രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
നിങ്ങൾ ഒരുമിച്ചു പഠിച്ചതാണോ.. ദേവിക ഇടയിൽ കയറി ചോദിച്ചു
അല്ല ഞാൻ അവനെക്കാൾ ജൂനിയർ ആണ് ഒരുമിച്ചു
കളിച്ചുള്ള പരിജയം ആണ്. പിന്നെ ഫ്രണ്ട്‌സ് ആയി അങ്ങനെ അങ്ങനെ പ്രിയപ്പെട്ടവർ ആയി
മം എന്നിട്ട്
ദേവിക അവനായി കാതോർത്തു.
എന്നിട്ട് ഇതെല്ലാം അവളുടെ വീട്ടിൽ അറിഞ്ഞു, അടിയായി വഴക്കായി ആകെ പൊല്ലാപ്പ് ആയപ്പോ അവൾ ഇനി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് സമ്മതിച്ചു...
അന്ന് ലാലു നാട്ടിൽ ഉണ്ടായിരുന്നു ഇവൻ ഫാമിലിയെയും കൂട്ടി വീട്ടിൽ പോയി ചോദിക്കുകയോക്ക ചെയ്തത് ആണ്. പക്ഷെ അവർക്ക് ഇഷ്ടമില്ലെന്ന്
എന്നിട്ടും അവൻ പിന്മാറിയില്ല അവളും
പിന്നെ ഈ കാരണം കൊണ്ടു പോയില്ല
കുറച്ചു അങ്ങനെ നടന്നു.. പിന്നെ ഞാൻ ഇവിടെ കയറിയ ശേഷം ആണ് അവനിങ്ങോട്ട് വന്നത്
കുറെ വിളിച്ചുനോക്കി അവളോട് ഇറങ്ങിവരാൻ പറഞ്ഞു
പക്ഷെ അവൾക്ക് പേടി, അച്ഛൻ അമ്മ കൊച്ചച്ചൻ തുടങ്ങി ഒരു നിരതന്നെ ഉണ്ട് ഇതൊന്നും പ്രേമിച്ചപ്പോൾ ഇല്ലായിരുന്നോ???? എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്
പിന്നെ ഒഴിവാക്കാൻ ഓരോ കാരണങ്ങൾ വേണമല്ലോ അങ്ങനെ കൂട്ടിയാൽ മതി
അവസാനം അവന്റെ ലൈഫ് കളഞ്ഞു അവള് വേറെ കെട്ടി. ഇപ്പോ സുഖമായിട്ട് കഴിയുന്നു.
ന്നിട്ടോ??
അവളെങ്ങു പോയി അതോടെ അവന്റെ നില തെറ്റി.....അത്രക്കും സ്നേഹിച്ചുകാണും
വീട്ടിൽ പോവാതെ ആയി, എല്ലാത്തിനും ദേഷ്യമായി , കൂട്ടത്തിൽ ലഹരിയും
ഒന്നും പറയണ്ടാ..... എന്തേലും ചെയ്തു കളയുമോ എന്ന പേടികൊണ്ട് വീണ്ടും കടല് കടത്തി 2 വർഷം...... ഇപ്പോ വന്നിട്ട് 2 yr ആകുന്നു വന്നപ്പോ ഇവിടെത്തന്നെ ജോയിൻ ചെയ്യിപ്പിച്ചു...
അത്രയ്ക്കും പിരിഞ്ഞിരിക്കാൻ പറ്റാതെയാ നിനക്ക് മൂപ്പരെ
ആ നിമിഷത്തെ പിരിമുറുക്കം കുറയ്ക്കാൻ ദേവിക ചോദിച്ചു...
അതെ.....
എനിക്കവനെ വല്ലാതെ ഇഷ്ട്ടമാ നിന്നെപ്പോലെ തന്നെ
എന്നെപോലെയോ...... അവൾ കുറുമ്പോടെ ചോദിച്ചു
അ.. ദേ നിന്റെ ബസ്സ്
എങ്ങനേലും കയറി വീട്ടിൽ പോകാൻ നോക്കെടി എന്റെ പെട്രോൾ തീർക്കാതെ....😬
അവളോടായി പറഞ്ഞുകൊണ്ട് തന്നെ അവൻ ബസ്സിന് കൈ കാണിച്ചു.
കുറച്ചു ആളുകൾ ഇറങ്ങാൻ ഉണ്ടായതിനാൽ ബസ്സ് സ്റ്റോപ്പിൽ നിർത്തിയിരുന്നു ദേവിക കയറി പോയ ശേഷം ആണ് വൈശാഖ് തിരിച്ചു പോയത് ബസ്സെടുക്കുമ്പോൾ അവൾക്ക് കൈ കാണിക്കാനും അവൻ മറന്നില്ല
പെട്ടന്നുള്ള ഹർത്താൽ ആയതിനാൽ ബസ്സിൽ നല്ല തിരക്കായിരുന്നു, ബസ്സിറങ്ങി നടക്കുമ്പോൾ ദേവിക ഓർത്തത് മുഴുവൻ വരുണിനെ കുറിച്ചായിരുന്നു.
