രചന: മഴ മിഴി
നീയും കൂടി വാടാ..
ഇല്ലടാ നിങ്ങൾ പോയിട്ട് വാ...അവൻ മാളൂനെ നോക്കികൊണ്ട് പറഞ്ഞു..
മാളു ചിരിയോടെ കുറച്ചു നടന്നിട്ട് തിരിഞ്ഞു അവനെ നോക്കി...
അവൻ മാളൂനെ നോക്കി.. അവളുടെ കൈയിൽ അവൻ കൊടുത്ത കീ ചെയിൻ ഇരിക്കുന്നു..അവൾ അത് ഉയർത്തി കാണിച്ചു...
അത് കണ്ടതും പവിയുടെ ചുണ്ടിൽ ചിരി പടർന്നു..
വരുന്നില്ലെന്ന് പറഞ്ഞ അവൻ ചെരുപ്പും എടുത്തിട്ട് ദക്ഷിന്റെ പുറകെ ഓടി...
ദക്ഷിന്റെ തോളിൽ കയ്യിട്ടു നടക്കുന്ന അവനെ കണ്ട് പാറു മുഖം ചുളിച്ചു..
വരുന്നില്ലെന്ന് പറഞ്ഞിട്ട് എന്തിനാ ദക്ഷേട്ടാ ഈ സാധനം വന്നേ..
പാറു ദക്ഷിനോട് പതിയെ ചോദിച്ചു...
എനിക്കു ഒരു പിടിയും ഇല്ല...
അവൻ പതിയെ പറഞ്ഞു...
പവി ദക്ഷിന്റെ തോളിൽ കൂടി കയ്യിട്ടുകൊണ്ട് മാളൂനെ നോക്കുകയാണ്..
മാളു ലിയയോടും വാമിയോടും കാര്യം പറയുന്നതിനിടയ്ക്ക് അവൾ തിരിഞ്ഞു പവിയെ നോക്കി....
അവനാണെങ്കിൽ അവളെ നോക്കി പുഞ്ചിരി തൂകി നടക്കുകയാണ്,...
ഇതൊക്കെ കണ്ട് ദക്ഷിനു ചിരി പൊട്ടി...
അവൻ ഇടയ്ക്ക് പവിയുടെ കാലിനൊരു ചവിട്ടു കൊടുത്തു...
അയ്യോ എന്നും പറഞ്ഞ് പവി കാല് പൊക്കി...
അയ്യോ എന്തോ പറ്റിയെടാ നീ വല്ല കല്ലിലും ചെന്ന് തട്ടിയോ?
ഒന്നുമറിയാത്തതുപോലെ ദക്ഷ് ചോദിച്ചു..
പവി കലിപ്പിൽ അവനെ നോക്കി....
വീട്ടിലോട്ട് വാടാ നിനക്ക് ഞാൻ കാണിച്ച് തരാം... എന്തിനാ തട്ടിയതെന്ന്
പവി പതിയെ കലിപ്പിൽ ദക്ഷിനോട് പറഞ്ഞു...
സ്കൂളിന് ഫ്രണ്ടിലെ സ്ഥിരമായിട്ടു നിൽക്കാറുള്ള ബസ്റ്റോപ്പിനു അടുത്തെത്തിയതും ലിയ പാറുവിനോട് പറഞ്ഞു..
പറഞ്ഞതുപോലെ നമുക്ക് മണ്ടേ കാണാം...
എടി വാമി അയാൾ വന്നിട്ടില്ലെന്നു തോന്നുന്നു..(മാളു )
എനിക്കും തോന്നുന്നടി അയാൾ വരുത്തില്ലെന്ന്..(ലിയ )
വന്നില്ലെങ്കിൽ ഭാഗ്യം നമുക്ക് ബസ് വരുമ്പോൾ പോകാം... (വാമി )
നീ പോകുന്നില്ലേ ലിയ അടുത്ത് നിന്ന പാറുവിനോട് ചോദിച്ചു..
വീട്ടിലേക്ക് പോകാൻ എനിക്കതിന് ഇവിടുന്ന് ഒരുപാട് ദൂരം ഒന്നുമില്ലല്ലോ. നിങ്ങൾ പോയിട്ട് ഞാൻ തിരിച്ചു പോകുന്നുള്ളൂ... പിന്നെ ഒന്നുമല്ലെങ്കിലും രണ്ട് ബോഡിഗാർഡ്സ് എന്റെ കൂടെയില്ലേ... കുറച്ചു അപ്പുറത്തായി നിൽക്കുന്ന ദക്ഷിനേയും പവിയെയും നോക്കിക്കൊണ്ട് പാറു പറഞ്ഞു...
