രചന: മഴ മിഴി
മനസ്സിൽ വല്ലാത്ത ഒരു നോവ് പടർന്നു... അത് കണ്ണിലേക്കു പടരുന്നതിനു മുന്നേ ലിയയും മാളുവും അവളെ ചേർത്ത് പിടിച്ചു... കൊണ്ട് പറഞ്ഞു ഹാപ്പി ബർത്ത് day and ഹാപ്പി മാരീഡ് ലൈഫ് വാമി......
താലി കെട്ടിക്കോളൂ പൂജാരിയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു... തലയുയർത്തി ചുറ്റും നോക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു..എന്നിരുന്നാലും പേടിച്ചു പേടിച്ചു പിടക്കുന്ന മിഴികളോടെ അവൾ തല ഉയർത്തി അമ്മയെ നോക്കി.... ആ മുഖത്ത് സങ്കടമാണോ? സന്തോഷമാണോ? അതോ എല്ലാം കൂടി കലർന്ന നിസ്സഹായതയാണോ? എന്റെ കണ്ണാ... ഒരിക്കലും സന്തോഷത്താൽ .അല്ല ..സന്തോഷിക്കണ്ട കാര്യമാണോ ഇവിടെ നടന്നത്..പക്ഷെ.... താൻ ഇപ്പോൾ നിസ്സഹായ ആണ്.... തനിക്ക് ഒന്നും ചെയ്യാനാവില്ല... തന്നെ ചതിച്ചതാരാണ്.. താൻ കൂടപ്പിറപ്പിനെ പോലേ സ്നേഹിച്ചവളോ? ഒരിക്കലും കഴിഞ്ഞു പോയതൊന്നും വിശ്വസിക്കാൻ ആവുന്നില്ല...അവൾ പതിയെ ചരിഞ്ഞു അടുത്തിരിക്കുന്നവനെ നോക്കി.. അവന്റെ ക്രിസ്റ്റൽ കണ്ണുകൾ തിളങ്ങി.... ചുണ്ടിന്റെ ചെറു കോണിൽ ചിരി വിടർന്നു... അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നു... അല്പസമയം മുൻപ് നടന്നതോർക്കും തോറും കോപം അവളിലേക്ക് അഗ്നിയായി പടർന്നു...അവളുടെ ശരീരമാകെ ചുട്ടു പൊള്ളുന്നപോലെ തോന്നി....
മൂഹൂർത്തമായി താലി കെട്ടികോളൂ... പൂജാരിയുടെ വാക്കുകൾ ആണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.. അപ്പോഴേക്കും അവൻ താലി കെട്ടി കഴിഞ്ഞിരുന്നു...
ഒരിക്കലും ജീവിതത്തിൽ കണ്ടുമുട്ടരുതെന്നു ആഗ്രഹിച്ചവന്റെ ഭാര്യയായി അവന്റെ കൈ കൊണ്ടുള്ള സിന്ദൂരത്താൽ സിന്ദൂരരേഖ ചുവന്നിരിക്കുന്നു... ആ ചെഞ്ചുവപ്പ് അവളെ പൊള്ളിച്ചു കൊണ്ടിരുന്നു...ഒരു പ്രതിമ പോലെ ആരൊക്കെയോ പറയുന്നതിനനുസരിച്ചു അവന്റെ കൈയോട് കൈ ചേർത്ത് അഗ്നിയെ വലം വെക്കുമ്പോൾ.. അവളുടെ മനസ്സിൽ വിഷാദം നിറഞ്ഞു..... എന്തിനു വേണ്ടി പാറു ഇത്രയും വലിയ ഒരു കള്ളം പറഞ്ഞത്..... അവളുടെ കണ്ണുകൾ ലിയയെയും മാളുവിനെയും തിരഞ്ഞു .. ആ തിരച്ചിലിനോടുവിൽ കുറച്ചു പുറകിൽ ആയി പരസ്പരം കരഞ്ഞും ആശ്വസിപ്പിച്ചും നിറ കണ്ണുകളോടെ തന്നെ നോക്കുന്ന അവരെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... രണ്ടിറ്റു കണ്ണുനീർതുള്ളികൾ അടർന്നു അവന്റെ കയ്യിലേക്ക് വീണു.. .....അവനെ ചുട്ടു പൊള്ളിച്ചു...
