രചന: മഴ മിഴി
നിന്നെ ഞാൻ വിശ്വസിക്കാം...
എന്റെ ഒരേ ഒരു ചോദ്യത്തിന് നീ ഉത്തരം പറ..
നിനക്ക് അവനെ അറിയാമോ?
അറിയാം....
മതി കൂടുതൽ ഒന്നും എനിക്കിനി കേൾക്കണ്ട... അന്നടീച്ചറുടെ മോൾ ചെയ്തതും നീ ചെയ്തതും തമ്മിൽ ഒരു വ്യത്യാസവുമില്ല...
എന്തെങ്കിലുമൊക്കെ കിട്ടാൻ വേണ്ടി ഓരോരുത്തര് പാഞ്ഞു നടക്കുകയാ....ഞാൻ ഇതിനും മാത്രം എന്ത് പാപമാണോ ചെയ്തതെന്നാറിയില്ല....
അമ്മ കണ്ണും തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി...
ഒന്നും പറയാനാവാതെ..പൊട്ടി കരഞ്ഞു കൊണ്ട് വാമി നിലത്തേക്കൂർന്നിരുന്നു...
കാലിഫോണിയ....
ഹോട്ടൽ Monarch ...
മഹി ധൃതിയിൽ ഹോട്ടൽ ലോബിയിൽ കൂടി റൂം നമ്പർ 206 ലക്ഷ്യമാക്കി നടന്നു.. കാലിനു വേഗത പോരെന്നു അവനു തോന്നി.. മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി അവന്റെ ദേഷ്യം ശരീരത്തിലെ മാംസ്യ പേശികൾ തെളിയുന്നുണ്ട്.
വല്ലാത്തൊരു ഭാവത്തോടെ അവൻ കോളിങ് ബെൽ അമർത്തി....കൈകൾ കൂട്ടി പിടിച്ചു നിന്നു...
റൂം തുറന്നത് സുന്ദരിയായ ഒരു പെൺകുട്ടിയാണ്..
ബ്ലാക്ക് ജീൻസും വൈറ്റ് ഓഫ് ഷോൾഡർ ടോപ്പും ആണ് അവളുടെ വേഷം... നിറഞ്ഞ പുഞ്ചിരിയോടെ അവൾ മഹിയെ അകത്തേക്ക് വിളിച്ചു..
അവൻ ദേഷിച്ചു അവളെ നോക്കി കൊണ്ട് അകത്തേക്ക് കയറി..
സമീറ..... എന്താണ് നിന്റെ ഈ വരവിനു പിന്നിലെ ഉദ്ദേശം..
എന്ത് ഉദ്ദേശം മഹി...അവൾ നിറഞ്ഞ ചിരിയോടെ ചോദിച്ചു...
ഒരു ഉദ്ദേശവും ഇല്ലെങ്കിൽ പിന്നെ എന്തിനാടി എന്നെ വിളിച്ചു വരുത്തിയത്...
മഹി ഇങ്ങനെ ചൂടാവാതെ ആ സോഫയിൽ ഇരിക്...
ഞാൻ കുടിക്കാൻ നല്ല കോൾഡ് ആയിട്ട് എന്തെങ്കിലും എടുക്കാം... അപ്പോൾ മഹിടെ ഈ ചൂടൊക്കെ ഒന്ന് തണുക്കും..
അവൾ ചിരിയോടെ പറഞ്ഞു..
Enough..... Sameera...
നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല ഞാൻ.. നീ വന്നതിന്റെ ഉദ്ദേശം അതുമാത്രം എനിക്കറിഞ്ഞാൽ മതി...
അവൻ ദേഷ്യത്തിൽ പറഞ്ഞു....കൊണ്ട് അവളെ നോക്കി...
ചൂടാവേണ്ട മഹി ... ഞാൻ വന്ന കാര്യം പറയാം...
ദക്ഷിനു വേണ്ടിയാണു ഞാൻ വന്നത്,.
Sameera what are you saying...!
Are you joking or do you have something new planned in your head?
Can you benefit from this?
അവനെ പിരിഞ്ഞ രണ്ടരവർഷം ആണ് ഞാൻ മനസ്സിലാക്കിയത് അവൻ എനിക്ക് ആരായിരുന്നെന്നു...
I madly love him...
മഹി.....
പ്ലീസ്.. മഹി.. എനിക്ക് അവനെ വേണം.. അവനില്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല....
എന്നിലെ ജീവശ്വാസം പോലും അവനിൽ ആണുള്ളത്....
