രചന: ലക്ഷ്മിശ്രീനു
നേത്ര അവനെ നോക്കി....
ഞാൻ നിന്നേ എങ്ങോട്ടും വിടുന്നില്ല അകത്തേക്ക് കയറി പോ നേത്ര. അവൾ അവനെ ഒന്ന് നോക്കി പിന്നെ കൈ എടുത്തു മാറ്റി.
ഞാൻ പോയിട്ട് തിരിച്ചു വരും ദേവേട്ടാ എനിക്ക് ജന്മം തന്ന അമ്മയെ കാണാൻ ആണ് ഞാൻ പോകുന്നത്.....അവൾ സമാധാനത്തിൽ
പറഞ്ഞു.
നി എന്റെ ഭാര്യ ആണെങ്കിൽ ഞാൻ പറയുന്നത് കേട്ട മതി. ഇന്നലെ കണ്ട ഒരുത്തൻ വന്നു പറഞ്ഞത് കേട്ട് ബന്ധത്വം കൂടാൻ എന്റെ ഭാര്യ പോകണ്ട....അവൻ അഗ്നിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.
ചുമ്മാ വാശി കാണിക്കാതെ ദേവേട്ടാ എനിക്ക് എന്റെ അമ്മയെ കണ്ടെ പറ്റു.....
അവൾ പോയിട്ട് വരട്ടെ അല്ലു......
ശരി പൊക്കോ.... ഇനി ഞാൻ ആയി തടഞ്ഞു എന്ന് വേണ്ട....അവൾ സന്തോഷത്തോടെ പോകാൻ തുടങ്ങിയപ്പോൾ ഇടി തീ പോലെ ആയിരുന്നു അവന്റെ അടുത്ത വാക്കുകൾ.
പക്ഷേ എന്റെ ഭാര്യ ആയിട്ട് തിരിച്ചു ഈ വീട്ടിലേക്ക് നേത്ര വരണ്ട..... എന്റെ ഇഷ്ടത്തിന് ജീവിക്കണം എന്റെ ഭാര്യ അല്ലാതെ മറ്റുള്ളവരുടെ താല്പര്യത്തിന് അല്ല......നേത്ര നിറഞ്ഞ കണ്ണോടെ അഗ്നിയെയും അല്ലുനെയും ബാക്കി ഉള്ളവരെയും നോക്കി.
മോള് വരണ്ട.... നിന്നോ ഞാൻ അമ്മയെ പിന്നെ എപ്പോഴെങ്കിലും മോളെ കൊണ്ട് കാണിക്കാം.....അഗ്നിക്ക് എന്തോ അവളുടെ കണ്ണ് നിറയുന്നത് കണ്ടു നില്കാൻ തോന്നിയില്ല.അവൻ അല്ലുന്റെ അടുത്തേക്ക് പോയി.
നി ഈ നിൽക്കുന്ന മനുഷ്യന്റെ മോൻ അല്ലെ ഇതൊക്കെ പ്രതീക്ഷിച്ച മതി. പിന്നെ അവൾ എന്റെ കൂടെപിറപ്പ് ആണ് അവൾക്ക് അവളുടെ അമ്മയെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ അവൾ വന്നാൽ ഞാൻ കൊണ്ട് പോകും പക്ഷേ അവളുടെ കണ്ണ് നിറഞ്ഞു കൊണ്ട് ഉള്ള ഒരു സന്തോഷവും എന്റെ അമ്മക്ക് വേണ്ട...... സ്വന്തം അമ്മയെ കാണാൻ പോലും അനുവാദം ഇല്ലാതെ ഇവളെ നി പിടിച്ചു നിർത്തുന്നത് എന്നോട് ഉള്ള വാശി ആണെന്ന് അറിയാം. നാളെ എന്റെ അമ്മക്ക് എന്തെങ്കിലും പറ്റിയാൽ ഇവൾക്ക് ഒരു നോക്ക് കാണാൻ പറ്റാതെ വന്നാൽ ചിലപ്പോൾ അന്ന് നി ഈ കാണിച്ചതിന് ഉത്തരം പറയേണ്ടി വരും പശ്ചാത്തപിക്കും.......അഗ്നി ദേഷ്യത്തിൽ പറഞ്ഞു മുന്നോട്ട് നടന്നു.
