രചന: ലക്ഷ്മിശ്രീനു
പിന്നെ ആ വീട്ടിൽ അതിനെ കുറിച്ച് ഒരു സംസാരം ഉണ്ടായിട്ടില്ല. നേത്രയുടെ അച്ഛൻ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി കാരണം നേത്ര അവളുടെ വീട്ടിലേക്ക് അഥവാ പോയാൽ അത് കണ്ടു നിൽക്കാൻ ആകില്ലയിരുന്നു അയാൾക്ക്. അല്ലുനോടോ മറ്റുള്ളവരോടോ നേത്ര അതികം സംസാരിക്കാൻ ഒന്നും പോയില്ല. വൈകുന്നേരം എല്ലാവരും കൂടെ പുറത്ത് പോകാം എന്ന് പറഞ്ഞു എങ്കിലും അവൾക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. സായു സച്ചു ഒക്കെ അവളോട് ഓരോന്ന് പറഞ്ഞു കൂടെ തന്നെ ഉണ്ട്.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ആമിക്ക് ഒരു ജോലി റെഡി ആയിട്ട് ഉണ്ട് കുട്ടി ആ സന്തോഷത്തിൽ ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കാൻ ഇറങ്ങിയത് ആണ്. തലേദിവസം തന്നെ ചേട്ടനും ചേട്ടത്തിക്കും ഉള്ള ട്രീറ്റ് ഒക്കെ കൊച്ച് ചെയ്തു. ഫ്രണ്ട്സിന് ചെലവ് ചെയ്യണം പിന്നെ കൊച്ചിന് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്.
അങ്ങനെ കൊച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു പാർക്കിംഗ് ഏരിയയിൽ പോകുമ്പോൾ ആണ് കുറച്ചു ചേട്ടന്മാർ നമ്മുടെ കൊച്ചിനെ ഒന്ന് എറിഞ്ഞത്. അത്യാവശ്യം ഇരുട്ട് വീണു തുടങ്ങിയിരുന്നു.കൊച്ച് ചുറ്റും ഒന്ന് നോക്കി ഇല്ല ആരുമില്ല.ധൈര്യം ഉണ്ടെങ്കിലും ഒറ്റക്ക് ഈ നാലുപേരോട് പിടിച്ചു നില്കാൻ ആകില്ല എന്ന് തോന്നിയപ്പോൾ ആമിക്ക് ചെറിയ പേടി തോന്നി.
അഹ് മോള് ഒറ്റക്കെ ഉള്ളോ.....
ഇല്ല ഹസ്ബൻഡ് കുട്ടികൾ എല്ലാവരും ഉണ്ട് എന്തേയ്...അവളും വിട്ടുകൊടുത്തില്ല.
അഹ് അപ്പോൾ മോള് കെട്ടിയത് ആയിരുന്നോ കണ്ടിട്ട് തോന്നിയില്ല ചേട്ടൻമാർക്ക് എന്തായാലും മോള് വാ നമുക്ക് കുറച്ചു കറങ്ങിയിട്ട് വരാം അപ്പോഴേക്കും നിന്റെ കെട്ടിയോൻ വരും......അതിൽ ഒരുത്തൻ അത് പറഞ്ഞു ആമിയുടെ കൈയിൽ വന്നു പിടിച്ചു അവൾ അവന്റെ എടുത്തു മാറ്റാൻ നോക്കുന്നുണ്ട്.
കൈ വിടെടാ ചെറ്റേ......ആമി ദേഷ്യത്തിൽ കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു.
അടങ്ങി നിൽക്കെടി അവിടെ അവളുടെ ഒരു ഷോ.....
എന്താ ചേട്ടന്മാരെ ഇവിടെ ഒരു പിടി വലി...
