രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
മീറ്റിംഗ് കയിഞ്ഞപ്പോൾ തന്നെ മനാഫ് സർ പുറത്തുപോയപ്പോൾ ഇന്നലെത്തെ കാര്യത്തിനാകും എന്നവൾക്ക് തോന്നി
വരുൺ എവിടെപ്പോയി എന്ന് ചോദിക്കാൻ ദേവികയ്ക്ക് മടി തോന്നി
അവനെന്തു കരുതും....
ദേവിക വല്ലാത്തൊരു മനപ്രയാസത്തോടെ തന്റെ ജോലി ചെയ്യാൻ തുടങ്ങി എന്നാൽ അവൾക്ക് ഒന്നിലും ശ്രെദ്ധിക്കാൻ കഴിയാതെ വന്നതോടെ എല്ലാം ക്ലോസ് ചെയ്തു ടേബിളിൽ തലവെച്ചു കിടന്നു
കുറച്ചു കഴിഞ്ഞപ്പോൾ വൈശാഖ് ചോദിച്ചു
എന്തുപറ്റി ദേവു?
ഒരു തലവേദന
ലാലുനെ കാണാഞ്ഞിട് ആണോ
ദേവിക ഞെട്ടിപ്പോയി
ആണോ അവൾ തന്നോട് തന്നെ ചോദിച്ചു
ഹേയ്... അങ്ങേരെ കാണാഞ്ഞിട്ട് എനിക്കെന്താ.... പെട്ടന്ന് കേട്ടപ്പോൾ ഒരു വിഷമം അത്രേ ഉള്ളു അല്ലാതെ ഞാൻ എന്തിനു വിഷമിക്കണം
അവൾ വൈശാഖിനോട് കെറുവിച്ചു.. പക്ഷെ മനസ്സിൽ എന്തെന്ന് അറിയാതൊരു വിങ്ങൽ ഉള്ളതായി അവൾക്ക് തോന്നി
പതിനൊന്നു മണിയോടെ മലപ്പുറം ജില്ലയിൽ അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപിച്ചു ഒരു രാഷ്ട്രീയ കൊലപാതകം ആയിരുന്നു കാരണം
രണ്ടു യുവ പ്രവർത്തകരായ വിദ്യാർത്ഥികളെ നടുറോട്ടിൽ വെച്ചു വെട്ടികൊലപ്പെടുത്തിയതിനു എതിരെ ആയിരുന്നു.
ആളുകൾ റോഡിൽ വെച്ച് നേതാക്കളുടെ കോലം കത്തിക്കുകയും ബസ്സന്റെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്നൊക്കെ വാർത്ത വന്നു
ഫോണിൽ നോട്ടിഫിക്കേഷൻ ആയി വാർത്ത വരുന്നതിനു അനുസരിച്ചു വൈശാഖിന്റെ വെപ്രാളം കണ്ടിട്ടാണ് ദേവിക അന്നെഷിച്ചത്
എന്തുപറ്റി വൈശാ...
ഹേയ് ഒന്നുല്ല
പിന്നെ നീ ഇങ്ങനെ വെപ്രാളപ്പെടുന്നത് എന്തിനാ
ഒന്നൂല്ലടി.....ലാലുനെ വിളിച്ചിട്ട് കിട്ടുന്നില്ല
വെഹിക്കിൾ എടുക്കാൻ അവൻ ഇന്ന് രാവിലെ പോയതാണ്.
ആ ഭാഗങ്ങളിലൊക്കെ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു
വേറെ ആരാ... കൂടെ
ആരൂല്ല....
എന്നാലും ഇവൊനൊന്ന് ഫോൺ എടുത്താൽ എന്താ...
വൈശാഖ് സ്വയം പറഞ്ഞുകൊണ്ട് ലാലുനെ വിളിച്ചുകൊണ്ടിരുന്നു
ദേവികയ്ക്ക് എന്തുചെയ്യണം എന്നറിയാതെ ആയി. മനാഫ് സർ പോയിട്ടുണ്ടാകും എന്നാണ് ദേവിക കരുതിയത്
ആരുമില്ല ഒറ്റയ്ക്കാണ് എന്നറിഞ്ഞപ്പോൾ ആകെ ഒരു വിഷമം.