പാവം....
✴️
അതേസമയം...
മോൾക്ക് നേരത്തെ വിടുമായിരിക്കും അല്ലെ ചന്ദ്രേട്ടാ....ബസ്സ് കിട്ടുമോ ആവോ, അവിടേക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ലായിരിക്കും എനിക്കെന്തോ പേടി ആവുന്നു
ചന്ദ്രനോടായി പറഞ്ഞുകൊണ്ട് അയാളുടെ അടുത്തിരുന്നു ചന്ദ്രിക
മറുപടി കിട്ടാഞ്ഞിട്ട് വീണ്ടും ചോദിച്ചു
ചന്ദ്രേട്ടൻ എന്താ ആലോചിക്കുന്നെ???
പെട്ടന്ന് ഉണ്ടായ ഹർത്താൽ അല്ലെ... നിനക്ക് മോളെ ഒന്ന് വിളിച്ചു നോക്കിക്കൂടായിരുന്നോ... ഫോൺ ഇല്ലേ നിന്റെ കയ്യിലിപ്പോ
ഞാനതു ഓർത്തില്ല. ഈ കുത്രാണ്ടം എങ്ങനാ ഉപയോഗിക്കുന്നെ എന്ന് എനിക്ക് നല്ലപോലെ അറിയില്ല അതാ.... ഇതിന്റെ കാര്യമങ് വിട്ടുപോകുന്നെ
അവർ വേഗം എഴുതിവെച്ച നമ്പർ എടുത്തു ദേവികയ്ക്ക് ഡയൽ ചെയ്തു..
വീടിന്റെ മുറ്റത്തുനിന്നും ഫോൺ റിങ് കേട്ടപ്പോൾ അവർ ആശ്വാസത്തോടെ എണീറ്റു പുറത്തേക്ക് വന്നു.
നീ എത്തിയോ ഞങ്ങൾ പേടിച്ചു ഇരിക്കുവായിരുന്നു.
നേരത്തെ വിടുമോ ബസ്സ് കിട്ടുമോ എന്നൊക്കെ ഓർത്തു.
ഹ....... എന്തേലും കുഴപ്പം ആയാൽ ആരോടാ ചോദിക്കുക അമ്മേ ലക്ഷക്കണക്കിന് രൂപയാ നഷ്ടം വരുക അതുകൊണ്ട് നേരത്തെ അടച്ചു. പിന്നെ ബസ്സ് കുറവായിരുന്നു അതാ വൈകിയെ
എനിക്കും അതായിരുന്നു പേടി... ചന്ദ്രൻ പറഞ്ഞു
വൈശാഖ് വന്നിരുന്നു അച്ഛാ സ്റ്റോപ്പ് വരെ ഒറ്റയ്ക്ക് പോകണ്ട എന്തേലും പ്രശ്നം ഉണ്ടായാലോ അഥവാ ബസ്സില്ലെങ്കിൽ കൊണ്ടാക്കിത്തരാം എന്നൊക്കെ പറഞ്ഞു കുറച്ചു വൈകിയെങ്കിലും ബസ്സ് കിട്ടി..
അവനെന്തിനാ നിന്റെ കാര്യത്തിൽ ശുഷ്‌കാന്തി, കണ്ട ചെക്കന്മാരുടെ ബൈക്കിലൊന്നും കയറേണ്ട എന്നിട്ടു വേണം നാട്ടുകാർ അതും ഇതും പറയാൻ
ചന്ദ്രികയ്ക്ക് ദേഷ്യം വന്നു
എന്റെ പൊന്ന..മ്മേ
ഞാൻ ബൈക്കിൽ കയറിയില്ലലോ
അവനുണ്ടായിരുന്നു പേടിക്ക് എന്നല്ലേ പറഞ്ഞുള്ളു
ഹ ഇനിയും കയറേണ്ട എന്നെ പറഞ്ഞുള്ളു. സ്റ്റോപ്പിലും ഇരിക്കേണ്ട
ഓ... ക്കെ ചന്ദ്രുമോളെ... ഓ ക്കെ അവൾ തൊഴുകയ്യോടെ പറഞ്ഞു
ചന്ദ്രു ചായ.... ചന്ദ്രൻ ദേവികയെ നോക്കി കണ്ണിറുക്കി
ചന്ദ്രിക അടുക്കളയിലേക്ക് പോയപ്പോൾ അവളോട് പറഞ്ഞു
കാര്യാക്കണ്ട....
