വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 40 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


എന്റെ അച്ഛന് എന്താ പറ്റിയെ.....നേത്ര ഞെട്ടലോടെ കണ്ണും നിറച്ചു ചോദിച്ചു.



പേടിക്കാൻ ഒന്നുല്ല ചെറിയ നെഞ്ച് വേദന ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. അവിടുന്നാ വിളിച്ചത്......... അപ്പോഴേക്കും അവളുടെ കരച്ചിൽ ഉച്ചത്തിൽ ആയി.



മോള് വിഷമിക്കണ്ട നമുക്ക് പോയ്‌ നോക്കാം.....



എല്ലാവർക്കും കൂടെ പോകാൻ പറ്റില്ല അച്ഛ... ആരെങ്കിലും ഒരാളെ കയറി കാണാൻ പറ്റു ഞാനും ഇവളും കൂടെ ഹോസ്പിറ്റലിൽ പോയിട്ട് വരാം.......


അങ്ങനെ പെട്ടന്ന് തന്നെ അല്ലുവും നേത്രയും കൂടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഒക്കെ നേത്ര കരഞ്ഞു കൊണ്ട് തന്നെ ആയിരുന്നു ഇരുന്നത്. അല്ലുന്റെ മനസ്സിലെ ചിന്ത മറ്റൊന്ന് ആയിരുന്നു. അവളുടെ സ്വന്തം അച്ഛൻ അല്ല അദ്ദേഹം എന്ന് ഇന്ന് അല്ലെങ്കിൽ നാളെ അറിയും ഇവൾ അത് എങ്ങനെ ആകും ഇവൾ നേരിടുന്നത് എന്ന്. ഒപ്പം അഗ്നി അന്ന് വീട്ടിൽ വന്നതും അച്ഛനെ തിരക്കിയതും ഒക്കെ ഒരു ചിത്രം പോലെ ആയിരുന്നു അല്ലുന്റെ മനസ്സിൽ കടന്നു വന്നത് അവന് നേത്രയെ ആശ്വാസിപ്പിക്കണം എന്ന് ഉണ്ടെങ്കിലും അതിന് കഴിയുന്നില്ല അതുകൊണ്ട് തന്നെ അവൻ ഒന്നും സംസാരിക്കാൻ പോയില്ല ഇടക്ക് അവളുടെ കൈയിൽ കൈ കോർത്തു പിടിച്ചു ഒന്നും മിണ്ടിയില്ല എങ്കിലും കൂടെ ഉണ്ട് എന്ന് ഒരു ഉറപ്പ് പോലെ.



ഹോസ്പിറ്റലിൽ എത്തി അച്ഛനെ കാണുന്നവരെ രണ്ടുപേർക്കും പേടി ഉണ്ടായിരുന്നു അച്ഛനെ കണ്ടപ്പോൾ തന്നെ നേത്രക്ക് സന്തോഷം ആയി.


ഡോക്ടർനെ കണ്ടപ്പോൾ വേറെ പ്രശ്നം ഒന്നുല്ല ടെൻഷൻ കൂടിയിട്ടു പറ്റിയത് ആണെന്ന് പറഞ്ഞു. പിന്നെ ബിപി കൂടുതൽ ആണ് എന്ന് പറഞ്ഞു. ജയിലിൽ കിടക്കുന്ന ആള് ആയത് കൊണ്ട് കൂടുതൽ സമയം അവർക്ക് അവിടെ നിക്കാൻ പറ്റിയില്ല.....



തിരിച്ചു ഉള്ള യാത്രയിൽ നേത്ര ok ആയിരുന്നു. അല്ലു അച്ഛനെ ഉടനെ ഇറക്കാൻ ഉള്ള എല്ലാകാര്യങ്ങളും ചെയ്യാം എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു.


💫💫💫💫💫💫💫💫💫💫💫💫💫💫💫


ദിവസങ്ങൾ പെട്ടന്ന് പെട്ടന്ന് തന്നെ മുന്നോട്ട് പോയി.ഇപ്പൊ നേത്രയുടെയും അല്ലുന്റെയും കല്യാണം കഴിഞ്ഞു ആറുമാസം കഴിഞ്ഞു കേട്ടോ.



