രചന: ലക്ഷ്മിശ്രീനു
അല്ലു നേരെ പോയത് ഹോസ്പിറ്റലിൽ ആയിരുന്നു. അവൻ അവിടെ എത്തുമ്പോൾ ആദി ഫുഡ് വാങ്ങാൻ പോയിരുന്നു ആമി മാത്രം ആണ് അവിടെ ഉണ്ടായിരുന്നത്.
അല്ലുനെ കണ്ടതും ആമി ദേഷ്യത്തിൽ അവന് നേരെ പൊട്ടിത്തെറിക്കാൻ തുടങ്ങി.
എന്തിനാ വന്നത് നിങ്ങൾ ഇനിയും തല്ലി മതി ആയില്ലേ അതോ ചത്തോ എന്ന് നോക്കാൻ വന്നത് ആണോ.......ആമി.
അല്ലു അത് ഒന്നും കേട്ടില്ല അവൻ നേത്രയേ തന്നെ നോക്കുവായിരുന്നു. മുഖം ഒക്കെ നീര് വച്ചിട്ടുണ്ട് ആകെ ചുവന്നു പോരാത്തതിന് ചുണ്ട് പൊട്ടിയതിന്റെ പാടുമുണ്ട്.
ആമിയുടെ ശബ്ദം കേട്ട് നേത്ര കണ്ണ് തുറന്നു അപ്പോഴാണ് മുന്നിൽ നിൽക്കുന്ന അല്ലുനെ കണ്ടത് അവൾ മുഖം തിരിച്ചു.
അല്ലുന് അത് സങ്കടം ആയി അവൻ അത് കാണാൻ അർഹൻ ആയത് കൊണ്ട് ആകാം അവൻ ഒന്നും മിണ്ടിയില്ല.
അവൻ നേത്രയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ആദി കയറി വന്നു. മുന്നിൽ അല്ലു നിൽക്കുന്നത് കണ്ടു അവന് നല്ലത് പോലെ ദേഷ്യം വന്നു... പക്ഷേ അവൻ ഒന്നും മിണ്ടിയില്ല നേത്ര ഉള്ളത് കൊണ്ട് അവൻ നേരെ ഫുഡ് എടുത്തു അവളുടെ അടുത്തേക്ക് പോയി അമിയോ ആദിയോ പിന്നെ അല്ലുനോട് ഒന്നും സംസാരിക്കാൻ പോയില്ല......
എണീക്ക് മോളെ മെഡിസിൻ ഉള്ളത് അല്ലെ ഫുഡ് കഴിക്കണം.....
അവൾ പതിയെ എണീക്കാൻ തുടങ്ങിയതും ഒന്ന് വീഴാൻ പോയി. അല്ലു പിടിക്കാൻ ആയി മുതിർന്നു എങ്കിലും ആദിയുടെ ഒരു നോട്ടത്തിൽ അവൻ മാറി.
ആദി അവളെ പിടിച്ചു ബെഡിലേക്ക് ചാരി ഇരുത്തി ഫുഡ് വാരി കൊടുക്കാൻ തുടങ്ങി. അല്ലു ഇതൊക്കെ കണ്ടു നിസ്സഹായൻ ആയി നിന്നു. അല്ലു എന്നൊരാൾ അവിടെ ഇല്ലാത്തതു പോലെ തന്നെ അവർ മൂന്നുപേരും പെരുമാറി.
അല്ലു കുറച്ചു നേരം കൂടെ നിന്നു പിന്നെ നേത്ര മെഡിസിൻ ഒക്കെ കഴിച്ചു കിടന്നതും അവൻ പോകാൻ തുടങ്ങി. പിന്നെ എന്തോ ഓർത്തത് പോലെ ആദിയുടെ അടുത്തേക്ക് പോയി......
എന്ന ഡിസ്ചാർജ്.....
അറിഞ്ഞിട്ട് എന്തിനാ.....എടുത്തടിച്ച പോലെ ആദി തിരിച്ചു ചോദിച്ചു. അല്ലു ഒന്നും മിണ്ടിയില്ല.
