രചന: മഴ മിഴി
കുഴപ്പമില്ല അമ്മേ ഞാൻ കൊടുക്കാം.. ഞാൻ അങ്ങോട്ട് പോവാ
എന്നാൽ മോൾ കൊണ്ടുപോയി കൊടുക്കു..
അവൾ ടീ ട്രേയും ആയി മുകളിലേക്കു കയറി..
അപ്പോഴാണ് എതിരെ ദക്ഷ് വന്നത്..
അവൻ അവളെ ഒന്ന് നോക്കി..
ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ആണ് അവളുടെ വേഷം..
അവനെ കണ്ടതും അവളൊന്നു പതറി ....
അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു....
അവൻ അടുത്തേക്ക് വന്നതും അവളുടെ കയ്യിൽ ഇരുന്ന ടീ യും ട്രേയും വിറക്കാൻ തുടങ്ങി..
അവൻ പതിയെ ഒന്നു പുഞ്ചിരിച്ചു.
ഹലോ... താനെന്തിനാടോ ഇങ്ങനെ നിന്നു വിറക്കുന്നെ..
തന്നെ ഞാൻ എന്തേലും ചെയ്തോ.
എടൊ... തന്നെ ഞാൻ പിടിച്ചു തിന്നതൊന്നും ഇല്ല...
തന്നെ ഇന്ന് കാണാൻ super ആയിട്ടുണ്ട്...
അവന്റെ കണ്ണുകൾ തിളങ്ങി...
ഞാൻ... ഞാൻ.. പൊയ്ക്കോട്ടേ അവൾ പേടിയോടെ പറഞ്ഞു..
മ്മ്...
അവൾ മുന്നോട്ട് നടന്നതും അവൻ പിന്നിൽ നിന്നും പറഞ്ഞു..
ഞാൻ ഇന്നു തിരിച്ചു പോവാണ്...
രാത്രി ആണ് ഫ്ലൈറ്റ്...
ഞാൻ തന്നെ ശരിക്കും മിസ്സ് ചെയ്യും..
അവൾ അവനെ ദേഷ്യത്തിൽ നോക്കി.
ഇയാൾ എന്നോട് എന്തിനാ കണ്ണാ.. ഇതൊക്കെ പറയുന്നേ...
അവൾ പിറുപിറുത് കൊണ്ട് പാറുവിന്റെ റൂമിലേക്ക് പോയി...
എടി.... നമ്മൾ ഏത് ബസ്സിനാ പോകുന്നേ.. ബസ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ വാമി ചോദിച്ചു...
നമ്മൾ ബസ്റ്റോപ്പിൽ എത്തുമ്പോൾ ഏതാ ബസ് ആദ്യം വരുന്നേന്നു വെച്ചാൽ ആ ബസ്സിന് പോകും...(പാറു )
എടി ലിയാ എനിക്ക് വല്ലാത്ത പേടി വരുന്നു...
ബസിൽ എങ്ങാനും എന്നെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിലോ?
മ്മ്....
അത് ശരിയാടീ ലിയെ വാമി പറഞ്ഞത്....
പിന്നെ എന്ത് ചെയ്യാനാ....(പാറു )
ഇതിനൊക്കെയുള്ള ഐഡിയ ഞാൻ നേരത്തെ കണ്ടുവേച്ചിട്ടുണ്ട്...
എന്തോന്നാടി....
നമുക്കൊരു ഓട്ടോയിൽ പോകാം....
ക്യാഷ് ഞാൻ കൊടുത്തോളാം വാമി..ഇനി ഇങ്ങനെ പേടിച്ചു നോക്കണ്ട..
അവർ ഓട്ടോയിൽ പോകുന്നത് കണ്ടതും അവരുടെ പിറകെ വന്ന ദക്ഷ് അവരെ ഫോളോ ചെയ്തു...
എടാ. ആ വഴി പോകുന്നത് എന്റെ വീട്ടിലോട്ട് ആണ്.. അവിടുന്ന് കുറച്ച് അപ്പുറമാണ് ഫെബിയുടെ വീട്
ഈ വഴി പോകുന്നത് ഞങ്ങടെ ചർച്ചയിലോട്ട്..