ഏട്ടാ..... നേത്രയുടെ വിളി കേട്ട് അഗ്നി അവിടെ നിന്നു.അവൾ അല്ലുന്റെ അടുത്തേക്ക് പോയി.
ഒരു താലി കഴുത്തിൽ കെട്ടി എന്ന് കരുതി ഞാൻ നിങ്ങടെ അടിമ അല്ല. ഞാൻ പോകുന്നത് എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മയെ കാണാൻആണ്.അമ്മയെ കണ്ട ഓർമ്മ പോലും എനിക്ക് ഇല്ല. അതിൽ അഭിപ്രായം പറയാൻ നിങ്ങൾ ആരുമല്ല. ഞാൻ എന്റെ അമ്മയെ കാണാൻ പോകും ചിലപ്പോൾ അവിടെ നിൽക്കും കുറച്ചു ദിവസം അതിന് തന്നെ ആണ് ഈ ബാഗും ആയി ഇറങ്ങിയത്. അതിന്റെ പേരിൽ നിങ്ങൾ ഈ താലി പൊട്ടിച്ചു എടുക്കാൻ പോകുവാണെങ്കിൽ ആകാം നേത്രക്ക് അതിൽ പരാതി ഇല്ല.........അത്രയും പറഞ്ഞു അവൾ മുന്നോട്ട് നടന്നു. പടിയിറങ്ങും മുന്നേ ഒരിക്കൽ കൂടെ അവൾ തിരിഞ്ഞു നോക്കി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ആമി ഓഫീസിന്റെ മുന്നിൽ വണ്ടി കൊണ്ട് ഒതുക്കി വച്ചു തലയിലെ ഹെൽമെറ്റ് മാറ്റി മൊത്തത്തിൽ ഒന്ന് നോക്കി.
മ്മ്മ് കൊള്ളാം നല്ല ഓഫീസിൽ ആണ് ഭഗവാനെ ജോലി കിട്ടിയത് ഇവിടെ ഉള്ളവരും നല്ലവർ ആകണേ.....അവൾ പ്രാർത്ഥിച്ചു കൊണ്ട് ഓഫീസിനുള്ളിലേക്ക് കയറി.
റിസപ്ഷനിൽ പോയി അപ്പോയ്ന്റ്മെന്റ് ലെറ്റർ കാണിച്ചു ജോലിക്ക് ജോയിൻ ചെയ്തു.പഞ്ച് ചെയ്യുന്നതിനിടയിൽ എല്ലാവരെയും നോക്കി ഓരോ പുഞ്ചിരി നൽകാൻ അവൾ മറന്നില്ല.
MD വന്നിട്ട് ആളെ പോയി കാണണം എന്ന് അമിയോട് പറയാനും സ്റ്റാഫ് മറന്നില്ല...
ആമി അവളുടെ സിസ്റ്റത്തിന് മുന്നിൽ ഇരുന്നു പ്രതേകിച്ചു ജോലി ഒന്നും കൊടുത്തില്ല എങ്കിലും കുറച്ചു ഫയൽ നോക്കാൻ കൊണ്ട് കൊടുത്തു ഇടക്ക് ഒരു സ്റ്റാഫ് അങ്ങനെ അത് നോക്കി ഇരിക്കുമ്പോൾ ആണ് അവളുടെ മുന്നിലേക്ക് ഒരു കൈ നീണ്ടു വന്നത്.
ആമി ആ കൈയുടെ ഉടമയെ ഒന്ന് നോക്കി.
ഹായ്..... ഞാൻ അപർണ...
