ദക്ഷാവമി, തുടർക്കഥ ഭാഗം: 25 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


അവൾ ചുറ്റും നോക്കി അടുത്ത് ആരും ഇല്ല..

അവൻ വീണ്ടും പറഞ്ഞു..


എനിക്ക് നിന്നെ ഇഷ്ടമാണ്...

അവൾ ഞെട്ടി കണ്ണും മിഴിച്ചു അവന്റെ മുഖത്തേക്ക് നോക്കി..



ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്  തന്നെ  എനിക്ക് ഇഷ്ടമാണെടോ...


ഞെട്ടി മിഴിച്ചു ഇരുന്ന കണ്ണുകളിലേക്ക് പെട്ടന്ന് ദേക്ഷ്യം  പടർന്നു..അവൾ ദേഷ്യത്തോടെ പോകാൻ തിരിഞ്ഞതും.. അവൻ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു..


I know....

  Your marriage is fixed..

  But the marriage is not over...


So... 

Don't worry about the wedding that won't happen....



അവൾ  ഞെട്ടി  അവന്റെ മുഖത്തേക്ക് നോക്കി അവന്റെ ക്രിസ്റ്റൽ കണ്ണുകൾ ജ്വാലിക്കുന്നത് പോലെ അവൾക്കു തോന്നി..



അവൾ പെട്ടന്ന് അവന്റെ കൈ വിടുവിച്ചു മുന്നോട്ടു നടന്നു..


എന്റെ കണ്ണാ.. ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത്.. എങ്ങനെ  എങ്കിലും വീട്ടിൽ എത്തിയാൽ മതിയാരുന്നു ..



എടി പാറു  ..

 നിന്റെ ആ ചേട്ടൻ നമ്മുടെ വാമിക്ക് നന്നായി ചേരുന്നുണ്ട്..

ആ ദീപക്കിനെക്കാളും ഈ ചേട്ടൻ അവൾക്കു സൂപ്പർ ആണ്..

മാളു  പറഞ്ഞു..


Yes... Cute couples (ലിയ )


പക്ഷെ അവളുടെ കല്യണം ഉറപ്പിച്ചില്ലേ അല്ലെങ്കിൽ  നമുക്ക് ഈ ചേട്ടായിയെ കൊണ്ട് നമ്മുടെ വാമിയെ കല്യാണം കഴിപ്പിക്കായിരുന്നു.. പാറു വിഷമത്തോടെ പറഞ്ഞു..


അപ്പോഴേക്കും അവൾ  നടന്നു ഫ്രണ്ട്സിനടുത്തു എത്തി..


  എടി.. നമുക്ക് പോകാം..3:30 ആയി.. ലിയയുടെ കയ്യിലെ വാച്ചിൽ നോക്കി കൊണ്ട് വാമി പറഞ്ഞു..


അപ്പോഴേക്കും അവൻ അവർക്കടുത്തെത്തി...


ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കാതെ   വീട്ടിൽ പോകാൻ നോക്ക്..


ചേട്ടായി വരുന്നില്ലേ..(പാറു )


ഇല്ല എനിക് വേറെ ഒരിടം വരെ പോണം..


പിന്നെ എല്ലാവരും നല്ലത്  പോലെ പഠിച്ചു എക്സാം എഴുതണം..


വാമി നിന്നോടും കൂടിയ.. മാര്യേജ് ആണെന്നും പറഞ്ഞു ഉഴപ്പരുത്.


ഇങ്ങേർക്ക് എന്താ വട്ടാണോ കുറച്ചു മുൻപ് ഇങ്ങേരു പറഞ്ഞതൊക്കെ  മറന്നോ വാമി മനസ്സിൽ ചിന്തിച്ചു കൊണ്ട്  അവളൊന്നു മൂളി..മ്മ്.....


ഞാൻ ഇന്ന് തിരിച്ചു പോകും. ഇപ്പോഴെങ്ങും ഇനി ഇങ്ങോട്ടേക്കില്ല...


അത് കേട്ടപ്പോൾ വാമി ഒഴികെ  മറ്റുള്ളവർക്ക് വിഷമം തോന്നി..വാമി ആശ്വാസത്തോടെ ശ്വാസം വിട്ടു.....


ചേട്ടാ.. ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ തരാമോ?

മാളു ചോദിച്ചു..



ഇവളുമാർക്കൊക്കെ എന്തിന്റെ കേടാ.. ഇങ്ങേരുടെ നമ്പർ വാങ്ങാൻ..... വാമി കലിപ്പിൽ അവരെ നോക്കി....