നമ്മൾ ഇപ്പോൾ പോകുന്ന വഴി ജിയചേച്ചിയുടെ വീട്ടിലോട്ടാണ് അതിന് രണ്ടാമത്തെ വളവിന് അപ്പുറത്ത്
സിറിൽ ചാച്ചന്റെ വീട്....
ലിയ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു....
മ്മ്..
അപ്പോൾ നിനക്ക് ഈ സിറിൽ ചാച്ചന് നേരത്തെ അറിയാമോ?
എന്നിട്ടാണോ നീ പറഞ്ഞത് നിനക്കറിയില്ലെന്ന്
നീ പറഞ്ഞത് കള്ളമല്ലേ?
എന്തോ വലിയ കള്ളം പൊക്കിയ പോലെ മാളു പറഞ്ഞു....
എടി ഞാൻ പറഞ്ഞത് നേരാ എനിക്ക് സിറിൽ ചാച്ചന്റെ വീട് ഒന്നും അറിയത്തില്ല ....
ഞാൻ കഴിഞ്ഞ ദിവസം പള്ളിയിൽ വച്ച് ജിയച്ചേച്ചിയെ കണ്ടപ്പോൾ വെറുതെ ചോദിച്ചറിഞ്ഞതാണ്...
വാമി ഇതിലൊന്നും പെടാതെ വലിയ ചിന്തയിൽ മൂകയായിട്ടായിരുന്നു നടപ്പ്..
എന്താടി വാമി നീയൊന്നും മിണ്ടാത്തെ...
പാറു അവളുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു..
അവൾ വലിയ ടെൻഷനിലാണെടീ നീ അവളോട് ഇപ്പോൾ ഒന്നും ചോദിക്കേണ്ട...
മാളു പറഞ്ഞു..
ജനി ചേച്ചിയുടെ വീടിന്റെ ഗേറ്റ് തുറന്നു. ലിയോടൊപ്പം അകത്തേക്ക് കയറുമ്പോൾ വാമിയുടെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി.. അവളുടെ കയ്യും കാലും വിറയ്ക്കുന്നതുപോലെ തോന്നി..
അത് മനസ്സിലാക്കിയത് പോലെ ലിയ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു എടീ നീ ടെൻഷനാകാതെ ഞാനില്ലേ കൂടെ...
ലിയ ചെന്ന് കോളിംഗ് ബെൽ അമർത്തി...
അൽപനേരത്തിനു ശേഷം ജിയ വാതിൽ തുറന്നു....
വാതിൽ തുറക്കാൻ എടുത്ത സമയം വാമിക്ക് ഒരു യുഗം പോലെ തോന്നി....
ഹൃദ്യമായ പുഞ്ചിരിയോടെ ജിയ അവരെ അകത്തേക്ക് വിളിച്ചു...
ചേച്ചി മേരിയമ്മ ഒന്നുമില്ലേ ഇവിടെ...(ലിയ )
അവരൊക്കെ താഴത്തെ റീനന്റിയുടെ മോളുടെ മിന്നുകേട്ടിനു പോയി....
ചേച്ചി പോയില്ലേ....
ഞാൻ ഇന്നലത്തെ ഫങ്ക്ഷന് പോയായിരുന്നു.... രണ്ടുദിവസം കൂടി കഴിഞ്ഞാൽ ഞാൻ ജർമ്മനിക്ക് പോകുവാ....
അതുകൊണ്ട് കുറച്ച് ഷോപ്പിംഗ് ഉണ്ടായിരുന്നത് അതാ ഞാൻ പോകാഞ്ഞെ....
ആ ചേച്ചി ഞാൻ പറയാൻ മറന്നു ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്...
മ്മ്....
ഇത്..... മാളവിക ,പാർവ്വതി, വാമിക....
അവളുമാരെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു...
