ദക്ഷാവമി, തുടർക്കഥ ഭാഗം: 29 വായിക്കൂ...

Valappottukal


രചന: മഴ മിഴി


എങ്ങോട്ടെങ്കിലും പോയാലോ...... ഇങ്ങനെ ജീവിക്കുന്നത്  എന്തിനാണ്.... മരിക്കുന്നതാണ് നല്ലത്... എന്നെകൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല...

അവൾ എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് നടന്നു...


ഡി.....  എങ്ങോട്ടാണെടി പോകുന്നെ തന്റെ തൊട്ടുമുന്നിൽ  വന്നു നിന്നു  ചോദിക്കുന്നവനെ കണ്ട് അവളൊന്നു ഞെട്ടി....


വന്നു വണ്ടിയിൽ കയറെടി അവൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...


ഞാൻ.. ഞാൻ വരുന്നില്ല നിലത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു...


വരുന്നില്ലെന്നോ?

വെറുതെ എന്റെ കൈയ്ക്ക് പണി ഉണ്ടാക്കാതെ വാടി....


മനുഷ്യന്  വിശന്നിട്ടു നിൽക്കാനും വയ്യ അപ്പോഴാ അവളുടെ  കോപ്പിലെ ഒരു ഡയലോഗ്....


എനിക്ക് നിങ്ങളെ ഇഷ്ടമല്ല.... ഞാൻ... വരില്ല നിങ്ങടെ കൂടെ....


അവൻ അത് കേട്ടു പൊട്ടിച്ചിരിച്ചു....


 പിന്നെ നിനക്ക് ആ   ദീപക്  ഗംഗധാരനെ  ആണോ ഇഷ്ടം..



അവൾ ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് നോക്കി....


നീ എന്താ കരുതിയെ  ഈ ദക്ഷിത്  സത്യമൂർത്തി  നിന്നെ കെട്ടിയത് നിന്നോടുള്ള ദിവ്യ പ്രണയം  കൊണ്ടാണെന്നോ?



അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി... 

എന്നാൽ നിനക്ക് തെറ്റി....


പിന്നെ ഇയാൾ എന്തിനാ എന്റെ ജീവിതം കളഞ്ഞേ...എന്ന് ആലോചിച്ചു കൊണ്ട് അവൾ ചോദിച്ചു...


 പിന്നെ എന്തിനാ  നിങ്ങൾ എന്നെ കെട്ടിയെ....


എന്റെ പക വീട്ടാൻ... നീ കേട്ടിട്ടില്ലേ .... പക  ഒരിക്കലും മനസ്സിൽ വെച്ചു നടക്കരുത്.... അവസരം ഒത്തു കിട്ടുമ്പോൾ പക  വീട്ടണം...എന്നാലല്ലേ ഒരു ത്രില്ല് ഉള്ളു...



അവൾ ഞെട്ടലിൽ അവനെ തന്നെ നോക്കി.... അവന്റെ  ക്രിസ്റ്റൽ കണ്ണുകൾ  ചുവന്ന  വൈടൂര്യം  പോലെ തിളങ്ങി... അതിലേക്കു നോക്കാനാവാതെ അവളുടെ നീല  മിഴികൾ  പിടഞ്ഞു...


എന്റെ കണ്ണാ... അന്ന് സ്വപ്നത്തിൽ കണ്ട അതെ   കണ്ണുകൾ. അതെ തിളക്കം ...


ഞാൻ എന്ത്  ചെയ്തു.....


അതൊക്കെ ഇവിടെ നിന്ന് പറയേണ്ട കാര്യമാണോ...

നീ വാ.... വഴിയേ പറയാം...


അവൻ അടുത്തുള്ള റെസ്റ്റോറന്റിലേക്കു കയറി.... അവളുമായി ആളൊഴിഞ്ഞ  ടേബിൾ ഇരുന്നു..

നിനക്ക് കഴിക്കാൻ എന്താ വേണ്ടത്...

എനിക്കൊന്നും വേണ്ട അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..


വേണ്ടെങ്കിൽ വേണ്ട.. ആർക്കാ ചേദം....


അവൻ എന്തൊക്കെയോ വാങ്ങി വയറു നിറയെ തട്ടി..