ഞങ്ങൾക്കും വേണം ചേട്ടാ  ലിയയും പാറുവും ഒരുമിച്ചു പറഞ്ഞു...


അവൻ പറഞ്ഞു നിങ്ങടെ നമ്പർ താ.. ഞാൻ അങ്ങ് ചെന്നിട്ട് മെസ്സേജ് ഇടാം...


അവളുമാര്  നമ്പർ പറഞ്ഞു കൊടുത്തു അവനത് ഫോണിൽ സേവ് ചെയ്തു...


വാമിടെ നമ്പർ ..

അവൻ അവളെ നോക്കികൊണ്ട് ചോദിച്ചു....


അതിനവൾക്ക് ഫോൺ ഇല്ല ചേട്ടാ മാളു ചിരിയോടെ പറഞ്ഞു..



ഫോൺ  ഇല്ലാഞ്ഞത് എത്ര നന്നായിന്നു ഇപ്പോഴാ മനസ്സിലാകുന്നെ വാമി സ്വയം പറഞ്ഞു പോയി...


അപ്പോൾ നിങ്ങൾ ഒക്കെ അവളെ  എങ്ങനെ കോൺടാക്ട് ചെയ്യും

.

അവളുടെ അമ്മേടെ നമ്പറിൽ.. പാറു  വാമിയുടെ തോളിൽ കൂടി കൈ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു...


മ്മ്.. എന്നാൽ ശരി നിങ്ങൾ പൊയ്ക്കോ..

നാലും കൂടി സൂക്ഷിച്ചു പോണേ 




വീട്ടിൽ ചെന്നു കഴിഞ്ഞു വാമിയുടെ മനസ്സിൽ മുഴുവൻ അവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

ആദ്യമായിട്ടാണ് ഒരാൾ ഇഷ്ടമാണെന്നു പറയുന്നത്..

അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട്  ടീവി on ചെയ്തു  സൂര്യ മ്യൂസിക് വെച്ചു...

സോഫയിൽ  വന്നു കിടന്നു...


അച്ഛമ്മ .. അവൾക്കു ഉണ്ണിയപ്പവും  ചായയും ഉണ്ടാക്കി കൊണ്ട് കൊടുത്തു..

എന്തുകൊണ്ടോ ആദ്യമായി മനസ്സിൽ  വല്ലാത്ത സന്തോഷം..

അവളുമാരോടൊപ്പം കടലുകാറ്റു കൊണ്ടു നടന്നത്  ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടർന്നു..


ടീയും കുടിച്ചിട്ട്  ഉണ്ണിയപ്പവും കഴിച്ചിട്ടവൾ 

കുറച്ചു മുൻപ് കേട്ട പാട്ടിന്റെ ശീലുകൾ മൂളി കൊണ്ട് അവൾ  റൂമിലേക്ക്‌ പോയി.


🎵ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നൂആശംസയേകാനെന്റെ സ്നേഹവും  പോന്നു🎵


🎵കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ  നീ സൗഹൃദംപൂക്കുംപോലെ എന്നിൽസുഗന്ധം..🎵



അവൾ ചെന്നു തന്റെ പഴയ    പെട്ടിയിൽ നിന്നും ഒരു ഡയറി  പൊടി തട്ടി എടുത്തു....


സന്തോഷം തോന്നുമ്പോൾ മാത്രമേ അവൾ ഡയറി എഴുതാറുള്ളു .. അതുകൊണ്ട് തന്നെ  അതിൽ  എണ്ണി എടുക്കാവുന്ന പേജുകളിൽ മാത്രമേ   അവൾ എഴുതിയിട്ടുണ്ടായിരുന്നുള്ളു...അവൾ പൊടി ഊതി പറത്തിതട്ടി കുടഞ്ഞു കൊണ്ട് അതുമായി  സ്റ്റഡി ടേബിൾ ഇരുന്നു .. ഒരു പേജ് എടുത്ത് date കുടിച്ചിട്ട് അവൾ അതിൽ കുത്തി കുറിക്കാൻ തുടങ്ങി...


എവിടെയോ ജനിച്ചു  എവിടെയോ വളർന്ന നമ്മെ കാലപ്രവാഹം   ഒന്നിപ്പിച്ചു.. കളിചിരികളും സങ്കടങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം പങ്കു വെച്ചു.. നമ്മൾ ഇതുവരെ എത്തി എന്നത്  ഓർക്കുമ്പോൾ തന്നെ  എനിക്ക് കുളിരു കോരുന്നു....