ആദിയുടെയും ഗായുന്റെയും കല്യാണത്തിന് ഇനി ആകെ ഒരാഴ്ചയെ ഉള്ളു. നേത്രയുടെ അച്ഛനെ ജയിലിൽ നിന്ന് പുറത്ത് ഇറക്കി. അതുകൊണ്ട് തന്നെ അവൾ ഹാപ്പി ആണ്. അല്ലു പഴയത് ഒക്കെ മറന്നു നേത്രക്ക് വേണ്ടി അവളുടെ ദേവൻ ആയി മാറാൻ തീരുമാനിച്ചു ദേഷ്യം കുറച്ചു വീട്ടിൽ കളിയും ചിരിയും സന്തോഷവും നിറഞ്ഞു.



ഇന്ന് കല്യാണത്തിന് ഉള്ള ഡ്രസ്സ്‌ എടുക്കാൻ പോകുവാണ് എല്ലാവരും കൂടെ.വിവാഹം വല്യ ആഡംബരമൊന്നും ഇല്ല അമ്പലത്തിൽ ഒരു താലികെട്ട് മാത്രം. പക്ഷേ ആദി ഗ്രാൻഡ് ആയി ഒരു റിസപ്ഷൻ റെഡി ആക്കി അതിൽ ഗായുന്റെ ബന്ധുക്കളും ഫ്രണ്ട്സ് എല്ലാം വേണം എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു.അങ്ങനെ ഒരു പരിപാടി ആണ് ഒരുക്കിയത്......



ഡ്രസ്സ്‌ എടുക്കാൻ അല്ലു സച്ചു ഇല്ല. രണ്ടുപേരും കമ്പനിയിൽ അത്യാവശ്യം ആയി പോയി പിന്നെ മുത്തശ്ശൻ മുത്തശ്ശി നേത്രയുടെ അച്ഛൻ വീട്ടിൽ ഉണ്ട് ബാക്കി എല്ലാവരും ഡ്രസ്സ്‌ എടുക്കാൻ വന്നു...


അമ്മമാരും അച്ഛനും കെട്ടിന്റെ സമയത്തെ ഡ്രസ്സ്‌ നോക്കാൻ കയറി. ആദി ആമി കൂടെ വന്നിട്ടുണ്ട്. ആമി വന്ന പാടെ നേത്രയുടെ വാൽ ആയി ആദി പിന്നെ ഗായുനെ കൂട്ടി അവന് ഉള്ള ഡ്രസ്സ്‌ എടുക്കാൻ പോയി.



സായു ആമി നേത്ര മൂന്നും കൂടെ റിസപ്ഷൻ ഡ്രസ്സ്‌ എടുക്കാൻ ആയി മുകളിലത്തെ ഫ്ലോറിലേക്ക് പോയി.



അങ്ങനെ ഡ്രസ്സ്‌ ഒക്കെ എടുത്തു എല്ലാം കൂടെ ഫോണിൽ കുറെ സെൽഫി ഒക്കെ എടുത്തു എന്തൊക്കെയൊ സംസാരിച്ചു വരുവാണ് ഇടക്ക് വച്ചു ആമി പുറകിലും ബാക്കി രണ്ടും സംസാരിച്ചു മുന്നേ നടന്നു. ആമി ഫോണിലേക്ക് നോക്കി നടന്നു വരുമ്പോൾ തൊട്ട് മുന്നിൽ നിന്ന് വരുന്ന ആളെ കണ്ടില്ല ആ ആളും ആമിയെ ശ്രദ്ധിച്ചില്ല ഫോണിൽ നോക്കി വരുവായിരുന്നു.



രണ്ടും കൂടെ കൂട്ടി ഇടിച്ചു വീഴാൻ പോയപ്പോൾ അഗ്നി ആമിയെ ചേർത്ത് പിടിച്ചു പക്ഷേ രണ്ടും ബാലൻസ് കിട്ടാതെ താഴെ വീണു. വീണ വീഴ്ച്ചയിൽ ആമിയുടെ കുഞ്ഞു ശരീരം പൂർണമായി അവന്റെ മേല്ക്ക് അമർന്നു. അവൻ ഒന്നു വിറച്ചു കൊണ്ട് അവളെ ചുറ്റി പിടിച്ചു അവളും ഒന്നും വിറച്ചു പോയി അവൾ മുഖം ഉയർത്തി ആദ്യം നോക്കിയത് അവന്റെ ചുണ്ടിലേക്ക് ആയിരുന്നു. അവൻ ആദ്യം നോക്കിയത് അവളുടെ കണ്ണിലും ആയിരുന്നു.....


