രചന: ലക്ഷ്മിശ്രീനു
പാർട്ട് 37
ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ അവളെ അവിടെ അഡ്മിറ്റ് ആക്കി. സച്ചു അവിടെ നിന്നില്ല പെട്ടന്ന് തന്നെ തിരിച്ചു പോയി. പക്ഷേ ഗായത്രിക്ക് പോകാൻ തോന്നിയില്ല അവൾ അവിടെ തന്നെ നിന്നു.
ഡോക്ടർ നേത്രയുടെ ദേഹത്ത് ഉള്ള അടികൊണ്ട പാടു കണ്ടിട്ട് പോലീസിൽ അറിയിക്കണം എന്ന് പറഞ്ഞു അപ്പോഴേക്കും നേത്രക്ക് ബോധം വന്നത് കൊണ്ട് അത് വേണ്ട എന്ന് അവൾ ഒരു വിധം ഡോക്ടർനോട് പറഞ്ഞു.
ഗായത്രിക്ക് ആണെങ്കിൽ അവളുടെ കിടപ്പു കണ്ടു പാവം തോന്നി ഗായത്രിഅവളുടെ അടുത്ത് ഇരുന്നവളുടെ തലയിൽ തലോടി. പെട്ടന്ന് ഡോർ തുറന്നു അകത്തേക്ക് കയറി വരുന്ന ആമിയെയും ആദിയെയും കണ്ടു നേത്ര ഞെട്ടി..
അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. ആദിയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു കാരണം ആമിയെ പോലെ തന്നെ ആണ് ആദിക്ക് നേത്രയും അവൻ അവളുടെ അടുത്ത് വന്നു അവളെ ചേർത്ത് പിടിച്ചതും അത്രയും സമയം ഉള്ളിൽ ഒതുക്കിയ സങ്കടം മുഴുവൻ അവൾ അവന്റെ നെഞ്ചിൽ ഇറക്കി വച്ചു. അവളുടെ തേങ്ങി തേങ്ങി ഉള്ള കരച്ചിൽ കണ്ടു നിൽക്കാൻ ഗായുന് ആയില്ല അവൾ പുറത്തേക്ക് ഇറങ്ങി.
നേത്രയുടെ കവിൾ വീർത്തു ഇരിപ്പുണ്ട് പോരാത്തതിന് നെറ്റി ചെറുത് ആയി പൊട്ടിയിട്ടുണ്ട്. മുഖം ഒക്കെ ചുവന്നു കണ്ണ് രണ്ടും തടിച്ചു ഇരിപ്പുണ്ട്. എല്ലാം കണ്ടു ആദിക്ക് അല്ലുനോട് വല്ലാത്ത ദേഷ്യം തോന്നി. അവളുടെ കരച്ചിൽ ഒന്ന് തീർന്നു അവൾ ഒന്ന് ok ആയി എന്ന് കരുതി നോക്കിയപ്പോൾ അവൾ ബോധം മറഞ്ഞു അവന്റെ കൈയിലേക്ക് വീണു.
അവൻ അവളെ പതിയെ അവിടെ തന്നെ കിടത്തി അപ്പോഴേക്കും ഒരു സിസ്റ്റർ വന്നു അവൾക്ക് ഡ്രിപ്പ് ഇട്ടു വീണ്ടും കിടത്തി.
ആദി അവളെ നോക്കിയിട്ടു പുറത്തേക്ക് ഇറങ്ങി. അവിടെ ആമിയും ഗായുവും ഇരിപ്പുണ്ട് ആദിയെ കണ്ടതും ഗായു എണീറ്റ് നിന്നു.
എന്താ ഡി ഉണ്ടായത് വീട്ടിൽ.....ആദിയുടെ ദേഷ്യത്തിൽ ഉള്ള സ്വരം ആദ്യമായി ആണ് ഗായു കേൾക്കുന്നത് എപ്പോഴും ചിരിയും തമാശയും മാത്രം ഗൗരവം നടിക്കും എങ്കിലും ദേഷ്യത്തിൽ ആദ്യമായ് കാണുക ആയിരുന്നു.
ചോദിച്ചത് കേട്ടില്ലേ ഡി അകത്തു കിടക്കുന്നവൾ ഈ അവസ്ഥ ആകാനും മാത്രം അവിടെ എന്താ ഉണ്ടായത്...വീണ്ടും അവന്റെ സ്വരം ഉയർന്നു.
