ഹൃദസഖി തുടർക്കഥ ഭാഗം 22 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


എന്തോ വള്ളി കേസ് ആണെന്ന് തോന്നുന്നു ദേവു നീ മുകളിലേക്ക് പൊയ്ക്കോ

വൈശാഖ് അവളോടായി പറഞ്ഞുകൊണ്ട് സെയിൽസ് ഏരിയയിലേക്ക് നടന്നു 


ദേവിക അഭിഷയെ തിരഞ്ഞു, അവളെയും കാണുന്നില്ല.

എന്നാലും എന്താവും  എന്നോർത്ത്

ആൾക്കൂട്ടത്തിലേക്ക് എത്തിനോക്കി


അവിടെത്തെ കാഴ്ച കണ്ടു ദേവിക

തരിച്ചു നിന്നു


ഒരാൾ വരുൺലാലിന്റെ കോളറിൽ പിടിച്ചു വലിക്കുന്നു, കൂടെ രണ്ടു മൂന്നു ആളുകൾ കൂടിയുണ്ട് 

വരുൺ അയാളുടെ ഷോൾഡറിൽ തള്ളി തടുക്കാൻ നോക്കുന്നെങ്കിലും കഴിയുന്നില്ല

മനാഫ് സാറും പ്രവീണും ആകാശും എല്ലാം അടുത്തുണ്ട് അവരെല്ലാം അവരെക്കൊണ്ട് ആകും വിധം പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട് എങ്കിലും വന്നവർ വല്ലാത്ത ദേഷ്യത്തോടെ  കയർത്തു സംസാരിക്കുകയും കസേര എല്ലാം താഴെ തള്ളിയിടുന്നുണ്ട്

അവരെന്താ പറയുന്നേ എന്ന് മനസിലാവാത്തതിനാൽ ദേവിക  സെയിൽ ന്റെ ഡോറിനടുത്തേക്ക് നീങ്ങി നിന്നു

ഡോർ സൈഡിലായി അഭിഷ പേടിച്ചരണ്ട് നിൽക്കുന്നുണ്ട്.. കാര്യം അത്ര പന്തി അല്ലെന്ന് 

അതുകണ്ടപ്പോയെ ദേവികയ്ക്ക്  മനസിലായി

തന്നെക്കാൾ ധൈര്യം ഉണ്ട് അഭിഷയ്ക്ക് എന്ത് കാര്യങ്ങൾക്കായാലും

വെറുതെ അലമ്പിനു വരുന്ന ഓരോ കസ്റ്റമേറേയും  ഡീൽ ചെയ്യാൻ അവൾക്ക് നല്ല കഴിവ് ആണ്..

അവളിത്രയും പേടിക്കണമെങ്കിൽ ഞങ്ങൾ വരും മുൻപ് തന്നെ കാര്യമായ വഴക്ക് നടന്നിട്ടുണ്ടാകും എന്ന് ദേവികയ്ക്ക് ഉറപ്പായി

സ്റ്റാഫ്‌ എല്ലാം അവരാൾ കഴിയും വിധം ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ നോക്കുന്നുണ്ട് എന്നാൽ വന്നവർ വല്ലാതെ അവരോട് തട്ടിക്കയറുകയാണ്


എന്തിനാണെന്ന് ദേവികയ്ക്ക് മനസിലായില്ല

വെഹിക്കിൾ ഡെലിവറിയിൽ ദേവിക പങ്കെടുക്കാത്തതിനാൽ കസ്റ്റമർ ആണോ എന്നുപോലും അവൾക്ക് അറിയില്ല.


പറയുന്നത് ഒന്നും മനസിലാവുന്നില്ലെങ്കിലും കണ്ടിട്ട് തന്നെ ദേവികയുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി


അതിനിടക്ക് പ്രവീൺ വന്നു അഭിഷയെ ഡോർ തുറന്നു പുറത്തേക്ക് ആക്കി.

പുറത്തെത്തിയിട്ടും തരിത്തു നിൽക്കുന്ന അഭിയെ ദേവിക പോയി ഷോൾഡറിൽ തട്ടി വിളിച്ചു


അഭി...


ഹാ... അവളൊന്നു ഞാട്ടിയതായി തോന്നി


എന്താ ദേവു


അവിടെ എന്താ അഭി പ്രശ്നം


അറിയില്ല   മോളെ.....

വരുൺലാലിന്റെ കസ്റ്റമർ ആണ്

എന്തോ ടാങ്കിൽ ഹോൾ എന്നൊക്കെ പറയുന്നത് കേട്ടു

വന്നപ്പോ മുതൽ ബഹളം ആണ്

ലാലുഏട്ടനെ അവർ കൈ വെച്ചില്ലന്നെ ഉള്ളു

അതിന്റെ ഒപ്പം മനാഫ് സർന്റെ വേറെയും ......

