രചന: ലക്ഷ്മിശ്രീനു
സാർ....
മ്മ്മ്..... ജോലിയെ കുറിച്ച് ഒക്കെ അറിഞ്ഞല്ലോ അല്ലെ.....അവൻ അവളെ നോക്കാതെ ഫയൽ നോക്കി ചോദിച്ചു.
അറിഞ്ഞു സാർ.....
മ്മ്മ്.... പിന്നെ ജോലിയിൽ എനിക്ക് ചില രീതികൾ ഉണ്ട്. പറയുന്ന ജോലി പറയുന്ന സമയത്തു ചെയ്തു തീർക്കണം എനിക്ക് അത് നിർബന്ധം ആണ്. പിന്നെ ഡിസിപ്ലിൻ അതും എനിക്ക് പ്രാധാമാണ്.....
Ok സാർ....
മ്മ് പൊക്കോ........ അവളുടെ പേടിച്ചു ഉള്ള നിൽപ്പു കണ്ടു സത്യത്തിൽ അഗ്നിക്ക് ചിരി വരുന്നുണ്ടായിരുന്നു. അവൾ അവനെ നോക്കി നെഞ്ചിൽ കൈ വച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
ഡി കുള്ളത്തി......ആമി പല്ലു കടിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.....
അവൻ ചിരിയോടെ എണീറ്റ് അവളുടെ അടുത്തേക്ക് പോയി.
എന്താ ഡി കുള്ളത്തി കണ്ടിട്ട് ഒരു പരിചയം ഇല്ലാത്തതു പോലെ ഒരു പോക്ക്.......
തനിക്ക് ഇത് എന്തിന്റെ കേട് ഡോ എന്നെ കാണുമ്പോൾ. താൻ എന്റെ ബോസ് ആയി പോയി ഇല്ലെങ്കിൽ തന്നെ ഞാൻ തലക്കടിച്ചു കൊന്നേനെ അങ്ങേരുടെ ഒരു കുള്ളത്തി.......അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി പുറത്തേക്ക് ഇറങ്ങി. അഗ്നി ചിരിയോടെ സീറ്റിലേക്ക് ചാരി ഇരുന്നു.
അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത് പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് ഒന്ന് സംശയിച്ചു പിന്നെ കാൾ എടുത്തു.നേത്ര ആയിരുന്നു പെട്ടന്ന് വീട്ടിലേക്ക് പോകാൻ പറഞ്ഞു വിളിച്ചത് ആയിരുന്നു.
അഗ്നി പിന്നെ ഒന്നും നോക്കിയില്ല ഓഫീസിൽ നിന്ന് പെട്ടന്ന് ഇറങ്ങി.......
അഗ്നി വീട്ടിൽ എത്തുമ്പോൾ കുടുംബഡോക്ടർ പുറത്തേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു...
അഗ്നി ഒന്ന് ഞെട്ടി ഇനി ആർക്കെങ്കിലും എന്തെങ്കിലും വയ്യായിക വല്ലതും.അവൻ വേഗം ഡോക്ടർന്റെ അടുത്തേക്ക് പോയി.
എന്താ ഡോക്ടർ അമ്മക്ക് എന്തെങ്കിലും...അവൻ അതിയോടെ ഡോക്ടർനോട് ചോദിച്ചു.
പേടിക്കണ്ട ഡോ അമ്മക്ക് അല്ല അനിയത്തിക്ക് ആണ്.... അകത്തേക്ക് പൊയ്ക്കോളൂ അവർ പറയും.... അഗ്നി ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.
അവൻ മുറിയിൽ എത്തുമ്പോൾ നേത്ര കിടക്കുവാ അവളുടെ തലയിൽ തലോടി അമ്മയും ഇരിപ്പുണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്...
എന്താ അമ്മ എന്താ മോൾക്ക് പറ്റിയെ എന്തിന ഡോക്ടർ വന്നത്...
അമ്മ അവനെ നോക്കി പുഞ്ചിരിച്ചു.
ഞാൻ ഒരു അമ്മുമ്മയും നീ ഒരു മാമനും ആകാൻ പോണു.....അമ്മ സന്തോഷത്തോടെ പറഞ്ഞു അവനെ നോക്കി.
അവൻ അവളെ നോക്കിയപ്പോ അവിടെ നിറഞ്ഞ ചിരി ആണ്. അവന് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല അവൻ വേഗം അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു. അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു അപ്പോഴേക്കും അമ്മായിമാർ അകത്തേക്ക് വന്നു..
എന്താ ചേട്ടത്തി എന്താ പറ്റിയെ കുട്ടിക്ക്..അമ്മായി.
മോൾക്ക് വിശേഷം അതാ തലചുറ്റി വീണത്...
അപ്പൊ കുട്ടിയെ അതിന്റെ ഭർത്താവിന്റെ വീട്ടിൽ പറഞ്ഞു അയക്കുന്നില്ലേ....അഗ്നി അവരെ ഒന്ന് നോക്കി.
അവൾക്ക് പോകണം എന്ന് തോന്നിയാൽ അവൾ പോകും ഇല്ലെങ്കിൽ അവൾക്ക് ഇഷ്ടമുള്ള അത്രയും ദിവസം ഇവിടെ നിൽക്കും അതിൽ അമ്മായിമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ........ അഗ്നി കുറച്ചു കടുപ്പിച്ചു തന്നെ ചോദിച്ചു.
അവർ അവരെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.അഗ്നി നേത്രയുടെ അടുത്തയിട്ട് ഇരുന്നു.
മോള് അലോക്കിനെ വിളിച്ചു വിവരം പറയ്.... മോൾക്ക് അങ്ങോട്ട് പോണം എങ്കിൽ റെഡി ആയിക്കോ ഞാൻ കൊണ്ട് ആക്കാം.....അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
അവൾ അവനെ നോക്കി ഒന്ന് മൂളി പിന്നെ അമ്മയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.
നേത്ര ഫോൺ എടുത്തു അല്ലുനെ വിളിച്ചു രണ്ടു പ്രാവശ്യം വിളിച്ചപ്പോൾ കാൾ എടുത്തു നേത്ര കുറെ ഹലോ പറഞ്ഞു പക്ഷേ മറുപടി ഇല്ലായിരുന്നു.
