രചന: ലക്ഷ്മിശ്രീനു
നേത്ര വീട്ടിൽ എത്തുമ്പോൾ എല്ലാവരും ഉണ്ട് എല്ലാവരുടെയും മുഖത്ത് ഗൗരവം ആണ്. സായു പോലും ദേഷ്യത്തിൽ ആണ് അവളെ നോക്കുന്നത് ഇതുവരെ സ്നേഹത്തോടെ മാത്രം നോക്കിയവർ ഒക്കെ ദേഷ്യത്തിലും വെറുപ്പിലും ആണ് നോക്കുന്നത്.
എന്താ..... എന്താ എല്ലാവർക്കും പറ്റിയത്...
ഞങ്ങൾക്ക് ഒന്നും പറ്റിയിട്ടില്ല പറ്റിയ ആള് മുകളിൽ ഉണ്ട് പോയി നോക്ക്.....സച്ചു ദേഷ്യത്തിൽ പറഞ്ഞു.
നേത്ര എല്ലാവരെയും ഒന്നു നോക്കിയിട്ട് വേഗം മുറിയിലേക്ക് കയറി പോയി.
മുകളിൽ എത്തുമ്പോൾ റൂം ചാരി ഇട്ടേക്കുവായിരുന്നു അവൾ പതിയെ മുറിയിലേക്ക് കയറി.
മുറിയിൽ ആകെ പുക നിറഞ്ഞു നിൽപ്പുണ്ട് പോരാത്തതിന് മദ്യത്തിന്റെയും സിഗരറ്റിന്റെയും രൂക്ഷമായ ഗന്ധം അവിടെ നിറഞ്ഞു നിൽപ്പുണ്ട്. അവൾ അകത്തു കയറിയതും ചുമക്കാൻ തുടങ്ങി. അവൾ ചുമ ഒന്നും ഒതുങ്ങിങ്ങിയതും കണ്ണ് തുറന്നു ചുറ്റും നോക്കി.
റൂമിൽ സകലസാധനങ്ങളും താഴെ തകർന്ന് കിടപ്പുണ്ട് പോരാത്തതിന് അവൾ കൊടുത്ത ബര്ത്ഡേ ഗിഫ്റ്റ് ആയ വൈൻ ബോട്ടിൽ ഡയറിയിലെ പേജുകൾ എല്ലാം കീറിപറക്കി ഇട്ടിട്ടുണ്ട്. അവൾ ചുറ്റും നോക്കി.
അവൾ വീണ്ടും മുന്നോട്ട് നടന്നതും കണ്ടു കൈയിൽ മദ്യ ഗ്ലാസ്സും ആയി അവളെ തന്നെ നോക്കി കട്ടിലിന്റെ സൈഡിൽ ഒരു ചെയറിൽ ഇരുന്നു അവളെ തന്നെ നോക്കുന്ന അല്ലുനെ അവന്റെ രൂപം അവളെ ചെറുത് ആയി പേടിപെടുത്തി.
കണ്ണൊക്കെ ചുവന്നു മുഖം ഒക്കെ വലിഞ്ഞു മുറുകി മുടി ഒക്കെ ചിന്നി ആകെ ഒരു പേടിപെടുത്തുന്ന രൂപം ആയിരുന്നു. ഒറ്റ രാത്രി കൊണ്ട് അവന് എന്താ പറ്റിയത് എന്ന് അറിയാതെ അവൾ അവിടെ തന്നെ നിന്ന് അവനെ നോക്കി.

എന്താ അവിടെ തന്നെ നിന്നത് ഇങ്ങ് വാ ഞാൻ ചോദിക്കട്ടെ.....അവൾക്ക് പേടി തോന്നി എങ്കിലും അത് പുറത്ത് കാട്ടാതെ അവന്റെ അടുത്തേക്ക് നടന്നു.
എ.... എന്താ ദേവേട്ടാ ഇത്... ഇത് എന്താ പറ്റിയെ പെട്ടന്ന് ഇങ്ങനെ........വിറച്ചു വിറച്ചു ആണ് അവളുടെ ചോദ്യം.