എന്നാലും എന്റെ സരിതെ കല്യാണത്തിന്റെ അന്ന് തന്നെ മറ്റൊരുത്തനേ രജിസ്റ്റർ മാര്യേജ് ചെയ്തിട്ട് ഒരു ഉളിപ്പും ഇല്ലാതെ വേറൊരുത്തന്റെ മുന്നിൽ കഴുത്തിൽ നീട്ടി ഇരിക്കുന്ന ഇവളെയൊക്കെ എന്താ പറയുക....
അല്ലെങ്കിൽ ഇവൾക്ക് അവന്റെ കൂടെ പോയാൽ പോരെ... ഇതിപ്പോ ഒന്നും അറിയാത്ത പാവം ചെറുക്കനെ ചതിക്കേണ്ട കാര്യം ഉണ്ടോ?
അയക്കാരിൽ ആരോ പറഞ്ഞു...
മൂത്തവളും ചതിക്കാൻ മിടുക്കി ആരുന്നല്ലോ.....
അപ്പോൾ പിന്നെ ഇളയത് അങ്ങനെ ആകാതിരിക്കുവോ?
എന്നാലും ജിതേന്ദ്രനും സുചിത്രയും ഇതിനും മാത്രം എന്ത് വലിയ തെറ്റാണ് ചെയ്തേ....
എല്ലാം ഉണ്ടായിട്ടും അപമാനപെടാനാണല്ലോ വിധി.....
ചുറ്റും കൂടി നിന്നവർ അവളെ നോക്കി പരിതപിക്കുന്നതും പരിഹസിക്കുന്നതും അവൾ കേട്ടു
ആ നിമിഷം . ചെവികൾ പൊത്തിപിടിച്ചു അലറി കരയാൻ തോന്നി ..എവിടേക്കെങ്കിലും ഇറങ്ങി ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ ഈ നിമിഷം മരിച്ചാലും മതി ആയിരുന്നു.. ആരും തന്നെ വിശ്വസിക്കാത്തത് എന്താണ്..... ഏത് അഗ്നിയിൽ ചാടിയാൽ ആണ് തന്റെ നിരപരാധിതം തെളിയുക......ഞാൻ എന്ത് തെറ്റാണു ചെയ്തത് എന്റെ കണ്ണാ.... എന്നും മുടങ്ങാതെ നിനക്ക് വിളക്ക് വെക്കുന്നതല്ലേ ഞാൻ.... എന്നിട്ടും നീ എന്നെ.....
ശാപം കിട്ടിയ ജന്മമാണ് എന്റേത്.. അല്ലെങ്കിൽ ഞാൻ കാരണം ഇങ്ങനെയൊക്കെ ഉണ്ടാകുമോ?
ഇടക്കിടെ അവളുടെ മാതാപിതാക്കളെ നോക്കി അടക്കം പറഞ്ഞു പരിഹസിച്ചു ചിരിക്കുന്നവരെ കണ്ടതും അവളുടെ ഉള്ളം വിങ്ങി... എല്ലാവർക്കും മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടതും അവളിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്കു വന്നു... വാദ്യമേളങ്ങളിൽ അത് ലയിച്ചു നേർത്തു അലിഞ്ഞു പോയി...
ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി അവൾ അവന്റെ കൈ വിടുവിക്കാനായി കത്തുന്ന ഒരു നോട്ടം അവനു നേരെ എറിഞ്ഞു...അവൻ ചെറുചിരിയോടെ കൈ വിട്ടു കൊണ്ട് അവളെ തന്നെ നോക്കി...
Your eyes are so beautiful...
അവൻ ചിരിയോടെ പതിഞ്ഞ സ്വരത്തിൽ പറയുമ്പോൾ അവളിൽ ദേഷ്യം കുമിഞ്ഞു കൂടി കൊണ്ടിരുന്നു...
അപ്പോഴേക്കും മാളുവും ലിയയും അവൾക്കരുകിലേക്ക് ഓടി വന്നു അവളെ കെട്ടിപിടിച്ചു...
