രചന: ലക്ഷ്മിശ്രീനു
ഞായറാഴ്ച ആയത് കൊണ്ട് തന്നെ കണിമംഗലത്തു എല്ലാവരും ഒത്തു കൂടി ഇരിപ്പാണ്. രാവിലെ എല്ലാവരും കാപ്പി ഒക്കെ കുടിച്ചു ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്നത്.
വന്നത് അഗ്നി ആയിരുന്നു അവന്റെ രൂപവും അവന്റെ മുഖത്തെ ഭാവവും കണ്ടു എല്ലാവർക്കും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ഒരിക്കൽ അവൻ അവിടെ വന്നു പോയത് എല്ലാവർക്കും ഓർമ്മ ഉണ്ട്.

അവൻ അകത്തേക്ക് കയറി വന്നു എല്ലാവരും അവനെ നോക്കി നിൽപ്പുണ്ട്.
അവന്റെ കണ്ണുകൾ ദേവാനന്ദനിൽ ആയിരുന്നു.
അവൻ എല്ലാവരെയും നോക്കിയിട്ട് സെറ്റിയിൽ ഇരുന്നു. കാലിന്മേൽ കാൽ കയറ്റി ഉള്ള അവന്റെ ഇരുപ്പ് നേത്രക്ക് ഇഷ്ടം ആയില്ല...
ഒരു വീട്ടിൽ കയറി വന്നു ഇങ്ങനെ ആണോ ഇരിക്കേണ്ടത്.....അവളുടെ ശബ്ദം ഉയർന്നു.അഗ്നി അവളെ ഒന്ന് നോക്കി.
ഞാൻ മാന്യമായിട്ട് ആണ് ഇപ്പൊ ഇരിക്കുന്നത് കുറച്ചു കഴിഞ്ഞു ചിലപ്പോൾ ഇതിലും മാന്യതയില്ലാത്ത രീതിയിൽ ഇരിക്കും ഞാൻ....ഫോണിൽ നോക്കി കൊണ്ട് അവൾക്ക് മറുപടി കൊടുത്തു. അവൾ ദേഷ്യത്തിൽ വീണ്ടും എന്തൊ പറയാൻ വന്നതും അല്ലു തടഞ്ഞു.
അപ്പൊ ദേവാനന്ദ് സാറിന് ഞാൻ ആരാണ് എന്ന് മനസ്സിലായോ.......അല്ലുന്റെ അച്ഛനെ നോക്കി ആയിരുന്നു ചോദ്യം അവനെ കണ്ടിട്ട് മനസ്സിലാകാതെ ഇരിക്കുന്നത് കണ്ടു അവൻ ചോദിച്ചു.
അയാൾ ചുറ്റും ഒന്ന് നോക്കി അവർ എല്ലാവരും അവരെ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്.
എനിക്ക് അങ്ങോട്ട്....
അത് വെറുതെ ആണ്.... സരോവരത്തിൽ അനന്തപതമനാഭനെ അറിയാതെ ഇരിക്കാൻ വഴിയില്ലല്ലോ അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ആണ് ഞാൻ അഗ്നിദേവ്........... അല്ലു അച്ഛനെ ഒന്ന് നോക്കി എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടതു പോലെ ഞെട്ടലും പേടിയും നിറഞ്ഞ ഭാവത്തിൽ ആണ് അദ്ദേഹം അഗ്നിയെ നോക്കുന്നത്.....
മോന് കുടിക്കാൻ എന്തെങ്കിലും എടുക്കാം......അല്ലുന്റെ അമ്മ പറഞ്ഞു.
ഓഹ് വേണ്ട ആവശ്യത്തിന് അതികം വെള്ളം കുടിക്കുന്നുണ്ട്.... ഇപ്പൊ എന്തായാലും വേണ്ട.......
ഇപ്പൊ സാറിന് എന്നെ മനസ്സിലായോ ഇല്ലയോ എന്ന് പറയ്......
മനസ്സിലായി.....
അപ്പൊ എന്റെ വരവിന്റെ ഉദ്ദേശം അറിയാം ആയിരിക്കും അല്ലെ....അവന്റെ ചോദ്യത്തിന് ഇല്ല എന്ന് തലയനക്കി.
കുറച്ചു വർഷം മുന്നേ നിങ്ങൾ എന്റെ വീട്ടിൽ ഒരു ഡ്രൈവർ ആയി ജോലി നോക്കിയിരുന്നു ഓർക്കുന്നുണ്ടോ......
അയാൾ ഒന്നും മിണ്ടിയില്ല മിണ്ടാതെ അവനെ നോക്കി.