അവന്റെ ചുണ്ടിൽ അപ്പോഴേക്കും ഇരയെ കിട്ടിയ വേട്ടക്കാരന്റെ ചിരി ചുണ്ടിൽ വിരിഞ്ഞു.
എന്ത് പറ്റാൻ നിന്നേ കെട്ടുന്നതിനു കുറച്ചു ദിവസം മുന്നേ വരെ ഞാൻ ഇങ്ങനെ ആയിരുന്നു. ഇപോ വീണ്ടും തുടങ്ങി അതിൽ എന്താ ഡി &%₹#@*മോളെ ഒരു പുതുമ.......അവന്റെ ശബ്ദം മാറി വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ അവളുടെ അടുത്തേക്ക് വന്നു.
അവന്റെ വരവ് കണ്ടുപേടിച്ചു അവൾ പുറകിലേക്ക് നീങ്ങി ഒപ്പം കൈയിൽ ഉണ്ടായിരുന്ന ബാഗ് താഴെ വീണു.അവൻ അവളുടെ കഴുത്തിൽ കുത്തിപിടിച്ചു ചുവരോട് ചേർത്ത് നിർത്തി.പെട്ടന്ന് ആയത് കൊണ്ട് അവൾക്ക് അവന്റെ കൈ പിടിച്ചു മാറ്റാനോ ശ്വാസം എടുക്കാനോ ഒന്നും പറ്റാതെ പിടഞ്ഞു.
അവൾ കൈകൾ അവന്റെ നെഞ്ചിലും മുഖത്തും ഒക്കെ ഇട്ട് അടിക്കാൻ തുടങ്ങി അവളുടെ കണ്ണുകൾ കലങ്ങി മറിഞ്ഞു കണ്ണീർ പുറത്തേക്ക് വരാൻ തുടങ്ങി. അവൻ അവളുടെ മേൽ ഉള്ള പിടി വിട്ടതും അവൾ ചുവരിലേക്ക് ഊർന്നിരുന്നു.
അവൾക്ക് ശ്വാസം എടുക്കാൻ നല്ലത് പോലെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവൾ ഒന്നു ok ആയതും മുഖം ഉയർത്തി അവനെ നോക്കി അവൾക്ക് മുന്നിൽ അവൻ കുത്തിയിരിപ്പ് ഉണ്ട്. ചുണ്ടിൽ വല്ലാത്ത ഒരു ചിരി ഉണ്ട് അത് കാണുമ്പോൾ അവളുടെ ഉള്ള് വല്ലാതെ പിടഞ്ഞു.......
നീ എന്തായാലും കൊള്ളാം നേത്ര അവളെ പോലെ അല്ല അവൾ ശരീരം തന്നില്ല നീ നിന്റെ ഈ ശരീരം പോലും എനിക്ക് തന്നിട്ട് ആണ് കൂടെ നിന്ന് എന്നെ ചതിച്ചത്...........ആ വാക്കുകൾ ഇടിതീ പോലെ ആണ് അവളുടെ കാതിൽ വീണത്.
ദേവേട്ടാ..... അവന്റെ കൈ അവളുടെ കവിളിൽ വീണു. അവൾക്ക് കവിൾ ഒക്കെ പുകയും പോലെ തോന്നി.
വിളിക്കരുത് നീ...... സത്യത്തിൽ നിയൊക്കെ രണ്ടും കൂടെ എന്താ ഡി എന്നെ കുറിച്ച് വിചാരിച്ചു വച്ചിരിക്കുന്നത്. ഞാൻ നിന്റെയൊക്കെ പന്ത് ആണെന്നോ അതോ......
അവൻ പറയുന്നത് ഒന്നും സത്യത്തിൽ നേത്രക്ക് മനസ്സിലാകുന്നില്ല അവൾ അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു.