പരിസരം മറന്നു രണ്ടും നോക്കി പെട്ടന്ന് ആണ് സായു വന്നു ആമിയെ അവന്റെ ദേഹത്ത് നിന്ന് പിടിച്ചു മാറ്റിയത്. അപ്പോഴാണ് രണ്ടിനും ബോധം വന്നത്.


അഗ്നി എണീറ്റ് നേരെ നിന്നിട്ട് ഉടനെ തന്നെ ആമിയെ നോക്കി സോറി പറഞ്ഞു.പോയി ആമി അപ്പോഴും അവനെ നോക്കി വായും തുറന്നു നിൽക്കുവാണ് സായുന്റെ അവസ്ഥയും അത് തന്നെ ആണ്. അവൾക്ക് അവനെ ആദ്യം കണ്ടത് ഓർമ്മ വന്നു.



ഡോ..... അവൻ കുറച്ചു മുന്നോട്ട് നടന്നതും സായു അവനെ നീട്ടി വിളിച്ചു നേത്രയും ആമിയും അവളെ നോക്കി അഗ്നിയും തിരിഞ്ഞു അവളെ നോക്കി.അവൾ നടന്നു അവന്റെ അടുത്തേക്ക് പോയി.



എന്താ ഡീീ.... അവന്റെ മുന്നിൽ എത്തിയ അവളോട് കുറച്ചു ഗൗരവത്തിൽ തന്നെ ചോദിച്ചു.



ദ ഇത് തരാൻ വിളിച്ചത....അവന്റെ കൂളിംഗ് ഗ്ലാസ്‌ അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.


അവളെ ഒന്നു നോക്കി അവൻ അത് വാങ്ങി മുന്നോട്ട് നടന്നു.


ഒരു താങ്ക്സ് പറഞ്ഞുടെ കാലൻ...അവൻ അത് കേട്ടു. അവളെ ഒന്നു തിരിഞ്ഞു നോക്കിയിട്ട് അവൻ ഗ്ലാസ്‌ അവിടെ ഉണ്ടായിരുന്ന വേസ്റ്റ് ബോക്സിൽ ഇട്ട് അവളെ പുച്ഛത്തിൽ നോക്കി മുന്നോട്ട് പോയി...അത് കണ്ടു സായുന് ദേഷ്യം വന്നു അവൾ തിരിഞ്ഞു നോക്കിയപ്പോൾ ബാക്കി രണ്ടും കൂടെ നിന്ന് ച്ചിരിക്കുന്നു അവരെ ഒന്നു ദേഷ്യത്തിൽ നോക്കി മുന്നോട്ട് നടന്നു....



വല്ല ആവശ്യവും ഉണ്ടായിരുന്നോ അത് കുറച്ചു പൊട്ടിയെടി ആ ഗ്ലാസ് അത് ആകും അയാൾ അത് എടുക്കാതെ ഇരുന്നത്.....നേത്ര.



അതിന് എന്താ ഞാൻ ഒന്നും പറഞ്ഞില്ലാലോ.....അവൾ അത് പറഞ്ഞു മുഖം വീർപ്പിച്ചു നടന്നു..



തിരിച്ചു ഡ്രസ്സ്‌ ഒക്കെ എടുത്തു കഴിഞ്ഞു എല്ലാവരും കൂടെ ഫുഡ്‌ കഴിക്കാൻ കയറി. ഫുഡ്‌ കഴിച്ചു കഴിഞ്ഞു ആമി വാഷ്റൂമിൽ പോയി വരുമ്പോൾ വീണ്ടും അഗ്നിയെ കണ്ടു അവനെ കണ്ടു അവൾ ഒന്ന് പതുങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങി അഗ്നിക്ക് അവളെ തന്നെ നോക്കി നിൽക്കാൻ തോന്നി അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി അവൾ അവനെ കണ്ണ് കൂർപ്പിച്ചു ഒന്ന് നോക്കി എന്നിട്ട് അവന്റെ മുന്നിൽ വന്നു നിന്നു.




എന്താ..... അവൻ അവളുടെ നിൽപ്പു കണ്ടു ചോദിച്ചു.


അത് തന്ന എനിക്കും ചോദിക്കാൻ ഉള്ളത് എന്താ തന്റെ ഉദ്ദേശം.... ഞാൻ നേരത്തെ ഒന്ന് ഇടിച്ചു ഇട്ടതിനു ആണോ താൻ എന്റെ പിന്നാലെ വന്നത്......അഗ്നിഅറിയാതെ ചിരിച്ചു പോയി.