പുറകിൽ നിന്ന് ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി ആമിയുടെ കണ്ണ് രണ്ടും ഇപ്പൊ താഴെ വീഴും എന്ന് ആയി. അഗ്നി അപ്പോഴേക്കും അവളുടെ അടുത്ത് എത്തി അവളുടെ കൈയിൽ പിടിച്ചവന്റെ കൈ ബലമായി എടുത്തു മാറ്റി.
ഓഹോ അപ്പോൾ ഇത് ആണോ നിന്റെ ഭർത്താവ്......അവന്മാരിൽ ഒരുവൻ പുച്ഛത്തിൽ ചോദിച്ചു. അഗ്നി ഞെട്ടി കൊണ്ട് അവളെ നോക്കി അവളുടെ മുഖത്തെ ഭാവം കണ്ടു അഗ്നിക്ക് ചിരി വരുന്നുണ്ടായിരുന്നു.
അതെ ഞാൻ തന്നെ ആണ് ഭർത്താവ്.... എന്താ ചേട്ടന്മാരെ...ആമി ഇറങ്ങി ഓടിയാലോ എന്ന് ആണ് ആലോചന മാനം കപ്പൽ കയറി പോകുന്നത് അവൾ കണ്ടു.
അല്ല ഭാര്യക്ക് ഭർത്താവിൽ നിന്ന് എന്തൊക്കെയൊ കിട്ടുന്നില്ല അതുകൊണ്ട് ഞങ്ങളോട് ഒന്ന് ഹെല്പ് ചെയ്യോ എന്ന് ചോദിച്ചു. കെട്ടിയ മാത്രം പോരാ ഭാര്യക്ക് വേണ്ടത് ഒക്കെ കൊടുക്കാൻ നോക്കെടോ അല്ലെങ്കിൽ ഇവൾ വല്ലവന്റെ........അവൻ പറഞ്ഞു തീരും മുന്നേ അവന്റെ മുഖം അടച്ചു ഒരെണ്ണം കൊടുത്തു.
ഡാ..... അവൻ അഗ്നിക്ക് നേരെ ചാടിയതും അഗ്നി അവന്റെ മുഖം അടച്ചു ഒരെണ്ണം കൂടെകൊടുത്തു...
പെൺകുട്ടികളെ ബഹുമാനിക്കാൻ പടിക്കെടാ......ഇനി എന്തെങ്കിലും മിണ്ടിയാൽ നിന്റെ ശവം ആയിരിക്കും ഇവിടുന്ന് പുറത്ത് പോകുന്നത്.... വിളിച്ചോണ്ട് പോടാ......
അഗ്നിയുടെ അലർച്ച കേട്ട് ആമി ആണ് അവരെക്കാൾ കൂടുതൽ ഞെട്ടിയത്.
നിന്നെ ഞങ്ങൾ എടുത്തോളാം ഡാ....
അഗ്നിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് ആയിരുന്നു അവമാർ പറഞ്ഞത് അഗ്നി പുച്ഛത്തോടെ അവരെ നോക്കി....
അവന്മാർ പോയി കഴിഞ്ഞു അഗ്നി ആമിയെ നോക്കി അവൾ തലതാഴ്ത്തി നിൽപ്പുണ്ട്..
എന്താ ഡി വീട്ടിൽ പോകാറായില്ലേ.....അവനെ ഒന്ന് നോക്കി. പിന്നെ സ്കൂട്ടിയുടെ അടുത്തേക്ക് പോയി. അവൾ സ്റ്റാർട്ട് ആക്കാൻ നോക്കുമ്പോ അത് പഞ്ചർ.
ആമി ദേഷ്യത്തിൽ വണ്ടിയിൽ ചവിട്ടിയിട്ട് കവർ ഒക്കെ എടുത്തു പുറത്തേക്ക് ഇറങ്ങി. അഗ്നി അവൾ പോയ വഴിയേ ഒന്ന് നോക്കി പിന്നെ അവളുടെ വണ്ടിയിലേക്ക്.