ദേവേട്ടാ..... എന്നോട് പിണക്കം ആകും അല്ലെ അറിയാം. പിണക്കം മാറ്റാൻ ആയിട്ട് ഞാൻ ഒരു സന്തോഷവാർത്ത പറയെട്ടെ......അവൾ ഒന്ന് നിർത്തി എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
ദേവേട്ടാ..... ദേവേട്ടൻ ഒരു അച്ഛനും ഞാൻ ഒരു അമ്മയും ആകാൻ പോകുവാ...... ഇപ്പൊ ദേവേട്ടനെ കാണാനും കെട്ടിപ്പിടിക്കാനും ആ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ ഒക്കെ തോന്നുവാ പക്ഷേ ഞാൻ ഇപ്പൊ ഇവിടെ അല്ലെ.... രണ്ടു ദിവസം ഞാൻ എന്റെ അമ്മയുടെ കൂടെ നിന്നിട്ട് വരും....അവൾ കുറച്ചു നേരം കൂടെ ഫോൺ ചെവിയോട് ചേർത്ത് വച്ചു അവന്റെ ശബ്ദം ഒന്ന് കേൾക്കാൻ പക്ഷേ അത് ഉണ്ടായില്ല. അവൾക്ക് സങ്കടം തോന്നി എങ്കിലും അവൾ അത് പുറത്ത് കാട്ടാതെ ഫോൺ വച്ചു. അപ്പോഴേക്കും അവൾക്ക് കഴിക്കാൻ ഉള്ളത് ഒക്കെ കൊണ്ട് അമ്മ മുറിയിൽ എത്തിയിരുന്നു.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു പുറത്ത് പോയ് തിരിച്ചു വരുമ്പോൾ അവന്റെ ഫോണും പിടിച്ചു നിൽക്കുന്ന അച്ഛനെ ആണ് കണ്ടത്......
നിനക്ക് എങ്ങോട്ട് എങ്കിലും പോകുമ്പോൾ ഫോൺ കൊണ്ട് പൊയ്ക്കൂടേ അല്ലു മോള് ഇപ്പൊ വിളിച്ചു വച്ചതെ ഉള്ളു........ അല്ലു അത് ഒന്നും കേൾക്കാതെ ഫോൺ വാങ്ങി മുറിയിലേക്ക് പോയി. അവൻ പോയ വഴിയേ ദേവാനന്ദ് ഒരു ചിരിയോടെ നോക്കി.
"നിങ്ങൾ തമ്മിൽ പിരിയേണ്ടത് ഇപ്പൊ എന്റെ ആവശ്യം ആയി പോയി അതുകൊണ്ട് തത്കാലം നീ ഒരു അച്ഛൻ ആകുന്നത് അറിയണ്ട ആ കുഞ്ഞ് പുറം ലോകം കാണില്ല....."ദേവാനന്ദ് മനസ്സിൽ പറഞ്ഞു.
അവൾക്ക് പോകുമ്പോൾ വിഷമം ഒന്നുല്ലായിരുന്നല്ലോ അവിടെ ഇരിക്കട്ടെ നിന്ന് തളരുമ്പോ വരട്ടെ അതുവരെ എന്റെ ശബ്ദം കേൾക്കണ്ട അവൾ......അല്ലു ഫോണിലേക്ക് നോക്കി പറഞ്ഞു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ദിവസങ്ങൾ വേഗത്തിൽ കൊഴിഞ്ഞു പോയി ഇടക്ക് നേത്ര അല്ലുന്റെ വീട്ടിൽ വന്നു അപ്പോഴേക്കും അവൻ ബാംഗ്ലൂർ പോയി. പിന്നെ അല്ലു വന്നിട്ട് പ്രേഗ്നെന്റ് ആണെന്ന് പറയാം എന്ന് കരുതി നേത്ര ആരോടും ആ വിവരം പറഞ്ഞില്ല. അഗ്നിയും അമ്മയും എന്നും വിളിക്കും സംസാരിക്കും.
അങ്ങനെ ഒരു ദിവസം ഓഫീസിൽ പോകും വഴി ആണ് സായുവും ദേവാനന്ദുമായി കാറിൽ എങ്ങോട്ടോ പോകുന്നത് നേത്ര കണ്ടത്. അവൾ അവരുടെ പുറകെ പോകാൻ തുടങ്ങുമ്പോൾ കാർ വേഗത്തിൽ പോകുകയും നേത്ര ബ്ലോക്കിൽ പെട്ട് പോകുകയും ചെയ്തത്. ഓഫീസിൽ ആണെന്ന് പറഞ്ഞു ഇറങ്ങിയ രണ്ടുപേരും ഒരുമിച്ച് പോകുന്നത് കണ്ടു ആണ് നേത്ര സംശയിച്ചത്....
നേത്ര ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞതും അല്ലു എത്തിയിരുന്നു. ഒന്ന് വിളിച്ചു പറയുക പോലും ചെയ്യാതെ പെട്ടന്ന് അവനെ ഓഫീസിൽ കണ്ടപ്പോൾ സന്തോഷവും പിണക്കവും ഒക്കെ തോന്നി അവൾക്ക്. അവളെ കണ്ടിട്ട് ഒന്ന് നോക്കി എന്ന് അല്ലാതെ അവൻ മൈൻഡ് ചെയ്യാതെ പോയി.അത് കൂടെ ആയതും അവൾക്ക് അവനോട് ദേഷ്യം ആയി......
ഉച്ചക്ക് ശേഷം ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി ആ മീറ്റിംഗ് ടൈം അവന്റെ pa ആയിട്ട് ഉള്ളവൾ അവനോട് കൂടുതൽ ഒളിപ്പിച്ചു നടക്കുന്നതും അവന്റെ പ്രകടനം കൂടെ കണ്ടപ്പോൾ അവൾക്ക് നല്ല സങ്കടം ആയി. പക്ഷേ നേത്ര പുറത്ത് കാട്ടിയില്ല. മീറ്റിംഗ് കഴിഞ്ഞു ഇറങ്ങാൻ നേരം ആണ് അവന് ഒരു കാൾ വന്നത്. അവന്റെ മുഖത്ത് ടെൻഷൻ നിറയുന്നതും പിന്നെ ദേഷ്യം ആകുന്നതും അവൻ ദേഷ്യത്തിൽ നേത്രയേ നോക്കിയിട്ട് ഇറങ്ങി പോയി......