മ്മം സാരല്ല പാവം പേടിച്ചിട്ട് ആണ്....
അന്ന് ഇവിടെ വന്ന പയ്യൻ അല്ലെ വൈശാഖ്
ആ അതെ കുറച്ചു തടിയുള്ള
മം നല്ല പയ്യന്മാർ ആണ്
അവളൊന്ന് പുഞ്ചിരിച്ചു
ഹ.... പിന്നെ അച്ഛാ... ഞാൻ ട്യൂഷൻ സൺഡേ മാത്രം ആക്കുന്നതിനെപ്പറ്റി അച്ഛന് എന്താ അഭിപ്രായം
എന്തുപറ്റി പെട്ടന്ന്... ചന്ദ്രൻ മറുചോദ്യം ചോദിച്ചു
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ നൈറ്റ് എനിക്ക് പഠിക്കാം വർക്കും നടക്കും പഠിപ്പും ട്യൂഷനും നടക്കും അല്ലാതെ ഒരുമിച്ചു സെറ്റ് ആകുന്നില്ല.. ദേവിക പറഞ്ഞു...
എങ്കിൽ നല്ല അഭിപ്രായം ആണ് അയാൾ പുഞ്ചിരിച്ചു..
പിന്നെ ഒരു ഓൺലൈൻ കോച്ചിംഗ് കൂടി കിട്ടിയിട്ടുണ്ട് സെറ്റ് ആവുകയാണെങ്കിൽ ചേരണം
മന്ത്ലി ഇൻസ്റ്റാൾമെന്റ് ആയാൽ നടക്കും എന്ന് തോന്നുന്നു
ഓൺലൈൻ ആകുമ്പോൾ ശെരിക്ക് ശ്രദ്ധിക്കണം ഫേക്ക് ഉണ്ടാകും ചന്ദ്രൻ ഓർമിപ്പിച്ചു
മം നോക്കട്ടെ....
ഞാൻ പോയി കുളിക്കട്ടെ ട്ടോ അച്ഛാ... ചായ ആകുമ്പോഴേക്കും...അവൾ പറഞ്ഞുകൊണ്ട് ഫ്രഷാവാൻ പോയി..
കുറച്ചു സമയം അച്ചന്റെ കൂടെയും അമ്മയ്ക്ക് സഹായിച്ചും നിന്നിട്ടും അന്ന് സമയം ബാക്കിയായപോലെ തോന്നി അവൾക്ക്..
വരുൺ എത്തിയിട്ടുണ്ടാകുമോ....
അറിയാനെന്താ വഴി.....
ഇടക്ക് മനസിലേക്ക് വരുന്ന കാര്യത്തെ അവൾ ശാസിച്ചു നിർത്തി
പിന്നെ
ഫോൺ വാങ്ങിയപ്പോൾ തന്നെ ദേവിക ട്യൂഷനിലെ കുട്ടികളുടെ പേരെന്റ്സ്ന് ചേർത്തുകൊണ്ട് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു അതിൽ ഇനി സൺഡേ മാത്രമേ ക്ലസ് ഉണ്ടാകു എന്ന് പറഞ്ഞതിൽ ആർക്കും എത്തിരഭിപ്രായം ഇല്ലാഞ്ഞതോടെ അവൾ ബുക്കും എടുത്തു പഠിക്കാൻ ഇരുന്നു..
കുറച്ചു നേരം കഴിഞ്ഞതോടെ വരുണിന ഒന്ന് വിളിച്ചില്ലെങ്കിൽ ഒന്നും തലയിൽ കയറില്ലന്ന് തോന്നിയപ്പോ അവൾ ഉള്ള ധൈര്യം സംഭരിച്ചു കാൾ ചെയ്തു
ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ അവൾ സ്വയം ചോദിച്ചു
എന്നാൽ ഫസ്റ്റ് റിങ്ങിൽ ഫോൺഎടുത്തതോടെ അവളാകെ ടെൻഷൻ ആയി, തൊണ്ട വരണ്ടു കയ്യും കാലും വിറയ്ക്കാൻ തുടങ്ങി...
എന്നാൽ മറുഭാഗത്തു നിന്നും ഒരു പെൺ ശബ്ദം......
ഹലോ.... ഹലോ....
കേൾക്കുന്നില്ലേ...... ആരാ.....
ദേവിക പെട്ടന്ന് ഫോൺ കട്ട് ചെയ്‌തുകളഞ്ഞു
ശോ..... വേണ്ടായിരുന്നു.... അതാരാവും ഉള്ള സമാധാനം കൂടി പോയികിട്ടി
അവൾ തലയിൽ കൈവെച്ചു