എന്തായാലും എനിക്ക് അതികം നഷ്ടം ഒന്നും നിന്നെ കൊണ്ട് ഉണ്ടായിട്ടില്ല എങ്ങനെ നോക്കിയാലും ലാഭം തന്നെ ആണ്. പിന്നെ നിനക്കും ആവശ്യത്തിൽ കൂടുതൽ സുഖം ഞാൻ തന്നു എന്ന് ആണ് എന്റെ ഒരു നിഗമനം...... അവന്റെ സംസാരം അവളുടെ ശരീരത്തിലാകെ കണ്ണുകൾ പായിച്ചു കൊണ്ട് ആയിരുന്നു. അവൾ വെറുപ്പോടെ മുഖം തിരിച്ചതും അവന് വീണ്ടും ദേഷ്യം വന്നു...
എന്താ ഡി..... നിനക്ക് ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഒരു വെറുപ്പ്....അവളുടെ കവിളിൽ തട്ടി കൊണ്ട് ആയിരുന്നു ചോദ്യം.
അത് കൂടെ ആയതും നേത്രയുടെ സകല നിയന്ത്രണവും പോയി അവൾ അവനെ പിടിച്ചു തള്ളി നേരെ എണീറ്റ് നിന്നു.
അവൻ പെട്ടന്ന് ബാലൻസ് കിട്ടാതെ പുറകിലേക്ക് മലർന്നു വീണു. അവൻ ദേഷ്യത്തിൽ എണീറ്റ് അവളുടെ അടുത്തേക്ക് പാഞ്ഞു.
എന്താ ഡി പന്ന&%₹#@* മോളെ എന്റെ ജീവിതം നശിപ്പിക്കാൻ ആയി ഇറങ്ങി തിരിച്ചിട്ട് ഇപ്പൊ വല്യ നല്ല പിള്ള ചമയുന്നോ..... വീണ്ടും അവളെ അടിക്കാൻ ആയി കൈ ഉയർത്തിയതും അവൾ അത് തടഞ്ഞു.
തൊട്ട് പോകരുത് ഇനി എന്നെ ഞാൻ എന്താ നിങ്ങടെ ചെണ്ട ആണോ എടുത്തു ഇട്ട് കൊട്ടാൻ.... നിങ്ങൾക്ക് ഭ്രാന്ത് ആണ് മുഴുത്ത ഭ്രാന്ത് ഏതോ ഒരുത്തി തേച്ചിട്ട് പോയ ഭ്രാന്ത്......
അതെ ഡി എനിക്ക് ഭ്രാന്ത് ആണ് നീയും നിന്റെ മറ്റവളും കൂടെ തന്ന ഭ്രാന്ത്.....
അത് കൂടെ കേട്ടതും നേത്രക്ക് ദേഷ്യം വരാൻ തുടങ്ങി വീണ്ടും...
കുറെ നേരം ആയല്ലോ അവൾ ഇവൾ മറ്റവൾ എന്നൊക്കെ പറയുന്നു അവൾക്ക് പേരില്ലേ ഞാൻ ഇവളുടെ കൂടെ നിന്ന നിങ്ങളെ ചതിച്ചത്.......
ഈ പ്രാവശ്യം അല്ലുന് ആണ് കലിവന്നത്.
(എന്തോന്ന് ഡേയ് കുറെ നേരം ആയി രണ്ടും കൂടെ എങ്ങനെ എങ്കിലും തമ്മിൽ അടിച്ചു അങ്ങ് ചാകു. അല്ല പിന്നെ ദേഷ്യം വരണു...)
അയ്യോ ഒന്നും അറിയില്ല അവൾക്ക് ആരെ കാണിക്കാന ഡി പന്ന @#%& മോളെ നിന്റെ അഭിനയം. ഇനി പേര് കേട്ടില്ല എന്ന് വേണ്ട ചെവി കൂർപ്പിച്ചു വച്ചു കേൾക്കെടി. ഐശ്വര്യ.......
എന്നിട്ടും നേത്രയിൽ വല്യ ഞെട്ടൽ ഒന്നും ഇല്ല.
ഇനിയും നിനക്ക് അറിയില്ല എന്ന് പറയെടി......അവൻ വീണ്ടും അവൾക്ക് നേരെ അലറി.
