രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
വൈശാഖിന വിളിക്കാം
ദേവിക ഫോൺ എടുത്ത് വൈശാഖിന്റെ ഫോണിലേക്ക് ഡയൽ ചയ്തു എന്നാൽ കാൾ അറ്റൻഡ് ചെയ്യുകയുണ്ടായില്ല
രണ്ടു മൂന്ന് തവണ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ ദേവികയ്ക്ക് ആദി കേറി
പോലീസ് വന്നു പ്രശ്നം ആയി കാണുമോ അതാണോ എടുക്കാത്തത് എന്നവൾ ചിന്തിച്ചു
പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്. വൈശാഖ് ആകും എന്ന് കരുതി ദേവിക ചാടി കയറി ഫോൺ എടുത്തു
പക്ഷെ അത് മനു ആയിരുന്നു
ഫോൺ എടുത്തപ്പോൾ ജാനു... എന്നുള്ള വിളി കാതിൽ പതിഞ്ഞപോയെക്കും അവൾ കരഞ്ഞു പോയിരുന്നു
ഇതുവരെ മൗനമായി കണ്ണീരോയുക്കിയത് ആയിരുന്നെങ്കിൽ അവന്റെ സൗണ്ട് കേട്ടതോടെ അവളുടെ കരച്ചിൽ ചീളുകൾ പുറത്തു വന്നു
എന്ത് പറ്റി ദേവു...
മനു വേവലാതിയോടെ ചോദിച്ചു
ഒന്നുല്ല
പതർച്ചയും എങ്ങലടികളും അവനും തൊട്ടപ്പുറത്തെ മുറിയിൽ കിടക്കുന്ന അച്ഛനും അമ്മയും അറിയാതിരിക്കാൻ അവൾ പാടുപെട്ടു
എന്താ ദേവു... നീ എന്തിനാ കരയുന്നെ...
എന്തേലും പ്രശ്നം ഉണ്ടോ....
അവൾ കരച്ചിലോടെ തന്നെ മനുവിനോട് ഇന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു
സാരമില്ല ജാനു കുഴപ്പം ഒന്നുമുണ്ടാവില്ല
ചെറിയ പ്രശ്നങ്ങൾ അതൊക്കെ ഇടയ്ക്ക് ഉണ്ടാവുന്നതാണ്
ടാങ്കിനൊന്നും ചോർച്ച ഉണ്ടവില്ല പുതിയ വെഹിക്കിൾസ്ൽ. പിന്നെ സർ പറഞ്ഞ വണ്ടി ആണോ എന്ന് നാളെ പോയി യാർഡിൽ വിളിച്ചു ചെക്ക് ചെയ്തൽ മതി
അവൻ അവളെ ആശ്വസിപ്പിച്ചു.
പക്ഷെ അതൊന്നും ദേവികയുടെ തലയിൽ കയറുന്നുണ്ടായില്ല
മനുഎട്ടാ എന്തേലും കുഴപ്പം ആയിട്ടുണ്ടാകുമോ അവൾ വേവലാതിയോടെ ചോദിച്ചു
നീ ഒന്ന് മെസ്സേജ് അയച്ചുനോക്ക്
മനു പറഞ്ഞു
അയ്യോ ദേവികയ്ക്ക് പേടി ആയി
അവിടെ ഉണ്ടായിരുന്ന ആരോടേലും ഒന്നനേഷിച്ചുനോക്ക്
ഹം വൈശാഖിനോട് ചോദിക്കാം
ശെരി എങ്കിൽ നീ കിടന്നോ എല്ലാം ശെരിയാവും
അവൻ അവളെ ആശ്വസിപ്പിച്ചു
ഗുഡ്‌നൈറ്
ഗുഡ്‌നൈറ്
അന്നവളെ ഉറക്കം കടാക്ഷിക്കില്ല എന്ന് ദേവികയ്ക്ക് തന്നെ അറിയാമായിരുന്നു
എന്നാലും മനുവിന്റെ വാക്കുകൾ അവൾക്ക് കുറച്ചു സമാധാനം കൊടുത്തു