ആദിയേട്ട ഹോസ്പിറ്റൽ ആണ് ആളുകൾ നോക്കുന്നുണ്ട്.ആമി അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് വീണ്ടും അവളോട് ചോദിച്ചു.
ഒടുവിൽ ഗായത്രി പറഞ്ഞു തലേദിവസം രാത്രി വീട്ടിൽ ഉണ്ടായ സംഭവങ്ങൾ. അവന്റെ മുറിയിൽ നിന്ന് ശബ്ദം കേട്ട് എല്ലാവരും പോയതും അവൻ പറഞ്ഞതും ഒക്കെ അതൊക്കെ കേട്ട് ആദി ഞെട്ടി. കാരണം അവന് അറിയില്ലയിരുന്നു ഐശ്വര്യ ആണ് ആ പെണ്ണ് എന്ന് അതിലും അവനെ ഞെട്ടിച്ചത് നേത്ര കൂടെ അറിഞ്ഞു കൊണ്ട് ആണെന്ന് പറഞ്ഞത് ആണ്.....
ആദി ഒന്നും മിണ്ടാതെ കണ്ണ് അടച്ചു ഇരുന്നു. അപ്പോഴും അവന്റെ ഉള്ളിൽ അകത്തു കിടക്കുന്നവളുടെ മുഖം മിഴിവോടെ തെളിഞ്ഞു വന്നു.കുറച്ചു നേരം കൂടെ അവിടെ ഇരുന്നിട്ട് ആദി എണീറ്റ് നേത്രയുടെ അടുത്തേക്ക് പോയി.
ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ നേത്ര ഉണർന്നു അവൾ എല്ലാവരെയും നോക്കി ഒരു മങ്ങിയ പുഞ്ചിരി നൽകി.
ആദി അവളുടെ അടുത്തേക്ക് പോയിരുന്നു അപ്പോഴേക്കും അവൾ അവന്റെ നെഞ്ചിൽ ചാരി.
നേത്ര....
മ്മ്മ്...
എന്താ ഉണ്ടായത്....
അവൾ എന്റെ കൂടെ നിന്ന് ചതിച്ചു ആദിയേട്ട.... എന്റെ പ്രാണൻ ആയിരുന്നില്ലേ ദേവേട്ടൻ ആ ദേവേട്ടനെ ഞാൻ ചതിച്ചു എന്ന്. ഞാൻ എഴുതിയ കത്തുകൾ ഒക്കെ അവൾ അവളുടെ പ്രണയം ആയിട്ട് ആണ് പറഞ്ഞത്........ ബാക്കി അവളെ കണ്ടതും അവൾ പറയാൻ തുടങ്ങിയപ്പോൾ അവളുടെ ഭർത്താവ് കൊണ്ട് പോയതും ആ ഫോട്ടോ അല്ലു കാണിച്ചതും ഒക്കെ പറഞ്ഞു എണ്ണിഎണ്ണി ഓരോന്ന് ആയി അവൾ പറഞ്ഞു ഒടുവിൽ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിൽ ചാരി......അവൻ അവളെ പൊതിഞ്ഞു പിടിച്ചു ആശ്വാസിപ്പിക്കുന്നുണ്ട്.
ആമി..... പെട്ടന്ന് ആണ് ആദി അവളെ വിളിച്ചത്.
എന്താ ഏട്ടാ....
ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം ഇവളെ നോക്കിക്കോണം ഒറ്റക്ക് ആക്കി എങ്ങും പോകരുത്.....
ആദിയേട്ട എങ്ങോട്ടാ...നേത്ര.
ഞാൻ ഇവളെ വീട്ടിൽ ആക്കിയിട്ടു വരാം...
മ്മ്....
ഗായത്രി നേത്രയേ മുറുകെ കെട്ടിപിടിച്ചു. അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് പുറത്തേക്ക് പോയി.
ആദി അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
യാത്രയിൽ രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല. വീടിന്റെ അടുത്ത് വണ്ടി നിർത്തി. അവൾ അവനെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.
ഗായത്രി.....അവൾ മുഖം ഉയർത്തി അവനെ നോക്കി.
നേത്രയുടെ ഡ്രസ്സ് എല്ലാം എടുത്തു ഒരു ബാഗിൽ ആക്കി വച്ചേക്ക് അവളുടെ ഫോണ് കൂടെ.....അത്രയും പറഞ്ഞു അവളുടെ മറുപടിക്ക് കാക്കതെ ആദി വേഗത്തിൽ കാർ എടുത്തു പോയി.