ഹായ് ഞാൻ ആത്മിക....പരസ്പരം പരിചയപെട്ടു. കുറച്ചു സമയം സംസാരിച്ചപ്പോൾ തന്നെ ആമിക്ക് അപ്പുനെ ഇഷ്ടം ആയി. രണ്ടും നന്നായി ചലപ്പ് ഉള്ള കൂട്ടത്തിൽ ആയത് കൊണ്ട് ആണ് പെട്ടന്ന് സെറ്റ് ആയത്. വീടും വീട്ടുകാരും അപ്പുന്റെ വീട്ടിലേ പട്ടിയെ വരെ ആമിക്ക് പറഞ്ഞു കൊടുത്തു.
അപ്പു ഇവിടുത്തെ MD ആള് എങ്ങനെ ആണ്....
അയ്യോ ഒന്നും പറയണ്ട. പുതിയ MD കുറച്ചു ദിവസം ആയെ ഉള്ളു വന്നിട്ട് ആള് ഇവിടെ അല്ലായിരുന്നു പുറത്ത് ആയിരുന്നു ഇപ്പൊ ആണ് ഇവിടെ ജോയിൻ ചെയ്തത് സാറിന്റെ അച്ഛൻ ആയിരുന്നു മുമ്പ് ഇവിടെ അദ്ദേഹം പാവം ആയിരുന്നു ഈ ഇടക്ക് സാറിന്റെ അച്ഛനും അനിയനും കൊല്ലപ്പെട്ടു. അതിന് ശേഷം ആണ് ഈ പുതിയ സാർ വന്നത്. അച്ഛൻ ഒരു പാവം ആയിരുന്നു പക്ഷേ ഈ മകൻ എന്റെ പൊന്നോ. കാണാൻ ഒടുക്കത്തെ ലുക്ക് ആണ് പക്ഷേ മൂക്കിന്റെ തുമ്പിൽ ആണ് ശുണ്ഠി കാലന്. പെൺപിള്ളേരെ കണ്ണിന് പിടിക്കുല അങ്ങേരോട് ഒളിപ്പിച്ചോണ്ട് പോകുന്നത് ഒക്കെ പിറ്റേന്ന് ഓഫീസിന് പുറത്ത് ആണ്. നിനക്ക് മുന്നേ വന്നവൾ അറിയാതെ സാറിന്റെ ദേഹത്തു ഒന്ന് മുട്ടി നോക്കി അതിനാ പോയത്. ദേഷ്യം എന്നൊക്കെ പറഞ്ഞ ഉണ്ടല്ലോ എന്റെ മോളെ ഒന്ന് കാണണം അങ്ങേര് വന്നാൽ ഇവിടെ എല്ലാവരും അറിയും....... ആമി സംശയത്തിൽ അവളെ നോക്കി.
അങ്ങേര് വന്നാൽ ഇവിടെ ഒരു മൊട്ട് പിൻ വീണാൽ കേൾക്കാം ആ കണക്കിന് നിശബ്ദത ആകും.
നി പറഞ്ഞത് കേട്ട് ചെറിയ ടെൻഷൻ ഉണ്ട്. ഇനി വരുന്ന മുതൽ എങ്ങനെ ഉള്ളത് ആണോ എന്തോ.. അല്ല ആളുടെ പേര് എന്താ.....
അഗ്നിദേവ്🔥. ആ പേര് ആമി മനസ്സിൽ ഉരവിട്ടു......
💫💫💫💫💫💫💫💫💫💫💫💫💫💫💫
അഗ്നി നേത്രയേ കൂട്ടി തറവാട്ടിൽ എത്തുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു അവർക്ക് അറിയാം ആയിരുന്നു അഗ്നി ഇന്ന് അവന്റെ അനിയത്തിയെ കൊണ്ട് വരും എന്ന്. അവൾ കാറിൽ നിന്ന് ഇറങ്ങിയില്ല ആദ്യം ഇറങ്ങിയത് അഗ്നി ആണ് അവൻ ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും അവന്റെ ചുറ്റും ഒന്ന് നോക്കി. കൂടെ ആരെയും കാണാതെ വന്നപ്പോൾ മുത്തശ്ശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അത് കണ്ടു അഗ്നി ഒരു പുച്ഛചിരിയോടെ അയാളെ നോക്കിയിട്ട് നേത്രയെ കാറിൽ നിന്ന് പിടിച്ചു ഇറക്കി. അവൾ ആ മണ്ണിൽ ചവിട്ടിയതും പ്രകൃതി പോലും പ്രകമ്പനം കൊണ്ടു. എന്തൊക്കെയൊ മാറ്റങ്ങൾ സംഭവിച്ചു അവിടെ ആകെ.
