രചന: ലക്ഷ്മിശ്രീനു
അവന്റെ മനസ്സിൽ അന്ന് ഐശ്വര്യ അവസാനം ആയി തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒരു ചിത്രത്തിൽ എന്ന പോലെ തെളിഞ്ഞു.
തന്റെ വീടിന്റെ മുന്നിൽ ആണ് അവളുടെ വീട് ഒരു കുടുംബം പോലെ ആയിരുന്നു അവളുടെ വീട്ടുകാരും ആയിട്ട് ഉള്ള ബന്ധം. ആ ബന്ധം വളർന്നപ്പോൾ അവളോട് ഒരു സൗഹൃദം ഉണ്ടായിരുന്നു എപ്പോഴും വീട്ടിൽ വരും എന്നോട് അതികം ഇല്ലെങ്കിലും സംസാരിക്കും അങ്ങനെ ആയിരുന്നു. പെട്ടന്ന് ആണ് ഒരു ദിവസം എനിക്ക് ഒരു ലെറ്റർ കൊണ്ട് തരുന്നത് ഒപ്പം ഒരു പറച്ചിലും ഇത് ഒരിക്കലും തമാശ ആയി എടുക്കരുത് അവളുടെ ജീവിതം ആണെന്ന്. ആദ്യം ഒന്നും മനസ്സിലായില്ല പിന്നെ കത്ത് വായിച്ചു നോക്കി അതിലെ ഓരോ വരികളും എന്നെ വല്ലാത്ത അവസ്ഥയിൽ എത്തിച്ചു.
പിന്നെ അവളോട് കുറച്ചു ദിവസം മിണ്ടാതെ നടന്നു അപ്പോഴൊക്കെ മുടങ്ങാതെ കത്തുകൾ എന്റെ മുറിയിൽ ഓരോ സ്ഥലത്ത് ആയി അവൾ വച്ചിട്ട് പോകും. ഒടുവിൽ അവളുടെ പ്രണയം അത് എനിക്ക് തള്ളികളയാൻ തോന്നിയില്ല ഒരിക്കൽ അമ്പലത്തിൽ പോകും വഴി അവളെ പിടിച്ചു നിർത്തി ഞാനും എന്റെ ഇഷ്ടം പറഞ്ഞു.
ആദ്യമാദ്യം അവൾക്ക് താൻ എന്ന് വച്ചാൽ എന്തോ ഒരു കുട്ടിക്ക് ആശിച്ച സമ്മാനം കിട്ടുമ്പോൾ ഉള്ള സന്തോഷം അത് ആർക്കും വിട്ടു കൊടുക്കില്ല എന്ന വാശി ഒക്കെ ആയിരുന്നു.
പക്ഷേ പിന്നെ പിന്നെ അത് കുറഞ്ഞു കുറഞ്ഞു വന്നു കാരണം തന്റെ അച്ഛൻ ആയിരുന്നു ആ സമയത്തു ബിസിനസ്‌കൂടുതൽ ആയി നോക്കി നടത്തിയിരുന്നത്. പിന്നെ ആണ് താൻ അതിലേക്ക് കൂടുതൽ ഇറങ്ങിയത് അപ്പോഴേക്കും. ഐശ്വര്യയിൽ നിന്ന് കുറച്ചു ഗ്യാപ്പ് എടുക്കേണ്ടി വന്നു.
അപ്പോഴേക്കും അവൾ ആകെ മാറിയിരുന്നു സമയം കിട്ടുമ്പോൾ ഒക്കെ അവളോട് ഒത്തു ഇരിക്കാൻ ശ്രമിച്ചു അപ്പോഴൊക്കെ അവളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നത് എന്റെ സ്ട്രസ്സ് മനസ്സിലാക്കി എനിക്ക് ഒരു താങ് ആയി നിൽക്കാൻ ആയിരുന്നു.എന്നാൽ അവൾ എങ്ങനെ എങ്കിലും എന്നും ഓരോന്ന് പറഞ്ഞു എന്നെ കുറ്റപെടുത്തി വെറുതെ വഴക്ക് ഇടുക അത് ആയി പിന്നെ പതിവ്....