കയ്യും കഴിക്കിയിട്ട് വന്നു... ബില്ല് പേ ചെയ്തു കാറിലേക്ക് കയറി.. ഡാഷ് ബോർഡ്‌ തുറന്നു കുറച്ചു പേപ്പേഴ്സ് എടുത്തു അവൾക്കു നേരെ നീട്ടി...



എന്താണിത്....


കോൺടാക്ട് മാര്യേജ് എഗ്രിമെന്റ്...


അവൾ ഞെട്ടലോടെ അവനെ നോക്കി....


ദാ.. പേൻ...

ഉം...സൈൻ  ചെയ്യ്...



അവൾ സൈൻ ചെയ്യാതെ പേപ്പർ മറിച്ചു  നോക്കാൻ ശ്രെമിച്ചതും  അതിന് സമ്മതിക്കാതെ അവൻ സൈൻ  ചെയ്യാൻ പറഞ്ഞു...

നീ ഇപ്പോൾ ഇവിടെ വെച്ചു സൈൻ  ചെയ്തില്ലെങ്കിൽ

ഇനിയും നിന്റെ വീട്ടുകാർ നാട്ടുകാരുടെ മുന്നിൽ നാണം കെടുന്നത് .. നിനക്കത് കാണണോ?


  പെട്ടന്നുള്ള അവന്റെ മാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തി....


അവൾ വേഗം അവൻ കാണിച്ചിടതെല്ലാം സൈൻ ചെയ്തു കൊടുത്തു...




ഇതേ സമയം പാറുവിന്റെ വീട്ടിൽ.....


നിനക്കെന്താടി പാറു പറ്റിയെ  സാധാരണ എവിടെ പോയാലും ഒറ്റയ്ക്ക് വരുന്ന ആൾ ഇന്ന് എന്നെ വിളിച്ചു വരുത്തിയിരിക്കുന്നു... എന്തുപറ്റി മോളെ  പവി ആവലാതിയോടെ ചോദിച്ചു...


അതിനവൾ മറുപടി പറയാതെ അവനെ കെട്ടിപിടിച്ചു കൊണ്ട് കരയാൻ തുടങ്ങി..

ആദ്യമായിട്ടാണ് അവളിങ്ങനെ  തന്നോട്  കാണിക്കുന്നത്....

അതുകണ്ടു കൊണ്ടാണ് വാണി വന്നത്...

എന്തുപറ്റി പവി ഏട്ടാ ഇവൾക്ക്...


അറിയില്ലെടി... വാമിടെ കല്യാണം കഴിഞ്ഞു വന്നപ്പോൾ മുതലുള്ള കരച്ചിൽ ആണ്....


എന്താ എന്റെ കുഞ്ഞിന് പറ്റിയെ... അമ്മ അവളെ സോഫയിൽ പിടിച്ചിരുത്തി കൊണ്ട് ചോദിച്ചു...


വാമിടെ കല്യാണം കഴിഞ്ഞതിന്റെ വിഷമത്തിൽ ആയിരിക്കും...അമ്മേ....


സാരമില്ല മോളെ....

അതൊക്കെ പതിയെ മാറും..


അല്ല... മോളെ.... നിന്റെ കൂടെ വന്ന ദക്ഷ്  എന്തെ....

രാവിലെ രണ്ടും കൂടി അല്ലിയോ പോയത്...


അവൻ തിരിച്ചു പോയി അമ്മേ  ... അവനു ഉച്ച കഴിഞ്ഞാണ് ഫ്ലൈറ്റ്....പവി  പാറുനെ നോക്കി കൊണ്ട് പറഞ്ഞു..


ഒരു വാക്ക് പറയാതെ അവൻ പോയ്‌ കളഞ്ഞല്ലോ അമ്മ 

നെടുവീർപ്പോടെ പറഞ്ഞു..


മോൾ കരയാതെ പോയി ഈ ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്യ്....

അവൾ റൂമിലേക്ക്‌ പോയി.. ഡോർ ലോക്ക് ചെയ്തു ബാഗിൽ നിന്നും ഫോൺ എടുത്തു  ലിയയെ കാൾ ചെയ്തു.... കാൾ കണക്ട് ആകാത്തത് കൊണ്ട് വാട്സ്ആപ്പ് തുറന്നു മെസ്സേജ് അയക്കാൻ നോക്കിയപ്പോൾ ലിയ അവളെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു..