പെട്ടന്നാണ് ഒരു ക്രീം കളർ സാൻട്രോ കാർ അവർക്ക് അരികിൽ ആയി വന്നു നിന്നത്.... പെട്ടെന്ന് അതിന്റെ ഡോർ തുറന്നു ദീപക് ഇറങ്ങി..
അവനെ കണ്ടതും വാമി ഞെട്ടി...
കൂടെ അവളുമാരും,
ദേ...എടി ശരിക്കും അയാൾ വന്നു മാളു പതിയെ ലിയയോട് പറഞ്ഞു...
എന്റെ കർത്താവേ ഈ കുരിശ് വരത്തില്ല എന്നാ ഞാൻ കരുതിയത്... (ലിയ )
അവൻ ചിരിയോടെ വാമിക്കടുത്തേക്ക് വന്നു..
ആമി ഒരുപാട് നേരമായോ വന്നിട്ട്...
നോക്കി നിന്ന് ബോറടിച്ചോ?
ഇല്ല... ഉത്തരം പറഞ്ഞത് ലിയ ആണ്.
ഞങ്ങൾ ഉള്ളപ്പോൾ അവൾക്ക് ബോറടിക്കില്ല...
ഓ സോറി നിങ്ങൾ കൂടെയുള്ള കാര്യം ഞാൻ ഓർത്തില്ല....
വാമിയോട് ചേർന്നുനിന്ന് സംസാരിക്കുന്നവനെ ഉഴിഞ്ഞു നോക്കുകയായിരുന്നു ദക്ഷ്...
എടാ പവി... ഏതാടാ അവൻ...
ആ എനിക്കറിയത്തില്ല ഞാൻ ആദ്യമായിട്ട് കാണുവാ ഇവനെ...
എന്നാൽ നമുക്ക് പോകാം വാമി....
അവൾ ദയനീയതയോടെ മാളുവിനെയും ലിയയെയും നോക്കി...
കൊള്ളാടീ വാമി....
നീ ദീപക്ക് ചേട്ടനെ കണ്ടപ്പോൾ ഞങ്ങളെ അങ്ങ് മറന്നു...
ഒന്നുമല്ലെങ്കിലും നമ്മൾ ഒരേ ക്ലാസിൽ പഠിച്ചവരല്ലേ....
എന്നും ഒരുമിച്ചല്ലേ പോകുന്നതും വരുന്നതും...
എന്നിട്ട് നീ ഇന്ന് ഞങ്ങളെ രണ്ടുപേരെയും ഒറ്റയ്ക്കാക്കി നിന്റെ ദീപക്ക് ചേട്ടന്റെ കൂടെ പോവല്ലേ...
ഒന്നുമല്ലെങ്കിലും നമ്മൾ ഒരു വഴിക്കല്ലേ പോകുന്നത്... ഞങ്ങളെ കൂടെ നിന്റെ കൂടെ കൊണ്ടുപോകാമായിരുന്നു...
ചെറിയ സങ്കടം നടിച്ചു കൊണ്ട് ലിയ പറഞ്ഞു....
എന്തു പറയണമെന്നറിയാതെ വാമി ദീപക്കിനെ നോക്കി....
നിങ്ങൾ ഇങ്ങനെ പിണങ്ങാതെ നിങ്ങളും കൂടി വാ നമുക്ക് ഒരുമിച്ചു പോകാം..
ദീപക്ക് അത് പറഞ്ഞു തീരുന്നതിനു മുന്നേ..ലിയയും
മാളുവും കാറിലേക്ക് കയറി...
വാമി പാറുവിനെ നോക്കി... രണ്ടുപേർക്കും ചിരി വരുന്നുണ്ട്.. പക്ഷേ അത് പുറത്ത് കാണിക്കാതെ വാമിചെന്ന് പാറുവിനെ കെട്ടിപ്പിടിച്ചു..
ദീപക് അവൾക്ക് വേണ്ടി ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു...
വാമി നീ വാ ഇവിടെ ഇരിക്കാൻ സ്ഥലമുണ്ട്... ലിയ.. ബാക്ക് ഡോർ തുറന്നു കൊണ്ട് വാമിയോട് പറഞ്ഞു..
അവൾ ദീപക്കിന്റെ മുഖത്തേക്ക് നോക്കി..
അവന്റെ മുഖത്ത് ദേഷ്യം പ്രതി ഫലിക്കുന്നുണ്ട്...
