രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ഒരുപാടായി അവളിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചത്
ലാലുഏട്ടൻ..... 😊
അവളെത്തന്നെ നോക്കി നില്കുന്നവന്റെ അടുത്തേക്ക് ഓടി അടുക്കുകയായിരുന്നു ദേവിക
എന്താ 🙄
അവളുടെ വരവുകണ്ട വരുൺ അവളെത്തന്നെ നോക്കി നിന്നുപോയി
അതോ നിങ്ങള് കേട്ടോ മനുയേട്ടന്റെ പാട്ട്
നല്ല സൂപ്പർ പാട്ട് ആണ് നിങ്ങളൊന്ന് സപ്പോർട്ട് ചെയ്യണേ
യൂട്യൂബിൽ ഉണ്ട് സബ്സ്ക്രൈബ് ചെയ്യണേ
ഇതു പറയാൻ ആണോ നീ ഓടിപിടിച്ചു വന്നത്. അവൻ പല്ലുകടിച്ചുകൊണ്ട് ചോദിച്ചു
അതെ
അവൾ വളരെ സ്വഭാവികമായാണ് ഉത്തരം കൊടുത്തത്
അവനൊന്നു മൂളി മുൻപോട്ട് നടന്നു
അവളുടെ വരവ് കണ്ടാൽ ലാലുഎട്ടാ എന്ന് വിളിച്ചു കെട്ടിപ്പിടിക്കാൻ വരുന്നതാ എന്ന് തോന്നും
വന്നിട്ട് പറയുന്നതോ.... മനു ഏട്ടൻ.......ഒരു കൊന് ഏട്ടൻ
......... ഹും
വാക്കുകൾ വരുണിന്റെ പല്ലിനിടയിൽ കിടന്നു മുരുണ്ടു
അവന്റെ മുഖത്തെ ഭാവം കണ്ടിട്ട് ദേവികയ്ക്ക് ചിരി വന്നു
പിണങ്ങിപോക്കും നോക്കി കുറച്ചവള് നിന്നു പിന്നെ കേബിനിലേക്ക് നടന്നു.
മനാഫ് സർ വന്നിരുന്നു
ദേവിക.... താൻ അടുത്ത മാസത്തെ പ്ലാനുകൾ അപ്ഡേറ്റ് ചെയ്യണം
Ok സർ അവൾ പറഞ്ഞു
പോക്കറ്റ് ഇവന്റും, കാനോപിയും ഇടണം പിന്നെ നമുക്ക് അടുത്ത മാസം ഗ്രാമീണ മഹോത്സവം ഉണ്ട് പഴയ സ്ഥലം തന്നെ മതി. ഓരോരുത്തരെയും ആഡ് ചെയ്തിട്ട് എനിക്ക് മെസ്സേജ് അയച്ചാൽ മതി
Ok സർ പക്ഷെ ഗ്രാമീണ മഹോത്സവം വേറെ സ്ഥലം നോക്കിക്കൂടെ കഴിഞ്ഞ രണ്ടു തവണയും അവിടത്തന്നെ അല്ലായിരുന്നോ
ഹേയ് അതൊന്നും വേണ്ട താൻ ഞാൻ പറഞ്ഞപോലെ ചെയ്താൽ മതി
അവളെ ബാക്കി പറയാൻ സമ്മതിക്കാതെ അയാൾ പുറത്തേക്ക് പോയി
ദേവിക പെട്ടന്ന് അങ്ങനെ തന്നെ നിന്നുപോയി
മനാഫ് സർ ആറത്തുമുറിച്ചു പറയും എന്ന് അവൾ വിചാരിച്ചതേ.... ഇല്ല
ഹമ് നാഞ്ഞൂലും തലപൊക്കി തുടങ്ങി.... എങ്ങന സഹവാസം അങ്ങനെയല്ലേ
ആരോ പറഞ്ഞു ആരാണെന്ന് അവൾ തിരിഞ്ഞു നോക്കിയില്ല പ്രവീണോ രാജേഷോ ആണ് അവർ ഇടയ്ക്ക് മാത്രേ മുകളിലെ കേബിനിലേക്ക് വരാറുള്ളൂ
മിക്കവാറും താഴെ ആണ് ഉണ്ടാവാറു
പെട്ടന്ന് സങ്കടം വന്നെങ്കിലും
ദേവിക തന്റെ സീറ്റിൽ ഇരുന്നു വർക്ക് ചെയ്യാൻ തുടങ്ങി
ഗ്രാമീണ മഹോത്സവം പ്ലാൻ അപ്ഡേറ്റ് ചെയ്യാൻ നോക്കിയപ്പോൾ എന്തോ പഴയ പ്ലാൻ തന്നെ എക്സിക്യൂട്ടീവ്ന്റെ പേര് മാറ്റി ഇടാൻ അവൾക്ക് തോന്നിയില്ല.. പുതിയ സെയിൽ കിട്ടാൻ വേണ്ടി കമ്പനി ചെയ്യുന്ന വർക്ക് ആണ് കാനോപിയും പോക്കറ്റ് ഇവന്റും അതിൽ പുതിയ മോഡൽ ഒരു വെഹിക്കിൾ ആണ് ഉണ്ടാകുക എന്നാൽ ഗ്രാമീണമഹോത്സവത്തിൽ രണ്ടിൽ കൂടുതൽ വെഹിക്കിൾ ഉണ്ടാകും കഴിഞ്ഞ...രണ്ടു മാസം ആയി ഇതുതന്നെ ആണ് ചെയ്യുന്നത് ഒരേ സ്ഥലം ആയതിനാൽ വലിയ സെയിൽ ഒന്നും വന്നിട്ടില്ല
ദേവിക മെല്ലെ വൈശാഖിന്റെ അടുത്തേക്ക് നീങ്ങി
ശൂ ശൂ....