അവൻ കാർ എടുത്തു പുറത്തേക്ക് ഇറങ്ങി കണ്ടു റോഡ് സൈഡിൽ ഒതുങ്ങി നിൽക്കുന്ന ആമിയെ അവൻ കുറച്ചു ദൂരെ നിന്ന് അവളെ ഒന്ന് നോക്കി. വിടർന്ന കുഞ്ഞിക്കണ്ണുകൾ ഇളം റോസ് ചുണ്ടുകൾ കുഞ്ഞ് പുരികം ഷോൾഡറിന് കുറച്ചു താഴെ ആയി നിരന്നു കിടക്കുന്ന കളർ ചെയ്ത മുടി. മുഖത്ത് കുറുമ്പ് നിറഞ്ഞു നിൽപ്പുണ്ട് നല്ല വെളുത്തനിറമാണ്. കുഞ്ഞ് മുഖം ഒതുങ്ങിയ ശരീരം ആകെ മൊത്തം കാണാൻ സുന്ദരി.... അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ തങ്ങി നിന്നു അറിയാതെ അവന്റെ കൈകൾ അവന്റെ ചുണ്ടിലേക്ക് നീണ്ടു.അഗ്നി വേഗം തലകുടഞ്ഞു.
എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ അഗ്നി നിന്റെ ലക്ഷ്യം ഇപ്പൊ നിന്റെ അനിയത്തിയെ കണ്ടു പിടിക്കുക നീ എന്തൊക്കെയ ചിന്തിക്കുന്നേ അവൾ ഒരു അപകടത്തിൽ പെട്ടു രക്ഷപെടുത്തി....അവൻ അവന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
അവൻ കാർ കൊണ്ട് അവളുടെ മുന്നിൽ നിർത്തി. അവൾ ചുറ്റും ഒന്ന് നോക്കി അതികം ആരുമില്ല നേരം നന്നായി ഇരുട്ടു വീണു ഇനി ഓട്ടോ കിട്ടാൻ സാധ്യത കുറവ് ആണ്. അവൾ ആദിയെ വിളിക്കാൻ ഫോൺ എടുത്തു നോക്കി അപ്പോഴേക്കും അത് ഓഫ് ആയിരുന്നു. അവൾ അഗ്നിയെ ഒന്ന് നോക്കി അവൻ അവളെ നോക്കി ഇരിപ്പുണ്ട്......
തമ്പുരാട്ടി വരുന്നെങ്കിൽ എവിടെ എന്ന് വച്ചാൽ ഡ്രോപ്പ് ചെയ്യാം വരുന്നില്ല എങ്കിൽ അത് പറഞ്ഞ അടിയൻ പോകാമായിരുന്നു........അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. അവൾ അവനെ ദേഷ്യത്തിൽ നോക്കി വണ്ടിയിൽ കയറി ഡോർ വലിച്ചടച്ചു.
വണ്ടി പൊളിച്ചു എടുക്കോ ഡി.... കുള്ളത്തി...... അവന്റെ ആ വിളി ആമിക്ക് ദേഷ്യം വന്നു അവൾ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി.
അല്ല എന്താ മേഡത്തിന്റെ പേര്....അവൻ ഡ്രൈവിംഗ്നിടയിൽ ചോദിച്ചു.
ആത്മിക....
ഓഹോ....അപ്പൊ കുള്ളത്തി എന്താ ചെയ്യുന്നേ....
ആമി ദേഷ്യത്തിൽ അവനെ നോക്കി.
ഞാൻ ഇപ്പൊ തലകുത്തി നിൽക്കുവാ എന്താ കണ്ടുടെ...അഗ്നിക്ക് ചിരി വരാൻ തുടങ്ങി.
എന്റെ കുള്ളത്തി.....അവൻ ചിരിയോടെ വിളിച്ചു കൊണ്ട് അവളെ നോക്കി.