അപ്പൊ അന്ന് അവിടുന്ന് എന്റെ വീട്ടിൽ ഉള്ള കുറച്ചു പേര് ചേർന്നു ഒരു പെൺകുഞ്ഞിനെ നിങ്ങളെ ഏൽപ്പിച്ചു. പെൺകുഞ് എന്ന് പറഞ്ഞ ഞങ്ങടെ തറവാട്ടിൽ ആദ്യം പിറന്ന പെൺകുട്ടിഞങ്ങടെ മുത്തശ്ശിയുടെ മരണശേഷം സരോവരത്തിലെ സ്വത്തുവകകളുടെ ഒരേ ഒരു അവകാശി..........എല്ലാവരിലും ഞെട്ടൽ ആണ്. നേത്രയുടെ അച്ഛൻ അല്ലുനെ നോക്കി അവൻ തൊട്ട് അടുത്ത് നിൽക്കുന്ന നേത്രയുടെ കൈയിൽ മുറുകെ പിടിച്ചു.
അഗ്നി ഒന്ന് നിർത്തി വീണ്ടും തുടർന്നു.
അപ്പൊ ദേവാനന്ദ്സർ പറയ് എന്റെ അനിയത്തി എവിടെ....
വീട്ടിൽ കയറി വന്നു വായിൽ തോന്നിയത് ഒക്കെ പറയുന്നുണ്ടല്ലോ.... എന്റെ അച്ഛൻ എന്തിന നിങ്ങടെ അനിയത്തിയെ.....സച്ചു ദേഷ്യത്തിൽ മുന്നോട്ട് വന്നു.
അഗ്നി ഒന്ന് ചിരിച്ചു.
മോനെ നീ ഈ കഥ നടക്കുമ്പോ ജനിച്ചോ എന്ന് എനിക്ക് അറിയില്ല പിന്നെ ഇവിടെ നിന്റെ അച്ഛൻ വാ അടച്ചു നിൽക്കുമ്പോ നീ കൂടുതൽ ഞെഗളിക്കരുത്.....
തുടക്കം പുച്ഛത്തിലും ഒടുക്കം ദേഷ്യത്തിലും പറഞ്ഞു നിർത്തി വീണ്ടും അയാളുടെ അടുത്തേക്ക് നീങ്ങി അഗ്നി.
പറയ് ദേവാനന്ദ എന്റെ അനിയത്തി എവിടെ അവൾ ജീവനോടെ ഉണ്ട് എന്നത് എനിക്ക് ഉറപ്പ് ആണ് കാരണം. എന്റെ അച്ഛനും അനിയനും അവൾക്ക് വേണ്ടി ആണ് നിങ്ങടെ ഗോഡൗണിൽ വന്നത് അന്ന് തന്നെ അവർ ഈ ഭൂമിയിൽ നിന്ന് പോവുകയും ചെയ്തു...... കൊലയാളി ദ നിക്കുവല്ലേ മരുമോളുടെ അച്ഛൻ.......അഗ്നി പറയുന്നത് ഒക്കെ എല്ലാവരും മരവിപ്പോടെ ആണ് കേൾക്കുന്നത് അവന്റെ സംസാരവും ഭാവവും എല്ലാം എല്ലാവർക്കും പേടി തോന്നുന്നുണ്ട്.
അഗ്നി മുന്നിൽ ഇരുന്ന ഗ്ലാസ് ടേബിൾ ഒറ്റ അടിക്ക് പൊട്ടിച്ചു. ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി.
പറയ് ദേവാനന്ദ..... എന്റെ അനിയത്തി എവിടെ....
ഈ പ്രാവശ്യം അവന്റെ ശബ്ദം മാറി.
ഇനിയും പറഞ്ഞില്ല എങ്കിൽ ദേവാനന്ദ് ഭാര്യക്കും മക്കൾക്കും മുന്നിൽ കെട്ടി ആടിയ ഒരു പൊഴി മുഖം കൂടെ ഞാൻ വലിച്ചു കീറും അത് എന്നെ കൊണ്ട് ചെയ്യിക്കരുത് പറയ് എന്റെ അനിയത്തി എവിടെ........ഒന്നും മിണ്ടിയില്ല അദ്ദേഹം.
അഗ്നിപാഞ്ഞു വന്നു ദേവാനന്ദിന്റെ ഷർട്ടിന് കുത്തി പിടിച്ചു ചുവരോട് ചേർത്ത് വച്ചു. എല്ലാവരും ഞെട്ടി അല്ലു വേഗം പോയി അഗ്നിയുടെ കൈയിൽ പിടിച്ചു...