ആദി നേരെ പോയത് ഐശ്വര്യയുടെ അടുത്തേക്ക് ആയിരുന്നു. അവനോട് നേത്ര പറഞ്ഞിരുന്നു ഐശ്വര്യ വന്നതും അവളെ കാണണം എന്ന് പറഞ്ഞതൊക്കെ മുമ്പ് അവൻ ആ ഒരു അറിവ് വച്ചു അവൾ പറഞ്ഞു കൊടുത്ത വീട്ടിലേക്ക് ആണ് പോയത്.അവിടെ ആദിയുടെ കാർ എത്തുമ്പോൾ ഐശ്വര്യയും നവീനും എങ്ങോട്ടോ പോകാൻ ആയി തുടങ്ങുവായിരുന്നു. ആദിയുടെ കാർ കണ്ടു രണ്ടുപേരും പരസ്പരം നോക്കി.
ആദി കാറിൽ നിന്ന് ഇറങ്ങി നേരെ അവരുടെ അടുത്തേക്ക് പോയി. അവനെ പരിചയം ഇല്ലാത്തത് കൊണ്ട് രണ്ടുപേരും പരസ്പരം നോക്കി.
ഹലോ.... ഞാൻ ആദിത്യൻ..
ഹലോ....
നവീൻ തിരിച്ചു കൈ കൊടുത്തു.
എനിക്ക് മനസിലായില്ല...നവീൻ പറഞ്ഞു.
എന്നെ നിങ്ങൾക്ക് നേരിട്ട് കണ്ടു പരിചയം കാണില്ല അല്ല എന്നെ അറിയില്ല. പക്ഷേ എന്റെ അനിയത്തിയെ അറിയും ചിലപ്പോൾ നേത്ര നേത്രഗ്നി.....രണ്ടുപേരും ഞെട്ടി നവീൻ ഐശ്വര്യയെ നോക്കി അവൾ ആണെകിൽ അപ്പോഴും ആദിയെ നോക്കുവാണ് നേത്രക്ക് ഒരു സഹോദരൻ ഉള്ളത് ആയി അറിയില്ല.
നോക്കണ്ട ഒരേ വയറ്റിൽ പിറന്നാലേ സഹോദരൻ ആകു എന്നില്ലല്ലോ....
അപ്പോഴും രണ്ടുപേരും അവൻ എന്താ ഇവിടെ എന്ന ചിന്തയിൽ ആയിരുന്നു. ആദിയുടെ കണ്ണുകൾ ഐശ്വര്യയുടെ വയറ്റിലേക്ക് നീണ്ടു.
പ്രെഗ്നന്റ് ആണോ...അവൻ സംശയത്തിൽ ചോദിച്ചു.അവൾ അതെ എന്ന് തലയനക്കി.
കൺഗ്രസ്....
അപ്പോ ഞാൻ വന്നത് എന്തിനാ എന്ന് വച്ചാൽ അത് അങ്ങ് പറയാം. നേത്ര ഹോസ്പിറ്റലിൽ ആണ്.....ഐശ്വര്യ ഞെട്ടി പക്ഷേ നവീന്റെ മുഖത്ത് പ്രതേകിച്ചു ഭാവങ്ങൾ ഒന്നും ഇല്ല.
അവൾ വെറുതെ ഹോസ്പിറ്റലിൽ ആയത് അല്ല അവളുടെ ഭർത്താവ് പഴയ കാമുകിയുടെ കൂട്ടുകാരി എന്ന നിലയിൽ അതിൽ ഉപരി അവനെ തേക്കാൻ കൂടെ നിന്നു എന്ന് ഒക്കെ പറഞ്ഞു കൊടുത്തത് ആണ് അത് കുഴപ്പമില്ല ഒരു സംശയത്തിന്റെ പുറത്ത് അല്ലെ. പക്ഷേ.......... പെട്ടന്ന് ആദിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞതും നവീന്റെ മുഖമടച്ചു ഒരെണ്ണം കൊടുത്തു.
ഐശ്വര്യ ഞെട്ടി.....
ഞാൻ ഒരു കാര്യം പറയാം നീ എന്റെ കൈ കൊണ്ട് ചാകണ്ട എങ്കിൽ അങ്ങോട്ട് മാറി നിന്നോണം എനിക്ക് ചോദിക്കാൻ ഉള്ളത് ഇവനോട് ആണ്.....
നവീന്റെ ഷർട്ടിൽ കുത്തിപ്പിച്ചു അവനെ ആദി അവന്റെ മുഖത്തോട് അടുപ്പിച്ചു.