ഡോ എന്താ തന്റെ പ്രശ്നം.... കുറെ നേരം ആയല്ലോ ഞാൻ ആരുടെയും കുള്ളത്തി ഒന്നും അല്ല.....
ഓഹോ അപ്പൊ നാവ് ഉണ്ട് ഞാൻ കരുതി എവിടെ എങ്കിലും കളഞ്ഞു പോയി എന്ന്... നമ്മൾ കുറച്ചു ദിവസം മുന്നേ കാണുമ്പോൾ ഇങ്ങനെ അല്ലായിരുന്നു അതാ.......
ഏതു നേരത്ത് എനിക്ക് ഇങ്ങേരുടെ കൂടെ വരാൻ തോന്നിയോ എന്തോ....
അല്ല മാഡം എവിടെ ആണ് ഇറങ്ങേണ്ടത് എന്ന് പറഞ്ഞു തന്നാൽ അടിയൻ അവിടെ കൊണ്ട് ആക്കാമായിരുന്നു.....
സോറി.... പിന്നെ അവൾ വഴി പറഞ്ഞു കൊടുത്തു. അവൻ പിന്നെ അവളെ ചൊറിയാൻ പോയില്ല. അവൾ ഇടക്ക് വാചിലേക്ക് നോക്കും അവനെയും നോക്കും. അവൻ ഒരു ചിരിയോടെ സ്റ്റിയറിങ്ങിൽ താളം പിടിച്ചു.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻമേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ....
എന്തിനീ നാണം... തേനിളം നാണം...
മേടമാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴംപൂവായ് തുള്ളുമ്പോൾ ..
നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ...🎶🎶🎶🎶🎶🎶
പാട്ട് കേട്ട് ഡ്രൈവ് ചെയ്യുന്നത് കൊണ്ട് അവൻ അവളെ ശ്രദ്ധിക്കാൻ പോയില്ല.
അതെ.... അവൾ അവനെ പതിയെ വിളിച്ചു. പക്ഷേ അവൻ അത് കേട്ടില്ല.അവൾ അവന്റെ കൈയിൽ പതിയെ തൊട്ടു. അവൻ പെട്ടന്ന് വണ്ടി ബ്രേക്ക് പിടിച്ചു നിർത്തി.
എന്താ ഡി.... മനുഷ്യനെ പേടിപ്പിച്ചു കൊല്ലോ...
സോറി ഞാൻ വിളിച്ചു കേട്ടില്ല അതാ ഞാൻ....അവളുടെ മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു.
മ്മ്മ്..... എന്താ.
ഫോൺ ഒന്ന് തരോ എനിക്ക് ഒന്ന് വീട്ടിൽ വിളിച്ചു പറയാനാ എന്റെ ഫോൺ ഓഫ് ആയി എന്നെ കണ്ടില്ല എങ്കിൽ ഏട്ടനും ഏട്ടത്തിയും ടെൻഷൻ ആകും.....അവൻ അവളെ ഒന്ന് നോക്കിയിട്ട് ഫോൺ കൊടുത്തു.
ഏട്ടാ.....
എവിട ആമി നീ സമയം ഒരുപാട് ആയി നിന്റെ ഫോൺ എവിടെ എത്ര നേരം കൊണ്ട് വിളിക്കുവാ....ഫോൺ ശബ്ദം കുറച്ചു കൂടുതൽ ആയത് കൊണ്ട് അഗ്നി അത് കേട്ടു.
ഏട്ടാ എന്റെ വണ്ടി പഞ്ചർ ആയി ഞാൻ അങ്ങോട്ട് വന്നൊണ്ട് ഇരിക്കുവാ. ടെൻഷൻ അടിക്കണ്ട എനിക്ക് പ്രശ്നം ഒന്നുല്ല ഏട്ടത്തിയോട് കൂടെ പറയ്....
അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു അവന് കൊടുത്തു.