ഞാൻ ഇങ്ങനെ കോലുപോലത്തെ കുള്ളത്തികളുടെ പുറകെ നടക്കാറില്ല. പൊതുവെ പെൺകുട്ടികളുടെ പുറകെ നടക്കാറില്ല..........


അവൻ അത് പറഞ്ഞതും അവളുടെ മുഖം വീർത്തു. അവനെ ഒന്ന് സൂക്ഷിച്ചു അവൾ ചുറ്റും ഒന്ന് നോക്കി അവളുടെ നോട്ടം കണ്ടു അവനും നോക്കി.


നിമിഷനേരം കൊണ്ട് അവന്റെ മുന്നിൽ എത്തി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു അവന്റെ മുഖം താഴ്ത്തി അവന്റെ ഇളം റോസ് നിറത്തിൽ ഉള്ള അധരം അവൾ സ്വന്തം ആക്കി. അഗ്നിക്ക് എന്താ സംഭവിച്ചത് എന്ന് മനസ്സിലാകും മുന്നേ അവൾ അവനെ പുറകിലേക്ക് തള്ളി മുന്നോട്ട് ഓടിയിരുന്നു....... അഗ്നി ആകെ ഷോക്ക് അടിച്ച പോലെ അവളെ നോക്കി.



അതെ ഇനി എന്നെ കാണുമ്പോൾ കുള്ളത്തി എന്ന് വിളിക്കാൻ തോന്നിയാൽ ഇത് ഓർത്താൽ നന്ന്.......അവൾ വിളിച്ചു കൂവി കൊണ്ട് പോയി. അഗ്നിക്ക് എന്താ സംഭവിച്ചത് എന്ന് അറിയില്ല അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു....


ആമി വരുമ്പോൾ എല്ലാവരും പോകാൻ ഇറങ്ങിയിരുന്നു. അവൾ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കയറി. അവർ പോകുന്നത് അഗ്നികണ്ടിരുന്നു.




അങ്ങനെ കല്യാണദിവസം വന്നെത്തി കണിമംഗലത്തു നിന്ന് രാവിലെ തന്നെ എല്ലാവരും അമ്പലത്തിൽ എത്തിയിരുന്നു. ബന്ധുക്കളിൽ പലരും ആ വിവാഹത്തോട് താല്പര്യം ഇല്ലായിരുന്നു കാരണം ആദിക്ക് അങ്ങനെ സ്വന്തം എന്ന് പറയാൻ ആരുമില്ല എന്നതായിരുന്നു അവരുടെ പ്രശ്നം. പിന്നെ മുത്തശ്ശൻ തീർത്തു പറഞ്ഞു കുട്ടികളുടെ സന്തോഷം ആണ് വലുത് അതിൽ ആരും അഭിപ്രായം പറയണ്ടെന്നു അതോടെ എല്ലാവരും അടങ്ങി......




പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു അമ്പലത്തിൽ എത്തി പൂജാരി നൽകിയ താലിയും സിന്ദൂരവും നൽകി ആദി ഗായുനെ തന്റെ പാതി ആക്കി. പിന്നെ സദ്യകഴിക്കലും ഫോട്ടോ എടുക്കലും ഒക്കെ ആയി കല്യാണം നല്ല രീതിയിൽ നടന്നു. എല്ലാത്തിനും മുന്നിൽ നേത്രയും അല്ലുവും ഉണ്ട്.

പോകാൻ സമയം എല്ലാ പെൺകുട്ടികളെയും പോലെ അച്ഛനെയും അമ്മയെയും സായുനെയും ഒക്കെ കെട്ടിപിടിച്ചു ഭയങ്കര കരച്ചിൽ ആയിരുന്നു നേത്രയും സച്ചുവും കൂടെ ആയപ്പോൾ പൂർത്തി ആയി. അവസാനം അല്ലു ഓരോന്നിനെ ആയി പിടിച്ചു മാറ്റി ആദിയുടെ കൂടെ ഗായുനെ പറഞ്ഞു അയച്ചു...........



വൈകുന്നേരം റിസപ്ഷന് പോകാൻ ഉള്ളത് കൊണ്ട് ബന്ധുക്കൾ എല്ലാം കണിമംഗലത്തു തന്നെ ഉണ്ടായിരുന്നു.