പിന്നെ പിന്നെ ആദ്യം പറഞ്ഞപോലെ കുഞ്ഞു കുട്ടിക്ക് ഒരു സമ്മാനം കിട്ടുമ്പോൾ ഒരുപാട് ഇഷ്ടം ആണ് പിന്നെ പിന്നെ അത് കുറയും അത് തന്നെ ആണ് അവളിലും കണ്ടത്.
ഒടുവിൽ അവൾ ഒരുപാട് ദിവസത്തിന് ശേഷം തന്നെ കാണണം സംസാരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി കാരണം ഒരുപാട് ദിവസത്തിന് ശേഷം അവന്റെ തിരക്ക് ഒഴിഞ്ഞദിവസവും പോരാത്തതിന് അവളെ കാണാൻ പറ്റുന്ന സന്തോഷവും എല്ലാം ഉണ്ടായിരുന്നു.
പക്ഷേ അവിടെ തന്നെ കാത്തു അവൾ മാത്രം അല്ല നവീൻ കൂടെ ഉണ്ടായിരുന്നു പണ്ട് മുതൽ സ്കൂൾ ടൈം മുതൽ അവന്റെ ശത്രു ആണ് ഞാൻ. അറിയില്ല എന്താ കാരണം എന്ന് സ്കൂളിൽ ഞാൻ ഒന്നാമൻ ആയപ്പോൾ അവൻ രണ്ടാമൻ ആയി പോകുന്നു അങ്ങനെ തുടങ്ങിയ ഒരു ഈഗോ ആയിരുന്നു രണ്ടുപേർക്കും പ്രായം കൂടിയപ്പോ ഈഗോ കൂടി അവസാനം അത് ബിസിനസ് രംഗത്തും കണ്ടു തുടങ്ങി.
ബിസിനസ് രംഗം തനിക്ക് പുതിയത് ആയത് കൊണ്ട് അവിടെ തന്റെ നില ഉറപ്പിക്കാൻ കുറച്ചു സമയം വേണ്ടി വന്നു ആ സമയത്തു ആണ് തന്റെ മുന്നിൽ നവീനും ഒത്തു ഐശ്വര്യയുടെ നിൽപ്പ്..
നീ എന്താ ഐശു കാണണം എന്ന് പറഞ്ഞത്.....
അവൾ നവീനെ ഒന്ന് നോക്കി പിന്നെ സംസാരിച്ചു തുടങ്ങി.
ഞാൻ ദേവേട്ടനെ കാണുമ്പോൾ ദേവേട്ടന്റെ കുടുംബ പശ്ചാത്തലം ഇങ്ങനെ ആയിരുന്നില്ല. പക്ഷേ ഇപ്പൊ എല്ലാം മാറി ദേവേട്ടനും മാറി ഒരുപാട്. ഞാൻ ആശിക്കുന്നത് വാങ്ങി തന്നു എന്റെ ഒപ്പം ഞാൻ പ്രതീക്ഷിക്കുമ്പോൾ ഒക്കെ ഉണ്ടാകേണ്ട ആള് ആണ് ഞാൻ സ്നേഹിക്കുന്ന ആള് അത് എനിക്ക് നിർബന്ധം ആണ്.
പക്ഷേ ഇന്ന് ദേവേട്ടനെ കൊണ്ട് എന്റെ ആവശ്യങൾ ഒന്നും നടത്തി തരാൻ സാധിക്കില്ല അറിയാം സാഹചര്യം മോശം ആണെന്ന്. അതുകൊണ്ട് മുങ്ങി കൊണ്ട് ഇരിക്കുന്ന കപ്പലിൽ ഇരുന്നു തന്നെ കര കാണാം എന്ന വിശ്വാസം ഒന്നും എനിക്ക് ഇല്ല അങ്ങനെ വന്നാൽ ചിലപ്പോൾ ഞാൻ ആ കടലിൽ കിടന്നു മുങ്ങി ചാകും......
അല്ലു സംശയത്തിൽ അവളെ നോക്കി.
ഞാൻ പറഞ്ഞു വരുന്നത് എന്താ എന്ന് വച്ചാൽ ഈ റിലേഷൻ തുടർന്നു മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് താല്പര്യം ഇല്ല......അല്ലുന് പെട്ടന്ന് ദേഷ്യം വന്നു അത് ചിലപ്പോൾ നവീൻ നിന്നത് കൊണ്ട് ആകാം.