മാളുവും അവളെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു...

ഇൻസ്റ്റയിലും fb എല്ലാം അവളെ രണ്ടാളും ബ്ലോക്ക്‌ ചെയ്തിരിക്കയാണ്....


ഫോൺ വലിച്ചു ബെഡിലേക് എറിഞ്ഞു കൊണ്ട് അവൾ ബെഡിൽ കമഴ്ന്നു കിടന്നു കരയാൻ തുടങ്ങി....

വാമിയുടെ മുഖം ഓർക്കും തോറും സങ്കടത്തിനു  ആഖം  കൂടി...


കുറെ മണിക്കൂറുകൾക്ക് മുൻപ് നടന്നത് ഒരു ചിത്രം കണക്കിന് തെളിഞ്ഞു വന്നു...


വാമിയുടെ വീട്ടിൽ തലേന്ന് പോകാമെന്നു  കരുതിയപ്പോഴാണ് ദക്ഷേട്ടൻ വിളിച്ചു പറഞ്ഞത്   ചേട്ടായി വരുന്നുണ്ടെന്നു...അത് കേട്ടപ്പോൾ സന്തോഷം ആയിരുന്നു.. ചേട്ടായി വന്നത്   വെളുപ്പിനെ നാലു മണിക്കടുത്താണ്... രാവിലെ എഴുന്നേറ്റപ്പോൾ ആണ് താൻ ചേട്ടായിയെ  കണ്ടത്... പിന്നെ റെഡി ആയി  കല്യാണമാണ്ഡപത്തിലേക്കു പോകാൻ പോകുമ്പോൾ  ചേട്ടായി ആദ്യം  പോയത്  അന്ന് ഞങ്ങളെ കണ്ട കടൽ കരയിലേക്ക് ആയിരുന്നു...


 എന്താ ചേട്ടായി നമ്മൾ ഇവിടെ... ഇപ്പോൾ തന്നെ ലേറ്റ് ആയി.. ഇനിയും ലേറ്റ് ആയാൽ അവളുമാരെന്നോട് പിണങ്ങും...


ദക്ഷേട്ടൻ കാറിൽ നിന്നും  ഒരു കവർ എടുത്തു അവളുടെ കൈയിൽ കൊടുത്തു...


എന്താ ഇത്....

തുറന്നു നോക്ക് പാറു....


അവൾ ചിരിയോടെ ആ കവർ തുറന്നു നോക്കി ദീപക്കിന്റെ ഫോട്ടോ അതിൽ അവനോടൊപ്പം സുന്ദരിയായ  ഒരു പെണ്ണും ഒരു കുഞ്ഞും..


ദക്ഷേട്ടാ ഇത്.. ഇത്.. ആരാ.. അയാളുടെ കൂടെ ഉള്ളത്....


അവന്റെ വൈഫ് അഭിരാമിയും മോൾ  അലകൃതയും

പിന്നെ അവന്റെ ഒർജിനൽ പേര് വിവേക് രഘുറാം എന്നാണ്...


പാറു ഞെട്ടലോടെ  കേട്ടു നിന്നു....


പിന്നെ.. എന്തിനാ ആയാൾ എന്റെ വാമിയെ....


എന്തിനാ ചതിക്കുന്നെ 

അവൾ കരച്ചിലോടെ   അവിടെ കണ്ട പാറയിൽ ഇരുന്നു..


അവനെ ഞാൻ വെറുതെ വിടില്ല . എന്റെ വാമിടെ ലൈഫ് തകർക്കാൻ സമ്മതിക്കില്ല...


എന്റെ പാറു പെട്ടന്നുള്ള ദേഷ്യത്തിൽ എടുത്തു ചാടി ഒന്നും ചെയ്യാൻ പറ്റില്ല...

അവൻ വെൽ പ്ലാനിങ്ങിൽ  ആണ്..


അവടെ വീട്ടുകാര് നമ്മൾ പറഞ്ഞാൽ വിശ്വസിക്കില്ല.... കല്യാണം മുടക്കാൻ പറയുന്നതാണെന്നെ പറയു....