തന്റെ കാര്യത്തിൽ ഏട്ടന് ആണെന്ന് തോന്നുന്നു കൂടുതൽ ടെൻഷൻ.അവൻ ഒരു ചിരിയോടെ ചോദിച്ചു.
എന്റെ കാര്യത്തിൽ എന്റെ ഏട്ടനും ഏട്ടത്തിയും മാത്രേ ഉള്ളു ടെൻഷൻ അടിക്കാൻ.അവൾ ഒരു ചെറുചിരിയോടെ പറഞ്ഞു. അവൻ സംശയത്തിൽ അവളെ നോക്കി.
അച്ഛനും അമ്മയും മരിച്ചു ആക്‌സിഡന്റ് ആയിരുന്നു. പിന്നെ എന്നെ നോക്കിയത് ഏട്ടൻ ആണ്. ഈ ഇടക്ക് ആയിരുന്നു ഏട്ടന്റെ കല്യാണം അങ്ങനെ ഇപ്പൊ ഏട്ടത്തിയും ഉണ്ട്.......അവൾ പറഞ്ഞു.
സോറി ഡോ ഞാൻ അറിയാതെ...
ഏയ്യ് അത് കുഴപ്പമില്ല.....
അല്ല കുള്ളത്തി കല്യാണം കഴിഞ്ഞത് ആണോ..അവൻ അവളുടെ മൂഡ് മാറ്റാൻ ആയിട്ട് ചോദിച്ചു.
ഇയാൾക്ക് ഇത് എന്തിന്റെ കേടാ.... ഞാൻ കുള്ളത്തി ഒന്നും അല്ല...... എന്നെ കണ്ടാൽ കെട്ടിയത് ആണെന്ന് പറയോ ഡോ.....അവൾ അവന് നേരെ ചാടി കടിക്കാൻ തുടങ്ങി.
കണ്ടാൽ കെട്ടിയത് ആണോ എന്ന് ചോദിച്ച..... ഏയ്യ് ഇല്ല.....
മ്മ്മ്..... എന്റെ കല്യാണം ഒന്നും കഴിഞ്ഞില്ല ഞാൻ അവമ്മാരോട് ചുമ്മാ പറഞ്ഞത അപ്പോഴാ താൻ വന്നേ....
അവൻപെട്ടന്ന് വണ്ടി നിർത്തി അവൾ സംശയത്തിൽ അവനെ ഒന്ന് നോക്കി.
അന്ന് മാളിൽ വച്ചു എനിക്ക് ഒരു സമ്മാനം തന്നല്ലോ താൻ. എനിക്ക് ആണെങ്കിൽ ഈ കടങ്ങൾ ഒന്നും വച്ചു പുലർത്തുന്ന ശീലം ഇല്ല അതുകൊണ്ട് അത് അങ്ങ് തരാം........അഗ്നി ചുണ്ടിൽ തടവി കൊണ്ട് പറഞ്ഞതും ആമി പേടിച്ചു. അവൾ അവന്റെ മുഖത്തേക്ക് നോക്കി.
അവൻ അവളുടെ നേർക്ക് മുഖം അടുപ്പിച്ചതും അവൾ പേടിച്ചു കണ്ണുകൾ മുറുകെ അടച്ചു. അത് കണ്ടു അവൻ ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ കണ്ണ് തുറന്നു നോക്കി അവളെ നോക്കി കളിയാക്കി ഒരു ചിരിയോടെ ഇരിക്കുന്ന അഗ്നിയെ കണ്ടു അവൾ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.
അപ്പൊ കുള്ളത്തിക്ക് പേടി ഉണ്ട്.... എന്നിട്ട് ആണോ അന്ന് ഒരു പരിചയവും ഇല്ലാത്ത എന്നെ കയറി ഉമ്മിച്ചത്......
അത് എന്നെ കുള്ളത്തി എന്ന് വിളിച്ചപ്പോൾ പെട്ടന്ന് ദേഷ്യം വന്നു അതാ ഞാൻ.........