നിങ്ങൾ ഇരിക്കെടാ.. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം
കുറച്ചുസമയത്തിനുശേഷം ഗ്ലാസ്സിൽ ജ്യൂസുമായി ജിയ അവർക്ക് അടുത്തേക്ക് വന്നു.. ജ്യുസും കയ്യിൽ പിടിച്ച് വാമി ലിയയെ നോക്കി..
ചേച്ചി ഞങ്ങൾ വന്നത്.. ഇവിടെ ചേച്ചിയുടെ കാര്യം തിരക്കനാണ്... വാമിയെ നോക്കിക്കൊണ്ട് ലിയ പറഞ്ഞു...
ഇവിടെ ചേച്ചിയാണ് ഭൂമിക...
ഏ... ഏഹ്.....സിറിൽ ഇച്ചായന്റെ കൂടെ ഇറങ്ങി വന്ന ആ ചേച്ചിടെ സിസ് ആണോ ഈ കുട്ടി..
അതെ ചേച്ചി....
ഇവൾക്ക് അവളുടെ ചേച്ചിയെ പറ്റി അറിയാൻ ആഗ്രഹം...
അവരിപ്പോൾ എവിടെയാ ചേച്ചി....
എന്റെ ലിയ മോളെ എനിക്ക് അറിയത്തില്ല......
മമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് പണ്ടേ...സിറിൽ ചാച്ചന്റെ വീട്ടുകാര്.. അവരെ ഇറക്കി വിട്ടതാണെന്നു...
പിന്നെ.... അവർ ഇങ്ങോട്ട് വന്നിട്ടേ ഇല്ല എന്ന്..
ഇപ്പോൾ എവിടെ ആണെന്ന് ഒരറിവും ഇല്ല...
അവരാരും തിരക്കാറേ ഇല്ല... അവിടുത്തെ അപ്പാപ്പൻ തിരക്കാനും സമ്മതിക്കില്ല....
പിന്നെ ആരോ പറഞ്ഞു കേട്ടതായി മമ്മ പറഞ്ഞായിരുന്നു. അവർ സ്റ്റേറ്റിലെങ്ങാണ്ടാണെന്ന്...
അല്ലാതെ എനിക്ക് ഒന്നും അറിയത്തില്ല മോളെ....
കോൺടാക്ട് ചെയ്യാനായിട്ട് നമ്പർ ഒന്നുമില്ല....
കുറച്ചുനേരം അവിടെ ഇരുന്നിട്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വാമിയുടെ മനസ്സിൽ നിരാശയായിരുന്നു.... എടാ വാമി നീ വിഷമിക്കേണ്ട നമുക്ക് വേറെ ഏതെങ്കിലും വഴി കണ്ടെത്താൻ നോക്കാം ലിയ അവിളെ സമാധാനിപ്പിച്ചു...
എടീ ഇപ്പോൾ സമയം ഒരു മണിയായതേയുള്ളൂ.....
ട്യൂഷന് കയറാൻ പറ്റില്ല വീട്ടിലും കയറാൻ പറ്റില്ല...
പാറു വിഷമത്തോടെ പറഞ്ഞു...
ഇനി ഇപ്പോ എന്തോ ചെയ്യും... (മാളു )
ഇവിടെ അടുത്തൊരു ബീച്ച് ഉണ്ട് നമുക്ക് അവിടെ ഒന്നും കറങ്ങിയിട്ട് വന്നാലോ (ലിയ )
അയ്യോ വേണ്ടെടി എനിക്ക് പേടിയാ... (വാമി)
പേടിക്കാതെ വാടി എന്തായാലും അപ്പച്ചി ഒന്നും അറിയില്ല...
ആദ്യമായിട്ടാണ് കൂട്ടുകാരോടൊപ്പം വീട്ടിൽ അറിയാതെ ചുറ്റിക്കറങ്ങി നടക്കുന്നത്...
കൂട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങി നടക്കുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് മോളെ ...പാറു ചിരിയോടെ പറഞ്ഞു..
കുറച്ചു സമയം കടപ്പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു..