ഒരിക്കലും ഇതിലൊന്നും ഞങ്ങൾക്ക് പങ്കില്ലെടി...വാമി മോളെ..
ഞങ്ങൾ ഒന്നും അറിഞ്ഞില്ല പാറുവും ദക്ഷേട്ടനും ഇങ്ങനെ ഒരു ചതി നിന്നോട് ചെയ്യുമെന്ന്.
കരഞ്ഞു കൊണ്ട് പറയുന്ന ലിയയെയും മാളുവിനേയും വാമി കെട്ടിപിടിച്ചു കരഞ്ഞു ..കരയുന്നതിനിടയ്ക്കും അവളുടെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവരെ തിരഞ്ഞു.പക്ഷെ.... എല്ലാവരുടെയും മുഖത്ത് തന്നെ നോക്കുമ്പോൾ വെറുപ്പായിരുന്നു... എപ്പോഴും ചിരിച്ചു കണ്ട അച്ഛയുടെ മുഖം കാർമേഘം മൂടി ഇരുന്നു.. അമ്മ തന്നെ കാണുമ്പോൾ വെറുപ്പോടെ മുഖം വെട്ടിച്ചു.... ആയിരം തവണ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു ഉറക്കെ വിളിച്ചു പറയാൻ തോന്നി.. പക്ഷെ തൊണ്ട വറ്റി വരണ്ടിരിക്കുന്നു...
അടുത്തേക്ക് രണ്ടു പോലീസുകാർ വന്നു അവന്റെ കൈയിൽ പിടിച്ചു ഷേക്ഹാൻഡ് നൽകികൊണ്ട് വിഷ് ചെയ്യുന്നത് കേട്ടപ്പോൾ തികട്ടി വന്ന സങ്കടത്തിനു ആകം കൂടി...
പെട്ടന്നവൻ തിരിഞ്ഞു അവളെ നോക്കി കൊണ്ട് പറഞ്ഞു .
പോകാൻ സമയമായി 3 മണിക്ക് ആണ് ഫ്ലൈറ്റ്.
അവന്റെ പെട്ടെന്നുള്ള പറച്ചിലിൽ എല്ലാവരും ഞെട്ടി...
അവൻ അവളുടെ കൈയിൽ ബലമായി പിടിച്ചു കാറിനടുത്തേക്ക് നടക്കുമ്പോൾ അവൾ കുതറികൊണ്ട് അമ്മയെയും അച്ഛനെയും നോക്കി... അവരിൽ ആരിലും നേരിയ ഒരു സ്നേഹത്തിന്റെ കണിക പോലും കാണുന്നില്ല.. പകരം അവിടെ സ്ഥാനം പിടിച്ചിരിക്കുന്നത് തന്നോടുള്ള ദേഷ്യവും വെറുപ്പുമാണ് ... എല്ലാവരിലും നിഴലിക്കുന്നത്...വെറുപ്പ് മാത്രം...
പ്ലീസ്... എന്റെ കൈ ഒന്ന് വിടുമോ?
ഒരു 10 മിനിറ്റ് ഞാൻ എന്റെ അച്ഛനോടും അമ്മയോടും അച്ഛമ്മയോടും ഒന്ന് സംസാരിച്ചോട്ടെ...പ്ലീസ്....
അവൻ അവളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി...ദയനീയമായി പറയുന്ന ആ നീല മിഴികളിലേക്ക് നോക്കി പറ്റില്ലെന്ന് പറയാൻ അവനു തോന്നിയില്ല....
മ്മ്... ശരി...10 മിനിറ്റ്..
ആ 10 മിനിറ്റിനുള്ളിൽ നിന്റെ ദേഹത്തു കിടക്കുന്ന മുഴുവൻ ഓർണമന്റ്സും ഊരി കൊടുത്തേക്കണം.....
എനിക്ക് ഇതിന്റെ ഒന്നും ആവിശ്യം ഇല്ല.... ഗൗരവത്തിൽ പറയുന്നവന്റെ മുഖത്തേക്ക് കടുപ്പത്തിൽ നിറഞ്ഞ മിഴിയാലേ നോക്കുമ്പോൾ.. ആ മുഖത്ത് തെളിഞ്ഞു നിന്നത് പുച്ഛം ആയിരുന്നു ...