നേത്ര വീട്ടിലേക്ക് നോക്കി ഒരുപാട് പേര് ഉണ്ട്. എല്ലാവരും അവളെ നോക്കുന്നത് കണ്ടു അവൾക്ക് എന്തോ പോലെ തോന്നി അവൾ അഗ്നിയെ നോക്കി അവന്റെ കൈയിൽ മുറുകെ പിടിച്ചു അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി.
അവളുമായ് അകത്തേക്ക് കയറിയതും മുകളിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു അവരെ കണ്ടപ്പോൾ നേത്ര അഗ്നിയെ നോക്കി.അവൻ പുഞ്ചിരിയോടെ അവളോട് കണ്ണുകൾ കൊണ്ട് അടുത്തേക്ക് പോകാൻ പറഞ്ഞു. അവൾ എല്ലാവരെയും ഒന്ന് നോക്കിയിട്ട് അവരുടെ അടുത്തേക്ക് പോയി.
മോ....ളെ..... കരഞ്ഞു കൊണ്ട്ഉള്ള വിളി കേട്ടതും അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു അവർ അവളെ മുറുകെ കെട്ടിപിടിച്ചു അവളെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. ഇടക്ക് ഇടക്ക് അവളെ കെട്ടിപിടിച്ചു പൊട്ടി കരയും പിന്നെ ഉമ്മ വയ്ക്കും. അഗ്നിയുടെ കണ്ണുകൾ നിറഞ്ഞു അവന്റെ കണ്ണുകൾ പിന്നെ പോയത് ചുവരിൽ തൂക്കിയേക്കുന്ന അച്ഛന്റെയും അനിയന്റെയും മാലയിട്ട ചിത്രത്തിൽ ആയിരുന്നു. അവൻ അങ്ങോട്ട് നോക്കുന്നത് കണ്ടു അമ്മയുടെ മാറിൽ തല ചാച്ചു നിന്ന നേത്ര മുഖം ഉയർത്തി നോക്കി.....
അവളുടെ നോട്ടം കണ്ടു അഗ്നി അവളെ വിളിച്ചു ആ ഫോട്ടോയുടെ മുന്നിൽ കൊണ്ട് നിർത്തി.
അച്ഛനും അനിയനും ആണ്....അഗ്നി അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.അവൾ ആ ചിത്രങ്ങൾ സൂക്ഷിച്ചു നോക്കി ഒരു സുന്ദരനായ ചെറുപ്പക്കാരൻ അമ്മയെ പോലെ തന്നെ ആണ്. അച്ഛൻ തന്നെപോലെ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി...
കുറച്ചു സമയം അവിടെ നിശബ്ദത നിറഞ്ഞു നിന്നു. പിന്നെ അഗ്നി അവൾക്ക് എല്ലാവരെയും പരിചയപെടുത്തി കൊടുത്തു അവൾക്ക് അവരെ ഒന്നും നേരെ നോക്കാൻ പോലും തോന്നിയില്ല.
കുറച്ചു സമയം കൂടെ അവിടെ നിന്നിട്ട് അവൾ അമ്മ കാട്ടി കൊടുത്ത മുറിയിലേക്ക് പോയി.
അവൾ പോയി കഴിഞ്ഞു അഗ്നി ബന്ധുക്കളുടെ അടുത്തേക്ക് തിരിഞ്ഞു.
മുത്തശ്ശനോടും അമ്മാവമ്മാരോടും ആയിട്ട് ഞാൻ ഒരു കാര്യം പറയാം. ആ വന്നവളെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെങ്കിലും വേദനിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞാൽ.പിന്നെ അച്ഛന്റെയും അനിയന്റെയും മരണത്തിന് ഉള്ള ഉത്തരം ഞാൻ കണ്ടെത്തിയിട്ടുണ്ട്. അത് ഉടനെ ഇവിടെ എല്ലാവരും അറിയും..........അവൻ വല്ലാത്ത ഭാവത്തിൽ പറഞ്ഞു. എല്ലാവരും അവനെ ഒന്ന് നോക്കി....