ഞാനും മാളുവും ചെറുപ്പം മുതലുള്ള ഫ്രണ്ട്ഷിപ് ആണ് .. ലിയുമായി ഏഴു വർഷത്തെ ഫ്രണ്ട്ഷിപ്പും പാറുവുമായി  നാലു വർഷത്തെ ഫ്രണ്ട്ഷിപ്   ആണെങ്കിലും  ഫ്രണ്ട്ഷിപ്പിന് ഒരിക്കലും വർഷകണക്കുകളുടെ ആവിശ്യമില്ല...


വർഷങ്ങൾ ആയിട്ടുള്ള  പല  ഫ്രണ്ട്ഷിപ്പും ഇന്നു വാട്സാപ്പിൽ തെളിയുന്ന ടെക്സ്റ്റ്‌ ആയി മാറി....

ആർക്കും നിർവചിക്കാനോ  പ്രവചിക്കാനോ  ആവില്ല  നമ്മുടെ സൗഹൃദത്തിന്റെ   ആഴവും വ്യാപ്തിയും ആയുസ്സും എത്ര ഉണ്ടെന്നു.. അത് നമുക്ക് മാത്രമേ നിർവചിക്കാൻ കഴിയൂ...


നല്ല സുഹൃത്തുക്കൾ കടലും  തീരവും തിരയും പോലെയാണ്....അടുക്കുകയും അകലുകയും  അകലും അടുക്കുകയും ചെയ്യുന്നു.. ഒരിക്കലും അവ  തീരം തൊടാതെ  പിരിയുന്നില്ല...

അതുപോലെ ആണ് എന്നിലെ സൗഹൃദവും... സൗഹൃദത്തിന്റെ  ചില്ലയിലാണ്  ജീവിതത്തിന്റെ  ഏറ്റവും മനോഹരമായ നിമിഷങ്ങൾ  പൂക്കുന്നത്.. അതെനിക്ക് സമ്മാനിച്ച നിങ്ങൾക്കു ഒരുപാട് നന്ദി...

ഞാൻ എവിടെ പോയാലും ഒരിക്കലും നിങ്ങളെ   മറക്കില്ല....

എന്നും നിങ്ങളോടൊപ്പമുള്ള നല്ല ഓർമ്മകൾ  എന്നോടൊപ്പം കാണും.... "


അത്രയും എഴുതി അവൾ ഡയറി അടച്ചു....വീണ്ടും പെട്ടിയിൽ  വെച്ചു...



അവൾ  ടീവി കണ്ടുകൊണ്ടിരുന്നപ്പോഴാണ് അമ്മയും അച്ഛയും വന്നത്..

അവളെ കണ്ടതും അമ്മ അലറി.... വാമി... നിനക്ക് പഠിക്കാൻ ഒന്നുമില്ലേ..


ഞാൻ നേരത്തെ പഠിച്ചമ്മേ...


എന്റെ സുചി.... ഈ പെണ്ണ് ചുമ്മാതെ   പറയുവാ .   വന്നപ്പോ മുതൽ ടീവി ടെ ഫ്രണ്ടിലാ...

റിമോട്ട് ചോദിചിട്ട്  തന്നില്ല...

എന്നെ കോക്രിയും കാട്ടി അച്ഛമ്മ പിണക്കത്തോടെ പറഞ്ഞു..

അത് സാരമില്ല അമ്മേ..

അവള് എന്നും കാണുന്നില്ലല്ലോ..

ഇന്ന് കണ്ടോട്ടെ...


വാമി.. നാളെ മുതൽ പഠിക്കാനിരുന്നോണം അച്ഛാ അവളുടെ നിറുകിൽ തലോടി കൊണ്ട് പറഞ്ഞു..

അവൾ തലകുലുക്കി.. കൊണ്ട് അച്ഛമ്മേ നോക്കി കോക്രി കാട്ടി...


ദേ.. പെണ്ണെ  ഞാൻ നിന്റെ അമ്മയോട് പറഞ്ഞു കൊടുക്കും അച്ഛമ്മ അവളോട് പറഞ്ഞു കൊണ്ട് സുചിയെ നോക്കി..

അവർ നിന്നിടം ശുന്യം  ആയിരുന്നു..

അച്ഛമ്മേ നോക്കണ്ട..

അമ്മയും അച്ഛയും റൂമിലേക്ക്‌ പോയി..


അതും പറഞ്ഞവൾ ചിരിക്കാൻ തുടങ്ങി...

ഈ പെണ്ണിനെ ഇന്ന് ഞാൻ... അവൾ ചിരിയോടെ റൂമിലേക്ക് ഓടി അച്ഛമ്മ ചിരിയോടെ അത് നോക്കി നിന്നു....