അവൾ സാരിയും ഉയർത്തി പിടിച്ചു അവർക്കടുത്തേക്ക് ഓടിച്ചെന്നു....അവിടെ അവിടെയായി നിന്ന റിലേറ്റീവ്സ് അവളെ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു...
അമ്മേ... അച്ഛാ.... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല...
ഞാൻ പറയുന്നത്.. സത്യമാണ്...
അച്ഛമ്മേ...വാമി ഒരിക്കലും അങ്ങനെ ചെയ്യില്ല... ഒന്ന് പറ അച്ഛമ്മേ.. എന്നെ ഒന്ന് വിശ്വസിക്കാൻ... അവൾ കരച്ചിലോടെ പറഞ്ഞു.. അവളുടെ തേങ്ങലുകൾ ഉയർന്നു കേട്ടു...
പ്ലീസ്... എന്നോട് എന്തേലും ഒന്ന് മിണ്ടമ്മേ....
വഴക്ക് പറയനെൻങ്കിലും എന്തെകിലും ഒന്ന് പറയമ്മേ...
അവൾ നിന്നു കെഞ്ചി...
10 മിനിറ്റ് കഴിഞ്ഞു അവൻ വാച്ചിൽ നോക്കി കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു..
ജിതേട്ട... ഇവളോട് പോകാൻ പറ... നമുക്ക് ഇങ്ങനെ ഒരു മകളില്ല... എന്റെ മക്കൾ രണ്ടു പേരും മരിച്ചു പോയി.. എനിക്കിനി ഇവളെ കാണണ്ട അതും പറഞ്ഞു അമ്മ വെറുപ്പോടെ മുഖം തിരിച്ചു..
കേട്ടത് വിശ്വസിക്കാനാവാതെ അവൾ അവരെ മാറി മാറി നോക്കി..
അതെ ഞങ്ങടെ മനസ്സിൽ നീ മരിച്ചു...
ആരൊക്കെയോ പറയുന്നത് അവ്യക്തമായി അവൾ കേട്ടു.. തന്റെ അടുത്തേക്ക് ഓടി വന്ന മാളുവിനെ മാമി പിടിച്ചു നിർത്തി....
എന്ത് ചെയ്യണമെന്നറിയാതെ അവൾ തിരിഞ്ഞു നടന്നു...
എങ്ങോട്ടാ.. ഈ ഓർണമെന്റസ് അഴിച്ചു കൊടുത്തിട്ട് വന്നാൽ മതി.. അവന്റെ ശബ്ദം വീണ്ടും മുഴങ്ങി കേട്ടു...
ലിയ അടുത്തേക്ക് വന്നു താലി ഒഴികെ ദേഹത്തുണ്ടായിരുന്ന സകല ആഭരണങ്ങളും അഴിക്കാൻ സഹായിച്ചു... ഇടക്കിടെ അവളുടെ കരച്ചിലിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..മരവിച്ച മനസ്സുമായി അവളെ നോക്കി നിൽക്കുമ്പോൾ മനസ്സിലെ സങ്കടം കണ്ണീരായി തകർത്തു പെയ്തു കൊണ്ടിരുന്നു...
..അപ്പോഴേക്കും അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് കാറിലേക്ക് കയറി.
ലിയയും മാളുവും പുറകെ വരുമ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു അവൻ മുന്നോട്ടു എടുത്തു.. വിൻഡോയിലൂടെ അവൾ നിറ കണ്ണുകളോടെ അവരെ നോക്കി . വീണ്ടും കാർ ബാക്കിലേക്കു എടുത്തു അവൻ കാറിൽ നിന്നിറങ്ങി അച്ഛയോടും അമ്മയോടും എന്തോ ഒന്ന് പറഞ്ഞു... അവരുടെ മുഖം പരിഭ്രാമത്താൽ വിയർക്കുന്നത് അവൾ വിൻഡോയിലൂടെ നോക്കി കണ്ടു...
അവൾ അമ്മയെ നോക്കി ആ കണ്ണുകളിൽ നിഴലിക്കുന്നത് സങ്കടമാണോ....