പിറ്റേന്നു ബസ്സിങ്ങി ഓഫീസിലേക്ക് ഓടുകയായിരുന്നു ദേവിക വരുണിന്റെ പെന്റിങ് പ്ലാൻസ് ഓക്കേ ആയതിനാൽ വെഹിക്കിൾ ന്റെ യാർഡ് സ്റ്റാറ്റസ് അവൾക്ക് കണ്ടുപിടിക്കാൻ ആയില്ല
ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ അവൾ ഓരോ സ്റ്റാറ്റസും ചെക്ക് ചെയ്തുകൊണ്ടിരുന്നു
ഓരോ വെഹിക്കിലിനും ഉണ്ടാക്കുന്ന സമയത്ത് ഇടുന്ന നമ്പർ ആണ് ചേസിസ് നമ്പർ അതെടുത്തു യാർഡിൽ വിളിച്ചു ചോദിക്കാം എന്ന് അപ്പോഴാണ്
അവളോർത്തത്
വേഗം യാർഡിലേക്ക് വിളിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം
അവർക്കും മനാഫ് സർ ബ്ലോക്ക് ചെയ്ത വണ്ടി ആണോ വരുണിന് നൽകിയത് എന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു
എന്ത് ചെയ്യും എന്നറിയാതെ കേബിനിലെ ഡെസ്കിനു മുകളിൽ തലവെച്ചു കിടന്നു അവൾ
അപ്പോഴാണ് വൈശാഖ് വരുന്നത്
എന്തുപറ്റി ദേവു
അവന്റെ ഒച്ച കേട്ടപ്പോൾ ദേവിക ഞെട്ടി എണീറ്റു അവനോട് ചൂടായി
നിനക്ക് എന്തിനാ ഫോൺ
എത്ര വിളിച്ചു ഞാൻ
ഫോൺ എടുക്കില്ല മെസ്സേജ് അയച്ചാൽ അതും നോക്കില്ല
അവളുടെ ദേഷ്യം കണ്ടപ്പോ
ഇതിപ്പോ എന്ത് കഥ എന്ന ഭാവത്തിൽ വൈശാഖ് അവളെ തുറിച്ചുനോക്കി. പിന്നെ പതുക്കെ ചോദിച്ചു
എന്തുപറ്റി
ഇന്നലെ എന്തായിരുന്നു പ്രശ്നം?
അവന്മാർ ആരെയേലും തല്ലിയോ
പോലീസ് വന്നിരുന്നോ?
ഹാ.....
അടി ആയി വരുണിന് നല്ലപോലെ കിട്ടി
അവസാനം പോലീസ് വന്നു
സ്റ്റേഷനിൽ ആണുള്ളത്.
ദേവിക ഞെട്ടിപ്പോയി
താൻ കാരണം.....
അവളുടെ കണ്ണു നിറഞ്ഞു ശ്വാസം കിട്ടാതെപോലെ
നി...ങ്ങ...ളാരും
പോയി നോക്കിയില്ലേ
അവളുടെ വിറയ്ക്കുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും വൈശാഖ് അത്ഭുതതോടെ നോക്കികണ്ടു അവനു സന്തോഷം തോന്നി വരുണിനെപ്പറ്റി ദേവിക ചിന്തിക്കുന്നു എന്നറിഞ്ഞതിൽ എന്നാലും അവൻ ചോദിച്ചു.
അതിനു നീയെന്തിനാ ദേവു വിഷമിക്കുന്നെ അവനൊരു പണി കിട്ടിയാൽ നിനക്ക് സന്തോഷം അല്ലെ
ഞാൻ... ഞാൻ അങ്ങനെ ഒന്നുമല്ല
ഇത്രെയൊക്കെ പ്രശ്നം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു അതുകൊണ്ടാ....