ചേട്ടായിക്ക് അവനെ നേരത്തെ അറിയുവോ?

പരിചയം ഇല്ല... പക്ഷെ ഞാൻ അവനെ എവിടെയോ കണ്ടിട്ടുള്ളതായിട്ട് എനിക്ക് ഓർമ്മ ഉണ്ട്..


അതാ ഞാൻ വെറുതെ ഒന്ന് അന്വേഷിച്ചത്...


ചേട്ടായി സമയം പോകുന്നു എനിക്ക് ഈ കല്യാണം നിർത്തണം...


അവളുടെ അമ്മയെ വിളിച്ചു പറഞ്ഞാലോ...

ഞാൻ ആ സ്ത്രീയെ വിളിച്ചതാണ്.. ഈ ഫോട്ടോയും send ചെയ്തതാണ്.. അവർക്ക് ഒരു കുലുക്കവും ഇല്ല അവർക്കെങ്ങനെയെങ്കിലും ഈ കല്യാണം നടന്നാൽ മതി..മകളുടെ ജീവിതം നശിച്ചാലും വേണ്ടതില്ല.. അഭിമാനം  അതിനു  ഒന്നും സംഭവിക്കരുത്...എന്തൊരു സ്ത്രീയാണത്...



ഇനി ഇപ്പോൾ എന്ത് ചെയ്യും...


ഞാൻ ആലോചിച്ചിട്ട് ഈ കല്യാണം നിർത്താൻ ഒരു വഴിയേ ഉള്ളു പാറു കൂടെ നിൽക്കണം കുറച്ചു വളഞ്ഞ വഴിയാണ്...


എന്താണത്....


അവൻ കാര്യങ്ങൾ അവളോട് പറഞ്ഞു...


ഞാൻ... ഞാൻ... എങ്ങനെയാ  അത്രയും വലിയ  കള്ളം പറയുന്നത്...


എനിക്ക് അങ്ങനെ  എല്ലാവരുടെയും മുന്നിൽ വെച്ചു പറയാൻ പറ്റില്ല.. എന്റെ വാമി തകർന്നു പോകും..


ഈ ഒരു വഴിയേ ഉള്ളു മുന്നിൽ...നിനക്ക് പറ്റില്ലെങ്കിൽ   പോട്ടെ....


കുറച്ചു നേരം ആലോചിച്ചതിനു ശേഷം പാറു സമ്മതിച്ചു...

ഞാൻ പറയുന്ന കള്ളം അവളുടെ ജീവിതം രക്ഷിക്കുമെങ്കിൽ ഞാൻ പറയാം....




കല്യാണമാണ്ഡപത്തിൽ......


ഓറഞ്ച് റെഡ് സാരിയിൽ  അവൾ അതി സുന്ദരി ആയിരുന്നു..


സാരിയുടെയും ഓർണമെന്റ്സിന്റെയും ഭാരം ആ കുഞ്ഞു ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു....


എന്താടി.. നല്ല വെയിറ്റ് ഉണ്ടോ? ലിയ  ചിരിയോടെ ചോദിച്ചു...


മ്മ് ഉണ്ടെടി എന്റെ തോൾ കഴച്ചു ഓടിയുന്ന പോലെ.

ഇത് എങ്ങനെ  എങ്കിലും ഉരിഞ്ഞു കളഞ്ഞാൽ മതി ആയിരുന്നു...


നിന്റെ ഭാവി വരന്റെ സെലെക്ഷൻ ആണ്.. നിനക്ക് ഈ കളർ ചേരുന്നുണ്ട്..

അത് പറഞ്ഞുകൊണ്ട്  മാളു സെൽഫി എടുത്തു..


മതി പെണ്ണെ സെൽഫി എടുത്ത് കളിച്ചതു.. എനിക്ക്  എവിടെ എങ്കിലും ഇരിക്കണം  ഇതിട്ടു അധികാനേരം നിന്നാൽ ഞാൻ ഒടിഞ്ഞു വീഴും...


എന്നാലും പാറു ഇതുവരെ വന്നില്ലല്ലോ   വാമി 


അവൾ വരുമെടി...

അവൾ വരാതിരിക്കുമോ...


അവളിങ്ങു വരട്ടെ ആരും മിണ്ടാൻ പോകണ്ട....