വിളിച്ചുനോക്കാം എന്നുവെച്ചാൽ
ഇതുവരെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്തുപറയും എന്നോർത്ത് അവൾ
ഫോൺ എടുത്ത് കോൺടാക്ട് നോക്കി കുറച്ചുനേരം നിന്നു
വല്ലാതെ ഹൃദയമിടിപ്പ് കൂടുന്നതുപോലെ
ഡ്രൈവിങ്ങിൽ ആണെങ്കിൽ ഫോൺ എടുക്കുമോ അത് ബുദ്ധിമുട്ട് ആവില്ലേ
അവനോട് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ടാണ് തന്നെ പിന്നോട്ട് വലിക്കുന്നത് എന്നറിയാതെ അവൾ
ഫോൺ ഓഫ് ചെയ്തു
പെന്റിങ് വർക്സ് കംപ്ലീറ്റ് ആക്കാൻ തുടങ്ങി
ഉച്ചയോടെ മറ്റു രണ്ടുജില്ലകളിലും ഹർത്താൽ ആഹ്വനം ചെയ്തു എന്ന് അറീപ്പ് വന്നതോടെ കമ്പനിയിൽ മൊത്തം ലീവ് പ്രഖ്യാപിച്ചു. വസ്തുക്കൾക്ക് നാശം സംഭവിക്കുന്നതിലും നല്ലതാണല്ലോ അടച്ചിടുന്നത്
നാളെയും ഇങ്ങനെ ആണെങ്കിൽ ലീവ് ആണെന്നും ഉണ്ടായിരുന്നു
അതോടെ പെണ്ണിന് മനസിന്റെ പിടിവലി താങ്ങാൻ പറ്റാതെ ആയി
അവൾ ലാലുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു
റിങ് പോകുന്നതിനനുസരിച്ചു അവളുടെ ഹൃദയമിടിപ്പും കൂടി അവസാനം താങ്ങാൻ ആവില്ലന്ന് തോന്നിയപ്പോൾ റിങ് മുഴുവൻ ആകും മുൻപ് അവൾ കാൾ കട്ട് ചെയ്തു
ദേവു... നിന്റെ പെന്റിങ് വർക്ക് ഏതേലും ഉണ്ടെങ്കിൽ പ്രോപ്പർ ആയി സേവ് ചെയ്തോ നമുക്ക് ഇറങ്ങാം, ഞാനും വരാം സ്റ്റോപ്പ് വരെ, അഥവാ ബസ്സ് ഇല്ലെങ്കിൽ ഞാൻ ആക്കിത്തരാം
അവൾ അപ്പോഴും ഹൃദയമിടിപ്പ് കണ്ട്രോൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു
ദേവു..... ദേവു
വൈശാഖിന്റെ ഒച്ചയാണ് അവളെ ബോധത്തിൽ ആക്കിയത്..
ഹേ എന്താ....
ഞാനും വരാം സ്റ്റോപ്പ് വരെ, അഥവാ ബസ്സ് ഇല്ലെങ്കിൽ ഞാൻ ആക്കിത്തരാം എന്ന് പറഞ്ഞതാ... നീ ഇത് ഏത് ലോകത്താ
അയ്യോ വേണ്ട.... ഞാനും അഭിയും കൂടി പോയ്കോളാം
അഭിയോ ഏത് അഭി...
അഭിഷ താഴെ റിസെപ്ഷനിലെ
ഹാ ബെസ്റ്റ് അവളെ കിട്ടും.
മര്യാദക്ക് ഇറങ്ങാൻ നോക്ക്
അവളിപ്പോ പോയിട്ടുണ്ടാകും പ്രവീണിന്റെ കൂടെ....
പ്രവീണിന്റെ കൂടയോ.....????
വലിയ ജാട ഇട്ട് നടക്കുന്ന ആളല്ലേ അവൻ കൂട്ടുമോ അവളെ
ഹാ ബെസ്റ്റ് അവള് കേൾക്കേണ്ട അവളെ കെട്ടാൻ പോകുന്നവനാ അവൻ നിന്റെ കൂട്ടായിട്ട് ഇതവൾ പറഞ്ഞിട്ടില്ലേ....
ഇല്ല ... ദേവു അത്ഭുതത്തോടെ പറഞ്ഞു
അങ്ങനെ നീ അറിയാത്ത എന്തൊക്കെ ഉണ്ട്...... ദേവു മോളെ.... ചേട്ടന്റെ കൊച്ചു കുട്ടിയാണ് വലുതാകുമ്പോ ഒകെയ് മനസിലാവും ട്ടോ
വൈശാഖ് കളിയാക്കി
അവളുടെ കൂർപ്പിച്ച നോട്ടം കണ്ടിട്ട് അവൻ വേഗം കലിപ്പ് മോഡിലായി.
