ദക്ഷാവമി, തുടർക്കഥ ഭാഗം: 26 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


നീ എന്താടി എന്നെ കുറച്ചു മുൻപ് വിളിച്ചേ.. മരങ്ങോടാൻ, മരത്തലയൻ, unromantic മൂരാച്ചി...ഇനി എന്തേലും ബാക്കി ഉണ്ടോ...


ദൈവമേ പണി പാളിയല്ലോ.....


അവൾ ഞെട്ടി  അവന്റെ മുഖത്തേക്ക് നോക്കി..

നിനക്ക് എന്നെ തേക്കണം  അല്ലേടി...

അതും പറഞ്ഞവൻ... അവളുടെ  ചുണ്ടിൽ പതിയെ  ചുംബിച്ചു...അവന്റെ പെട്ടന്നുള്ള നീക്കത്തിൽ അവളൊന്നു ഞെട്ടി...അവളുടെ മുഖം ചുമന്നു തുടുത്തു..

ഇത്രയും റൊമാന്റിക് ആയാൽ  മതിയോ...മോളെ 

അതോ ഇതിലും കൂടുതൽ വേണോ അവൻ നാണത്തോടെ ചോദിച്ചു..



എന്റെ കയ്യിൽ ഇതിലും കൂടുതൽ റൊമാൻസ് ഒക്കെ ഉണ്ട്... എന്റെ മോൾക്കത് താങ്ങാൻ ആകുമോ?

അവൻ കുറുമ്പോടെ അവളോട് ചോദിച്ചു..


പോ മഹിയേട്ടാ....


അവൾ നാണത്തോടെ പറഞ്ഞു...


എന്റെ പെണ്ണെ നിനക്ക് നാണം ഒക്കെ ഉണ്ടോ?

അവൾ അവനെ കൂർപ്പിച്ചു നോക്കി..

നിനക്ക് ഇവിടുന്നു റിസൈൻ  ചെയ്യണ്ടേ.... വേറെ നല്ല   ആളെ നോക്കി കെട്ടണ്ടേ....


എന്റെ പൊന്നു മഹിയേട്ടാ ഞാൻ അപ്പോളത്തെ ദേഷ്യത്തിൽ വെറുതെ പറഞ്ഞതാ...അവൾ ചിരിയോടെ പറഞ്ഞു 


ഞാൻ പോട്ടെ...


മ്മ്.. എടി പെണ്ണെ  നാളെ  നിന്റെ ശത്രു   ലാൻഡ് ചെയ്യും..


ആ ഡെവിൽ ഇത്ര പെട്ടന്ന് വരുവാണോ? അങ്ങേർക്കു അവിടെ നിന്നുടെ..മഹിയേട്ടാ...


അങ്ങേരു ഓഫിസിലോട്ട് ലാന്റുന്നത് നേരെത്തെ ഒന്ന് അറിയിക്കണേ ..


കുറച്ചു മുൻകരുതലെടുക്കാനാ...!


അവൻ കേൾക്കണ്ടാട്ടോ  ഉണ്ടക്കണ്ണി നീ  ഈ വിളിച്ചതൊന്നും ..


ഉണ്ടക്കണ്ണി നിങ്ങടെ ഭാര്യ...

ആ അവളെ തന്നെയാ ഞാൻ വിളിച്ചേ..


അവൾ ചിരിയോടെ ഡോർ ക്ലോസ് ചെയ്തു പുറത്തേക്കിറങ്ങി....



അടുത്ത ദിവസം  ട്യൂഷനിൽ..


പാറു ഇന്ന് വരത്തില്ലേ.. ലിയ  നാലുപാടും നോക്കി കൊണ്ട് ചോദിച്ചു..


ഇല്ലെടി... (മാളു)

അതെന്താടാ വാമി   നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..


ആ ചേട്ടൻ പോയതിന്റെ സങ്കടത്തിലാണ് അവൾ...

നല്ല ചേട്ടനായിരുന്നു അല്ലേടാ .. വാമി..


ആ എനിക്കറിയില്ല മാളു....