മോളെ...  നിങ്ങളും കൂടി വാ. വരനെയും കൂട്ടരെയും സ്വീകരിക്കാനായി....


മ്മ്.... ഞങ്ങൾ പോയി നിന്റെ നവാവരനെ ആനയിച്ചിട്ടു വരാം...



കുറച്ചു കഴിഞ്ഞു... വാ മോളെ മുഹൂർത്തതിന് സമയം ആയി....


അവനു തൊട്ടപ്പുറത്തായി അവൾ വന്നിരുന്നു...

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു...

തന്നെ കാണാൻ ശരിക്കും ഒരു ദേവതയെ  പോലെ ഉണ്ട് അവൻ പതിയെ പറഞ്ഞു...


അപ്പോഴാണ് പാറുവും ദക്ഷും വന്നത്... ദക്ഷിനെ കണ്ടതും വാമിയുടെ മുഖം ചുമന്നു...


പാറു ലിയയെയും മാളുവിനെയും നോക്കി അവളുമാർ  അവളെ മൈൻഡ് ചെയ്തില്ല..


താലികെട്ടാൻ സമയം ആയി...


താലി വരന്റെ കൈയിലേക്ക് കൊടുത്തോളു..


നിർത്തു....താലികെട്ടാൻ വരട്ടെ...


പെട്ടന്ന് എല്ലാവരും ആ ശബ്ദത്തിന്റെ ഉടമയെ നോക്കി..


ബ്ലാക്ക് പാന്റും ബ്ലാക്ക് കോട്ടും അണിഞ്ഞ സുന്ദരമായ ഒരു ചെറുപ്പക്കാരൻ...


നീ ആരാടാ... ഞങ്ങടെ കൊച്ചിന്റെ കല്യാണം നിർത്താൻ പറയാൻ   മാമൻ അവന്റെ കുത്തിനു പിടിച്ചു കൊണ്ട് ചോദിച്ചു...


ഞാൻ... ആരാണെന്നു അവളോട് ചോദിക്ക്...


എല്ലാവരുടെയും കണ്ണുകൾ വാമിയിലേക്ക് നീണ്ടു....


അടുത്തിരുന്ന ദീപക് അവളെ നോക്കി...


എനിക്കറിയില്ല....


അവൾ അറിയില്ലെന്ന് പറഞ്ഞത് കേട്ടോ.  നീ ആരാടാ...  ...നീ . സത്യം പറഞ്ഞാൽ നിനക്ക് തടി കേടാവാതെ ഇവിടുന്നു പോകാം.. അല്ലെങ്കിൽ ഞങ്ങൾ ഇപ്പോൾ പോലീസിനെ വിളിക്കും..


അതിന്റെ ആവിശ്യം ഇല്ല ഞങ്ങൾ  എത്തിയിട്ടുണ്ട്..


പുറകിൽ നിൽക്കുന്ന പോലീസിനെ കണ്ട് എല്ലാവരും ഞെട്ടി...



നിനക്ക് ഈ നിൽക്കുന്ന ചെറുക്കനെ അറിയില്ല അല്ലെ...

പിന്നെ എന്തിനാ  ഇവനെ രജിസ്റ്റർ മാര്യേജ് ചെയ്തേ...


വാമി അടക്കം കൂടി നിന്നവരെല്ലാം ഞെട്ടി...


ഇല്ല.. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല...


അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..



സാറെ അതെങ്ങനെ ശരിയാകും.. മോൾക്ക്‌ ഇന്നാണ് 18 വയസ്സ് പൂർത്തിയാക്കുന്നത്...

ഇന്ന്  രാവിലെ ആണ്  വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്...

അതെങ്ങനെ ശരിയാകും  മോൾ  ഇന്ന് എങ്ങും പോയിട്ടില്ല...


മാര്യേജ് രണ്ടര  മാസം മുൻപ്   രജിസ്റ്ററിൽ ഒപ്പുവെച്ചു.. അതും എന്റെ സ്റ്റേഷനിൽ വന്നു... കൂടെ സാക്ഷി ആയിട്ട് വന്നത്  പാർവതിയും ശരണും ആണ്..ഇന്നാണ് ലിഗലി  രജിസ്റ്റർ ആയിരിക്കുന്നത്..


