രചന: ലക്ഷ്മിശ്രീനു
നേത്ര എല്ലാംകേട്ട് നിൽപ്പുണ്ട് അവളുടെ നിൽപ്പ് കണ്ടാൽ തന്നെ അറിയാം എല്ലാം കേട്ടിട്ടുണ്ട് എന്ന്.അവളുടെ നിറഞ്ഞ കണ്ണുകൾ അല്ലുവിൽ തന്നെ ആയിരുന്നു.
അവൾ അവരുടെ അടുത്തേക്ക് വന്നു. അച്ഛനെയും അല്ലുനെയും മാറി മാറി നോക്കി.
അച്ഛൻ ഇപ്പൊ എന്താ പറഞ്ഞത്...അവൾ ഇടറുന്ന സ്വരത്തിൽ അച്ഛനോട് ചോദിച്ചു.അദ്ദേഹം ദയനീയമായി അല്ലുനെ നോക്കി. അവൻ എന്ത് പറയണം എന്ന് അറിയാതെ നിൽക്കുവായിരുന്നു.
അദ്ദേഹം ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. തൊട്ട് പുറകെ അല്ലുവും പോകാൻ നിന്നതും അവൾ കൈയിൽ പിടിച്ചു.
എന്നോട് പറ ദേവേട്ടാ......അവൻ അവളുടെ കൈ എടുത്തു മാറ്റി അകത്തേക്ക് തന്നെ പോയി...
അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അകത്തേക്ക് പോയി.
അല്ലുന്റെ അച്ഛനും അമ്മയും എല്ലാവരും ഹാളിൽ ഇരിപ്പുണ്ട് അവൾ അവരുടെ അടുത്തേക്ക് പോയി. അല്ലുന്റെ അച്ഛന്റ്റെ മുന്നിൽ പോയി നിന്നു.
അച്ഛാ...... ആ കുട്ടി ഞാൻ ആണോ. അയാളുടെ കൈയിൽ കൈ ചേർത്ത് കൊണ്ട് ആയിരുന്നു ചോദ്യം.അദ്ദേഹം എല്ലാവരെയും നോക്കി അവളുടെ മുഖം കണ്ടിട്ട് എന്ത് പറയണം എന്ന് അറിയില്ല.
അച്ഛൻ പറയുന്നത് മോള് ക്ഷമയോടെ കേൾക്കണം.......അവളുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു.അവളുടെ ഉള്ളിൽ വല്ലാത്ത ഒരു പേടി നിറഞ്ഞു.
മ്മ്മ്.... അദ്ദേഹം എല്ലാവരെയും നോക്കി പിന്നെ പറഞ്ഞു തുടങ്ങി.
മോളുടെ അച്ഛൻ ഈ നിൽക്കുന്ന...... അല്ല ഇത് മോളുടെ വളർത്തച്ഛൻ ആണ്.അത്രയും പറഞ്ഞു നിർത്തി നേത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി.
എല്ലാവർക്കും അവളുടെഅപ്പോഴത്തെ അവസ്ഥ മനസ്സിലാകും ആയിരുന്നു. എല്ലാവരും സഹതാപത്തോടെ അവളെ നോക്കി.അച്ഛന്റ്റെ അവസ്ഥയും ഏതാണ്ട് അവളെ പോലെ ആയിരുന്നു. സ്വന്തം അച്ഛൻ ആയി കണ്ടകണ്ണിൽ ഇനി എന്താകും തെളിഞ്ഞു കാണുക എന്ന് അറിയാത്ത അവസ്ഥ....
അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി.
അന്ന് മോളെ എന്റെ കൈയിൽ ഏൽപ്പിച്ചത് മോളുടെ മുത്തശ്ശന്റെ അറിവോടെ മോളുടെ അമ്മാവമ്മാർ ആയിരുന്നു. കൊല്ലാൻ ആയിരുന്നു തന്നത് പക്ഷേ എന്തോ ഒരാളെ കൊല്ലാൻ ഒന്നും എന്നെ കൊണ്ട് ആകില്ലായിരുന്നു മോളെ അതുകൊണ്ട് മക്കൾ ഇല്ലാതെ വർഷങ്ങളായി അമ്പലവും പ്രാർത്ഥനയും ആയി നടക്കുന്ന ഇവന് മോളെ കൊടുത്തു.....