അവനത് പുറത്ത് കാണിക്കാതെ അവളോട് പറഞ്ഞു ..
എന്നാൽ വാമി ഫ്രണ്ട്സിന്റെ കൂടെ ഇരിക്ക്..
അത് കേട്ട് വാമിക്ക് ശരിക്കും സന്തോഷം തോന്നി...
കാറിൽ കയറിക്കഴിഞ്ഞ് വാമിയും ഫ്രെണ്ട്സും...
പാറുവിന് നേരെ കൈകൾ വീശി കാണിച്ചു...
കാർ മുന്നോട്ട് എടുത്തതും മാളു പവിയെ നോക്കി ചിരിച്ചു...
എന്റെ ഐഡിയ ഏറ്റു അല്ലേ...
ലിയ പതിയെ വാമിയുടെ ചെവിയിൽ പറഞ്ഞു...
വാമി പതിയെ ചിരിച്ചു.........
തിരികെ പാറുവിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ ദക്ഷിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...
എന്നാൽ പവി ഹാപ്പിയായിരുന്നു...
പവി ഒപ്പമുള്ളത് ഉള്ളത് കൊണ്ടുതന്നെ പാറുവിനോട് വാമിയോടൊപ്പം കണ്ടത് ആരാണെന്ന് ചോദിക്കാനും പറ്റുന്നില്ല...
അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ട് പാറു ചിരിയോടെ നോക്കി....
വീട്ടിലെത്തിക്കഴിഞ്ഞ് പവി റൂമിലേക്ക് പോയി,...
പാറു പോകാൻ തിരിഞ്ഞതും ദക്ഷ് വിളിച്ചു...
ഞാൻ പ്രതീക്ഷിച്ചതെ ഉള്ളൂ ദക്ഷേട്ടൻ എന്താ എന്നെ വിളിക്കാഞ്ഞതെന്ന്...
ചേട്ടനു ഇപ്പോ എന്താ അറിയേണ്ടത് വാമിയുടെ കൂടെ കണ്ട് ആരെയാണ് എന്നല്ലേ.....
അവനു നേരെ തിരിഞ്ഞു നിന്നുകൊണ്ട് പാറു ചോദിച്ചു....
അവൻ അവളെ കണ്ണ് കൂർപ്പിച്ചു നോക്കി....
ഈ വെള്ളാരം കണ്ണുകൊണ്ട് ഇങ്ങനെ നോക്കണ്ട ...
അത് വാമിയെ കെട്ടാൻ പോകുന്ന ചെറുക്കാനാണ്....
നീ....നീ സത്യമാണോ പറയുന്നത്....
അതെന്നെ ഞാൻ സത്യം തന്നെയാ പറഞ്ഞെ...
ഞാൻ നേരത്തെ ചേട്ടായിയോട് പറഞ്ഞതല്ലേ....
വാമിയുടെ മാരേജ് ഫിക്സ് ചെയ്തതാണെന്ന്...
അതിന്... അതിനവൾക്ക് കല്യാണ പ്രായമായോ?
ആ..... ആയിന്നാ അവിടെ വീട്ടുകാര് പറയുന്നത്....
എന്നിട്ട് അവൾ സമ്മതിച്ചോ .....
ആ ചേട്ടാ.......അവൾ സമ്മതിക്കാതെ പിന്നെ കല്യാണം വരെ എത്തിയല്ലോ....
എന്നാലും ഈ ചെറു പ്രായത്തിൽ കല്യാണം.....
അവളുടെ ജാതകത്തിൽ അങ്ങനെയാണ്...
എന്നുവച്ചാൽ.........
എന്നുവെച്ചാൽ എന്താ ചേട്ടായി ഉദ്ദേശിക്കുന്നത്....
അത് നീയല്ലേ പാറു പറയേണ്ടത്......
എന്റെ പൊന്നു ചേട്ടായി.... അവളുടെ ജാതകമനുസരിച്ച് അവൾക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ കല്യാണം നടക്കണം,.... അല്ലെങ്കിൽ പിന്നെ അവൾക്കൊരു മംഗല്യയോഗം ഇല്ല......
ഇതൊക്കെ നിന്നോട് ആരാ പറഞ്ഞേ....
അവൾ തന്നെയാ പറഞ്ഞത്.....
ഈ കാലത്തും ജാതകത്തിൽ ഒക്കെ വിശ്വസിക്കുന്നവർ ഉണ്ടോ.....
ആ ഉണ്ടാവും എനിക്കറിയില്ല.....
എന്റെ ചേട്ടായി, ചേട്ടായി വിഷമിക്കാതെ അവളെ മറന്നേക്കു....