ആദിയുടെ വീട്ടിൽ അവൾക്ക് വിളക്ക് നൽകി കൈപിടിച്ചു കയറ്റിയത് നമ്മുടെ ആമി തന്നെ ആയിരുന്നു. പൂജമുറിയിൽ വിളക്ക് വച്ചു മനസ്സ് ഉരുകി പ്രാർത്ഥിച്ചു. കുറച്ചു ഫ്രണ്ട്സ് ഉണ്ടായിരുന്നു ആദിയുടെ വീട്ടിൽ വേറെ ആളുകൾ ഒന്നുല്ലായിരുന്നു പിന്നെ റിസപ്ഷൻ അടുത്ത് ഉള്ള ഓഡിറ്റോറിയത്തിൽ ആയിരുന്നു.....



വൈകുന്നേരം റിസപ്ഷൻ ഒക്കെവളരെ നല്ല രീതിയിൽ തന്നെ ആയിരുന്നു നടന്നത്. ബന്ധുക്കൾ പലർക്കും അതിനുള്ളിൽ തന്നെ ആദിയെ ഇഷ്ടം ആയി അവന്റെ പെരുമാറ്റം കൊണ്ട് അവൻ മാറ്റിഎടുത്തത് തന്നെ ആയിരുന്നു എന്ന് പറയാം....


ആമി ആരോടോ ഫോണിൽ സംസാരിച്ചു തിരിയുമ്പോൾ ആണ് പുറകിൽ സച്ചു നിൽക്കുന്നത് കണ്ടത്.



ആ എന്താ മാഡം തകർത്ത സൊള്ളൽ ആയിരുന്നല്ലോ.... ആരാ lover ആണോ....



അതെ ലവർ ആണ് എന്തേ ചേട്ടന് പിടിച്ചില്ലേ.....



ഓഹ് ഞാൻ ഒരു തമാശക്ക് ചോദിച്ചത.....അവൻ പുച്ഛിച്ചു..



ഓഹ് ആയിക്കോട്ടെ... ചേട്ടൻ തത്കാലം മാറിയേ എനിക്ക് അവിടെ ജോലി ഉണ്ട്....



ഓഹ് ആയിക്കോട്ടെ കുള്ളത്തി പോയാട്ടെ....ആ വിളി കേട്ടതും അഗ്നിയുടെ മുഖം മനസ്സിൽ നിറഞ്ഞു. അവൾ സച്ചുനെ തിരിഞ്ഞു നോക്കി.



തന്റെ മറ്റവളെ പോയി വിളിക്കെടോ....



അത് നിന്നേ പോലെ കുള്ളത്തി അല്ല ഡി....


ദേ തന്നെ......അവൾ ബാക്കി പറയാതെ നടന്നു പോയി.


പൊട്ടിപെണ്ണ്..... സച്ചു അവൾ പോയ വഴിയേ നോക്കി പറഞ്ഞു...



പിന്നെ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി....



രാത്രി ആമി നൽകിയ പാൽഗ്ലാസുമായി ആദിയുടെ അടുത്തേക്ക് പോകുമ്പോൾ ഗായുന്റെ ഉള്ള് കിടുകിട വിറച്ചിരുന്നു......



അഹ്....ഇത് എന്താ ഡോ ഇങ്ങനെ വിറയ്ക്കുന്നത് നമ്മൾ അപരിചിതർ ഒന്നും അല്ലല്ലോ.....അവളുടെ വിറയൽ മനസ്സിലാക്കി ആദി പറഞ്ഞു അത് തന്നെ അവൾക്ക് ഒരു ആശ്വാസം ആയിരുന്നു.



എനിക്ക് തന്നോട് കുറച്ചു കാര്യം പറയാൻ ഉണ്ട് ഡാ.....



എന്താ ആദി.....


അവൻ അവളെ ചേർത്ത് പിടിച്ചു ബെഡിൽ ഇരുന്നു.