പിന്നെ അമ്മായിമാരോട് ഈ ഭക്ഷണത്തിൽ എന്തെങ്കിലും കലക്കി കൊടുത്തു മയക്കി കിടത്തുക കൊല്ലാൻ നോക്കുക. അതൊക്കെ പണ്ട് നടന്നു ഒരുപാട് അതുകൊണ്ട് കൂടി ആണ് എന്റെ അനിയത്തിയെ എന്റെ അമ്മയിൽ നിന്ന് പെട്ടന്ന് എടുത്തു മാറ്റാൻ പറ്റിയത് നിങ്ങൾക്ക്. പക്ഷേ അത് ഇനി നടക്കില്ല.... നടന്നാൽ........അവരോട് കൈ ചൂണ്ടി ദേഷ്യത്തിൽ അവൻ പറഞ്ഞതും അവർ എല്ലാവരും ഞെട്ടലോടെ അവനെ നോക്കി.
പണ്ട് തങ്ങൾ ചെയ്തത് എല്ലാം അവന്റെ അറിവിൽ ഉണ്ട് എന്നത് എല്ലാവർക്കും പുതിയ അറിവ് ആയിരുന്നു.
അവൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് അവളുടെ അടുത്തേക്ക് പോയി.....
അമ്മ അവളെ കഴിക്കാൻ വിളിക്കുന്നുണ്ട്. അവൾ അതിന് മറുപടി പറഞ്ഞു ഇരിക്കുവാണ്..
അമ്മ മോള് റസ്റ്റ് എടുക്കട്ടെ അമ്മ അവൾക്ക് വേണ്ടത് എന്തെങ്കിലും ഉണ്ടാക്കി കൊടുക്ക്.......
അപ്പു ഞാൻ മോളെ ഒന്ന് ശരിക്ക് കണ്ടോട്ടെ.....അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.നേത്ര അവനെ സംശയത്തിൽ നോക്കി.
അപ്പു..... അവൾ അവനെ നോക്കി ചോദിച്ചു.
എന്നെ വീട്ടിൽ എല്ലാവരും അങ്ങനെ ആണ് വിളിക്കുന്നത്. മോൾക്ക് അമ്മുന്ന ഇവിടെ അച്ഛൻ വിളിക്കാൻ ഇരുന്നത്....അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു......
അമ്മ പൊക്കോ അവൾ റസ്റ്റ് എടുക്കട്ടെ. മോൾക്ക് വീട്ടിൽ പോകാൻ എപ്പോ തോന്നുന്നോ അപ്പൊ പറയണം......
അപ്പു....
അവൾ നമ്മുടെ മാത്രം അല്ല അമ്മ അവളുടെ കല്യാണം കഴിഞ്ഞത് ആണ് ഒരു ഭാര്യ ആണ് മരുമകൾ ആണ്........
അമ്മയെ നോക്കി പറഞ്ഞു. അമ്മ അവരെ നോക്കിയിട്ട് ഇറങ്ങി പോയി.
മോള് വിഷമിക്കണ്ടകേട്ടോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ച മതി. ദ എന്റെ നമ്പർ ആണ് ഇത് ഞാൻ ഓഫീസിൽ പോകുവാ...... മോള് അലോകിനെ വിളിച്ചു സംസാരിക്ക്......
ശരി അപ്പുയേട്ടാ.....അവൾ ഒരു ചിരിയോടെ പറഞ്ഞതും അവന് സന്തോഷം ആയി അവൻ അവളുടെ തലയിൽ ഒന്ന് തലോടി ഒരു ചിരിയോടെ പോയി......