അവളുടെ വീട്ടുകാര് പറയുന്നതിനപ്പുറം അവൾ ഒന്നും ചെയ്യില്ല ...
ഹ്മ്മ്....
അതിന് ഞാനും അവളും തമ്മിൽ എന്താ ബന്ധം..
അവന്റെ പറച്ചിൽ കേട്ട് പാറു അവനെ കണ്ണുരുട്ടി കാണിച്ചു..,....
പാറു പിന്നെ..... മണ്ടേ ഞാൻ തിരിച്ചു പോകും ...
പിന്നെ ഉടനെ എങ്ങും വരില്ല....
പാറു സങ്കടത്തോടെ അവനെ നോക്കി.....
എപ്പോഴാ ചേട്ടായിക്ക് ഫ്ലൈറ്റ്.....
രാത്രി 10 മണിക്കാണ്....
ഞാനും കൂടി വന്നോട്ടെ കൊണ്ടാക്കാൻ പവിയോട് ഒന്ന് ചോദിക്കാമോ?
കണ്ണുനിറച്ച് പിടിച്ച് ചോദിക്കുന്ന അവളെ അവൻ ചേർത്തുപിടിച്ചു.....
മ്മ്....ഞാൻ അവനോട് പറയാം.....
നീ നന്നായി പഠിക്കണം..... റിസൾട്ട് ഒക്കെ അറിഞ്ഞു കഴിഞ്ഞ്..... ഞാൻ നിന്നെ അവിടെ കൊണ്ടുപോയി പഠിപ്പിക്കാം......
മ്മ്.... താങ്ക്സ് ചേട്ടാ....
പക്ഷേ ഞാൻ..... ഞാൻ അവളുന്മാരെ വിട്ടുവരില്ല..
വാമിയുടെ വീട്ടിൽ കാർ നിർത്തിക്കൊണ്ട് ദീപക്കിറങ്ങി.... കൂടെ വാമിയും.....
അച്ഛമ്മ കാറിന്റെ ശബ്ദം കേട്ട് വാതിലിൽ വന്നു നോക്കി......
വാമിയെയും ദീപക്കിനെയും കണ്ടതും അച്ഛമ്മ വിളിച്ചുപറഞ്ഞു,...
സുചി.....പിള്ളേര് എത്തി.......
അപ്പോഴേക്കും വാമിയും ദീപക്കും അകത്തേക്ക് കയറി.....
വാമി അച്ഛമ്മയെ നോക്കിക്കൊണ്ട് തന്റെ റൂമിലേക്ക് നടന്നു.....
ദീപക് സോഫയിൽ ഇരുന്നു,....അപ്പോഴേക്കും അമ്മ കോഫിയുമായി വന്നു....
മോനെ .ദാ...കോഫി.......
അവൻ കോഫി ചിരിയോടെ വാങ്ങി.....
മോൻ കാര്യം മോളോട് പറഞ്ഞോ?
ഇല്ലമ്മേ പറയാനുള്ള സാഹചര്യം കിട്ടിയില്ല......
അമ്മ സംശയത്തോടെ അവനെ നോക്കി....
വാമികയുടെ ഫ്രണ്ട്സ് ഉണ്ടായിരുന്നു കൂടെ....
അത് സാരമില്ല മോനെ
മോന് അവളോട് ഇപ്പോൾ പറഞ്ഞാൽ മതി അവൾ റൂമിൽ ഉണ്ടല്ലോ?
അച്ഛമ്മ അവനോടു പറഞ്ഞു........
സുചി.... നീ വാമിയെ ഇങ്ങോട്ടൊന്നു വിളിക്ക്....
ആ..... ശരി അമ്മേ....
ഇതേസമയം റൂമിൽ......... അവളുടെ ചിന്തയിൽ മുഴുവൻ ആ ക്രിസ്റ്റൽ കണ്ണുകൾ ആയിരുന്നു..... എന്റെ കണ്ണാ... ശരിക്കും ഞാൻ സ്വപ്നത്തിൽ കണ്ട അതേ കണ്ണുകൾ,..... ആ കണ്ണുകളുടെ തീഷ്ണത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...... പാറുവിന്റെ വീട്ടിൽ വച്ച് നടന്ന കാര്യങ്ങൾ ഓർക്കുംതോറും വാമിയുടെ ശരീരം വിറകൊണ്ടു....
അയാൾ എന്തിനാണ് വന്നത്.....ഇനിയെന്നെ തിരക്കി വന്നതാകുമോ,... അയാൾക്ക് എന്താണ് എന്നോട് പക.....