അവൾക്ക് കാര്യം ഒന്നും മനസ്സിലായില്ല പക്ഷേ എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായി. അവൾ പിന്നെ അത് കളഞ്ഞു വീട്ടിൽ പോയിട്ട് പിണക്കം മാറ്റണം എന്ന് കരുതി ഇരുന്നു. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ അമ്മയെ ഒന്ന് വിളിച്ചു നോക്കി.പക്ഷേ ഫോൺ എടുത്തില്ല അവൾ പിന്നെ അഗ്നിയെ വിളിച്ചു അവന്റെ ഫോൺഓഫ് ആയിരുന്നു.
അവൾ പിന്നെ നേരെ വീട്ടിലേക്ക് തിരിച്ചു വീട്ടിൽ എത്തുമ്പോൾ മുത്തശ്ശൻ മുത്തശ്ശി ഹാളിൽ ഇരിപ്പുണ്ട് വേറെ ആരെയും കണ്ടില്ല അവൾ ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് പോയി...
എന്താ രണ്ടുപേരും കൂടെ ഇങ്ങനെ ഇരിക്കുന്നെ.....ചിരിയോടെ നേത്ര അവരുടെ അടുത്തേക്ക് പോയി ചോദിച്ചു.
പിന്നെ ഞങ്ങൾ എങ്ങനെ ഇരിക്കണം ഞങ്ങടെ മോൻ ആശുപത്രിയിൽ കിടക്കുമ്പോൾ.......മുത്തശ്ശൻ ദേഷ്യത്തിൽ ചോദിച്ചതും അവൾ ഞെട്ടി.
അച്ഛ.... അച്ഛന് എന്താ പറ്റിയെ.......
നിന്റെ ഏട്ടൻ എന്ന് പറയുന്നവൻ എന്റെ കുഞ്ഞിനെ കുത്തി കൊല്ലാൻ നോക്കി......നേത്ര ഞെട്ടലോടെ അവരെ നോക്കി.
എ....ന്റെ ഏ...ട്ട....ൻ അങ്ങനെ ഒന്നും ചെയ്യില്ല മുത്തശ്ശ..........അവൾ പറഞ്ഞു.
ഇന്നലെ കണ്ട അവനെ ആണ് ഇപ്പോഴും അവൾക്ക് വിശ്വാസം...... നീയും കൂടെ അറിഞ്ഞു കൊണ്ട് ആയിരിക്കും എന്റെ കുഞ്ഞിനെ ശത്രുന്റെ മോള് അല്ലെ അപ്പൊ പിന്നെ.....
മുത്തശ്ശ......
എന്താ ഡി അവർ പറഞ്ഞത് സത്യം തന്നെ അല്ലെ.....അല്ലുന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.
നേത്ര അവന്റെ അടുത്തേക്ക് പോയി...
ദേവേട്ടാ അച്ഛ... ൻ അച്ഛന് എങ്ങനെ ഉണ്ട്.....
എന്തായാലും എന്റെ അച്ഛൻ ജീവനോടെ ഉണ്ട് നിന്റെ ഏട്ടൻ എന്ന് പറയുന്നവൻ ഇപ്പൊ പോലീസ് സ്റ്റേഷനിൽ കാണും....അല്ലു ദേഷ്യത്തിൽ പറഞ്ഞു.
ദേവേട്ടാ... ഏട്ടൻ.... അവളുടെ സ്വരം ഇടറി...
എന്റെ മുന്നിൽ നിന്ന് മാറി നിൽക്കെടി എന്റെ അച്ഛൻആണ് ഹോസ്പിറ്റലിൽ കിടക്കുന്നത്. നിന്റെ ഏട്ടൻ എന്റെ മുന്നിൽ വരും അന്ന് അവന്റെ അന്ത്യം ആയിരിക്കും..........അവൻ ദേഷ്യത്തിൽ പറഞ്ഞു അവളെ പിടിച്ചു തള്ളിയിട്ട് കയറി പോയി.......
നേത്ര ഞെട്ടലിൽ ആയിരുന്നു അപ്പോഴും. അവൾക്ക് എന്താ സംഭവിച്ചത് എന്ന് അറിയണം അതിനു ഇവിടെ ആരോട് ചോദിക്കും എന്നത് ആയിരുന്നു ചിന്ത. അപ്പോഴേക്കും അമ്മായിയും അമ്മാവനും സായുവും കയറി വന്നു. അവൾ അവരെ നോക്കി പക്ഷേ ആരും അവളെ മൈൻഡ് ചെയ്യാതെ കയറി പോയി. കുറച്ചു കഴിഞ്ഞു അല്ലു താഴെക്ക് വന്നു അപ്പോൾ തന്നെ അമ്മായി ഒരു ബിഗ്ഷോപ്പർ ആയി വന്നു അത് അല്ലുന്റെ കൊടുത്തു അപ്പൊ തന്നെ അവൻ പോവുകയും ചെയ്തു....
നേത്ര കുറച്ചു നേരം താഴെ ഇരുന്നു എങ്കിലും ആരും അവളോട് ഒരു വാക്ക് മിണ്ടിയില്ല അവൾ പിന്നെ മുറിയിലേക്ക് പോയി..... അമ്മയെ വിളിച്ചു.
അമ്മ.... അപ്പുഏട്ടൻ എവിടെ എന്താ ഉണ്ടായേ.....നേത്ര കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു.
മോളെ..... വീണ്ടും ഒരു ചതി നടന്നു. എന്റെ കുഞ്ഞ് ആരെയോ കൊല്ലാൻ നോക്കി എന്ന് പറഞ്ഞു ഇവിടെ വന്നു ആണ് പോലീസ് കൊണ്ട് പോയത്......
അമ്മ വക്കീൽ...... വക്കീലിനെ റെഡി ആക്കണ്ടേ ഏട്ടനെ ഇറക്കണ്ടേ...
വക്കീൽ പോയി മോളെ അവന്റെ പേരിൽ കൊലപാതകശ്രമത്തിന് കേസ് ചാർജ് ചെയ്തു പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇനി കോടതിയിൽ നിന്നെ ജാമ്യം എടുക്കാൻ പറ്റു എന്ന് ആണ്.......