ആമിക്ക് നി വെറും ഒരു ഏട്ടത്തി മാത്രം ആകരുത് അവൾക്ക് അമ്മ കൂടെ ആയിരിക്കണം. അവൾക്ക് ഞാനും എനിക്ക് അവളും അങ്ങനെ ആയിരുന്നു ഇവിടെ അതുകൊണ്ട് ചിലപ്പോൾ പഴയ സ്വാതന്ത്ര്യം എന്നോട് കാണിക്കും ചിലപ്പോൾ നിന്നേക്കാൾ കൂടുതൽ ഞാൻ അവളെ പരിഗണിക്കും അതിൽ ഒന്നും വിഷമം തോന്നരുത് നിനക്ക്. അവളെ ശാസിക്കാനും ശിക്ഷിക്കാനും ഒക്കെ ഉള്ള അഅവകാശം നിനക്ക് ഉണ്ട്..... പിന്നെ അവൾക്ക് വേദനിച്ചാൽ എനിക്കും വേദനിക്കും ഗായു അവൾ എന്റെ അനിയത്തി മാത്രം അല്ല എന്റെ മോള് കൂടെ ആണ്.......... അവന്റെ വാക്കുകളിൽ നിന്ന് തന്നെ ഗായുന് മനസ്സിലായി ആമി അവന് എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന്.



എനിക്ക് അറിയാം ആദി.... അവളെ നിന്നേ പോലെ എന്നേ കൊണ്ട് നോക്കാൻ കഴിയുവോ എന്ന് അറിയില്ല എങ്കിലും അവളെ ഒരിക്കലും ഞാൻ വേർതിരിച്ചു കാണില്ല അത് പോരെ....അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു.



അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു കുറച്ചു സമയം അങ്ങനെ ഇരുന്നു...



അതെ മാഡം അതികം ക്ഷീണം ഒന്നും ഇല്ലല്ലോ അപ്പൊ പിന്നെ ആദ്യമായിട്ട് കിട്ടിയ ആദ്യരാത്രി കളയണോ.......


അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി കൊണ്ട് ആയിരുന്നു ചോദ്യം അവളുടെ ഉടൽ ഒന്ന് വിറച്ചു അത് കണ്ടു അവന് ചിരി വന്നു അവൻ ഒരു ചിരിയോടെ പാൽ ഗ്ലാസ് എടുത്തു കുറച്ചു പാൽ കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു അവൾ അവനെ നോക്കിയിട്ട് പാൽ വാങ്ങി കുടിച്ചു.....



നീ കിടന്നോ ഗായു....അവൾ പെട്ടന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി പിന്നെ മിണ്ടാതെ ഒരു സൈഡിൽ കിടന്നു. കുറച്ചു കഴിഞ്ഞു ലൈറ്റ് ഓഫ് ആക്കി അവനും കിടന്നു കുറച്ചു കഴിഞ്ഞു അവളുടെ അരയിലൂടെ ഒരു തൂവൽ സ്പർശം പോലെ അവന്റെ കൈകൾ ഇഴയാൻ തുടങ്ങിയതും അവൾ നിവർന്നു കിടന്നു......




എന്താ ഡി കള്ളി കണ്ണും മുറുകെ പൂട്ടി കിടക്കുന്നെ....അവൻ കുറുമ്പോടെ ചോദിച്ചതും അവൾ മെല്ലെ കണ്ണ് തുറന്നു അവനെ നോക്കി.



തത്കാലം ഞാൻ അനുവാദം ഒന്നും ചോദിക്കുന്നില്ല ഇത് ഇനി എന്റെ സ്വന്തം പ്രോപ്പർട്ടി അല്ലെ.....അവൾ നാണത്തിൽ ചാലിച്ച ഒരു പുഞ്ചിരി നൽകി മറുപടി ആയി.


അവളുടെ സീമന്തരേഖയിൽ ചുംബിച്ചു കൊണ്ട് അവളിലെ ഓരോ അണുവിനെയും ചുംബിച്ചുണർത്തി കൊണ്ട് ആദി അവന്റെ പ്രണയം പൂർമായി അവളിലേക്ക് പൊഴിച്ചു. അവന്റെ പ്രണയയാത്രയിൽ അവർക്ക് തടസ്സമായി നിന്നത് ഒക്കെ അവന്റെ കൈകളാൽ അഴിഞ്ഞു വീഴുമ്പോൾ അവളിൽ നാണത്തിന്റെ ചുവപ്പ് രാശിയായിരുന്നു. അവളിലെ പെണ്ണിനെ തൊട്ട് ഉണർത്തുമ്പോൾ അടുത്തറിഞ്ഞപ്പോൾ അവളിൽ നിന്ന് പൊഴിഞ്ഞ കണ്ണീർ തുള്ളികളെ പോലും ആദി പ്രണയത്തോടെ അവന്റെ ചുണ്ടിനാൽ ഒപ്പിഎടുത്തു.അവളിലെ പെണ്ണിനെ പലകുറി തൊട്ട് ഉണർത്തി കൊണ്ട് ആ രാത്രി അവർ പ്രണയിച്ചു.......