അന്ന് മോളെയും കൊണ്ട് ഇവൻ ഈ നാട്ടിൽ നിന്ന് തന്നെ പോയി പിന്നെ വന്നത് മോൾക്ക് പത്തു പത്രണ്ട് വയസ്സ് ഉള്ളപ്പോൾ ആയിരുന്നു. അപ്പോഴേക്കും അവർ മോളെ പൂർണമായി മറന്നിരുന്നു. പിന്നെ മോളെ തിരക്കി ആരും വരില്ല എന്ന് കരുതി ആണ് ഇത്രയും നാൾ മോളോട് സത്യങ്ങൾ ഒന്നും പറയാതെ ഇരുന്നത്.......
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണ് നേത്രയിൽ എത്തി എല്ലാം കേട്ട് മരവിച്ചു നിൽക്കുന്നവളെ കണ്ടു പാവം തോന്നി.
മോളെ...... അവളുടെ അച്ഛന്റ്റെ വിളി അവളുടെ കാതിൽ എത്തിയതും അവൾ ബോധം മറഞ്ഞു താഴെ വീണിരുന്നു.
അല്ലു അവളെ എടുത്തു മുറിയിൽ കൊണ്ട് കിടത്തി... അവളുടെ കൂടെ തന്നെ അവൻ ഇരുന്നു പെട്ടന്ന് എല്ലാം കൂടെ കേട്ട ഷോക്ക് ആകും അവൾ വീണത് എന്ന് അവർക്ക് അറിയാം ആയിരുന്നു....
💫💫💫💫💫💫💫💫💫💫💫💫💫💫💫
അഗ്നിയെ കണ്ട ഷോക്കിൽ ആയിരുന്നു സായു. അവൾ ഒരിക്കലും ഇങ്ങനെ ഒരു കൂടികാഴ്ച പ്രതീക്ഷിച്ചിരുന്നില്ല. എന്തോ അവൾക്ക് അഗ്നിയോട് വല്ലാത്തൊരു ഇഷ്ടം തോന്നി എന്തിന്റെ പേരിൽ ആണെന്ന് അവൾക്കും അറിയില്ല.ഒറ്റ ദിവസത്തെ പരിചയം മാത്രം ഉള്ള ഒരാളോട് തോന്നുന്ന ഇഷ്ടം എന്ത് ഗണത്തിൽ കൂട്ടണം എന്ന് അവൾക്ക് അറിയില്ല.
അവൾക്ക് നേത്രയുടെ കാര്യം ഓർക്കുമ്പോ ഒരു സങ്കടം ഉള്ളിൽ ഉണ്ട് ഇത്രയും നാൾ സ്വന്തം അച്ഛൻ എന്ന് കരുതിയ ആള് ആരുമല്ല എന്ന് അറിയുമ്പോൾ ഉള്ള മാനസികാവസ്ഥ അവൾക്ക് അറിയാം ആയിരുന്നു.
സായുന്റെ മനസ്സ് അഗ്നിക്ക് പിന്നാലെ പായൻ തുടങ്ങിയിരുന്നു.വരാൻ ഇരിക്കുന്നത് എന്താ എന്ന് അറിയാതെ ഉള്ള മനസ്സിന്റെ ചാഞ്ചാട്ടത്തിൽ ആയിരുന്നു അവൾ....
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഏറെ നേരത്തിനു ശേഷം നേത്ര ഉണരുമ്പോൾ അവളെ നോക്കി അല്ലു തൊട്ട് അടുത്ത് തന്നെ ഇരിപ്പുണ്ട്.അവൾ അവനെ നോക്കി അവന്റെ കണ്ണിൽ അവളോട് ഉള്ള സഹതാപം ആണ് നിറഞ്ഞു നിൽക്കുന്നത്. അവൾ എണീറ്റ് ഇരുന്നു.
നേത്ര..... കുറച്ചു സമയം ആയിട്ടും അവനോട് ഒന്നും സംസാരിക്കാതെ ഇരിക്കുന്നവളെ കണ്ടു അവൻ ഒന്ന് വിളിച്ചു. മുഖം ഉയർത്തി നോക്കിയത് അല്ലാതെ അവൾ ഒന്നും മിണ്ടിയില്ല.
എന്തെങ്കിലും ഒന്ന് മിണ്ടെടി ഇങ്ങനെ ഇരിക്കാതെ......അവന്റെ ശബ്ദം ഉയർന്നു.