പിന്നെ എന്തിനാ ഡി @#&നീ എന്റെ പുറകെ നടന്നത്.....അത് ചോദിക്കുമ്പോൾ എന്തോ ദേഷ്യവും സങ്കടവും അവന്റെ സ്വരത്തിൽ ഉണ്ടായിരുന്നു.
എനിക്ക് അന്ന് ഇഷ്ടം ആയിരുന്നു ഇന്ന് ഇഷ്ടം അല്ല. അതിന് കാരണവും ഞാൻ പറഞ്ഞത് ആണല്ലോ.....
അതെ നീ പറഞ്ഞു കാരണം..... ഇന്ന് എന്റെ അവസ്ഥ മോശം ആണെന്ന് കരുതി എന്നും അത് അങ്ങനെ ആകും എന്ന് കരുതരുത് നീ. എന്തായാലും നീ ആയിട്ട് വേണ്ടന്ന് പറഞ്ഞത് കൊണ്ട് ഇനി ഞാൻ നിന്റെ പുറകെ പട്ടിയെ പോലെ മണം പിടിച്ചു വരില്ല.......അവൻ അവരെ രണ്ടുപേരെയും നോക്കി പറഞ്ഞു കൊണ്ട് അവിടെ നിന്നു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നവീൻ അവനെ വിളിച്ചു. അല്ലു അവിടെ നിന്നു ഒന്നും മിണ്ടിയില്ല.
നീ എപ്പോഴും ജയിച്ചു ഇങ്ങനെ മുന്നേറിയാൽ നിനക്ക് തോൽവി എന്താ എന്ന് അറിയാതെ വരും. അതുകൊണ്ട് ഇത് തന്നെ ആയിക്കോട്ടെ നിന്റെ ജീവിതത്തിലെ ആദ്യ തോൽവി.
പ്രണയത്തിൽ തോറ്റവൻ ജീവിതത്തിൽ വിജയിക്കും എന്ന് ആരൊക്കെയൊ പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ നിന്റെ കാര്യത്തിൽ ആ പ്രതീക്ഷ എനിക്ക് ഇല്ല ഡാ ലൈഫിൽ നിന്റെ ആദ്യത്തെ പ്രണയം തന്നെ ഒരു തോൽവി അല്ലെ നീ ആ വേദന മരണം വരെ കൊണ്ട് നടക്കും എനിക്ക് അത് മതി............
അല്ലുന്റെ തോളിൽ തട്ടി അവൻ ഐശ്വര്യയുടെ അടുത്തേക്ക് പോയി അവളുടെ തോളിലൂടെ കൈ ചേർത്ത് നിന്ന് തന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു...
അല്ലു ഓർമ്മകളിൽ നിന്ന് ഉണർന്നപ്പോൾ അവന്റെ കഴിഞ്ഞകാലം അവന് മുന്നിൽ പുച്ഛമായ ഒരു ചിരി നൽകി തിരിഞ്ഞു നടക്കും പോലെ തോന്നി അവന്....
💫💫💫💫💫💫💫💫💫💫💫💫💫💫💫
ആദി ഹോസ്പിറ്റലിൽ എത്തുമ്പോൾ നേത്ര മയക്കത്തിൽ ആയിരുന്നു. ആമി അവളുടെ കൂടെ തന്നെ ഇരിപ്പുണ്ട്.ആദിയെ കണ്ടു അവൾ ചാടി എണീറ്റു.
എന്താ ഏട്ടാ എത്ര പ്രാവശ്യം ഫോൺ വിളിച്ചു ഒന്ന് ഫോൺ എടുത്തുടെ എവിടെ ആയിരുന്നു....ആമി
ഞാൻ ഒരാളെ കാണാൻ പോയത് ആണ്.
മ്മ്മ് ചേച്ചി ഇടക്ക് ഇടക്ക് ഉണർന്നു ആദിയേട്ടനെ ചോദിച്ചു പിന്നെയും ഉറങ്ങും ഞാൻ പേടിച്ചു പോയി.....
സോറി ഡാ ഫോൺ സൈലന്റ് ആയിരുന്നു....