💫💫💫💫💫💫💫💫💫💫💫💫💫💫💫



രാത്രിയിലെ പ്രണയവേഴ്ച്ചക്ക് ശേഷം അല്ലുന്റെ നെഞ്ചിൽ കിടക്കുവാണ് നേത്ര അവന്റെ ചുണ്ടുകൾ ഇടവേളയില്ലാതെ അവളുടെ നെറ്റിയിൽ പതിയുന്നുമുണ്ട്.



എന്താ ഡാ..... ക്ഷീണിച്ചോ...അവൻ അവളുടെ അനക്കം ഒന്നുമില്ലാത്തത് കണ്ടു ചോദിച്ചു.



എനിക്ക് ഒരു പാട്ട് പാടി തരോ ദേവേട്ടാ....തെന്നി നീങ്ങിയ ഷീറ്റ് മാറോട് ചേർത്ത് പിടിച്ചു ആയിരുന്നു അവളുടെ ചോദ്യം.



നിനക്ക് വട്ട് ആണോ പെണ്ണെ.... എനിക്ക് പാടാൻ ഒന്നും അറിയില്ല ഇനി ഞാൻ പാടുന്നത് കേട്ടാൽ നീ ചിലപ്പോൾ ഇറങ്ങി ഓടും......അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.



എനിക്ക് ഉറക്കം വരാത്തത് കൊണ്ട ഞാൻ ചോദിച്ചത്....


എന്റെ കൊച്ചിന് ഉറക്കം വരാത്തത് ആണോ പ്രശ്നം.... അത് പറയണ്ടേ നിന്റെ ദേവേട്ടൻ നിന്നേ എപ്പോ ഉറക്കിഎന്ന് ചോദിച്ച മതി......അവൻ അവളെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു.



വേണ്ട..... അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു കിടന്നു. അത് കണ്ടു അവൻ തലയിൽ കൈ വച്ചു പോയി. ഈ പെണ്ണിന്റെ കാര്യം......അല്ലു നേരെ കിടന്നു എന്നിട്ട് അവളെ എടുത്തു നെഞ്ചിൽ കിടത്തി പൊതിഞ്ഞു പിടിച്ചു പാടാൻ തുടങ്ങി.



🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶


ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ടു മൂളി വെയില്‍ വീഴവേ

പതിയേ പറന്നെന്നരികില്‍ വരും

അഴകിന്റെ തൂവലാണു നീ..

(ഒരു രാത്രി)


പലനാളലഞ്ഞ മരുയാത്രയില്‍

ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ

മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ

വിരിയാനൊരുങ്ങി നില്‍ക്കയോ..

വിരിയാനൊരുങ്ങി നില്‍ക്കയോ...

പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍

തനിയേകിടന്നു മിഴിവാര്‍ക്കവേ

ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു

നെറുകില്‍ തലോടി മാഞ്ഞുവോ..

നെറുകില്‍ തലോടി മാഞ്ഞുവോ...

(ഒരു രാത്രി)


മലര്‍മഞ്ഞു വീണ വനവീഥിയില്‍

ഇടയന്റെ പാട്ടു കാതോര്‍ക്കവേ..

ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍

മനസ്സിന്റെ പാട്ടു കേട്ടുവോ..

മനസ്സിന്റെ പാട്ടു കേട്ടുവോ...

നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍

കനിവോടെ പൂത്ത മണിദീപമേ..

ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍

തിരിനാളമെന്നും കാത്തിടാം..

തിരിനാളമെന്നും കാത്തിടാം...



പാടി കഴിഞ്ഞു അല്ലു നോക്കിയപ്പോൾ അവൾ നല്ല ഉറക്കം പിടിച്ചു.ഒരു ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു അവനും മയങ്ങി....


നാളെ മുതൽ മാറിമറിയാൻ ഇരിക്കുന്ന ജീവിതത്തിലെ ദുസ്വപ്നങ്ങൾ അറിയാതെ അവർ നിദ്രയിലാണ്ടു......




                                         തുടരും.......

To Top