കൊള്ളാം.... സമീറ... ഒരിക്കൽ നീയായിട്ട് ഉപേക്ഷിച്ചു പോയിട്ട് ഇപ്പോൾ വേണമെന്ന് വന്നു പറഞ്ഞാൽ അവനെന്താ വല്ല വില്പന ചരക്കും ആണോ?
നിനക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതുപോലെ ചേഞ്ച് ചെയ്യാൻ അവൻ ഇപ്പോൾ ആ പഴയ ദക്ഷ് അല്ല...
ഒരിക്കൽ നിന്നോടാവാൻ കരഞ്ഞു കാല് പിടിച്ചതല്ലേ അവനെ ഉപേക്ഷിച്ചു പോകരുതെന്ന്... എന്നിട്ടിപ്പോൾ അവനെ വേണമെന്ന് പറഞ്ഞു വരാൻ നിനക്ക് നാണമില്ലേ.... മഹി പുച്ഛത്തോടെ ചോദിച്ചു...
അന്നത്തെ എന്റെ സാഹചര്യത്തിൽ പപ്പയും മമ്മയും പറഞ്ഞത് അനുസരിക്കേണ്ടി വന്നു...
പക്ഷെ ഒരിക്കലും ഞാൻ അവനെ മറന്നിട്ടില്ല മഹി...
അന്നും എന്നും ഈ സമീറ സ്നേഹിച്ചത് ദക്ഷിനെ ആണ്....
അതിനി എന്നും അങ്ങനെ തന്നെ ആയിരിക്കും...
പക്ഷെ... സമീറ.... അവന്റെ മനസ്സിൽ നീ ഇന്ന് ഇല്ല.....
ഒരിക്കലും അങ്ങനെ വരില്ല മഹി.. അവന്റെ മനസ്സിന്റെ ചെറു കോണിൽ എവിടെ എങ്കിലും അവന്റെ സമീ... കാണും...
ആ ചെറു കോണിൽ നിന്നും ഞാൻ അവനെ തിരിച്ചു പിടിക്കും...
അത് നിന്റെ വെറും വ്യാമോഹം മാത്രമാണ് സമീറ....
പ്ലീസ് മഹി എന്നെ ഒന്ന് സഹായിച്ചുടെ.... വീണ്ടും ഞങ്ങളെ ഒന്നിപ്പിച്ചുടെ.....
സോറി സമീറ.. ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. ഞാൻ നേരത്തെ പറഞ്ഞല്ലോ അവൻ ഇപ്പോൾ ആ പഴയ ദക്ഷ് അല്ലെന്നു...
സാരമില്ല മഹി.. ഞാൻ അവനെ എന്റെ ആ പഴയ ദക്ഷ് ആക്കി മാറ്റി എടുത്തോളാം....
ഞാൻ എന്തായാലും തിരിച്ചു വന്നില്ലേ....
ഞാനും അയാളുമായി ഒരു ബന്ധവും ഇല്ലെന്നു അമ്മയോട് എങ്ങനെ പറഞ്ഞാണ് വിശ്വസിപ്പിക്കുക..
എന്നെ ഒന്ന് വിശ്വസിച്ചൂടെ അമ്മയ്ക്ക്....
ഞാൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല...
എന്റെ കണ്ണാ... ഞാൻ കാരണം... വീണ്ടും...
അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..
ഫുഡ് കഴിക്കാൻ വിളിച്ചിട്ട് അവൾ പോയില്ല...
തലവേദനയെന്നു ചെറിയൊരു കള്ളം പറഞ്ഞു കിടന്നു...
ഹോസ്പിറ്റലിൽ പോകാമെന്നു റിലേറ്റീവ്സിൽ പലരും പറഞ്ഞു..
ഒന്ന് ഉറങ്ങി എഴുനേൽക്കുമ്പോൾ മാറുമെന്ന് പറഞ്ഞവൾ കിടന്നു..
അടുത്ത ദിവസം അവൾ ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്..
തലേന്ന് കരഞ്ഞു കരഞ്ഞു കിടന്നതുകൊണ്ട് ഉറങ്ങാൻ ലേറ്റ് ആയി..
താഴെ പന്തലുകരുടെയും ബന്ധുക്കളുടെയും ബഹളം കേൾക്കാം..
അവൾ കുളിച്ചു താഴേക്ക് ചെന്നു..
കുഞ്ഞമ്മ അപ്പവും ഗ്രീൻ പീസ് കറിയും അവൾക്കു കഴിക്കാൻ കൊടുത്തു..