നേത്രക്ക് അവിടെ എത്തിയിട്ട് ഒരു അപരിചിതത്വം തോന്നിയില്ല അവൾക്ക് അമ്മയും ചേട്ടനെയും ഒക്കെ നേരത്തെ അറിയാം എന്ന പോലെ ഒക്കെ തോന്നി പോയി. എന്തോ അവൾക്ക് അവിടം പെട്ടന്ന് തന്നെ ഇഷ്ടം ആയി. അവൾ കുറച്ചു സമയം അവിടെ ഒക്കെ ഒന്ന് കണ്ടു അമ്മായിമാരോട് സംസാരിച്ചു ആരോടും അവൾ ദേഷ്യം കാണിച്ചില്ല. മുത്തശ്ശൻ അവളെ ഒന്ന് നോക്കി അത് പോലെ അമ്മാവമ്മാരും അവളോട് മിണ്ടിയില്ല പക്ഷേ അവർ.......
പിന്നെ വീണ്ടും മുറിയിൽ വന്നു അല്ലുനെ വിളിച്ചു... രണ്ടു മൂന്നു പ്രാവശ്യം വിളിച്ചു എങ്കിലും അവൻ കാൾ എടുത്തില്ല...പിന്നെ വിളിക്കാം എന്ന് കരുതി ഫോൺ മാറ്റി വച്ചു അവൾ ഓരോന്ന് ആലോചിച്ചു കിടന്നു. ഇടക്ക് അവൾ അച്ഛനെ വിളിച്ചു സംസാരിച്ചു കേട്ടോ........
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു നേത്ര പോയ ശേഷം ആകെ ദേഷ്യത്തിൽ ആണ്...അവൻ അവന്റെ മുറിയിൽ ദേഷ്യത്തിൽ ഇരിക്കുമ്പോൾ ആണ് അച്ഛൻ അങ്ങോട്ട് കയറി വരുന്നത് അവനെ നോക്കി.
അല്ലു....
എന്താ അച്ഛാ....അവൻ അച്ഛനെ നോക്കി ചോദിച്ചു.
നി എന്തിന ഇങ്ങനെ ടെൻഷൻ അടിക്കുന്നത് അവൾ അവളുടെ വീട്ടിൽ അല്ലെ പോയത്....
അത് തന്നെ ആണ് പ്രശ്നം. അവളുടെ അച്ചന്റെ അനിയന്റെ മരണത്തിന് കാരണം എന്റെ അച്ഛൻ ആണെന്ന് അവളോട് അവർ പറഞ്ഞു മനസ്സിൽ വെറുപ്പ് നിറച്ചാൽ എനിക്ക് അവളെ നഷ്ടം ആകും.....
അവിടെ നിനക്ക് തെറ്റി...... അവൾ അത് ഒന്നും വിശ്വസിക്കില്ല അതിന് ഉള്ളത് ഞാൻ അവളിൽ നിറച്ചിട്ടുണ്ട്...
അച്ഛാ.... അല്ലു സംശയത്തിൽ വിളിച്ചു.
അയാൾ അവനെ നോക്കി.
എന്താ മോനെ...
എനിക്ക് അച്ഛനോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട് സത്യം പറയണം...
എന്താ...
എന്തിനാ നേത്രയുടെ അച്ഛനെ കൊന്നത്......
ആ സാഹചര്യം അങ്ങനെ ആയിരുന്നു അത് കൊണ്ട് പക്ഷേ കൊല്ലണം എന്ന് കരുതി ചെയ്തത് അല്ല പറ്റി പോയത് ആണ്......അത്രയും പറഞ്ഞു അയാൾ പുറത്തേക്ക് പോയി.
അല്ലുന്റെ മനസിൽ അച്ഛനെ കുറിച്ച് ഉള്ള സംശയങ്ങൾ ഓരോന്ന് ആയി നിറയാൻ തുടങ്ങി.ആ സമയത്തു ആണ് നേത്രയുടെ കാൾ വന്നത് അല്ലുന്റെ ഫോണിലേക്ക്...