പെട്ടന്നവൻ വന്നു കാർ എടുത്തു..
കുറച്ചു നേരം അവിടെ നിശബ്ദത പടർന്നു....
അവൻ ചെവിയിൽ ഘടിപ്പിച്ചിരുന്ന ബ്ലൂടൂത് സ്പീക്കറിൽ കൂടി ആരോടോ സംസാരിക്കുന്നുണ്ട്..അവന്റെ സംസാരത്തിൽ നിന്നും മനസ്സിലായി അവൻ വലിയ സന്തോഷത്തിൽ ആണെന്ന്...
പെട്ടന്നാണ് പിന്നിൽ നിന്നും ആരോ അവളെ തോണ്ടിയത്.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി...
വിഷമത്തോടെ പാറു അവളെ വിളിച്ചു വാമി....
സോറി.....ടി....
വാമി അവളെ നോക്കാതെ ഫ്രണ്ടിലേക്ക് നോക്കി ഇരുന്നു...
വാമി അവൾ വീണ്ടും വിളിച്ചു....
ഇത്തവണ വാമിക്ക് ദേഷ്യം വന്നു...
പാർവതി ... എനിക്ക് നിന്നെ കാണുന്നതോ മിണ്ടുന്നതോ ഇഷ്ടമല്ല...
എന്നെ ദ്രോഹിച്ചു നിനക്ക് മതി ആയില്ലേ...
നമ്മൾ തമ്മിലുള്ള സകല ബന്ധവും വാമി ഇവിടെ ഉപേക്ഷിച്ചു പോകുകയാണ്..
എനിക്ക് രണ്ടു ഫ്രണ്ട്സ് ഉണ്ട് അത് എന്റെ ലിയയും മാളുവും ആണ്.... ഇനി എന്റെ മനസ്സിൽ നിനക്കൊരു സ്ഥാനമില്ല....
എടി.. വാമി.. ഞാൻ ഒന്ന് പറഞ്ഞോട്ടെ...ഇങ്ങനെ ഒന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല..പാറുവിന്റെ ശബ്ദം ഇടറി... കണ്ണുകൾ നിറഞ്ഞു തുടങ്ങി...
വേണ്ടാ... എനിക്ക് നിന്റെ ഒരു കാര്യവും കേൾക്കണ്ട..
നിന്നെ കാളും ബെറ്റർ ഫെബിയാണ്.. അവൾ എന്നെ തല്ലു കൊള്ളിപ്പിച്ചിട്ടുണ്ട്.. അതൊക്കെ കുറച്ചു ഡേയ്‌സ് കഴിയുമ്പോൾ മാറും.. പക്ഷെ.. നീ തന്ന വേദനയോളം വരില്ല അത്... ഈ ഒരു ജന്മം അല്ല... ഈ വാമിക്ക് ഇനി ഒരു ജന്മം ഉണ്ടായാൽ പോലും നിന്നോട് ഞാൻ ക്ഷേമിക്കില്ല...
Really ... I hate you...
ജീവിതത്തിൽ ഞാൻ ആരെയും വെറുത്തിട്ടില്ല.. എന്റെ ഭൂമിയേച്ചി ചെയ്തത് തെറ്റാണു എന്നറിയാം എന്നാലും ഒരിക്കൽ പോലും ഞാൻ വെറുത്തിട്ടില്ല... പക്ഷെ ഞാൻ നിന്നെയും പിന്നെ നിന്റെ ദാ.. ഇരിക്കുന്ന ഇയാളെയും വെറുക്കുന്നു....
.ഇനി മുതൽ നീ ആരോ?
ഞാൻ ആരോ?
നമുക്കിടയിൽ ബന്ധത്തിന്റെ ഒരു കാണികയും ബാക്കി ഇല്ല...
അതും പറഞ്ഞവൾ പുറത്തേക്കു നോക്കി ഇരുന്നു...
ദക്ഷ് വേഗം കാൾ കട്ട് ചെയ്തു വാമിയെ നോക്കി..അവൾ പറഞ്ഞത് അവൻ എന്താണെന്നു അവനു വ്യക്തമായില്ല..