അതങ്ങനെ നനഞ്ഞിടം കുഴിക്കുന്ന ഒന്ന് 


ഒന്നും പറയണ്ട....


പേടിച്ചുപോയി ഞാൻ


ചെറിയ കഷപിശ  ഉണ്ടാവാറുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ആദ്യം ആ


ഇവരൊക്കെ ഭരണിപ്പാട്ടിനു പോവാറുണ്ടോ ആവോ എന്തൊക്കെ തോന്നിവാസമാ.. പറയുന്നേ...


അഭിഷ ഓർക്കാൻ വയ്യാത്തപോലെ തല കുടഞ്ഞു


അപ്പോയെക്കും അവിടെ ഉന്തും തള്ളലിലും എത്തിയിരുന്നു 

പെട്ടന്ന് സെർവിസിലെ മാനേജ്‌ർ അഷ്‌റഫും ടീം ലീഡറും കൂടി അങ്ങോട്ട് പോകുന്നത് അവർ കണ്ടു


അതുകൂടി ആയപ്പോ ദേവികയ്ക്ക് ടെൻഷൻ ആയി കയ്യും കാലും വിറയ്ക്കാൻ തുടങ്ങി 


എന്റെ ദേവി എന്തായിരിക്കും

മുകളിലേക്ക് പോകാൻ അവളുടെ മനസ് അനുവദിച്ചില്ല


അവർ അടിക്കുകയോ മറ്റോ ചെയ്യുമോ

ഹൃദയം വല്ലാത മിടിക്കും പോലെ


മാനേജർ അഷ്‌റഫ്‌ വന്നു അവരോടായി പറഞ്ഞു

അഭി.. നീ ഇറങ്ങിക്കോ

അരമണിക്കൂർ കൂടി അല്ലെ പഞ്ച് ചെയ്തിട്ട് പൊയ്‌ക്കോ HR ൽ  ഞാൻ  വിളിച്ചു പറയാം

ദേവികയും പോകോ ഞാൻ പറഞ്ഞോളാം മനാഫിനോട്.


ഓക്കേ സർ അഭിഷ പറഞ്ഞു


എന്താണ് സർ വിഷയം

ദേവിക ചോദിച്ചു


അത് ഈ ഏരിയയിലെ അലമ്പ് ടീം ആണ്

വരുൺ കഴിഞ്ഞ ഡേ ഡെലിവറി കൊടുത്തില്ലേ ആ വെഹിക്കിൾ ന്റെ ടാങ്കിനും ലീക്ക് ഉണ്ടെന്ന്


നമ്മൾ പറ്റിച്ചു എന്നും പറഞ്ഞു പ്രശനം ഉണ്ടാക്കുകയാ


ഞാൻ നോക്കട്ടെ

ഇനിപ്പോ നിങ്ങള് നിൽക്കണ്ട


ഒരു വഴിക്കും അടങ്ങുന്നില്ലെങ്കിൽ പോലീസിനെ വിളിക്കണം


പോലീസോ....

ദേവികയും അഭിഷയും ഒരേ സ്വരത്തിലാണ് ചോദിച്ചത്


ആ അതെ നിങ്ങള് വിട്ടോ...


അതും പറഞ്ഞു അഷറഫ് സർ പോയതോടെ

അഭിഷ ദേവികയെ ബാഗ്‌ എടുക്കാൻ മുകളിലേക്ക് വിട്ടു


പെട്ടന്ന് പോലീസ് എന്നൊക്കെ കേട്ടപ്പോൾ  ഇരുവർക്കും പേടി തോന്നി

ദേവികയും അഭിഷയും കൂടി വേഗം ഇറങ്ങി 


പുറത്തു ഇറങ്ങി സ്റ്റോപ്പിൽ ഇരിക്കുമ്പോളും ദേവികയുടെ മനസ്സിൽ അഷ്‌റഫ്‌ സർ പറഞ്ഞ  വാക്കുകൾ ആയിരുന്നു 


"വരുൺ കഴിഞ്ഞ ഡേ ഡെലിവറി കൊടുത്തില്ലേ ആ വെഹിക്കിൾ ന്റെ ടാങ്കിനും ലീക്ക് ഉണ്ടെന്ന്

നമ്മൾ പറ്റിച്ചു എന്നും പറഞ്ഞു പ്രശനം ഉണ്ടാക്കുകയാ"


അവളുടെ ഉള്ളം പെരുമ്പറ കൊട്ടാൻ തുടങ്ങി, അന്ന് വരുൺ, കസ്റ്റമർ കുറച്ചു പ്രശ്നക്കാരൻ ആണെന്ന് പറഞ്ഞത് അവൾക്ക് ഓർമ വന്നു..അത് തന്നെ ആയിരിക്കുമോ ഈ കസ്റ്റമർ