മ്മ്മ്..... മാഡം ഇറങ്ങിയാട്ടെ ദ വീട് എത്തി. അവൻ പുറത്തേക്ക് ചൂണ്ടി പറഞ്ഞു.അവൾ പെട്ടന്ന് പുറത്ത് ഇറങ്ങി അവനും അവളുടെ ഒപ്പം ഇറങ്ങി.
അവൾ അവനെ വീട്ടിലേക്ക് ക്ഷണിച്ചു. പക്ഷേ അവൻ സ്നേഹത്തോടെ അത് നിരസിച്ചു.
അവൾ വീട്ടിലേക്ക് പോകുന്നത് നോക്കി അവൻ കാറിന്റെ സൈഡിൽ തന്നെ നിന്നു. അവൾ കുറച്ചു ദൂരം പോയിട്ട് തിരിച്ചു വന്നു അവനെ മുറുകെ കെട്ടിപിടിച്ചു. അവന്റെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു അഗ്നി തറഞ്ഞു നിൽക്കുവായിരുന്നു എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ.....
താങ്ക്യൂ.....
അവൾ അവനിൽ നിന്ന് അകന്നു മാറി തിരിഞ്ഞു നോക്കാതെ അകത്തേക്ക് പോയി...
കുള്ളത്തി.... അവൻ ചെറുചിരിയോടെ പറഞ്ഞു കൊണ്ട് വണ്ടി എടുത്തു പോയി..
അന്ന് രണ്ടുപേരുടെയും ഉള്ളിൽ പരസ്പരം നിറഞ്ഞു നിന്നു.......
അഗ്നി ഉറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു അമ്മ അകത്തേക്ക് കയറി വന്നത്.
എന്താ അമ്മ....പെട്ടന്ന് അമ്മയെ കണ്ടു അഗ്നി ചോദിച്ചു.
മോനെ നമ്മുടെ മോളെ കുറിച്ച്....
അമ്മവിഷമിക്കണ്ട അവളെ കുറിച്ച് നാളെ അറിയും നമ്മൾ എല്ലാം. ഇന്ന് ഈ രാത്രി പുലരുമ്പോൾ അറിയാം എല്ലാം...
അച്ഛൻ അവളെ തേടി പോയി പിന്നെ വന്നില്ല നീ ആണ് ഇനി അമ്മക്ക് ആകെ ഉള്ളത്....
അച്ഛനും അവനും ചതിയും വഞ്ചനയും ഒന്നും അറിയില്ല പക്ഷേ അഗ്നി അങ്ങനെ അല്ല അവന് അവന്റെ കൂടെ നിൽക്കുന്നവരെയും ശത്രുക്കളെയും ചതിയന്മാരെയും ചതികുഴികളെയും അറിയാം അതുകൊണ്ട് എന്റെ അമ്മകുട്ടി വിഷമിക്കണ്ട.പോയി കിടന്നോ സമയം ഒരുപാട് ആയി......
അമ്മ അവനെ ഒന്നുകൂടെ നോക്കിയിട്ട് പുറത്തേക്ക് പോയി. അവൻ പലകണക്ക് കൂട്ടലുകളോടെ കിടന്നു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
പിറ്റേന്ന് രാവിലെ കണിമംഗലം തറവാട്ടിൽ എല്ലാവരും ഉണർന്നത് നേത്രയുടെ മറുപടിയെ പേടിച്ചു കൊണ്ട് ആയിരുന്നു.
രാവിലെ തന്നെ അഗ്നി വന്നിരുന്നു അവന്റെ വരവ് എല്ലാവരിലും ഭയം നിറച്ചു.....
അപ്പൊ പറയ് ദേവാനന്ദ് സാറെ എന്റെ അനിയത്തി എവിടെ....അഗ്നി പുച്ഛത്തോടെ തന്നെ ചോദിച്ചു.