പറയെടാ പന്ന %@#₹**മോനെ എന്റെ അനിയത്തി എവിടെന്ന്.....കഴുത്തിൽ കൈ മുറുക്കി കൊണ്ട് ആയിരുന്നു അഗ്നിയുടെ ചോദ്യം അവന്റെ മുഖത്തെ ദേഷ്യം കണ്ടു എല്ലാവരും ഭയന്നു...
കണ്ണ് ചുവന്നു മുഖം ഒക്കെ മാറി തുടങ്ങിയതും ദേവാനന്ദ് പറയാം എന്ന് സമ്മതിച്ചു.
അഗ്നി കൈ എടുത്തു.
പറയ് അവൾ എവിടെ.....
ഞാ.... ഞാൻ പറയാം.. ഇപ്പൊ അല്ല നാ... നാളെ...
ശരി നാളെ ഞാൻ വരും പക്ഷേ അപ്പോൾ എനിക്ക് എന്റെ അനിയത്തിയെ കുറിച്ച് എല്ലാം അറിയണം എല്ലാം. ആ സമയം ഞാൻ ഇങ്ങനെ ആകില്ല.......അഗ്നി എല്ലാവരെയും നോക്കി മുന്നോട്ട് നടന്നു പെട്ടന്ന് അല്ലുന്റെ അടുത്തേക്ക് തിരിച്ചു വന്നു.
അപ്പന്റെ എല്ലാ രഹസ്യങ്ങളും നിനക്ക് അറിയാം എന്ന് നിന്റെ ഈ കണ്ണിൽ നിന്ന് വ്യക്തമാണ് എനിക്ക് വേണ്ടത് നാളെ നിന്റെ അപ്പൻ ഇവിടെ പറഞ്ഞില്ല എങ്കിൽ അഗ്നിയുടെ മറ്റൊരു മുഖം ഇവിടെ എല്ലാവരും കാണും പിന്നെ ഈ കണിമംഗലം വീട്ടിൽ ഒരു ജീവനും ബാക്കി വയ്ക്കില്ല അഗ്നി...... പറഞ്ഞേക്ക് നിന്റെ അപ്പനോട്.......... അഗ്നി കാറ്റ് പോലെ പുറത്തേക്ക് പോയി സായു ആണെങ്കിൽ ഇതൊക്കെ കണ്ടു വാ തുറന്നു നിൽക്കുവായിരുന്നു.
അച്ഛാ....... എന്താ ഇവിടെ നടക്കുന്നെ അവന്റെ അനിയത്തിയെ അച്ഛന് അറിയോ..... അവൻ പറഞ്ഞത് മുഴുവൻ സത്യം ആണോ....
സച്ചു ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു. അവന്റെ ചോദ്യം പൂർണമായി അവഗണിച്ചു കൊണ്ട് അദ്ദേഹം എണീറ്റ് മുറിയിലേക്ക് പോയി..
നേത്ര സംശയത്തിൽ അല്ലുനെ നോക്കി. അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾക്ക് എന്തൊക്കെയൊ ചോദിക്കാൻ ഉണ്ട് എന്ന്. അവൻ അവളുടെ നോട്ടം അവഗണിച്ചു നേത്രയുടെ അച്ഛനെ വിളിച്ചു പുറത്തേക്ക് പോയി...
അച്ഛാ......
അല്ലുന്റെ വിളി കേട്ട് അയാൾ നോക്കി.
അവളോട് സത്യങ്ങൾ ഒക്കെ പറയണം മോനെ പെട്ടന്ന് കേൾക്കുമ്പോ ചിലപ്പോൾ അവൾക്ക് അത് താങ്ങാൻ ആകില്ല...
അച്ഛാ ഞാൻ.... ഞാൻ പറയില്ല അച്ഛൻ ചിലപ്പോൾ ഇന്ന് അവളോട് സത്യങ്ങൾ പറയുമായിരിക്കും.....
ഞാൻ പോകുവാ മോനെ ഇവിടുന്ന് എന്റെ മോളുടെ മുന്നിൽ ഞാൻ അവളുടെ ആരുമല്ല എന്ന് പറയുന്നത് കേൾക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ല.....
അച്ഛാ.....
വേണ്ട മോനെ എന്നെ തടയണ്ട എല്ലാം ഒതുങ്ങികഴിയുമ്പോ.....പറഞ്ഞു പൂർത്തിയാക്കാതെ അദ്ദേഹം പുറകിലേക്ക് നോക്കി അല്ലുവും തിരിഞ്ഞു നോക്കി........
തുടരും......