നാളെ ഡിസ്ചാർജ് ആകും... പക്ഷേ ഡിസ്ചാർജ് ആയി നേരെ അങ്ങ് കണിമംഗലത്തേക്ക് അല്ല അവൾ വരുന്നത് എന്റെ കൂടെ എന്റെ വീട്ടിലേക്ക് അതും അല്ലെങ്കിൽ അവൾക്ക് ഒരു വീട് ഉണ്ട് അവിടെ. ഇനി എന്തായാലും അവൾ അങ്ങോട്ട് ഇല്ല...........അല്ലു ഞെട്ടലോടെ തന്നെ നേത്രയെ നോക്കി. അവളും അവരെ നോക്കുന്നുണ്ട് പ്രതേകിച്ചു ഭാവങ്ങൾ ഒന്നും ഇല്ല മുഖത്ത്. അല്ലു എല്ലാവരെയും ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി..
പിറ്റേന്ന് രാവിലെ തന്നെ നേത്രയേ ഡിസ്ചാർജ് ചെയ്തു അവളെ ആദിയുടെ വീട്ടിൽ ആണ് കൊണ്ട് പോയത്.അവിടെ അവൾക്ക് കൂട്ട് എപ്പോഴും ആമി ഉണ്ടാകും....
ദിവസങ്ങൾ വേഗത്തിൽ തന്നെ മുന്നോട്ട് പോയി..
ആദി ഓഫീസിൽ പോകാതെ ഒരാഴ്ച നേത്രയുടെ കൂടെ ഇരുന്നു ലീവ് എടുത്തു പിന്നെ ഓഫീസിൽ പോയ് തുടങ്ങി അപ്പോൾ ഒക്കെ ഗായത്രി നേത്രയെ കുറിച്ച് തിരക്കും വീട്ടിൽ വരാൻ അവളോട് പറയണം എന്ന് ഒക്കെ പറയും ആദി അത് ഒന്നും കേൾക്കാത്ത പോലെ നിൽക്കും അങ്ങനെ ആണ് പതിവ്.
ഇതിനിടയിൽ അല്ലു പല പ്രാവശ്യം നേത്രയേ കാണാൻ വന്നു എങ്കിലും അവൾക്ക് കാണണ്ട എന്ന് പറഞ്ഞു മുറിയിൽ കയറി വാതിൽ അടക്കും. ഫോൺ വിളിച്ചു വിളിച്ചു അവൾക്ക് ഒരു സ്വസ്ഥത കൊടുക്കാതെ ആയപ്പോൾ അവൾ ഫോൺ ഫുൾ ടൈം ഓഫ് ആക്കി വച്ചു. ഇതിനിടയിൽ വീട്ടിൽ നിന്ന് എല്ലാവരും വിളിച്ചു എങ്കിലും അവൾ അത് നോക്കാൻ പോയില്ല.....
രാവിലെ മുതൽ നേത്രക്ക് അല്ലുനെ കാണണം സംസാരിക്കണം എന്ന് ഉണ്ട്. കൊച്ച് രണ്ടു ദിവസം ആയിട്ട് അവനോട് മിണ്ടണം മിണ്ടണം എന്ന ആട്ടത്തിൽ ആണ്. അതിന് ആദി ഒന്നും പറയാൻ പോയില്ല ഇനി ഉള്ള അവരുടെ ജീവിതം സ്വർഗം ആയിരിക്കും എന്നൊരു പ്രതീക്ഷ അവനിൽ ഉണ്ട്. പിണക്കം കഴിഞ്ഞു ഇണങ്ങുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെ ആണല്ലോ..
ഇന്ന് ഞായറാഴ്ച ആണ് രാവിലെ ആദിയെയും കൂട്ടി അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ പതിവില്ലാതെ നേത്ര ഭയങ്കര സൈലന്റ് ആയിരുന്നു അത് ആദി ശ്രദ്ധിക്കുകയും ചെയ്തു.
എന്താ ഡി മിണ്ടാതെ ഇരിക്കുന്നെ നിന്റെ നാവ് ആരെങ്കിലും കട്ടോണ്ട് പോയോ.....
എന്റെ നാവ് ആരും കൊണ്ട് പോയില്ല ദേ ഇരിപ്പുണ്ട്....നാവ് നീട്ടി കാണിച്ചു അവൾ.
എന്താ ഡി ഭയങ്കര ആലോചന ആണല്ലോ.....
അത് ഞാൻ തിരിച്ചു പോയാലോ എന്ന് ആലോചിക്കുവാ...
