രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ഹലോ.... ഹലോ....
കേൾക്കുന്നില്ലേ...... ആരാ.....
ദേവിക പെട്ടന്ന് ഫോൺ കട്ട് ചെയ്‌തുകളഞ്ഞു
ശോ..... വേണ്ടായിരുന്നു.... അതാരാവും ഉള്ള സമാധാനം കൂടി പോയികിട്ടി
അവൾ തലയിൽ കൈവെച്ചു..
അമ്മയാവും.... ഇനിയിപ്പോ അങ്ങേരെന്നെ ചീത്ത പറയുമോ വിളിച്ചതിനു
അവളോരോന്ന് ഓർത്തുകൊണ്ട് തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി
ഫോൺ റിങ് ചെയ്തപ്പോൾ അത് വരുൺ ആകരുതേ എന്ന് ചിന്തിച്ചുകൊണ്ടാണ് ഫോൺ എടുത്തത്
എന്നാൽ ഫോണിൽ അവൾ അവന്റെ കോണ്ടാക്ടിൽ ഇട്ട ഫോട്ടോ കണ്ടപ്പോൾ തന്നെ അറിയാതെ ചിരിച്ചുപോയി
ആ ചിരിയോടെ ഒട്ടൊരു പേടിയോടെ ഫോൺ എടുത്തു ചെവിയോട് ചേർത്ത്
ഹലോ...
ഹലോ....
അവിടുന്ന് കാറികൂവുന്നുണ്ട്
ഹെലോ...
അവളുടെ ശബ്ദം വിറച്ചിരുന്നു.
ഹമ്.... വിളിച്ചിരുന്നോ..... ഇത്തവണ ശബ്ദത്തിന് വല്ലാത്തൊരു മാറ്റം ഉണ്ടായിരുന്നു
ഞാൻ.... ഞാൻ എത്തിയോന്ന് അറിയാൻ
അവളൊരു വിക്കൊടെ പറഞ്ഞു
നീ എവിടെ എത്തിയോന്ന്??? നീ എവിടെയാ പോയെ....ഞാൻ എങ്ങന അറിയ...
ഞാനല്ല....
പിന്നെ?? ആ ചോദ്യത്തിൽ വല്ലാത്തൊരു ഭാവം ഉണ്ടെന്ന് തോന്നി ദേവികയ്ക്ക്
പിന്നെ ഒന്നുല്ല... ശെരി
ഞാൻ നാലുമണി ആയപ്പോ എത്തി
കുഴപ്പൊന്നൂല്ലല്ലോ... വേണ്ട എന്ന് മനസ് പറഞ്ഞെങ്കിലും ചോദിച്ചുപോയി.
ആർക്ക് അവൻ മനഃപൂർവം ചോദിച്ചു
വണ്ടിയ്ക്ക്
വണ്ടിയ്ക്കും ഇല്ല എനിക്കും ഇല്ല ഒരു കുഴപ്പവും
ഇത്രെയും അറിഞ്ഞാൽ മതിയെന്നപോലെ അവൾ ഫോൺ കട്ട് ചെയ്തുകളഞ്ഞു...
ദേവികയ്ക്ക് വല്ലാത്ത സമാധാനം തോന്നി കുഴപ്പമൊന്നും ഇല്ലല്ലോ
അത് മതി, അവൾ സമാധാനം ആയിരുന്നു പഠിക്കാൻ തുടങ്ങി
എന്നാൽ മറുഭാഗത്തു വരുണിന് വല്ലാത്ത ടെൻഷൻ തോന്നി, ദേവിക എന്തിനാകും വിളിച്ചത് വണ്ടി സേഫ് ആയി എത്തിയോ എന്നറിയാൻ ആണോ അതോ ഞാൻ സേഫ് ആയി തിരിച്ചെത്തിയോ എന്നറിയാൻ ആണോ?
അത് എന്നോടുള്ള കരുതൽ അല്ലെ???ആണോ....????
അവനു മനസിലായില്ല
ഫോൺ എടുത്തു വൈശാഖിനെ വിളിച്ചു
കുറെ റിങ് അടിഞ്ഞ ശേഷം ആണ് എടുത്തത്
എന്താടാ.....
നീ എന്ത് ചെയ്യാ... വരുൺ ചോദിച്ചു
അത് അറിയാൻ ആണോ നീ വിളിച്ചേ.... മറുചോദ്യം വൈശാഖ് നൽകി
അല്ല ഒരു സംശയം...
എന്താ...