എന്റെ കണ്ണാ ഞാൻ എന്തൊക്കെയാണ് ചിന്തിച്ച് കൂട്ടുന്നത്........ ആ കണ്ണുകൾ മാത്രമേ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുള്ളൂ..... ഒരിക്കലും അയാളുടെ മുഖം ഞാൻ കണ്ടിട്ടില്ല..... പിന്നെങ്ങനെ അത് അയാൾ ആകും.... ഇല്ല ഒരിക്കലും അത് അയാൾ ആകാൻ ചാൻസ് ഇല്ല...... സ്വപ്നങ്ങൾ ഒരിക്കലും സത്യമാകാറില്ല.... അങ്ങനെ സത്യമാകുമായിരുന്നെങ്കിൽ എത്രയോ കാലം ഞാൻ എന്റെ ഭൂമിയെച്ചി സ്വപ്നം കണ്ടിട്ടുണ്ട്...... ഭൂമിയെച്ചിയോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് അതൊന്നും നടന്നിട്ടില്ലല്ലോ.... അപ്പോൾ പിന്നെ ഇതും നടക്കില്ല.... എല്ലാം എന്റെ വെറും തോന്നലാണ്.... വെറും തോന്നലുകൾ മാത്രം...
അപ്പോഴാണ് അമ്മയുടെ വിളി കേട്ട് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്......
അവൾ വേഗം പോയി ഡോർ തുറന്നു..... ആ വാമി നിന്നോട് ദീപക്കിന് എന്തോ പറയാനുണ്ടെന്ന്......അമ്മ മുഖവുര കൂടാതെ പറഞ്ഞു.....
ഞാൻ ദാ.. വരുന്നമ്മേ.........
അമ്മയോടൊപ്പം താഴേക്ക് നടക്കുമ്പോൾ അവളുടെ ചിന്തയിൽ മുഴുവൻ ഇനി അടുത്ത എന്ത് കുരിശ്ശണെന്നായിരുന്നു .......
എന്റെ കണ്ണാ വീണ്ടും നീ എന്നെ പരീക്ഷിക്കുകയാണോ?
താഴെക്കിറങ്ങി വരുന്ന അവളെ കണ്ടതും ദീപക് സോഫയിൽ നിന്നും എഴുന്നേറ്റു......
അവൾ അവന്റെ അടുത്തേക്ക് നടന്നുകൊണ്ടി നടന്നു ചെന്നു കൊണ്ട് ചോദിച്ചു,.......
ദീപകേട്ട എന്നോട് എന്താണ് പറയാനുള്ളത്.....
അവൻ അമ്മയെയും അച്ഛമ്മയെയും നോക്കി...
അച്ഛമ്മ കിച്ചണിലേക്ക് നടന്നു ഒപ്പം അമ്മയും.......
എന്താ ദീപകേട്ട പറയാനുള്ളത് വാമി വീണ്ടും ചോദിച്ചു....
അത് പിന്നെ വാമി എനിക്ക് US -ൽ ജോലി കിട്ടി.....
അതെയോ... കൺഗ്രാറ്റ്സ് ദീപക്കേട്ടാ..........
പക്ഷേ ഒരു പ്രോബ്ലം ഉണ്ട് വാമി..,...
എന്തു പ്രോബ്ലം ദീപക് ഏട്ടാ,.......
ഏപ്രിൽ 12 ന് എനിക്ക് ജോയിൻ ചെയ്യണം......
അതിനിപ്പോ എന്താ ദീപക്കേട്ടൻ ജോയിൻ ചെയ്യണം.....
അതെങ്ങനെയാ വാമി ശരിയാക്കുന്നത് നമ്മുടെ കല്യാണം ഏപ്രിൽ 10 ന് അല്ലേ............
നിന്നെ കൊണ്ടുപോകാതെ ഞാനെങ്ങനെയാ ഒറ്റയ്ക്ക് പോകുന്നത്...... അതുകൊണ്ട് നീ ഉടനെ പാസ്പോർട്ടിന് അപ്ലൈ ചെയ്യണം......
അവൾ ഞെട്ടി അവനെ നോക്കി,........
പാസ്പോർട്ടോ........... എനിക്കെന്തിനാ പാസ്പോർട്ട് ഞാനെന്തിനാ വരുന്നേ.........
എന്റെ ഭാര്യ എന്റെ കൂടെ അല്ലേ വരേണ്ടത്......
അവൻ പറഞ്ഞത് കേട്ട് അവൾ അവന്റെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി.....
തുടരും