പാവം ചേട്ടൻ ആരുന്നു..ലിയ സങ്കടത്തോടെ പറഞ്ഞു 


ഇവളുമാർക്ക്  ഇത് എന്തിന്റെ സൂക്കേടാണ് അയാടെ കാര്യം പറയാൻ.. വാമിക്ക് ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു..


ഫസ്റ്റ് പീരിയഡ് മാത്‍സ് ആയിരുന്നു.

ഇന്റർവെൽ ടൈമിൽ വാമി  അവരോട് പറഞ്ഞു..

ഞാൻ നാളെ വരില്ലട്ടോ...

എന്താടി..


ഞാൻ പാസ്സ്പോർട്ട് എടുക്കാൻ പോവാ...


What?

അതിനു നീ   ഉടനേ  അത് എടുത്തിട്ട് എവിടെ പോകുന്നു..


അവൾ ദീപക് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു..


അയ്യോ.. അപ്പോൾ നിന്റെ മാര്യേജ് കഴിഞ്ഞാൽ നമ്മൾ കാണില്ലേ...ലിയ സങ്കടത്തോടെ പറഞ്ഞു..

വാമി നിശബ്ദ  ആയി ഇരുന്നു.. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്..


അപ്പോൾ നിന്റെ സ്റ്റഡി ഒക്കെ അവിടെയാണോ?


ആ അറിയില്ല... ചിലപ്പോൾ  അവിടെ ആവും...

നീ എന്ത് കോഴ്സ് തിരഞ്ഞെടുത്താലും ഞങ്ങളെ അറിയിക്കണം... ഞങ്ങളും  അവിടേക്കു വരാം..


ലിയ നീ എന്താ ഈ പറയുന്നേ നടക്കുന്ന കാര്യം വല്ലതും ആണോ മാളു  രഹസ്യമായി ചോദിച്ചു..


അറിയില്ലെടി.. എനിക്ക് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത് ...

ഞാൻ അത് പറഞ്ഞപ്പോൾ വാമിക്കുണ്ടായ സന്തോഷം നീ കണ്ടതല്ലേ ...

അവളെ വിഷമിപ്പിക്കാൻ എനിക്ക് തോന്നിയില്ലെടി..



എന്തോന്നാടി രണ്ടും കൂടി ഒരു ഗൂഢാലോചന...വാമി സംശയ ഭാവത്തിൽ ചോദിച്ചു..


ഒന്നുമില്ലെടി....


ദിവസങ്ങൾ മുന്നോട്ടു പോയി...


വാമിക്ക് എക്സാം തുടങ്ങി.

പ്രാക്ടികൽ എക്സാമും പബ്ലിക് എക്സാമും അതിന്റെ മുറപോലെ  നടന്നുകൊണ്ടിരുന്നു..

വാമിയുടെ ലൈഫിൽ മാത്രം പ്രേത്യേകിച്ചു ഒന്നും സംഭവിച്ചില്ല...


-ഇന്നാണ് ലാസ്റ്റ് എക്സാം..

വീട്ടിൽ ആണെങ്കിൽ കല്യാണത്തിന്റെ തിരക്കാണ്..

വെറും 10 -12  ദിവസം കൂടിയേ ഉള്ളു കല്യാണത്തിന്..

എക്സാം നല്ലരീതിയിൽ എഴുതി എങ്കിലും അവളുടെ മുഖത്ത് ആ സന്തോഷം ഒന്നും ഇല്ലായിരുന്നു.. അതിന്റെ കാരണം  ലിയക്കൊക്കെ അറിയാവുന്നത് കൊണ്ട് അവർ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിച്ചു അവളെ സങ്കടപ്പെടുത്താൻ നിന്നില്ല..



ഇനി നമ്മൾ കാണില്ല അല്ലെ .. ഫെബി  സങ്കടത്തോടെ ചോദിച്ചു....

കാണാതെ നമ്മൾ എവിടെ പോകാനാ പാറു  കണ്ണുരുട്ടി കൊണ്ട് ചോദിച്ചു..


ഞാൻ കാണില്ല...