അവൾ അവളോട് തന്നെ ചോദിച്ചു 

ആയിരിക്കില്ല എന്ന് ആശ്വസിച്ചു


ബസ്സിറങ്ങി  വീട്ടിൽ എത്തിയിട്ടും അവൾ ആലോചനയിൽ തന്നെ ആയിരുന്നു

ട്യൂഷൻ എടുക്കുന്നതിലും അവൾക്ക് കാര്യമായി ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല

അതിനാൽ തന്നെ അവർക്ക് ചെറിയ വർക്കുകൾ കൊടുത്തു എങ്ങനൊക്കെയോ കഴിച്ചുകൂട്ടി.. എട്ടുമണിയോടെ ഭക്ഷണവും കഴിച്ചെന്നു വരുത്തി നേരെ കയറി കിടന്നു


അവളുടെ ചിന്ത മുഴുവൻ വരുൺലാലിനെ കുറിച്ചായിരുന്നു. അന്ന് ലോയാലിറ്റി കാർഡിൽ പോയിന്റ് ആഡ് ചെയ്യാതിരുന്നത് അവൾക്ക് ഓർമ്മ വന്നൂ  അന്ന് വരുന്നിനോടുള്ള ദേഷ്യത്തിൽ ചെയ്തത് ആണ് പക്ഷെ ആളുകൾക്കിടയിൽ വെച്ചു കള്ളനെന്ന രീതിയിൽ സംസാരിക്കുമ്പോഴുള്ള, പറ്റിച്ചു എന്ന് പറയുമ്പോയുള്ള അവസ്ഥ ഭീകരം ആണെന്ന്  ദേവികയ്ക്ക് ഇന്നാണ് മനസിലായത് കൂട്ടത്തിൽ  ഉള്ളവർ ചെറിയ വഴക്ക് പറയുമ്പോലെ അല്ല പുറമെ നിന്നുള്ള ആളുകൾ അഥവാ കസ്റ്റമർ എന്ന് അവളിന്ന് തിരിച്ചറിഞ്ഞു

വരുണിനോട് അന്ന് ചെയ്ത മണ്ടത്തരം ഓർത്തു സ്വയം പഴിച്ചു

എത്ര ദേഷ്യം ഉണ്ടെങ്കിലും ആരോടും അതിരുകടന്ന് അവരുടെ മനസിനോ ജോലിക്കൊ ജീവിതത്തിനോ വിഷമം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്ന് അച്ഛൻ പറയാറുള്ളത് ആണ് അവൾക്കപ്പോൾ ഓർമ്മ വന്നത്


ഇത്രക്കൊന്നും അവനെക്കുറിച്ച് താൻ വ്യാകുലപ്പെടേണ്ട ആവശ്യം ഇല്ലന്ന് അവളുടെ ബുദ്ധി ഉപദേശിച്ചേകിലും മനസ് അതിനെ പാടെ തള്ളിക്കളഞ്ഞു


അന്ന് യാർഡിൽ നിന്നും മനാഫ് സർ പറഞ്ഞ  ബ്ലോക്ക്ഡ് വെഹിക്കിൾ  ആഡ് ചെയ്യാൻ താൻ വിട്ടുപോയി എന്നത് ഒരുലക്കിടിലെത്തോടെ ആണ് ദേവികയുടെ മനസ്സിൽ വന്നത്

ഒരുപക്ഷെ  ആ വെഹിക്കിൾ ആണെങ്കിലോ ടാങ്കിൽ ഹോൾ കംപ്ലയിന്റ് വന്നത് എങ്കിൽ ഈ അവസ്ഥയ്ക്ക് കാരണം ഞാൻ തന്നെയല്ലേ ദേവിക ചിന്തിച്ചു 


ഈശ്വരാ.... അങ്ങനെയെങ്കിൽ

ഇന്നത്തെ ആ അവസ്ഥ വരുൺലാലിന് ഉണ്ടാക്കിയത് താൻ അല്ലെ

ഓർക്കും തോറും അവൾക്ക് ടെൻഷൻ കൊണ്ടു തലപെരുത്തു


ആരെ വിളിച്ചാൽ ഒന്നറിയാൻ കഴിയും

വരുണിനെ വിളിക്കാൻ അവൾക്ക് പേടി തോന്നി

അഭിഷയെ വിളിച്ചാലോ.... അവൾക്ക് എങ്ങനെ അറിയാനാവും ഞങ്ങൾ ഒരുമിച്ചല്ലേ ഇറങ്ങിയത്

പിന്നെ ആരെ വിളിക്കും

വൈശാഖിന വിളിക്കാം

ദേവിക ഫോൺ എടുത്ത് വൈശാഖിന്റെ ഫോണിലേക്ക് ഡയൽ ചയ്തു എന്നാൽ കാൾ അറ്റൻഡ് ചെയ്യുകയുണ്ടായില്ല 


തുടരും.......

To Top