വേഗം നടക്ക് പെണ്ണെ ബസ്സിൽ കയറ്റിവിറ്റിട്ട് വേണം എനിക്ക് വീട് പിടിക്കാൻ
വൈശാഖ് അവളുടെ കൂടെ സ്റ്റോപ്പിലേക്ക് നടന്നു
അഞ്ചുമിനുട്ടോളാം നിന്നിട്ടും ബസ്സ് വരാഞ്ഞപ്പോ വൈശാഖ് ചോദിച്ചു
നിനക്കെന്താ ദേവു സിവിൽ സർവീസ് നേടാൻ ആഗ്രഹം.
എന്തോ ....കുഞ്ഞിലേ ഉള്ള ആഗ്രഹം ആണ്.
കാരണം????....
കാരണം...... സാധാരണക്കാർക്ക് ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് അതിൽ പലതും അധികാരത്തിൽ ഇരിക്കുന്നവർ കണ്ടില്ലന്നു നടിക്കുകയാണ് പക്ഷെ കുറെയധികം കാര്യങ്ങൾ അത് സാധാരണക്കാർക്കേ മനസിലാകു ഞനൊരു സാധാരണക്കാരി അല്ലെ അപ്പോ എനിക്ക് അധികാരത്തിലെത്തിയാൽ പലതും ചെയ്യാൻ കഴിയും അങ്ങനെ തോന്നി
പിന്നെ ആ ഒരു ഫീൽ ഉണ്ടല്ലോ അതൊരു കിക്ക് ആണ് തോൽക്കും എന്നുള്ളിടത്തു ജയിച്ചു കാണിക്കുന്നത്
ഹ്മ്മ് നടക്കട്ടെ ഞാൻ ആശംസിക്കാം
വൈശാ.... ഞനൊരു കാര്യം ചോദിച്ചോട്ടെ....
ഹ ചോദിക്ക്
വരുൺലാലേട്ടന് ആദ്യം ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞില്ലേ.... അതെന്താ സംഭവം
എന്താ ദേവൂസ്.... ഇന്ന് വരുണിനെ തന്നെ പിടിച്ചിട്ടുണ്ടല്ലോ...
തമാശ കളയ്യ്.... 😬കാര്യം പറ
അതൊക്കെ കഴിഞ്ഞതല്ലേ ഇനി എന്തിനാ....വൈശാഖ് ഒഴിഞ്ഞുമാറാൻ ശ്രെമിച്ചു
പറയ് വൈശാ.... പ്ലീസ്.... ദേവു കെഞ്ചി
അവനൊരു കുട്ടിയെ ഇഷ്ടമായിരുന്നു.... അവന്റെ വീടിനടുത്തു ഉള്ളതാ.... അവനെക്കാൾ ജൂനിയർ ആയിരുന്നു.. ലാലു നന്നായി ഫുട്ബോൾ കളിക്കുമായിരുന്നു പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ സ്പോർട്സ് കോട്ടയിൽ ആണ് കോളേജിൽ കിട്ടിയത്
കളിയെന്നു വെച്ചാൽ പ്രാന്തായിരുന്നു ചെക്കന്
ഇവര് പരസ്പരം സ്നേഹമാണെന്ന് പറഞ്ഞപ്പോ ഞാനടക്കം എല്ലാരും സന്തോഷിച്ചതാണ്
ശെരിക്കും എന്തൊരു കെയറിങ് ആണെന്നോ അവൻ
അവന്റെ മനസ്സിൽ ഇത്രയൊക്കെ പൈകിളി ഉണ്ടെന്ന് കണ്ടു ഞാൻ കളിയാക്കിയിട്ടുണ്ട്, പ്രായവും അതല്ലേ... കുറച്ചു കുറച്ചായി പഠിത്തം ഉയപ്പി
പിന്നെ അവൾക്ക് ഇഷ്ടം ഇല്ലാത്തോണ്ട് കളിയും നിർത്തി, അതിനു ഒരുപാട് അവനു കിട്ടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി മത്സരത്തിൽ നിന്ന അവൻ മാറി നിന്നത്
അതോടെ കോളേജ് ടീമിൽ നിന്ന് പുറത്താക്കി. കോളേജ് കഴിഞ്ഞതും അവളുടെ നിർബന്ധം ആയിരുന്നു ജോലി ജോലി എന്നും പറഞ്ഞു അങ്ങനെയാ അവൻ ഗൾഫിൽ പോയെ 22 വയസിൽ തന്നെ
നിങ്ങൾ ഒരുമിച്ചു പഠിച്ചതാണോ.. ദേവിക ഇടയിൽ കയറി ചോദിച്ചു
അല്ല ഞാൻ അവനെക്കാൾ ജൂനിയർ ആണ് ഒരുമിച്ചു
കളിച്ചുള്ള പരിജയം ആണ്
മം എന്നിട്ട്
ദേവിക അവനായി കാതോർത്തു.
തുടരും.......