അതിന്റെ കൂടെ ഉച്ച സമയമായതുകൊണ്ട് നല്ല വെയിലും..അവർ തൊട്ടപ്പുറത്ത് കണ്ട പാറക്കെട്ടിനു മുകളിലായി കയറിയിരുന്നു...പലതും പറഞ്ഞും ചിരിച്ചും കുറെ സമയം അവിടെ ചെലവഴിച്ചു.. കുറച്ചുസമയത്തേക്ക് എങ്കിലും വാമി തന്റെ സങ്കടങ്ങളെല്ലാം മറന്നിരുന്നു..അവളും അവരുടെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി... അതിനിടയിൽ ലിയ ഉപ്പിലിട്ട മാങ്ങയും ആയി വന്നു...
അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പിന്നിൽ നിന്നും ദക്ഷിന്റെ നീട്ടിയുള്ള വിളി കേട്ട് പാറു ഞെട്ടിയത്....
കഴിച്ചുകൊണ്ടിരുന്ന മാങ്ങ അവളുടെ വായിൽ നിന്നും അറിയാതെ താഴേക്ക് പോയി... എന്റെ ദൈവമേ ദക്ഷേട്ടൻ നമ്മൾ പെട്ടടീ...അതും പറഞ്ഞവർ പെട്ടെന്ന് ചാടി എണീറ്റു...
പാറക്കെട്ടിനു മുകളിൽ നിന്നും താഴെ ഇറങ്ങിയി അവൾ ദക്ഷിന്ടുത്തേക്ക് ചെന്നു...
ചേ... ചേട്ടായി എന്താ ഇവിടെ....
എടി പൊട്ടി ആ ചോദ്യം ഞാനല്ലേ ചോദിക്കേണ്ടത് നീയെന്താ ഇവിടെ....
നീ രാവിലെ ട്യൂഷന് പോകാൻ എന്നും പറഞ്ഞല്ലേ ഇറങ്ങിയത്.... എന്നിട്ട് ഇവിടെ എല്ലാം കൂടി എന്ത് ചെയ്യുവാ.....
അതുപിന്നെ ദക്ഷേട്ട.....
അവൾ എന്തു പറയണമെന്നറിയാതെ പരുങ്ങി...
നീ പറയുന്നില്ലെങ്കിൽ വേണ്ട ഞാൻ പവിയെ വിളിക്കാം...
അതും പറഞ്ഞ് അവൻ ഫോൺ എടുത്തു....
അയ്യോ ചതിക്കല്ലേ ദക്ഷേട്ടാ.... അവനെ വിളിക്കല്ലേ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്.....അവൾ
നിന്ന് കെഞ്ചി....
എന്നാൽ പറ നീ എന്താ ഇവിടെ....
ഞങ്ങൾ വെറുതെ കടലു കാണാനായിട്ട്....
വെറുതെ പാറു കള്ളം പറഞ്ഞ് സമയം കളയണ്ട.... സത്യം എന്താണെന്ന് വെച്ചാൽ തുറന്നു പറഞ്ഞാൽ മതി...
അത് ഞങ്ങൾ ഒരാളെ കാണാൻ ആയിട്ട് വന്നതാ.... ഒന്നും ആലോചിക്കാതെ പെട്ടെന്ന് മാളു ഇടയ്ക്ക് കയറി പറഞ്ഞു....
അവളുടെ പറച്ചിൽ കേട്ട് ലിയ തലയിൽ കൈവച്ചു....
വാമി അപ്പോഴും മിണ്ടാതെ കടലിലേക്ക് നോക്കിയിരുന്നു.....
ആരെ കാണാൻ അവൻ കടുപ്പത്തിൽ....
അത് പിന്നെ ഈ വാമിടെ.....
അവൻ വാമിയെ നോക്കി....
അവൾ ഞെട്ടലോടെ പാറുവിനെ നോക്കി....
നിങ്ങൾ വാമിയുടെ ആരെ കാണാനാ വന്നത്....
അവളെ കെട്ടാൻ പോകുന്ന ചെറുക്കനെ കാണാനാണോ?
അതിനാണെങ്കിൽ അവൾ ഒറ്റയ്ക്ക് വന്നാൽ പോരേ....