പറ തുടക്കം മുതൽ ഇന്ന് രാവിലെ അരങ്ങേറിയ നാടകം വരെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞോ......ആദി ഗൗരവത്തിൽ തന്നെ പറഞ്ഞു.
എനിക്ക് അറിയില്ല എനിക്ക് ഒന്നും പറയാനും ഇല്ല കൈ എടുക്കെടാ....നവീൻ ദേഷ്യത്തിൽ പറഞ്ഞു.ആദി അവന്റെ മുഖത്തിനിട്ട് ഒരെണ്ണം കൂടെ കൊടുത്തു. ഈ പ്രാവശ്യം അത് നന്നായി കൊണ്ടു അവന്റെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു.
ഇനിയും നീ പറഞ്ഞില്ല എങ്കിൽ ഇവൾ ഗർഭിണി ആണെന്ന് ഒന്നും ഞാൻ നോക്കില്ല കൊണ്ട് അവന്റെ മുന്നിൽ ഇട്ട് കൊടുക്കും അവൻ ഇവളെ ഉടലോടെ പരലോകത്തു അയക്കും അത് വേണ്ടെങ്കിൽ ഉള്ള സത്യങ്ങൾ സത്യം ആയി പറഞ്ഞോണം.......നവീൻ ഞെട്ടി കാരണം കുറച്ചു കാത്തിരുന്നു ട്രീറ്റ്മെന്റ് ഒക്കെ ചെയ്തു കിട്ടിയ കുഞ്ഞാണ് അവളുടെ വയറ്റിൽ ഉള്ളത് അതിനോട് അവന് സ്നേഹം ഉണ്ട്.
ഞാ.... ഞാൻ പറയാം....
ഇപ്പൊ പറയണ്ട എല്ലാം അവന്റെ മുന്നിൽ പറഞ്ഞ മതി എനിക്ക് അവനെ ഒന്ന് കാണണം അതുകൊണ്ട് തത്കാലം ഞാൻ നിന്നേ കൊണ്ട് പോകുവാ........
ഐശ്വര്യ പേടിയോടെ അവനെ നോക്കി.
നീ പേടിക്കണ്ട കൊല്ലില്ല ഇവന്റെ ദേഹത്ത് ഒരു പോറൽ പോലും ഇനി വീഴില്ല പക്ഷേ ഇവൻ അവിടെ സത്യം ആയിരിക്കണം പറയേണ്ടത്......അത് പറഞ്ഞു ആദി നവീനെ കൂട്ടി അല്ലുന്റെ വീട്ടിലേക്ക് പോയി.
ഗായത്രി അല്ലുന്റെ മുറിയിൽ എത്തുമ്പോൾ അവിടെ ഒക്കെ വൃത്തിയാക്കിയിരുന്നു. അവൻ ബെഡിൽ കിടപ്പുണ്ട് അവനെ ഒന്ന് നോക്കിയിട്ട് നേത്രയുടെ ഡ്രസ്സ് ഫോൺ എല്ലാം അവൾ ഒരു ബാഗിൽ ആക്കി എല്ലാം അറിയുന്നുണ്ട് എങ്കിലും അവൻ മൈൻഡ് ചെയ്യാൻ പോയില്ല........
ഗായത്രി എല്ലാം എടുത്തു ഹാളിൽ കൊണ്ട് വയ്ക്കുമ്പോൾ ആണ് അവിടേക്ക് ആദിയും നവീനും കയറി വന്നത്.
ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു അല്ലു മാത്രം മുറിയിൽ ആയിരുന്നു.
ഗായത്രി അലോകിനെ ഒന്ന് വിളിക്ക്.....അവൻ വേറെ ആരെയും നോക്കാതെ ഗായത്രിയോട് പറഞ്ഞു അവൾ വേഗം അല്ലുന്റെ അടുത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു അല്ലു താഴെക്ക് ഇറങ്ങി വന്നു നവീനെ കണ്ടതും അല്ലു ദേഷ്യത്തിൽ വന്നു നവീന്റെ ഷർട്ടിൽ കുത്തിപിടിച്ചു..
കൈ എടുക്ക്.....ആദി പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു.പക്ഷേ അല്ലു അത് കേൾക്കാത്ത പോലെ ദേഷ്യത്തിൽ നവീനെ പിടിച്ചു വലിച്ചു.
ആദി അവന്റെ മുഴുവൻ ശക്തി എടുത്തു ദേഷ്യത്തിൽ അല്ലുനെ പിടിച്ചു പുറകിലേക്ക് തള്ളി സച്ചു വേഗം വന്നു അവനെ വീഴാതെ താങ്ങി പിടിച്ചു.