അമ്മ വിഷമിക്കണ്ട ഏട്ടൻ ഉടനെ വരും...
മ്മ്മ്.... ശരി മോളെ മോള് ആരോഗ്യം നോക്ക്......
അവർ കൂടുതൽ ഒന്നും പറയാതെ ഫോൺ വച്ചു. നേത്ര നിറഞ്ഞ കണ്ണോടെ ഫോൺ വച്ചു മുഖം ഉയർത്തി നോക്കിയത് സായുനെ ആയിരുന്നു.
അവളുടെ മുഖത്തെ പുച്ഛഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ ഫോൺ വിളിച്ചത് കേട്ടു എന്ന്.
ഉടനെ വിളിച്ചു വിവരം ഒക്കെ ചോദിച്ചോ....
നീ എങ്കിലും ഒന്ന് പറ സായു എന്താ ഉണ്ടായത് നിങ്ങൾ ഓഫീസിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയിട്ട് എങ്ങോട്ടാ പോയത് രാവിലെ നിങ്ങളെ ഞാൻ കണ്ടല്ലോ......
ഞാനും അമ്മാവനും കൂടെ ഗോഡൗണിലേക്ക് പോയത് ആണ്. കുറച്ചു സ്റ്റോക്ക് ഡീറ്റെയിൽസ് നോക്കാൻ. ഞാൻ കുറച്ചു ഡോക്യുമെന്റ്സ് എടുക്കാൻ വേണ്ടി ഓഫീസ് റൂമിൽ പോയി തിരിച്ചു വന്നതും ഞാൻ കണ്ടത് എന്താ എന്ന് അറിയോ......സായു ഒന്ന് നിർത്തി ദേഷ്യത്തിൽ അവളെ നോക്കി.
നിന്റെ ഏട്ടൻ ഉണ്ടല്ലോ അഗ്നി അയാൾ അമ്മാവന്റെ വയറ്റിൽ നിന്ന് കുത്തിയ കത്തി വലിച്ചുരുന്നത് ആണ്.എന്നെ കണ്ടപ്പോൾ രക്ഷിക്കാൻ നോക്കിയത് ആണ് പോലും ഒരാളുടെ ജീവൻ എടുക്കാൻ അയാൾ ആരാ..... നിന്റെ ഭർത്താവിന്റെ അച്ഛൻ ആണെന്ന ഒരു ചിന്ത എങ്കിലും ഉണ്ടോ പ്രതികാരം തീർക്കാൻ ഇറങ്ങിയേക്കുന്നു. ഞാൻ ആണ് ഹോസ്പിറ്റലിൽ എത്തിച്ചതും പോലീസിന് മൊഴി കൊടുത്തതും എല്ലാം.........
നേത്ര എല്ലാം കേട്ട് ഒരു തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു.
നിന്റെ ഏട്ടൻ ഇനി നിന്നോട് പറഞ്ഞു വച്ചിട്ടുണ്ടോ ഇവിടെ ആരുടെ എങ്കിലും ജീവൻ എടുക്കാൻ....
നേത്ര ഞെട്ടലോടെ സായുനെ നോക്കി. ഇന്നേവരെ ദേഷ്യത്തിൽ തന്നോട് ഒരു വാക്ക് മിണ്ടാത്തവൾ ആണ് ഇന്ന്....
ദയവ് ചെയ്തു നീയും കൂടെ പകയും പ്രതികാരവും ആയി ഇവിടെ നിൽക്കരുത് അറിഞ്ഞു കൊണ്ട് ഇവിടെ ആരും ആരെയും ചതിക്കില്ല അങ്ങനെ എങ്കിൽ ഇന്ന് നീ ഈ ഭൂമിയിൽ ഉണ്ടാകില്ലായിരുന്നു........അത്രയും പറഞ്ഞു സായു ഇറങ്ങി പോയി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഡോക്ടർ അച്ഛന് ഇപ്പൊ.. അല്ലു.
അപകടനില തരണം ചെയ്തു. പക്ഷേ രണ്ടു ദിവസം ഇവിടെ റസ്റ്റ് എടുക്കട്ടെ.......
അച്ഛനെ കാണാൻ പറ്റുവോ....
റൂമിലേക്ക് മാറ്റും കുറച്ചു കഴിഞ്ഞു അപ്പൊ എല്ലാവർക്കും കയറി കാണാം...
ഡോക്ടർനെ കണ്ടു കഴിഞ്ഞു അല്ലു പുറത്ത് ഇറങ്ങി അമ്മയോടും സച്ചുനോടും അമ്മാവനോടും കാര്യം പറഞ്ഞു വെയിറ്റ് ചെയ്തു ഇരിക്കുവാണ് അപ്പോഴാണ് അങ്ങോട്ട് നേത്ര വന്നത്..
എന്തിനാ ഡി ഇങ്ങോട്ട് വന്നത് ഇനി ഇവിടെയും സമാധാനം കളയാൻ ആണോ.....അല്ലു നേത്രയോട് ദേഷ്യപ്പെട്ടു.
ദേവേട്ടാ... ഞാൻ അച്ഛൻ...
മിണ്ടരുത്..... ചേട്ടൻ കൊല്ലാൻ നടക്കുന്നു അനിയത്തി സുഖവിവരം തിരക്കാൻ...
അല്ലു ഇത് ഹോസ്പിറ്റൽ ആണ് ഇവിടെ കിടന്നു ബഹളം വയ്ക്കാതെ....അമ്മാവൻ പറഞ്ഞു.പിന്നെ ആരും ഒന്നും മിണ്ടിയില്ല സച്ചു പോലും നേത്രയോട് ഒരു വാക്ക് മിണ്ടിയില്ല.
കുറച്ചു കഴിഞ്ഞു ദേവാനന്ദിനെ റൂമിലേക്ക് മാറ്റി. എല്ലാവരും കയറി കാണാൻ ബോധം തെളിഞ്ഞു എല്ലാവരോടും സംസാരിച്ചു അപ്പോഴാണ് ഒരു സൈഡിൽ ഒതുങ്ങി നിൽക്കുന്ന നേത്രയേ കണ്ടത്........
അവൾ എല്ലാവരും സംസാരിച്ചു കഴിഞ്ഞപ്പോൾ അയാളുടെ അടുത്തേക്ക് പോയി.
അച്ഛാ..... എങ്ങനെ ഉണ്ട്..