ഇല്ല... എല്ലാം കള്ളമാണ്  അമ്മേ... ഞാൻ.. അങ്ങനെ ഒന്നും ചെയ്തിട്ടില്ല...


അത്  പാർവതി പറയട്ടെ.. മാമി ഇടക്ക് കയറി പറഞ്ഞു...


പാർവതിയെ   ലിയയും  മാളുവും വിശ്വാസം വരാതെ  നോക്കി...


അവൾ എന്താണ് പറയാൻ പോകുന്നത്.. വാമി പാറുനെ നോക്കി...


പാർവതി മോളെ  സത്യമാണോ    ഈ സാറുമ്മാരു പറഞ്ഞത്   അച്ഛൻ ഇടർച്ചയോടെ ചോദിച്ചു..


സത്യമാണ്  അങ്കിൾ....

അവരുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞതാണ്..

അതിന്  സാക്ഷി ഞാനും ശരൺ ചേട്ടനും ആണ്...

ശരൺ   ചേട്ടൻ ദുബായ്ക്കൂ പോയത് കൊണ്ടാണ് ഞാൻ സത്യം പറയുന്നത്...


വാമിക്ക് തല കറങ്ങുന്നത് പോലെ തോന്നി...

ലിയയും മാളുവും  പാറുവിനെ  കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി...


അങ്കിളെ ..... നമുക്ക് ഇറങ്ങാം....


ഈ കല്യാണം  നടക്കില്ല....

മറ്റൊരാളെ കല്യാണം കഴിച്ച  കുട്ടിയുടെ രണ്ടാം കെട്ടുകാരൻ ആകാൻ എനിക്ക് താല്പര്യം ഇല്ല...


വാമിക്ക് ബോധം വന്നപ്പോഴേക്കും ദീപക്കും  കൂട്ടരും പോയി...കഴിഞ്ഞിരുന്നു...


അമ്മേ ഞാൻ.... അവൾ പറഞ്ഞു തീരുന്നതിനുമുന്നേ കവിളിൽ തുടരെ തുടരെ അടി  വീണു കഴിഞ്ഞിരുന്നു..

വീണ്ടും തല്ലാനായി കൈ  ഓങ്ങിയ അവരുടെ കൈയിൽ തടഞ്ഞു കൊണ്ട് ദക്ഷ് ദേഷ്യത്തിൽ നോക്കി...


തൊട്ടു പോകരുത്  അവളെ...


നിങ്ങളെ പേടിച്ചു പേടിച്ചാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്... എനിക്കവളെ പിരിയാൻ പറ്റില്ല.. എന്തായാലും  ഇവിടെ വെച്ചു ഒരിക്കൽ കൂടി ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടും...


കേട്ടത് വിശ്വസിക്കാൻ ആകാതെ  അവൾ അവനെ നോക്കി...


ഇയാളെ വിശ്വസിക്കാതെ എന്നെ ഒന്ന് വിശ്വാസിക്ക്..അമ്മേ... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല...


അവൾ കുറച്ചാപ്പുറത്തു നിൽക്കുന്ന പാറുവിനെ നോക്കി...


എടാ.. പാറു പറഞ്ഞതെല്ലാം കള്ളം ആണെന്ന് ഒന്നു പറയെടാ...


ലിയയും മാളുവും   അവളോട് നിന്നു കെഞ്ചി കൊണ്ടിരുന്നു..


പാറു അടുത്തേക്ക് വന്നു കൂടെ ലിയയും മാളുവും..


പാറു നീ.. നീ.. എന്തിനാ കള്ളം പറഞ്ഞെ.... നിറ കണ്ണുകളോടെ വാമി ചോദിച്ചു..


ഞാൻ അല്ല.. നീ അല്ലെ കള്ളം പറയുന്നത്...വാമി....


ഞാനോ?


ഞാൻ പറഞ്ഞത്  സത്യം ആണ് ആന്റി... വാമി ആണ് കള്ളം പറയുന്നത്..


മുഹൂർത്തിനു  ഇനിയും 10 മിനിറ്റ് കൂടി ബാക്കി ഉണ്ട്  പൂജാരി എല്ലാവരോടുമായി പറഞ്ഞു 


തുടരും

To Top