ആദി എന്തൊക്കെയൊ ആലോചിച്ചു ഉറപ്പിച്ചു ഇതിനോട് അകം തന്നെ.
💫💫💫💫💫💫💫💫💫💫💫💫💫💫💫
നമുക്ക് ആണ് തെറ്റ് പറ്റിയത്.....മുത്തശ്ശി.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞ അത് കേട്ട് തുള്ളാനും ഒരു വാക്ക് പോലും അവളുടെ ഭാഗത്ത് നിന്ന് കേൾക്കാതെ ആ പാവത്തിനെ പഴിചാരിയപ്പോൾ ഇത്രേം പ്രായമായ ജീവിതം ഒരുപാട് കണ്ട ആർക്കും അത് തെറ്റ് എന്ന് തോന്നിയില്ല ഇപ്പോഴും മൂന്നാമത് ഒരാൾ പറഞ്ഞത് കേട്ടപ്പോൾ അത് തെറ്റ് ആണ് പോലും...... ഗായത്രി ദേഷ്യത്തിൽ എല്ലാവരോടും ആയി പറഞ്ഞു.
ആരും ഒന്നും മിണ്ടിയില്ല അവളുടെ വാക്കുകൾ കേട്ട് നിൽക്കാനേ ആയുള്ളൂ..
ഗായു നീ അകത്തു പോ.....
ഞാൻ അല്ലെങ്കിലും പോകുവാ. നിങ്ങടെ ഒക്കെ വെളിവ് ഇല്ലാത്ത ഓരോ വർത്താനം കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല.എല്ലാവരെയും സ്നേഹം കൊണ്ട് ഒരുത്തി മൂടിയപ്പോ അവൾ എന്തോ അപരാതം ചെയ്ത പോലെ പടിയിറക്കി വിട്ടു എന്നിട്ട് ഇപ്പൊ ഒരു കുറ്റസമ്മതം ചർച്ച.......ഗായത്രി വീണ്ടും നിന്ന് കത്തുവാണ്.അവൾ അല്ലുന്റെ അടുത്തേക്ക് പോയി.
നിങ്ങളോട് അവൾക്ക് എന്ത് ഇഷ്ടം ആയിരുന്നു എന്ന് അറിയോ..... ആ പാവം നിങ്ങടെ താലി വാങ്ങിയ അന്ന് മുതൽ ഈ വീട്ടിൽ കിടന്നു നരകിച്ചത് ആയിരുന്നു. ഒന്ന് സന്തോഷിച്ചു വന്നപ്പോൾ നിങ്ങൾ അതും തകർത്തു. ശെരിക്കും എനിക്ക് നിങ്ങളോട് പുച്ഛം ആണ് ഏട്ടാ ഇപ്പൊ തോന്നുന്നേ...... പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ.......അല്ലു അവളുടെ മുഖത്തേക്ക് നോക്കി.
ഏട്ടൻ എപ്പോഴെങ്കിലും അവളെ സ്നേഹിച്ചിട്ടുണ്ടോ..... അതോ അതും അഭിനയം എങ്ങാനും ആയിരുന്നോ....
നിർത്തേടി......... ഇനി ഒരക്ഷരം മിണ്ടിയാൽ. അല്ലുന്റെ അലർച്ചയിൽ അവൾ ഒന്ന് ഞെട്ടി.
എനിക്ക് ഒരു തെറ്റ് പറ്റി അത് ശരി ആണ് അത് തിരുത്താൻ ഞാൻ തയ്യാർ ആണ്. അതിനിടയിൽ എന്റെ സ്നേഹത്തെ അഭിനയം എന്നൊക്കെ പറഞ്ഞു എന്റെ മുന്നിൽ വന്നാൽ......
ഗായത്രി അവനെ പുച്ഛിച്ചു.
സ്നേഹം ആ വാക്കിന്റെ അർത്ഥം മിസ്റ്റർ അലോക് ദേവാനന്ദ് പഠിക്കുന്നത് നന്നായിരിക്കും...... അത്രയും പറഞ്ഞു അവൾ കയറി പോയി...
അവൾ പോയ വഴിയേ ഒന്ന് നോക്കിയിട്ട് അല്ലു പുറത്തേക്ക് ദേഷ്യത്തിൽ ഇറങ്ങി പോയി.