കുഴപ്പമില്ല മോളെ.....അവളുടെ തലയിൽ തലോടി കൊണ്ട് ആണ് പറഞ്ഞത്.
അച്ഛാ... എന്റെ ഏട്ടൻ ആണോ...അവൾ കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു.അയാൾ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു അദ്ദേഹതിന്റെ വാക്കുകൾ കേൾക്കാൻ എല്ലാവരും കാതോർത്തു.
അതെ മോളെ മോളുടെ അച്ഛനെ കൊന്നതിന്റെ പ്രതികാരം തീർക്കാൻ വേണ്ടി ആയിരുന്നു.......... അയാൾ കണ്ണ് നിറച്ചു പറഞ്ഞതും അവൾ ആകെ തകർന്ന് പോയിരുന്നു.
അവൾ എല്ലാവരെയും ഒന്ന് നോക്കി കരഞ്ഞു കൊണ്ട് ഇറങ്ങി പോയി.....
നേത്ര നേരെ വീട്ടിലേക്ക് ആണ് പോയത്.......... ഇനി ഏട്ടനെ എങ്ങനെ സ്നേഹിക്കും വിശ്വസിക്കും എന്നൊന്നും അറിയാത്ത അവസ്ഥ ആയിരുന്നു നേത്രക്ക് ആകെ മരവിച്ച അവസ്ഥ സ്വന്തം അച്ഛനെ കൊന്നതിനു പ്രതികാരം ചെയ്യാൻ ഒരു ജീവൻ എടുക്കാൻ ഏട്ടൻ തീരുമാനിച്ചോ.......... ഓരോന്ന് ഓർത്ത് നേത്രക്ക് പ്രാന്ത് പിടിക്കും പോലെ തോന്നി.........
💫💫💫💫💫💫💫💫💫💫💫💫💫💫💫
ദിവസങ്ങൾ വേഗത്തിൽ തന്നെ കൊഴിഞ്ഞു തുടങ്ങി ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ.......
ദേവാനന്ദിനെ വീട്ടിൽ കൊണ്ട് വന്നു പഴയ ആരോഗ്യം ഇപ്പൊ തിരിച്ചു കിട്ടി. വീട്ടിൽ നേത്രയോട് ആരും മിണ്ടാറില്ല പൂർണമായും അവളെ ഒറ്റപെടുത്തി അവളെ കൂടുതൽ തളർത്തിയത് അല്ലുന്റെ മാറ്റം ആയിരുന്നു അവൻ അവന്റെ കുഞ്ഞിനെ ചുമക്കുന്നവൾ ആണ് നേത്ര എന്ന് പോലും കരുതാതെ ആണ് അവഗണന മുഴുവൻ അത് അവളെ കുറച്ചു കൂടെ തളർത്തി കളഞ്ഞു.........
അഗ്നി റിമാൻഡ് കഴിഞ്ഞു പുറത്ത് ഇറങ്ങി.പല തവണ നേത്രയേ കാണാൻ ശ്രമിച്ചു ഫോണിൽ വിളിച്ചു പക്ഷേ ഒരിക്കൽ പോലും അവൾ കാണാൻ മുതിർന്നില്ല......
രാവിലെ നേത്ര ഓഫീസിൽ പോകുമ്പോൾ ആണ് വഴിയിൽ വച്ചു അവളെ അഗ്നി തടഞ്ഞു നിർത്തിയത്.....
മോളെ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് നിനക്ക് പോകാം പിന്നെ നിന്നേ കാണാൻ ഞാൻ വരില്ല മോളെ പ്ലീസ് ഒരു പത്തു മിനിറ്റ് എനിക്ക് തന്നുടെ.....
അവൾ ഒന്നും മിണ്ടാതെ അവന്റെ കൂടെ അവൾ പോയി. അഗ്നി അവളെ കൊണ്ട് പോയത് അവന്റെ വീട്ടിൽ തന്നെ ആയിരുന്നു.
അമ്മ അവളെ കണ്ടതും കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
മോള് ഇവനെ അവിശ്വസിച്ചു അല്ലെ...അവൾ ഒന്നും മിണ്ടിയില്ല.
അമ്മ അവളെ വിട് അവൾ നമ്മുടെ അമ്മു അല്ല ഇപ്പൊ അവൾക്ക് ഞാൻ പറയുന്നത് വിശ്വസിക്കാൻ കഴിയോ എന്ന് എനിക്ക് അറിയില്ല അമ്മ ഇവിടെ നിൽക്ക് എനിക്ക് ഒരു പത്തുമിനിറ്റ് സംസാരിക്കണം.....അവളുടെ കൈ പിടിച്ചു നേരെ അവന്റെ മുറിയിലേക്ക് പോയി.
അവൻ അവന്റെ ലാപ്പ് ഓൺ ആക്കി അതിൽ വീഡിയോ പ്ലെ ചെയ്തു കാണിച്ചു. അത് കണ്ടു നേത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സ്വന്തം അച്ഛനെയും ചേട്ടനെയും കൊല്ലുന്ന ദേവാനന്ദുമവന്റെ ഗുണ്ടകളും കുറച്ചു കഴിഞ്ഞു ഗുണ്ടകൾ പോകുന്നു നേത്രയുടെ വളർത്തച്ഛൻ കയറി വരുന്നു ദേവാനന്ദ് കരഞ്ഞു കൊണ്ട് ഓരോന്ന് പറയുന്നു അത് കേട്ട് നിൽക്കുമ്പോ പോലീസ് വരുന്നു അച്ഛൻ കുറ്റം ഏറ്റു പോകുന്നു ഓഡിയോ ഉൾപ്പെടെ അവൾഎല്ലാംകേട്ടു.......... നേത്ര അഗ്നിയെ ചുറ്റി പിടിച്ചു പൊട്ടികരഞ്ഞു. അവളുടെ അവസ്ഥ അവന് അറിയാമായിരുന്നു അതുകൊണ്ട് തന്നെ അവളെ ചേർത്ത് പിടിച്ചു അശ്വസിപ്പിച്ചു......
കുറച്ചു കഴിഞ്ഞു അവൾ ok ആയപ്പോൾ വീണ്ടും സംസാരിച്ചു തുടങ്ങി.
അപ്പുയേട്ടാ അന്ന് എന്താ ഉണ്ടായത് എനിക്ക് അറിയണം.........