അയ്യോ അതിലൊന്നുമല്ല.....
പിന്നെ ആരെ കാണാനാ....
ഇവളുടെ ചേച്ചിയെ പറ്റി തിരക്കാനാ....മാളു ഒറ്റ ശ്വാസത്തിൽ പറഞ്ഞു....
അതെന്താടി അവടെ ചേച്ചിയെ പറ്റി തിരക്കാൻ എന്ന് പറയാൻ.....
പിന്നെ ഉണ്ടായ കാര്യങ്ങൾ പള്ളിപുള്ളി വിടാതെ മാളുവും പാറുവും കൂടി ചുരുക്കി അവനോട് പറഞ്ഞു കൊടുത്തു.... എല്ലാം കേട്ട് കഴിഞ്ഞവൻ വാമി നോക്കി...
അവൾ ഒന്നും മിണ്ടാതെ ലിയയുടെ കയ്യിൽ മുറുകെപ്പിടിച്ച്,...നിന്നു...
എന്തായാലും എല്ലാവരും വിശന്നിരിക്കുവല്ലേ...
വാ... വല്ലതും കഴിക്കാം....
വാമി പോകാൻ മടിച്ചു നിന്നതും...അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇന്ന് ഞാൻ തിരിച്ചു പോകുവാണ് എന്റെ ട്രീറ്റ് ആണെന്ന് കരുതിയാൽ മതി....
അതും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് കയറി..ടൈം 2:45 ആയി അതുകൊണ്ട് തന്നെ അവിടെ തിരക്ക് കുറവായിരുന്നു...
ഓരോരുത്തരും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ഫുഡ് ഓർഡർ ചെയ്തു വാമിക്കാണെങ്കിൽ ഒന്നും കഴിക്കാനുള്ള വിശപ്പില്ലായിരുന്നു..അവൾ ഒന്നും ഓർഡർ ചെയ്യാതെ ഇരിക്കുന്ന കണ്ട് അവൻ വെയിറ്റാരോട് പറഞ്ഞു..
രണ്ടു വെജിറ്റബിൾ ബിരിയാണി...
അവന്റെ പറച്ചിൽ കേട്ടു അവളുമാര് ഞെട്ടി വാമിയെയും അവനെയും നോക്കി..
മാളു പതിയെ ലിയയോട് പറഞ്ഞു... എടി.. വാമിയോട് ഈ ചേട്ടന് എന്തോ ഒരു ഇതില്ലേ...
ഈ ചേട്ടന്റെ പെരുമാറ്റം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു..
എന്തായാലും ഇനി നമുക്കതോന്നു വാച്ച് ചെയ്യണം...
മ്മ്.. ലിയയും സമ്മതിച്ചു..
അപ്പോഴേക്കും ടേബിളിൽ ഫുഡ് നിരന്നു..
വാമിക്കാണെങ്കിൽ കഴിച്ചിട്ട് ഒരു വറ്റു പോലും ഇറങ്ങുന്നില്ല..
ഇനി കഴിക്കാതെ എഴുന്നേറ്റാൽ അയാൾ വഴക്ക് പറഞ്ഞാലോ എന്ന പേടിയും അവളെ അലട്ടി..
ഫുഡ് മുന്നിൽ കണ്ടതും കരിമ്പിൻ കാട്ടിൽ കയറിയ ആനയെ പോലെ മൂന്നും കൂടി വെട്ടിവിഴുങ്ങാൻ തുടങ്ങി..
ഇവളുമാരുടെ കഴിപ്പ് കണ്ടാൽ വിചാരിക്കും മത്സരമാണെന്ന്...
ദക്ഷിന്റെ നോട്ടം വമിയിലാണ്..
അവൾ അവനെ ഒന്ന് നോക്കിയിട്ട് വീണ്ടും പ്ലേറ്റിലേക്ക് കുനിഞ്ഞു...ഫുഡ് കഴിച്ചു കൊണ്ട് അവൻ അവളുടെ ഓരോ ചലനവും സസൂക്ഷ്മമം വീക്ഷിച്ചു കൊണ്ടിരുന്നു..പാറുവും ഇടക്കിടെ അവനെ നോക്കുന്നുണ്ട് .. അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു.. പാറു ഇനി എന്തേലും വേണോ?