നമ്മളോട് ദേഷ്യം കാണിക്കുന്ന ഒരാൾ വിളിച്ചു കുഴപ്പമൊന്നുമില്ലല്ലോ സുഖമല്ലേ എന്ന് ചോദിക്കുമ്പോൾ അതിനർത്ഥം അവർക്ക് നമ്മളോടൊരു കരുതൽ ഉണ്ടെന്ന് അല്ലെ
ഹാ അങ്ങനെയും പറയാം....
പിന്നെ.....
പിന്നെ എന്താ....
ചിലർ നമുക്കിട്ടു പണിതിട്ടു അത് ഏറ്റോ എന്നറിയാനും വിളിച്ചു ചോദിക്കും കുഴപ്പമൊന്നും ഇല്ലാലോ എന്ന് ഉണ്ടെന്നറിഞ്ഞാൽ ഒരു മനസുഖം
അത് തന്നെ
അത് നിന്നെ പോലുള്ള സൈക്കോ കൾ...
അല്ല നിന്നെ ഇപ്പോ ആരാ വിളിച്ചേ....
ആരൂല്ല
ന്നാ വെച്ചിട്ട് പോടാ...... M@**&@%#%
നല്ല ഭാഷ കേട്ടപ്പോൾ വരുൺ ഫോൺ വെച്ചു.
ഒരുപാട് തവണ മെസ്സേജ് ടൈപ് ചെയ്തു ഡിലീറ്റ് ചെയ്തിട്ടാണ് വരുൺ ദേവികയ്ക്ക് hi അയക്കുന്നത്
ഡെലിവെർഡ് ആയിട്ടും നോക്കുന്നില്ല എന്ന് കണ്ടതോടെ അത് ഡിലീറ്റ് ചെയ്തു
ഞാൻ കാണാൻ പറ്റാത്ത മെസ്സേജ് ആണെങ്കിൽ എനിക്ക് അയക്കണോ
കുറെ സമയം കഴിഞ്ഞപ്പോൾ ആണ് മെസ്സേനു റിപ്ലൈ വന്നത് വരുൺ കണ്ടത്
കാണാൻ പറ്റാത്തത് ഒന്നും ഞാൻ അയച്ചിട്ടില്ല
പിന്നെ ഡിലീറ്റ് ആക്കിയത് എന്താ.....
അതോ.... നീ ശെരിക്കും വണ്ടി എത്തിയോ എന്നറിയാൻ വിളിച്ചത് ആയിരുന്നോ
അതെ.... ഇനിയും വണ്ടിയ്ക്ക് എന്തേലും പറ്റിയാൽ അവർ വന്നിട്ടു വീണ്ടും പ്രോബ്ലം ആവില്ലേ
അതോർത്തിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു
ദേവികയുടെ റിപ്ലൈ വന്നതോടെ വരുൺ വല്ലാതായി
ആദ്യമായി കണ്ടപ്പോൾ മനസിലെവിടെയോ ഒരു കുഞ്ഞിഷ്ടം തോന്നിയിരുന്നു. അവൾ എത്രയൊക്കെ വെറുപ്പ് കാണിച്ചാലും ഞാൻ തിരിച്ചെത്തിയോ എന്നറിയണം സേഫ് ആണോ എന്നറിയാനുമാണ് വിളിച്ചത് എന്ന് പ്രതിക്ഷിച്ചിരുന്നു അങ്ങനെ ആവണേ എന്ന് പ്രാർത്ഥിച്ചാണ് റിപ്ലൈ നോക്കിയത്, അത് കണ്ടപ്പോൾ
പിന്നെ ഒന്നും പറയാൻ തോന്നിയില്ല വെറുതെ ആണെങ്കിലും ആഗ്രഹിച്ചു
എന്തിനെന്ന് ചോദിച്ചാൽ അറിയില്ല വെറുതെ.....
പേപ്പർ വർക്കുകൾ എല്ലാ ദേവിക ശെരിയാക്കി വെച്ചതിനാൽ വളരെ വേഗം തന്നെ ആ കസ്റ്റമർക്ക് വെഹിക്കിൾ കൊടുക്കാൻ കഴിഞ്ഞു, വരുൺലാലും മനാഫ് സാറും കൂടി വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയും കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കി കൊടുക്കുകയും അറിയാതെ ആണെങ്കിലും പറ്റിയ മിസ്റ്റെക്കിന് ക്ഷമ ചോദിക്കുകയും ചെയ്തു മാത്രമല്ല ഡാമേജ് വെഹിക്കിളിൽ അവർ ചെയ്ത എക്സ്ട്രാ ഫിറ്റിംഗ്സ് എല്ലാം ഈ വെഹിക്കിളിലും ചെയ്യുകയും ചെയ്തു അതോടെ കസ്റ്റമർ സന്തോഷവാനായി
വൈകീട്ട് ദേവിക ഇറങ്ങാൻ നേരമാണ് വരുൺ ഓടികിതച്ചു എത്തിയത്... വരുൺ ഇടയ്ക്കിടെ അവളുടെ സൈഡിലേക്ക് നോക്കുന്നുണ്ടായിരുന്നു അത് ദേവികയും കണ്ടിരുന്നു എങ്കിലും അധികം മൈൻഡ് ചെയ്യാതെ
ഡോറിനടുത്തേക്ക് നടന്നു.