അവൻ ഒരു നിമിഷം ആലോചിച്ചു പിന്നെ അന്നത്തെ ദിവസം എന്താ ഉണ്ടായത് എന്ന് പറഞ്ഞു തുടങ്ങി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
അഗ്നി ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ആയിരുന്നു ദേവാനന്ദ് അവനെ വിളിച്ചത് നേത്രയേ കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു.കേട്ട പാതി കേൾക്കാത്ത പാതി ഗോഡൗണിലേക്ക് തിരിച്ചു. താൻ അവിടെ എത്തിയതും സായുജ്യ അകത്തേക്ക് പോകുന്നത് കണ്ടിരുന്നു.
എന്തിനാ എന്നോട് വരാൻ പറഞ്ഞത്....
ഹഹഹഹ..... നീ നിന്റെ അനിയത്തിയുടെ കാര്യം എന്ന് പറഞ്ഞതും ഓടി എത്തി അല്ലെ..... നിന്റെ അച്ഛനും അനിയനും ഇതുപോലെ ആയിരുന്നു ഓടി വന്നത് അവൾക്ക് വേണ്ടി.......സംസാരത്തിലെ വ്യത്യാസം അവന്റെ നെറ്റി ചുളിഞ്ഞു.
താൻ എന്താ ഡോ കളിക്കുവാണോ വിളിച്ചു വരുത്തിയിട്ട്...
ഏയ്യ് കളി ഒക്കെ കഴിഞ്ഞു ഇനി അവസാനം ആണ്..... നിന്റെ അച്ഛനോട് ഞാൻ ഒന്നേ ചോദിച്ചുള്ളൂ അവളുടെ പേരിൽ കിട്ടുന്ന സ്വത്തുക്കൾ എല്ലാം എന്റെ മോന്റെ പേരിൽ ആക്കാൻ അപ്പൊ നിന്റെ അച്ഛന് ജീവൻ പോയാലും അങ്ങനെ ചെയ്യില്ല പോലും പിന്നെഒന്നും നോക്കിയില്ല അങ്ങ് എടുത്തു ജീവൻ എന്റെ ഈ കൈ കൊണ്ട്. പക്ഷേ നിന്റെ അനിയൻ ഇടയിൽ വന്നു പെട്ട് പോയത് ആണ്...... ഇനി നിന്റെ അനിയത്തി അവൾ ഇപ്പൊ ഗർഭിണി ആണ് അതുകൊണ്ട് അവളെ കൊല്ലാൻ എളുപ്പം ആണ് പക്ഷേ ഞാൻ കൊല്ലില്ല അവളെ.അവളെ നിനക്ക് എതിരാളി ആക്കി ആ സ്വത്തുക്കൾ ഒക്കെ ഞാൻ എന്റെ മോന്റെ പേരിൽ ആക്കും.....ദേവാനന്ദ് എന്ന അച്ഛന്റെ മറ്റൊരു മുഖം ആയിരുന്നു അന്ന് അഗ്നി കണ്ടത് ആട്ടിൻതോലിട്ട ചെന്നായ.
ഡോ താൻ......
ഹാ അടങ് ചെർക്ക അപ്പൊ നമുക്ക് ഇനി കഥയുടെ അന്ത്യം വേണ്ടേ.......അരയിൽ നിന്ന് ഒരു കത്തി മുന്നിലേക്ക് എടുത്തു കൊണ്ട് ആയിരുന്നു ചോദ്യം അഗ്നി ഒന്ന് പതറി പോയി കാരണം അയാൾ പറയുന്നതും പ്രവർത്തിക്കുന്നതും എന്താ എന്ന് അവനും മനസ്സിലാകുന്നില്ലായിരുന്നു.
നിമിഷം നേരം കൊണ്ട് ആ കത്തി സ്വന്തം ശരീരത്തിലേക്ക് കുത്തിയിറക്കി..... അഗ്നി ഒരു നിമിഷം വേണ്ടി വന്നു എന്താ സംഭവിച്ചത് എന്ന് മനസിലാക്കാൻ. ആ കത്തി അയാളുടെ വയറ്റിൽ നിന്ന് വലിച്ചു എടുത്തതും അയാൾ ബോധം മറഞ്ഞു വീണു...
അമ്മാവാ...... സായു അപ്പോഴേക്കും അവിടെ എത്തിയിരുന്നു.
അന്ന് ഇത് ആണ് മോളെ നടന്നത്. അയാൾ നമ്മൾ ഉദ്ദേശിച്ചത് പോലെ അല്ല ഇപ്പൊ നിന്നേ എനിക്ക് എതിരെ തിരിക്കാൻ ആണ് നോക്കിയത്. മോള് വിശ്വാസം ഇല്ലെങ്കിൽ അവളോട് ചോദിച്ചു നോക്ക് ഞാൻ കുത്തുന്നത് അവൾ കണ്ടോ എന്ന്.എന്റെ കൈയിൽ തെളിവുകൾ ഒന്നും ഇല്ല മോളെ നിരത്തി എന്റെ ഭാഗം ന്യായീകരിക്കാൻ........
നേത്രക്ക് അല്ലു അവന്റെ അച്ഛനെ കുറിച്ച് പറഞ്ഞത് ഓർമ്മ വന്നു. തന്റെ അച്ഛനെ കൊന്നത് ദേവാനന്ദ് അല്ല ആ കൊലപാതകം ചെയ്തത് മാറ്റാരോ ആണെന്നും അത് അയാൾ ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു അച്ഛൻ അത് ഏറ്റെടുത്തത് എന്നൊക്കെ പക്ഷേ അതെ അച്ഛൻ തന്നെ അല്ലെ ആ വീഡിയോയിൽ താൻ കണ്ടത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ദുഷ്ടൻ അത് ആണ് ദേവാനന്ദ് എന്ന് നേത്ര ഉറപ്പിച്ചു.....
നേത്ര അന്ന് മുഴുവൻ അവരോടൊപ്പം നിന്നു.പിണക്കം ഒക്കെ മാറ്റി അമ്മയോടും ചേട്ടനോടും ഒപ്പം ആഹാരം ഒക്കെ കഴിച്ചു അവൾ സന്തോഷത്തിൽ ആയിരുന്നു.വൈകുന്നേരം വീട്ടിലേക്ക് അഗ്നി ആയിരുന്നു അവളെ കൊണ്ട് ആക്കിയത്.അവളെ അവിടെ ആക്കി തിരിക്കുമ്പോൾ വിജയചിരിയോടെ നിൽക്കുന്ന ദേവന്ദിനെ........