വേണ്ട...കുറേ നേരം കഴിഞ്ഞു അങ്കം ജയിച്ചവരെ പോലെ അവളുമാര് എഴുനേറ്റു.. വാമി ആണെങ്കിൽ ഫുഡിൽ ചിത്രപണി നടത്തുകയാണ്..ലിയ വാമിയെ വിളിക്കാൻ ആഞ്ഞതും മാളു കണ്ണ് കാണിച്ചു.. പാറു വാമി വരാതെ ഇല്ല എന്ന മട്ടിൽ നിന്നതും മാളു ബലമായി വിളിച്ചു കൊണ്ട് പോയി..
അവർ പോയതും വാമി ഭയത്തോടെ ചുറ്റും നോക്കി..അവിടെ അവരല്ലാതെ ആരും ഇല്ല..ഫുഡ് കഴിക്കാൻ ഫാമിലി സ്യുട്ട് ആയിരുന്നു അവൻ തിരഞ്ഞെടുത്തത്.. അവൾ എഴുനേൽക്കാൻ തുടങ്ങിയതും അവൻ അവളെ തറപ്പിച്ചു ഒന്ന് നോക്കി.. അവൾ പതിയെ എഴുന്നേറ്റ പോലെ ഇരുന്നു..
മ്മ്.. കഴിക്ക്.. അവൻ പറഞ്ഞു..
അവൾ മതി എന്ന് പറഞ്ഞു..
അതിനു താൻ ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ.. അതും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ പ്ലേറ്റിൽ നിന്നും ഒരു ഉരുള എടുത്തു അവളുടെ വായിലേക്ക് വെച്ചു കൊടുത്തു..അവൾ പേടിയോടെ അവനെ നോക്കി..
മ്മ് വാ.. തുറക്ക്. അവൾ പെട്ടന്ന് വാ.. തുറന്നു..
അവൻ ഓരോ ഉരുളയായി വായിലേക്ക് വെച്ചു കൊടുത്തു പേടി കാരണം അവൾ അത് വേഗം വിഴുങ്ങി.. ഓരോ ഉരുളയും താഴെക്കിറങ്ങുമ്പോൾ പാറകല്ല് വിഴുങ്ങിയ പ്രതീതി ആണ്... നെഞ്ചിൽ തട്ടി തടഞ്ഞു ഇറങ്ങുമ്പോൾ വല്ലാതെ വേദനിക്കുന്ന പോലെ അവൾക്കു തോന്നി..
ഫുഡ് മുഴുവൻ കഴിപ്പിച്ചിട്ട് അവൻ അവളെ നോക്കി..
എണീക് വാ കൈ കഴുകാൻ പോവാം..
കൈ കഴുകാൻ പോകുമ്പോൾ ആരും അവളെ തട്ടാതെ ഇരിക്കാനായി അവൻ പ്രേത്യേകം ശ്രെദ്ധിച്ചു..
ഇതെല്ലാം കുറച്ചു അപ്പുറത്ത് നിന്നു മൂന്നുപേരും കാണുന്നുണ്ടായിരുന്നു..
കൈ കഴുകി അവൾ പോകാൻ തിരിഞ്ഞതും അവൻ അവളുടെ കൈയിൽ പിടിച്ചു തന്റെ അടുത്തേക്ക് നിർത്തി..കൊണ്ട്.. പറഞ്ഞു
I love you...
അവൾ ചുറ്റും നോക്കി അടുത്ത് ആരും ഇല്ല..
അവൻ വീണ്ടും പറഞ്ഞു..
എനിക്ക് നിന്നെ ഇഷ്ടമാണ്...
അവൾ ഞെട്ടി കണ്ണും മിഴിച്ചു അവന്റെ മുഖത്തേക്ക് നോക്കി..
തുടരും