ഞാൻ എന്താ ദേവേട്ടാ മിണ്ടേണ്ടത്.... കുറച്ചു നിമിഷം മുന്നേ വരെ സ്വന്തം അച്ഛൻ എന്ന് കരുതി മനസ്സിൽ കൊണ്ട് നടന്നത് എന്റെ ആരുമല്ലാത്ത ഒരു മനുഷ്യനെ ആണെന്നോ അതോ നിങ്ങടെ അച്ഛൻ കൊന്ന് കളഞ്ഞത് എന്റെ സ്വന്തം അച്ഛനെ ആണെന്നോ.... ഞാൻ എന്താ മിണ്ടേണ്ടത്.
അവളുടെ ചോദ്യം കേട്ട് ഈ പ്രാവശ്യം അല്ലു ഞെട്ടി
ശരി ആണ് അവളുടെ സ്വന്തം അച്ഛനെ കൊന്നത് എന്റെ അച്ഛൻ അല്ലെ അപ്പോൾ പിന്നെ ഇവൾ ഇനി.....അല്ലു നേത്രയേ നോക്കി.
എല്ലാവരും എല്ലാം അറിഞ്ഞു വച്ചു എന്നേ ചതിച്ചത് ആണ് അല്ലെ. ഞാൻ മാത്രം പൊട്ടി ഒന്നും അറിയാതെ എല്ലാവരും പറഞ്ഞത് വിശ്വസിച്ച മണ്ടി.....അല്ലുന്റെ പക്കൽ മറുപടി ഇല്ലായിരുന്നു അവൻ ദയനീയമായി അവളെ നോക്കി. അപ്പോഴാണ് അങ്ങോട്ട് നേത്രയുടെ അച്ഛനും അല്ലുന്റെ അച്ഛനും കയറി വന്നത്. അവരെ കണ്ടു അല്ലു എണീറ്റു.
അല്ലു നീ പുറത്ത് നിൽക്ക് ഞങ്ങൾക്ക് മോളോട് ഒന്ന് സംസാരിക്കണം.അവന്റെ അച്ഛനെ ഒന്ന് നോക്കിയിട്ട് അവൻ പുറത്തേക്ക് ഇറങ്ങി.
മോളെ.... അച്ചന്റെ വിളികേട്ട് അവൾ നോക്കി.
നീ എന്റെ മോള് തന്നെ ആണ് ഡാ ആരൊക്കെ വന്നാലും. എന്റെ മോള് ഇങ്ങനെ വിഷമിക്കരുത് ഞാൻ ഇല്ലേ മോൾക്ക്.......... അവളുടെ തലയിൽ തലോടി പറഞ്ഞു.
അവൾ അച്ഛന്റെ നെഞ്ചിൽ ചാഞ്ഞു.
മോളെ.... ദേവാനദിന്റെ വിളി കേട്ട് അവൾ നോക്കി.
മോളുടെ അച്ഛനെയും സഹോദരനെയും കൊന്നത് ഞങ്ങൾ ആരും അല്ല. അന്ന് എന്റെ ഗോഡൗണിൽ വന്നതും മോളെ കുറിച്ച് തിരക്കിയത് ഒക്കെ സത്യം ആണ്. പെട്ടന്ന് എനിക്ക് ഒരു കാൾ വന്നു ഞാൻ പുറത്തേക്ക് പോയി തിരിച്ചു വരുമ്പോൾ അവിടെ അവർ മരിച്ചു കിടക്കുന്നത് ആണ് കണ്ടത് അന്ന് അവിടെ വേറെ ആരൊക്കെ വന്നു പോയി എന്നൊന്നും അറിയില്ല. ഞാൻ ആ കത്തി അയാളുടെ നെഞ്ചിൽ നിന്ന് ഊറീ എടുക്കുമ്പോ ആണ് ഇവൻ അവിടെ വന്നത്. തൊട്ട് പുറകെ പോലീസ് എത്തി അവിടെ അവസാനം ഇവൻ കുറ്റം ഏറ്റെടുത്തു ജയിലിൽ പോയത് ആണ് മോളെ. അല്ലാതെ ഞങ്ങൾക്ക് ആരെയും കൊല്ലാൻ ഒന്നും ആകില്ല...........നേത്ര കേട്ടത് ഒന്നും വിശ്വസിക്കാൻ ആകാതെ ഇരിക്കുവാണ്.
തുടരും.....