ഞാൻ മമ്മേടെ കസിന്റെ വീട്ടിൽ നിന്നാ പഠിക്കുന്നെ..


അതെവിടെയ... ചെന്നൈ...


മ്മ്...

അപ്പോൾ നമുക്ക്  എന്തായാലും വാമിയുടെ കല്യാണത്തിന് കാണാം...


കുറെ നേരം ബസ് സ്റ്റാൻഡിൽ ഇരുന്നു സംസാരിച്ചിട്ടാണ്   പാറു അവരെ വിട്ടത്.. എല്ലാവരും  സങ്കടത്തോടെ ആണ് പിരിഞ്ഞത്..


വാമി വീട്ടിൽ എത്തുമ്പോൾ..മാളുവിന്റെ അമ്മ  വന്നിട്ടുണ്ടായിരുന്നു...

അവരെ കണ്ട് വാമി  അത്ഭുതപ്പെട്ടു....പോയി.. തൊട്ടപ്പുറത്തായിരുന്നിട്ടു പോലും കാണുമ്പോൾ മുഖം തിരിക്കുന്ന  സരിത  മാമി  ഇന്ന് തന്നെ നോക്കി ചിരിക്കുന്നു.. ഇവരുടെ പിണക്കം മാറിയോ?


അവൾ ആ  ചിന്തയോടെ അകത്തേക്ക് കയറിയതും കണ്ടു സുജിത് മാമൻ അച്ചമ്മയോട് സംസാരിക്കുന്നത്..


അവളെ കണ്ടതും മാമൻ വിളിച്ചു...

അവൾ  അടുത്തോട്ടു ചെന്നു..

എക്സാം നന്നായി എഴുതിയോ മോളെ....


ആ എഴുതി....മാമ...


ഇവളിപ്പോ  നല്ലത്  പോലെ എഴുതി ഇല്ലേലും കുഴപ്പമില്ലന്നെ ... ഒരാഴ്ച കഴിഞ്ഞാൽ കെട്ടിച്ചു വിടാൻ ഉള്ളതല്ലേ..


ഇനി പഠിച്ചിട്ട് എന്ത് കാര്യം സാധിക്കാനാ... മാമി അത് പറയുമ്പോൾ    അവളുടെ കണ്ണ് നിറഞ്ഞു... അച്ഛമ്മ എന്തോ പറയാൻ വന്നതും അമ്മ അച്ഛമ്മയെ കണ്ണ് കാണിച്ചു വേണ്ട എന്ന് .. മാമൻ വല്ലാതെ ആയി പോയി ...

ചോദിക്കേണ്ടി ഇരുന്നില്ല എന്ന് മാമന് തോന്നിപോയി..


മോൾ റൂമിലേക്ക്‌ പൊയ്ക്കോ കണ്ണും നിറച്ചു നിൽക്കുന്ന അവളെ നോക്കി മാമൻ പറഞ്ഞു..

അവൾ ആരെയും നോക്കാതെ തലയും  താഴ്ത്തി കണ്ണും നിറച്ചു  റൂമിലേക്ക്‌ പോയി..


ദിവസവും എന്റെ കണ്ണീരു കണ്ടില്ലെങ്കിൽ എന്റെ കണ്ണാ... നിനക്ക് ഉറക്കം വരില്ല അല്ലെ... റൂമിലെ കൃഷ്ണബിംബത്തെ നോക്കി അവൾ നിറ കണ്ണുകളോടെ പറഞ്ഞു..


രണ്ടു മൂന്ന് ദിവസം  കഴിഞ്ഞു   ഡ്രെസ്സും ഓർണമന്റ്സും എടുക്കാൻ പോയി... വാമിക്ക് ഒന്നിലും ഒരു താല്പര്യം ഇല്ലായിരുന്നു.


ഡ്രസ്സ്‌ എടുക്കാൻ പോകാൻ ദീപക്കിനെ വിളിച്ചപ്പോൾ അവൻ അവിടെ ഇല്ല 3ഡേയ്‌സ് കഴിഞ്ഞേ വരു... അതുകൊണ്ട് ഡ്രസ്സ്‌ എടുത്തോളാൻ പറഞ്ഞു.. വാമിക്കുള്ള ഡ്രസ്സ്‌ അവൻ വരുമ്പോൾ കൊണ്ടുവന്നോളാം എന്ന്  പറഞ്ഞത്  കൊണ്ട് ... പിന്നെ ആരും ഒന്നും ചോദിക്കാൻ നിന്നില്ല...