അവൾ അത് വാങ്ങി ഡൈനിങ് ടേബിൾ ചെന്നിരുന്നു. വിശപ്പുണ്ടെങ്കിലും കഴിക്കാനേ തോന്നിയില്ല.. അവൾ ചുറ്റും അമ്മയെ നോക്കി..കാണാത്തതു കൊണ്ട് നെഞ്ചിന് ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു വിങ്ങൽ പോലെ .
അമ്മയെ കുറ്റം പറയാൻ പറ്റില്ല അത്തരത്തിലുള്ള ഫോട്ടോസ് ഏത് അമ്മമാര് കണ്ടാലും ഉള്ളം വിങ്ങും.. പക്ഷെ അത് ഒരിക്കലും താൻ അല്ല..താൻ അങ്ങനെ ഒന്നും ചെയ്യില്ല...
എന്റെ കണ്ണാ... നിനക്ക് എന്നെ അറിയില്ലേ....
അവൾ കുറച്ചു കഴിച്ചിട്ട് പ്ലേറ്റ്മായി കിച്ചണിലേക്ക് പോയി..
വല്യമ്മ സ്ലാബിലിരുന്നു പച്ചക്കറി ഞുറുക്കുന്നത് കണ്ടു..
വല്ല്യമ്മേ.. അമ്മയും അച്ഛമ്മയും എവിടെ...
വാമി മോളെ അവര് ഹോസ്പിറ്റലിൽ പോയി...
അയ്യോ എന്തുപറ്റി അച്ഛമ്മയ്ക്ക്...
അച്ഛമ്മയ്ക്ക് അല്ല മോളെ സുചിക്കാണ്...
അമ്മയ്‌ക്കൊ...
അമ്മയ്ക്ക് എന്ത് പറ്റി..വല്യമ്മേ.. അവളുടെ സ്വരത്തിലെ പതർച്ച മനസ്സിലാക്കിയതും അടുത്ത് നിന്ന കുഞ്ഞമ്മ പറഞ്ഞു..
പേടിക്കാൻ വേണ്ടി ഒന്നുല്ല വാമി മോളെ...
അമ്മയ്ക്ക് ഇന്നലെ രാത്രി ബിപി ഒന്ന് കൂടി...
കല്യാണത്തിന്റെ തിരക്കും ടെൻഷനും കാരണം ആഹാരം ഒന്നും കൃത്യ സമയത്ത് കഴിച്ചിട്ടുണ്ടാവില്ല...
അല്ലാതെ കുഴപ്പം ഒന്നുല്ല..
എന്നിട്ട് എന്താ എന്നോട് ആരും പറയാഞ്ഞേ...അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി... അവളിൽനിന്നും എങ്ങലുകൾ ഉയർന്നു...
മോള് കരയാതെ...അമ്മയ്ക്ക് കുഴപ്പം ഒന്നും ഇല്ല...
മോൾ തലവേദനയെടുത്തു കിടക്കുവല്ലാരുന്നോ . മോളുടെ അച്ഛനാണ് പറഞ്ഞെ വിളിക്കണ്ടാന്ന്..
എനിക്ക് അമ്മേ കണണം... വാമി കരച്ചിലോടെ പറഞ്ഞു..
മോളെ.. മോളു കരയണ്ട.. അമ്മ ഇപ്പോൾ വരും...
അമ്മയ്ക്ക് കുഴപ്പം ഒന്നുല്ല..
അപ്പോഴാണ് മാമി വന്നത്...
സുചിയേച്ചിക് ഇപ്പോൾ എങ്ങനെ ഉണ്ട്...
കുഴപ്പം ഇല്ല സരിതെ....
കഴിഞ്ഞ കല്യാണം പോലെ ആയി പോകുമോന്നുള്ള ടെൻഷനിൽ ആണ് പാവം... ഇനി ഈ കല്യാണം കഴിയും വരെ പാവത്തിന് ടെൻഷൻ ആണ്..
അതും പറഞ്ഞു മാമി വാമിയെ നോക്കി..
ഇത്രയും നാളും അടക്കി പിടിച്ച സകല സങ്കടങ്ങളും ദേഷ്യമായി വമിയിൽ നിന്നും പുറത്തേക്കു വന്നു..
മാമി കുറെ ദിവസമായി പറയുന്നുണ്ടല്ലോ... ഈ കല്യാണം നടക്കില്ല എന്ന രീതിയിൽ.
മാമി ഈ കല്യാണം നടക്കാതിരിക്കാൻ എന്തേലും ചെയ്തിട്ടുണ്ടോ?