അവൾ ഇമകൾ ചലിപ്പിക്കാതെ പുറത്തേക്കു നോക്കി ഇരിക്കുകയാണ്. ആ നീല മിഴികൾ നിറഞ്ഞു ഒഴുകുന്നുണ്ട്..
അവൻ കാർ നിർത്തി....
അവൻ തിരിഞ്ഞു പാറുവിനെ നോക്കി അവൾ വിങ്ങി പൊട്ടി കരയുകയാണ്...
അവൻ പാറുവിനെ ആശ്വസിപ്പിച്ചു കൊണ്ട് വാമിയെ നോക്കി...
ടി.... അവന്റെ ഘന ഗാഭീര്യാ ശബ്ദം കേട്ടു.... വാമിയും പാറുവും ഒരുപോലെ ഞെട്ടി....
ഡി..... എന്റെ പെങ്ങളെ കരയിക്കാൻ നിന്നോട് ആര് പറഞ്ഞെടി...
വേഗം അവളോട് സോറി പറയെടി..
ഇല്ല.... ഞാൻ പറയില്ല... അവൾ പേടിച്ചാണെകിലും ഒരു വിധത്തിൽ പറഞ്ഞു...ഒപ്പിച്ചു
നീ... പറയില്ലേ....
പറയുവോന്ന് ഞാൻ ഒന്ന് നോക്കട്ടെ.
വേണ്ട ചേട്ടായി.... എന്റെ ഭാഗത്താണ് തെറ്റ്....
അവളെ നിർബന്ധിക്കണ്ട ....
വീണ്ടും നിശബ്ദത നിറഞ്ഞു കാർ മുന്നോട്ടു നീങ്ങി....
ദക്ഷേട്ടാ....
ഞാൻ ഇവിടെ ഇറങ്ങുവാ.. പവി... അവിടെ നിൽപ്പുണ്ട്...
മ്മ്....
അവൻ കാറിൽ നിന്നിറങ്ങി.. ഡോർ അടച്ചുകൊണ്ട് മറുസൈഡിൽ നിൽക്കുന്ന പവിയെ കയ്യുയർത്തി കാണിച്ചു. പാറു വാമിയെ നോക്കി അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി ....റോഡ് ക്രോസ്സ് ചെയ്തു പാറു പവിക്കടുത്തേക്ക് പോയതിനു ശേഷം ആണ് ദക്ഷ് കാറിൽ കയറിയത്....
അവൻ വാമിയെ നോക്കി.. അവൾ കണ്ണുകൾ അടച്ചു കിടക്കുകയാണ്... അവൻ കാർ സ്റ്റാർട്ട് ചെയ്തത് അറിഞ്ഞിട്ടും അവൾ കണ്ണുകൾ തുറന്നില്ല..ഒന്ന് കൂടി ഇറുക്കി അടച്ചു പിടിച്ചു അപ്പോഴും തോരാത്ത മഴയായി മിഴിനീരോഴുകി കൊണ്ടിരുന്നു...
കാർ എവിടെയോ നിർത്തി ഇറങ്ങാൻ പറഞ്ഞപ്പോഴാണ് അവൾ കണ്ണ് തുറന്നത്..അവൾ ചുറ്റും നോക്കി... അതൊരു ബ്യൂട്ടിപാർലർ ആയിരുന്നു..
എന്തോ നോക്കി ഇരിക്കുവാടി.... ഇങ്ങോട്ട് ഇറങ്ങു...
3 മണിക്കാണ് ഫ്ലൈറ്റ് ....ഇപ്പോൾ തന്നെ ടൈം ഒന്ന് കഴിഞ്ഞു...
അവൾ അവനെ തുറിച്ചു നോക്കികൊണ്ട് കാറിൽ തന്നെ ഇരുന്നു....അവൻ അവളുടെ കയ്യിൽ പിടിച്ചു ബലമായി പുറത്തേക്കു ഇറക്കി... ചുറ്റും നിന്നവർ നോക്കുന്നുണ്ട്....
അവൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു വെറുതെ ആളുകളെ കൊണ്ട് അതും ഇതും പറയിക്കാതെ നീ നല്ല കുട്ടിയിട്ടു വന്നു ഈ മേക്കപ്പും ഡ്രെസ്സും ഒക്കെ മാറ്റിയിട്ടു ഇട്ടൂ വാരാൻ നോക്ക്.. ഈ കോലത്തിൽ ഫ്ലൈറ്റിൽ കയറിയാൽ ആളുകൾ ചിരിക്കും.... പിന്നെ നീ ആയിരിക്കും അവരുടെ ഇന്നത്തെ അത്ഭുതജീവി....അതും പറഞ്ഞവൻ ചിരിച്ചു....
അവൾ ദേഷിച്ചു അവനെ കൂർപ്പിച്ചു നോക്കി....
രാക്ഷസൻ.... അവൾ പതിയെ പറഞ്ഞു.... കൊണ്ട് അകത്തേക്ക് പോയി.. ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോഴും അവളുടെ ചിന്ത ഈ രക്ഷസന്റെ കൈയിൽ നിന്നും രക്ഷപെട്ടാലോ...... പക്ഷെ എങ്ങോട്ട് പോകും...പോകാനും തനിക് ഒരിടമില്ല... ആരെയും വിളിക്കാൻ ഫോൺ ഇല്ല...... എന്ത് ചെയ്യും.....
കുറച്ചു നേരത്തിനു ശേഷം ലൈറ്റ് ബ്ലാക്ക് ജീൻസും പിങ്ക് ഫുൾ സ്ലീവ് ഷർട്ടും ഇട്ടവൾ പുറത്തേക്കു വന്നു... അവളുടെ നീണ്ട മുടി pony tail കെട്ടി.... അപ്പോഴേക്കും അവിടുത്തെ ഒരു സ്റ്റാഫ് വന്നു അവളുടെ ഡ്രെസ്സും മറ്റും ഒരു ബാഗിൽ ആക്കി കൊടുത്തു.. പോകാൻ തിരിഞ്ഞതും അവളോട് ആ സ്റ്റാഫ് ഓടി വന്നു പറഞ്ഞു..
മാം.... സർ പറഞ്ഞു ആ സിന്ദൂരം മയിക്കാൻ.... അവൾ പതിയെ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു കണ്ണാടിയിലേക്ക് നോക്കി.... അല്ലെങ്കിൽ തന്നെ ഈ സിന്ദൂരം തനിക്കെന്തിനാ.....
അവൾ അത് വെള്ളം തൊട്ടു പതിയെ മായിച്ചു... പക്ഷെ അതിന്റെ ചുവപ്പ് പൂർണമായും പോയില്ല.....
മാം.... ദാ.. ഈ മേക്കപ്പ് remover വെച്ചു തുടച്ചു നോക്ക് അത് പെട്ടന്ന് പോകും... അവൾ വേഗം അത് വാങ്ങി തുടച്ചു കൊണ്ട് കണ്ണാടിയിലേക്ക് നോക്കി ....
ഇപ്പോൾ കണ്ടാൽ കല്യാണം കഴിഞ്ഞെന്നു ആരും പറയില്ല...പൂർമായും ആ ചുവപ്പ് മാഞ്ഞിരിക്കുന്നു
അവൾ പതിയെ പുറത്തേക്കിറങ്ങി....
ദക്ഷ് അപ്പോൾ കാറിൽ ചാരി നിന്നും ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഇടയ്ക്കിടെ ഉയരുന്ന ചിരി അവൾ വ്യക്തമായി കേട്ടു.. അതിനിടയിൽ അവൻ പറയുന്ന പേരും....അവൾ ഒരു നിമിഷം ശ്രെദ്ധിച്ചു..
"വിവി "
അതിപ്പോൾ ആരായാലും തനിക്ക് എന്താണ്.. അവൾ സ്വയം ചോദിച്ചു കൊണ്ട് ഒരു നിമിഷം അവിടെ തന്നെ നിന്നു...
എങ്ങോട്ടെങ്കിലും പോയാലോ...... ഇങ്ങനെ ജീവിക്കുന്നത് എന്തിനാണ്.... മരിക്കുന്നതാണ് നല്ലത്... എന്നെകൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല...
അവൾ എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് നടന്നു....
തുടരും