റിലേറ്റീവ്സ്നും അത്യാവശ്യം അവൾക്കും വേണ്ട ഡ്രസ്സ്‌ മാത്രമേ  എടുത്തുള്ളൂ..


ഇടക്കിടെ സന്ദർഷകനെ  പോലെ മേനോൻ വന്നു പോയികൊണ്ടിരുന്നു..മാളു സ്ഥിരം  വാമിയുടെ വീട്ടിൽ ആണ്.. അവളുടെ ഫോണിൽ നിന്നും ഇടക്കിടെ പാറുനെയും ലിയയെയും വിളിച്ചു സംസാരിക്കും.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് രണ്ടു പേരും വരാമെന്നു പറഞ്ഞിട്ടുണ്ട്..



അതിനിടയിൽ പിണങ്ങിയിരുന്ന പല ബന്ധുക്കളും അടുക്കാനും വരാനും തുടങ്ങി.. ഇടക്കിടെ  ഭൂമിയുടെ  കാര്യം അവരുടെ ചർച്ചകളിൽ നിറഞ്ഞു..കമ്പകെട്ടിനു തീ കൊളുത്താനായി ഇടക്കിടെ മാമിയുടെ വക   എമണ്ടൻ  ഡയലോഗകളും  വന്നുകൊണ്ടിരുന്നു..


മാമിയും കുഞ്ഞമ്മമാരും വല്യമ്മമാരും കൂടി ഇരുന്നു വല്യ ചർച്ചയിൽ ആണ്.. അപ്പോഴാണ്  വാമിയും മാളുവും കൂടി   ഹാളിലേക്ക് വന്നത്....

വാമിയെ കണ്ടതും മാമിയുടെ മുഖം ചുളിഞ്ഞു.. വല്യമ്മ അവളെ അടുത്തേക്ക് വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു...


കുഞ്ഞമ്മമാരും സ്നേഹത്തോടെ  അവളോടും മാളുവിനോടും ഓരോന്ന് ചോദിച്ചു..കൊണ്ടിരുന്നു..


മാമിക്കാതങ്ങോട്ടു തീരെ  പിടിച്ചില്ല.. മാമി  വാമിയോട് ചോദിച്ചു... മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ കല്യാണം ആണ്.. ഡ്രെസ്സും ഓർണമന്റ്സും എല്ലാം എടുത്തു..പന്തല് പണിയും  തുടങ്ങി ഇനി  നീ മൂത്തവളെ  പോലെ തലേന്നാണോ.അതോ . കല്യാണത്തിന്റെ അന്നാണോ.. ഒളിച്ചോടുന്നെ...പരിഹാസത്തോടെ മാമി ചോദിക്കുമ്പോൾ വാമിയുടെ കണ്ണുകൾ നിറഞ്ഞു..

.

അവൾക്ക് അത് വലിയ സങ്കടമായി അവൾ കരഞ്ഞു കൊണ്ട് റൂമിലേക്ക്‌ ഓടി... മാളു ദേഷിച്ചു അമ്മയോട് എന്തൊക്കെയോ പറഞ്ഞു കയർത്തു...എന്നിട്ടവൾ പറഞ്ഞു  ഞാൻ ഒളിച്ചോടിയാലും  എന്റെ വാമി അങ്ങനെ ചെയ്യില്ല..കലിപ്പിൽ  അത്രയും പറഞ്ഞവൾ വാമിക്ക് പിന്നാലെ ഓടി.