അത് ആലോചിക്കാൻ എന്താ നിനക്ക് പോണം എന്ന് ഉണ്ടെങ്കിൽ പോണം....ആദി കൂൾ ആയിട്ട് പറഞ്ഞപ്പോൾ നേത്ര അവനെ സൂക്ഷിച്ചു നോക്കി.
നോക്കണ്ട.... കാര്യം ആയിട്ട് പറഞ്ഞത് ചിലപ്പോൾ ഇനി ആയിരിക്കും നിങ്ങൾ ശെരിക്കും അടിച്ചു പൊളിച്ചു ജീവിച്ചു തുടങ്ങുന്നത് ഉള്ളിലേ കരട് ഒക്കെ രണ്ടുപേരുടെ മനസ്സിൽ നിന്ന് പോയില്ലേ. പോരാത്തതിന് അവന് നിന്നോട് ഇപ്പൊ പഴയതിനെക്കാൾ സ്നേഹം ആയിരിക്കും........ആദി കാര്യം ആയി തന്നെ പറഞ്ഞു കൊടുത്തു.
അല്ല ഞാൻ എങ്ങനെ ഇനി അങ്ങോട്ട് പോയി കയറും അവരൊക്കെ വിളിച്ചപ്പോൾ ഫോൺ ഒക്കെ ഓഫ് ആക്കി വച്ചില്ലേ......
അത് ഒന്നും പ്രശ്നം ഇല്ല അവർക്ക് നിന്നോട് ശെരിക്കും ഇഷ്ടം ഉണ്ടെങ്കിൽ അവർ നിന്നേ വിളിക്കാൻ വരും.....അവൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾക്ക് ഒരു പ്രതീക്ഷ തോന്നി.
അവർ വീട്ടിൽ എത്തുമ്പോൾ മുറ്റത്തു രണ്ടു കാർ കിടപ്പുണ്ട് അത് കണ്ടു ആദ്യം രണ്ടുപേർക്കും കാര്യം കത്തിയില്ല കുറച്ചു കഴിഞ്ഞു രണ്ടിനും കത്തി.....
ഞാൻ പറഞ്ഞില്ലേ അവർ വരും എന്ന്.. ഇനി അതികം വെയിറ്റ്ഇടാൻ നിൽക്കണ്ട കേട്ടോ നീ നിന്റെ ദേവട്ടന്റെ കൂടെ പൂർണ സന്തോഷത്തോടെ നിൽക്കു എന്ന് എനിക്ക് അറിയാം പെണ്ണെ......
രണ്ടുപേരും അകത്തേക്ക് പോയപ്പോൾതന്നെ കണ്ടു കണിമംഗലം തറവാട്ടിലെ എല്ലാവരും ഉണ്ട്. അല്ലുന്റെ രൂപം കണ്ടു നേത്ര ഞെട്ടി താടിയും മുടിയും ഒക്കെ വളർത്തി ആകെ ക്ഷീണിച്ചു ഉറക്കമില്ല എന്ന് അവന്റെ കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ നിന്ന് വ്യക്തം.
അവൾ എല്ലാവരെയും നോക്കി അകത്തേക്ക് കയറി. അവളെ കണ്ടതും മുത്തശ്ശി വന്നു അവളുടെ കൈയിൽ പിടിച്ചു.
മോള് നിങ്ങളോട് ക്ഷമിക്ക് മോളോട് ഒരു വാക്ക് പോലും ചോദിക്കാതെ.....പറഞ്ഞു പൂർത്തി ആക്കും മുന്നേ അവൾ തടഞ്ഞു.
വേണ്ട മുത്തശ്ശി.... എനിക്ക് ഇനി അത് ഒന്നും കേൾക്കണ്ട. ഞാൻ എന്റെ ജീവിതത്തിൽ നിന്ന് എടുത്തു കളയാൻ ശ്രമിക്കുന്ന ഒരു സംഭവം ആണ് അത്......
എല്ലാവരും ഇരിക്ക്..... ആമി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്..... ആദി.
നേത്ര എല്ലാവരെയും നോക്കിയിട്ട് മുറിയിലേക്ക് കയറി പോയി. അല്ലു അവളെ പ്രതീക്ഷയോടെ നോക്കി എങ്കിലും അവൾ മൈൻഡ് ആക്കിയില്ല അത് അവന് സങ്കടം തോന്നി. അവൻ ആദിയെ നോക്കി.