തൊട്ട് പോകരുത് അവനെ സ്വന്തം ഭാര്യയെ വിശ്വാസം ഇല്ലാത്ത നീ എന്തിന അവന്റെ മെക്കട്ട് കേറുന്നേ.....ആദിയുടെ ചോദ്യം കേട്ട് അല്ലുന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.
ഓഹ് അപ്പോ കൂട്ടുകാരിക്ക് നൊന്തപ്പോൾ പുതിയ നാടകം കൊണ്ട് വന്നത് ആണോ...
💥ഠപ്പേ.... ആദി കൈ നിവർത്തി ഒരെണ്ണം നല്ല കാര്യം ആയിട്ട് അല്ലുന് കൊടുത്തു.
ഡാ....
മിണ്ടരുത് നിനക്ക് ഇത് തന്നില്ലെങ്കിൽ ഞാൻ അവളുടെ അങ്ങളെ ആണെന്ന് പറഞ്ഞു നടക്കുന്നതിൽ കാര്യം ഇല്ല. നീ അവളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഒരുപാട് സന്തോഷിച്ചു ഒരിക്കൽ അവൾക്ക് നഷ്ടം ആയ അവളുടെ പ്രണയം അവൾക്ക് തിരിച്ചു കിട്ടിയല്ലോ എന്ന് ഓർത്തു പക്ഷേ നീ.......ആദി നിർത്തി.
ഞാൻ ഇവനെ കൊണ്ട് വന്നത് എന്തിനാ എന്ന് അറിയോ ഇവന്റെ വായിൽ നിന്ന് തന്നെ നീ എല്ലാം അറിയണം. ഇനി ഇവൻ പറയുന്നത് ഞാൻ ഭീഷണി പെടുത്തി ആണെന്ന് നീ പറഞ്ഞാലും എനിക്ക് ഒരു മൈ #%&@ഇല്ല.....ആദി നവീനു നേരെ തിരിഞ്ഞു.
വള്ളി പുള്ളി തെറ്റാതെ എല്ലാം കൃത്യമായി പറഞ്ഞു കൊടുക്ക്.....ആദി പറഞ്ഞതും.നവീൻ എല്ലാം പറയാൻ തുടങ്ങി ആ കത്ത് മുതൽ രാവിലെ അയച്ച ഫോട്ടോ വരെ.
എല്ലാം കേട്ട് എല്ലാവരും ഒരു നിമിഷം ഞെട്ടി. എല്ലാവരും അവളെ സംശയിച്ചു അവളോട് തന്റെ മകൻ ചെയ്തത് എല്ലാം കേട്ടും കണ്ടും നിന്നിട്ട് ഒന്നും മിണ്ടിയില്ല ഇപ്പൊ അത് എല്ലാം ആലോചിച്ചപ്പോൾ അവർക്ക് എന്താ ചെയ്യേണ്ടത് എന്താ പറയേണ്ടത് എന്ന് അറിയില്ല. അല്ലുന്റെ അവസ്ഥ അതിലും പരിതാപകരം ആയിരുന്നു താൻ നേത്രയേ ഒരു നിമിഷം ഒന്ന് കേട്ടിരുന്നു എങ്കിൽ അവളോട് ഒന്ന് തുറന്നു സംസാരിച്ചു എങ്കിൽ.....
നവീൻ എല്ലാവരെയും നോക്കി പുറത്തേക്ക് ഇറങ്ങി.ആദി എല്ലാവരെയും പുച്ഛത്തോടെ ഒന്ന് നോക്കി ഗായത്രി എടുത്തു വച്ച ബാഗുംകൈയിൽ എടുത്തു.
മിസ്റ്റർ അലോക് ദേവാനന്ദ്.... ഇനി നേത്രഗ്നിയെ തേടി വരരുത് വന്നാൽ.നിങ്ങൾ മാത്രം അല്ല ഈ കുടുംബത്തിൽ നിന്ന് ഒറ്റ ഒരെണ്ണം അവൾക്ക് വേണ്ടി വരരുത് ഇനി.......അത്രയും പറഞ്ഞു ഗായത്രിയെ ഒന്ന് നോക്കിയിട്ട് അവൻ പുറത്തേക്ക് ഇറങ്ങി.
അല്ലു എല്ലാം നഷ്ടം ആയവനെ പോലെ തലക്ക് കൈ കൊടുത്തു ഇരുന്നു...