എന്തിനാ സരിതെ  ഇടക്കിടെ  ആ കൊച്ചിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. മൂത്തവൾ  ഒരു തെറ്റ് ചെയ്തെന്നു വെച്ചു  ഇളയവൾ  അങ്ങനെ ചെയ്യണമെന്നില്ലല്ലോ.. വല്യമ്മ  അല്പം ഗൗരവത്തിലാണ്  അത് പറഞ്ഞത് 


ചേച്ചി പറഞ്ഞത്  ശരിയാണ്.. നമുക്കും മക്കൾ ഉണ്ടെന്നു മറക്കരുത്   കുഞ്ഞമ്മ അത്രയും പറഞ്ഞു എഴുന്നേറ്റു കിച്ചണിലേക്ക് പോയി..


പോകുന്നതിനിടയിൽ കുഞ്ഞമ്മ  പിറുപിറുക്കുന്നുണ്ടായിരുന്നു..


സരിതക്ക് അല്ലെങ്കിലും അഹങ്കാരം കൂടുതലാ... ഈ ചെയ്യുന്നതിനെല്ലാം കാലം പകരം ചോദിക്കാതെ എവിടെ പോകാനാ...


ഞാൻ അതിനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ... എല്ലാവരും കൂടി   ഉറഞ്ഞു തുള്ളനായിട്ട്... ഞാൻ  ഒരു സത്യം അല്ലെ പറഞ്ഞുള്ളു..അതിനാണോ ഈ    മുഖം വീർപ്പിക്കൽ 


വല്യമ്മ കൂടുതൽ ഒന്നും പറയാതെ  എഴുന്നേറ്റു  അച്ഛമ്മയുടെ അടുത്തേക്ക് പോയി.


ഇതായിപ്പോ നല്ല കൂത്തായേ... ഒരു സത്യം പോലും ആരോടും പറയാൻ പറ്റില്ല ....


ഹോ എന്തൊരു കാലമാണിത്....


കലികാലം എന്ന് പറഞ്ഞാൽ  ഇതാണ്..


സരിത സ്വയം പറഞ്ഞു കൊണ്ടിരുന്നു..


വൈകുന്നേരം മാളൂനെയും വിളിച്ചു കൊണ്ട് മാമി  അത്യാവശ്യം ആയി എന്തിനോ വേണ്ടി പുറത്തേക്കു പോയി...


അവൾക്കു താല്പര്യം ഇല്ലാഞ്ഞിട്ടും അമ്മയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട്  അവൾ കൂടെ പോയി.. വാമി   അവൾ പോയതോടു കൂടി തനിച്ചായി...


അവൾ തന്റെഅലമാരയിൽ ഡ്രസ്സ്‌ മടക്കി വെച്ച് കൊണ്ടിരുന്നപ്പോഴാണ്  ഡോർ അടഞ്ഞത് ...

ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി..


പെട്ടെന്ന് മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ട് അവൾ  ഒരു നിമിഷം ഞെട്ടി..


അമ്മയുടെ മുഖം   വീർത്തിരുന്നു...

അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ദേഷ്യം മുഖത്ത് വ്യക്തമായി കാണാം...

എന്റെ കണ്ണാ.... എന്താ പറ്റിയെ അമ്മയ്ക്ക്... അമ്മ എന്തിനാ എന്നെ ഇങ്ങനെ ദേഷിച്ചു നോക്കുന്നെ..


അവൾ പേടിയോടെ ചോദിച്ചു എന്താ അമ്മേ...


ഏതാവന്റെ  കൂടെ ആണെടി  നീ ചുറ്റികറങ്ങി നടന്നെ...


അവൾ കേട്ടത് വിശ്വസിക്കാനാവാതെ  അമ്മയെ നോക്കി...


അമ്മ എന്തൊക്കെയാ ഈ പറയുന്നേ... എന്റെ കണ്ണാ...


ഞാൻ.. ഞാൻ.. ആരുടെ കൂടെയും  എങ്ങും പോയിട്ടില്ല..അമ്മേ....


നീ.. പോയിട്ടില്ലെടീ .. നീ വന്നു വന്നു മൂത്തവളെ പോലെ കള്ളം പറയാനും തുടങ്ങി അല്ലെ...


അമ്മേ.. ഞാൻ പറയുന്ന സത്യമാ.. അമ്മയോട് ആരോ കള്ളം പറഞ്ഞു തന്നതാ...