ഇതേ സമയം   എയർപോർട്ടിലേക്ക് പോകാനുള്ള  തയാറെടുപ്പിൽ ആയിരുന്നു ദക്ഷ്..


അവൻ പോകുന്നതിൽ എല്ലാവർക്കും സങ്കടം ഉണ്ട്...


അമ്മേ അച്ഛന് കൊടുക്കാനുള്ള പാഴ്‌സൽ അമ്മ കാറിൽ എടുത്തു വെച്ചോ....

അവൻ വിഷമം മാറ്റാനായി അമ്മയോട് ചോദിച്ചു..


ആ വെച്ചിട്ടുണ്ട് മോനെ...


ഞാൻ  അങ്ങ് ചെന്നിട്ട് അച്ഛന്റെ താമസ സ്ഥലത്ത് കൊണ്ടുകൊടുക്കാം...


പാറു ആണെങ്കിൽ വിങ്ങി പൊട്ടി നിൽക്കുകയാണ്..


പോകാൻ കാറിൽ കയറിക്കൊണ്ട് അവൻ പാറുനെ വിളിച്ചു..


അവൾ വന്നു കയറിയതും  പവി അവളെ നോക്കി പേടിപ്പിച്ചു..


നീ ഇതെങ്ങോട്ടാ..

കയറും  പൊട്ടിച്ചു..

ഞാൻ ദക്ഷേട്ടനെ കൊണ്ടു വിടാൻ..


എടി.. നീ..


എടാ .. അവളുടി വന്നോട്ടെ.. അവളുടെ ആഗ്രഹമല്ലേ..ദക്ഷ്  പറഞ്ഞതും 

പിന്നെ പവി ഒന്നും മിണ്ടിയില്ല..


കാറിനടുത്തേക്ക് വന്നു കൊണ്ട് വേണി പറഞ്ഞു ഞാനുടി  വരാം...


അയ്യോ.. ദക്ഷേട്ടാ  ഇപ്പോൾ തന്നെ ലേറ്റ് ആയി പവിയോട് കാർ എടുക്കാൻ പറ..


ദക്ഷ് പവിയെ  നോക്കി...


കണ്ടോ അമ്മേ... ഇവൾ നേരത്തെ അണിഞ്ഞു ഒരുങ്ങി നിന്നപ്പോഴേ എനിക്ക് തോന്നിയതാ...

ഇവൾ എന്തോ പ്ലാൻ ചെയ്തിട്ടുണ്ടെന്നു...



അപ്പോഴേക്കും കാർ ഗേറ്റ് കടന്നിരുന്നു... വിൻഡോയിലൂടെ   പാറു വേണിയെ  നോക്കി  പുച്ഛിച്ചു ചിരിച്ചു...


വേണി കലിച്ചു തുള്ളി അകത്തേക്ക് പോയി.



എയർപോർട്ടിലേക്ക് പോകുന്ന വഴി പലതും പറഞ്ഞു ഇരിക്കുന്നതിനിടയിൽ   ദക്ഷ്  പാറുനോട് ചോദിച്ചു..

നിന്റെ ഫ്രണ്ട് വമിയുടെ ഭാവി വരന്റെ പേരെന്താ...


എന്തിനാ ...

അവൾ മറു  ചോദ്യം ചോദിച്ചു..

നീ പറ  പെണ്ണെ....

ദീപക്  ഗംഗാദരൻ....


മ്മ്. എന്താടാ.. ദക്ഷേ കാര്യം...

പവി അവന്റെ ആലോചന  കണ്ട് ചോദിച്ചു..

ഒന്നുല്ലടാ.. അവനെ ഞാൻ എവിടെയോ കണ്ടിട്ടുള്ളത് പോലെ..



അവർ എയർപോർട്ടിൽ  ചെന്നു  ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അനൗൺസ്മെന്റ് വന്നു..



അവൻ പോകുമ്പോൾ പവിയുടെയും പാറുവിന്റെയും കണ്ണുകൾ നിറഞ്ഞു..

. തന്റെ നിറഞ്ഞു വന്ന കണ്ണുകൾ മറച്ചു പിടിച്ചു ദക്ഷ്.... അവരോട് യാത്ര പറഞ്ഞു അകത്തേക്ക് പോയി...



നിത്യ    മഹിയുടെ മുന്നിൽ റിസൈൻ  ലെറ്റർ നീട്ടി കൊണ്ട്  നിന്നു..

മഹി ഇത് എന്താണെന്ന അർത്ഥത്തിൽ അവളെ നോക്കി..