നേത്ര അവിടെ ഒന്ന് നിന്നേ......അല്ലുന്റെ ശബ്ദം കേട്ട് അവൾ അവനെ നോക്കി.
നീ ഇത്രയും നേരം എവിടെ ആയിരുന്നു....
എന്റെ വീട്ടിൽ.....
നീ ആരോട് ചോദിച്ചിട്ട പോയത്....
എന്റെ ഏട്ടന്റെ കൂടെ എന്റെ വീട്ടിൽ എന്റെ അമ്മയെയും കൂടെപ്പിറപ്പിനെയും കാണാൻ പോകുന്നതിന് ആരോട് അനുവാദം ചോദിക്കണം ഞാൻ.....നേത്ര എല്ലാ ദേഷ്യവും ഉള്ളിൽ ഒതുക്കി ആണ് കയറി വന്നത്.
ഓഹോ ഇന്നലെ കയറി വന്നവൻ പറഞ്ഞു ഏട്ടൻ ആണെന്ന് അല്ലാതെ തെളിവുകൾ ഒന്നുല്ലല്ലോ കൂടെപ്പിറപ്പ് ആണെന്ന് തെളിയിക്കാൻ വല്ലവന്റെയും കൂടെ അഴിഞ്ഞാടി നടക്കുവാ അവൾ ബാക്കി ഉള്ളവരെ നാണം കെടുത്താൻ......
അല്ലുന്റെ വാക്കുകൾ അവളുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കും പോലെ ആയിരുന്നു. അവൾ ഞെട്ടലോടെ അവനെ നോക്കി.
ദേവേട്ടൻ ഇപ്പൊ എന്താ പറഞ്ഞത്........
ഡാ..... അഗ്നിയുടെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി. ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽക്കുവായിരുന്നു അവൻ. അല്ലു പറഞ്ഞത് അവൻ കേട്ടു എന്നത് അവന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു...
അഗ്നി പാഞ്ഞു വന്നു അല്ലുന്റെ കവിളിൽ ഇട്ട് ഒരെണ്ണം പൊട്ടിച്ചു.അല്ലു ദേഷ്യത്തിൽ അവന് നേരെ തിരിഞ്ഞതും നേത്ര ഇടയിൽ കയറി.
ദേവേട്ടൻ എന്താ ഇപ്പൊ പറഞ്ഞത്..,.
ഇവൻ നിന്റെ ഏട്ടൻ എന്നതിന് എന്താ ഡി തെളിവ്......
ദേ നിൽക്കുന്നു നിങ്ങളുടെ അച്ഛൻ അയാൾ തന്നെ ആണ് തെളിവ്. എന്നെ കൊല്ലാൻ കൊണ്ട് പോയത് ഇയാൾ അല്ലെ ഇയാൾ തന്നെ അല്ലെ പറഞ്ഞത് ഞാൻ ഈ നിൽക്കുന്ന അഗ്നിദേവിന്റെ പെങ്ങൾ ആണ് അന്തപത്മനാഭന്റെ മോള് ആണ് എന്ന് അല്ലെ........അല്ലു ഒന്നും മിണ്ടാതെ നിന്നു അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ വായിൽ നിന്ന് വീണു പോയത് ആയിരുന്നു.
മതി എല്ലാവരും നിർത്ത് ഇത് എന്താ വീട് ആണോ അതോ ചന്തയൊ ഇവൻ ഇവിടെ കാല് കുത്തിയ അന്ന് മുതൽ ഈ വീട്ടിൽ ഓരോ പ്രശ്നം ആണ്. ഇറങ്ങിക്കോണം ഇപ്പൊ ഈ നിമിഷം അനിയത്തിയെ കാണാൻ ഉണ്ടെങ്കിൽ പുറത്ത് ഈ വീടിന് പുറത്ത് മതി കണ്ട ജയിൽ പുള്ളികൾക്ക് കയറി ഞരങ്ങൻ ഇത് സരോവരം അല്ല കണിമംഗലം ആണ്.......മുത്തശ്ശൻ ദേഷ്യത്തിൽ പറഞ്ഞു.
നേത്രക്ക് അത് കൂടെ ആയതും അവളുടെ സകല നിയന്ത്രണവും പോയി.
മുത്തശ്ശൻ പറഞ്ഞല്ലോ ജയിൽ പുള്ളി ആണെന്ന്. ആ പറയേണ്ടത് സ്വന്തം മോനെ ആണ് സ്വത്തിനു വേണ്ടി ആരെങ്കിലും കൊല്ലാൻ മടിക്കാത്ത എന്ത് ചെറ്റത്തരവും ചെയ്യുന്ന ഒരു വൃത്തിക്കെട്ട മനുഷ്യൻ ആണ് ഈ നിൽക്കുന്നത്...........നേത്ര പറഞ്ഞു തീർന്നതും ആരും പ്രതീക്ഷിക്കാത്ത ഒരടി അവളുടെ കവിളിൽ വീണു അല്ലുന്റെ കൈ കൊണ്ട്.
ഡാ...... അഗ്നി അവന്റെ അടുത്തേക്ക് പോയതും നേത്ര തടഞ്ഞു.
ഇനി എന്റെ അച്ഛനെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ കൊന്ന് കളയും ഞാൻ......നേത്രക്ക് നേരെ ചീറികൊണ്ട് അല്ലു പറഞ്ഞു.
ഇല്ല പറയുന്നില്ല.... ഒരു കാര്യം കൂടെ..നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് നേത്ര സായുന്റെ അടുത്തേക്ക് പോയി.
നീ അന്ന് എല്ലാം കണ്ടത് ആണല്ലോ എന്താ അന്ന് അവിടെ കണ്ടത്. എന്റെ ഏട്ടൻ കുത്തുന്നത് നീ കണ്ടോ.........അവൾ എല്ലാവരെയും നോക്കി.
കണ്ടു.... ഞാൻ കണ്ടു ഇയാൾ....