എന്നെ കാണുമ്പോൾ പലതും പറഞ്ഞു കുത്തുന്നുണ്ടല്ലോ?
എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ മാമിക്കും എന്റെ പ്രായത്തിൽ ഒരു മകളുണ്ടെന്നു.. അവളെ ആണ് ഇതു പോലെ ആരെങ്കിലും കുത്തി നോവിച്ചാൽ മാമിക്ക് നോവില്ലേ..
എന്തായാലും ഞാൻ ഒളിച്ചോടാൻ പോകുന്നില്ല...മാമിടെ ആഗ്രഹവും നടക്കില്ല...അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് വാശിയോടെ പറഞ്ഞു...
അതുകൊണ്ട് ഇനി മേലാൽ എന്റെ അമ്മയുടെ മുന്നിൽ വെച്ചു ഞങ്ങളെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്..
മാമി ഇടക്കിടെ കുത്തി കുത്തി പറയുന്ന കാര്യങ്ങൾ ആണ് അമ്മയ്ക്ക് ബിപി കൂട്ടുന്നത്...
അവളുടെ പറച്ചിൽ കേട്ട് അകത്തേക്ക് വന്ന മാളു കൈ കൊട്ടി ചിരിച്ചു...
നീ ഇപ്പോഴാണ് വാമി ശരിക്കും.. ബോൾഡ് ആയത്..
ഇങ്ങനെ ആണ് വേണ്ടത്.. അല്ലാതെ മാറി ഇരുന്നു പട്ടി മോങ്ങും പോലെ മോങ്ങുകയല്ല വേണ്ടത്..
എന്റെ അമ്മേടെ സംശയം ഇപ്പോ മാറിയല്ലോ..
എന്നാൽ ഇനി സമാധാനമായി പോയി കിച്ചണിൽ എന്തേലും സഹായിക്കു..
അവൾ വാമിയെയും കൂട്ടി അകത്തേക്ക് പോയി..
കുറച്ചു കഴിഞ്ഞു ലിയ വന്നു...
വാമി ഇന്നലെ നടന്ന കാര്യങ്ങൾ ലിയയോടും മാളുവിനോടും പറഞ്ഞു കരയാൻ തുടങ്ങി..
ഞാൻ കാരണമാ.. അമ്മയ്ക്ക് പെട്ടന്ന് ബിപി കൂടിയേ...
എന്നാലും ദക്ഷേട്ടന്റെ കൂടെ നിന്റെ ഫോട്ടോ ആരെടുക്കാനാണ്..(മാളു )
അത് തന്നെയാ ഞാനും ആലോചിക്കുന്നെ (ലിയ )
എനിക്ക് അറിയില്ലെടി... അങ്ങേര് ഞാൻ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ ഉണ്ടായിരുന്നു...
വേറെ പല ഫോട്ടോസും ഉണ്ടായിരുന്നു...എനിക്ക് അതൊന്നും നിന്നോട് പറയാൻ പറ്റില്ല...
എടി.. ഇത് ആരെങ്കിലും മോർഫ് ചെയ്തതാവനെ വഴിയുള്ളു...ആ ചേട്ടൻ ആണെങ്കിൽ ഒരു പാവം.. ഇപ്പോൾ കാലിഫോണിയയിൽ ആണ്...
വാമിക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും അവളൊന്നു മൂളി...
മ്മ്...
എന്തായാലും നീ പേടിക്കണ്ട.. നാളെ ഈ കല്യാണം നടക്കും നിന്റെ അമ്മേടെ പിണക്കവും മാറും..
നീ സങ്കടപെടാതെടി....
കുറച്ചു കഴിഞ്ഞു അമ്മ വന്നതറിഞ്ഞു അവൾ അമ്മയുടെ അടുത്തേക്ക് പോയി.. അമ്മ അവളെ മൈൻഡ് ചെയ്തതേയില്ല...അവൾ ചോദിക്കുന്നതിനൊക്കെ എങ്ങും തൊടാതെ ഉള്ള മറുപടി കൊടുത്തു..
കുറച്ചു കഴിഞ്ഞു ബ്യൂട്ടിഷൻ വന്നു ഈവെനിംഗ് ഹൽധി ചടങ്ങും മെഹന്തി ചടങ്ങും ഉണ്ട്..
ഈവെനിംഗ് ആയിട്ടും പാറുനെ കാണാഞ്ഞിട്ട് ലിയ വിളിച്ചു.. അപ്പോഴാണ് അവൾ നാളെ വരു എന്ന് പറഞ്ഞത്...
