾ ചിന്തിക്കും അമ്മാതിരി തരക്കം അല്ലെ തരുന്നത് പോരാത്തതിന് അങ്ങേർക്ക് മൂക്കിന്റെ തുമ്പത്തു ആണ് ശുണ്ഠി..... അങ്ങേരുടെ മൂക്കിന് ഇട്ട് ഒരെണ്ണം കൊടുക്കണം എന്ന് ഉണ്ട് പിന്നെ ഉള്ളത് പറയാല്ലോ നല്ല ശബളം തരും നിന്റെ ചേട്ടൻ.......... അവളുടെ സംസാരം കേട്ട് അഗ്നി ചിരിയോടെ ഡ്രൈവ് ചെയ്തു.
അല്ല എന്റെ ഏട്ടനെ കുറിച്ച് ഉള്ള കുറ്റം പറഞ്ഞു കഴിഞ്ഞ.....
ഓഹ് കഴിഞ്ഞു മോളെ അതൊക്കെ പോട്ടെ സുഖമാണോ ചേച്ചിപെണ്ണെ.....അവളുടെ കൊഞ്ചിയുള്ള ശബ്ദം കേട്ട് രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.
ഓഹ് ഇപ്പൊ എങ്കിലും ചോദിച്ചല്ലോ സന്തോഷം..... സുഖം പെണ്ണെ ഗായു ആദിയേട്ടൻ ഒക്കെ വന്നോ ട്രിപ്പ് പോയിട്ട്....
അഗ്നി സംശയത്തിൽ നേത്രയേ നോക്കി.
ഓഹ് ഭാര്യയും ഭർത്താവും കൂടെ ഈ പ്രായപൂർത്തി ആയ എന്നെ ഒറ്റക്ക് ആക്കി ഹണിമൂൺ പോയി പെണ്ണുമ്പിള്ളേ.....
ഞാൻ നിന്നോട് പറഞ്ഞത് അല്ലെ കൊച്ചേ വീട്ടിൽ വരാൻ.....
അവിടെ ആർക്കും എന്നെ ഇഷ്ടം ആകില്ല കുട്ടി പിന്നെ നിന്റെ അമ്മായിമാർ ഒക്കെ എന്റെ അച്ഛൻ അമ്മ ഒക്കെ എവിടെ എന്ന് ചോദിച്ചു പിന്നെ അതിന്റെ പുറകെ ആകും.ഏട്ടൻ പറഞ്ഞു എന്നോട് അങ്ങോട്ട് വരാൻ അല്ലെങ്കിൽ ലീവ് എടുത്തു അവരുടെ കൂടെ പോകാൻ........
എന്നോട് ഒരല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ എന്റെ ആമി കുട്ടി പെട്ടന്ന് റെഡി ആയിക്കോ അപ്പു ഏട്ടൻ വരും നിന്നേ കൂട്ടാൻ തത്കാലം ആദിയേട്ടൻ വരുന്നത് വരെ നീ എന്റെ കൂടെ നിന്നാൽ മതി.......ആമി ഒന്നും മിണ്ടിയില്ല.
ചേച്ചി അവിടെ ആർക്കും.....അപ്പോഴേക്കും അഗ്നി ഫോൺ വാങ്ങി.
നിന്നോട് പറഞ്ഞത് ചെയ്താൽ മതി അരമണിക്കൂർ കഴിഞ്ഞു ഞാൻ വരും റെഡി ആയി നിന്നോണം......അത്രയും പറഞ്ഞു കാൾ കട്ട് ചെയ്തു.
നേത്ര ഞെട്ടലോടെ അവനെ നോക്കി.അവൻ അത് കാണാത്ത പോലെ ഇരുന്നു.....
അല്ല ആദിക്ക് ബോധം ഇല്ലെ ഒരു പെൺകൊച്ചിനെ ഒറ്റക്ക് ആക്കി ആണോ പോകുന്നെ കാലം പോയ കാലം ആണ് അവൾക്ക് എന്തെങ്കിലും പറ്റിയാൽ അല്ലെങ്കിൽ...... അവൻ ദേഷ്യത്തിൽ പറഞ്ഞു.
അവർ രണ്ടു ദിവസം ആയെ ഉള്ളു പോയിട്ട് ഇന്ന് വരും എന്ന പറഞ്ഞത് അതാ അവളെ പിന്നെ ഞാൻ നിർബന്ധിക്കാതെ ഇരുന്നത്........അവൾ പറഞ്ഞു.
അല്ല അപ്പു ഏട്ടാ എന്താ അവളുടെ കാര്യത്തിൽ ഒരു ടെൻഷൻ.....നേത്ര ചെറിയ ആക്കലോടെ ചോദിച്ചു.അഗ്നി ഒന്ന് പതറി.
അത്... അത് പിന്നെ അവൾ ഒരു പെൺകുട്ടി അല്ലെ.....
അല്ലാതെ ഏട്ടന് അവളെ ഇഷ്ടം ആയത് കൊണ്ടലല്ലേ.......അഗ്നി എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു..
തുടരും.........