💫💫💫💫💫💫💫💫💫💫💫💫💫💫💫
അഗ്നി ലഞ്ച് ബ്രേക്ക് ടൈം ആയപ്പോൾ ആണ് ഓഫീസിൽ എത്തിയത്. ക്യാന്റീനിൽ നിന്ന് ആയിരുന്നു ആമി ഫുഡ് കഴിച്ചത് അവൾ എല്ലാവരോടും കമ്പനി ആയി.
സാർ വന്നിട്ടുണ്ട് എല്ലാവരും പെട്ടന്ന് കഴിച്ചു ജോലി നോക്കിക്കോ.....
ഒരു സ്റ്റാഫ് വന്നു എല്ലാവരോടും പറഞ്ഞു.
ഓഹ് കാട്ടാളൻ വന്നു ഇനി മസിലു പിടിച്ചു ഇരിക്കാം എല്ലാവർക്കും.അപ്പു പറഞ്ഞു.
ആമി ഒരു ചിരിയോടെ ഇരുന്നു ഫുഡ് കഴിച്ചു.
അഗ്നി തന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ ആണ് സ്റ്റാഫ് വന്നു ആമിയുടെ കാര്യം പറഞ്ഞത്.
അഹ് എന്നെ വന്നു കാണാൻ പറയു പിന്നെ പ്രൊഫൈൽ കൊണ്ട് വരാൻ പറയണം....
Ok സാർ...
കുറച്ചു കഴിഞ്ഞു ആ സ്റ്റാഫ് പറഞ്ഞത് അനുസരിച്ചു ആമി അവളുടെ പ്രൊഫൈൽ എടുത്തു ഒരു ഫയലും ആയിട്ട് അവന്റെ ക്യാബിനിലേക്ക് വന്നു.
ഡോർ തുറക്കും മുന്നേ കേട്ടത് അകത്തു നിന്നും വേറെ ഒരു സ്റ്റാഫിനോട് തട്ടി കയറുന്നവന്റെ അലർച്ച ആയിരുന്നു. അത് കേട്ടപ്പോഴേ ആമിയുടെ പകുതി ജീവൻ പോയി....
ജോലി സമയത്തിന് ചെയ്തു തീർക്കാൻ വയ്യെങ്കിൽ കെട്ടി ഒരുങ്ങി ഇങ്ങോട്ട് വരണ്ട ആരും. പറഞ്ഞ സമയത്തു ഞാൻ പറഞ്ഞ വർക്ക് എനിക്ക് കിട്ടണം. അവിടെ അച്ഛൻ വയ്യ അനിയത്തി പ്രസവിച്ചു എന്നൊന്നും എസ്ക്യുസ് എനിക്ക് കേൾക്കണ്ട...... Get out.......ആമി ഒരു നിമിഷം ഇറങ്ങി ഓടിയാലോ എന്ന് വരെ ആലോചിച്ചു പോയി.
അടുത്തത് താൻ ആണെന്ന് അറിഞ്ഞു അനുവാദം വാങ്ങി അവൾ അകത്തേക്ക് കയറി.
ലാപ്പിൽ നോക്കി കൊണ്ട് ഇരിക്കുവാണ് അഗ്നി അവൻ ആണ് എംഡി എന്ന് മനസ്സിലായതും ആമിയുടെ ബാക്കികിളികൾ ഒക്കെ പറന്നു. അവൻ ഫയലിനു ആയിട്ട് കൈ നീട്ടി പക്ഷേ കൊച്ച് അവനെ നോക്കി നിൽക്കുന്നത് കൊണ്ട് അത് ശ്രദ്ധിച്ചില്ല.
കുറച്ചു സമയം ആയിട്ടും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ദേഷ്യത്തിൽ മുഖം ഉയർത്തി നോക്കിയതും കണ്ടത് അവനെ നോക്കി കിളി പറന്ന് നിൽക്കുന്ന ആമിയെ ആണ്. അവന്റെ കണ്ണിലും ഞെട്ടലും അത്ഭുതവും നിറഞ്ഞു അവൻ പോലും അറിയാതെ അവൾക്കായി ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ തെളിഞ്ഞു.
ഡീീീ............

ആമി & അല്ലു
തുടരും......