അവളോട് പോയി സംസാരിക്ക് അവൾ വരും....ആദി ചിരിയോടെ പറഞ്ഞപ്പോൾ ഒരു ചെറു പ്രതീക്ഷയോടെ അല്ലു അവളുടെ അടുത്തേക്ക് പോയി...
മോനെ ഞങ്ങൾ മോളോട്....ആദി തടഞ്ഞു.
വേണ്ട അങ്കിൾ അവൾക്ക് അത് മറക്കാം എങ്കിൽ എനിക്ക് പിന്നെ എന്താ പ്രശ്നം.....
ഇപ്പൊ ഞങ്ങൾ എല്ലാവരും ഉണ്ടല്ലോ അപ്പൊ ഒരു കാര്യം പറയട്ടെ മോനെ....ഗായത്രിയുടെ അച്ഛൻ ആയിരുന്നു.
എന്താ അങ്കിൾ.....ആദി സംശയത്തിൽ ചോദിച്ചു ഗായുവും നോക്കി.
നിങ്ങടെ കല്യാണം ഇനി നീട്ടേണ്ട കാര്യം ഉണ്ടോ മോനെ.... നമുക്ക് നല്ലൊരു മുഹൂർത്തം നോക്കി നടത്തികൂടെ. അവളെക്കാൾ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളു സായുന് അതാ.....
എല്ലാവരും അത് ശരി ആണെന്ന പോലെ ആലോചിച്ചു....
എനിക്ക് പ്രശ്നം ഒന്നുല്ല അങ്കിൾ നാളെ വേണം എങ്കിലും വിവാഹത്തിന് സമ്മതം ആണ്. പ്രതേകിച്ചു വിളിക്കാനോ പറയാനോ സമ്മതം ചോദിക്കാനും ആരുമില്ലല്ലോ.....അവന്റെ സ്വരം ഇടറി.
മോനെ......
ഏയ്യ് ഇല്ല അങ്കിൾ ഞാൻ ok ആണ്.... നിങ്ങൾ കല്യാണത്തിന്റെ സമയം കുറിച്ചോളൂ........ അവൻ നിറഞ്ഞ ചിരിയോടെ തന്നെ പറഞ്ഞു അതെ ചിരി എല്ലാവരിലും നിറഞ്ഞു..
മുറിയിൽ അല്ലു എത്തുമ്പോൾ നേത്ര ബാഗ് പാക്ക് ചെയ്യുവായിരുന്നു അത് കണ്ടു അവന്റെ കണ്ണുകൾ വിടർന്നു. അവൻ വേഗം അവളുടെ അടുത്തേക്ക് പോയി. അവൻ വന്നത് അവൾ കണ്ടിരുന്നു മൈൻഡ് ചെയ്യാൻ പോയില്ല..
നേത്ര.... അവന്റെ വിളികേട്ട് അവൾ അവനെ നോക്കി.
നിനക്ക് എന്നോട് ക്ഷമിക്കാൻ പറ്റോ പൂർണമായിട്ട്...
പറ്റും.... ഒട്ടും മടിക്കാതെ തന്നെ പറഞ്ഞു അവന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു. താൻ അവളോട് ചെയ്തത് എല്ലാം പെട്ടന്ന് മനസ്സിൽ നിറഞ്ഞു.
അവൻ ഒന്നും ചിന്തിക്കാതെ അവളുടെ കാലിൽ വീണു..... നേത്ര ഞെട്ടി കൊണ്ട് കാല് പിൻവലിക്കാൻ നോക്കി പക്ഷേ അവൻ അവളുടെ കാലിൽ ചുറ്റിപിടിച്ചു കരയാൻ തുടങ്ങി. അവന്റെ കണ്ണീർ വീണവളുടെ കാല് നനഞ്ഞപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല....
ദേവേട്ടാ...... ഇനിയും എന്നെ വേദനിപ്പിക്കാതെ എണീക്ക് പ്ലീസ്.......അവൻ എണീറ്റതും അവൾ അവനെ വരിഞ്ഞു മുറുകി...
എന്തിനാ.... എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നത്.