വീടിനു കുറച്ചു അപ്പുറത്തുള്ള മണ്ഡപത്തിൽ വെച്ചായിരുന്നു കല്യാണം.. അച്ഛനും വലിയച്ഛനും മാമനും അങ്ങോട്ടേക്ക് പോയി..
അവളെയും കൂട്ടുകാരെയും സംശയത്തോടെ ആണ് അമ്മ നോക്കുന്നത്..
എപ്പോഴും വമിയിൽ ആണ് അമ്മയുടെ ശ്രെദ്ധ മുഴുവൻ...
ഫ്രണ്ട്സിനൊപ്പം സെൽഫി എടുപ്പും മറ്റുമായി കുറെ സമയം പോയി....
അവരോടൊപ്പം ചിരിച്ചു കളിച്ചു നിൽക്കുമ്പോഴും വാമിയുടെ ഉള്ളം വിങ്ങുകയായിരുന്നു...ആ വേദന പുറത്തു കാണിക്കാതെ അവൾ എല്ലാവരുടെയും മുന്നിൽ സന്തോഷവതിയായി നിന്നു...
അടുത്ത ദിവസം രാവിലേ വാമി എഴുനേറ്റു കുറെ നേരം റൂമിലെ കൃഷ്ണബിംബത്തിനടുത്തു നിന്നു എന്തൊക്കെ പറഞ്ഞു കരഞ്ഞു..അവൾ കുളിച്ചിട്ട് വരുമ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തിയിരുന്നു... അവർ പറഞ്ഞത് പോലെ അവൾ നിന്നു കൊടുക്കുമ്പോഴും അവളിൽ അകാരണമായൊരു ഭീതി നിറഞ്ഞു...എന്തോ ഒരാപത് വരാനിരിക്കും പോലെ ഉള്ളം തുടികൊട്ടിക്കൊണ്ടിരുന്നു..ഇടക്ക് അമ്മ വന്നു അവളെ നോക്കുന്നത് മുന്നിലെ കണ്ണാടിയിലൂടെ അവൾ കണ്ടു.. ഇന്നലത്തെ അത്രയും കടുപ്പം ഇന്നാ മുഖത്തില്ല.... അവൾക്കത് കണ്ടപ്പോൾ ആശ്വാസം തോന്നി...
മാളുവും ലിയയും മേക്കപ്പ് ഇടുന്ന തിരക്കിലാണ്... പാറുനെ കാണാത്തതുകൊണ്ട് ഇടക്കിടെ മാളു വിളിക്കുന്നുണ്ട്.. പക്ഷെ അവൾ ഫോൺ എടുത്തില്ല .
എടി... ലിയെ ... പാറു കാൾ എടുക്കുന്നില്ലല്ലോ...
അവൾക്കെന്തു പറ്റി....
ആ... അറിയില്ലടാ.... ഞാനും വിളിച്ചിട്ട് അവൾ എടുത്തില്ല..
മെസ്സേജിനും റിപ്ലൈ ഇല്ല...
അപ്പോഴേക്കും ആരോ വന്നു പറഞ്ഞു മണ്ഡപത്തിലേക്കു ഇറങ്ങാൻ സമയമായിന്നു..
എല്ലാവരുടെയും കാല് തൊട്ടു അനുഗ്രഹം വാങ്ങി.... അവൾ കാറിലേക്ക് കയറി... കൂടെ ഇരു സൈഡിലുമായി ലിയയും മാളുവും ഉണ്ടായിരുന്നു.. ഫ്രണ്ടിൽ അമ്മയും കുഞ്ഞമ്മയും കയറി.... പിന്നെ ആരൊക്കെയോ ഉണ്ടായിരുന്നു...കാർ ഗേറ്റ് കടന്നതും അവൾ വീട്ടിലേക്കു ഒന്ന് നോക്കി... ഇന്നുമുതൽ തനിക്ക് ഈ വീട് അന്യമാണ്... മനസ്സിൽ വല്ലാത്ത ഒരു നോവ് പടർന്നു... അത് കണ്ണിലേക്കു പടരുന്നതിനു മുന്നേ ലിയയും മാളുവും അവളെ ചേർത്ത് പിടിച്ചു... കൊണ്ട് പറഞ്ഞു ഹാപ്പി ബർത്ത് ഡേ ആൻഡ് ഹാപ്പി മാരീഡ് ലൈഫ് വാമികുട്ടാ....
തുടരും