പിന്നെ നാട്ടുകാർക്ക് നിന്റെ കാര്യം കള്ളം പറയൽ ആണല്ലോ പണി..


ദാ.. നോക്കെടി..എന്നും പറഞ്ഞു അമ്മ   ഫോണിൽ നിന്നും കുറച്ചു ഫോട്ടോ അവൾക്കു നേരെ നീട്ടി കാണിച്ചു..


ഫോട്ടോ കണ്ട് അവൾ ഞെട്ടി പോയി...താൻ  നിന്നിടം തലകീഴായി   കറങ്ങുന്ന പോലെ അവൾക്കു തോന്നി...



അമ്മ അവളെ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു..

പറയെടി.. ഒരുമ്പപെട്ടവളെ...

ഏതാടി  അവൻ...


അമ്മേ ഈ ഫോട്ടോയിൽ കാണുന്നതെല്ലാം കള്ളമാണമ്മേ.. എന്നെ ഒന്ന് വിശ്വാസിക്ക്..എനിക്ക് ഒന്നും അറിയില്ല....


സത്യമായിട്ടും ഞാൻ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല...


ഞാൻ നിന്നെ തല്ലാത്തതു  താഴെ  ബന്ധുക്കാരും നാട്ടുകാരും ഉണ്ട്...

അവരൊക്കെ ഇതറിഞ്ഞാൽ എന്റെ മുഖത്ത്   കാർക്കിച്ചു തുപ്പും..

മൂത്തവൾ ചെയ്തതുപോലെ  ചെയ്യാനാണെകിൽ  നീ ഞങ്ങടെ ശവമേ  കാണു...വാമി.. നീ അതോർത്തോ 


ഇനിയും നാണം  കെട്ടു ജീവിക്കാൻ വയ്യ...മൂത്തവൾ  ചെയ്ത  കാര്യത്തിന്റെ  അപമാനം  ഇതുവരെ മാറിയിട്ടില്ല...


ഇതെങ്ങാനം  ദീപക്കിന്റെ വീട്ടിൽ അറിഞ്ഞാൽ...

എന്താ ഉണ്ടാവുക എന്ന് നിനക്ക് അറിയാല്ലോ...നിന്റെ 

ചേച്ചി ചെയ്ത  ചരിത്രം ഇവിടെ ആവർത്തിക്കരുത്..


അമ്മേ എന്നെ ഒന്ന് വിശ്വാസിക്ക് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല...അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു...


നിന്നെ ഞാൻ വിശ്വസിക്കാം...പക്ഷെ അതിനു മുൻപ് 

എന്റെ ഒരേ ഒരു ചോദ്യത്തിന് നീ ഉത്തരം പറ..


അവൾ കണ്ണും നിറച്ചു അമ്മയെ നോക്കി..


നിനക്ക്  ആ ഫോട്ടോയിൽ കാണുന്നവനെ  അറിയാമോ?


മ്മ്....അറിയാം....അവൾ തല  താഴ്ത്തികൊണ്ട് പറഞ്ഞു..


മതി   കൂടുതൽ ഒന്നും എനിക്കിനി കേൾക്കണ്ട...

എനിക്ക് മനസ്സിലായി നീ പറഞ്ഞതെല്ലാം കളവാണെന്നു...

അന്നടീച്ചറുടെ മോൾ ചെയ്തതും നീ ചെയ്തതും തമ്മിൽ ഒരു വ്യത്യാസവുമില്ല...


എന്തെങ്കിലുമൊക്കെ കിട്ടാൻ വേണ്ടി ഓരോരുത്തര് പാഞ്ഞു നടക്കുകയാ....

ഞാൻ ഇതിനും മാത്രം എന്ത് പാപമാണോ  ചെയ്തതെന്നാറിയില്ല....

അമ്മ കണ്ണും  തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി...

ഒന്നും പറയാനാവാതെ..പൊട്ടി കരഞ്ഞു കൊണ്ട് വാമി നിലത്തേക്കൂർന്നിരുന്നു...


തുടരും

To Top