അയാൾ എല്ലാവരെയും നോക്കി അപ്പോഴേക്കും നേത്രയും താഴെ വന്നിരുന്നു.
നിന്റെ അനിയത്തി ഇന്ന് എന്റെ മരുമകൾ ആണ് എന്റെ മകന്റെ ഭാര്യ. നേത്രഗ്നിഅലോക്. നേത്രയേ ചൂണ്ടി പറഞ്ഞു.
അഗ്നി അവളുടെ മുഖത്തേക്ക് നോക്കി അവന്റെ ഉള്ളിൽ വല്ലാത്ത സന്തോഷം നിറഞ്ഞു അച്ഛന്റെ മുഖഛായ ആണ് അവൾക്ക് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസിലായി. അവൻ നിറഞ്ഞ കണ്ണോടെ അവളുടെ അടുത്തേക്ക് പോയി.അവളെ കെട്ടിപിടിച്ചു. അവൾ ഒരു പാവപോലെ മിണ്ടാതെ നിന്നു.
മോളെ.... അവന്റെ വിളി കേട്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി.
മോള് വാ നമുക്ക് വീട്ടിലേക്ക് പോകാം അവിടെ അമ്മ നോക്കി ഇരിക്കുവാ....അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
എന്റെ ഭാര്യക്ക് തത്കാലം ഇങ്ങനെ ഒരു കുടുംബം ഇല്ല അതുകൊണ്ട് അവൾ വരുന്നില്ല......അഗ്നിയുടെ കൈ എടുത്തു മാറ്റി കൊണ്ട് അല്ലു പറഞ്ഞു.
അത് നീ അല്ല തീരുമാനിക്കുന്നത്. അവൾ തീരുമാനിക്കും അവളുടെ അമ്മയെ കാണണോ വേണ്ടേ എന്ന്....അത്രയും പറഞ്ഞു അഗ്നി അവളുടെ നേരെ തിരിഞ്ഞു.
സ്വന്തം മോളെ ഒരുനോക്ക് കാണാൻ പ്രാർത്ഥനയും വഴിപാട് നടത്തി ഒരു അമ്മവീട്ടിൽ ഉണ്ട്. ഇന്നും ആ മനസിൽ വേദന ആണ് സ്വന്തം മോളെ സൂക്ഷിക്കാൻ പറ്റാത്ത അമ്മ ആയി പോയതിൽ ഉള്ള വേദന. അച്ഛൻ മോൾക്ക് വേണ്ടി ആണ് ജീവൻ കളഞ്ഞത് നിന്റെ ചേട്ടനും മരണത്തിന് കീഴടങ്ങിയത് നിനക്ക് വേണ്ടി ആണ് മോളെ......
നേത്രക്ക് അവളുടെ അമ്മയെ ഒരു നോക്ക് കാണാൻ ആഗ്രഹം തോന്നി. അവൾ എല്ലാവരെയും നോക്കി അവർ ഒക്കെ അവളോട് പോകരുത് എന്ന് പറയാതെ പറയുന്നുണ്ട്......അഗ്നി പ്രതീക്ഷയോടെ അവളെ നോക്കി.
ഞാൻ വരാം...
അവളുടെ മറുപടി കുറച്ചു ഒന്നും അല്ല അവിടെ ഉള്ളവരെ ഞെട്ടിച്ചത്. അവൾ അത്രയും പറഞ്ഞു മുറിയിലേക്ക് പോയി. അഗ്നി സന്തോഷത്തോടെ അവൾ പോയ വഴിയേ നോക്കി.
കുറച്ചു കഴിഞ്ഞു അവൾ ഒരു ബാഗും ആയി താഴെക്ക് വന്നു..
അവൾ എല്ലാവരെയും ഒന്ന് നോക്കി അഗ്നിയോട് ഒപ്പം നടക്കാൻ തുടങ്ങിയതും അല്ലു അവളുടെ കൈയിൽ പിടിച്ചു..............
തുടരും.....