അവൾ വിങ്ങലോടെ പറഞ്ഞു
ഞാൻ....അറിഞ്ഞോ.... ണ്ട്
അത്രെയും പറയുമ്പോയേക്കും ദേവിക പൊട്ടിക്കരഞ്ഞു പോയിരുന്നു
അയ്യോ ദേവു... കരയല്ലേ
ഞാൻ വെറുതെ പറഞ്ഞതാ... അവനെ ആരേലും തൊടാൻ ഞങ്ങളൊക്കെ ഉള്ളപ്പോ സമ്മതിക്കുമോ
അങ്ങനെ ഒന്നുമില്ല അഷ്‌റഫ് സാറും കൂടി വന്നു പറഞ്ഞു സെറ്റ് ആക്കി
അല്ലെങ്കിലും വരുൺ എന്ത് ചെയ്തു വണ്ടിയൊക്കെ കമ്പനി കൊടുക്കുന്നത് അല്ലെ
അവളുടെ കരച്ചിൽ കണ്ടു വൈശാഖ് ഒന്നു പകച്ചു പോയെങ്കിലും. പിന്നെ അവളെ ആശ്വസിപ്പിച്ചു
ദേവിക തല ഉയർത്തി നോക്കുന്നത് കണ്ടപ്പോൾ അവൻ തലയിൽ കൈ വെച്ചു പറഞ്ഞു
സത്യം.... സത്യം ദേവു
ഒരു കുഴപ്പവും ഇല്ല
അവര് കുറച്ചു ബഹളം വെച്ചു. നമ്മൾ എക്സ്ട്രാ കൊടുത്ത് ഫിറ്റിംഗിസ്‌നോ സർവിസ്നോ ഒരു കുഴപ്പവും ഇല്ല
വെഹിക്കിൾ ന്റെ ഓയിൽ ടാങ്കിനു ആണ് പ്രോബ്ലം വളരെ ചെറിയ ഒരു ഹോൾ ഉണ്ട്
മനുഫെക്ചറിങ് ഡിഫെക്ട് ആണെന്ന് പറയാം, ആയിരം പ്രോഡക്റ്റ് ഉണ്ടാക്കുമ്പോൾ അതിൽ ഒന്നിനൊക്കെ വരും പക്ഷെ ക്വാളിറ്റി ടെസ്റ്റ് എല്ലാം കഴിഞ്ഞു വരുമ്പോൾ എങ്ങയോ പെട്ടു പോയതാവും
അത് കറക്റ്റ് നമുക്ക് കിട്ടി അത് നമ്മുടെ കഷ്ടകാലം വരുണിന്റെ കസ്റ്റമർ ആയി അതവന്റെ കഷ്ടകാലം ഇ സാധനം തിരഞ്ഞു പിടിച്ചു ആ കസ്റ്റമർക്ക് തന്നെ കിട്ടി അതയാളുടെ സമയദോഷം
വൈശാഖ് തമാശയോടെ പറഞ്ഞു...
ഇന്നലെ തന്നെ zm (സോണൽ മാനേജർ) വന്നിരുന്നു പിന്നെ AGM (area ജനറൽ മാനേജർ )ആയി സംസാരിച്ചു. നമ്മുടെ co നേരിട്ട് കസ്റ്റമർനെ വിളിച്ചു സംസാരിച്ചു 3 ഡേയ്ക്കുള്ളിൽ വെഹിക്കിൾ മാറ്റി കൊടുക്കാം എന്ന് ഉറപ്പു നൽകിയിട്ടുണ്ട്
അതോടെ അവരൊന്നു അടങ്ങി
ഞങ്ങളെല്ലാം പോകാൻ കുറച്ചു വൈകി അത്രേ ഉള്ളു
അവൾ വിശ്വാസം വരാതെ അവനെ നോക്കി
അതേടി.... സത്യം
വൈശാഖ് എത്ര പറഞ്ഞിട്ടും ദേവികയുടെ വിഷമം മാറിയിരുന്നില്ല
വൈശാ... പക്ഷെ.... ഞാൻ
അവളെന്തോ പറയാൻ വന്നപ്പോയെക്കും മനാഫ് സർ ബാക്കി ഉള്ളവരും വന്നു വന്നു. അതോടെ കരഞ്ഞ മുഖം അവർ കാണാതിരിക്കാൻ ദേവിക വാഷ്‌റൂമിലേക്ക് നടന്നു
മുഖം കഴുകി വന്നപ്പോയക്കും മീറ്റിംഗ് തുടങ്ങിയിരുന്നു, ഡെയിലി റിപ്പോർട്ടും എല്ലാമായി പതിവുപോലെ ഉള്ള മീറ്റിംഗിൽ ആരും ഇന്നലെത്തെ കാര്യം പറയുന്നില്ല എന്നവൾ ശ്രെധിച്ചു
വരുണിനെ കണുന്നുമില്ല
ദേവികയ്ക്ക് പിന്നെയും എന്തെന്നില്ലാത്ത ആധി കയറാൻ തുടങ്ങി
മീറ്റിംഗ് കയിഞ്ഞപ്പോൾ തന്നെ മനാഫ് സർ പുറത്തുപോയപ്പോൾ ഇന്നലെത്തെ കാര്യത്തിനാകും എന്നാവൾക്ക് തോന്നി
വരുൺ എവിടെപ്പോയി എന്ന് ചോദിക്കാൻ ദേവികയ്ക്ക് മടി തോന്നി
അവനെന്തു കരുതും
തുടരും.......