നല്ല തിരക്കായിരുന്നു താഴെ അതാ താമസിച്ചേ........ പിന്നെ ആ കസ്റ്റമർക് സന്തോഷം ആയി ട്ടൊ....
സഹകരിച്ച എല്ലാർക്കും താങ്ക്സ്.
അവൻ കുറച്ചുറക്കെ തന്നെ പറഞ്ഞു
അതിന് ഇതൊക്കെ നിന്നോടാരാ ഇപ്പോ ഇതിനൊക്കെ കണക്ക് ചോദിച്ചേ.... പ്രവീണാണ് മറുപടി കൊടുത്തത്
അത് എനിക്കറിയാം നിനക്കൊക്കെ ഒരു ഉത്തരവാദിത്തവും ഇല്ലന്ന് മാത്രവുമല്ല ഈഗോയും അതുകൊണ്ട് ഞാനായിട്ട് പറഞ്ഞതാ....
വരുൺ ആദ്യം ഒന്ന് പതറിയെങ്കിലും കൗശലത്തോടെ മറുപടി കൊടുത്തു..
തനിക്കു വേണ്ടിയാണു പറയുന്നത് എന്ന് മനസിലായത്തോടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ദേവിക പുറത്തേക്ക് നടന്നു
അവൾ പോയെന്ന് മനയിലായപ്പോൾ വരുൺ അവിടുള്ള സോഫയിലേക്ക് ഇരുന്നു
എന്തോന്ന....ടെയ് കിളിപോയ......
നീ ഉണ്ടാക്കിയ വള്ളിക്കേസിനു ടെൻഷൻ അടിക്കലാണല്ലോ ഞങ്ങളുടെ പണി
പ്രവീൺ വീണ്ടും പറഞ്ഞു
അത് ഞാൻ ഉണ്ടാക്കിയ വള്ളി ആണോടാ.... വരുണിന് ദേഷ്യം വന്നു
വരുൺ ടെറർ ആകുന്നു എന്ന് തോന്നിയപ്പോ വൈശാഖ് പറഞ്ഞു... വിടെടാ പ്രവീ.... അവനെന്നോട് പറഞ്ഞതാ.....
നീ വാടാ.... വരുണിനെ പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങി
റോഡ് സൈഡിൽ വൈശാഖിനൊപ്പം നിൽക്കുമ്പോഴും പോകുന്ന ഓരോ ബസ്സിലും ആയിരുന്നു വരുണിന്റെ കണ്ണുകൾ
ഇതുകണ്ട വൈശാഖ് പറഞ്ഞു
ബസ്സ് വന്നിട്ടില്ല നേരിട്ടുള്ള ബസ്സിലാ പോവാറു സ്റ്റോപ്പിൽ ഉണ്ടാകും
ആണോ!
വരുൺ ആശ്വാസത്തോടെ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അബദ്ധം മനസിലാക്കിയത്
വൈശാഖിന്റെ അടുത്തേക്ക് തിരിഞ്ഞുനോക്കാൻ മടിച്ചു അവൻ
തീർന്നെടാ.... വരുണേ..... നീ...തീർന്ന്
സ്വയം പറഞ്ഞുകൊണ്ട്
ഒന്നുമറിയാത്ത ഭാവത്തിൽ തിരിഞ്ഞു ചോദിച്ചു വൈശാഖേ ... നീ എന്തേലും പറഞ്ഞിരുന്നോ
ഹേ... യ് ഇല്ലടാ.....
നിനക്ക് തോന്നിയതാകും
വൈശാഖ് അറിയാത്ത ഭാവം നടിച്ചു
എടാ കള്ള പന്നി.... കണ്ണടച്ചു പാലുകുടിച്ചാൽ ആരും അറിയില്ല എന്നാണോ വിചാരം ശെരിയാക്കി തരാം
മനസ്സിൽ പറഞ്ഞുകൊണ്ട്
വരുണിനെ നോക്കി ഇളിച്ചു കാട്ടി
തുടരും.......