അവൾ ഒന്നും പറയാതെ   വാളിലെ ക്ലോക്കിലെ സൂചി  ചലിക്കുന്നത് നോക്കി നിന്നു...


എന്താടി ഇത്.. എനിക്ക് ഉള്ള ലവ് ലെറ്റർ ആണോ?


അത് കേട്ടവൾ അവൾ അവനെ നോക്കാതെ   പുച്ഛത്തോടെ ക്ലോക്കിലേക്ക് നോക്കി തന്നെ നിന്നു..


എടി അവിടേക്കു നോക്കി നിൽക്കാൻ നിന്റെ കെട്ടിയോൻ അവിടെ നിൽപ്പുണ്ടോ?


എന്റെ കെട്ടിയോൻ മരങ്ങോടാൻ   എന്റെ ഫ്രണ്ടിൽ  കുത്തിയിരിക്കുവല്ലേ... നിത്യ  മനസ്സിൽ പറഞ്ഞു 


ടി....


സോറി സർ, എന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടുള്ളൂ...മാര്യേജ് കഴിഞ്ഞിട്ടില്ല..സാറെ....


മിക്കവാറും ആ മരങ്ങോടനെ  കെട്ടേണ്ടി വരില്ല...


എന്തോന്നാടി നീ ഇപ്പോ പറഞ്ഞെ...


അയാളെ കെട്ടേണ്ടി വരില്ലെന്ന്..

ഇങ്ങേർക്ക് ചെവി കേട്ടൂടെ....


അതെന്താടി....


അങ്ങേരു ഒരു മുശാടനാ... സാറെ...

അങ്ങേർക്ക് എപ്പോഴും എന്നോട് ദേഷ്യപ്പെടും..

അൺ റൊമാന്റിക്   മൂരാച്ചി...

മരത്തലയൻ..


എന്തോന്നാടി നീ ഇപ്പോ എന്നെ വിളിച്ചേ...


അയ്യോ! സാറെ ഞാൻ സാറിനെ അല്ല വിളിച്ചേ എന്നെ കെട്ടാൻ പോകുന്ന ആ മരങ്ങോടനെയാ വിളിച്ചത്...


സർ  ഞാൻ തന്ന ലെറ്റർ സ്വീകരിച്ചിട്ട് എന്നെ പറഞ്ഞുവിട്ടാൽ കൊള്ളാരുന്നു....


ഞാൻ നിനക്ക് അൺ റൊമാന്റിക് .. മൂരാച്ചി..

കാണിച്ചു തരാടി നിന്നെ അവൻ മനസ്സിൽ പറഞ്ഞുകൊണ്ട്  അവളെ നോക്കി കൊണ്ട് ലെറ്റർ തുറന്നു.


എന്തോന്നാടി പുല്ലേ ഇത്..

റിസൈൻ  ലെറ്റർ ഓ...നിന്റെ കോപ്പിലെ ഒരു ലെറ്റർ...


അവനത്  ചുരുട്ടി കൂട്ടി  വേസ്റ്റ് ബിന്നിലേക്കിട്ടു...


അയ്യോ.. സാറെ എന്റെ റിസയിനിങ് ലെറ്റർ...


അവൻ ചെറിൽ  നിന്നും എഴുനേറ്റ് അവൾക്കടുത്തേക്ക് ചെന്നു...


നീ എന്താടി എന്നെ കുറച്ചു മുൻപ് വിളിച്ചേ.. മരങ്ങോടാൻ, മരത്തലയൻ, അൺ റൊമാന്റിക് മൂരാച്ചി...ഇനി എന്തേലും ബാക്കി ഉണ്ടോ...!


ദൈവമേ പണി പാളിയല്ലോ.....!


അവൾ ഞെട്ടി  അവന്റെ മുഖത്തേക്ക് നോക്കി..


നിനക്ക് എന്നെ തേക്കണം  അല്ലേടി...എന്നിട്ട് ഏതെങ്കിലും ഒരു പോങ്ങനെ  കെട്ടണം.... കാണിച്ചു തരാടി നിന്നെ ഞാൻ.....

അതും പറഞ്ഞവൻ... അവളുടെ  ചുണ്ടിൽ പതിയെ  ചുംബിച്ചു...അവന്റെ പെട്ടന്നുള്ള നീക്കത്തിൽ അവളൊന്നു ഞെട്ടി...


അവളുടെ മുഖം ചുമന്നു  തുടുത്തു ഇത്രയും റൊമാന്റിക് ആയാൽ  മതിയോ...മോളെ 

അതോ ഇതിലും കൂടുതൽ വേണോ അവൻ നാണത്തോടെ ചോദിച്ചു..


തുടരും

To Top