നിനക്ക് എങ്ങന ഡി എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നെ.ഞാൻ അത്രക്ക് ഒന്നും പുണ്യം ചെയ്തിട്ടില്ല ഡി....രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.
അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി അവനും അവളെ നോക്കി. ആ നിമിഷം തന്ന നേത്ര വല്ലാത്ത ആവേശത്തിൽ അവന്റെ ചുണ്ടുകൾ കവർന്നിരുന്നു. ആദ്യമൊന്നു പതറി എങ്കിലും അവനും അവളെ ആവേശത്തോടെ ചുംബിച്ചു.....
കുറച്ചു സമയം ആയിട്ടും അവരെ കാണാതെ അവരെ തേടി വന്ന ആമി കണ്ടത് പരസ്പരം മത്സരിച്ചു ചുംബിക്കുന്ന അല്ലുനെയും നേത്രയെയും ആണ്. ആമി വാ തുറന്നു അവരെ തന്നെ നോക്കിനിൽക്കുമ്പോൾ ആണ് ആരോ അവളെ പിടിച്ചു വലിച്ചു കുറച്ചു നീക്കി നിർത്തിയത്.......
അവരെ വിളിക്കാൻ ആമിയുടെ പുറകെ വന്നത് ആയിരുന്നു സച്ചു. അപ്പോഴാണ് അവൾ അകത്തെക്ക് പോകാതെ വായും തുറന്നു നോക്കിനിൽക്കുന്നത് കണ്ടത് അകത്തു എന്താ എന്ന് അറിയാൻ താനും ഒന്ന് നോക്കി ഒന്നേ നോക്കിയുള്ളു പിന്നെ നോക്കാൻ പോയില്ല അപ്പോഴും ആമി ആ നിൽപ്പു തന്നെ ആണ്....
നീ എന്താ ഡി അവരുടെ കിസ്സിങ് ഒളിച്ചു നോക്കുന്നെ......സച്ചുന്റെ ചോദ്യം കേട്ടു ആമി ഞെട്ടി.
ഞാൻ ഒളിഞ്ഞു നോക്കിയത് അല്ല അവരെ വിളിക്കാൻ പോയപ്പോൾ....
മ്മ്മ്.....
ഇയാൾ എന്തിനാ എന്റെ കൈയിൽ കയറി പിടിച്ചത്....ആമിയുടെ മുഖം ചുവന്നു...
അയ്യോ നിന്നേ കയറി പിടിക്കാൻ ഒന്നും അല്ല അവിടെ അവരുടെ പ്രൈവറ്റ് മൊമെന്റ്സ് അല്ലെ അത് കണ്ടു നീ രസിക്കണ്ട എന്ന് കരുതി അത്ര തന്ന....
വീണ്ടും അവൾ എന്തോ പറയാൻ വന്നതും അവർ പുറത്തേക്ക് വന്നു..
താഴേക്ക് വന്നവരുടെ മുഖത്തെ ചിരി തന്നെ മതി ആയിരുന്നു എല്ലാവരുടെയും മനസ്സ് നിറയാൻ.പിന്നെ അമിയോടും ആദിയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി...
വീണ്ടും കണിമംഗലത്തെക്ക് നേത്ര കയറുമ്പോൾ മനസ്സിൽ നിറയെ സന്തോഷം ആയിരുന്നു.....
അന്നത്തെ ദിവസം എല്ലാവരും അവളോട് ഒരുപാട് ക്ഷമ ചോദിച്ചു. എല്ലാവരോടും അവൾ പഴയ പോലെ തന്നെ സംസാരിച്ചു ആ പഴയ നേത്ര ആയി മാറിയിരുന്നു......
രാത്രി എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആണ് അല്ലുന്റെ ഫോണിലേക്ക് കാൾ വന്നത്. പെട്ടന്ന് എല്ലാവരുടെയും ശ്രദ്ധ അവനിൽ മാത്രം ആയി ഒതുങ്ങി നിന്നു.
ഹലോ..
അതെ ആരാണ് ഇത്....
What........
അല്ലുന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ തന്നെ എല്ലാവർക്കും എന്തോ പ്രശ്നം ആണെന്ന് മനസ്സിലായി....
എന്താ അല്ലു....എന്ത് പറ്റി....
അച്ഛാ.... നേത്രയുടെ അച്ഛൻ.......
തുടരും.....