അറിയില്ല..... എനിക്ക് അറിയില്ല...
💥ഠപ്പേ.... നേത്രക്ക് തല ചുറ്റും പോലെ തോന്നി.അവൻ ഫോണിലെ ഫോട്ടോ എടുത്തു അവൾക്ക് നേരെ നീട്ടി.
കാണെഡി..... ഇവളെ അറിയില്ല എന്ന് പറയെടി പറയാൻ.......കിട്ടിയ അടിയുടെ ഞെട്ടൽ മാറിയില്ല ഫോണിലെ ഫോട്ടോ കൂടെ കണ്ടതും അവൾക്ക് ആകെ എന്താ പറയേണ്ടത് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയി.
നീ ഒരുപാട് എന്റെ മുന്നിൽ ഇരുന്നു ഇനി അഭിനയിക്കരുത് ഇറങ്ങി പൊക്കോണം ഇവിടുന്ന് എല്ലാം എല്ലാം ഇന്നത്തോടെ ഇവിടെ അവസാനിപ്പിച്ചു. നിന്റെ ശരീരത്തിൽ എന്റെ ശരീരം കൂടെ ചേർന്നു പോയല്ലോ എന്ന് ഓർക്കുമ്പോഴേ എനിക്ക് ഒരു അറപ്പ് ഉള്ളു അതുകൊണ്ട് ആണ് എന്റെ ഈ ശരീരം ഇങ്ങനെ എങ്കിലും നശിക്കട്ടെ എന്ന് കരുതി ഞാൻ കുടിക്കുന്നത്.....
നേത്ര അവൻ പറഞ്ഞ ഒന്നും കേട്ടില്ല അവൾ ഇപ്പോഴും ആ ഫോട്ടോ കണ്ട ഷോക്കിൽ ആയിരുന്നു.... നിമിഷം നേരം കൊണ്ട് തന്നെ നേത്ര ബോധം മറഞ്ഞു താഴെ വീണു. അവൻ ഒന്നു നോക്കിയത് അല്ലാതെ അവളെ എണീപ്പിക്കാൻ ഒന്നും പോയില്ല....
സച്ചു......... ആ വീട്ടിൽ അല്ലുന്റെ ശബ്ദം മുഴങ്ങി...നിമിഷനേരം കൊണ്ട് തന്നെ അവൻ അവിടെ എത്തുകയും ചെയ്തു.
ഏട്ടാ.....
ഇവളെ എടുത്തു ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് ഇടു ബിൽ കൂടെ അടച്ചേക്ക്. പിന്നെ ഇനി ഇവൾ ഈ വീടിന്റെ പടി കടന്നു വരരുത്.......അത്രയും പറഞ്ഞു അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അല്ലു പുറത്തേക്ക് ഇറങ്ങി.
പിന്നെ എന്തോ ഓർത്തത് പോലെ തിരിച്ചു വന്നു.
ഈ മുറി സെർവെൻസിനോട് വൃത്തിയാക്കാൻ പറയ്......അവൻ പുറത്തേക്ക് പോയതും. സച്ചു ബോധം ഇല്ലാതെ താഴെ കിടന്ന നേത്രയേ നോക്കി അവന്റെ കൈ കവിളിലും കഴുത്തിലും പതിഞ്ഞ പാടുകൾ ഉണ്ട്.
എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു എന്റെ പഴയ ഏട്ടനെ തിരിച്ചു തന്നപ്പോ ഒരുപാട് സ്നേഹിച്ചത് ആയിരുന്നു പക്ഷേ എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്തു ഇനി... ഇനി നിങ്ങളെ ഏട്ടത്തി ആയി കാണാൻ വയ്യ വെറുപ്പ് തോന്നുവാ.....അവൻ അതും പറഞ്ഞു അവളെ എടുത്തു പുറത്തേക്ക് പോയി..
സച്ചുന്റെ കൂടെ ഗായത്രി കൂടെ പോയി അവൾക്ക് എന്തോ നേത്രയെ പൂർണമായി സംശയിക്കാൻ തോന്നിയില്ല....
തുടരും.....