ആരുടെ ശൂ ദേവു
വൈശാഖ് അവന്റെ കാലു രണ്ടും പൊക്കിനോക്കി
നിനക്ക് എങ്ങനെ പറ്റുന്നു വൈശാ ഇങ്ങനെ ചളി അടിക്കാൻ..
ആദ്യം അവൻ പറഞ്ഞത് മനസിലായില്ലെങ്കിലും പിന്നെ
ദേവിക തലയിൽ കൈവെച്ചു ചോദിച്ചു
കാര്യം പറ മോളേ....
അതോ... നമുക്ക് ഈ പ്ലാൻ ഒന്ന് മാറ്റി ഇട്ടാലോ
സെയിൽ വരാൻ ചാൻസ് ഉള്ള സ്ഥലം നോക്കിട്ടു
ഐഡിയ കൊള്ളാം ബട്ട് എങ്ങനെ നടക്കും
ക്രൌഡ് കൂടുന്ന സ്ഥലം നോക്കി ഇവിന്റ് ഇടാൻ പറ്റിയ സ്ഥലം ഉണ്ടോന്ന് എക്സിക്യൂട്ടീവിനോട് ചോദിച്ചാൽ പോരെ
പിന്നെ ജസ്റ്റിനെയും വിളിക്കാം
ഓക്കെ
പക്ഷെ സർ വഴക്ക് പറയുമോ
ദേവികയ്ക്ക് പേടി ഉണ്ടായിരുന്നു
അയാൾ അറിയുക പോലുമില്ല
ഉണ്ട്, ഞാൻ സർന്നു അയക്കുമ്പോൾ കാണും
കുന്തം കാണും നിന്റെ മെസ്സേജ് കിട്ടുമ്പോ നേരെ മെയിലിൽ അറ്റാച്ച് ചെയ്തു zm നു അയക്കും വായിക്കുക പോലും ഇല്ല
ആണോ
തിരക്ക് കൊണ്ടു ആയിരിക്കും
ദേവിക സ്വയം സമാധാനപ്പെടുത്തി പറഞ്ഞു
ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി
ദേവിക ഓരോരുത്തരെയും വിളിച്ചു ഏരിയ നോക്കി സെയിൽ അന്നെഷിച്ചു പക്ഷെ ആരും തന്നെ കൃത്യമായി പറഞ്ഞു കൊടുത്തില്ല അവരുടെ സെയിൽ കുറയുമോ എന്നൊരു പേടി ഉള്ളപോലെ ആണ് ദേവികയോട് സംസാരിച്ചത് അതവൾക്ക് മനസിലായെങ്കിലും ഒന്നും ചെയ്യാനായില്ല
അവസാനം വരുൺ മാത്രം ആയി അവനെ വിളിക്കാൻ അവൾ മടിച്ചു കാരണം അവളോട് നല്ലപോലെ സംസാരിക്കുന്നവർ ആരും തന്നെ ഒന്നും വിട്ടു പറയുന്നില്ല
അപ്പോൾ പിന്നെ കണ്ടാൽ കടിച്ചു കീറാൻ വരുന്ന ഒരുത്തൻ പറഞ്ഞു തരുമോ....
പിന്നെ യാതൊരു വഴിയും ഇല്ലാതെ വരുണിനെ വിളിച്ചു
ഹലോ...