കുത്തുന്നത് ആണോ അതോ കുത്തിയ കത്തി വലിച്ചുരിയത് ആണോ കണ്ടത് നീ.....സായു ഒരു നിമിഷം ആലോചിച്ചു.
കുത്തിയ കത്തി വലിച്ചൂരിയത്.....
കേട്ടല്ലോ..... നിങ്ങടെ അച്ഛൻ സ്വയം കുത്തിയത് ആണ് എന്റെ ചേട്ടനെ പ്രതി ആക്കാൻ എന്നെയും ഏട്ടനെയും തെറ്റിക്കാൻ കൂടെ നിൽക്കുന്നവരെ പോലും കൊല്ലാൻ മടിയില്ലാത്ത ഒരു ദുഷ്ടൻ ആണ് നിങ്ങടെ അച്ഛൻ അത് ആദ്യം മനസ്സിലാക്കു.........നേത്രയും സായുജ്യയും പറഞ്ഞത് ഒന്നും അല്ലുന്റെ ചെവിയിൽ കയറിയില്ല എന്നത് ആണ് സത്യം.
ഏട്ടത്തി എന്തൊക്കെയ വിളിച്ചു പറയുന്നത്. ഇത് ഞങ്ങടെ അച്ഛൻ ആണ് അച്ഛൻ തെറ്റ് ചെയ്യില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്......സച്ചു.
ഇയാളെ പോലെ ഒരു ചതിയന്റെ വലയിൽ നിങ്ങൾ എല്ലാം വീണു കിടക്കുവാ......നേത്ര വീണ്ടും വീണ്ടും ആവർത്തിച്ചു.
മോളെ ഞാൻ.... ഞാൻ നിന്നേ സ്വന്തം മോളെ പോലെ അല്ലെ കണ്ടത് എന്നിട്ടും നീ എന്താ ഇങ്ങനെ ഒക്കെ.....കണ്ണ് നിറച്ചു കൊണ്ട് ഉള്ള ദേവാനദിന്റെ അഭിനയം കൂടെ ആയപ്പോൾ കോളം തികഞ്ഞു.
മോളോ.... പണത്തിനു വേണ്ടി അല്ലാതെ താൻ ആരെ എങ്കിലും സ്നേഹിച്ചിട്ടുണ്ടോ ഡോ.......... അഗ്നി അവരെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അല്ലു വിളിച്ചു....
അഗ്നിദേവ് അവിടെ ഒന്ന് നിന്നേ....കാര്യങ്ങൾ ഇതുവരെ ആയ സ്ഥിതിക്ക് ദ ഇവളെ കൂടെ കൊണ്ട് പൊക്കോ......അല്ലു നേത്രയേ പിടിച്ചു അഗ്നിയുടെ മേലേക്ക് തള്ളി.
ഇനി അലോക് ദേവാനന്ദിന്റെ ജീവിതത്തിൽ നേത്ര വേണ്ട. എന്റെ അച്ഛന്റെ മനസ്സ് വേദനിപ്പിച്ച ഇത്രയും നേരം എന്റെ അച്ഛനെ അപമാനിച്ച ഇവളെ ഇവിടെ എന്റെ ഭാര്യ ആയിട്ട് വാഴിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഇപ്പൊ സ്വന്തക്കാരും ബന്ധുക്കളും ഒക്കെ ഉണ്ടല്ലോ എല്ലാവരും കൂടെ അങ്ങ് നോക്കിയാൽ മതി. ഇനി നേത്ര ഈ കണിമംഗലം തറവാടിന്റെ പടി ചവിട്ടരുത്............ അല്ലുന്റെ വാക്കുകൾ എല്ലാവരെയും ഞെട്ടിച്ചു.
ദേവേട്ടാ..... ഞാൻ നമ്മുടെ....അല്ലു കൈ ഉയർത്തി തടഞ്ഞു.
ഇനി ഒരക്ഷരം മിണ്ടരുത് നിനക്ക് പോകാം....... ഇനിയും സംസാരിച്ചാൽ പെണ്ണ് ആണെന്ന് നോക്കാതെ കഴുത്തിനു പിടിച്ചു പുറത്ത് ആക്കും ഞാൻ......
അലോക് ദേവാനന്ദ് അത്രക്ക് വല്യ പാപം ചെയ്യണ്ട എന്റെ അനിയത്തിയെ ഞാൻ കൊണ്ട് പൊയ്ക്കോളാം. ഇപ്പൊ പറഞ്ഞ ഓരോ വാക്കുകളും അവളെ നീ തല്ലിയത് ഓർത്ത് ഈ മനുഷ്യന് വേണ്ടി ഇവളെ തള്ളി പറഞ്ഞത് ഓർത്ത് ഒരുദിവസം നീ കരയും പശ്ചാതപിക്കും അന്ന് നിനക്ക് എല്ലാം നഷ്ടം ആകും നോക്കിക്കോ. നിന്റെ ജീവിതം നിന്റെ കൈപിടിയിൽ നിന്ന് പൊലിഞ്ഞു പോകുന്നത് നീ അറിയും.........അഗ്നി നേത്രയേ ചേർത്ത് പിടിച്ചു ആ പടി ഇറങ്ങി. നേത്ര ഒരു പാവയെ പോലെ അവന്റെ ഒപ്പം ഇറങ്ങി. അവൾ ഒരിക്കൽ കൂടെ എല്ലാവരെയും നോക്കി ഇല്ല ആരിലും തന്നെ തിരിച്ചു വിളിക്കാൻ ഒരു നോട്ടം പോലുമില്ല......
അന്ന് ഇറങ്ങിയത് ആണ് കണിമംഗലം തറവാടിന്റെ പടികൾ നേത്ര....
തിരിച്ചു യാത്രയിൽ ഇനി എന്ത് എന്നത് അവൾക്ക് മുന്നിൽ ചോദ്യചിന്ഹമായിരുന്നു.
അപ്പു ഏട്ടൻ എന്തിന തിരിച്ചു വന്നത് അകത്തേക്ക്.
ഞാൻ നിന്റെ ഫോൺ തരാൻ വന്നതാ അപ്പോഴാ......
മ്മ്മ്...... അവൾ ഒന്ന് മൂളി അവളുടെ ഉള്ളിൽ അല്ലുന്റെ വാക്കുകളും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് ഉള്ള ചിന്തകളും ആയിരുന്നു........
തുടരും........