Ha എന്താ.... തീരെ മയമില്ലാത്ത ചോദ്യം
ഞനൊരു കാര്യം ചോദിക്കാൻ വിളിച്ചത്
ആണ്
മം ചോദിക്ക്
നമുക്ക് അത്യാവശ്യം സെയിൽ കിട്ടുന്ന ഏരിയ അറിയുമോ
അറിയില്ല
ഒറ്റവാക്കിൽ മറുപടി കേട്ട് ദേവിക മുഖം ചുളിച്ചു
അങ്ങനെ പറയല്ലേ ലാലുഏട്ടാ
എല്ലാരും ഇതാ പറയുന്നേ... നന്മുടെ കാനോപിയും പോക്കറ്റ് ഇവന്റും ഒന്ന് ഏരിയ മാറ്റി ഇടാൻ ആണ്. രണ്ടു മൂന്നു മാസം ആയില്ലേ നിങ്ങൾ ഒരേയിടത്തു തന്നെ ചെയ്യുന്നു അപ്പോൾ എത്ര കാൾ വന്നു എത്ര സെയിൽ ഷോറൂമിൽ വന്നു എന്നൊക്കെ അറിയില്ലേ
ഒന്ന് പറഞ്ഞു തരുമോ പ്ലീസ്...
ദേവിക ഒറ്റശ്വാസത്തിൽ പറഞ്ഞു
കുറച്ചു നേരത്തെ മൗനം കണ്ടപ്പോൾ ദേവിക കരുതി വരുൺ വെച്ചിട്ട് പോയി എന്നാണ്
അവൾ വീണ്ടും വിളിച്ചു...
വരുണേട്ട....
ഹ്മ്
ദേവികയുടെ വരുണേട്ടാ എന്ന വിളിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു വരുൺ
ആദ്യം വരുൺ ഏട്ടാ എന്ന് ആരോ തല്ലി വിളിക്കുമ്പോലെ വിളിച്ചിരുന്ന പെണ്ണ് ആണ്
പറഞ്ഞു തരുമോ... അവളുടെ ശബ്ദം വീണ്ടും കേട്ടപ്പോൾ എന്തോ ഒരു സന്തോഷം വരുണിനെ വന്നു മൂടി
പിന്നെ അവൾക്ക് ആവശ്യമായ വിവരങ്ങൾ എല്ലാം പറഞ്ഞു കൊടുത്തത് വരുൺ ആയിരുന്നു..അവൾ ഓരോന്നും നന്നായി വിശകലനം ചെയ്തു വെച്ചിട്ടുണ്ട് എന്ന് വരുണിന് മനസിലായി
അതേപോലെ തന്നെ നന്നായി പ്ലാൻ ചെയ്തു വർക്ക് ചെയ്തിട്ടാണ് വരുണിന് സെയിൽ വരുന്നത് എന്ന് ദേവികയ്ക്കും മനസിലായി
വരുൺ കൊടുത്ത വിവരങ്ങൾ വെച്ചു ഗ്രാമീണമഹോത്സവം അടക്കം എല്ലാ ഇവന്റും സ്ഥലം ചേഞ്ച് ചെയ്താണ് ദേവിക അടുത്ത മാസത്തെ പ്ലാൻ അപ്ഡേറ്റ് ചെയ്തത് അതിനവൾ മനസാ വരുണിനോട് നന്ദി പറഞ്ഞു അവൻ സഹായിച്ചതിനാലാണ് ഇത്ര എളുപ്പത്തിൽ ചെയ്യാൻ ആയത്
മറ്റുള്ളവരെ പോലെ അല്ല വരുൺ എന്ന് ഇടയ്ക്ക് വൈശാഖ് പറയാറുണ്ടെങ്കിലും ഇന്ന് അത് ശെരിയാണെന്ന് ദേവികയ്ക്ക് തോന്നി
പിറ്റേന്നും പിറ്റേന്നുമായി മനാഫ് സർ അതിനെപ്പറ്റി ചോദിക്കാതെ വന്നപ്പോൾ അവൾ ഒന്ന് അതിശയിച്ചെങ്കിലും വൈശാഖ് പറഞ്ഞത് ഓർമ്മ വന്നപ്പോൾ സമാധാനമായി ഇരുന്നു..
ഗ്രാമീണമഹോത്സവം കഴിഞ്ഞാൽ അറിയാം പ്ലാൻ മാറ്റിയതിന്റെ റിസൾട്ട് എന്നവൾ ഓർത്തു
തുടരും......